FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

27 ഒക്ടോബര്‍ 2009:ജ്വാലകൾ ശലഭങ്ങൾ.....

Monday

‘ജ്വാ‍ലകൾ ശലഭങ്ങൾ‘ പ്രകാശനവും പരിപാടികളും

സുഹൃത്തുക്കളേ,

കൈതമുള്ള് ശശിയേട്ടൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ജ്വാലകൾ ശലഭങ്ങൾ’ എന്ന പുസ്ത്കം ഒക്റ്റോബർ 6 ന് കോഴിക്കോട് വച്ച്, ശ്രീ. സുകുമാർ അഴീക്കോട്, സിസ്റ്റർ ജെസ്മിക്ക് നൽകി പ്രകാശനം നടത്തിയത് മൊത്തം ഫ്ലാഷയല്ലോ!

ആയതിന്റെ യു.എ.ഇ.പ്രകാശനം ഈ വരുന്ന വെള്ളിയാഴ്ച, അതായത് ഒക്റ്റോബർ 30 ന് ദുബായ് മെജസ്റ്റിക് ഹോട്ടലിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതും ഏറെക്കുറെ ഫ്ലാഷായതാണല്ലോ!

യു.എ.ഇ. പ്രകാശനവും തുടർചടങ്ങുകളും താഴെപറയും വിധമായിരിക്കും:
-


ഫോട്ടോ പ്രദർശനം


ശശിയണ്ണന്റെ "ജ്വാലകൾ ശലഭങ്ങൾ" പുസ്തക പ്രകാശനത്തിന്റെ അവസാന ഭാഗം ഫോട്ടൊഗ്രഫിയേ കുറിച്ചുള്ള ഒരു seminar ആണെന്നുള്ള വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. ഈ പരിപാടിയിൽ 5minute ദൈർഖ്യമുള്ള ഒരു Slide Show ഉണ്ടാകും. ഇതിൽ മലയാളം ബ്ലോഗിൽ പ്രദർശിപ്പിച്ചതോ അല്ലാത്തതോ ആയ 10 photographകൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നു. (10 എന്നുള്ളതു് കൂടാനും സാദ്ധ്യതയുണ്ടു)
-നാം ,നമ്മള്‍ ,നമ്മുക്ക് ...


മലയാളത്തിലെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാല്‍ അദ്ധേഹത്തിന്റെ ബ്ലോഗില്‍ എഴുതുന്നു.....നാം, നമ്മള്‍ ,നമ്മുക്ക്
>>>വായിക്കാന്‍ ഇവിടെ


ആത്മഹത്യ ചെയ്യേണ്ട കവികൾ.


കുമാരനാശാൻ മരണമടഞ്ഞത് ബോട്ടുമുങ്ങിയാണെന്നാണറിവ്‌. എന്തായാലും ആത്മഹത്യ ചെയ്തതല്ല. വള്ളത്തോൾ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ എന്നിവരും ആത്മഹത്യ ചെയ്തവരല്ല. അതു പഴയ കാലം, ഒരുപക്ഷേ ഇന്നാണ് അവർ ജീവിച്ചിരുന്നതെങ്കിൽ തീർച്ചയായും അവർ ആത്മഹത്യ ചെയ്തേനെ. ജീവിച്ചിരിക്കുന്ന കവികളായ ഓ.എൻ.വി കുറുപ്പ്, വിഷ്ണുനാരായണൻ നമ്പൂതിര്, സച്ചിദാനന്ദൻ, ചെമ്മനം ചാക്കോ,കുരീപ്പുഴ ശ്രീകുമാർ എന്നിവർക്ക് ഇനിയും അവസരമുണ്ട്. എന്താകാരണമെന്നാവും ചോദ്യം. പറയാം, ഇവരെല്ലാം മലയാലത്തിൽ കവിതകളെഴുതിയവരാണെന്നതു തന്നെ. അതെന്തിനാ മലയാലത്തിൽ കവിത എഴുതിയാൽ ആത്മഹത്യ ചെയ്യുന്നതെന്ന് അടുത്ത ചോദ്യം. അവരെഴുതുന്നത് മലയാളികൾക്ക് മനസ്സിലാകുന്നതരത്തിലാണ് എന്നതുതന്നെ.
-
>>കൂടുതല്‍ ഇവിടെ



ലതീഷ് മോഹനോട് ബ്ലോഗില്‍ പറയാന്‍ കഴിയാതെ പോയത്

ഇതുവരെ ഒരു ബ്ലോഗ് ആരംഭിക്കാഞ്ഞത് എഴുതാന്‍ ഒന്നുമില്ലാഞ്ഞതു കൊണ്ടാണ്. വായിക്കാന്‍ ചിലതുണ്ടായിരുന്നതു കൊണ്ടും. എന്നാല്‍ ഇന്നലെ ഉണ്ടായ ഒരു സംഭവം എന്നെക്കൊണ്ടിതു ചെയ്യിച്ചതാണ്.
ബ്ലോഗില്‍ ഭയങ്കരന്മാരായ കവികളുണ്ടെന്ന് കേട്ടാണ് സത്യത്തില്‍ ഞാന്‍ ബ്ലോഗുകളെ ശ്രദ്ധിക്കാന്‍ തന്നെ തുടങ്ങിയത്. വന്നു നോക്കുമ്പോള്‍ നിറയെ ചവറുകള്‍. അതിനിടയില്‍ അവിടെയും ഇവിടെയുമായി വിരലിലെണ്ണാവുന്ന നല്ല കവിതകള്‍. ഇരുട്ടില്‍ മിന്നാമിന്നിയുടെ പ്രകാശം പോലെ അവ ശോഭിച്ചു നില്‍ക്കുന്നുമുണ്ട്.
-ഡോ. ദേവിപ്രിയ പ്രിയദര്‍ശിനി
>>കൂടുതല്‍ ഇവിടെ

എനിയ്ക്കു മനസ്സിലാകുന്നില്ല!

ഒരാള്‍ പറയുന്നത്, എഴുതുന്നത്, ഏതെങ്കിലും സങ്കേതത്തിലൂടെ ആവിഷ്കരിക്കുന്നത് ഒരു ന്യൂനപക്ഷത്തിനേ മനസ്സിലാകുന്നുള്ളൂ എന്നതുകൊണ്ട്‍ ആ ന്യൂനപക്ഷം പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതുണ്ടെന്ന്, അവരുടെ വായനയില്‍/ ആസ്വാദനത്തില്‍ കാപട്യമുണ്ടെന്ന് ശാഠ്യം പിടിക്കാമോ? ഏത് കലാരൂപമായാലും, അത് മനസ്സിലായില്ലെന്നു പറയുന്നവനെ പഠിപ്പിക്കേണ്ടത് ആവിഷ്കരിക്കുന്നവന്റെ കര്‍ത്തവ്യമാണെന്നും തോന്നുന്നില്ല. എനിക്കു (ഭൂരിപക്ഷത്തിനു) മനസ്സിലാകുന്നതേ ഭൂമിയിലുണ്ടാകാവൂ മറ്റെല്ലാം കപടമാണ് എന്നു പറയുന്നത് തികഞ്ഞ ഫാസിസമാണ്‌.
-

ഒരു എറിമ്പിൻ കൂട്ടം

ഞാൻ സംസാരിക്കുന്ന ഭാഷവേറെ ആണ്

ഒച്ചകേട്ടഭാഗത്തേയ്ക്ക് ഞാൻ നോക്കി, ഒരു ചെറുപ്പക്കാരൻ. ഞാൻ അയാളുടെ മുഖത്തേയ്ക്ക് നോക്കി,ചുണ്ടിന്റെ വലതുവശത്ത് തൂക്കിയിട്ടപോലെ ഒരു സിഗരറ്റ് അത് കത്തിച്ചിരുന്നില്ല. വലതുഭാഗം കറുപ്പും, ചുവപ്പും കലർന്ന് അയാളുടെ മുഖത്തിന്റെ പാതിയും നിഴലാക്കിയിരുന്നു. ഒരു ഐക്കൺ.

അതായിരുന്നു അയാളുടെ പ്രൊഫൈലിന്റെ ചിത്രം. ഇയാൾ ഒരു കവി ആണെന്ന് ആരോ പറഞ്ഞു അതെയെന്ന് അയാൾ സ്വയം അളന്ന് തിട്ടപ്പെടുത്തി.
-


‘ബൂലോക‘ത്തിനു ഒരു അംഗീകാരം

കലാകൌമുദിയുടെ 1780ആം ലക്കത്തിലൂടെ ശ്രീ യേശുദാസ് നടത്തിയ ഒരു വെളിപ്പെടുത്തലിനെ അധികരിച്ച് “യേശുദാസ് പറഞ്ഞ റിയാലിറ്റി” എന്നൊരു പോസ്റ്റ് ഞാൻ പ്രസിദ്ധീകരിച്ചിരുന്നു.

ആ പോസ്റ്റ് പ്രസിദ്ധികരിക്കുമ്പോൾ ഞാൻ മനസ്സിൽ പോലും വിചാരിക്കാതിരുന്നത്ര വായനയും പ്രതികരണങ്ങളുമാണു അതിനു ലഭിച്ചത്.ഏതാണ്ട് രണ്ടായിരത്തോളം പേർ ഇതിനകം ആ ലേഖനം വായിച്ചു കഴിഞ്ഞതായാണ് എനിക്ക് മനസ്സിലാവുന്നത്.നല്ല രീതിയിലുള്ള പ്രതികരണങ്ങളും പലരും നടത്തി.

ആ ചർച്ചയെക്കുറിച്ച് കേരള കൌമുദി പ്രസിദ്ധീകരണമായ കൌമുദി പ്ലസിൽ ഇന്ന് ഒരു വാർത്ത വന്നിട്ടുണ്ട്.

അത് താഴെ കൊടുക്കുന്നു.
-

കേരള ചരിത്രത്തിലൂടെ-8


പറങ്കികളുമായ യുദ്ധത്തിന്റെ ചരിത്രം നാം സ്വീകരിച്ചത് പോര്‍ച്ചുഗീസുകാര്‍ എഴുതിയ ചരിത്രത്തില്‍ നിന്നുമെടുത്താണ്. അതിനാല്‍ തന്നെ അതില്‍ അവര്‍ പരാജയപ്പെട്ട ചരിത്രങ്ങളും വിജയിച്ചതായി പിടിപ്പിക്കുകയും വിജയത്തെ അമിതവത്കരിച്ചതായും പുതിയ ഇന്ത്യന്‍ സമുദ്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും പറങ്കികളുടെ സമുദ്ര ശക്തിയെ തോത്പിക്കുവാന്‍ നമ്മുടെ ആളുകള്‍ക്കു കഴിവില്ലായിരുന്നു. ലോഗന്‍ അഭിപ്രായപ്പെട്ടത് പോലെ മനുഷ്യശരീരമുള്ള ചെകുത്താന്‍മാരായിരുന്നു അവര്‍. കെ.എം. പണിക്കരെഴുതുന്നത് പരങ്കികള്‍ നമുക്കു നല്‍കിയ ഒരേയൊരു നേട്ടം കൂടുതല്‍ മനുഷ്യരെ എങ്ങിനെ കൊല്ലാം എന്ന അറിവുമാത്രമാണെന്നാണ്.
-

നസ്രേത്തില്‍നിന്ന് നന്മ പ്രതീക്ഷിക്കണമോ?

"നസ്രേത്തില്‍നിന്നു നന്മ പ്രതീക്ഷിക്കേണ്ട''എന്നത് ഒരു ശൈലിയാണ്; അതിന്റെ വ്യംഗ്യങ്ങള്‍ എന്തൊക്കെയായാലും. ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നവീന്‍ ചൌളയുടെ തീരുമാനങ്ങളാണ്; കണ്ണൂരിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യവിചാരം.
-

കണ്ണൂരെന്താ കശ്മീരോ?

പഴയ കഥയാണ്.

അമേരിക്കയില്‍ വിമാനമിറങ്ങിയ റഷ്യന്‍ കര്‍ദിനാളിനോട് അവിടത്തെ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു-

"താങ്കള്‍ നൈറ്റ് ക്ളബ്ബില്‍ പോകുന്നുണ്ടോ?''

അമേരിക്കന്‍ പത്രക്കാര്‍ ഭീകരന്മാരാണെന്ന് മുമ്പേ അറിയാമായിരുന്ന തിരുമേനി തിരിച്ചുചോദിച്ചു-

"ഓ..ഇവിടെ നൈറ്റ് ക്ളബ്ബുകളുണ്ടോ''.
-

റഷ്യന്‍ ജിലേബി കണ്ട മന്ത്രി പുത്രന്‍.

വാര്‍ത്തയുടെ നിജസ്തിതി മാധ്യമങ്ങളോട് അന്വേഷിക്കാന്‍ മന്ത്രി. ആര്‍ക്കെങ്കിലും എന്തെരെലും വിവരം കിട്ടിയാല്‍ ആളെ നേരിട്ടറിയിക്കുമല്ലൊ?

പണ്ടു,പണ്ടു കേരളാ പോലീസിന്റെ "വെടി" യുടെ മുന്നില്‍ പതറാത്ത അച്ചന്റെ മകന്‍, റഷ്യന്‍ വെടിക്ക് മുന്നില്‍ ...... ഇല്ല ഇത് അസംഭവ്യം!!!!!, ആണൊ?
-
>>കൂടുതല്‍ ഇവിടെ

കര്‍ത്താവും, റോമിയോമാരും, പാല്‍പ്പൊടിയും


കെ എന്‍ പി സി വി യു (കര്‍ത്താവിനെ നിദ്ര പ്രാപിപ്പിച്ച കൌണ്‍സില്‍ ഫോര്‍ വിജിലന്‍സ് & ഉഡായിപ്പ്)
തീവ്രവാദത്തിന് ഒരു പുതിയ മുഖം, അല്ലെങ്കില് ന്യൂ ഫേസ് , അല്ലെങ്കില് നയാ ചെഹരാ നല്‍കി പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ചില പന്നിക്കുരിപ്പുകള്‍. റോമിയോ ജിഹാദ്, ലവ്‌ ജിഹാദ് എന്നൊക്കെയാണ് പത്രക്കാരും, നമ്മള്‍ കര്‍ത്താവിന്റെ ജാഗ്രതാ സൈന്യക്കാരും ഈ പരിപാടിയെ , അല്ലെങ്കില്‍ അല്ലെങ്കില്‍ പദ്ധതിയെ വിളിക്കുന്നത്‌ .
-

ശ്രേയസ് ബ്ലോഗിന്‍റെ ഒരു വര്‍ഷം – നന്ദി.


ശ്രേയസ് എന്ന പേരില്‍ ഈ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആദ്യം ബ്ലോഗ്ഗര്‍ .കോം-ലും പിന്നീട് സ്വന്തമായി ഹോസ്റ്റിംഗ് സ്പെയിസിലുമായി ഈ സംരംഭം മുന്നോട്ടു പോകുന്നു. ഇതിനിടയില്‍ വളരെ കുറച്ചു പോസ്റ്റുകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. എങ്കിലും, എല്ലാവരുടെയും സഹകരണം ലഭിച്ചു. അതിനു എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി പറയുന്നു.

-ശ്രീ

ശ്രീയ്ക്ക് ബ്ലോത്രത്തിന്റെ എല്ലാ വിധ ആശംസകളും..........

-ബ്ലോത്രം

>>കൂടുതല്‍ ഇവിടെ


ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !!

ബ്ലോഗിലെ ബ്ലോഗ് സുഹൃത്തുക്കള്‍ ഇണങ്ങുകയും പിണങ്ങുകയും തമ്മില്‍ തല്ലി പിരിയുകയുമൊക്കെ ചെയ്യുന്നത് സാധാരണമാണ്. സ്വാഭാവികമായ ഈ പ്രതിഭാസത്തിന് അല്പായുസ്സേ ഉള്ളു എന്നതിനാല്‍ പരിചയക്കുറവോ പക്വതക്കുറവോകൊണ്ടുണ്ടാകുന്ന ഈഗോ ക്ലാഷുകള്‍ എന്ന ഇനത്തില്‍ പെടുത്തി നമുക്ക് കണ്ടില്ലെന്നു നടിക്കാം. എന്നാല്‍, സ്ഥിരമായി ഒരു തൊഴിലുപോലെ ദേഹമാസകലം ചൊറിയുമായി രണ്ടു ബ്ലോഗര്‍മാര്‍ തെരുവു പട്ടികളെപ്പോലെ ബ്ലോഗിലുടനീളം കടിപിടികൂടികഴിഞ്ഞുകൂടുന്നു. മാസങ്ങളായി തങ്ങളുടെ ചൊറിച്ചില്‍ മറ്റുള്ളവരിലേക്കുകൂടി സംക്രമിപ്പിക്കാമോ എന്ന വഴികളന്വേഷിച്ച് ചൊറി മാന്തികളുടെ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ബൂലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
-

തെറ്റ് തിരുത്തല്‍


കമന്റിലൂടെയും മെയിലിലൂടെയും ചിലര്‍ എന്നെക്കുറിച്ച് ആക്ഷേപം പ്രകടിപ്പിക്കുന്നുണ്ട്. നിങ്ങളോടുള്ള ബഹുമാനം കുറയുന്നു,നിങ്ങള്‍ വില സ്വയം കുറക്കുന്നു,അധ:പതിക്കുന്നു എന്നൊക്കെയാണ് ആക്ഷേപങ്ങള്‍ . ഇടത് പക്ഷ അനുഭാവികളായ സുഹൃത്തുക്കളാണ് ഇങ്ങനെ ആക്ഷേപിക്കുന്നത്. നിങ്ങളുടെ ബഹുമാനം എനിക്ക് ആവശ്യമില്ല എന്നൊന്നും ഞാന്‍ പറയില്ല. ആരുടെ ബഹുമാനവും സ്നേഹവും എനിക്ക് വിലപ്പെട്ടതാണ്.
-കെ.പി.സുകുമാരന്‍
>>കൂടുതല്‍ ഇവിടെ

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ !
-
Captain haddock
>>കൂടുതല്‍ ഇവിടെ

കൂട്ടിലെ തത്ത.

കണ്ണു തുറന്നപ്പോള്‍ കുറ്റാക്കുറ്റിരുട്ട്‌. ഒന്നും മനസ്സിലായില്ല. താന്‍ എവിടെയാണ്‌?

മുറിയിലെ ഇരുട്ടുമായി പതുക്കെ പൊരുത്തപ്പെട്ടപ്പോള്‍ മനസ്സിലായി - അടുക്കളയോട്‌ ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയിലാണ്‌ താന്‍ കിടക്കുന്നത്‌. വെറും നിലത്ത്‌.

എന്താണ്‌ സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ ചില നിമിഷങ്ങള്‍ വേണ്ടിവന്നു. പിന്നെയെല്ലാം ഒരു ചിത്രത്തിലെന്നപോലെ തെളിഞ്ഞുവന്നു. കൂട്ടത്തിലൊരു ചിത്രം മനസ്സിനിത്തിരി കുളിര്‍മയുമേകി
-

വാവേടെ ഗുളിക

അപ്പുറത്തെ ഫ്ലാറ്റില് പുതിയ താമസക്കാര് വന്നു ! നല്ല ആൾക്കാരാട്ടോ. തനി കോഴിക്കോടൻ മാപ്പിളേം പെമ്പ്രെന്നോളും മൂന്ന് കുട്യോളും. മൂത്തത് ഒരു മൊഞ്ചത്തി നാലാം ക്ലാസില്, നടുക്കലത്തെ ഒന്നില്,ലാസ്റ്റത്തെ ഒരു വയസുള്ള ഒരു ചുള്ളൻ. ഇപ്പോ നമ്മടെ അഞ്ച് വയസ്കാരൻ ചങ്ങാതിയുമായി മൂന്നുപേരും വലിയ കൂട്ടിലാ. ഉച്ചയ്ക്ക് സ്കൂളീന്ന് വന്നാല് എല്ലാം കൂടി ഒരു മറിപ്പാ... നമ്മ്ടെ ചങ്ങാതിക്ക് ചെറിയവനെ അങ്ങ് പിടിച്ച മട്ടാ.. എപ്പോ നോക്കിയാലും വാവേ വാവേന്ന് വിളിച്ച് പിറകേ നടക്കണ കാണാം.
-
ഉസ്മാനിക്ക

ഞാന്‍ എന്ന മാന്യന്‍


ആര്‍ട്സ്‌
ക്ലബ്‌ ഇനാഗുറേഷന്‍ പരിപാടികള്‍ കഴിഞ്ഞു ഓടിട്ടോരിയത്തില്‍ നിന്നും
പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഞാന്‍ വിയര്‍ത്തു കുളിച്ചിരുന്നു. 'ഇവനെന്താ
അവിടെ ചുമടെടുക്കുക ആയിരുന്നോ?' എന്ന് ചോദിക്കരുത്‌. ഗാനമേളയുടെ സമയത്ത്
പുറകില്‍ കിടന്നു ശകലം ഡാന്‍സ്, അതെ ഡപ്പാന്‍കൂത്ത് തന്നെ! നമ്മളേക്കൊണ്ട്
അത്രയൊക്കെയേ പറ്റൂ.


'ഇനിയെന്താടാ
പരിപാടി, കള്ളടിക്കാന്‍ പോയാലോ?' എന്ന് അനീഷ്‌ ചോദിച്ചു. 'വേണ്ട, ഉള്ള
സാധനമൊക്കെ ഉച്ചക്ക് മുന്‍പേ തീര്‍ന്നു കാണും. ഇനിയുള്ളത് പൂത്തക്കള്ള്
ആയിരിക്കും. അല്ലങ്കില്‍ പൊടിയോ ആനമയക്കിയോ', രാജിയുടെ മറുപടി.
അല്ലങ്കിലും ഇക്കാര്യത്തില്‍ അവനു പണ്ടേ നല്ല അറിവാ.

-

രണ്ടു വാതിലും, അറ്റന്റൻസും,..... ചില സസ്പെൻഷൻ സ്വപ്നങ്ങളും!!!!!!


അറ്റൻറ്റൻസ് കുറഞ്ഞാൽ മാർക്കു കുറക്കുന്നതു കഷ്ട്ടമല്ലേ???????
അഥവ അങ്ങനെ ഉണ്ടെങ്കിൽ തന്നെ,
രണ്ടു പ്രാവശ്യം പേരു വിളിക്കുന്നതു ഭയങ്കര കഷ്ട്ടമല്ലേ??????
ഒരു അവസ്ഥയിൽ,
ക്ലാസ്സിൽ നിന്ന് പുരത്തു ചാടാൻ പാകത്തിനു
പിന്നിൽ ഒരു വാതിൽ ഉണ്ടാക്കി വച്ചതു ഒരു കൊടും ചതിയല്ലേ??????

അപ്പൊ പിന്നെ ഒരു അറു ബോറൻ ക്ലാസ്സിൽ നിന്നു പകുതിക്ക് ചാടീയതിനു മത്താപ്പിനെ കുറ്റം പറയാൻ പാടുണ്ടോ??????????

എന്തായാലും അങ്ങനെ ഒരു സംഭവം നടന്നു.......
-മത്താപ്പ്
>>കൂടുതല്‍ ഇവിടെ

ഒരു ദാസന്‍ ലാബ് ഗാഥ !

ലാബ് എന്ന് പറഞ്ഞാല്‍ ലാബ്രഡോര്‍ പട്ടിയല്ല .. പ്രീ-ഡിഗ്രീ ദിനങ്ങളില്‍ പ്രാക്ടികല്സ് എന്ന് പറഞ്ഞിരുന്ന , എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് സ്നേഹപൂര്‍വ്വം ലാബ് എന്ന് വിളിച്ചിരുന്ന സംഭവം .
-

എന്റെ ഇടം കാഴ്ചകള്‍

തിരു നെറ്റിയിലൊരു
സ്വസ്തികം വരഞ്ഞ്
കടലാസിന്റെ വെണ്മയെ
വരുതിയിലാക്കി

ഇടത്ത് നിന്ന് വലത്തോട്ട്
പലവുരു വാക്കുകളെ
നിരത്തി ; വെട്ടി മാറ്റി‌
-

നാളുകള്‍ക്ക് മുമ്പ്
ഒരു പാതിരയില്‍
കണ്‍പീലികള്‍ക്കുളളില്‍
ഉറങ്ങിത്തുടങ്ങിയപ്പോള്‍
നീ വിളിച്ചു
പഴയൊരു കോളേജിന്‍റര്‍വെല്ലിലെ;
ചോരയോളം ചുവന്നിരുന്ന
പനിനീര്‍പ്പൂവിനെക്കുറിച്ച്
,
-

എന്‍റെ കൃഷ്ണന്‍


സ്നേഹം മരവിച്ച ഈ മുറിക്കുള്ളില്‍
കീഴടങ്ങപ്പെടുമ്പോള്‍ ഒക്കെയും
ഉള്ളില്‍ നീ മാത്രമായിരുന്നു
കണ്ണാ.


ഒരു ജന്മത്തില്‍ പലകുറി മരിക്കാമെന്നു
ആ നിമിഷങ്ങളില്‍ മാത്രമാണ് അറിഞ്ഞത്‌
പതിനാര്‍ആയിരത്തിഎട്ടു ഭാര്യമാര്‍ക്കിടയില്‍ ആണ് നീയെങ്കിലും
രാധയെ കൈവെടിഞ്ഞവന്‍ എങ്കിലും
ആത്മാവ് കീറി മുറിയുന്ന നേരത്ത് ഒക്കെയും
തകര്‍ന്നടിയാതെ കാത്തത് നീ മാത്രമാണ്
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP