FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

വിത്സനേയും വിഷ്ണുവിനേയും ബ്ലോത്രം വായിക്കുമ്പോള്‍

Tuesday

വിത്സനേയും വിഷ്ണുവിനേയും ബ്ലോത്രം വായിക്കുമ്പോള്‍

വിത്സനേയും വിഷ്ണുവിനേയും ബ്ലോത്രം വായിക്കുമ്പോള്‍


കുഴൂരിന്റെ നേര്‍വഴികള്‍..!...ജയകൃഷ്ണന്‍ കാവാലം!..


മലയാള കവിതയില്‍ കവി കുഴൂര്‍ വിത്സണ്‍ കവി ജയകൃഷ്ണന് നല്‍കിയ അഭിമുഖം ...കവി എന്നതിലുപരി വിത്സണ്‍ എന്ന നാട്യങ്ങള്‍ ഇല്ലാത്ത പച്ചയായ മനുഷ്യനെ കാട്ടിത്തരുന്നു ..
ഈ തുറന്ന് പറച്ചിലുകള്‍ .കവിയുടെ വലുപ്പം കൂട്ടുകയാണ്... ആസ്വാദക ഹൃദയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ സ്ഥാനം പിടിക്കുകയാണ്...

“ചിലര്‍ എന്നെ സ്നേഹിക്കുന്നു. ചിലര്‍ സം ശയിക്കുന്നു. ചിലര്‍ വെറുക്കുന്നു. ആട്ടിയോടിക്കുന്നു. കെട്ടിപ്പിടിക്കുന്നു. ഉമ്മ തരുന്നു. വെള്ളം തരുന്നു. തിന്നാന്‍ തരുന്നു. കടം തരുന്നു, ഉടുപ്പ് തരുന്നു. കവിതയിലാണ് ജീവിതം. അത് കൊണ്ട് എന്റെ സ്ഥാനം കവിതയിലാണ്. കവിതയില്‍ മാത്രമാണ്. എല്ലാമുണ്ട തില്‍ ..“

ഈ വരികളില്‍ എല്ലാമുണ്ട് ...കവിയും ..കവിതയും മനുഷ്യനും എല്ലാം...

“എന്ത് മാത്രം ജീവിതമാണ് എഴുതാന്‍ കിടക്കുന്നത്. ഉള്ളില്‍ തട്ടിയ ഒന്ന് പോലും എഴുതാന്‍ ആയിട്ടില്ല എന്നതാണ് സത്യം. ഏറ്റവും നല്ലത് പിന്നെ കഴിക്കാന്‍ മാറ്റി വയ്ക്കുന്ന ചില കുട്ടികളില്ലേ. അതാണ് ഞാന്‍ ഇത് വരെ എഴുത്തിന്റെ കാര്യത്തില്‍ .... “

ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതുവാനും ഉയരങ്ങളില്‍ എത്താനും ഈ യുവകവിക്കു കഴിയട്ടെ ...ഹൃദയം നിറഞ്ഞ ആശംസകള്‍...
എന്തു തരം കവിയാണ് വില്‍‌സന്‍?.....വിഷ്ണു പ്രസാദ്

കവിത എന്നാല്‍ പദ്യമാണെന്ന് വിചാരിച്ചിരിക്കുന്ന കുറേ വിഡ്ഢികള്‍ ഇക്കാലത്തുമുണ്ട്.ഈ അടിസ്ഥാന ധാരണയില്ലാത്ത ആളുകളാണ് കുഞ്ഞുക്കുട്ടന്‍ തമ്പുരാനെപ്പോലെ എഴുതൂ കുഞ്ചന്‍ നമ്പ്യാരെപ്പോലെ രണ്ടു വരി എഴുതൂ എന്നൊക്കെ വെല്ലുവിളിക്കാന്‍ നടക്കുന്നത്.കവിത എങ്ങനെ എഴുതണമെന്ന് കവി തന്നെയാണ് തീരുമാനിക്കേണ്ടത്.വായനക്കാരുടെ സൌകര്യത്തിന് എഴുതുകയല്ല കവിയുടെ പണി..വായനക്കാര്‍ സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി.
ഇവിടെയാണ്‌ കുഴൂര്‍ വിത്സനും വിഷ്ണു പ്രസാദും തമ്മിലുള്ള വ്യതാസം...വരികളിലെ ആ‍ ധാര്‍ഷ്ട്യം നോക്കൂ..വായനക്കാര്‍ സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതിയത്രെ..വായിക്കപ്പെടാനല്ലെങ്കില്‍ താങ്കള്‍ എന്തിനാണാവോ പ്രസിദ്ധീകരിക്കുന്നത് ...മാഷേ സ്വയം ഭോഗികളുടെ തീവണ്ടി പോലെ ഒന്നാണ് ..മലയാള കവിതാ സാഹിത്യത്തിലെ മികച്ച കവിത എന്നു കരുതി തല പെരുത്തിരിക്കുന്ന താങ്കള്‍ ഇതല്ല ഇതിലപ്പുറം പറയും..വായനക്കാരോടുള്ള ഈ അസഹിഷ്ണുത സമകാലീകരായ മറ്റു കവികളോടും ഉണ്ടാകുന്നത് സ്വാഭാവികമാണ്..കുറ്റം പറയുന്നില്ല.. അസൂയയും സംശയവും ജന്മനാ കിട്ടുന്നതാണ് ..അതൊരു ചികല്സിച്ചു മാറ്റാവുന്ന രോഗമല്ല ..രക്തത്തില്‍ അലിഞ്ഞതാണ്...

“വായനക്കാര്‍ വായിച്ചതു കൊണ്ട് കവിക്ക് പ്രത്യേകിച്ച് എന്തെങ്കിലും കിട്ടുകയോ വായിക്കാത്തത് കൊണ്ട് ഉള്ളതെന്തെങ്കിലും നഷ്ടമാവുകയോ ചെയ്യുന്നില്ല.“


ഉണ്ട് മഹാകവേ..ഉണ്ട്..സഹൃദയരായ വായനക്കാര്‍ വായിച്ചത് കൊണ്ട് തന്നെയാണ് ആദി കവി മുതല്‍ കുഴൂര്‍ വിത്സണ്‍ വരയുള്ളവര്‍ കവികള്‍ ആയത്...വായനക്കാര്‍ വായിക്കാത്തതോന്നും കവിത ആയിട്ടില്ല...താങ്കള്‍ എങ്ങനെയെഴുതണം എന്നു താങ്കള്‍ക്കു തീരുമാനിക്കാം എന്ന വാദം ന്യായം. വായനക്കാരുടെ സൌകര്യത്തിനു എഴുതുകയും വേണ്ടാ...അതുകൊണ്ടാണല്ലോ സ്വയം ഭോഗവും വെളിക്കിരിക്കലും എല്ലാം താങ്കള്‍ എഴുതി വിടുന്നത് ..ആരും ഒന്നും പറയാത്തതും ...

"കുഞ്ഞുക്കുട്ടന്‍ തമ്പുരാനെപ്പോലെ എഴുതൂ കുഞ്ചന്‍ നമ്പ്യാരെപ്പോലെ രണ്ടു വരി എഴുതൂ എന്നൊക്കെ വെല്ലുവിളിക്കാന്‍ നടക്കുന്നത്.... "

രിയാണ് താങ്കളുടെ മുന്നില്‍ മേല്പറഞ്ഞവരൊന്നും കവികള്‍ അല്ല എന്നുതന്നെ സമ്മതിക്കാം ...വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് വെറുതെ ഒരു രസത്തിന് അത്തരം ഒരു പദ്യംരണ്ടു വരി എഴുതി നോക്കൂ...സാധിക്കുകയാണെങ്കില്‍ ആ‍ വഴിക്കും ഒന്ന് നോക്കാമല്ലോ..."കുഴൂര്‍ വില്‍‌സന്‍ മഹാനായ കവിയാണ്.പക്ഷേ സ്വന്തം കവിതയില്‍ അയാള്‍ക്ക് വിശ്വാസമില്ല.ഒരു തെണ്ടിയെപ്പോലെ എന്റെ കവിതയെ പ്രമോട്ട് ചെയ്യൂ എന്ന് അയാള്‍ ലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നു...."

കഷ്ട്ടം ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ താങ്കള്‍ താങ്കളെത്തന്നെ മറക്കുന്നുവല്ലോ...
താങ്കള്‍ ചോദിച്ച ചോദ്യം താങ്കളോട് ചോദിക്കുകയാണ്.....


എന്തു തരം കവിയാണ് താങ്കള്‍...???

20 comments:

കാപ്പിലാന്‍ said...

എന്തു തരം കവിയാണ് താങ്കള്‍...???

ബ്ലോത്രം പ്രസക്തമായ ഒരു ചോദ്യവുമായി മുന്നോട്ടു വന്നു ?
ഒരോ കവികളും വിലയിരുത്തട്ടെ ഏത് തരം കവിയാണ്‌
ഓരോരുത്തരും എന്നത് .

ഗോപി വെട്ടിക്കാട്ട് said...

എന്തു തരം കവിയാണ് താങ്കള്‍...???
കുഴൂര്‍ വില്‍സണ്‍ന്‍റെ ‘ആ മരം’ എന്ന കവിതയും
വിഷ്ണു പ്രസാദിന്‍റെ സ്വയം ഭോഗികളുടെ തീവണ്ടിയും ..
ചേര്‍ത്തു വെച്ചു വായിച്ചാല്‍ പോരെ ....

ജയകൃഷ്ണന്‍ കാവാലം said...

ഹ്രസ്വം, വസ്തുനിഷ്ഠം. ബ്ലോത്രത്തിന് ആശംസകള്‍. പറയേണ്ടതു പറഞ്ഞു. ചോദിക്കേണ്ടതു ചോദിക്കുകയും ചെയ്തൂ. ഇവര്‍ക്കൊക്കെ ചവിട്ടി കയറാന്‍ (പിടിച്ചു നില്‍ക്കാനും) ആദ്യം കുഴൂര്‍ വേണമായിരുന്നു. ഇപ്പോള്‍ കറിവേപ്പില...

കവിത (ഇതോ കവിത?) സ്വാധീനമുണ്ടാക്കും സ്വാധീനമുണ്ടാക്കും എന്നു പറയുന്നതു വെറുതേയല്ല ആ ടൈറ്റില്‍ (സ്വയം...) കണ്ടതിനു ശേഷം ഞാന്‍ തീവണ്ടിയില്‍ കയറിയിട്ടില്ല...

sunil panikker said...

ധീരന്മാർ ഒരിക്കലേ മരിക്കൂ..
സത്യം പറയാനുള്ള ബ്ലോത്രത്തിന്റെ ധീരതയിൽ അഭിമാനിക്കും ഓരോ ബ്ലോഗറും..!

suchand scs said...

ഒരു പേർസണൽ മെയിലിൽ തീർക്കേണ്ടുന്ന കാര്യം ഇങ്ങനെ(വിഷ്ണുവിന്റെ പോസ്റ്റ്‌) പോസ്റ്റാക്കി വിടുന്നത്‌ കൊണ്ടാണ്‌ അനാവശ്യ വിവാദങ്ങൾ ഉടലെടുക്കുന്നത്‌..അതിന്റെ ഉദ്ദേശ്യം പോലും മാറിപ്പോകുന്നു..അവിടെ കുഴൂരിന്റെ മറുപടി കണ്ടിരുന്നു..ഏറിയ പക്ഷം അതിലെങ്കിലും ഇതൊടുങ്ങിയാൽ നല്ലത്‌..തർക്കത്തിനൊന്നും നിൽക്കാതെ സ്കൂട്ടാവുന്നു.. :-)

അനില്‍ കുരിയാത്തി said...

"എന്തു തരം കവിയാണ് താങ്കള്‍...???"

ബാലിശമായ പുലംബലിനു മുന്‍പില്‍ ബ്ലോത്രം അര്‍ത്ഥവത്തായ ചോദ്യം ഉയര്‍ത്തിയിരിക്കുന്നു
മറുപടി പറഞ്ഞുതന്നെ ആകണം അത് കേള്‍ക്കാന്‍ ആകാംഷയോടെ ഞങ്ങള്‍ ,.

Akbar said...
This comment has been removed by the author.
Akbar said...

ബ്ലോത്രം നടത്തുന്ന ധീരമായ ഇടപെടലുകള്‍ പ്രശംസനീയം. ബൂലോകത്തിന്റെ ഹൃദയസ്പന്ദനമായി “ബ്ലോത്രം” നില നില്‍കട്ടെ. ആശംസകള്‍

വിഷ്ണു പ്രസാദ് said...

ബ്ലോത്രം ടീം ഒന്നിച്ചെഴുതിയ ധീരോചിതമായ ഇടപെടല്‍ വായിച്ച് പുളകം കൊണ്ടു.കുഴൂര്‍ വില്‍‌സനെ താങ്ങുന്നതുകൊണ്ട് ബ്ലോത്രത്തിനും ബ്ലോത്രത്തിനെ താങ്ങുന്നതുകൊണ്ട് താങ്ങുന്നവര്‍ക്കും പലതും നേടാനുണ്ടാവും.പരസ്പരം തിരുമ്മിയിരുന്നോളൂ.

Anonymous said...

ഭഗവാന്റെ പേരും അസുരന്റെ ജന്മവും,
ഹാ കഷ്ടം...! ഇനി സാക്ഷാൽ വൈകുണ്ഠനാഥനെപ്പോലും
ബ്ലോഗിലുള്ളവരാരും ആരാധിക്കുമെന്നുതോന്നുന്നില്ല. ചില ആദിവാസിജന്മങ്ങൾ ഇങ്ങനെയാണ്‌. അല്ലെങ്കിൽ തന്നെ ഒരു പേരിലെന്തിരിക്കുന്നു.

ഗോപി വെട്ടിക്കാട്ട് said...

ബ്ലോത്രത്തിന്റെ കാര്യം ബ്ലോത്രം പറയട്ടെ...തിരുമ്മാണോ വേണ്ടയോ എന്നത്...

ഇവിടെ വായനക്കാരന്‍ എന്ന നിലയില്‍ ..താങ്കളില്‍ നിന്നും ചിലതൊക്കെ അറിയാന്‍ ആഗ്രഹമുണ്ട്...
എന്തു തരം കവിയാണ് വില്‍‌സന്‍? എന്ന് ചോദിക്കുമ്പോള്‍ .. താങ്കള്‍ എന്തു തരം കവിയാണ് എന്ന് താങ്കള്‍ക്കു ബോധ്യം ഉണ്ടാകുമല്ലോ...അതാണ്‌ ചോദിക്കുന്നത് ...എന്തു തരം കവിയാണ് താങ്കള്‍...???"..

വായനക്കാര്‍ സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി.എന്നുപറയുന്ന താങ്കള്‍ എന്തിനാണാവോ കുളം +പ്രാന്തത്തി എന്ന കവിതാ സമാഹാരം പുറത്തിറക്കിയത് വായനക്കാര്‍ക്ക് വേണ്ടിയല്ലാതെ ആത്മ സംതൃപ്തിക്ക് വേണ്ടിയാണോ...
“വായനക്കാര്‍ വായിച്ചതു കൊണ്ട് കവിക്ക് പ്രത്യേകിച്ച് എന്തെങ്കിലും കിട്ടുകയോ വായിക്കാത്തത് കൊണ്ട് ഉള്ളതെന്തെങ്കിലും നഷ്ടമാവുകയോ ചെയ്യുന്നില്ല.

ഇത്തരം ജല്‍പ്പനങ്ങള്‍ എഴുന്നുള്ളിക്കന്നതിനു മുന്‍പേ ...ആ‍ പുസ്തകം പിന്‍ വലിക്കൂ സുഹൃത്തെ..എന്നിട്ട് പറയൂ ..വായനക്കാരാ പോടാ പുല്ലേ എന്ന്...ഇത് നിങ്ങള്ക്ക് വായിക്കാനല്ലെടാ എന്ന് ....നീയൊക്കെ സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി എന്ന്....

ബ്ലോത്രം said...

ബ്ലോത്രം ആരേയും തിരുമ്മില്ല വിഷ്ണു മാഷേ. തിരുമ്മാന്‍ പോകാത്തത് കൊണ്ടാണ് ബ്ലോത്രത്തിനെ ഇപ്പോഴും പലരും ആക്രമിക്കുന്നതും തീണ്ടിക്കൂടാന്‍ പാടില്ലാത്തതിന്റെ പട്ടികയില്‍ നിര്‍ത്തിയിരിക്കുനതും.

പിന്നെ പുളകം കൊള്ളാതെ വായനക്കാരോട് അവര്‍ ചോദിച്ചതിനു മറുപടി പറയാനുണ്ടെങ്കില്‍ അത് പറയൂ.

sHaMs Balusseri said...

-----------------
പൂര്‍ ത്തീ കരിക്കാത്ത കാമം ക്രോധത്തിനു കാരണ മാകുന്നു എന്ന് ഗീതയില്‍ പറഞ്ഞിട്ടുണ്ട് .(അനാസക്തി യോഗം -ഗാന്ധി )കവിത ഒരു വികാരം തന്നെയാണ് .അത് എഴുതി തന്നെ തീര്‍ക്കണം.കരഞ്ഞും വിഴുപ്പലക്കിയും തീര്‍ക്കലാണ് ഇപ്പോള്‍ കവികള്‍ ചെയ്യുന്നത് എന്ന് തോനുന്നു.
എഴുതി കഴിഞ്ഞ കവിത ആദ്യം വായിക്കുന്നത് എഴുതിയ ആള്‍ തന്നെയാണ്.അത് അയാള്‍ക്ക്‌ ഒന്നും നല്‍കുന്നില്ലെങ്കില്‍ മറ്റുള്ള വായനാക്കാര്‍ക്കും..ഒന്നും നല്‍കുന്നില്ല.വിഷ്ണുവിന്റെ കവിത വിഷ്ണുവിന് ഒന്നും നല്‍കിയിട്ടില്ലെങ്കില്‍..അത് മറ്റുള്ളവര്‍ക്കും ഒന്നും നല്കിയിട്ടുണ്ടാവില്ല..
എന്ത് തരം കവിയാണ്‌ വിത്സണ്‍ എന്ന് അയാള്‍ ചോദിക്കുമ്പോള്‍ ഇന്ന തരം കവിയാണ്‌ താന്‍ എന്ന് പറയാന്‍ വിഷ്ണുവിന് ബാധ്യത ഇല്ലേ.?
എഴുത്തും എഴുത്തുകാരനും ആദ്യം സ്വതന്ത്ര രാകണം ..എങ്കിലേ മറ്റുള്ളവയെല്ലാം സ്വതന്ത്രമാകൂ.
എന്തിനാണ് എഴുതുന്നത്‌ എന്ന് എഴുത്തുകാരന് ബോധ്യമുണ്ടെങ്കില്‍..ഒന്നും കിട്ടുന്നില്ല എന്ന പരാതി ഉണ്ടാവില്ല...ഓരോ എഴുത്തുകാരനും എഴുതുക എന്നത് ഒരു സാമൂഹിക ജീവി എന്ന നിലയില്‍ സമൂഹത്തോട് ഉള്ള ഒരു ബാധ്യത ആയി കണക്കാക്കണം .

ഓരോ എഴുത്തുകാരനും ആദ്യം തിരിച്ചു അറിയേണ്ടത് അതാണ്‌ .

പണ്ട്‌ കുറേ ആള്കള്‍ ചേര്‍ന്നു ഒരാക്ക് കവി പട്ടവും ഒരു അവാര്‍ഡും നല്‍കി.പിന്നെ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ..അഭി പ്രായങ്ങളും വിമര്‍ശനങ്ങ ളുമായി സ്വൈര്യം കെട്ടപ്പോള്‍ ..മഹാനായ സഞ്ചയന്‍ ഒരു കവിത എഴുതി ..
പൂളെ പൂത്തു പുളക്ക്യല്ലേ ..
നാളെ നീയൊരു തീപ്പട്ടി ..
നക്ഷത്രത്തെ ചുംബിക്കാന്‍
അക്ഷമനായി പൊന്തിയ നീ ..
ബീഡി തുണ്ടം ചുംബിച്ച്
റോഡില്‍ വീണ് മരിച്ചല്ലോ ..

ഇത് ആരെയും വിഷമിപ്പിക്കാന്‍ വേണ്ടിയോ വേദനിപ്പിക്കാന്‍ വേണ്ടിയോ എഴുതിയത് അല്ല.വിഷ്ണു വും വിത്സനും പറഞ്ഞ പോലെ .
ഒരു വായനക്കാരന്‍ ഇത് ഒക്കെ വായിച്ചപ്പോള്‍ എഴുതി പോയത് ആണ്..

..കവികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ..
തൂലിക എന്ന സൃഷ്ടിയില്‍ എഴുതിയ ചില വരികള്‍


നക്ഷത്രങ്ങള്‍ ജനിക്കുന്നത്
നിലാവില്‍ മയങ്ങാനല്ല
കത്തി ജ്വലിക്കുന്ന പുതിയ
സൌര യൂഥങ്ങള്‍ തീര്‍ക്കാനാണ് .

Anonymous said...

ബ്ലോഗ് + മൂത്രം = ബ്ലോത്രം

Anonymous said...

വിഷ്ണുപ്രസാദ് ആണോ ഈ അനോണി എന്നൊരു സംശയം??? ഒളിഞ്ഞിരുന്ന് ആക്രമിക്കാതെ നേരേ വന്നു പറ. ആരാണെങ്കിലും.... ചങ്കൂറ്റമില്ലെങ്കില്‍ മിണ്ടാതിരി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ചില അസുഖങ്ങള്‍ക്ക് മൂത്രം നല്ലതാണ് അനോണി സുഹൃത്തേ. പ്രത്യേകിച്ച് നട്ടെല്ലില്ലാത്ത അസുഖത്തിനും, വിത്തിന്റെ ഉറവിടം ഏതെന്ന് കൃത്യമായി അറിവില്ല്ലാത്ത അനോണികള്‍ക്കും മൂത്രചികിത്സ നന്നായിരിക്കും.

ഈ മൂത്രം വിളി പണ്ടേയുള്ളതാണ് പുതിയതല്ല. അത് കൊണ്ട് തന്നെ അനോണിക്ക് നല്ല നമസ്കാരം..

:)

RajeshShiva*രാജേഷ്‌ശിവ said...

ഒരുവന്റെ കവിതയില്‍ അവന്റെ സ്വഭാവം കുറച്ചൊക്കെ പ്രതിഫലിയ്ക്കും . സ്വഭാവ ലാളിത്യം ,സ്നേഹം ഇവയൊക്കെ ഒരു കവിയ്ക്കു ആവശ്യമാണ്. കുഴൂരിന്റെ വാക്കുകളില്‍ ആ ലാളിത്യം എളിമയൊക്കെ കണ്ടെങ്കില്‍ അതൊക്കെ തന്നെ അദ്ദേഹത്തിന്റെ കവിതകളിലും കാണാം . നമ്മള്‍ എപ്പോള്‍ ഒരാളെ പുച്ഛിയ്ക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ നമ്മുടെ അധപതനവും ആരംഭിയ്ക്കുന്നു. ഇത് എല്ലാരും മനസിലാക്കേണ്ട തത്വം..

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP