FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

30 ഒക്ടോബര്‍ 2009:വാര്‍ത്ത വില്‍പ്പന ചരക്കോ?

Thursday

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ 'വാര്‍ത്താ വിപണി' ഇന്ത്യയിലാണ് എന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇന്ത്യയിലെ നിരക്ഷരതയുടെ തോതുവച്ചുനോക്കുമ്പോള്‍ അമ്പരപ്പിക്കുന്ന കണക്കാണിത്. ഏതാണ്ട് പത്തുകോടി ജനങ്ങള്‍ ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളുടെ വരിക്കാരാണ്. 101 ഭാഷയിലായി അറുപത്തിരണ്ടായിരത്തില്‍പരം പ്രസിദ്ധീകരണങ്ങളാണ് ഇറങ്ങുന്നത്. ഇരുനൂറ്റമ്പതിലേറെ ചാനലുകളില്‍നിന്നുള്ള വാര്‍ത്തകളും വിനോദ പരിപാടികളും പതിനൊന്നര കോടിയോളം ഭവനങ്ങളില്‍ എത്തുന്നു. ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും ആകര്‍ഷിക്കാനുമുള്ള ആയുധമായി ഈ മാധ്യമ വൈപുല്യം സമര്‍ഥമായി വിനിയോഗിക്കപ്പെടുന്നു. അതിനായി അറപ്പുളവാക്കുന്ന രീതികള്‍വരെ ഉപയോഗിക്കുന്നുവെന്നും സമീപകാലത്ത് നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്.
-

അന്തർദ്ധാനം

My Photo
താഴേയ്ക്കു ചാടിമരിച്ച സൌന്ദര്യമേ,
ആഴക്കിണറ്റിലെയമ്പിളിത്തെല്ലിനെ-
പ്പോലെ വേഗം തേങ്ങിമായും വിഷാദമേ,
ആവാഹനം;
നിനക്കീ വെള്ളിമൂങ്ങയിലാവാഹനം.

ഈരേഴുലോകവും നിന്റെയാത്മാവിനെ-
ത്തേടിയലയുന്നൊരക്കൊടുങ്കാറ്റിനോ,

- ബാലചന്ദ്രന്‍ ചുള്ളിക്കാട്ഒരു ബ്ലോഗ്‌ കവിയുടെ കമന്റില്‍ നിന്നാണ് കവി ഭാഷ അല്ലെങ്കില്‍ കവികള്‍ക്ക് മാത്രം മനസ്സിലാവുന്ന ഏതോ ഭാഷയുണ്ടെന്ന് കേട്ടത്. സാഹചര്യപ്രകാരം കവി തന്റെ മസ്തിഷ്കത്തിന്റെ അഗാധതയില്‍ അങ്കുരിച്ച കവിതാ ബീജത്തെ സാങ്കേതികമായി കവികള്‍ക്ക് മാത്രം മനസ്സിലാക്കാവുന്ന വളര്‍ത്തിയെടുക്കുകയും പിന്നീട് കവിതയായി പ്രസവിക്കുകയും ചെയ്തു എന്നാണു കൂതറ തിരുമെനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതേ കാരണം കൊണ്ടുതന്നെ മേല്‍പ്പറഞ്ഞ കവിതാഭാഷ അറിയാത്ത പാവങ്ങള്‍ വാലും ചുരുട്ടി പോരേണ്ടി വന്നു. കൂതറ തിരുമേനിയും ഒരിക്കല്‍ കവിത എഴുതി.. എന്തോ.. അറിയാവുന്ന മലയാളം ഭാഷയില്‍ എഴുതിയ കവിതയ്ക്ക് കൂതറയാണെന്ന കമന്റ് കിട്ടിയെങ്കിലും ആര്‍ക്കും മനസ്സിലായില്ലെന്ന പേരുദോഷം കിട്ടിയില്ല. അതെന്തെങ്കിലും ആവട്ടെ...
->>കൂടുതല്‍ ഇവിടെചാനല്‍ സ്കാന്‍.

ജീവിതത്തില്‍ ചാനലുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഘടകമായി മാറിയിരിയ്ക്കുന്നു. ലോകം സ്വീകരണ മുറിയില്‍ എന്നൊക്കെ ഒരു ഗമയ്ക്കങ്ങ് പറയാമെങ്കിലും അനുനിമിഷം മലയാളം ചാനലുകളിലൂടെ നമ്മുടെ സ്വീകരണ മുറിയിലേയ്ക്ക് അരിച്ചെത്തുന്ന കാഴ്ചകള്‍ പലപ്പോഴും അറപ്പുളവാക്കുന്നവയാണ്. എപ്പോഴെങ്കിലും ചില നല്ല കാഴ്ചകള്‍ ഇല്ലെന്നല്ല. ചാനല്‍ കാഴ്ചകളില്‍ അധികവും മനസ്സിനെ വ്രണപ്പെടുത്തുന്നതോ മസ്തിഷ്കത്തെ ക്ഷതമേല്‍പ്പിയ്ക്കുന്നതോ ആണ്.
-

രസതന്ത്രത്തിന്റെ ബീജഗണിതം!രാസസമവാക്യങ്ങള്‍ സന്തുലനം ചെയ്യുകയെന്ന ആയാസകരമായ പ്രവൃത്തി രസതന്ത്രപഠനത്തിന്റെ മുഖമുദ്രയാണ്. സമവാക്യത്തിന്റെ ഇരുവശത്തും ആറ്റങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി പദങ്ങളോടു ചേര്‍ത്ത് അനുയോജ്യമായ എണ്ണല്‍ സംഖ്യകള്‍ എഴുതി ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നു. ലളിതമായ സമീകരണങ്ങളുടെ കാര്യത്തില്‍ ഇത് എളുപ്പവുമാണ്Maths Blog Team

സുകുമാര്‍ അഴീക്കോടും മോണിക്ക സെലെസും തമ്മിലെന്ത്???ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രത്തിനു മുകളില്‍ (ലക്കം 87: 34) കൊടുത്തിരിക്കുന്ന ഒരു വാചകം ആണിത്. ഉള്ളടക്കതിലെക്കുള്ള വഴി കാട്ടി. ക്രോണിക്‌ ബാച്ച് ലര്‍ ആയ ശ്രീ സുകുമാര്‍ അഴീക്കോടിനെ ടെന്നീസ് സുന്ദരിയായ മോണിക്കയുമായി ബന്ധപ്പെടുതിയതിന്റെ സാംഗത്യം അറിയാനുള്ള കൌതുകം വളരെ ആയിരുന്നു. എന്നാല്‍ ലേഖനം (ആത്മകഥ) വായിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത്.
->>കൂടുതല്‍ ഇവിടെ

അടിയന്തരാവസ്ഥയുടെ ക്രൂരത തുറന്നുകാട്ടി...

അടിയന്തരാവസ്ഥയുടെ ക്രൂരത തുറന്നുകാട്ടി കേന്ദ്രസര്‍ക്കാരിന്റെ പാഠപുസ്തകം

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളും ഇന്ദിര ഗാന്ധിയുടെ ക്രൂരതയും തുറന്നുകാട്ടി കേന്ദ്രസര്‍ക്കാരിന്റെ പാഠപുസ്തകം. രാജ്യമാകെ പ്ളസ്ടുവിന് പഠിക്കാനുള്ള പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലാണ് അടിയന്തരാവസ്ഥയുടെ കെടുതികള്‍ ചിത്രങ്ങളും കാര്‍ട്ടൂണുകളും സഹിതം വിവരിക്കുന്നത്.
-ജാഗ്രത
>>കൂടുതല്‍ ഇവിടെ

പഴശ്ശിരാജ-ജനപ്രിയതാ രൂപീകരണത്തിന്റെ സങ്കീര്‍ണയുക്തികള്‍


മലയാള സിനിമയുടെ മുന്‍കാല ചരിത്രത്തില്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത അത്ര അധികം തുക നിര്‍മ്മാണത്തിനും വിതരണത്തിനും പരസ്യത്തിനും മറ്റുമായി ചിലവിട്ടുവെന്ന പ്രഖ്യാപനത്തോടെയാണ് കേരളവര്‍മ്മ പഴശ്ശിരാജ ഒക്ടോബര്‍ 16ന് പ്രദര്‍ശനമാരംഭിച്ചത്. ഇരുപത്തേഴ് കോടി രൂപ ചിലവായി എന്നാണ് അവകാശവാദങ്ങള്‍. അത് വിശ്വസിക്കുകയല്ലാതെ തല്‍ക്കാലം മറ്റ് നിര്‍വാഹമൊന്നുമില്ല. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ്(സബ് ടൈറ്റില്‍ഡ്) എന്നീ ഭാഷകളിലും കേരളവര്‍മ്മ പഴശ്ശിരാജ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും മൊഴിമാറ്റപതിപ്പുകളുടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ.
-G P RAMACHANDRAN
>>കൂടുതല്‍ ഇവിടെ

‘ചാത്തൻ’ എന്നു പറഞ്ഞാൽ മോശമെന്നോ?


മലയാള മനോരമ ദിനപത്രത്തിൽ ഗുണനിലവാരം കുറഞ്ഞ മരുന്നുകളെക്കുറിച്ച് ഒരു ലേഖന പരമ്പര ആരംഭിചിട്ടുണ്ട് ഇന്നു മുതൽ;‘ചാത്തൻ മരുന്നുകൾക്ക് ചാകരക്കാലം’ എന്ന പേരിൽ.ഗുണനിലവാരം കുറഞ്ഞ സാധനങ്ങളെ വ്യവഹരിക്കാനായിനമ്മുടെ നാട്ടിൽ വളരെ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു പ്രയോഗമാണ് ‘ചാത്തൻ’ എന്നത്.
-സത്യാന്വേഷി
>>കൂടുതല്‍ ഇവിടെശാസ്ത്രം മതം പിന്നെ ചിത്രകാരനും

ചിത്രകാരന്റെ ഈ പോസ്റ്റ് വായിച്ചപ്പോളാണ് ആളുകള്‍ ഇപ്പോഴും ശാസ്ത്രത്തേയും സാങ്കേതികതയേയും ഒന്നായാണല്ലോ കാണുന്നത് എന്ന് വീണ്ടും തോന്നിയത്. അതായത് ഇന്‍‌വെന്‍ഷനല്ല ( invention) കണ്ടെത്തലുകള്‍ (discovery) എന്ന് എന്തെ പലരും മനസ്സിലാക്കാത്തത്?.

" ശാസ്ത്രജ്ഞന് ഒരു വിശ്വാസിയാവാം എന്നാല്‍ വിശാസിക്ക് ഒരു ശാസ്ത്രജ്ഞന്‍ ആവാന്‍ പറ്റില്ല "
-തറവാടി
>>കൂടുതല്‍ ഇവിടെ

ജബ്ബാര്‍ മാഷ് എന്ത് കൊണ്ട് മത നിഷേധി ആയി?


നാം എല്ലാവരും തന്നെ പല പല വിശ്വാസങ്ങളുടെയയും ആചാരങ്ങളുടെയും മുറ്റത്ത് ജനിച്ചവരാണ്. ബഹുഭൂരിപക്ഷം ആളുകളും ജനിച്ചമുറ്റത്ത് തന്നെ, കൂടുതലൊന്നും ചിന്തിക്കാതെ, നിലയുറപ്പിക്കുന്നു. എന്നാല്‍ ചിലര്‍ തനിക്ക് പാരമ്പര്യമായി കിട്ടിയ വിശ്വാസങ്ങളെ കുറിച്ച് പഠിക്കുകയും, യുക്തിപരമായും ശാസ്ത്രീയമായും അതിനെ വിലയിരുത്തുകയും ചെയ്യുന്നു. ശേഷം മനസ്സിന് യുക്തി സഹമല്ല എന്ന് ബോധ്യപെട്ടാല്‍ തന്റെ പാരമ്പര്യ വിശ്വാസം ത്യജിക്കാന്‍ അയാള്‍ തയ്യാറാകുന്നു. അവര്‍ വീണ്ടും അന്വേഷണം തുടരുന്നു. എന്താണ് തന്റെ ബുദ്ധിക്കും യുക്തിക്കും ഏറ്റവും അനുയോജ്യമായത് എന്ന അന്വേഷണം അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.
-

ഹമ്മര്‍ ഉടമ, വിദ്യാഭ്യാസം രണ്ടാം ക്ലാസ്‌


അഞ്ചു
വര്‍ഷം മുന്‍പാവണം ഞാന്‍ ആ മനുഷ്യനെപ്പറ്റി കേട്ടത്. അല്‍പ വിദ്യാഭ്യാസം,
അപാര സമ്പത്ത്‌. കള്ളക്കടത്ത് നടത്തി പണമുണ്ടാക്കിയ മലയാളികളില്‍ ഏറ്റവും
കേമന്‍. അസാധാരണ വഴിയിലൂടെ ജീവിത വിജയം നേടിയ കെല്ല മുഹമ്മദിന്‍റെ
വിദ്യാഭ്യാസം - രണ്ടാം ക്ലാസ്‌.
മുഹമ്മദ്‌
കള്ളക്കടത്ത് നടത്തിയത് സ്വന്തം നാട്ടിലല്ല, കണ്ണ് വെട്ടിച്ചത് ഇന്ത്യന്‍
കസ്റ്റംസിനെയുമല്ല. അദ്ദേഹം കാശുണ്ടാക്കിയത് ഇറാഖി പെട്രോളിയം
കള്ളക്കടത്ത് നടത്തി. കുവൈറ്റ്‌ അധിനിവേശത്തിനുശേഷം ഇറാഖിനു മേല്‍
സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിച്ച കാലം.

->>കൂടുതല്‍ ഇവിടെ

അറബിമാഡത്തിനൊരു പ്രസന്റേഷന്‍!


പരമനും ഞാനും ദുബൈയില്‍ ഒരേ കംബനിയില്‍ ജോലി ചെയ്യുകയായിരുന്നു.. ഷവ്വിസ് ഫിയാസ് ബറക്ജി ഇമ്പോര്‍ട്ടിംഗ് ആന്റ് എക്സ്പോര്‍ട്ടിംഗ് കോ എന്നാണ് കോയുടെ പേര്.പേര് വായിച്ച് ഏതെങ്കിലും പെറുക്കിയുടെ കംബനിയാണെന്ന് ധരിക്കരുത്.അറബിയാണ് കംബനിയുടെ ഉടയോന്‍ വലിയ കാശുകാരന്‍.
കയറ്റുമതി ഇറക്കുമതി കംബനിയാണെങ്കിലും ഒരു കാലത്തും അയാള്‍ക്ക് ഒന്നും കയറ്റിയും ഇറക്കിയും മതിയാകില്ല.അക്കാരണമൊന്നുകൊണ്ട് മാത്രം ഞങള്‍ ചിക്കന്‍ ഫ്രൈയും ബിരിയാണിയുമൊക്കെ കഴിച്ച് ഒരു വിധം കഷ്ടപെട്ട് ജീവിച്ച് പോന്നു.
->>കൂടുതല്‍ ഇവിടെ

ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന്

ബൂലോകത്തിന്റെ മഹനീയ സാന്നിദ്ധ്യവും, സംസ്കാര സംബന്നനും,പക്വമതിയും,മുന്തിയ മദ്യം മാത്രം പാനം ചെയ്യുന്ന അസ്സല്‍ തറവാടിയും,ബൂലോകത്ത് സിഗററ്റ് പുകച്ചിരിക്കുന്ന ഒരേയൊരു ആണ്‍ സിംഹവും,സര്‍വ്വോപരി ആഭിജാത്യമുള്ള സ്വകാര്യ വ്യഥകളുടെ കലവറയുമായ മാന്യ മാന്യ മാന്യശ്രീ.നമത് വാഴ്വും കാലവും എന്ന ബ്ലോഗര്‍ക്കാണ് ഈ വര്‍ഷത്തെ കുലിന പാരംബര്യമുള്ള ഷോവനിസ്റ്റുകള്‍ക്കുവേണ്ടിയുള്ള “ഇഞ്ചിപ്പെണ്ണിന്റെ ഏറ്റവും ചീഞ്ഞ പിങ്കു ഷഢി” സമ്മാനമായി ലഭിക്കുന്നത്.
-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ

തെങ്ങിന്റെ മണ്ടയിലെ ത്രെഡ്‌


"ദേണ്ടെ മനുഷ്യാ നിങ്ങള്‍ നേരം വെളുത്തപ്പോള്‍ മുതല്‍ മുറിക്കകത്ത് കേറി കതകടച്ചിരുന്നു എന്തോ ചെയ്യുവാന്നു എനിക്കിപ്പോ അറിയണം"


അടച്ചിട്ടിരുന്ന കതകിന്റെ പുറത്ത്‌ ശക്തമായ ഇടിയും ഒപ്പം ഭാര്യയുടെ അലര്‍ച്ചയും കേട്ട ഞാന്‍ ഞെട്ടി. "രാവിലെ ഇവള്‍ക്കിത്‌ എന്തിന്റെ കേടാ.? സ്വസ്ഥമായിട്ടിരുന്നു ഒരു പോസ്റ്റ്‌ എഴുതാനും സമ്മതിക്കില്ലല്ലോ ദൈവമേ"
-രഘുനാഥന്‍
>>കൂടുതല്‍ ഇവിടെ

കുറിപ്പ് തയ്യാറാക്കുക, വ്യാഖ്യാനിച്ചോ വ്യാഖ്യാനിക്കാതെയോ


പാഠപുസ്തകവിവാദം എന്താണ് തങ്ങളുടെ കുട്ടികള്‍ പഠിക്കുന്നതെന്ന് കുറച്ചുനേരമെങ്കിലും ആലോചിക്കാന്‍ മാതാപിതാക്കള്‍ക്ക് ചില അവസരങ്ങള്‍ ഒരുക്കിക്കൊടുത്തല്ലോ. (അതുകൊണ്ട് വമ്പിച്ച മാറ്റമൊന്നും വരാന്‍ പോകുന്നില്ലെങ്കിലും) കുറ്റം കണ്ടുപിടിക്കാനാണെങ്കിലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും വരികള്‍ അരിച്ചുപെറുക്കിയതിന്റെ മെച്ചം, അതെത്ര താത്കാലികമാണെങ്കിലും സമൂഹത്തിനുണ്ടാവാതെ തരമില്ല. സ്വതേ അലംഭാവം മുഖലക്ഷണമാക്കിയ സമൂഹത്തിന് ചില ജാഗ്രതകള്‍ പ്രതിഷേധരൂപത്തിലെങ്കിലും നന്മകള്‍ വിതയ്ക്കുമെന്ന് പറഞ്ഞ് നമുക്ക് ശുഭാപ്തിക്കാരാവാം.താത്കാലികമായെങ്കിലും. സാമൂഹികമായ ‘ഓളങ്ങള്‍ എപ്പോഴും കല്ലറകളെക്കുറിച്ചുള്ള ഉറപ്പിന്റെ റീത്തുകളല്ലല്ലോ
-

പ്രഭുംപ്രാണനാഥം വിഭുംവിശ്വനാഥം

ഞായറാഴ്ചയിലെ തിരുവണ്ണാമല യാത്രയെക്കുറിച്ചെഴുതണമെന്നു കരുതിയിട്ട് ദിവസങ്ങളായി. മറ്റുപല പ്രശ്നങ്ങള്‍ കൊണ്ട് നീണ്ടു പോയി. ഞെട്ടിക്കുന്ന വാര്‍ത്തകള്‍. തിരികെയെത്തി സുഹൃത്ത് കിളവനല്ലാത്ത കിളവനെ ഫോണ്‍ ചെയ്തപ്പോള്‍ നീ സ്ഥലത്തില്ലാരുന്നോന്നു മറുവചനം. അങ്ങേരു ഇരുപതു ദിവസം ഐസിയുവിലായിരുന്നുവെന്നു കേട്ടപ്പോള്‍ ഞെട്ടി. തെറിപറഞ്ഞപ്പോള്‍ ചിരിക്കുന്നു. നീ എവിടാണെന്നു വിചാരിച്ചാണ് ലൊക്കേറ്റ് ചെയ്യുന്നത്. നീ വിളിച്ചിട്ട് ഒരു മാസമായി. നിന്നെ വിളിക്കാന്‍ ഐ.സി.യുവില്‍ ഫോണ്‍ പറ്റില്ല.
-നമത്
>>കൂടുതല്‍ ഇവിടെ
സഖാവ് കുഞ്ഞിരാമേട്ടന്റെ വിസ്മയചിന്തകള്‍
അച്ഛാ.....മുത്തച്ഛനെ വിളിക്കുന്നില്ലേ നമ്മള്‍ വാട്ടര്‍ തീം പാര്‍ക്ക് കാണാന്‍ പോവുമ്പോള്‍?

മോന്‍ പോയി ചോദിക്ക്, മുത്തച്ഛന്‍ വരുന്നുണ്ടോയെന്ന്...വരുന്നുണ്ടെങ്കില്‍ നമ്മുക്ക് കൊണ്ടുപോവാം..

എട്ടുവയസ്സുകാരന്‍ കിരണ്‍, ജില്ലാ കമ്മറ്റി മെമ്പറും റബ്ബ്കോയില്‍ ജോലിയുള്ള സ. അശോകന്റെയും, ലോക്കല്‍ കമ്മറ്റി മെമ്പറും, പരിയാരം മെഡിക്കല്‍ കോളേജില്‍ യു.ഡി. ക്ലര്‍ക്കുമായ സ. പുഷ്പയുടെയും മകനാണ്. അവര്‍ മൂന്നും, പാര്‍ട്ടിയുടെ പുതിയ വാട്ടര്‍തീം പാര്‍ക്കിന്റെ ഉദ്ഘാടനത്തിന് പോവാനുള്ള തിരക്കിലാണ്, ആ തിരക്കിനിടയിലാണ് കൊച്ചുമകന്‍, മുത്തച്ഛന്റെ അഭാവത്തെ പറ്റി ഓര്‍ത്തതും, അശോകനോട് ചോദിച്ചതും.
-നട്ടപ്പിരാന്തൻ
>>കൂടുതല്‍ ഇവിടെ


ഗുണ്ടാവിളയാട്ടം ഭാഗം രണ്ടു

ഇന്നു ഗുണ്ടകള്‍ വീണ്ടും വിളിച്ചു , കൂടുതല്‍ വ്ക്തമായി , വീട്ടില്‍ ഉള്ളവരെ തട്ടിക്കളയും എന്നും പറഞ്ഞു , വിളിച്ചത് വയണ്ട്ട്ടില്‍ നിന്നുള്ള ഒരു പുതിയ നമ്പര്‍ 00914936246 എന്ന് തുടങുന്ന ഒരു നമ്പര്‍ ല്‍ നിന്ന്.


കിട്ടിയ വിവരങ്ങള്‍ - ബൈക്ക് എത്തിയ പാന്റും ഷര്‍ട്ടും ഇട്ട രണ്ടു പേരാന്നു വിളിച്ചത്

ബൂത്തില്‍ ഉള്ളയാള്‍ അവരെ ഇതിന്നു മുന്‍പ് കണ്ടിട്ടേ ഇല്ല

-
>>കൂടുതല്‍ ഇവിടെ

ഞാനും എന്റെ ഒരു വിദ്യാര്‍ത്ഥിയും

രണ്ട് ദിവസം മുമ്പ് ,ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ഞാന്‍ ഇന്റെര്‍നെറ്റ് ലാബ് തുറക്കാന്‍ വരുമ്പോള്‍ ധാരാളം കുട്ടികള്‍ ലാബില്‍ പ്രവേശിക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.രണ്ട്മണി കൃത്യം (ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ലാബ് തുറക്കുന്ന കൃത്യസമയം) ആയപ്പോഴാണ് ഞാന്‍ ലാബിന്റെ വാതിലില്‍ എത്തിയത്.അതേ സമയത്ത് ഓഫീസില്‍ നിന്നും ഫോണ്‍ വന്നതിനാല്‍ ലാബ് തുറന്ന് വീണ്ടും അടച്ച് (!) പിള്ളേരെ കയറ്റാതെ ഞാന്‍ ഓഫീസിലേക്ക് പോയി.പതിനഞ്ച് മിനുട്ടിന് ശേഷം തിരിച്ചെത്തി ഞാന്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കി.
-Areekkodan
>>കൂടുതല്‍ ഇവിടെ

നിരപരാധം


ബസ്സ്‌ പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പെണ്‍കുട്ടിയുടെ പുറകിലിരുന്ന സുന്ദര പുരുഷന്മാരുടെ ചര്‍ച്ച മുറിഞ്ഞു. ചിലരുടെ നെറ്റി മുന്നിലെ സീറ്റില്‍ മുട്ടി. മറ്റു ചിലരുടെ നടുവുളുക്കി. പുറത്തേക്കു തെറിച്ച തെറിവാക്കുകളെ അവര്‍ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം കൊണ്ടാവണം പണിപ്പെട്ട്‌ പിടിച്ചു നിര്‍ത്തി.
അന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്തയായിരുന്നു ആ പുരുഷപ്രജകളുടെ ആനന്ദപ്രദമായ ചര്‍ച്ചാവിഷയം.
-

സിദ്ദിക്കിണ്റ്റെ സ്വന്തം ടൈപ്പിസ്റ്റ്‌

ഊണ്‌ കഴിച്ചതിനുശേഷമുള്ള വിശാലമായ കത്തിയടിക്കിടയിലേക്കാണ്‌ പോസ്റ്റുമാന്‍ കത്തുകളുമായി എത്തിച്ചേര്‍ന്നത്‌. കത്തെല്ലാം കൈക്കലാക്കിയ സിദ്ദിക്ക്‌ ആകാംക്ഷയോടെയിരുന്ന ഞങ്ങളുടെ ഇടയിലേക്ക്‌ ഓഫീസ്‌ സംബന്ധമായ കത്തുകള്‍ താല്‍പര്യമില്ലാതെ വലിച്ചെറിഞ്ഞു. രജിസ്റ്റേഡ്‌ ആയി വന്ന തപാലെടുത്ത്‌ പൊട്ടിച്ചുനോക്കിയ ഉടന്‍ തന്നെ സിദ്ദിക്ക്‌ അവണ്റ്റെ മേശപ്പുറം മുഴുവന്‍ വൃത്തിയാക്കുവാന്‍ തുടങ്ങി.. അലക്ഷ്യമായി ഇരുന്ന ഫയലുകള്‍ എല്ലാമെടുത്ത്‌ അലമാരയിലേക്ക്‌ വച്ച ശേഷം കസേരയില്‍ ഇരുന്ന് അധികാരഭാവത്തോടെ ആടുവാന്‍ തുടങ്ങി.

-

അടിയില്‍ കുത്തില്ലാത്ത ചോദ്യചിഹ്നങ്ങള്‍


"നിനക്ക് ഇങ്ങനെ ഒന്നും തോന്നാറില്ലെ.. "

അടുത്ത ക്യുബിക്കിളില്‍ ഇരുന്ന്‍ അവന്‍ അയച്ച മെസേജ് എന്റെ ചാറ്റ് ബോക്സില്‍ എത്തി.. വേണമെങ്കില്‍ മറുപടി നല്‍കാതെ വിടാം.. പക്ഷെ അവന്റെ നോട്ടം പരുക്കന്‍ ഗ്ലാസിന്റെ പാതി‍ ചുവരിലൂടെ എന്നെ തേടിയെത്തുന്നുണ്ട്.. വ്യക്തമായി തെളിയാത്ത മുഖഭാവമെങ്കിലും എനിക്കത് കൃത്യമായി വായിച്ചെടുക്കാം...

"ഇല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ പെണ്ണുതന്നെയൊ എന്ന് നീ സംശയിക്കില്ലെ.."
-
ഇട്ടിമാളു
>>കൂടുതല്‍ ഇവിടെ


ബാല്യസ്മൃതികള്‍
അച്ഛന്‍,
വേച്ചണയുന്ന കാലൊച്ച
വേഴ്ചയുടെ വിയര്‍പ്പുമണം
തുടയില്‍ തിണര്‍ത്ത വിരലടയാളം
അമ്മയുടെ ചോര പൊടിഞ്ഞ നെറ്റി


കണ്ടിട്ടേ പോണുളളൂന്ന് പറഞ്ഞിട്ടിരുന്ന ആളാ....
(കവിത)
കൊച്ചു തെമ്മാടി

വേശ്യ


എല്ലാ ഗ്രാമത്തിലും ഒരു പുഴയുണ്ടാകും
ചിലരുടെ പ്രിയപ്പെട്ടവരെ മുക്കിക്കൊന്ന
ഒരു പുഴ.
വിശുദ്ധിയുടെ വിളക്കുമരം തെളിയുന്ന
ഒരമ്പലമുണ്ടാകും...
കുളമുണ്ടാകും...
പഞ്ചായത്താഫീസുണ്ടാകും..
ആശുപത്രിയും ആല്‍ത്തറകളുമുണ്ടാകും.
ഇവയൊന്നുമില്ലാത്ത ഗ്രാമങ്ങളില്‍ പോലും
ഒരു വേശ്യയുണ്ടാകും..
-
പെണ്ണിടം
>>കൂടുതല്‍ ഇവിടെ

ബൂലോക മിശിഹകണ്ണില്ലാത്തവര്‍ കാണട്ടെ,
ചെവിയില്ലാത്തവര്‍ കേള്‍ക്കട്ടെ!
ബൂലോക ദേവാലയത്തിലിതാ
സമാധാനം വരവാകുന്നു!
അന്യന്റെ അപ്പക്കഷണങ്ങള്‍
വിശക്കുന്നവനു ഭോജ്യമാകും,
അന്യന്റെ വാചകങ്ങള്‍
-കാപ്പിലാന്‍ങ്ങനുണ്ട് ജ്ജട്ടി?

ഞാനൊരു ജ്ജട്ടി തരാം ....
നല്ല മണോള്ള പിങ്ക് ജ്ജട്ടി ....
ബൂലോക മിശിഹാ തന്‍ ജ്ജട്ടി....
ഇന്ജിക്കോ മാങ്ങക്കോ കൊള്ളാം....
നമ്തിനോ മരുതിനോ കൊള്ളാം ....
-തെക്കന്‍ മൂസ
>>കൂടുതല്‍ ഇവിടെ

ചിരന്തനമായ ചാക്രികഭ്രമണത്തിൽ
എന്റെ ശുഷ്കമായ പരുത്തിക്കെട്ട്‌
ഒരു വെള്ളിരേഖപോലെ
നീളുകയാണ്, ഒരു പ്രയാണമായി.


കറുത്തിഴയുന്ന തണുപ്പുള്ള, നനഞ്ഞു
വിലപിക്കുന്ന ചതുപ്പുകളിലൂടെ,
നെൽ‌പ്പാടങ്ങളുടെ ദീർഘമൌനത്തിലൂടെ,
ശിലാതലങ്ങളുടെ കാഠിന്യത്തിലൂടെ,
-0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP