FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

അപ്ഡേറ്റ് :ബ്ലോത്രം ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ .....

Thursday

ബ്ലോത്രം ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ .....




ബൂലൊകത്തെ ആദ്യ പത്രമായ ബ്ലോത്രത്തിന്റെ സേവനത്തിനു ഒരു അംഗീകാരം കൂടി . പ്രമുഖ ദിനപത്രമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ ബ്ലോത്രത്തെ കുറിച്ച് വന്ന ലേഖനം ഞങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ സഹകരണത്തിന്റെ പ്രതീകമായി കാണുന്നു .നേരത്തെ ഏഷ്യാനെറ്റ്‌ ന്യൂസ് ചാനെലും ബ്ലോത്രത്തെ കുറിച്ചുള്ള റിപ്പോര്ട്ട് പ്രക്ഷേപണം ചെയ്തത് കണ്ടുകാണുമല്ലോ.... .ഒരിക്കല്‍ കൂടി ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ്സ് അണിയറ പ്രവര്‍ത്തകര്‍ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു...ഞങ്ങളുടെ പ്രവര്‍ത്തന മേഖലക്ക്‌ ഒരു പൊന്‍തൂവല്‍ കൂടി....എല്ലാവര്‍ക്കും നന്ദി...ഒരായിരം നന്ദി.....
-ബ്ലോത്രം എഡിറ്റോറിയല്‍ ബോര്‍ഡ്‌ ..
ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ബ്ലോത്രം ....കാണുക......

>>>>>>>അതിനായി ഇവിടെ ക്ലിക്കുക ....


ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന റിപ്പോര്‍ട്ടില്‍ നിന്നും........



‘Newspaper’ which is a great read .


Asha P

‘Blothram’, hailed as one of the first blog newspapers born in Malayalam blogosphere, will soon have one more feather more in its cap. In a few days’ time, Blothram will bring out its online magazine too.On October 24, ‘MA masika’ will be launched by Blothram group with Naseer Kadikkad, who also brought out the Onam edition of Blothram, as editor.Blothram is a great read, if one likes to know what is happening in the blogosphere, who the newcomers are, to read new - but well-written - posts, to take part in heated discussions and, of course, to hit a lot of the latest blog news. If one likes to go through different stuff packed into one sheet, then more so.


FOR MORE READING CLICK HERE.




THANK YOU ONCE AGAIN.......

10 comments:

Anonymous said...

പുറമെ ചിരിച്ച് ബ്ലോത്രത്തെ അഭിനന്ദിക്കുകയും അനോണിയായി വന്ന് ഇരട്ടപ്പേരു വിളീച്ച് അസൂയ തീര്‍ക്കുകയും ചെയ്യുന്ന ബൂലോക വിദ്വാന്‍ ഇനി അസൂയ വീണ്ടും പണിതെടുക്കണമല്ലോ... ആശാന് പണിയായല്ലോ

കാപ്പിലാന്‍ said...

ബ്ലോത്രത്തിനും അണിയറ ശില്പികള്‍ക്കും ആശംസകള്‍ :)

ഇനി ഇതിന്റെ പേരില്‍ എന്തെല്ലാം കാണുകയും കേള്‍ക്കുകയും വേണം ഭഗവാനേ :)

കാപ്പിലാന്‍ said...

ബ്ലോത്രത്തിനും അണിയറ ശില്പികള്‍ക്കും ആശംസകള്‍ :)

ഇനി ഇതിന്റെ പേരില്‍ എന്തെല്ലാം കാണുകയും കേള്‍ക്കുകയും വേണം ഭഗവാനേ :)

absolute_void(); said...

മേലെഴുതിയതില്‍ ഒരു ചെറിയ സാങ്കേതിക പ്രശ്നമുണ്ടല്ലോ ജിക്കൂസേ... മുമ്പു് dinapathram.com എന്ന പേരില്‍ നിലവാരമുള്ള ഒരു ബ്ലോഗ് പത്രം മലയാളത്തിലുണ്ടായിരുന്നു. അഞ്ജലി ഓള്‍ഡ് ലിപിയുടെ ശില്‍പ്പി കെവിന്‍ ആയിരുന്നു നടത്തിപ്പുകാരന്‍. കെവിനു് മസ്കറ്റിലെ ജോലി നഷ്ടമായതോടെ അതു് അകാലചരമം പ്രാപിക്കുകയായിരുന്നു. ആദ്യത്തെ ബൂലോഗ പത്രമല്ല ബ്ലോത്രം എന്നു് സാരം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അബ്സല്യൂട്ട്..,

ബ്ലോഗ് പത്രം ഉണ്ടായിരിക്കാം അറിയില്ല. എന്നാല്‍ ബ്ലോത്രം നാട്ട് വാര്‍ത്തകള്‍ അല്ല കൊടുക്കുന്നത്. ബ്ലോഗ് പോസ്റ്റുകളിലെ കാര്യങ്ങള്‍ വാര്‍ത്ത പോലെ. അത്തരത്തില്‍ ഇത് ആദ്യത്തേതാണ് എന്നാണ് അവകാശവാദം. നിങ്ങള്‍ തന്ന ലിങ്ക് തുറക്കുന്നില്ല. അത് കൊണ്ട് അത് ബ്ലോത്രത്തിന്റെ സ്വഭാവത്തിലാണോ എന്നറിയില്ല. ബ്ലോത്രം ചെയ്യുന്നത് പോലെ ആയിരുന്നു എങ്കില്‍ പറയുമല്ലോ? അതാണ് ശരിയെങ്കില്‍ ഞങ്ങളുടെ അവകാശവാദം പിന്‍വലിക്കാന്‍ തയ്യാറാണ്.
-ബ്ലോത്രത്തിനു വേണ്ടി രാമചന്ദ്രന്‍.

absolute_void(); said...

പ്രിയ രാമചന്ദ്രന്‍,

ദിനപത്രവും നാട്ടുവാര്‍ത്തകള്‍ ആയിരുന്നില്ല കൊടുത്തുകൊണ്ടിരുന്നതു്. ബൂലോഗത്തിന്റെ പത്രമായി തന്നെയാണു് അതു് വന്നുകൊണ്ടിരുന്നതു്. വേര്‍ഡ്പ്രസിലായിരുന്നു ഹോസ്റ്റ് ചെയ്തിരുന്നതു്. നിര്‍ഭാഗ്യവശാല്‍ അതിന്റെ ആര്‍ക്കൈവ്സ് ഡൌണ്‍ ആണു്. 2007 ജൂണില്‍ എഴുതിയ ഇഞ്ചിപ്പെണ്ണും മറുമൊഴിയുടെ പിറവിയും എന്ന പോസ്റ്റില്‍ ദിനപത്രത്തെ കുറിച്ചു് ഞാന്‍ പറഞ്ഞുപോയിട്ടുണ്ടു്. അതു് തുടങ്ങിയ ദിവസം കൃത്യമായി ഓര്‍മ്മയിലില്ല. എന്നാല്‍ ജൂണ്‍ അവസാനമായപ്പോഴേക്കും കെവിനു് മസ്കറ്റിലെ ജോലി പോവുകയും പത്രം നിന്നുപോവുകയുമാണുണ്ടായതു്. അറിയാവുന്ന കാര്യം പങ്കുവച്ചു എന്നു് മാത്രമേയുള്ളൂ. ബ്ലോത്രത്തിന്റെ പ്രസക്തി അതുകൊണ്ടു് ഇല്ലാതെയാവുന്നില്ല.

absolute_void(); said...

ദിനപത്രം വേഡ്പ്രസിലായിരുന്നുവെന്നു് പറഞ്ഞല്ലോ. തികച്ചും ഒരു പ്രൊഫഷണല്‍ ദിനപത്രത്തിന്റെ കെട്ടുംമട്ടും അതിനുണ്ടായിരുന്നു. അവര്‍ തന്നെ അക്കാലത്തു് ബ്ലോഗ്സ്പോട്ടില്‍ ഒരു അഡ്രസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ആകെ രണ്ടു് ചെറിയ പോസ്റ്റുകള്‍ മാത്രമേയുള്ളൂ.

കൂടാതെ ദിനപത്രം സ്ഥിരംവായനക്കാര്‍ക്കായി ഒരു ഗൂഗിള്‍ ഗ്രൂപ്പും ഉണ്ടായിരുന്നു. അതില്‍ ഇപ്പോള്‍ പോസ്റ്റിങ്ങൊന്നും ഇല്ലെങ്കിലും ഗൂഗിളിന്റെ ആര്‍ക്കൈവ്സിലുണ്ടാവും.

അനില്‍@ബ്ലോഗ് // anil said...

absolute_void,
താങ്കളുടെ ലിങ്ക് വായിച്ചു.
പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.
ആ ഗൂഗിള്‍ ഗ്രൂപ്പിന്റെ വല്ല വിവരവും തപ്പിയെടുക്കാനാവുമോ?

മലയാള ബ്ലോഗ് ചരിത്രം എഴുതുന്ന കാലത്ത് ഉപകരിക്കുമല്ലോ.
:)

Anonymous said...

http://groups.google.com/group/dinapathram/browse_thread/thread/1a57e6127699f89d?pli=1

aneel kumar said...

absolute_void():
കെവിന്‍ ബഹ്രൈനില്‍ ആയിരുന്നു.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP