12ഡിസംബര്‍2009:ഫിലോമിന മാങ്ങയും പരിശുദ്ധ വെള്ളരിക്കയും
Friday
"ഠും,ഠമാര്‍" ശബ്ദഘോഷങ്ങളോടെ മകനുമൊത്തുള്ള പതിവ് ഹോംവര്‍ക്ക് സെഷനു ശേഷം പ്രിയതമ രൗദ്രദേവതയായി മുറിക്ക് പുറത്തുചാടിയത് കുഴപ്പിക്കുന്ന ഒരു പ്രസ്താവനയുമായാണ്.
"നിങ്ങടെ മകനെ മലയാളം പഠിപ്പിച്ചു പഠിപ്പിച്ച് ഞാന്‍ വല്ല മലയാളീം ആയിപ്പോകും'!
നാക്ക് വഴുതിയതാണ്.അപ്പൊ നീ ശരിക്കും ആസാമിയാ? എന്ന് ചോദിക്കാന്‍ തുടങ്ങിയത് മുളയിലേ വിഴുങ്ങി. ഇടഞ്ഞ കൊമ്പനെയും ഹോംവര്‍ക്ക് ചെയ്തവന്‍റെ അമ്മയേയും ചൊറിഞ്ഞു കളിക്കുന്നതപകടം എന്നാണല്ലോ പ്രമാണം. അതുമല്ല ഇന്നലെയവള്‍ അല്‍ഫോണ്‍സ മാങ്ങക്ക് പകരം ഫിലോമിന മാങ്ങ എന്നു തെറ്റിപ്പറഞ്ഞതിന് കളിയാക്കിച്ചിരിച്ചതിന്‍റെ കലിപ്പ് ഇപ്പഴും മാറിയ ലക്ഷണമില്ല. "ഓ ഇതിലിത്ര കിണിക്കാനെന്തിരിക്കുന്നു, രണ്ടും ഒന്നു തന്നല്ലേ?" എന്നവള്‍ ചോദിച്ചതിന് "തീര്‍ച്ചയായും പ്രീയേ, അല്‍ഫോണ്‍സക്ക് ഉള്ളതൊക്കെത്തന്നല്ലോ ഫിലോമിനക്കുമുള്ളത്" എന്നു പറഞ്ഞ് കാര്യങ്ങള്‍ കോംപ്ലിമെന്‍റ്സാക്കിയെങ്കിലും വൈകിട്ട് അണ്ഡകടാഹം വരെ പുകയുന്ന എരിവുമായി മുന്നിലെത്തിയ എന്‍റെ പ്രീയപ്പെട്ട മത്തിക്കറിക്ക് ഒരു റിവഞ്ചിന്‍റെ മണമുണ്ടായിരുന്നു.
-
അങ്ങനെ ഡിസംബര്‍ വന്നെത്തി. വൃശ്ചിക കുളിരും ധനുവത്തിലെ മഞ്ഞും ഒത്തു വരുന്ന ഈ മാസം പൊള്ളേത്തൈക്കാരെ സംബന്ധിച്ച് വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. മണ്ഡല കാലം, ക്രിസ്മസ്, പിന്നെ പൊള്ളേത്തൈയുടെ തിലക കുറി ആയ പൊള്ളേത്തൈ പള്ളിയിലെ പെരുന്നാള്‍, പൊള്ളേത്തൈ സ്കൂളിലെ പത്തു ദിവസത്തെ അവധി അങ്ങനെ പലതു കൊണ്ടും. എനിക്കാണെങ്കിലോ ഒട്ടനവധി കൌതുകങ്ങളും ആയിട്ടാണ് ഈ മാസം വരുന്നതു. രാവിലെ നിര്‍മാല്യം തൊഴാന്‍ പോകണ്ടതു കാരണം വെളുപ്പിനെ എഴുന്നേല്‍ക്കണം. വീടിനു പുറത്തേക്ക് ഇറങ്ങിയാല്‍ നല്ല തണുപ്പും. കുളിക്കാന്‍ കുളക്കരയില്‍ പോയി കുറെ നേരം ആലോചിച്ചു നില്‍ക്കണം. നാല് കിലോമീറ്റര്‍ അകലെയുള്ള നാഷണല്‍ ഹൈവയില്‍ കൂടെ പാണ്ടി ലോറികള്‍ പോകുന്ന ഒച്ച വളരെ കൃത്യമായിട്ട് കേള്‍ക്കാം.
-അനൂപ് സുനന്ദന്‍
>>കൂടുതല്‍ ഇവിടെ
ഫാദറിന്റെ ധര്‍മ്മസങ്കടങ്ങള്‍
ക്രിസ്തുമസ് കരോളിനിറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പ്രയാസം ഒരു ക്രിസ്തുമസ് ഫാദറിനെ ഒപ്പിക്കാനാണ്. ഫാദറിന്റെ കുപ്പായവുംമുഖംമൂടിയും ഒക്കെവച്ച് കരോള്‍ തീരുന്നതുവരെ നടക്കാന്‍ അല്പം പ്രയാസം തന്നെയാണ്. (ഇപ്പോള്‍ കൂലിക്ക് ആളെ വിളിച്ചാണ്ക്രിസ്തുമസ് ഫാദറാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ’ക്രിസ്തുമസ് ഫാദറിന്റെ’ കൂലി 250 രൂപയായിരുന്നു. ഇടയ്ക്കിടെ ‘ഫ്ലക്സിയും’ ചെയ്തുകൊടുക്കണം).ഇപ്പോഴാണങ്കില്‍ ക്രിസ്തുമസ് ഫാദര്‍ ‘മാസ്ക് ‘ കിട്ടുന്നതുപോലെ പണ്ട് ഉണ്ടായിരുന്നത് പേപ്പര്‍ പള്‍പ്പ് കൊണ്ടുള്ളമുഖം മൂടിയായിരുന്നു. താടിമീശ നമ്മള്‍ തന്നെയുണ്ടാക്കണമായിരുന്നു. മുഖംമൂടിയില്‍ പേപ്പര്‍ ഒട്ടിച്ച് അതില്‍ പഞ്ഞി ഒട്ടിച്ചായിരുന്നുനീളന്‍ താടിയുണ്ടാക്കിയിരുന്നത്. ഫാദര്‍ വേഷം കെട്ടുന്നവന് ഒരിക്കലും പാകമായ ഫാദര്‍ കുപ്പായവും കിട്ടുകയില്ല. ഒന്നുകില്‍കുപ്പായം ഇറുകിപ്പിടിച്ച തായിരിക്കും ; അല്ലങ്കില്‍ ചേളാവുപോലെ ആയിരിക്കും. വയറിനുമുകളില്‍ ഒരു തലയിണയും കെട്ടിവയ്ക്കും.തീര്‍ന്നില്ല മുഖം മൂടി ഇളകിപ്പോകാതിരിക്കാന്‍ കുപ്പായത്തോട് ചേര്‍ത്ത് സേഫ്റ്റിപിന്നും കുത്തിയിട്ടുണ്ടാവും.
-ഷിബു മാത്യു >>കൂടുതല്‍ ഇവിടെ
-ഷിബു മാത്യു >>കൂടുതല്‍ ഇവിടെ
ആസുര കാഴ്ചകൾ
വെളുക്കുമ്പോള്‍ മുതൽ പാതിരാവരെ ടെലിവിഷനു മുന്നിൽ കുടുംബം ഒന്നടങ്കം മാരത്തോണായി ചടഞ്ഞിരിക്കുന്ന പാരമ്പര്യമാണവിടെ.ഏതോ മസാലപ്പരിപാടിക്കിടെയാണു യാദൃച്ഛികമായി ഞാൻ ആ ഫ്ലാഷ് കാണുന്നത്;ലോഹിതദാസ് അന്തരിച്ചു.അതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.ചാനലുകൾ മാറി-മാറി വാർത്തയുടെ വിശദാംശങ്ങൾ തെരഞ്ഞുകൊണ്ടിരിക്കേ രസച്ചരട് പൊട്ടിപ്പോയതിലുള്ള നീരസം ഉള്ളിലൊതുക്കി ആ ചോദ്യം വന്നു:“ആരാണു മരിച്ചത്?”
“അറിയില്ലേ-ലോഹിതദാസ്..സിനിമക്ക് കഥയെഴുതുന്ന…..കിരീടവും ഭൂതക്കണ്ണാടിയുമൊക്കെ അദ്ദേഹത്തിന്റേതാ..”
അവർ തലയാട്ടി;“അത്രയ്ക്കങ്ങു ഓർമ്മവരുന്നില്ല..മരിച്ചത് മന്ത്രിയായിരുന്ന നീലലോഹിതദാസാണോ?!”
-
ഒരു പഴയ തെലുങ്കാന സമരം || An Old Telengana struggle
നൈസാമിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഹൈദരാബാദ് എന്ന നാട്ടുരാജ്യത്തില്‍ കര്‍ഷകര്‍ക്കെതിരായ ജന്മികളുടെ അതിക്രമങ്ങള്‍ക്ക് അതിരില്ലായിരുന്നു. "വെട്ടി" തുടങ്ങിയ പലതരം അക്രമപ്പിരിവുകള്‍ ഗ്രാമീണജനതയുടെമേല്‍ ബലാല്‍ക്കാരമായി ചുമത്തുക പതിവായിരുന്നു. ലാത്തി, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ ധരിച്ച ജന്മിമാരുടെ ഗുണ്ടകള്‍ കൃഷിക്കാരെ തല്ലിച്ചതച്ചും എതിര്‍പ്പുകാട്ടിയവരെ കൊലചെയ്തും അവരുടെ ആജ്ഞകളും ആഗ്രഹങ്ങളും നിറവേറ്റി. നൈസാമിന്റെ ഭരണകൂടവും പോലീസും എപ്പോഴും ജന്മിമാരുടെ ഭാഗം ചേര്‍ന്നു. കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരല്ലാത്തവരും ഒന്നിച്ചു പ്രവര്‍ത്തിച്ച ഒരു ബഹുജനസംഘടനയായിരുന്നു ആന്ധ്രമഹാസഭ. അത് ജനങ്ങളുടെ ചെറുത്തുനില്പ് വളര്‍ത്തുവാന്‍ സഹായിച്ചു. ജനങ്ങളെയും നേതാക്കളെയും ജന്മികളുടെ ഗുണ്ടകളില്‍ നിന്ന് സംരക്ഷിക്കുവാന്‍ വേണ്ടി, അതിനകം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലായിക്കഴിഞ്ഞിരുന്ന ആന്ധ്രാമഹാസഭ സ്ക്വാഡുകള്‍ രൂപീകരിക്കുവാനും അവയെ ലാത്തി ധരിപ്പിക്കുവാനും തുടങ്ങി.-
തെലുങ്കാന
രണ്ടു ദിവസം മുൻപത്തെ ഹൈദ്രാബാദ് കാഴ്ചകൾ-
>>കൂടുതല്‍ ഇവിടെ
ഹൈദ്രബാദില്‍ എന്താ പ്രശ്നം ?
ഒന്നായ സ്റ്റേറ്റ് ഇപ്പം രണ്ടു ആകുന്നു. ഇത് നല്ലതോ ചീത്തയോ ? ആ ..നമുക്ക് ഇപ്പം പറയ്യാന്‍ പറ്റൂല്ല. കാത്തിരുന്നു കാണാം. ഇതിന്റെ ഹിസ്റ്ററി തപ്പി ചെന്നപ്പോള്‍ കണ്ട കുറച്ച് വിവരങ്ങള്‍ (ഒരു മാക്രിഫിക്കേഷന്‍)പണ്ട്, ഇന്നാ പിടിച്ചോ ഫ്രീഡം എന്ന് പറഞു സായിപ്പ് പോയപ്പോള്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാട്ടു രാജ്യങ്ങൾ എല്ലാം കൂടി ഓടി നടന്നു യോജിപ്പിച്ചു . നമ്മുടെ ഹൈദരാബാദ് നവാബിനു (ഒസമാന്‍ അലി ഖാന്‍- മൂപ്പര്‍ക്ക് 40 ല്‍ അധികം മക്കള്‍ ഉണ്ടായിരിന്നു.) ഒരു ബെസ്റ്റ് റൈറ്റ് ഹാന്‍ഡ് ഉണ്ടായിരുന്നു -ഖാസിം Razvi.
-
ബ്ലോഗ്ഗര്‍മാര്‍ പല വിധം
എന്താണ് എഴുതുക അല്ലെങ്കില്‍ എങ്ങനെയെഴുതും എന്ന പ്രശ്നം എല്ലാ എഴുത്തുകാരെയും പോലെ ബ്ലോഗ്ഗര്‍മാരെയും അലട്ടുന്ന ഒന്നാണ്. എഴുത്തിന്റെ കാര്യത്തില്‍ ബ്ലോഗെഴുത്തുകാര്‍ സര്‍വ്വതന്ത്രസ്വതന്ത്രരാണ്. എന്നാലും കുറച്ചൊക്കെ എഴുതിക്കഴിയുമ്പോള്‍ പിന്നെ ഇനിയെന്തെഴുതും എന്ന ചിന്ത എല്ലാവരെയും അലട്ടാതിരിക്കില്ല. സീനിയര്‍ ബ്ലോഗ്ഗര്‍മാര്‍ പലരെയും ഇപ്പോള്‍ ബൂലോഗത്ത് കാണാനേയില്ല. അവരൊക്കെ ഇപ്പോള്‍ എന്താണെഴുതാത്തത് എന്നറിയില്ല. എന്താണെഴുതുക എന്ന് ആലോചിച്ച് തല പുകയുന്നതിനേക്കാളും എളുപ്പമാണെന്ന് തോന്നുന്നു നല്ല ബ്ലോഗുകള്‍ കണ്ടെത്തി ഇങ്ങനെയും എഴുതാമല്ലോ എന്ന് ചൂണ്ടിക്കാണിക്കുന്നത്. ചില ബ്ലോഗുകള്‍ കാണുമ്പോള്‍ നമുക്ക് ഈ ആശയം തോന്നിയില്ലല്ലൊ എന്ന് ആശ്ചര്യപ്പെട്ടുപോകും. ചുരുക്കിപ്പറഞ്ഞാല്‍ ബ്ലോഗിന്റെ സാധ്യതകള്‍ അനന്തമാണ്.
-കെ പി എസ്
>>കൂടുതല്‍ ഇവിടെ
ചരിത്രം കുറ്റവാളിയാവുന്ന പലേരി മാണിക്യം
ഏതാണ്ട് ഒന്നര നൂറ്റാണ്ടിനു മുന്‍പ് എഡ്‌ഗര്‍ അലന്‍ പോ എന്ന അമേരിക്കന്‍ സാഹിത്യകാരന്‍ ഗ്രഹാംസ് മാസികയില്‍ എഴുതിയ കഥയാണ് 'മര്‍ഡേഴ്‌സ് ഇന്‍ ദി റ്യുമോര്‍ഗ്' (Murders in the Rue Morgue). കുറ്റന്വേഷണ സാഹിത്യവും ഷെര്‍ലക്‌ഹോംസ് അടക്കമുള്ള കാല്‍പനിക കുറ്റാന്വേഷണ ബുദ്ധിരാക്ഷസന്മാര്‍ക്കു മാതൃകയായ ഷെവലിയാര്‍ അഗസ്റ്റ് ഡ്യൂപിന്‍ എന്ന കുറ്റാന്വേഷകനും ഉടലെടുത്തത് പോയുടെ ഇ കഥയിലൂടെയായിരുന്നു. പാരീസിലെ നഗരപ്രാന്തത്തില്‍ താമസിച്ചിരുന്ന രണ്ടു സ്‌ത്രീകളുടെ നിഷ്ഠൂര കൊലപാതകത്തെക്കുറിച്ചായിരുന്നു ഡ്യൂപിന്റെ ആദ്യ അന്വേഷണം
നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്
ഡാൻ ബ്രൌണിന്റെ “ലോസ്റ്റ് സിമ്പൽ” എന്ന നോവലിൽ നോയിട്ടിക് ശാസ്ത്രജ്ഞയായ കാതറീൻ ആത്മാവിന്റെ ഭാരം അളക്കുന്നുണ്ട്.കാതറീന്റെ “സ്പെസിമൻ” ആകാൻ തയ്യാറായ മരണാസന്നനായ മനുഷ്യനെ അദ്ദേഹത്തിന്റെ ഭാര്യയും,ഒരു സഹായിയും ചേർന്ന് വായുകടക്കാത്ത ഒരു സിലിണ്ട്രിക്കൽ ചേംബറിനുള്ളിൽ അടക്കുന്നു.ദ്രവ്യത്തിന്റെ സകല അവസ്ഥകളിൽ നിന്നും ഒരുകണികപോലും നഷ്ടമാവാത്ത വിധത്തിൽ അത് അടക്കുന്നു.സിലിണ്ടറിൽ പുറത്തുള്ളവർക്ക് വ്യക്തമായും കാണാവുന്ന വിധത്തിൽ ഒരു വെയിംഗ് സ്കെയിലും ഉണ്ട്.എന്തായാലും നിമിഷങ്ങൾക്കകം “സ്പെസിമൻ” ജീവൻ വെടിയുന്നു.ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കുശേഷം വലിയ തോതിൽ അല്ലെങ്കിലും സിലിണ്ടറിലെ ഭാരം കുറഞ്ഞതായി അടയാളസൂചികയിൽ കാണുന്നു.ആ കുറഞ്ഞഭാരം ആത്മാവിന്റേതാണെന്ന് കാതറിനും,സഹോദരനായ പീറ്റർ സോളമനും നായകനായ പ്രഫസ്സർ ലാംഗ്ടനെ ബോധ്യപ്പെടുത്തുന്നു.(എന്തൊക്കെ ഇല്ലേലും കക്ഷിക്ക് വെയിറ്റുണ്ട്.)-
വീണ്ടും തകര്‍ച്ചയിലേയ്ക്ക്! ലോക സാമ്പത്തിക മാന്ദ്യം
2007 ഡിസമ്പറില്‍ സാമ്പത്തിക മാന്ദ്യം തുടങ്ങിയെന്ന് അമേരിക്ക 2008ല്‍ പതുക്കെ സമ്മതിച്ചുവെങ്കിലും അതിനും എത്രയോ മുന്‍പേ ജനങ്ങള്‍ അത് അനുഭവിച്ച് തുടങ്ങിയിരുന്നു. അമേരിക്കന്‍ പ്രസ്താവനയ്ക്ക് പുറകേ പിന്നീട് ലോകം കാണുന്നത് സാമ്പത്തിക മേഖലയിലെ തകര്‍ച്ചയാണ്. അതിന്റെ അലയടിയില്‍ നിന്ന് ഒരു രാജ്യത്തിനും രക്ഷപ്പെടാനായില്ല. ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് അമേരിക്കയില്‍ സാമ്പത്തിക തിരിച്ച് വരവ് കാണുന്നുവെന്ന് പറയുന്നുവെങ്കിലും യാഥാര്‍ത്ഥ്യം അതെല്ലെന്ന് ജനങ്ങള്‍ക്കറീയാം.അമേരിക്കയിലെ തകര്‍ച്ച ലോക രാജ്യങ്ങളെ ബാധിക്കുമെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു. അമേരിക്കയിലെ വിരലില്ലെണ്ണാവുന്ന ചില വമ്പന്മാരുടെ ചൂത് കളിയിലെ പിഴവാണ് ലോകം കഴിഞ്ഞ രണ്ട് കൊല്ലമായിട്ട് അനുഭവിക്കുന്നത്. എന്നാല്‍ ആ വമ്പന്മാര്‍ക്ക് എന്ത് സംഭവിച്ചു? ഒന്നും തന്നെ നഷ്ടപ്പെട്ടില്ല. കാരണം അവര്‍ കളിച്ചത് സാധാരണക്കാരന്റെ പെന്‍ഷന്‍ ഫണ്ടും, സംസ്ഥാനങ്ങളുടെ വികസന ഫണ്ടും മറ്റും കൊണ്ടായിരുന്നു. അവര്‍ ഇന്നും സുരക്ഷിതരായി വിലസുന്നു. അവരുടെ കമ്പനികളും ബാങ്കുകളും അമേരിക്കന്‍ ഗവണ്മെന്റ് ഏറ്റെടുത്ത് നഷ്ടം നികത്തി കൊടുക്കുന്നു. അവ കരകയറുമ്പോള്‍ സര്‍ക്കാര്‍ അവ തിരിച്ച് ഇവര്‍ക്ക് തന്നെ കൊടുക്കും അടുത്ത ചൂതാട്ടത്തിന് വേണ്ടി.
-മനോജ്
>>കൂടുതല്‍ ഇവിടെ
കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഒരു മഹാത്മാവിന്റെ കഥ
ഔദ്യോഗിക രംഗത്തും ബിസിനസ് രംഗത്തും വെന്നിക്കൊടി പാറിച്ച അമേരിക്കന്‍ മലയാളികളില്‍ പലരും അവിടെ അദ്ധ്വാനത്തിന്റെ ഒരംശം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കാറുണ്ട്. അങ്ങനെയുള്ളൊരു മഹാത്മാവ് തന്റെ സ്ഥാപനത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം കൊണ്ടാടുവാന്‍ തിരഞ്ഞെടുത്ത രീതി ഇരുപത്തഞ്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനായിരുന്നു. കഷ്ടകാലത്തിനോ നല്ലകാലത്തിനോ എന്നറിയില്ല, ഈ മഹാത്മാവിനെ പിടിച്ച് ഒരു കൂട്ടര്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അമരത്തിലെത്തിച്ചു . ആദ്യം അദ്ദേഹമൊന്നു ഞെട്ടിയെങ്കിലും സംഗതി നല്ല സുഖമുള്ള ഏര്‍പ്പാടാണെന്ന് തോന്നി.പക്ഷേ, പിന്നീടാണ് കാര്യങ്ങള്‍ മാറിമറഞ്ഞത്. തന്റെ സ്ഥാപനത്തിന്റെ പേരില്‍ നടത്താനുദ്ദേശിച്ച ഭവന പദ്ധതി പ്രസ്ഥാനക്കാര്‍ അടിച്ചുമാറ്റി പത്രങ്ങളായ പത്രങ്ങളിലൊക്കെ പരസ്യപ്പെടുത്തി അതവരുടെ പദ്ധതിയാണെന്ന്. 'വെറുതെ പട്ടര് വെള്ളത്തില്‍ ചാടുകയില്ലെന്ന്' അപ്പോഴാണ് മഹാത്മാവിന് മനസ്സിലായത്.
-കേരള ടൈംസ്
>>കൂടുതല്‍ ഇവിടെ
കലിയുഗ വരദന്‍
അദ്ധ്യായം 41 - ഇനി വനയാത്ര
എരുമേലിയിലെ ആ രാത്രി..
രവിവര്‍മ്മ ഉള്‍പ്പെട്ട സംഘം പേട്ട തുള്ളലിനെ സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ്.
അമ്പലപ്പുഴക്കാരും ആലങ്ങാട്ടുകാരും പേട്ടതുള്ളുന്നതിനെ കുറിച്ച് ദേവനാരായണന്‍ എല്ലാവര്‍ക്കും വിശദീകരിച്ച് കൊണ്ടിരിക്കുന്നു..
"ഉച്ചക്ക് മുമ്പാണ് അമ്പലപ്പുഴക്കാര്‍ പേട്ട തുള്ളുന്നത്, അവരുടെ പേട്ട തുള്ളല്‍ ആരംഭിക്കുമ്പോള്‍ കൊച്ചമ്പലത്തിനു മുകളില്‍ കൃഷ്ണപരുന്ത് വട്ടമിട്ട് പറക്കും.അമ്പലപ്പുഴ കൃഷ്ണസ്വാമി പേട്ടതുള്ളല്‍ തൃക്കണ്‍പാര്‍ത്താലേ സഫലമാകു എന്ന വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണമാണ് ആ കൃഷ്ണപരുന്ത്"
"അപ്പോ ആലങ്ങാട്ടുകാരോ?"
"ഉച്ചക്ക് ശേഷമാണ് ആലങ്ങാട്ടുകാരുടെ പേട്ടതുള്ളല്‍.ആ സമയത്ത് ആകാശത്ത് നക്ഷത്രോദയം ഉണ്ടാകും"
"ഇതൊക്കെ ശരിക്കുമുള്ളതാണോ?" രവിവര്‍മ്മക്ക് വിശ്വസിക്കാന്‍ പ്രയാസം.
"സംശയിക്കേണ്ടാ ഇതെല്ലാം സത്യമാ"
ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ
സുകൃതക്ഷയം
പടിയിറക്കം! എന്നോ എന്റെ ഓളങ്ങള്‍ വന്നലച്ചിരുന്ന ഈ കല്‍പടവുകള്‍ ഒരിക്കല്‍ കൂടി കാണട്ടെ. നന്ദി! മാപ്പ്! ഇനിയൊരിക്കലും നിങ്ങളെ തഴുകാന്‍ എനിക്ക് ആകുമെന്ന് തോന്നുന്നില്ല.
എന്നിലേക്ക് മധുരക്കനികള്‍ പകര്‍ന്നു തന്ന വന്‍വൃക്ഷങ്ങളെ മാപ്പ്! ഇനിയൊരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് താരാട്ട് പാടാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.; നിങ്ങള്‍ക്ക് ജീവാമൃതം പകരാനും.
-
ഡിസംബറില്‍ രാമന്‍ വെട്ടിയ പുതിയ വഴി
മരങ്ങളിലെ ഇലകള്‍ കൊഴിയുന്നത് പോലെയാണ് വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് . നവംബര്‍ മുതല്‍ മരങ്ങളില്‍ നിന്നും ഇലകള്‍ പൊഴിഞ്ഞു തുടങ്ങും . ഡിസംബര്‍ ആകുമ്പോള്‍ മരങ്ങള്‍ക്ക് ചുറ്റും ഇലകളുടെ ഒരു ശവക്കോട്ട തന്നെ ഉയരും . ഇപ്പോള്‍ എനിക്ക് ചുറ്റും ഉണങ്ങിയ മരങ്ങള്‍ മാത്രം .മരങ്ങളിലെ ഇലകള്‍ പൊഴിയുന്നതും മഞ്ഞ് പെയ്യുന്നതും വളരെ കൌതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു .വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു ഇന്നും ഈ കാഴ്ചകള്‍ കാണുമ്പോള്‍ വല്ലാത്ത ഒരനുഭൂതിയാണ് എനിക്ക് നല്‍കുന്നത് . എങ്കിലും അമേരിക്കന്‍ മണ്ണിലേക്ക് അലിഞ്ഞു ചേരാത്ത ഒരു മനസുമായി ഇവിടെ ഇങ്ങനെ ഇനി എത്ര നാള്‍ !!!-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ
വീണ്ടും ജനിക്കുമോ ???
ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കയാണ് ............
അച്ഛാ......... അമ്മ എന്താ ഇങ്ങനെ നടക്കണേ??
അതെ..മോള്‍ക്ക് ഒരു കുഞ്ഞു അനിയന്‍ വരും ..
എന്നാ ??
കുറച്ചു ദിവസം കഴിയുമ്പോ ...
അനിയന്‍ അമ്മേടെ വയറ്റിലാണോ ...
അതെ മോളെ ..
അമ്മേ......... വേദനിക്കുനുണ്ടോ ??
ഇല്ല... മോള്‍ പ്രാര്‍ത്ഥിക്കണോട്ടോ ....
വീട്ടിനടുത്തു പോലും കൂടെ കളിയ്ക്കാന്‍ ആരും ഇല്ലാത്ത എന്‍റെ മനസ്സില്‍ അച്ഛന്‍റെ ആ വാക്കുകള്‍ വല്ലാത്ത മോഹങ്ങള്‍ തന്നു ...
അന്ന് മുതല്‍ ഞാന്‍ പലതും എന്‍റെ കുഞ്ഞു അനുജന് വേണ്ടി കരുതാന്‍ തുടങ്ങി ..
സ്കൂളില്‍ പോയാല്‍ ,,എല്ലാ കൂട്ടുകാരും സ്വയം മറന്നു കളിക്കുമ്പോള്‍ പോലും
അവനെ ആരേലും കൊണ്ട് പോയാലോന്ന പേടിയാല്‍ എന്‍റെ മനസ് അസ്വസ്ത്മായിരിക്കും.....
-
കടലോരത്തു കണ്ട ഒരാള്‍
ര്‍ദ്രമായ കടല്‍ത്തീരം
അലയടിക്കുന്ന തിരമാലകള്‍
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട്
ആകാശമൗനം പുതച്ച്
അവധൂതനെപ്പോലെ ഒരാള്‍
പ്രകാശരഹിതമായ കണ്ണുകള്‍
വരണ്ടുണങ്ങിയ കണ്ടം പോലെ ചുണ്ടുകള്‍
കുറ്റിക്കാടുകള്‍പ്പോലെ താടിരോമങ്ങള്‍
കാട്ടുവള്ളിപടര്‍പ്പുപോലെന മുടിയിഴകള്‍
അയഞ്ഞകുപ്പായത്തില്‍ കീറലുകള്‍
ചളിയുടെ മായാത്ത വ്രത്തങ്ങള്‍
ആരാണിയാള്‍ ?
-
ചക്ക
മഞ്ഞച്ചേലചുറ്റിയ പെണ്കുട്ടിഅവളുടെ മുഖത്ത് മഞ്ഞച്ഛായം
കൊണ്ടെഴുതിയ ആകാശം
കുട്ടികള്‍ പട്ടം പറത്തുന്ന
കടപ്പുറത്തിരുന്നവള്‍
ചക്കപ്പഴം വില്‍ക്കുന്നു
കടല്‍, കാമുകര്‍, കടലവില്‍പ്പനക്കാര്‍
ഹിജഡകള്‍, മീന്‍കാരികള്‍, കുഴലൂത്തുകാര്‍
പന്തയക്കാര്‍, കുതിരസവാരി, പൂമ്പാറ്റപ്പട്ടം
-
0 comments:
Post a Comment