22 ഡിസംബര്‍ 2009 - അവാര്‍ഡിനു മുന്‍പേ വിവാദം
Tuesday
അവാര്‍ഡിനു മുന്‍പേ വിവാദം
അവാര്‍ഡ് പരിപാടി അനാവശ്യം
ഭ്രാന്തന്‍
ബ്ലോഗെഴുത്തുകാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു പോലും. ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗാണ് മറ്റ് ബ്ലോഗുകള്‍ക്ക് അവാര്‍ഡും കൊണ്ട് വരുന്നത്. ബ്ലോഗര്‍മാര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുമെന്നതില്‍ കവിഞ്ഞ് ഈ അവാര്‍ഡ് കൊണ്ട് ഒരു പ്രയോജനവുമില്ല
ഇതിലെ
വിഭാഗീയത വളര്‍ത്താന്‍ ഒരു ബൂലോക അവാര്‍ഡ്!
അമ്മേടെ നായര്
നൊബേല്‍ പുരസ്കാരത്തിന്റെ സമ്മാനത്തുക വരെ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് കുറവു വരുത്തിയപ്പോള്‍ ബൂലോകത്ത് നിന്നും ഇതാ കേള്‍ക്കുന്നു ഒരു അവാര്‍ഡ് വാര്‍ത്ത.അനോണി ബ്ലോഗര്‍ക്കും അവാര്‍ഡുണ്ട് എന്ന സന്തോഷമാണ് നായര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
ഇതിലെ
വരുന്നൂ, ബ്ലോഗവാര്‍ഡ്
ആചാര്യന്‍
ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്‍റെ ബ്ലോഗവാര്‍ഡുകള്‍ എന്ന വാര്‍ത്ത കണ്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം എനിക്ക് കിട്ടിയ നട്ടപ്പിരാന്തന്‍'സ് ബ്ലോഗ് അവാര്‍ഡ് ഓര്‍മ വന്നു. നട്ടപ്പിരാന്തനു പിരാന്ത് പിമ്പിരിയായ ഏതോ നിമിഷത്തിലാവാം എനിക്കു കൂടി ഒരു അവാര്‍ഡിരിക്കട്ടെ എന്ന് തോന്നിയത്
ഇതിലെ
വയറിളകിയ ഫാസ്റ്റ് പാസ്സഞ്ചര്‍
രഘുനാഥന്‍
ഹരിപ്പാട് നിന്നും പുറപ്പെട്ട് ആലപ്പുഴ ചേര്‍ത്തല വഴി നേരെ എറണാകുളത്തിനു വച്ചു പിടിക്കാനായി നില്‍ക്കുന്ന കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ്, തന്റെ ഓട്ടം തുടങ്ങാനുള്ള അനുമതിയായ ഡബിള്‍ ബെല്ലിനു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോഴാണ് ഒറ്റ നോട്ടത്തില്‍ യശ:ശരീരനായ ശ്രീ നവാബ് രാജേന്ദ്രന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ തോളില്‍ ഒരു സഞ്ചിയും തൂക്കിക്കൊണ്ട് ഓടി വന്നു കയറിയത്.
ഇതിലെ
ഹൃദയത്തില്‍ നിന്നും ചോര്‍ന്നു പോയ വാക്കുകള്‍
കാപ്പിലാന്‍
മലയാള ബ്ലോഗിലെ കവികളുടെ കവിതകള്‍ നിരൂപിക്കുന്നത് പോലെയോ ആസ്വദിക്കുന്നത് പോലെയോ അല്ല ബ്ലോഗിലെ കവയത്രികളുടെ കവിതകള്‍ . കുറെ നാളുകള്‍ക്ക് മുന്‍പ് സോണാമ്മച്ചിയുടെ മഴ എന്ന കവിത ആസ്വദിച്ചതിന് കരണത്ത് കിട്ടിയ അടി ഇപ്പോഴും ചുവന്ന് തിണര്‍ത്ത് കിടപ്പുണ്ട് .സത്യത്തില്‍ അതിന് ശേഷം എനിക്ക് ബ്ലോഗിലെ കവയത്രികളെ കാണുമ്പോള്‍ വല്ലാത്ത ഒരു ഭയമാണ്
ഇതിലെ
ഒരു ക്രിസ്മസ് ദിനത്തില്‍ ...
പ്രേം
അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്.
ഇതിലെ
നിലവിളികളുടെ താഴ്വര
കണ്ണുകള്‍
മകനോടി വരുന്നു പുതിയൊരു
ഹോംസ്റ്റേയുടെ പരസ്യവുമായി-
"അച്ഛാ, നമുക്കിവിടെ..."
ഇരുമ്പ് ഗേറ്റിന്റെ വര്‍ണ്ണചിത്രം പെരുവിരലില്‍ നിന്നുയര്‍ത്തിയ
തരിപ്പ്, ശിരസ്സോളമെത്തുന്നു.
മകനേ, നിന്നെയൊരിക്കല്‍
അച്ഛനവിടെ കൊണ്ടുപോകും.
പട്ടുമെത്തയില്‍ ഉറങ്ങാനല്ല
ഇതിലെ
ബ്ലോഗ് മീറ്റുകള് – ഒരു വിക്കി ലേഖനം
ഇടിവാള്‍
എന്താണു ബ്ലോഗ് മീറ്റുകള്‍?ബ്ലോഗ് എന്ന ദിനസരി (ജേര്‍ണല്‍) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ എഴുതുന്ന മലയാളികള്‍ സംഗമിക്കുന്ന പ്രതിഭാസമാണു “ബ്ലോഗ് മീറ്റ്” എന്ന പേരില് അറിയപ്പെടുന്നത്.
ഇതിലെ
ഇന്ത്യന്‍ സാഹിത്യ ക്വിസ്
അല്‍ത്വാഫ് ഹുസൈന്‍
1.സാഹിത്യ അക്കാദമി അവാര്‍ഡ് എത്ര ഭാഷകളിലെ കൃതികള്‍ക്കാണ് നല്‍കപ്പെടുന്നത് ?
ഇതിലെ
മൈലാഞ്ചിച്ചോപ്പ്-ഭാഗം : പന്ത്രണ്ട്.
ഇത്തിരിവെട്ടം
ഹസ്ബീ റബ്ബീ ജല്ലാല്ലാ... മാഫീ ഖല്‍ബീ ഖൈറുല്ലാ...
നൂറ് മുഹമ്മദ് സല്ലലാ... ഹഖ്..., ലാഇലാഹാ ഇല്ലല്ലാ...
സല്‍മൂനെ തോളിലിട്ട് വരാന്തയില്‍ നടക്കുന്ന ഉമ്മയുടെ താരാട്ട് അടുക്കളയില്‍ കേള്‍ക്കുന്നുണ്ട്. സാധാരണ ആ തോളില്‍ കിടന്നാണ് അവള്‍ ഉറങ്ങാറുള്ളത്.
ഇതിലെ
ഫിറ്റ്നസ്സ് മസ്സാജ്
രാമചന്ദ്രന്‍ വെട്ടിക്കാട്
എന്റെ രണ്ട് മക്കളെ
പെറ്റിട്ട വയറായത് കൊണ്ടാവാം
ഉടഞ്ഞ് തൂങ്ങിയെങ്കിലും
അവളുടെ വയറിനെ
പ്രണയപൂര്‍വ്വം ഉമ്മ വെക്കാന്‍
ഇപ്പോഴും കൊതിക്കുന്നത്
ഇതിലെ
0 comments:
Post a Comment