FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

13 ഒക്ടോബര്‍ 2009-കുവൈറ്റ്‌ ബ്ലോഗേഴ്സ് മീറ്റ് സമാപിച്ചു....

Monday

കുവൈറ്റ് ബ്ലോഗേഴ്സ് മീറ്റ്

ഇതാണ് കുവൈറ്റിന്റെ ചരിത്രത്തിലെ ആദ്യ ബ്ലോഗ് മീറ്റ്………….രണ്ട് മാസമായി നടന്നുവന്ന ശ്രമങ്ങൾക്ക് ഫലം കണ്ടത്തി!, ഇന്നലെ 09-10-2009, ഹവാലിയിൽ വളരെ ലളിതവും, ഏറെ പ്രശംസനീയവുമായ രീതിയിൽ കുവൈറ്റ് ബ്ലോഗേഴ്സിന്റെ ആദ്യസംഗമം നടന്നു. ഉറുമ്പിന്റെ ബ്ലോഗിൽ പ്രതികരിക്കാതിരുന്ന പലരും, ബ്ലോഗ് മീറ്റിൽ നിറ സാന്നിദ്ധ്യമായി. ബൂലോകം കണ്ട ബ്ലോഗുമീറ്റുകളിൽ ഏറ്റവും വ്യത്യസ്തവും, ലാളിത്യം നിറഞ്ഞതുമായിരുന്നു ഹവാലിയില്‍ വച്ചു നടന്ന ബ്ലോഗ് മീറ്റ്.ജ്യോനവൻ എന്ന ബൂലോകത്തിന്റെ പ്രിയപുത്രനായപൊട്ടക്കലത്തിന്റെ അകാല വിയോഗം നൽകിയ നൊമ്പരം വിട്ടുമാറാത്ത മനസ്സുമായി ആണ് ഞങ്ങൾ മീറ്റിൽ ഒന്നിച്ചത്,അല്ലെങ്കില്‍ ജ്യോനവൻ ഒന്നിപ്പിച്ചത്. കുവൈറ്റിന്റെ പലഭാഗത്തിൽ ചിതറിക്കിടന്ന ഇവരെ ഒന്നിപ്പിക്കാൻ ഉറുമ്പ് നടത്തിയ ശ്രമങ്ങൾ പറയാതെ വയ്യ. തികച്ചും അപരിചിതരായ കുറേ ആളുകൾ അല്പനിമിഷം കൊണ്ട് പ്രിയങ്കരരായിതീർന്ന ഒരു അപൂർവ്വ സംഗമം ആയിരുന്നു ഹവാലി മീറ്റ്. ഉറുമ്പിനെ കേന്ദ്രമാക്കി ആയിരുന്നു മീ‍റ്റിലെ കണ്ണികൾ വിളക്കപ്പെട്ടത്, അവിടെ നിന്നും, സുനിൽ.കെ.ചെറിയാൻ, പ്രദീപ് കുളക്കട, ഞാൻ (വീ.കെ.ബാല), സലാഹുദ്ദീൻ പിന്നെ അത് സാവധാനം വളർന്ന് പതിനാല് പേരോളം എത്തി.

-വീ.കെ.ബാലഗാന്ധിജിയും ഇന്നും; ഒരു വിലയിരുത്തല്‍


ഗാന്ധി ജയന്തിയാണല്ലോ കഴിഞ്ഞു പോയത്. ഗാന്ധിജിയുടെ പ്രസക്തി ഇപ്പോഴും എത്രത്തോളം ഉണ്ടെന്നു ,അല്ലെങ്ങില്‍ മഹാനോടുള്ള നമ്മുടെ സമീപനം എന്തെന്ന് വിലയിരുത്തേണ്ടതായിടുണ്ട്. ഇന്ന് എല്ലാം ഒരു പ്രഹസനം മാത്രമായി തീര്നിരിക്കുന്നു. നടുറോഡില്‍ കാക്കകള്‍ കാഷ്ടിച്ച തല കണുമ്പോള്‍ നാം മഹാനെ അവഹേളികുകയല്ലേ ചെയ്യുനത് എന്ന് തോനിപോകുന്നു.. ഇത് മുന്‍പേ കണ്ടിട്ടാണ് വൈക്കം മുഹമദ് ബഷീര്‍ അദേഹത്തിന് വേണ്ടി പ്രതിമകള്‍ നിര്മിക്കരുത് എന്ന് പറഞ്ഞത്.ഇവിടെ ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തേടുകയാണ്. എന്റെ ബ്ലോഗില്‍ വലതു വശത്ത് അതിനുള്ള സ്വൌകര്യം ചെയ്തിരിക്കുന്നു. നിങ്ങള്‍ അത് ഉപയോക പെടുത്തുക.. ദയവു ചെയ്തു എന്റെ ശ്രമത്തോട്‌ സഹകരിക്കുക.
-തിരൂര്കാരന്


രാഹുല്‍ ഗാന്ധി സുരക്ഷാനിയമവും കാറ്റില്‍പ്പറത്തി

മണിക്കൂറിന് നാലുലക്ഷം രൂപ വാടകയുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലെ കോളേജുകള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി പ്രമുഖ വ്യക്തികളുടെ സുരക്ഷ സംബന്ധിച്ച എല്ലാ മാനദണ്ഡവും ലംഘിച്ചു. അതീവസുരക്ഷാ പട്ടികയിലുള്ള രാഹുല്‍ മുന്‍കൂട്ടി നിശ്ചയിച്ച യാത്രാപരിപാടികള്‍ അട്ടിമറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെയും സംസ്ഥാന പൊലീസിനെയും വട്ടംകറക്കി. ചെലവുചുരുക്കലിന്റെ പേരില്‍ വാചകമടിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിക്കായി ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ ഫാല്‍ക്കന്‍ ജെറ്റ് വിമാനത്തിനു പുറമെ കേരളത്തില്‍ യാത്രചെയ്യാന്‍ ആറ് ബുള്ളറ്റ് പ്രൂഫ് കാറും മൂന്ന് ജാമര്‍ വാഹനവും ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗവും ട്രെയിനിലുമായി എത്തിച്ചിരുന്നു. വ്യോമസേനാ വിമാനത്തില്‍ കാറുകള്‍ വരെ കൊണ്ടുവന്നിട്ടും സുരക്ഷാ ക്രമീകരണങ്ങള്‍ തള്ളി രാഹുലും സംഘവും കടപ്പുറത്തും ഹോട്ടലുകളിലും കറങ്ങി.
-ജനശക്തി


ദളിത് തീവ്രവാദം

മാദ്ധ്യമങ്ങളിൽ പുതുതായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന പദമാണു ദളിത് തീവ്രവാദം'.
1937-ലാണു മഹാകവി ചങ്ങമ്പുഴ പുലയ സമുദായാംഗവും സ്വന്തമായി ഭൂമിയില്ലാത്തവനും ജന്മിയുടെ ഭൂമിയിൽ താമസിച്ച് അയാൾക്കുവേണ്ടി കൃഷിപ്പണി നടത്തുന്നവനുമായ തനിമനുഷ്യനെ നായകനാക്കിവാഴക്കുലഎന്ന കവിത എഴുതുന്നത്. അവന്റെ അദ്ധ്വാനത്തിന്റെ ഫലം സാമൂഹ്യവ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും സഹായത്തോടെ ജന്മി ചൂഷണം ചെയ്യുന്നു. അക്കാലത്ത് അസംഘടിതനും നിരായുധനുമായ മലയപ്പുലയൻ നിസ്സഹായനായിരുന്നു. പരമാർത്ഥമാണ് കവിത വിളിച്ചുപറഞ്ഞത്. “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?” എന്നു മനുഷ്യസ്നേഹിയായ യുവകവി ആവേശംകൊണ്ടു. മഹാനായ ജനകീയകാഥികൻ കെടാമംഗലം സദാനന്ദൻ കവിതയെ ജനലക്ഷങ്ങളുടെ വികാരവും വിചാരവുമാക്കി മാറ്റി.

-ബാലചന്ദ്രൻ ചുള്ളിക്കാട്

ഒബാമക്ക് നോബല്‍ പ്രൈസ് കൊടുത്തത് ശരിയോ ?


തികച്ചും അത്ഭുതത്തോടെയാണ്‌ രാവിലെ ഞാന്‍ വാര്‍ത്ത കേള്‍ക്കുന്നത് . അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക് ഒബാമക്ക് 2009 ലെ സമാധാനത്തിന്റെ നോബല്‍ സമ്മാനം കിട്ടി എന്ന വാര്‍ത്ത ശരിക്കും ഒരല്‍ഭുതം തന്നെയായിരുന്നു . കഴിഞ്ഞ എട്ട് മാസം കൊണ്ട് ലോക സമാധാനത്തിന് വേണ്ടി എന്തൂട്ടാണിഷ്ട ചെയ്തത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു .അമേരിക്കയില്‍ തന്നെ സമ്മിശ്ര വികാരങ്ങളോട് കൂടിയാണ് വാര്‍ത്തയെ വരവേറ്റത് . കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് എമ്പത് വര്‍ഷം പിറകോട്ടു വലിച്ചു കൊണ്ട് പോയ ബുഷ്‌ ഭരണത്തില്‍ നശിച്ച അമേരിക്കക്ക് കൊടുത്ത പാരിതോഷികം ആയി ഇതിനെ കണക്കാക്കാമോ ? അതോ എട്ട് മാസം കൊണ്ട് അല്‍പ ശ്വാസം എങ്കിലും അമേരിക്കക്ക് കൊടുക്കാന്‍ കഴിഞ്ഞ ഒബാമക്കോ ? . എവിടെയാണ് സമാധാനം ? ലോക സമാധാനത്തിന് വേണ്ടി അമേരിക്കക്കോ ബുഷിനോ ഒബാമക്കോ എന്ത് ചെയ്യാന്‍ സാധിച്ചു എന്നീ ചോദ്യങ്ങള്‍ ലോകത്തില്‍ ഉള്ള പലരും ചോദിക്കുന്നു .
-
കാപ്പിലാന്‍

ദ നൊബേല്‍ ഒബാമ !!


സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഒബാമക്ക് കിട്ടിയെന്നു കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. പുള്ളി പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ട് വന്നാല്‍ ഇനി എന്ത് കൊടുക്കും എന്നാലോചിച്ചിട്ടാണ് ഞാന്‍ ഞെട്ടിയത്. നോബലിനെക്കാളും വലിയൊരു സമ്മാനം ബാക്കിയുണ്ടെങ്കില്‍ അതെടുത്ത് കൊടുക്കാമായിരുന്നു.

ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിനു ആപ്പ് വെച്ചവര്‍ക്കുമൊക്കെ നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. കാര്യമെന്തായാലും ഒബാമ ലോക സമാധാനത്തിനു ആപ്പ് വെച്ചിട്ടില്ല. ചില ശ്രമങ്ങളൊക്കെ നടത്തുന്നുമുണ്ട്. എട്ടു വര്ഷം ഭരിച്ചു ലോകമാകെ കുട്ടിച്ചോറാക്കിയ ബുഷിനെ അപേക്ഷിച്ചു നോക്കിയാല്‍ 916 സ്വര്‍ണമാണ് ഒബാമ . എന്നാലും ഈ സമ്മാനം അസമയത്തല്ലേ എന്നൊരു തോന്നല്‍..
-പുതുകവിതയുടെ രണ്ട് ദശകങ്ങള്‍ മലയാളകവിതാചരിത്രത്തില്‍ -സര്‍വേ


പുതുകവിതയെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്ക് ക്ഷാമമില്ലാത്ത കാലമാണ്‌. കുഞ്ഞിക്കണ്ണന്‍ വാണിമേലും രാജേന്ദ്രന്‍ ഏടത്തുംകരയും സുനില്‍ കൃഷ്ണനും സന്തോഷ് പല്ലശ്ശനയും കൂതറാത്തിരുമേനിയും അങ്ങനെ പലരും ബ്ലോഗിലും ആനുകാലികങ്ങളിലുമായി പല യുക്തികള്‍ നിരത്തുകയുണ്ടായി . പുതു കവിതയെ സംബന്ധിച്ച് രണ്ട് പോസ്റ്റുകള്‍ ഞാനും ഇട്ടിരുന്നു.

ഈ ചര്‍ച്ചകള്‍ പൊതുവായി നല്‍കുന്ന സൂചനകള്‍ എ‍ന്താണ്‌? പലരും അങ്ങോട്ടും ഇങ്ങോട്ടും വരികള്‍ വാരി എറിഞ്ഞു കളിക്കുന്നുണ്ടെങ്കിലും പുതുകവിതയെ സമഗ്രമായി വിലയിരുത്തനുള്ള വഴികളിലേക്ക് അവ എത്തിച്ചേരുന്നില്ല. തല്‍ക്കാലവിപണിക്കനുസരിച്ചുള്ള അളവുതൂക്കക്കണക്കുകളേ ആവുന്നുള്ളൂ. ഇവിടെ പൊതുവായി ചില അന്വേഷണങ്ങള്‍ ആവശ്യമാണെന്നു തോന്നുന്നു. പുതുകവിത എന്ന് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഇരുപതായി. തൊണ്ണൂറൂകളില്‍ തുടങ്ങിയ ഇടച്ചിലാണ്‌. ഇനി എന്നാണ്‌ ഇത് പഴകുന്നത് എന്നറിഞ്ഞുകൂടാ.
ഈ ഇരുപതു വര്‍ഷക്കാലം മലയാള കവിതയുടെ വികാസപരിണാമത്തെ, ഈ പുതുകവിത സൃഷ്ടിച്ച ഭാവുകത്വപരിസരത്തെ വിമര്‍ശാത്മകമായി വിലയിരുത്തുന്ന ഒരു ശ്രമം ആവശ്യമായിരിക്കുന്നു. മലയാളാകവിതാ ചരിത്രത്തില്‍ ഈ രണ്ട് ദശകങ്ങള്‍ എങ്ങനെ ഇടം പിടിക്കും? ദാര്‍ശനികഭാരങ്ങളില്ലാത്ത ലഘുത്വമാണ്‌ പുതിയ കവിതയെന്നും സ്ത്രീ -ദളിത് നോട്ടങ്ങള്‍ക്കൊക്കെ ഇടമുള്ള തുറന്ന സ്ഥലമാണെന്നും ഇന്നത്തെ കവിത സൂക്ഷ്മമായ ചില ചെരിഞ്ഞുനോട്ടങ്ങളും പറച്ചിലിലുള്ള ട്വിസ്റ്റുകളും കൊച്ചുകൗശലങ്ങളിലെ താത്കാലിക രസങ്ങളും ആണെന്നും പല വാദങ്ങള്‍ കേട്ടുകഴിഞ്ഞു.
-santhosh ഹൃഷികേശ്‌

മെഡി.കോളേജു ഡയറി. അഞ്ചാം ഭാഗം

29-10-1997 രാത്രി 11 മണി.
സൈഫുവിനു അസാധാരണ വിശപ്പു. ഇതെന്താണിങ്ങനെ എനു ഞാൻ അതിശയിച്ചു. ഏതായാലും നല്ല ലക്ഷണമല്ല. വൈകുന്നേരം വന്നിരുന്ന ഡോക്റ്ററോടു ഈ കാര്യം തിരക്കി.
" അവനല്ലേ ആഹരം കഴിക്കുന്നതു നിങ്ങളല്ലല്ലോ" എന്നായിരുന്നു മറുപടി.
" നീ കഴിക്കെടാ പയ്യനേ" എന്നു പറഞ്ഞു അയാൾ സ്ഥലം വിട്ടു. അൽപ്പം ദയ കാണിക്കുന്ന ഒരാളുമില്ലേ ഇവിടെ?. ആൾക്കാരോടു സൗമ്യ ഭാഷയിൽ സം സാരിച്ചാൽ ഇവരുടെ ഇമേജു നഷ്ടപ്പെടുമോ?. മൃഗങ്ങല്‍ക്കില്ലാത്തതും മനുഷ്യനു ഉള്ളതുമായ "ചിരി" എന്ന സാധനം ഈ ഭിഷഗ്വരന്മാർക്കു ദൈവം നൽകിയിട്ടില്ലേ?പോലീസു ഓഫീസ്സറും ന്യായാധിപന്മാരും മുഖത്തു ഗൗരവം കാണിക്കുന്നതിന് കാരണം ഉണ്ടാകാം. പക്ഷേ ഒരു ഡോക്റ്റർക്കു മുഖത്തു ഗൗരവത്തിന്റെ ആവശ്യമില്ലല്ലോ!. ഡോക്റ്ററുടെ സൗഹ്രുത്തോടെയുള്ള പെരുമാറ്റം-സ്നേഹത്തോടെയുള്ള തോളിൽ തട്ടൽ. എന്തു സന്തോഷമായിരിക്കും രോഗിക്കു ഉണ്ടാകുക!.
-sherriff kottarakara

വെടിയടി വീരന്മാരുടെ ശ്രദ്ധക്ക്


ഞാൻ വെടിയടി നിർത്തീട്ട് വർഷങ്ങളായി, ഇപ്പോൾ മാന്യമായി ജീവിച്ച് പോവാണ്. കാരണം ഞാനൊരു മനുഷ്യനാണ്, വികാരങ്ങളും വിചാരങ്ങളും ഉള്ള അവതാരമാണ്. മനുഷ്യനായതുകൊണ്ടുള്ള ദൌർഭല്യങ്ങൾ എനിക്കുണ്ട്. അതിലൊന്നായ വെടി ഞാൻ നിർത്തീന്നെ പറഞ്ഞുള്ളൂ.സ്വന്തം കുടുംബത്തെ ദ്രോഹിച്ച് ഇനിയും വെടിയടിക്കരുത്….വെടി നിർത്തില്ലാ എന്ന് ആണയിടുന്ന ചിന്ന പയ്യനോട് വീണ്ടും പറയുന്നു..താൻ വെടിയടി നിർത്തണ്ട..വെടിക്കെട്ട് തന്നെ നടത്തിക്കൊള്ളൂന്ന്.വെടി നിർത്തലിനു മുന്നും പിന്നും ആലോചിക്കേണ്ട കാര്യമില്ല അല്പം ആത്മവിശ്വാസം മാത്രം ഉണ്ടായാൽ മതി. ബൂലോകത്തെ മൊത്തം മലയാളികളും വെടിയടിയന്മാരാണെന്ന് ഞാൻ കരുതുന്നില്ല. കാരണം എല്ലാവരും കൂ തറകളല്ലല്ലോ!അതുകൊണ്ട് തന്നെ വെടിയടി സ്വഭാവ വിശേഷതകള്‍ അപ്പാടെ മാറാന്‍ നാം നാമല്ലാതെയിരിക്കണം എന്ന് കരുതുന്ന ചില കൂതറമോന്മാരാട് എനിക്ക് പറയാൻ ഒന്നേ ഉള്ളൂ മക്കളേ സ്വന്തം കുടുംബത്തിന് അപമാനം ഉണ്ടാക്കല്ലേ….ഇതൊരു ഉപദേശമല്ല..ഒരു അഭിപ്രായം മാത്രമാണ്.

-കാപ്പിലാന്‍


അനാഥശാലകള്‍ അടച്ചുപൂട്ടുക!


ശബാബ്‌ വാരിക, ലക്കം 50 ലെ കവര്‍‌സ്റ്റോറി -മലബാറിലെ അനാഥശാല പ്രസ്ഥാനം -ചരിത്രം,ഭാവി, വര്‍ത്തമാനം- കാലികവും പ്രസക്തവുമായി. അനാഥശാലകള്‍ സ്‌ഥാപിക്കപ്പെടാനുണ്ടായ സാമൂഹിക സാഹചര്യവും ചരിത്രവും, അതിന്നായി പ്രയത്‌നിച്ച മഹാരഥന്‍മാരും സ്‌മരിക്കപ്പെടേണ്ടതു തന്നെ. പി ഇസ്‌മാഈലിനു നന്ദി, അസ്‌ഗറലി സാഹിബിനും. അസ്‌ഗറലിയുടെ ലേഖനത്തില്‍ അനാഥശാലകളില്‍ അനിവാര്യമായ ചില മാറ്റങ്ങളെക്കുറിച്ചുള്ള ശക്തമായ ചില സൂചനകളുണ്ട്‌. അനാഥശാലകളുടെ ഭാവിയും വര്‍ത്തമാനവുമൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍, അനാഥാലയത്തില്‍ അന്തേവാസികളായിരുന്നവര്‍ക്കും ചിലതൊക്കെ പറയാനുണ്ടാവില്ലെ. രണ്ടു വര്‍ഷം ഒരനാഥാലയത്തില്‍ അന്തേവാസിയായിരുന്ന ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍...
അനാഥശാലകളെക്കുറിച്ചുള്ള ഓര്‍മ ഒത്തിരി പൊള്ളുന്ന അനുഭവങ്ങളാണ്‌.
-mukthar udarampoyil


മദനിയും പി.ഡി.പിയും മറ്റും; ചില ക്രിയാത്മക ചിന്തകൾ

മദനിയും പി.ഡി.പിയും മറ്റും; ചില ക്രിയാത്മക ചിന്തകൾ

പോസ്റ്റിന്റെ ചുരുക്കം:

പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമാ‍യ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല.
-..സജിം തട്ടത്തുമല

എങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം?

ങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം?പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണത്.ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ചോദ്യത്തിന് കൂടുതല്‍ പ്രസക്തിയേറുന്നു. 'എണ്ണിച്ചുട്ട അപ്പം പോലെ' കിട്ടുന്ന ശമ്പളം തികയാതെ വരുമ്പോള്‍ പലരും പുതുവഴികള്‍ തേടുന്നു..സാമ്പത്തിക മാന്ദ്യം അരങ്ങു തകര്‍ക്കുമ്പോള്‍ കുറുക്കുവഴികളിലൂടെ പണക്കാരായവരെയും വഴിയില്‍ കാലിടറി വീണ് പാപ്പാരായവരെയും ഇന്ന് നാട്ടിന്‍പുറങ്ങളില്‍ ധാരാളം കാണാം.സുഗുണന്‍ മാഷും അത്തരത്തില്‍ ഒരാളാണ്.വളരെപ്പെട്ടന്ന് കോടീശ്വരനായ സുഗുണന്‍ മാഷിന്റെ കഥയാണ് 'പണം വാരാനുള്ള അവസരങ്ങള്‍' എന്ന പോസ്റ്റായത്.
-
ആദര്‍ശ് | Adarshസമരം തന്നെ ജീവിതം
കേരളത്തിലെ സമകാലീന രാഷ്ട്രീയ സംഭവങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമായ വിഷയം ചെങ്ങറ സമരം ഒത്തുതീര്‍ന്നതാണ്. ചെങ്ങറസമരം അവസാനിക്കുമ്പോള്‍ അതിന്‍റെ പാക്കേജ് പരിശോധിച്ചാല്‍ പ്രത്യക്ഷത്തില്‍ ഒരു പന്തിയിലെ രണ്ടു തരം വിളമ്പലിനു പകരം മൂന്നു തരം വിളമ്പല്‍ കണ്ടെത്താന്‍ കഴിയും. എങ്കിലും ആന്‍റണി സര്‍ക്കാരിന്‍റെ കാലത്തെ മുത്തങ്ങ സമരവുമായി താരമത്യം ചെയ്യുമ്പോള്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കീരീടത്തിലെ പൊന്‍തൂവല്‍ ആണ് ചെങ്ങറ ഒത്തുതീര്‍പ്പ്. രക്തം ചിന്താതെ ഉള്ള സമവായം തീര്‍പ്പാണെങ്കിലും ഒത്തുതീര്‍പ്പാണെങ്കിലും വാഗ്ദാനങ്ങള്‍ എത്രത്തോളം പാലിക്കപ്പെടുമെന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കാം ചെങ്ങറഭൂസമരത്തിന്‍റെ നേട്ടവും കോട്ടവും നാളെ വിലയിരുത്തപ്പെടുത്തുക. നിവര്‍ത്തിയില്ലാതെ സര്‍ക്കാര്‍ തന്ന എച്ചില്‍ വാങ്ങി എന്നു സമരസമിതി നേതാവ് ളാഹ ഗോപാലന്‍ ആരോപിക്കുമ്പോള്‍ പോലീസുകാരുടെ അടിയേറ്റ് നീര് വന്നു വീങ്ങിയ മുഖവുമായി നിന്ന മുത്തങ്ങ സമരസമിതി നേതാവ് സി. കെ. ജാനുവിനെ ഓര്‍മ്മ വരുന്നതിനാല്‍ ആയിരിക്കണം കേരളം ളാഹ ഗോപാലന്‍റെ വിലാപത്തിന് ഏറെ കാത് കൊടുക്കാതിരുന്നത്.
-mary lilly

കാവാലത്തിന്റെ കുവൈറ്റ് നാടകപ്പുര


എണ്‍പപത്തിയൊന്ന് കഴിഞ്ഞു കാവാലം നാരായണപ്പണിക്കര്‍ എന്ന നീണ്ടു മെലിഞ്ഞ മനുഷ്യന്. മലയായും മഹാസമുദ്രമായും കാവാലം ഉറഞ്ഞു തുള്ളുന്നില്ല; പക്ഷേ നിറഞ്ഞ് പകരും. അനായാസേന അംഗോപാംഗങ്ങള്‍ നൃത്തമാടുന്നത് കണ്ട് അച്ചായന്ഷികപ്പ് കിട്ടിയ കുടവയറുകളെല്ലാം അസൂയ കൊണ്ട് തുള്ളും. വാ തോരാതെ, ഊര്‍ജ്ജഭ്രംശമില്ലാതെ ഭരതമുനി മുതല്‍ അഭിനവമുനിമാരെക്കുറിച്ച് വരെ ചിന്ത തെളിഞ്ഞൊഴുകുന്നത് കണ്ട് തീരത്തു നില്ക്കുന്ന കൊച്ചുകുട്ടിയാവും മനം. കൂട്ടത്തില്‍, എനിക്ക് രാഷ്ട്രീയമില്ല എന്ന് പ്രഖ്യാപിക്കുന്നത് കേട്ട് ഞെട്ടേണ്ട കാര്യമില്ല. രാഷ്ട്രീയത്തിനെന്നല്ല, പലതിനും അതീതമാണെന്ന് അതിനോടകം മനസ്സിലാക്കിത്തന്നിട്ടുണ്ടാവും.

1975ല്‍ ആദ്യമായി അവതരിപ്പിച്ച അവനവന്‍ കടമ്പ എന്ന നാടകം ഇപ്പോള്‍ കാവാലത്തിന്റെ തന്നെ സംവിധാനത്തില്‍ ആദ്യമായി വിദേശത്ത് അരങ്ങേറുകയാണ്. കുവൈറ്റിലെ എഞ്ചിനിയേഴ്സ് ഫോറം ഒക്ടോബര്‍ പതിനാറിന് കടമ്പ വീണ്ടും രംഗത്തവതരിപ്പിക്കും. പ്രവാസി മലയാളി എഞ്ചിനിയേഴ്സ് തന്നെ അഭിനേതാക്കള്‍. അവരുടെ കൂടെ പത്ത് ദിവസത്തെ കളരിക്ക് കാവാലവും പ്രധാനശിഷ്യന്‍ ഗിരീഷും 'സോപാനം' വിട്ട് എത്തിയിരുന്നു.

-സുനില്‍ കെ ചെറിയാന്‍

ബാബുരാജ്‌ : ഉറക്കമില്ലാത്ത പാട്ടുകാരന്‍

ബാബുരാജ്‌ വേര്‍പിരിഞ്ഞിട്ട്‌ ഒക്ടോബര്‍ ഏഴിനു മുപ്പത്തൊന്നു വര്‍ഷം തികയുകയാണു.വലിയൊരു സര്‍ഗ്ഗ സാന്നിദ്ധ്യമായി അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പം നടന്നു നീങ്ങുന്നുണ്ട്‌.പക്ഷെ അദ്ദേഹമാണു കൂടെയുള്ളതെന്നു പലരും അറിയുന്നില്ലെന്നു മാത്രം.

ഏതാനും നാളുകള്‍ക്ക്‌ മുന്‍പ്‌ ഒരനുഭവമുണ്ടായിു.ഒരു വേദിയില്‍ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിനി 'സൂര്യകാന്തീ...സൂര്യകന്തീ..' എന്ന ഗാനം പാടുന്നു.അവള്‍ വളരെ മനോഹരമായി പാടി. ഈണത്തിന്‍റെ ആത്മാവില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ആലാപനം. സദസ്സ്‌ ഒന്നടങ്കം കൈയടിച്ച്‌ അവളെ അംഗീകരിച്ചു. അവള്‍ നിര്‍വൃതിയാര്‍ന്ന മിഴികളോടെ വെദി വിട്ടിറങ്ങി.
-khader patrgeppatam

ബൈക്ക് സ്റ്റണ്ട് :കറുത്ത മുഖങ്ങള്‍


തീപാറുന്ന വേദിയില്‍ കാണികളുടെ ഹര്‍ഷാരവത്തിനും ഇടയിലൂടെ സ്പോര്‍ട്സ് ബൈക്കില്‍ പറന്നെത്തുന്ന ഹെല്‍മെറ്റ്‌ ധാരികള്‍ ഇന്നു കോളജ്‌ ക്യാമ്പസുകളുടെ ഹരമായി മാറുകയാണ് .....വീലിങ്ങും ഡ്രിഫ്റ്റ് ഒക്കെയായി ബൈക്ക് സ്റ്റണ്ട് എന്ന പുതിയ ഒരു കലാരൂപത്തിന് നമ്മുടെ യുവാക്കള്‍ രൂപം കൊടുത്തിരിക്കുകയാണ് ..ചടുലമായ മെയ് വഴക്കവും ബൈക്കുകളുടെ ഭീമാകാരമായ രൂപവും ശബ്ദവും കാണികള്‍ക്ക് ഒരു നവ്യ അനുഭവം നല്കുന്നു ....മുന്‍ വീല്‍ ഉയര്‍ത്തിയും വണ്ടി ഡ്രിഫ്റ്റ് ചെയ്തും അവര്‍ വിസ്മയം തീര്‍ക്കുന്നു ..കാണികള്‍ക്ക് മുന്‍പില്‍ ഉദ്വേഗവും ഒപ്പം ഭീതിയുടെ ഒരു പുതിയ മുഖവും ഇവര്‍ പ്രധാനം ചെയ്യുന്നു ..പക്ഷെ ഇവര്‍ തീര്‍ക്കുന്ന ചടുലമായ 'കലാരൂപത്തിന് ' പലരും അറിയാത്ത ഒരു മരണത്തിന്റെ കറുത്ത മുഖം ഒളിച്ചിരിക്കുന്നു എന്ന് അറിഞ്ഞത് കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയില്‍ പീരുമേട്ടില്‍ ഒരു സ്വകാര്യ കോളജില്‍ നടന്ന ബൈക്ക് സ്ടണ്ടില്‍ ഒരു ജീവനാണ് നിമിഷങ്ങള്‍ കൊണ്ടു പൊലിഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആണെന്ന് തോന്നുന്നു.... വിദ്യാര്‍ഥി തല്‍ക്ഷണം മരിച്ചത് ഭീതിയോടെയാണ് നമ്മള്‍ അറിഞ്ഞത് .പക്ഷെ പത്രങ്ങള്‍ അപകടത്തെ വെറും ഒരു ബൈക്ക് അപകടം എന്ന നിലയില്‍ ഒതുക്കുംപോളും നാം അറിയേണ്ടത് ഇതിന്റെ ഭീകരത ഒതുക്കാവുന്നതിലും അപ്പുറം ആണ്.
-ജിക്കൂസ്‌!

സ്വർണ്ണക്കടയിൽ തട്ടിപ്പ് - ശ്രദ്ധിക്കുക


പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ പകരം കൊടുത്ത് പുതിയവ വാങ്ങുമ്പോള്‍ നാം തട്ടിപ്പിനു വിധേയരാകുന്നുണ്ട്. എല്ലാ കടക്കാരും ഏതാണ്ട് ഒരേ രീതിയിലുള്ള തട്ടിപ്പാണു നടത്തുന്നതു കൊണ്ട് ഏതെങ്കിലും കടക്കാരന്‍റെ പേര് പ്രത്യേകം എടുത്തു പറയുന്നില്ല. തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വര്‍ണ്ണക്കടയിലുണ്ടായ എന്‍റെ അനുഭവം താഴെ കുറിക്കുന്നു. കടയില്‍ നിന്നും വാങ്ങുന്ന ആഭരണങ്ങളെല്ലാം 916 ശുദ്ധി ഉള്ളതും ബിസ് മാര്‍ക്ക്‌ ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. പകരം കൊടുക്കുന്ന പഴയ ആഭരണത്തിനു വിലയിടുന്നത് ആഭരണങ്ങളുടെ ശുദ്ധിക്കനുസരിച്ചാണ്. ശുദ്ധി അളക്കുന്നതിനുള്ള യന്ത്രം നമുക്ക് കാണത്തക്കവിധത്തില്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ടാകും. യന്ത്രത്തോട് ബന്ധിപ്പിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്‍റെ ശുദ്ധി കാണിക്കുന്ന ഒരു ഡിസ്പ്ലേ യൂണിറ്റ് നമുക്ക് അഭിമുഖമായിട്ടായിരിക്കും ക്രമീകരിച്ചിരിക്കുന്നത്. യന്ത്രത്തിനെ ഒരു കമ്പ്യൂട്ടറിനോടും ബന്ധിപ്പിച്ചിരിക്കും. കമ്പ്യൂട്ടറിന്‍റെ ഡിസ്പ്ലേ യൂണിറ്റ് നമുക്കഭിമുഖമായിട്ടായിരിക്കില്ല ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതില്‍ പ്രദർശിപ്പിക്കുന്നതൊന്നും നമുക്ക് കാണാന്‍ കഴിയില്ല. നമുക്ക്, സ്വര്‍ണ്ണത്തിന്‍റെ ശുദ്ധി അറിഞ്ഞാല്‍ മതിയല്ലോ, അതെങ്ങനെ കമ്പ്യൂട്ടറില്‍ കൂടി കണ്ടെത്തുന്നു എന്നത് നമ്മുടെ വിഷയമല്ലാത്തതു കൊണ്ടാകാം, അങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. അപ്പം തിന്നാല്‍ പോരേ, കുഴിയെണ്ണണോ?
-അങ്കിള്‍


ഞെക്കിയാല്‍ പൊട്ടും!


രംഗം ഒന്ന്

പ്രസിദ്ധമായ ചെങ്ങന്നൂര്‍ റേയില്‍‌വേ സ്റ്റേഷന്‍.....

തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രസ്സ് ഏതാനും നിമിഷങ്ങള്‍ക്കകം രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നു.

വെടിവച്ചാന്‍ കോവിലിലെ പതിവ് വെടിവഴിപാട് അനൌണ്‍സ്മെന്റ്.

ഭാര്‍ഗ്ഗവന്‍ പിള്ള, മൂലം നക്ഷത്രം..... ചെറിയ വെടി 25 വലിയ വെടി 30.

പണം കൊടുക്കുമ്പോള്‍ വഴിപാട് കഴിച്ചവന്റെ മൂലത്തില്‍‍ ഒരു വെള്ളിടി വെട്ടുന്നതൊഴിച്ചാല്‍ എത്ര പൊട്ടി എന്ന് വഴിപാട് കഴിച്ച പിള്ളക്കും, വെടി വിട്ടവനും എന്തിന് പൊട്ടിയ വെടിക്കു പോലും അറിയില്ല.

ഇന്‍ഡ്യന്‍ റെയില്‍‌വേയും, വെടിവച്ചാന്‍ കോവിലും ഏതാണ്ട് ഒരേ ജനുസ്സില്‍ പെടുത്താവുന്നതു കൊണ്ട് ടിക്കറ്റ് എടുത്ത് യാത്രക്ക് തയ്യാറായി നില്‍ക്കുന്നവരില്‍ പ്രത്യേകിച്ച് ഒരു ഭാവ വത്യാസവും ഉണ്ടാക്കിയില്ല.

പൊട്ടിയാലായി, ഇല്ലെങ്കിലായി!!!

വെടിവച്ചാന്‍ കോവിലില്‍ ഇതുവരെ വെടി വഴിപാട് നടത്തിയിട്ടില്ലാത്തതിനാലും, കയ്യിലിരിക്കുന്ന ടിക്കറ്റ് വെറും ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ഇടികൊള്ളാനായി കരുതിക്കൂട്ടി റെയില്‍‌വെ തന്നതാണെന്ന ബോധം ഉള്ളതുകൊണ്ടും ഞാന്‍ പ്ലാറ്റ് ഫോമിലിന്റെ ഡേയിഞ്ചര്‍ സോണിലേക്ക് നീങ്ങി നിന്നു.

ചേട്ടാ ചാകണമെങ്കില്‍ ഒരു ഉറുമ്പിന്‍ കൂട്ടിയില്‍ കയ്യിട്ടാല്‍ പോരെ എന്തിനാ ട്രേയിന്‍.....
-നീര്‍വിളാകന്‍

...............ബ്ലോഗ്സ്പോട്ട്.കോം

ഇന്നു ലേശം സമാധാനം ണ്ടെന്നു തോന്നുന്നു ....രാധാമ്മ പറഞ്ഞു .കരഞ്ഞു കച്ചു പോയ കണ്ണുകളില്‍ ഇത്തിരി ആശയുടെ തിളക്കം ഉള്ളതായി തോന്നി.ശരിയാണ് ഉണ്ണിക്കു എന്തോ മാറ്റം പോലെ ...കണ്ണുകള്‍ ഉഴറി നടക്കുന്നുണ്ട് ."തയ്യ്യുള്ളെലെ സുകു വന്നിക്ക്യാ ,ഇതെന്തു കിടപ്പാ ഉണ്ണ്യേ ഇണീക്ക് .."അമ്മ ഉണ്ണിയെ പതുക്കെ കുലുക്കി ,അപകടത്തിനു ശേഷം അവര്‍ ഉണ്ണിയെ രണ്ടിലോ മൂന്നിലോ പഠിയ്ക്കുന്ന വികൃതി പയ്യനായാണ് കാണുന്നതെന്ന് എനിക്ക് തോന്നിയിരുന്നു..ഉണ്ണി സ്വയം എങ്ങേനെയാവംം കാണുന്നുണ്ടാവുക ........,വെറുതെ ഓടി നടക്കുന്ന കണ്ണുകളോടെ കിടക്കുന്ന ,തന്നെ അനുസരിക്കാത്ത ഉണ്ണിയെ നോക്കി പെട്ടെന്ന് രാധാമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു."സുക്വോ ഞ്ഞി ന്തെങ്കിലും പറഞ്ഞു നോക്ക് ,ങ്ങള് പണ്ടു സ്കൂളി പ്പോയതും ,കളിച്ചു നടന്നതും ,പഴേ കാര്യൊക്കെ ...ന്തെന്കിലോക്കെ ഓര്‍മ വന്നാലോ ന്റെ മോന് ...രാധാമ്മയെ ഞാന്‍ താങ്ങി പതുക്കെ ICU വിന്റെ പുറത്ത് കൊണ്ടു പോയി അനിതെചിയുടെ അടുത്താക്കി .തിരിച്ചു വീണ്ടും ഉണ്ണിയുടെ അടുത്ത്‌ അവന്റെ കണ്ണുകളില്‍ നോക്കി കുറെ നേരം വെറുതെയിരുന്നു ,പിന്നിടെപ്പോഴോ ഞാന്‍ ഞങ്ങളൊരുമിച്ച് പഠിച്ച കാലത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി 8C ,9 b ,10e ,രണ്ടാമത്തെ ബെഞ്ചിലിരുന്നു തൊട്ടു പിന്നിലെ കൂട്ടുകാരിയോട് സംസാരിക്കുന്ന മട്ടില്‍ നിന്നെ കടക്ഷിച്ചിരുന്ന നിന്റെ മാത്രം
- R.K ബിജു

കണ്ണാടിയില്‍ കാണാത്തത്...
ഉടഞ്ഞശംഖിലേക്കുരുക്കി ഞാന്‍ വീഴ്ത്തും
തെളിഞ്ഞ നെയ്യിനാല്‍ കുരുതിനേരുന്നു.
ഇരുണ്ട വാനിലങ്ങടിമയായ് ചുറ്റും-
തെളിഞ്ഞ താരമേ മിഴിതുറക്കുക.

നിറഞ്ഞ കണ്ണുകള്‍ക്കുറവതേടി ഞാന്‍
നിലച്ച ക്ലോക്കിന്‍മേലിടിച്ചു വീഴുന്നു.
ചിതറിവീണൊരീ നിണമണിഞ്ഞതില്‍
തെളിഞ്ഞ മഞ്ചാടി പകുത്തു മാറ്റുന്നു.


നിറഞ്ഞ മാറിലേക്കമര്‍ത്തി ഞാന്‍ വച്ച-
'വിശുദ്ധമാല' യെന്‍ കരളുതിന്നുന്നു.
നിരത്തു വക്കിലങ്ങലയും പെണ്ണിന്റെയു -
യുടുപ്പുചുട്ടുഞാന്‍ വിശപ്പടക്കുന്നു

വിരിഞ്ഞ കാട്ടുപൂവിറുത്തു ഞാനിന്നെന്‍
കൊഴിഞ്ഞ ബാല്യത്തിന്‍ ശവപ്പെട്ടിയില്‍വച്ചു.
തിരിച്ചുപോരുമ്പോളിരുട്ടിലെന്‍ മിഴി-
ക്കോണുതട്ടിയാക്കുരിശുടഞ്ഞുപോയ്‌.

കഴിഞ്ഞ സന്ധ്യതന്‍ ശവക്കുഴിക്കുമേല്‍
പറന്നുവീണോരരിപ്പിരാവേ നിന്റെ-
ശവമടക്കിന്റെ മണിമുഴക്കത്തിലലിഞ്ഞു -
ചേര്‍ന്ന് ഞാന്‍ പുതിയ താളമായ്‌.
-കുളക്കടക്കാലം

വെളുത്ത രക്തം


"ഹൃദയം തകര്‍ന്നാണ് മരിച്ചത്
മരിച്ചതല്ല ഹൃദയം തകര്ന്നതുമല്ല
ഹൃദയം പറിച്ചുകൊണ്ടാണ് പോയത്"
നാടുമുഴുവന്‍ അലഞ്ഞു ക്ഷീണിച്ചു ഒടുവില്‍ കിട്ടിയ ഭക്ഷണവുമായി വന്നതാണ്‌
ഒന്നേ നോക്കിയുള്ളൂ പിന്നെ നോക്കാന്‍ കഴിഞ്ഞില്ല
ഉള്ളിലേക്കെടുത്ത ശ്വാസം

പുറത്തേക്കുവന്നില്ല അതിനുമുന്‍പെ തകര്‍ന്നിരുന്നു മാതൃ ഹൃദയം .
ചോരയുടെ മണംപിടിച്ചെത്തിയ കൂനനുറുബുപോലും
ഹൃദയ രക്തത്തിന്‍ ചൂടിനാല്‍ അടുക്കാനാവാതെ നിന്നുപോയി
മൃദയം തകര്ന്നിട്ടും ഇനിയും തന്റെ കുഞ്ഞു ജീവിക്കും എന്നപ്രതീക്ഷയില്‍
പകരാനായി കരുതിവച്ച മാതൃ ഹൃദയത്തിലെ ചൂട് ...
'കറുത്ത കാക്ക ' തന്‍ കുരുന്നു കുഞ്ഞിന്റെ
കുരുന്നിളം ജീവന്‍ കൊത്തിയെടുക്കുന്നു...
കരള്‍ പിളര്ന്നവള്‍ കരഞ്ഞുകൊണ്ടിതാ
കുഴഞ്ഞു വീണുപോയ്‌ തകര്‍ന്ന ഹൃത്തുമായ്‌
ഒലിച്ചിറങ്ങുന്ന ഹൃദയ രക്തത്തില്‍
കുളിചൊരാ കുരുവി തള്ളകിടപ്പതു
സഹിക്കുകില്ലൊരു കഠിന ഹൃദയര്‍ക്കും.
-ആല്‍ബിന്‍ജന്മ നക്ഷത്രം


ഇന്ന് എന്‍റെ ജന്മദിനമാണ്.
കടലിന്‍റെ ജന്മനക്ഷത്രം
തന്നെയാണ് എനിക്കും.

പിറന്നാള്‍ സമ്മാനമായി
നീയെന്താണ് എനിക്ക് തരിക?
ഇതെന്‍റെ ഹൃദയം ആണെന്നോ -
തി ഉടഞ്ഞു പോയ
ഒരു ശംഖിന്‍റെ കഷണമോ
അതോ അലറുന്ന കടലിനും
നാവികന് വഴി കാട്ടുന്ന
വിളക്ക് കൂടാരത്തിനുമിടയിലെ
നേര്‍ത്ത ഇരുട്ടില്‍ ഇരയെ
പതിയിരുന്നു ആക്രമിക്കുന്ന
വേട്ടമൃഗത്തിന്‍റെ ചെറുനീക്കം
പോലെ അപ്രതീക്ഷമായി
ഒരൊറ്റ ചുംബനമോ?

പിടയുന്ന നെഞ്ചില്‍ നീയെന്‍റെ
മുഖം ചേര്‍ത്തമര്‍ത്തുമ്പോള്‍
അവിടെ ഞാനും നീയുമില്ല
തിരയും തീരവും പോലെ
ഒരിക്കലും സ്വന്തമാകാനാവാത്ത
രണ്ടു ആത്മാക്കള്‍ മാത്രം.

പ്രണയത്തിന്‍റെ ഏറ്റവും
ഉദാത്തമായ ഉപമയല്ലാതെ
മറ്റൊന്നിനെയും നമ്മുടെ
വേവുന്ന ഹൃദയത്തിന്
പകരം വെയ്ക്കാനില്ല.
-mary ലില്ലി

സുനാമി?കടല്‍ കാണാന്‍
കഴിയാത്ത ഒരു കുഞ്ഞ്
ഫ്ലാറ്റിലെ തറയില്‍
കടലമ്മ കള്ളി
എന്നെഴുതിയത് മായ്ക്കാനാവുമോ
സുനാമിയുണ്ടായത്?
-രാമചന്ദ്രന്‍ വെട്ടിക്കാട്

സായാഹ്നങ്ങളൂടെ തോഴൻ


-ഹരീഷ് തൊടുപുഴ

ബിഗ്‌ ബെന്‍-വിഷ്ണു

ഊട്ടിയിലെ പൂവ്‌
-പിപഠിഷു | harikrishnan

ബ്ലോത്രത്തിനു വേണ്ടി തയ്യാറാക്കിയത് ജിക്കൂസ്‌!

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP