FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

2 ഡിസംബര്‍ 2009:അഭിയുടെ 'അമ്മ '

Tuesday


മലയാള ബ്ലോഗിലെ ഇരുപത്തിയാറര കവികളുടെ ഒരു പുത്തന്‍ മുന്നേറ്റ നിരയാണ് ശ്രീ . സുനില്‍ പണിക്കര്‍ നേതൃത്വം നല്‍കുന്ന മലയാള കവിത എന്ന ബ്ലോഗ്‌ കൂട്ടായ്മ. ശ്രീ . ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉള്‍പ്പെടെയുള്ള മലയാളത്തിലെ പ്രഗല്‍ഭ കവികള്‍ ഈ ബ്ലോഗില്‍ അംഗങ്ങള്‍ ആകുന്നു എന്നത് മാത്രമല്ല ഇതിന്റെ മേന്മ. വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും കൊണ്ട് മലയാള ബ്ലോഗിലെ യുവ കവികളെ കയ്യില്‍ പിടിച്ചുയര്‍ത്തുക എന്ന ദൌത്യവും ഇതിന്റെ അമരക്കാരന്‍ പണിക്കര്‍ ചെയ്യുന്നുണ്ട്.

പലപ്പോഴും പണിക്കരുടെ വിമര്‍ശന ശരങ്ങളെ എല്ക്കുവാന്‍ കെല്‍പ്പില്ലാതെ മലയാള ബ്ലോഗിന്റെ ആശയും പ്രതീക്ഷകളുമായ ക്ഷുഭിത യൌവനങ്ങളായ നവ മുകുളങ്ങള്‍ വാടിപ്പോകുന്ന കാഴ്ചയും പലയിടങ്ങളിലും കാണാം
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ


അമ്മ..അമ്മിഞ്ഞ...

>> Friday, November 13, 2009


അര്‍ഹതാപരിശോധന:
-------------------------------------

അമ്മേ,ഈ പേനയുടെ നിബ്ബ് നിന്റെ
അമ്മിഞ്ഞയെ ഓര്‍മ്മിപ്പിക്കുന്നു.
ആ പാലിന്റെ സ്വാദ് ചുരത്താന്‍ ഈ മഷി
അപൂര്‍ണമെന്നറിഞ്ഞിട്ടും,എഴുതുന്നു ഞാന്‍
വരികള്‍ക്കിടയില്‍ കരഞ്ഞ് കണ്ണ് കലങ്ങിയ
നിഷ്കളങ്കമായ എന്റെ മുഖം നിര്‍ത്തിക്കൊണ്ട്.
ഉല്‍പ്പാദനശേഷിയില്ലാത്ത എന്റെ മഷിയെ നോക്കി
ചോദിക്കുന്നു-വാക്കുകളിലൂടെയല്ലാതെ ആ
മുലപ്പാല്‍ തരാനാവുമോ നിനക്ക്.
ജീവിതത്തിന്റെ കയ്പ്പ് മാത്രം പകര്‍ത്തുന്ന
നിന്നിലെ മഷി വീണ് എന്നിലെ-
മുലപ്പാലിന്റെ ചിത്രങ്ങളും കയ്ക്കുമോ?

അഭിജിത്ത്

>>കൂടുതല്‍ ഇവിടെ




അക്കുവാണ് താരം


രാമനാശാരീടെ മോന്‍ അരുണ്‍ കുമാര്‍ എന്ന അക്കു നാട്ടില്‍ പ്രസിദ്ധനായത്‌ തന്‍റെ കൂടെപിറപ്പായ സൈക്കിളില്‍ കാഴ്ചവച്ചിരുന്ന ഒടുക്കത്തെ പ്രകടനങ്ങളുടെ പേരിലായിരുന്നു. സ്വതവേ ശാന്തശീലനും,എള്ളോളം അലസനും സര്‍വ്വോപരി പരോപകാരിയുമായിരുന്ന അക്കുവിന്റെ ട്രേഡ്മാര്‍ക്ക് ആയിരുന്നു പാരമ്പര്യമായി കിട്ടിയ ഹെര്‍ക്കുലീസ്‌ സൈക്കിള്‍. പൊതുവേ മര്യാദയ്ക്ക് സൈക്കിള്‍ ചവിട്ടിയിരുന്ന അക്കു വയലന്റ് ആവുന്നത് തന്റെ വിഷ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ശോഭന, വിജയ, സൌമ്യ, സന്ധ്യ തുടങ്ങിയ പരിസരത്തെ ജൂനിയര്‍ ഐശ്വര്യ റായിമാരെ കാണുമ്പോഴാണ്.


താനൊരു സംഭവം തന്നെയാണെന്ന് കാണിക്കാനായി...രണ്ടു കയ്യും വിട്ടു ചവിട്ടുക, ഹാന്റിലില്‍ കാലെടുത്തു വെച്ച് ഓടിക്കുക, ഓടുന്ന സൈക്കിളിന്റെ കാരിയറില്‍ കയറി നിന്ന് ടാറ്റ കാണിക്കുക തുടങ്ങി പലവിധ ഐറ്റെംസ് കിളിക്കുഞ്ഞുങ്ങല്‍ക്കായി അക്കു കാലാകാലങ്ങളില്‍ കാഴ്ചവച്ചിരുന്നു.
ഒരിക്കല്‍ ട്യുഷന് പോവാന്‍ റോഡിലൂടെ നടന്നു പോയ സന്ധ്യയെ കണ്ടു തിരിഞ്ഞിരുന്നു സൈക്കിള്‍ ചവിട്ടി കൈതക്കാട്ടില്‍ ചെന്ന് കയറിയതും ,
-കണ്ണനുണ്ണി
>>കൂടുതല്‍ ഇവിടെ

കണികാപരീക്ഷണം: എല്‍.എച്ച്.സി.ക്ക് റിക്കോര്‍ഡ്

ജനീവയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി), ഭൂമുഖത്തെ ഏറ്റവും കരുത്തേറിയ കണികാത്വരകമെന്ന നിലയില്‍ റിക്കോര്‍ഡ് സ്ഥാപിച്ചു.

എല്‍.എച്ച്.സി.യില്‍ എതിര്‍ദിശയില്‍ പായുന്ന പ്രോട്ടോണ്‍ധാരകളുടെ ഊര്‍ജനില, നവംബര്‍ 30-ന് പുലര്‍ച്ചെ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (1.18 TeV) ആയി ഉയര്‍ത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഏതെങ്കിലുമൊരു കണികാത്വരകം ഇതുവരെ കൈവരിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ഊര്‍ജനിലയാണിത്.
-കുറിഞ്ഞി
>>കൂടുതല്‍ ഇവിടെ



ഹരിലാലിന്‍റെ കവിതകള്‍


സാഹിത്യവേദി ഡിസംബര്‍ മാസ ചര്‍ച്ച
തിയതി: ഡിസംബര്‍ 6, 2009
സ്ഥലം: മുംബൈ കേരളിയ സമാജം ഓഫീസ്‌, മാട്ടുംഗ
സമയം: വൈകുന്നേരം ആറുമണി.


(സാഹിത്യ വേദിയുടെ ഡിസംബര്‍ മാസ ചര്‍ച്ചയില്‍ മുംബയിലെ യുവകവി ശ്രീ എസ്.ഹരിലാല്‍‌ അവതരിപ്പിക്കാന പോകുന്ന കവിതകളില്‍ ചിലതാണ്‌ താഴെ. പ്രിയപ്പെട്ട അക്ഷരസ്നേഹികളും സാഹിത്യവേദി പ്രവര്‍ത്തകരും കവിതകള്‍ സശ്രദ്ധം വായിച്ച്‌ സ്വന്തം അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വേദിയില്‍ വന്ന്‌ അവതരിപ്പിക്കണം എന്നപേക്ഷിക്കുന്നു. ഐ. ടി. മേഖലയില്‍ സ്വന്തമായി ഒരു സ്ഥാപനം നടത്തിവരുന്ന ശ്രീ ഹരിലാല്‍ മുംബൈയിലെ അറിയപ്പെടുന്ന കവികളില്‍ ഒരാളാണ്‌. )





എസ്.ഹരിലാല്‍‌



-


ഇവര്‍ നമുക്ക് നാണക്കേടാണോ ???

ഇവര്‍ നമുക്ക് നാണക്കേടാണോ ???

ഈ ചോദ്യം ചോദിക്കുകയും അതിനുള്ള ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടത് നമ്മള്‍ തന്നെയാണ്. നമ്മള്‍ എന്നാല്‍ പൊതുജനം എന്ന കഴുത. കാരണം ഈ പറയുന്നവരെ നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുത്തിരിക്കുന്നതും നമ്മള്‍ തന്നെയാണല്ലോ.

പറഞ്ഞു വരുന്നത് ലോക്സഭയിലെ കുറച്ചു എം.പി മാരുടെ കാര്യമാണ്. തങ്ങള്‍ക്കു ജനങ്ങള്‍ക്ക്‌ വേണ്ടി എന്തൊക്കെയോ ചെയ്യണം, അതിനാല്‍ കുറെയധികം ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്, എന്നിട്ട് അതിന്റെ ഉത്തരവും കിട്ടി സമാധാനമായിട്ടെ ഞങ്ങള്‍ തിരിച്ചു പോവുകയുള്ളു എന്നൊക്കെ കുറെ ജനപ്രതിനിധികള്‍ പറഞ്ഞത്രേ. ഇവരുടെ ആരംഭശൂരത്വം കണ്ടു ആവേശം പൂണ്ട ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കര്‍ മീര മാഡം "എങ്കില്‍ നിങ്ങള്‍ ചോദ്യോത്തര വേളയില്‍ നിങ്ങളുടെ സംശയനിവാരണം വരുത്തിക്കോളൂ" എന്നും പറഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ക്കെല്ലാം കാലേകൂട്ടി സമയവും കുറിച്ചങ്ങ് കൊടുത്തു.
-കരക്കാരന്‍
>>കൂടുതല്‍ ഇവിടെ

പരിഹസിക്കരുത്!

ദുബായിലെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ജീവിതത്തില്‍ പലരീതികളും/തലങ്ങളും/തരങ്ങളും അനുഭവിക്കാനും കാണാനും സാധിച്ചിട്ടുണ്ട്. നാല് വര്‍ഷമായി അബൂദാബിയിലാണ് ജോലിയെങ്കിലും ദുബായില്‍ നിന്നും മാറിതാമസിക്കാത്തതിനുള്ള പല കാരണങ്ങളില്‍ ഒന്ന് ദുബായിലെ ജീവിത രീതിതന്നെയാണ്.


ദുബായില്‍ ജീവിക്കുന്നു എന്നത് ഒരഭിമാനമായി കാണുന്നതിനാലാണ് ഒപ്പം ജോലിചെയ്യുന്നവരോട് പലപ്പോഴും 'ഞങ്ങള്‍ ദുബായിക്കാരാണ്' എന്ന് പറയുന്നതിനും കാരണം.

-തറവാടി
>>കൂടുതല്‍ ഇവിടെ




കലിയുഗ വരദന്‍


അദ്ധ്യായം 31 - ബുദ്ധിമതിയായ മോഹിനി



ഇടപ്പാവൂര്‍ ദേവിക്ഷേത്രം..
പുറമേ നിന്നു കാണുന്നവര്‍ക്ക് മൂന്ന് ചെറിയ അമ്പലം പോലെ തോന്നുമെങ്കിലും, ശക്തിരൂപിണിയായ ദേവിയും, നല്ലവരായ നാട്ടുകാരും, വിശാലമായ മൈതാനവും ഈ അമ്പലത്തിന്‍റെ പ്രത്യേകതയാണ്.ശബരിമലയാത്രക്ക് നടന്നു പോകുന്ന ഭക്തന്‍മാര്‍ക്ക് വിരിവയ്ക്കാനുള്ള സൌകര്യം ഈ ക്ഷേത്രത്തില്‍ ആവോളമുണ്ട്.അന്ന്, അതായത് ജാക്കി തന്‍റെ നിയോഗവുമായി യാത്ര തിരിച്ച രാത്രിക്ക് മുമ്പുള്ള വൈകുന്നേരം, ദേവനരായണനും കൂട്ടരും കഥകള്‍ പറഞ്ഞ് നേരം ചിലവഴിച്ചത് ഈ ക്ഷേത്രത്തില്‍ ആയിരുന്നു.
മോഹിനിയുടെ കഥയോടൊപ്പം ശാസ്താവിനെയും അയ്യപ്പനെയും കുറിച്ചുള്ള ചില വാദപ്രതിവാദങ്ങള്‍ക്ക് ശേഷം അവര്‍ ഉറങ്ങാന്‍ തീരുമാനിച്ചു...

വിശാലമായ സദ്യാലയത്തിലായിരുന്നു എല്ലാവരും കിടക്കാന്‍ തയ്യാറായത്..
അപ്പോഴാണ്‌ അത് ദേവനാരായണന്‍റെ കണ്ണില്‍പെട്ടത്..
ഒരു ചെറിയ കുടില്‍..
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ


അനിയന്‍ ബാബു ചേട്ടന്‍ ബാബു



‘പി എസ്‌ സി’ എന്ന മഹാസംഭവത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക്‍മുന്‍പ് സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ടീച്ചറായി എനിക്ക് ‘സേവന അനുമതി’ ലഭിച്ചത്. അങ്ങനെ സര്‍ക്കാര്‍ ജീവനക്കാരിയായി ചേര്‍ന്നതിന്റെ പിറ്റേദിവസം മുതല്‍ അടുത്ത മഹാസഭവങ്ങള്‍ വീട്ടില്‍ അരങ്ങേറാന്‍ തുടങ്ങി; ‘കല്ല്യാണാലോചനകള്‍’.

അതുവരെ ഒരു കോന്തനും എന്നെ ‘പെണ്ണ് കാണാനായി’ എന്റെ വീട്ടില്‍ വന്നിട്ടില്ല. ഇപ്പോള്‍ ഇതാ സര്‍ക്കാര്‍ ജോലി ലഭിച്ചു എന്ന മഹാസംഭവം നാട്ടില്‍ പ്രഖ്യാപിച്ചത് മുതല്‍, പെണ്ണ് കാണാനുള്ളവരുടെ വരവായി, കൂടെ ധാരാളം ഡിമാന്റുകള്‍ ഉണ്ട്. ‘പൊന്ന് വേണ്ട, പണം വേണ്ട, വീട് വേണ്ട, സ്വത്ത് വേണ്ട’; (ഇതൊന്നും എന്റെ വീട്ടിലില്ല, പിന്നെ സ്ത്രീധനം, അത് എന്റെ നാട്ടില്‍ ‘ആ പഴയകാലത്ത്’ കടന്നു വന്നിട്ടില്ല,, ‘ഇപ്പോഴും,’)
-മിനി
>>കൂടുതല്‍ ഇവിടെ

ബ്ലോത്രം ഇന്നലെ ബ്ലോഗില്‍ കണ്ടത്
-സ്വന്തം ലേഖകന്‍


സി.കെ.ബാബുവിന്‍റെ
നിറമല്ലാത്ത നിറങ്ങള്‍ , സ്വരമല്ലാത്ത സ്വര
ങ്ങള്‍

എന്ന ലേഖനം വിഷയത്തിന്‍റെ ആഴം കൊണ്ടും അവതരിപ്പിച്ച ശൈലി കൊണ്ടും മികച്ചു നില്‍ക്കുന്നു
ജീവിതത്തിന്റെ ' അര്‍ത്ഥവും ലക്ഷ്യവും' ഇവിടെയെങ്ങുമല്ല, മറ്റെവിടെയോ ആണെന്നു് നമ്മെ പഠിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ചില മനുഷ്യരുണ്ടു്. സകല മനുഷ്യരുടെയും ആത്മാക്കളെ ദൈവത്തിനു് കൂട്ടിക്കൊടുത്തു് കഴിഞ്ഞിട്ടല്ലാതെ ഉറങ്ങുകയില്ല എന്നു് ശപഥമെടുത്തിരിക്കുന്നവരാണവര്‍..
ഒരു സാധാരണ മനുഷ്യന്‍റെ ജീവിതത്തില്‍ ഭൂമിയില്‍ വിസ സംഘടിപ്പിച്ചുകൊടുക്കാന്‍ ചുമതലപ്പെട്ടവര്‍ എന്നു് സ്വയം കരുതുന്ന അത്തരം മതപണ്ഡിതന്മാരുടെ . ഇടപെടല്‍ കൂടാതെ
ഒരു ദിവസം തള്ളി നീക്കാന്‍ വയ്യ എന്നായിരിക്കുന്നു..മനുഷ്യ ദൈവങ്ങളും പുരോഹിതന്മാരും അവരുടെ കൈയ്യാളുകളും..ദൈവത്തിന്‍റെ കുത്തകസ്വയം ഏറ്റെടു ത്തിരിക്കയാണ് ..
ആത്മീ യമായ നേട്ടങ്ങള്‍ പറഞ്ഞു മോഹിപ്പിച്ചു അവരുടെ ഭൌതികമായമായ സുഖ സൌകര്യങ്ങള്‍ നേടുകയാണ്‌ ലക്‌ഷ്യം ..തിന്നും കുടിച്ചും ഉറങ്ങിയും മേലനങ്ങാതെ
പണം ഉണ്ടാക്കാന്‍ മതങ്ങളെ ഉപയോഗപ്പെടുത്തുകയാനവര്‍...
ചോദ്യം ചെയ്യാന്‍ പാടില്ലെന്ന വിശുദ്ധി കല്പ്പിക്കപ്പെടുന്ന 'ഉത്തമബോദ്ധ്യങ്ങളാണു്' മനുഷ്യബുദ്ധിയുടെ, മനുഷ്യ വര്‍ ഗ്ഗത്തിന്റെതന്നെ, വളര്‍ ച്ചയുടെ പ്രധാനശത്രു..
ശരിയായ നിരീക്ഷണം ..വായിച്ചിരിക്കേണ്ട നല്ലൊരു ലേഖനം എന്നു പറയാതിരിക്കാന്‍ വയ്യ..

Maths Blog ടീം.
'മാത്​സ് ബ്ലോഗ്' എന്ന് അധ്യാപകരും 'അധ്യാപകരുടെ ബ്ലോഗ്' എന്ന് ബ്ലോഗര്‍മാരും വിളിക്കുന്ന ഈ ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞു.
അറിവിന്‍റെ ജാലകം തുറന്നിടുന്ന ഈ ബ്ലോഗ്‌ ഒരു ലക്ഷം ഹിറ്റുകള്‍ പിന്നിട്ടു എന്നത് ആ‍ ബ്ലോഗിന് മാത്രമല്ല ..ബൂ ലോകത്തിനു തന്നെ അഭിമാനിക്കാവുന്നതാണ്
ബ്ലോഗിന് ബ്ലോത്രത്തിന്റെ ആശംസകള്‍..
.


ശ്രീ ബെര്‍ളി
യുടെ വീരപഴശ്ശിയ്ക്കു പ്രണാമം എന്ന ബ്ലോഗ്‌
പഴശ്ശി രാജാ എന്ന ചിരിത്ര പുരുഷന്റെ ഇതിഹാസ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മികച്ചൊരു
ലേഖനമാണ് ..ബെര്‍ളിക്ക് ആശംസകള്‍..

പഴശിരാജയുടെ കുതിര ..
-രഞ്ജിത് വിശ്വം

വായിച്ചു തീരുന്ന വരെ വായനക്കാരനെ രസിപ്പിക്കുന്ന കഥ ...
കൊച്ചു കൊച്ചു നര്‍മ സംഭാഷനങ്ങളിലൂടെ വികസിക്കുന്ന ഈ കഥ മനോഹരം എന്നെ പറയാന്‍ പറ്റൂ..
ബ്ലോഗ്ഗെര്‍ക്ക് ആശംസകള്‍ ..
നന്ദ കുമാറിന്‍റെ കല്ലേരിപ്പാടം ബാല്യ കാല സ്മരണകള്‍ ഉണര്‍ത്തുന്ന അതി മനോഹരമായൊരു പോസ്റ്റ്‌ ആണ് ..
കുട്ടിക്കാലത്തെ കുസൃതികളും മണ്ടത്തരങ്ങളും ഓര്‍ക്കാനും അതോര്‍ത്തു ചിരിക്കാനും ഒരു സുഖം തന്നെയാണ് ..
മനോഹരമായ ചിത്രങ്ങളും ഈ പോസ്റ്റിനു ഭംഗി കൂട്ടുന്നു ...ആശംസകള്‍...

-നേഹയുടെ
ഒരു തോണി വരുത്തിയ വിന
...

നന്നായിരിക്കുന്നു...ആശംസകള്‍..


>>സാങ്കേതിക കാരണങ്ങളാല്‍ കൂടുതല്‍ വാര്‍ത്തകള്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ല .
ബ്ലോത്രം

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP