FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

16 ഡിസംബര്‍ 2009 - 'കലര്‍പ്പും പകര്‍പ്പും' അഥവാ മോഷണത്തിന് ഒരു ന്യായീകരണം

Wednesday

‘കലര്‍പ്പും പകര്‍പ്പും’ അഥവാ മോഷണത്തിന് ഒരു ന്യായീകരണം
മനോജ് കുറൂര്‍


എന്തിനാണ് കവിതയെക്കുറിച്ച് ഇത്രയും ആലോചിക്കുന്നത്? അത് അങ്ങെഴുതിയാല്‍ പോരേ? മതി. പക്ഷേ പലപ്പോഴും കവിത സമകാലികജീവിതത്തോടെന്നപോലെ സാഹിത്യചരിത്രത്തോടും ഉള്ള പ്രതികരണമാകുന്നു. പണ്ട് അങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നതായി തോന്നുന്നില്ല. ഒരു കവി ഉപയോഗിച്ച അലങ്കാരങ്ങളും വരികള്‍‌ പോലും മറ്റൊരു കവി ഒരു കുറ്റബോധവുമില്ലാതെ പകര്‍ത്തുന്നതു കണ്ടിട്ടുണ്ടല്ലൊ. എന്നാല്‍ കലയില്‍ സംഭവിച്ച ആധുനികതയുടെ വരവോടെയാണെന്നു തോന്നുന്നു ഈ വ്യക്തിബോധവും ഉടമസ്ഥാവകാശവും കവികള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്.

ഇതിലെ

പൊറോട്ടപ്പൊതിയിലെ ചൂട്

ജി.മനു
‘ലൈറ്റ് ഓണ്‍ ഇലക്ട്രിക്കല്‍‌സ്’ ആയി മാറിയ പണ്ടത്തെ വായനശാല മുറിയിലേക്ക് കൌമാരസ്മരണകളെ വെറുതെ ഒന്നു കടത്തിവിട്ട് നടത്തം തുടര്‍ന്നപ്പോഴാണ്, തൊട്ടുമുന്നില്‍ കൈയില്‍ പച്ചക്കറിനിറച്ച സഞ്ചിയുമായി നടന്നുനീങ്ങുന്ന പാലമുറിയില്‍ വീട്ടില്‍ വക്കച്ചന്‍ ചേട്ടനെ കണ്ടത്.‘പുരോഗമനം കാര്യമായി കഷണ്ടിയില്‍ മാത്രമായി ഒതുക്കിയ മേപ്പടിയാനെ കണ്ടിട്ട് നാളു കുറെയായല്ലോ ‘ എന്ന് മനസില്‍ പറഞ്ഞ്, സഞ്ചിയുടെ മൂലയില്‍ പിടിച്ചു വലിച്ചതും, ‘ഹൂ ദ ഹെല്‍ ഈസ് ദിസ്’ എന്ന് മുഖഭാവത്തോടെ അച്ചായന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കിയതും ഒന്നിച്ച്...

ഇതിലെ


ബലൂണ്‍


കാപ്പിലാന്‍
വിവിധ വര്‍ണ്ണങ്ങളുടെ നേര്‍ത്ത സ്തരത്തില്‍ പൊതിഞ്ഞ


വിഷം വമിക്കുന്ന നീര്‍ കുമിള


ഇതിലെ

കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??
വാഴക്കോടന്‍

“ഹലോ കുഞ്ഞീവിത്താ ഇതു ഞാനാ വാഴക്കോടന്‍”“അള്ളോ ബായക്കോടനാ..കുറെ നാളായല്ലോ അന്റെ ഒരു ബിവരോം ഇല്ലാണ്ട്സമാധാനയിട്ട് ഇരിക്യാര്‍ന്നു, എന്താപ്പോ പ്രത്യേകിച്ച് ബല്ല അല്‍കുല്‍ത്തും ഒപ്പിച്ചോ?”“ഇല്ലില്ല,ഞങ്ങള്‍ ദുബായീലൊരു മീറ്റ് നടത്തണുണ്ട്, അതിന് ഇത്താനേം സൂറാനേംക്ഷണിക്കാന്‍ വേണ്ടി വിളിച്ചതാ”

ഇതിലെ

ത്രിമാനദര്‍ശനം
ജ്യോതിര്‍മയി

ഒന്നാം ദര്‍ശനം

കട്ടയും മണ്ണും ചുമന്നുകൊണ്ടും

മെയ്യിലഴുക്കുപുരണ്ടുകൊണ്ടും

കല്ലും സിമന്റും കുഴച്ചൊരുക്കി-ത്തന്വിയാളൊന്നു

പണിപ്പെടുന്നൂ

ഇതിലെ

മക്കളെ വളര്‍ത്തുമ്പോള്‍...
അരീക്കോടന്‍

“ഞാന്‍ ജീവിതത്തില്‍ ചെയ്ത ഒരേ ഒരു തെറ്റ് മക്കള്‍ക്ക് വേണ്ടി സമ്പാദിച്ചിട്ടു എന്നതാണ്”.ഇന്നലെ എന്റെ ഒരു സഹപ്രവത്തകനില്‍ നിന്ന്, മറ്റൊരാള്‍ പറഞ്ഞതായി ഞാന്‍ കേട്ടതാണിത്.

ഇതിലെ

കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും
വല്യമ്മായി

ചെറുപ്പത്തില്‍ പല തവണ ഈ പേര്‌ കേട്ടിട്ടുണ്ടെന്നല്ലാതെ അപ്പാപ്പനെ നേരില്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. തൃശ്ശൂര്‍ താലൂക്ക്‌ ഇഞ്ചമുടി വില്ലേജില്‍ കരൂപ്പാടം ദേശത്ത്‌ ഇദ്ദേഹത്തിന്‌ ഭാഗം കിട്ടിയ പുരയിടമാണ്‌ എന്റെ വാപ്പ വാങ്ങിയതും 1977 മുതല്‍ ഞങ്ങളവിടെ താമസം തുടങ്ങിയതും.

ഇതിലെ

ഉറക്കം
ഉമേഷ് പീലിക്കോട്

എന്റെ ഉറക്കം നഷ്ടപ്പെടുന്നതില്‍
എനിക്ക് വേവലാതി ഉണ്ട്കാരണം...

ഇതിലെ

നാക്കെടുക്കാത്ത വാക്കുകള്‍
ചന്ദ്രകാന്തം

ഒന്നു കൂക്കിവിളിയ്ക്കാനോ

ഞാനെടാ എന്ന്‌ ചങ്കൂറ്റം കാട്ടാനോ

താന്തോന്നിത്തരമെന്ന്‌ കയ്യോങ്ങാനോ

ആവാതെയിരിപ്പാണ്‌ തൊണ്ടയില്‍

ഇതിലെ


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP