FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

15 ഡീസംബര്‍ 2009 - യു.ഏ. ഇ മീറ്റ് 18-ന്

Tuesday

യു.എ.ഇ ബ്ലോഗ് എഴുത്തുകാരുടെ സംഗമം / പിക്നിക് 2009
അപ്പു

യു.എ.ഇ യിലെ ബ്ലോഗെഴുത്തു കൂട്ടരേ...
വീണ്ടും ഒരു ശൈത്യകാലം ഇതാ വന്നു പടിവാതിക്കലെത്തി നിൽക്കുന്നു.
നല്ല കാലാവസ്ഥ, ഇഷ്ടം പോലെ അവധികൾ, കുട്ടികൾക്ക് സ്കൂൾ ഒഴിവ്....
അപ്പോൾ പതിവുപോലെ ഒന്നു ഒത്തുകൂടേണ്ടേ?
ഇതിലെ


അണക്കെട്ട് തകരുമ്പോള്‍
മുരളി നായര്‍

''Rebuild Mullaperiyar Dam Save Kerala- Bloggers Movement'' എന്ന നല്ല സംരഭത്തിനു മുന്നില്‍ ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു...
അവസാനത്തെ ഷോട്ടായിരുന്നു...എട്ടു മണിക്ക് തന്നെ പോകാം എന്നു അസിസ്റ്റന്റ്‌ പറഞ്ഞത് കൊണ്ടു മാത്രമാണ് സോളമന്‍ കാത്തിരുന്നത്....ഇപ്പൊ പത്തുമണി ആകാറായി....തണുത്തു വിറയ്ക്കുന്നുണ്ട് ....ഏറെ നേരമായി ഈ കിടപ്പ് കിടക്കുന്നു..''സോളമേട്ടാ നിങ്ങള്‍ക്ക് വേണമെങ്കില്‍ പൊയ്ക്കോ ഞാന്‍ വേറെ ആരെയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാം...''രാജുവാണ്..''വേണ്ട രാജൂ മേക്കപ്പ് ഒക്കെ കഴിഞ്ഞില്ലേ...ഇനി വേറൊരാളെ ഇത് പോലെ ശവമാക്കാന്‍ വലിയ പാടായിരിക്കും...ഞാന്‍ തന്നെ ഇരിക്കാം..''
ഇതിലെ

ചിറകൊടിഞ്ഞ പക്ഷികൾ
ശാന്ത കാവുമ്പായി

എൻ കൊച്ചനുജത്തീ...നിനക്കു മംഗളം നേരട്ടെ.
കാണുകയല്ല നിന്നെ.
കേട്ടു ഞാനാദ്യം.
ഇതിലെ

അമേരിക്കക്കാരന്റെ രോഗം;നമ്മുടെ ലാഭം
ഡി. പ്രദീപ് കുമാര്‍

കഴിഞ്ഞ വര്‍ഷം ആദ്യം മാതൃഭൂമി ദിനപത്രത്തില്‍ ഞാനെഴുതിയ ഒരു മിഡിലിന്റെ തലക്കെട്ട്“ചാക്കാല ടൂറിസം” എന്നായിരുന്നു.അമേരിക്കയില്‍ വൃദ്ധരെ ചികിത്സിക്കാനുള്ള ചെലവു താങ്ങാനാകാതെ അവരെ ബന്ധുക്കള്‍ സുഖമരണത്തിനായി ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത് സ്വപ്നം കണ്ട്,
ഇതിലെ

ഊറ്ജം സംരക്ഷിക്കൂ, ഈ ഭൂമിയെയും നമ്മുടെ കുഞ്ഞുങ്ങളെയും രക്ഷിക്കൂ,
മാലതി & മോഹന്‍ ദാസ്

ഇന്നു ലോക ഊറ്ജ സംരക്ഷണ ദിവസം ആണു. ഭൂമിയിലെ ഊറ്ജം സംരക്ഷിക്കാതിരുന്നാല് ഈ ഭൂമി ജീവിക്കാന് കൊള്ളാത്ത്തതാകും. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം ദു:സ്സഹം ആകും.
ഇതിലെ

എന്‍‌റ്റെ വണ്ടി
തറവാടി

മൂക്കില്‍ വിരലിട്ട്‌ അസ്വസ്ഥത നീക്കുമ്പോഴാണു പിന്നില്‍ നിന്നും അലര്‍ച്ച:' മാറെടാ വയ്യീന്ന്‌ 'ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോള്‍ സൈനുക്കയും , മുജീബും , ബാലനും സൈക്കിള്‍ ടയര്‍ ഉരുട്ടിക്കൊണ്ട്‌ വരിവരിയായി വരുന്നു. ഞാന്‍ വഴിയില്‍ നിന്നും മാറുമ്പോഴെക്കും സൈനുക്കാടെ വണ്ടി എന്നെ ഇടിച്ചു മറിഞ്ഞു.
ഇതിലെ

ഗെറ്റ് ഔട്ട് സ്കൂള്‍
ഷെര്‍ലക്ക്

“ഹെയ് വിശാല്‍ കമോണ്‍ ....ഗെറ്റ് ഡൌണ്‍..ഗുഡ് ബോയ്..ദി ഈസ് യുവര്‍ സ്കൂള്‍.. ഹൌ ഈസ് ഇറ്റ്?“
“നല്ലാരുക്ക് അമ്മാ”
“വിശാല്‍ ഐ ടോള്‍ഡ് യു.. ഡോണ്ട് സ്പീക്ക് ദാറ്റ് ലാങ്ഗേജ്ജ്”
“സോറി അമ്മാ”
ഇതിലെ

pathuveluppinu / പത്തുവെളുപ്പിന്
ദിവ്യ പങ്കജ്

വെങ്കലം എന്നാ ചിത്രത്തിലെ "പത്തു വെളുപ്പിന് മുറ്റത്ത്‌ നിക്കണ" ....എന്ന മനോഹരമായ രവീന്ദ്രസന്ഗീതതിലുള്ള ഗാനം ആണ് ഞാന്‍ ഇവിടെ പാടിയിരിക്കുന്നത്...
ഇതിലെ

അലക്കുകാരന്‍
വിജയലക്ഷ്മി

കതിരവന്‍ ഉദിച്ചുയരവേ
ഉറക്കച്ചടവാര്‍ന്ന കണ്‍കളാല്‍അവനെത്തുന്നു ...
ഉമ്മറപ്പടി വാതുക്കല്‍
ണര്‍ത്തു പാട്ടെന്നപോല്‍
അറിയിപ്പു മണിനാദം ...
ഇതിലെ

പുലിവേട്ടയില്‍ 105->മത്
ഖാന്‍ പോത്തന്‍കോട്

എന്റെ രൂപം ഇങ്ങിനെയാണെന്ന് കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍
ഇതിലെ

മാര്യേജ് ബ്രേക്കര്‍
കുമാരന്‍

എല്ലാ നാട്ടിലുമുള്ള സഹൃദയരായ കലാസ്നേഹികളാണല്ലോ കല്യാണം മുടക്കികള്‍. ഇവരുടെ ഹാര്‍ഡ് വര്‍ക്കിന്റെ ഫലമായി മുടങ്ങിപ്പോയ ആലോചനകള്‍ എത്ര ജിഗാബൈറ്റെന്ന് അളക്കാനേ പറ്റില്ല. അന്വേഷണവുമായി വരുന്നവര്‍ ഒരു പണിയും തൊരവുമില്ലാതെ വെറുതെ നില്‍ക്കുന്ന ഇവരുടെ കൈയ്യില്‍ തന്നെ കൃത്യമായി വന്നു പെടും. പെണ്ണിനെയോ ചെക്കനെയോ പറ്റി ഇക്കൂട്ടരോട് അന്വേഷിച്ചാല്‍ "ഓ.. അതോ.. അതു വേണോ..?...
ഇതിലെ

കേരളാ കഫേ (Kerala Cafe)
പിള്ളാച്ചന്‍

പേരില്‍ തന്നെ വ്യത്യസ്തതയുമായാണ് കേരളാ കഫേ നമ്മേ എതിരേല്‍ക്കുന്നത്‌. മലയാളികള്‍ക്ക്‌ അത്ര പരിചിതമല്ലാത്തെ ഒരു ആഖ്യാന രീതിയാണ് കേരളാ കഫേയുടേത്‌.
ഇതിലെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP