FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

25 ഒക്ടോബര്‍ 2009:ബ്ലോത്രം.. ഒരു തരം..രണ്ടു തരം..

Saturday


ബ്ലോത്രത്തെ കൂതറ തിരുമേനി വിസ്തരിക്കുമ്പോള്‍ ..........

ബൂലോകത്ത് സമാധാനമോ അതോ പിളര്‍പ്പോ??

ബ്ലോത്രം.. ഒരു തരം..രണ്ടു തരം..


പോസ്റ്റ്‌ ആദ്യം ഒരു കമന്റില്‍ ഒതുക്കാനായിരുന്നു മോഹം. പിന്നീട് ഇത്രയും വലിച്ചുനീട്ടി കമന്റില്‍ ക്രമീകരിച്ചാല്‍ വായനാസുഖത്തെ ബാധിക്കുമെന്നറിയാവുന്നതുകൊണ്ട് പോസ്റ്റാക്കുന്നു. വിശദീകരണം തരേണ്ട കാര്യമില്ല. ആമുഖം എന്നരീതിയില്‍ പറഞ്ഞുവെന്നു മാത്രം.

ബ്ലോത്രം എന്ന പേരിനോട് കൂതറ തിരുമെനിയ്ക്ക് ഒരു ശത്രുതയുമില്ല. ബ്ലോഗ്‌ പത്രം ലോപിച്ചാവും ബ്ലോത്രം എന്നായത് എന്ന് കരുതുന്നു. ബ്ലോഗ്‌ഭ്രാന്തന്‍ - ബ്ലോന്ത്രന്‍, ബ്ലോഗ്‌ ആഭാസന്‍ - ബ്ലോഭാസന്‍ എന്നൊക്കെ ഒരു മഹാരഥന്‍ ബ്ലോഗ്‌ ഡിക്ഷനറി (ബ്ലോക്ഷനറി) ഉണ്ടാക്കിയതില്‍ ഒരിക്കല്‍ വായിച്ചു . എന്തായാലും അയാള്‍ തന്നെ ആദ്യകാലത്ത് ബ്ലോത്രത്തിലും ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു. അതിനെ വിമര്‍ശിക്കേണ്ടതില്ല . അതൊക്കെ ബ്ലോത്രത്തിന്റെ തീര്‍ത്തും സ്വകാര്യമായ കാര്യം.
-കൂതറ തിരുമേനി
>>കൂടുതല്‍ ഇവിടെ


ഹലോ ഇത് കമ്മീഷനാണ്

ഹലോ...അതേ കമ്മീഷന്‍ തന്നെ..

ആര് കേരളത്തീന്ന് നിരീക്ഷകനോ..
എങ്ങിനെ താമസമൊക്കെ... കടല്ത്തീരത്തെ റിസോര്‍ട്ട് തന്നെ കിട്ടിയല്ലോ അല്ലേ..അവിടെയാകുമ്പോള്‍ നല്ല ചെമ്മീന്‍ ഫ്രൈ കിട്ടും..
മതി.. കുളിക്കാന്‍ മിനറല്‍ വാട്ടര്‍ ഉപയോഗിച്ചാല്‍ മതി.. നമ്മുടെ ആരോഗ്യം നമ്മള്‍ തന്നെ നോക്കേണ്ടേ..

പഞ്ചകര്മ്മ ചികല്സ വേണമെന്നോ.. അത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ചെയ്തതല്ലേ.. എടോ. അത് കളക്ടറെ മാറ്റുന്നതു പോലെ ഇടയ്ക്കിടയ്ക്ക് ചെയ്യാനുള്ളത്.-
->>കൂടുതല്‍ ഇവിടെ

യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും

ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നഗര മധ്യത്തിലെ ഒരു ട്രാഫിക്‌ പോസ്റ്റിനു മുകളില്‍ കെട്ടിയ ഏറുമാടത്തില്‍ യുവരാജന്റെ പള്ളിയുറക്കം. ഏറുമാടത്തിലെ പരുപരുത്ത കിടക്ക വിട്ടു യുവരാജന്‍ എഴുന്നേറ്റു.വല്ലാത്ത മൂത്ര ശങ്ക....ഗോവണി വഴി താഴെ ഇറങ്ങി തൊട്ടടുത്ത പൊതു മൂത്രപ്പുരയില്ലേക്ക് ഓടി.നളിനി ഇട്ട ഭടന്മാരും, ഖദര്‍ ഇട്ട യുവഭടന്മാരും , ജീന്‍സ്‌ ഇട്ട പത്ര പടയും പുറകെ...ഒരു രൂപ വരി കൊടുത്ത് യുവരാജന്‍ മൂക്ക് പൊതി കാര്യം സാധിച്ചു തിരിച്ചു വന്നു....മോഹന്‍ പടകള്‍ക്ക് രോമാഞ്ചം, ഉത്സാഹംപണിക്കര്‍ പിടിച്ചു വഴുകലുള്ള തറ ഉരച്ചു കഴുക്കുന്നു,കുമ്മായം കലക്കി ഭിത്തിയില്‍ പൂശുന്നു.
-

കണ്ണൂരിന്റെ അന്തസ്സ് കെടുത്തുന്നവര്‍

കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ ഹൈജാക്ക് ചെയ്തതിനുശേഷം പടിപടിയായി അവിടെ കോണ്‍ഗ്രസ്സ് ക്ഷയിക്കുന്നതിന്റെ കണക്കുകളാണ് കഴിഞ്ഞപോസ്റ്റില്‍ ഞാന്‍ അവതരിപ്പിച്ചത്.
കോണ്‍ഗ്രസ്സ് തകരുന്നത് കണ്ണൂരുകാരനെ സംബന്ധിച്ച് വലീയ പ്രശ്നമല്ല. ഒരു കാലത്തും തങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ ഇടപെട്ടിട്ടില്ലാത്ത ഒരു പാര്‍ട്ടിയാണത് എന്ന് മറ്റെല്ലാത്തിടത്തെയും സാധാരണക്കാരെപ്പോലെ കണ്ണൂരുകാരായ സാധാരണക്കാര്‍ക്കും അറിയാം. വയലാര്‍ രവിതന്നെ കണ്ണൂരില്‍ വന്ന് പറഞ്ഞതെന്താ- സി പി എം കണ്ണൂരിലെ നെയ്ത്തുകാരെ മറന്നു എന്ന്.
>>കൂടുതല്‍ ഇവിടെ


പോള്‍ രണ്ടാമന്‍!

ഡാഡി പോളിന്റെ ബലത്തില്‍ രണ്ടാമതൊരു പോള്‍ കൂടി.കഴിഞ്ഞ ദിവസം പുറത്ത് വന്ന നിയമസഭാതിരഞ്ഞെടുപ്പു ഫലങ്ങളുടെ അടിസ്ഥാനത്തില്‍.
തിരഞ്ഞെടുപ്പ് ഫലം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച ശക്തമായ ചില ദിശാസൂചനകള്‍ നല്‍കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന വിജയങ്ങള്‍, തോറ്റുകൊണ്ടേ ഇരിക്കുന്ന സംഘപരിവാര്‍, പ്രാദേശികകക്ഷികള്‍ക്കുണ്ടാകുന്ന ക്ഷീണം ഇവയൊക്കെ കൂട്ടിവായിക്കുമ്പോള്‍ രാജ്യം വൈകാതെ ഒരു ഏകകഷിഭരണ‍ത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.വി.പി.സിങ്ങിന്റെ കാലത്താണ്‌ കൂട്ടുകഷിഭരണം എന്ന ആശയം ഇന്‍ഡ്യയില്‍ വേരുറക്കുന്നത്
-
>>കൂടുതല്‍ ഇവിടെ

ഏയ്‌ഞ്ചല്‍ ജോണ്‍
കഥ :
ജോസേഫിന്റെയും (ലാലു അലക്സ്‌ ) മേരിയുടെയും (അംബിക ) ഏക മകനാണ് മറഡോണ(ശന്തനു ).ബി.കോംമിന് രണ്ടു
പേപ്പര്‍ തോറ്റത് എഴുതിയെടുക്കാന്‍ കഴ്ട്ടപെടുകയാണ് മറഡോണ .പഠിത്തത്തില്‍ തീരെ താല്പര്യമില്ലാത്ത ഇയാള്‍
മഹാ അലമ്പനും ,ഉഴപ്പാളിയുമാണ്.
-സ്വതന്ത്രന്‍
>>കൂടുതല്‍ ഇവിടെ

ആശ്രമ ഉ .തി ചില വസ്തുതകള്‍

സ്നേഹം നിറഞ്ഞ ആശ്രമ അന്തേവാസികളെ , സഹപ്രവര്‍ത്തകരെ, നാട്ടിലെ നല്ലവരായ ബ്ലോട്ടര്‍മാരെ നിങ്ങള്‍ക്ക് സ്വാമിയുടെ സ്നേഹാഭിവാദനങ്ങള്‍ .ആശ്രമത്തിന്റെ ഭാഗമായ ഷാപ്പന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആസന്നമായ ഒരു ഉപതിരഞ്ഞെടുപ്പിന്റെ അലയടികള്‍ ഉയര്‍ന്നു കഴിഞ്ഞു .ബൂലോകത്തിലെ കരുത്തരായ , നിങ്ങളുടെ എല്ലാം ആശയും ആവേശവുമായ ,പുത്തന്‍ യുവത്വത്തിന്റെ പ്രതീകങ്ങളായ മൂന്നു സ്ഥാനാര്‍ഥികള് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മാറ്റ് ഒരച്ചുരച്ചുരച്ചു നോക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട് . 916 സ്വര്‍ണ്ണ പകിട്ടുള്ള , മായങ്ങളില്ലാത്ത , കലര്‍പ്പുകള്‍ ഇല്ലാത്ത പരിശുദ്ധരില്‍ പരിശുദ്ധരായ ശ്രീ ശ്രീ ശ്രീ . നരിക്കുന്നന്‍ , ശ്രീ ശ്രീ ശ്രീ . സുനില്‍ പണിക്കര്‍ , ശ്രീ ശ്രീ ശ്രീ ഏകാന്ത പഥികന്‍ എന്നീ കരുത്തുറ്റ സാരഥികളാണ് അങ്കക്കളരിയില് ഇറങ്ങിയിട്ടുള്ളത് .
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ

നാഗ മാണിക്യം...(കഥ)

അയാള്‍ അവ ഓരോന്നായി ഇളക്കിയെടുത്തു ... ചെറുതും വലുതുമായ പ്രതിഷ്ഠകള്‍ ..
ഇരുതല നാഗം..ചാത്തന്‍ .....രക്ഷസ്സ് ...
എല്ലാം പറുക്കി ചാക്കില്‍ കെട്ടി...കാവിന്‍റെ തറ പൊളിക്കാന്‍ തുടങ്ങി...
സാമാന്യത്തിലധികം വലിപ്പമുള്ള വെട്ടുകല്ലുകള്‍..പണ്ട് പണ്ട് കാരണവന്‍മാര്‍ കെട്ടിയുണ്ടാക്കിയതാണ്.മുത്തശ്ശന്റെ കാലം വരെ പൂജയും തിരികത്തിക്കലും ഒക്കെ ഉണ്ടായിരുന്നു..പിന്നീടെപ്പോഴോ എല്ലാം നിലച്ചു..കാടും പടലും മൂടി വെളിച്ചം കാണാതെ പരദേവതകള്‍ അനാഥരായി..
തറവാട് ഭാഗം വെച്ചപ്പോള്‍ അയാള്‍ക്ക്‌ കിട്ടിയത് പാമ്പിന്‍ കാവടക്കമുള്ള ഭാഗമാണ്..
"ഏട്ടന് ജോലിസ്ഥലത്ത് വീടൊക്കെയില്ലേ എന്തായാലും ഇവിടെ വീട് വെക്കാന്‍ പോകുന്നില്ലല്ലോ
-

എലെക്ട്ര കോംപ്ലക്സ്‌ടീച്ചര്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ കയറുമ്പോള്‍ മഴ തകര്‍ത്തു
പെയ്യുകയായിരുന്നു. കാറ്റത്തു കമ്പിയൊടിഞ്ഞു പോയ ത്രീ ഫോള്‍ഡ്‌ കുട ഒരു
മൂലയില്‍ ചാരി വച്ച്, സഹപ്രവര്‍ത്തകരെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി.

"സമയം
പത്തര കഴിഞ്ഞല്ലോ. എന്താ ടീച്ചര്‍ക്കും കൃത്യനിഷ്ഠ ഇല്ലാതായോ?"
സഹപ്രവര്‍ത്തകന്‍ ആരോടെന്നില്ലാത്തതു പോലെ പറഞ്ഞു. മറുപടിയുണ്ടായില്ല എന്ന
കാര്യം ടീച്ചറെ വര്‍ഷങ്ങളായി പരിചയമുള്ള അധ്യാപകരെ തെല്ലൊന്നു
-
Panicker
>>കൂടുതല്‍ ഇവിടെ

എട്ടുകാലി


ഇലയ്ക്ക് അടുത്തായി, എട്ടുകാലി, വല നെയ്തുകൊണ്ടിരുന്നു. ഒപ്പം സ്വപ്നവും. വല വിരിച്ച്, ഒളിച്ചിരിക്കാം. പ്രാണി വരും. ഇല തിന്നാൻ. അപ്പോ വലയിൽ കുടുങ്ങും. പിന്നെ ലഞ്ച് ഉഷാർ. അങ്ങനെ വല നെയ്ത് ഒന്നു മയങ്ങിപ്പോയി. ഞെട്ടിയുണർന്ന് നോക്കുമ്പോഴുണ്ട്, പ്രാണി ഇലയും തിന്ന് അപ്പുറത്തെ മരത്തിന്റെ കൊമ്പിലിരുന്ന് വെറ്റില മുറുക്കുന്നു. എട്ടുകാലി അയ്യടാന്ന് ആയി. പ്രാണി ചിരിച്ചു. എന്നിട്ട് മരത്തിന്റെ കൊമ്പിലേക്ക് ചാരിവെച്ചിരുന്ന ഒരു കുഴൽ പുറത്തെടുത്ത് എട്ടുകാലിയുടെ നേരെ നീട്ടി.
ഇതുകണ്ടോ?”
എന്താ അത്?” എട്ടുകാലി ചോദിച്ചു.
-സു | Su
>>കൂടുതല്‍ ഇവിടെ

ഒടിയൻ !


എടതിരിയൻ പാടം ആരംഭിക്കുന്ന മൂലയിൽ നേരമല്ലാനേരത്ത് കാളവണ്ടിയിറങ്ങി കമ്പിളി കണ്ടത്തിൽ കാരണവർ , മാനത്ത് താരാകദംബങ്ങളെല്ലാം തെളിഞ്ഞിരിക്കുന്നുവെങ്കിലും നക്ഷത്രവെളിച്ചവും നാട്ടു വെളിച്ചവും എത്തിനോക്കാത്ത ഊട് വഴികളിലൂടെ കല്ലുകളിൽ തട്ടി തെന്നുന്ന മെതിയടിപുറത്ത് പ്രയാസപെട്ട് നടന്നു.
കൂടൽ മാണിക്യം കോവിലിൽ പൂരവും കഴിഞ്ഞാണ് മൂപ്പരുടെ വരവ് . ചുമലിലെ കൈതോല വട്ടീയിൽ ആനയടിവലുപ്പത്തിലുള്ള ചിറ്റു മുറുക്ക്, അറബി നാട്ടിൽ നിന്ന് പത്തേമാരികളിൽ വന്നിറങ്ങുന്ന കളിയടക്കയുടെ വലുപ്പമുള്ള ഈത്തപ്പഴങ്ങൾ.
->>കൂടുതല്‍ ഇവിടെ

ഇന്നലെ ഉരുകിയൊലിച്ചു പോയ മഞ്ഞിൻകണങ്ങൾ..

നീണ്ട പതിനേഴുസംവത്സരങ്ങളിലെ ഓട്ടപ്രദക്ഷിണങ്ങൾക്കൊടുവിൽ; കൊഡൈക്കനാലിനെ പുണരുവാനെത്തിയതാണിന്നലെ. സീസൺ തുടങ്ങുന്നതെയുണ്ടായിരുന്നുള്ളു. പോയ പതിനേഴു കൊല്ലങ്ങൾ കൊഡൈയുടെ വന്യഭംഗിയെ ആക്രമിച്ചു; കീഴ്പ്പെടുത്തി; മാറ്റിമറിച്ചിരുന്നു. റോഡുകളെ, നാട്ടുകാരെ, എന്തിനേറെ പ്രകൃതിയെ നിരീക്ഷിക്കുമ്പോൾ തന്നെ ഒരു അപരിചിതത്വം അനുഭവപ്പെടുന്നുണ്ടായിരുന്നു. സീസൺ തുടങ്ങിയിട്ടേ ഉള്ളുരുന്നുവെങ്കിലും പ്രഭാതത്തിലെ മഞ്ഞുവീഴ്ച അസഹ്യം തന്നെയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ വകവെയ്ക്കാതെ മോളെയും കൂട്ടി തടാകത്തിന്റെ അതിരിലൂടെയുള്ള പാതയിലൂടെ ഞാൻ പ്രഭാതസവാരിക്കിറങ്ങി.

-ഹരീഷ്

>>കൂടുതല്‍--ഇവിടെ

തൊലിക്കട്ടി ഒരു വൈരൂപ്യമല്ല...

തൊലിക്കട്ടി ഒരു വൈരൂപ്യമല്ല
ഒരു ദേഹകലയാണ്....

ഈ അടുത്തിടെ ഭാഷാപോഷിണിയില്‍ വന്ന ഒരു കവിതയാണ്. കിളി ആദ്യം നിരീച്ചത് ബ്ലോഗിലെ വല്ല കവികളെക്കുറിച്ചോ (പണ്ടാരമടങ്ങാന്‍ വല്ല പേരും വിളിച്ചു പറഞ്ഞേക്കരുത്, ഉദാരണത്തിന്) വിമര്‍ശകകൂശ്മാണ്ടങ്ങളെക്കുറിച്ചോ ആകുമെന്നല്ല്ലേ... അല്ലാരുന്നു. സത്യമായും അല്ലാരുന്നു.അതൊരു ആത്മകവിതേര്ന്നു.

-അപ്പുക്കിളി

തെരുവ് കരിങ്കൊടി പൊക്കുമ്പോള്‍

തെരുവ്
ഏറ് കൊണ്ട് പഴുപ്പൊലിപ്പിച്ച
നായയെപ്പോലെ..

ഈച്ചയാര്‍ക്കുമ്പോഴും
മഴ നക്കിവലിച്ച
ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി ,
->>കൂടുതല്‍ ഇവിടെ

നിശ്ശബ്‌ദലോകം


[ Jeffrey McDaniel (1967 / Philadelphia, Pennsylvania) എഴുതിയ The Quite World എന്ന കവിതയുടെ വിവര്‍ത്തനം. ]

പരസ്പരം കണ്ണില്‍ നോക്കല്‍
കൂടുതലാക്കാന്‍
സർക്കാർ ഓരോ ആൾക്കും
ദിവസം ഉപയോഗത്തിന്‌
നൂറ്റി അറുപത്തേഴുവാക്ക്‌
എന്നു നിശ്ചയിച്ചു
-ദര്‍ശനങ്ങളുടെ താരതമ്യം

ഇന്നലെ ശരിയായിരുന്നത്
ഇന്ന് തെറ്റായതിനാലും,
ഇന്ന് തെറ്റാവുന്നത് നാളെ
ശരിയാണെന്നതിനാലും,
തെറ്റും ശരിയും
ഹിരണ്യഹിംസവേളയില്‍
വരണമാല്യം ചാര്‍ത്തി.
->>കൂടുതല്‍ ഇവിടെ


ആരോ
മാരണം ചെയ്തിട്ടുണ്ട്
തീര്‍ച്ച
ജീവിച്ചിരിക്കുന്നുവെന്ന
ആഹ്ലാദം കൊണ്ടാവാം
ഉണരുമ്പോള്‍
ചിലതിങ്ങനെ തീര്‍ച്ചയാണ്

ഇന്നലെ രാത്രിയും
നിലാവ് നോക്കി കിടന്നതാണ്
നീലനിലാവൊരു തോണി
-നസീര്‍ കടിക്കാട്


ധ്വനിപ്പിച്ചില്ല എന്നുമാത്രം പറയരുത്‌

ഉള്ളിലൊരു വെരുക്‌ പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്‌,
സൂചിപ്പിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട്‌
-Latheesh Mohan
>>കൂടുതല്‍ ഇവിടെ
ചിത്രങ്ങള്‍.....കാര്‍ട്ടൂണുകള്‍.......

ചുള്ളിക്കാടിന്റെ നവരസങ്ങൾ!

ബാലേട്ടൻ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങൾ
സുനില്‍ പണിക്കര്‍ പങ്കുവയ്ക്കുന്നു ....
>>കൂടുതല്‍ ഇവിടെ

പുകഞ്ഞു തീരുന്നവര്‍


പുകഞ്ഞു തീരുന്ന ജീവിതങ്ങളെ കുറിച്ച് ചിത്രങ്ങളിലൂടെ ഒരു പടവെട്ട്..........(രഞ്ജിത്ത് വിശ്വം )
>>കൂടുതല്‍ ഇവിടെ

ശിശിരകാഴ്ചകള്‍

ശിശിര കാഴ്ചകള്‍ വെമ്പളി മോഡല്‍ ...........(വെമ്പളി)തുമ്പീ വാ...

തുമ്പീ വാ....തുമ്പക്കുടത്തിനു തുഞ്ചത്തായ് ഊഞ്ഞാലിടാം....
>>കൂടുതല്‍ ഇവിടെ

നക്ഷത്രങ്ങള്‍ ഉണ്ടാകുന്നത്..എങ്ങനെയെന്നു സുനില്‍ ....(സുനില്‍)
>>>കൂടുതല്‍ ഇവിടെ


-----ബ്ലോത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വസ്തുക്കള്‍ ,പോസ്റ്റുകള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉള്ളവര്‍ blothram@gmail.com എന്ന വിലാസത്തില്‍ അയക്കുക ..അവരുടെ പോസ്റ്റുകള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും ...........
----------------------------ബ്ലോത്രം ടീം

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP