FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

05ഡിസംബര്‍2009 - ചാണകമിടാത്ത ട്രാക്ടര്‍...

Friday

ട്രാക്ടര്‍ ചാണകമിടുന്നില്ല ......


സ്വാതന്ത്രാനന്തര ഭാരതം കണ്ട പ്രധാന രണ്ടു വിപ്ലവങ്ങളായിരുന്നു ഹരിതവിപ്ലവവും ധവളവിപ്ലവവും . ഹരിതവിപ്ലവം അവശേഷിപ്പിച്ചത് കീടനാശിനികളും രാസവളങ്ങളും കൊണ്ട് മലിനീകരിക്കപ്പെട്ട കൃഷിയിടങ്ങളേയാണെങ്കില്‍ ധവളവിപ്ലവം കൊണ്ടെത്തിച്ചത് തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളുടെ വംശനാശത്തിലേക്കായിരുന്നു . പശു എന്നാല്‍ പാല്‍ തരുന്ന ഒരു മൃഗം എന്നൊരു കാഴ്ചപ്പാടിലേക്ക് മാറിയത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങള്‍ക്ക് കൊലക്കത്തിയാണ് സമ്മാനിച്ചത് .യൂറോപ്യന്‍ പശു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുംപോള്‍ പാല്‍ ലഭ്യത കുറവായിരിക്കാം ....പക്ഷേ കാളയെ വിവിധ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്നതും ചാണകവും ഗോമൂത്രവും ഒന്നാന്തരം വളം , കീടനാശിനി എന്നതാണെന്നതും മറച്ചുവെക്കപ്പെട്ടു .അതോടെ ഗ്രാമീണമേഖലകള്‍ പോലും പെട്രോള്‍ ,ഡീസല്‍,രാസവളം , കീടനാശിനി എന്നിവക്ക് അടിമപ്പെടേണ്ടിവന്നു .കര്‍ഷകരുടെ ചെറുകിട ആവശ്യങ്ങള്‍ക്ക് സഹായകരമായിരുന്ന കാളവണ്ടി അപരിഷ് കൃതമാണെന്നൊരു ചിന്തവന്നു . എന്നാല്‍ ഇതൊരു നോണ്‍ പൊളൂട്ടിങ്ങ് വെഹിക്കിള്‍ ആണെന്നത് ചിന്തിക്കാന്‍ പുരോഗമന കാലത്ത് ആരുമില്ലാതായി ....

വിശദ വായനക്ക് ഇതിലെ>>>>>

ഷിനോ ജേക്കബ് ഹരിത ചിന്തയില്‍സമുദ്രവിതാനം ഉയരുന്നു; പ്രതീക്ഷിച്ചതിലും വേഗത്തില്‍

ആഗോളതാപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്രവിതാനം 1.4 മീററര്‍ ഉയരാന്‍ ഇത് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.

'സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച്' (SCAR) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അസ്വസ്ഥതയുളവാക്കുന്ന ഈ വിവരമുള്ളത്. നൂറിലേറെ പ്രമുഖ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കുകയും ഇരുന്നൂറോളം ഗവേഷകര്‍ അവലോകനം നടത്തുകയും ചെയ്ത റിപ്പോര്‍ട്ട് ലണ്ടനിലാണ് പുറത്തിറക്കിയത്.... ഇതിലെ>>>>
ജെ .

അന്നക്കുട്ടിയമ്മയുടെ തിരുമുറിവുകള്‍

ബൈബിള്‍ കാണുമ്പോള്‍ എനിക്കു പള്ളിപ്പുറത്ത്‌ കൈതാരത്ത്‌ അന്തോണിയുടെ മകള്‍ അന്നക്കുട്ടിയെ ഓര്‍മ്മ വരും . മരം വെട്ടുകാരനും, ക്യഷിക്കാരനുമായിരുന്ന അര്‍ക്കക്കാരന്‍ ഔസേപ്പിന്റെ ഭാര്യയെ.അതായതു ഈയുള്ളവന്റെ അമ്മയെ. ബൈബിളും അമ്മയും തമ്മിലെന്തു എന്നായിരിക്കും. അതാണു പറഞ്ഞു വരുന്നത്‌.

കടുത്ത ദു:ഖം നിയന്ത്രിക്കാനാവാതെ വരുമ്പോഴാണു സാധാരണയായി ഇതെഴുതുന്നയാള്‍ ബൈബിള്‍ നിവര്‍ത്തുക.ഇയ്യോബിന്റെ പുസ്തകം എത്രയാവര്‍ത്തിച്ചാലും മതിവരുകയില്ല. എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ ഏകനാക്കുന്നതെന്ത്‌ എന്നു എത്ര തവണ കരഞ്ഞിരിക്കുന്നു. ( എന്റെ പ്രണയമേ, എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ന് മനോഹരമായി അതിനെ പുനര്‍ വ്യാഖ്യാനിച്ചത്‌ കവി.വി.ജി.തമ്പിയാണു)...
വിശദ വായനക്ക് ഇതിലെ>>>
അമ്മയെ ക്കുറിച്ച് കുഴൂര്‍ വിത്സന്‍ എഴുതിയ ഹൃദയത്തില്‍ തട്ടുന്ന കുറിപ്പ്.പരദൂഷണത്തിന്‌ അതിരുകളുണ്ടോ?

ഇത് പരദൂഷണങ്ങളുടെ കാലമാണ്‌. വേണമെങ്കില്‍ അതിനെ പത്രപ്രവര്‍ത്തനമെന്നും വിളിക്കാം.

ഒരു സാമ്പിള്‍ കണ്ടു നൊക്കൂ..

മംഗളം ദിന പത്രത്തിലെ ഡിസംബര്‍ 3 - ലെ "ഇത്‌ പിണറായിയുടെ വീടോ? ജനശക്‌തി വാരി കയുടെ ലേഖനം വിവാദമാകുന്നു" എന്ന വാര്‍ത്ത താഴെ കൊടുക്കുന്നു.

"പിണറായി വിജയന്റെ വീടിനെ ചൊല്ലി വീണ്ടും വിവാദമുയരുന്നു. 11 ലക്ഷം രൂപ മുടക്കി പുതുക്കിപ്പണിത പിണറായി വിജയന്റെ വീടിന്റേതെന്ന്‌ അവകാശവാദവുമായി ജനശക്‌തി വാരികയാണ്‌ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

വാരികയുടെ പുതിയ ലക്കത്തിലാണ്‌ പിണറായി വിജയന്റെ വീടിന്റേതെന്ന്‌ പറയുന്ന ചിത്രവും വീട്‌ നിര്‍മാണത്തെകുറിച്ചുള്ള ആക്ഷേപങ്ങള്‍ അടങ്ങിയ ലേഖനങ്ങളുമുള്ളത്‌. പിണറായിയുടെ വീടെന്ന വ്യാജേന പ്രചരിച്ച ഇ-മെയി ചിത്രത്തിനെ കുറിച്ചുള്ള കൈരളി- പീപ്പിള്‍ വാര്‍ത്തയില്‍ തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയിച്ചതിനാലാണ്‌ യഥാര്‍ഥ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുതെന്ന്‌ വാരിക പറയുന്നു....
വിശദ വായനക്ക് ഇതിലെ>>>>
നൊടിച്ചില്‍കാള കൊണ്ടൊരു കുതിര പാചകം

കൈ ഒടിഞ്ഞതുകൊണ്ട് പെണ്ണമ്മിച്ചിയ്ക്കിപ്പോ പാചകമാണു ഹോബി.അതും ആളെ പറ്റിക്കുന്ന പാചകത്തില്‍ മാത്രമേ പെണ്ണൊരുത്തിയ്ക്ക് താല്പര്യമുള്ളൂ. ഉദാഹരണത്തിനു പിലോപ്പി (തിപ്പോലിയ) കൊണ്ടെങ്ങനെ കരിമീന്‍ ഫിഷ്മോളി വെയ്ക്കാം, പോത്തിറച്ചി കൊണ്ടെങ്ങനെ പോര്‍ക്ക് വറുത്തരച്ചത് ഉണ്ടാക്കം, പാളകൊണ്ടെങ്ങനെ മീന്‍‌കറി വയ്ക്കാം ഇങ്ങനെ പോകും ലിസ്റ്റ്. ഉണ്ണിമോളുടെ അടുത്ത് മാത്രം കളി നടക്കില്ല. അവള്‍ കൈയോടെ പൊക്കും. കൈ ഉപ്പിലിട്ടതു കൊണ്ട് പാചകവിധി മാത്രമാണു പെണ്ണമ്മിച്ചി കുക്കിംഗ് കുഞ്ഞുമോള്‍.

പെണ്ണമ്മിച്ച്യേ ഇമ്മക്കൊരു വെറൈറ്റിയ്ക്ക് ബ്ലോഗിലൊരു പാചകക്കുറിപ്പിട്ടാലാ? ഇല്ലനക്കരീന്നൊരു പേരും വച്ചട്ട് വല്ലപ്പോഴും ഒരു പാചക്കുറിപ്പിട്ടില്ലെങ്കില്‍ മോശല്ലേ? അല്ലെങ്കില്‍ തന്നെ ക്രിസ്മസ്സ് വരല്ലേ. എല്ലാ പത്രക്കാരും ഡക്ക് ഫ്രൈ, മലബാര്‍ ചിക്കന്‍ എന്നൊക്കെ ദിപ്പോ കാച്ചാന്‍ തൊടങ്ങും...
ഇതിലെ>>>>
മോളമ്മ.
ഹതാശമാ‍യ പ്രാര്‍ത്ഥനകള്‍

ജറുസലേമിലെ മസ്ജിദുന്‍ അഖ്സാ ലോകത്തെ പ്രസിദ്ധമായ മുസ്ളിംപള്ളികളിലൊന്ന് ഇയ്യിടെ ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ പോയി. അത് ഇസ്രയേലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍. അറബ് രാജ്യങ്ങളിലുള്ളവര്‍ക്ക് പ്രവേശമില്ല. അമ്പതു വയസ്സിനു മുകളിലുള്ള പലസ്തീനികള്‍ക്ക് നിയന്ത്രണങ്ങള്‍ക്കു വിധേയരായി വരാം. ടൂറിസ്റ്റുകളായതുകൊണ്ട് എനിക്കും കൂട്ടുകാര്‍ക്കും അനുമതി ലഭിച്ചു. പണ്ട് വിശ്വാസികള്‍ നിറഞ്ഞിരുന്ന പള്ളിയില്‍ ഇപ്പോള്‍ പ്രാര്‍ഥനയ്ക്ക് കുറച്ചുപേരേ വരാറുള്ളു. പരിസരത്തു താമസിച്ചിരുന്ന പലസ്തീനികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു. അവിടെയൊക്കെ യഹൂദരാണിപ്പോള്‍. താമസിയാതെ പള്ളി യഹൂദരുടെകൂടി ദേവാലയമായേക്കും. പള്ളിക്കു തൊട്ടുതാഴെ ഇസ്രയേല്‍ പുരാവസ്തുവകുപ്പിന്റെ ഖനനം. അത് തറയുടെ അടിഭാഗംവരെ എത്തിയിട്ടുണ്ട്..... ഇതിലെ>>>

വര്‍ക്കേഴ്സ് ഫോറം.


സോഷ്യലിസം എന്റെ കാഴ്ചപ്പാടില്‍

സോഷ്യലിസം ആണ്‌ ബദല്‍, അപ്പോള്‍ കമ്മ്യുണിസം അല്ലേ ബദല്‍? സോഷ്യലിസം ആണ്‌ ബദല്ലെങ്കില്‍ ആ സത്യം പുരപുറത്ത്‌ കയറിതന്നെ പറഞ്ഞുകൂടെ, ലീഗ്‌ കൊച്ചന്മാരെ പോലെ? കോണകം വീമാനതാവളത്തില്‍ ഉണക്കാനിട്ടാലും വേണ്ടില്ല, പീഡനം നാലാള്‍ അറിയട്ടെ! സത്യത്തിന്റെ മുഖം വികൃതമല്ലല്ലോ?

കമ്മ്യുണിസത്തിന്റെ പ്രധാന ചേരുവുകള്‍ ആയ ലെനിനിസവും സ്റ്റാലിനിസവും സോഷ്യലിസത്തില്‍ സമാസമം ചേര്‍ക്കേണ്ടതില്ല. പാചകകുറിപ്പുകളില്‍ പറയുന്നത്‌ പോലെ, ഉപ്പ്‌ അവശ്യത്തിന്‌! ഒരു നുള്ള്‌ മാത്രം! ഉപ്പ്‌ കൂടിയാലത്തെ അവസ്ഥ അറിയമല്ലോ? കറി ചട്ടിയോടെ വലിച്ചെറിയും...
ഇതിലെ>>>
കാക്കര.


നീതി കിട്ടാതെ ഭോപാല്‍

കാല്‍നൂറ്റാണ്ടായിട്ടും നീതി കിട്ടാതെ ഭോപാല്‍

ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തത്തിന് വ്യാഴാഴ്ച 25 വയസ്സ് തികയുമ്പോഴും ലക്ഷങ്ങളുടെ കണ്ണുനീര്‍ കാണാന്‍ അധികാരികള്‍ക്കാകുന്നില്ല. ഉറക്കത്തില്‍നിന്ന് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ആയിരങ്ങളെ വലിച്ചെറിഞ്ഞ യൂണിയന്‍ കാര്‍ബൈഡും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കാട്ടുന്ന നീതികേടിനെതിരെ ഇന്നും പൊരുതുകയാണ് ഭോപാല്‍ജനത. രാക്ഷസീയമായ കൂട്ടക്കൊലയുടെ ഉത്തരവാദികളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ ന്യൂയോര്‍ക്കില്‍ ഇന്നും സുഖമായി ജീവിക്കുന്നു...
ഇതിലെ>>>

ജാഗ്രത.


വാര്‍ത്തകളുടെ വിശ്വാസ്യത.... ?

ഹിന്ദു പത്രത്തിലൂടെ പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ പി.സായിനാഥ്‌ പുറത്തുവിട്ടത്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ചവാന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോടികല്‍ ചിലവഴിച്ച വിവരമാണ്‌. കോടികള്‍ ചിലവഴിച്ചതൊ അതെവിടെ നിന്ന് കിട്ടി എന്നതൊ അല്ല ഇവിടത്തെ പ്രശ്നം.

കോടികള്‍ വാങ്ങി വന്‍കിട പത്രങ്ങള്‍ നല്‍കിയ പ്രചാരണമാണ്‌ ഞാനിവിടെ പരാമര്‍ശിക്കുന്നത്‌. പ്രചാരവേല പത്രത്തിന്‍റെ സ്വന്തം വകയാണെന്ന് വായനക്കാരും സമ്മതിദായകരും തെറ്റിദ്ധരിച്ചു. പരസ്യമായിരുന്നെങ്കില്‍ വിശ്വാസ്യത കുറയും. വാര്‍ത്തയാകുമ്പോള്‍ വായനക്കാര്‍ വിശ്വസിക്കും.....

ഇതിലെ>>>

റാംജി.


ആറാമിന്ദ്രിയം - കവിത സമാഹാരം

ഈ മാസം പന്ത്രണ്ടാം തിയ്യതി അതായത് ഡിസംബര്‍ 12 നു എന്റെ കവിതകള്‍ പ്രസിദ്ധീകരിക്കുകയാണ് . ഈ സന്തോഷ വിവരം എല്ലാ ബ്ലോഗര്‍മ്മാരെയും അറിയിച്ചുകൊള്ളുന്നു. "ആറാമിന്ദ്രിയം " എന്നാണു കവിത സമാഹാരത്തിന്റെ പേര്‍. മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് ആണ് പുസ്തകം പുറത്തിറക്കുന്നത്.
വിശദ വായനക്ക് ഇതിലെ>>>>

ബ്ലോഗില്‍ നിന്ന് വീ‍ണ്ടും പുസ്തകങ്ങള്‍ ....
വേനലവധിക്കുറിപ്പുകള്‍

നീ ഒരു നാഴികമണിയിലേയ്‌ക്ക്‌
കയറിപോകുന്നത്‌ ഞങ്ങള്‍ കണ്ടുനിന്നു
അതെന്തിനായിരുന്നു ?
പെണ്‍കുട്ടികള്‍ ഉറങ്ങാതെ കാത്തിരിക്കുന്നത്‌
നിന്നെയാണ്‌
വാതിലുകള്‍ പാതിതുറക്കപ്പെടുന്നത്‌
നിനക്കുവേണ്ടിയാണ്‌....
..................
ഇതിലെ>>>>
ക്ലിയൊപാട്രയുടെ രാത്രികള്‍.


ഈ കവിതയെക്കൊണ്ട് തോറ്റു...!

ചേരും പടി ചേര്‍ക്കുന്ന ഒരു
ജിഗ്സോ പസിലാവില്ല,
തട്ടിത്തൂവിയ വെള്ളത്തില്‍
കുഞ്ഞുങ്ങളെപ്പോലെ
അലസമായി വരയ്ക്കുന്ന ഒരു ചിത്രം..

പാതിയറ്റ കഴുത്തുമായി
കുതറിയോടുന്ന ആട്ടിന്‍കുട്ടി
വഴികളെക്കുറിച്ച് വേവലാതിപ്പെടാറില്ല ..
......................
ഇതിലെ>>>>
സൂര്യ.കണ്ണാടി കാണ്മോളവും

പാവം കണ്ണാടി.

അത് കരുതുന്നു,

എന്റെ നോട്ടങ്ങളെല്ലാം
അതിനെ കാണാനെന്ന്..
മിനിട്ടിന് മൂന്നു വെച്ച്
ഞാൻ നോക്കുന്നുണ്ടല്ലോ.

മുറിയിൽ ഞാൻ തനിച്ചല്ലേ!
അത് കരുതുന്നുണ്ടാകും,
പുരികം വളച്ചും
ചുണ്ട് കോടിച്ചും
ഞാൻ ചിരിക്കുന്നതെല്ലാം
അതിനോടെന്ന്....
ഇതിലെ>>>>>
സനാതനന്‍

ഉച്ചാടനം

ജലപാത്രവുമായ് മാറി നില്‍ക്ക നീ
നിന്നുടെ വാക്കും നോക്കുമിനിയെങ്ങള്‍ക്ക് വേണ്ട
നീയെന്തെന്തൊക്കെയായിരുന്നുവെങ്കിലും
ഇന്നു ഞങ്ങള്‍ നില്‍ക്കുന്ന ഭൂമിയില്‍ നീയില്ല
നിന്‍റെ ഗന്ധം പോലും ഞങ്ങളേല്‍ക്കില്ല
ദാഹജലം നിന്നില്‍ മാത്രമേയുള്ളൂവെങ്കില്‍
ഞങ്ങള്‍ മരുഭൂമിയില്‍ കല്ലുമാളിക പണിതിരിക്കും
നിന്നെപ്പറ്റിയോര്‍ക്കുന്നവരെ ഞങ്ങള്‍ പുഴയും കടത്തി വിടും

................

ഇതിലെ>>

ആചാര്യന്‍


ഇനിയേതു ജന്മത്തില്‍....

കാലം വരച്ചിട്ട വര്‍ണചിത്രങ്ങള്‍
മായുന്നു മറയുന്നു സന്ധ്യ പോലെ
അകലെയിരുളിന്‍ ഗേഹങ്ങളില്‍
തേങ്ങുന്ന പകലിന്‍റെ ബാക്കി പത്രം

അന്തി ചുവപ്പിന്‍റെ വിണ്‍ കുങ്കുമം
നെറ്റിയിലാരോ തുടച്ചു നീക്കെ
സിന്ധൂര രേഖയില്‍ തെളിയുന്നതേതു
മുജ്ജന്മ പാപത്തിന്‍ ശാപമത്രേ ...
ഇതിലെ>>>>>
ഗോപി വെട്ടിക്കാട്ട്.പ്രണയത്തിന്റെ ഋതുഭേദങ്ങള്‍


അന്നു നീ എന്നോട് പറഞ്ഞു;
നീ ഇല്ലാതെ എനിക്കെന്തു ജീവിതം !!!

അത് പ്രണയത്തിന്റെ വസന്തം.

ഇന്നു നീ എന്നോട് ചോദിക്കുന്നു -
നിന്റെ കൂടെ എങ്ങനെ ജീവിക്കാന്‍ ????

ഇതിലെ>>>
അനിത ഹരീഷ്.

ഉദ്ധരിക്കല്ലേ സാഹിബേ പ്ലീസ്

അറിഞ്ഞില്ലേ? നമ്മടെ കുഞ്ഞാലിക്കുട്ടി സാഹിബ് ഞങ്ങള് ഗള്‍ഫുകാരെ ഉദ്ധരിക്കമ്പോണൂന്ന്. സര്‍ക്കാരും മുഖ്യമന്ത്രിയും ടീക്കോമിനേക്കുറിച്ച് നടത്തുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ഗള്‍ഫിലെ മലയാളികളുടെ കാര്യം പുകയാവുമെന്നാണ് സാഹിബിന്‍റെ ഭീഷണി. നിങ്ങളാരെയാ സാഹിബേ ഭീഷണിപ്പെടുത്തുന്നത്? സ്വന്തം രാജ്യത്തെയോ? അതിനാരാ നിങ്ങള്‍ക്ക് കൊട്ടേഷന്‍ തന്നത്? സ്മാര്‍ട്ട് സിറ്റിയില്‍നിന്നും ഞൊട്ടിനുണയാന്‍ ഒന്നും കിട്ടാത്തിന്‍റെ കലിപ്പാണോ സാഹിബുമാരും ഉമ്മന്‍‌മാരും കരഞ്ഞ് തീര്‍ക്കുന്നത്?

ഇതിലെ>>>
ബിലോയ്


അദ്ധ്യായം 34 - കുതിരയുടെ കഥശാസ്താവിന്‍റെ കുട്ടിക്കാലം..
ശൈവ-വൈഷ്ണവ ചേതസ്സുള്ള അദ്ദേഹം കൈലാസത്തില്‍ വളരുന്ന ഈ സമയത്ത്, ഗണപതി ഭഗവാനെ തന്‍റെ വാഹനം എന്ന രീതിയില്‍ സങ്കല്‍പ്പിച്ച് വിളയാടാന്‍ തുടങ്ങി.
ഈ കാഴ്ച കണ്ട് പാര്‍വ്വതി ദേവി ദുഃഖിതയായി!!
സ്വന്തം ഭര്‍ത്താവിനു മോഹിനിയില്‍ ഉണ്ടായ പുത്രന്‍, തന്‍റെ പ്രിയപ്പെട്ട ഉണ്ണിയെ വാഹനമാക്കിയതില്‍ ദേവിക്ക് ദുഃഖമുണ്ടായത് സ്വാഭാവികം.ഈ ദുഃഖം ദേവി നാരദനോട് സൂചിപ്പിച്ചു.തന്‍റെ ജന്മവൃത്താന്തം അറിയാത്ത ശാസ്താവ്, ഗണപതി ഭഗവാന്‍ സ്വന്തം ജ്യേഷ്ഠനാണെന്ന് മനസിലാക്കാത്തതിനാലാണ്‌ അദ്ദേഹത്തെ വാഹനമായി സങ്കല്‍പ്പിച്ചതെന്ന് നാരദനു ബോധ്യമായി.
ഇനി ഒറ്റ പോംവഴിയെ ഉള്ളു..
ധര്‍മ്മശാസ്താവ് സ്വന്തം ജന്മരഹസ്യം അറിയണം!!
എങ്ങനെ??
ഇതിലെ>>>
അരുണ്‍ കായംകുളം.


ഈണത്തിനൊരു വീഡിയോ..!!

ഇതിലെ>>>>
ഈണം.ദക്ഷിണ


വിദ്യ ഗുരുമുഖത്തു നിന്നാണു അഭ്യസിക്കുക പതിവ്‌.
പക്ഷെ എനിക്കു നേര്‍വിപരീതമായ ഒരു ജീവിതാനുഭവമുള്ളതു പങ്കുവെക്കാം.
ശിഷ്യയില്‍ നിന്നു അഭ്യസിച്ച പാഠം.
"നിശ്ചയദാര്‍ഢ്യമാണു വിജയത്തിന്റെ നിദാനം".
എന്റെ ജിവിതത്തിലെ ഏറ്റവും മൂല്യവത്തായ പാഠം അതാണ്‌.
സര്‍ക്കാര്‍ ആപ്പീസില്‍ ഗുമസ്ഥപ്പണിമുതല്‍ വിദേശത്തു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഫൈനാന്‍ഷ്യല്‍ കണ്ട്രോളര്‍ വരെയുള്ള ജോലികള്‍ ഞാന്‍ അനുഷ്ഠിച്ചിട്ടുണ്ടെകിലും അതിനൊക്കെ മുന്‍പു ഒരു ട്യൂട്ടോറിയല്‍ കോളേജിലെ അധ്യാപകനായിരുന്ന കാലമാണു ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ജോലിക്കാലം.
ഇരുമ്പുഴിയിലെ "അക്ഷര" കോളേജില്‍ നടന്ന ഒരു സംഭവമാണു ഇതെഴുതാന്‍ പ്രേരണ... ഇതിലെ>>>

കരീം മാഷ്.


മൊയ്ദീന്റെ ലോകം

പൊന്നുരുക്കി കൊണ്ടിരുന്ന തട്ടാന്‍ മുത്തു, ഒരു കയ്യില്‍ കുഴലും മറുകയ്യില്‍ ചെറിയ കൊടിലുമായി കനലു നീറുന്ന ചട്ടിക്കുമുന്നില്‍ നിവര്‍ന്നിരുന്നു. പിന്നെ അല്‍പ്പം വെള്ളമെടുത്തു തീയിലൊഴിച്ചു ചട്ടിയില്‍ നിന്നും പൊന്നെടുത്തു പുറത്തു വെച്ചിട്ട്, സാധുബീഡി ഒരെണ്ണമെടുത്തു കത്തിച്ചു. ബീഡിയുടെ തീ കത്തിയ ഭാഗം വായിക്കകത്താക്കി ഒന്നു വലിച്ചിട്ട് തിരിച്ചു ചുണ്ടത്തു വെച്ച്, തന്റെ കടയ്ക്കു മുന്നിലെ അരമതിലില്‍ വന്നു ചടഞ്ഞിരിക്കുന്ന മൊയ്തീനെ നോക്കി ചോദിച്ചു.

എന്തൂട്രാ മൊയ്ദീനെ,

മുത്തുവിന്റെ ചോദ്യം, അതു മൊയ്ദീനു കഥയുടെ പൊന്നെടുത്തു പാകമാക്കി പറഞ്ഞു തുടങ്ങാന്‍ ഒരു സ്റ്റാര്‍ട്ടര്‍ മാത്രം....
ഇതിലെ>>>
ഇര്‍ഷാദ്.


പഴശ്ശിരാജാ ആര്‍.എസ്.എസ് ആയോ?

ഇപ്പോള്‍ ഇമെയില്‍ ഫോര്‍വേഡ്കളുടെ കാലം അല്ലെ....

ഇതിലെ>>>

ജോണ്‍ ചാക്കോ പൂങ്കാവ്.


ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്ടിവല്‍

അരിവിലയും പച്ചകറി വിലയും വാണം വിട്ടപോലെ കുതിച്ചു പായുന്നു. സപ്ലൈകോ കടകളില്‍ പകുതി സാധനങ്ങളും കിട്ടാനില്ല. എന്നാലും 'ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌' സര്‍കാര്‍ നേതൃത്വത്തില്‍ പൊടിപൊടിക്കുന്നു!! അരിയില്ലെങ്കിലെന്ത്? സ്വര്‍ണവും പട്ടുസാരികളും മലയാളികള്‍ക്ക് സുലഭമായി കിട്ടുന്നുണ്ടല്ലോ? എല്‍.ഡി.എഫ്. കക്ഷികള്‍ പണ്ട് തല്ലിപ്പോളിച്ച 'ബിഗ്‌ ബസാര്‍' ആണ് ഇതിന്റെ ഒരു മുഖ്യ സ്പോണ്‍സര്‍...
ഇതിലെ >>>

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍


പിണറായിയുടെ വീട്‌

ഫാ. മാത്യു കോയിക്കലാണ്‌ 'പിണറായിയുടെ വീടി'ണ്റ്റെ ചിത്രം ഇ-മയിലില്‍ അയച്ചു തന്നത്‌. ഏറെ നാളുകള്‍ക്കുശെഷമാണ്‌ ഫാ. മാത്യു കോയിക്കലിണ്റ്റെ ഒരു മെയില്‍ കിട്ടുന്നത്‌. അത്‌ സി.പി.എം സെക്രട്ടറിയും കേരളത്തിലെ മാധ്യമങ്ങളുടെ, അതിലൂടെ നല്ലൊരു ശതമാനം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരല്ലാത്ത സാധാരണജനങ്ങളുടെയും കണ്ണില്‍ വെറുക്കപ്പെട്ടവനുമായ പിണറായി വിജയണ്റ്റെ വീടിണ്റ്റെ ചിത്രമായതും യാദൃശ്ചികമല്ല തന്നെ.

ഫാ. മാത്യു കോയിക്കലിനെ പാരിചയമുണ്ട്‌. ഏതാണ്ട്‌ രണ്ടു വര്‍ഷം ഞങ്ങള്‍ ദെല്‍ഹി വസന്ത്‌കുഞ്ച്‌ മലയാളി അസ്സോസിയഷനില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അദ്ദേഹം അതിണ്റ്റെ പ്രസിഡണ്റ്റായിരുന്നു, ഞാന്‍ കലാസാംസ്കാരിക പരിപാടികളുടെ സംഘാടകനും. രാഷ്ട്രീയം ഒരിക്കലും ഞങ്ങള്‍ സംസാരിച്ചിരുന്നതായി ഓര്‍മയില്ല. എങ്കിലും എണ്റ്റെ കമ്യൂണിസ്റ്റ്‌ ഭൂതകാലത്തിണ്റ്റെ സൂചനകള്‍ ഫാദറിന്‌ കിട്ടിയിരിക്കണം. അതങ്ങനെയാണ്‌ ഒരിടതുപക്ഷക്കാരന്‍ അവണ്റ്റെ നിറം അവന്‍ പോലുമറിയാതെ പുറത്തുകാണിച്ചു പോകും. അമേരിക്കയോ പാലസ്തീനോ ആണവക്കരാറോ ഗുജറാത്തോ അങ്ങനെ എന്തെങ്കിലും വിഷയം എപ്പോഴും അവനെ അവനായി കാണിക്കാന്‍ തയ്യാറായി ചുറ്റുമുണ്ട്‌. എം.എന്‍.വിജയന്‍ മാഷ്‌ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍ത്തുപോകുന്നു, "നിങ്ങളുടെ വാക്കുകള്‍ നിങ്ങളെ വിവസ്ത്രനാക്കുന്നു".

വിശദ വായനക്ക് ഇതിലെ>>>>

തലശ്ശേരിസാധാരണന്‍ (മിനികഥ)

ആദ്യം മുതൽക്കേ എല്ലാത്തിന്റെയും തുടക്കം അവളിൽ നിന്നായിരുന്നു.
ഞാനവൾക്ക് സോപ് ചീപ് കണ്ണാടി, ചാന്ത് പൊട്ട്, കുപ്പിവള അങ്ങനെ പലതും കാണിച്ച് കൊടുത്തു.
അതൊന്നും മൈന്റ് ചെയ്യാതെ......
....പിസ്സാഹട്ട്, ഹമ്പർഗർ, ചോക്കോബാർ, എന്നിങ്ങനെ അർത്ഥമറിയാത്ത കുറേ വാക്കുകളായിരുന്നു എപ്പോഴുമവളുടെ വാക്കിലും, നാക്കിലും....
വിശദ വായനക്ക് ഇതിലെ>>>>
ബി.


ബീ യുവര്‍ ഓണ്‍ ബോസ്'

ഈ മോഹനവാചകം ഇദം‌പ്രഥമമായി എന്റെ മനസിലേക്ക് ആവാഹിക്കപ്പെട്ടത് എട്ട്‌-പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ പത്രത്തില്‍ വന്ന ഏതോ ഒരു കമ്പനിയുടെ പരസ്യ വാചകത്തില്‍ നിന്നായിരുന്നു.

ആലോചിക്കുമ്പോള്‍ തന്നെ എന്തൊരു സുഖം! നമ്മള്‍ തന്നെ നമ്മുടെ ബോസ് ആയാല്‍ ചോദിക്കാനും പറയാനും നിയന്ത്രിക്കാനുമൊന്നുമാരുമില്ല, തോന്നുമ്പോള്‍ ജോലിക്ക് വരാം, തോന്നുമ്പോള്‍ പോകാം. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എപ്പോഴും അര്‍മാദിച്ച് നടക്കാം...
ഇതിലെ>>>

വശംവദന്‍

2 comments:

കെ.പി.എസ്./K.P.Sukumaran said...

പ്രിയ ബ്ലോത്രം പത്രാധിപര്‍,

ഈ ലക്കം ബ്ലോത്രത്തില്‍ തലശ്ശേരി എന്ന ബ്ലോഗ്ഗറുടെ പിണറായിയുടെ വീട് എന്ന ഒരു പോസ്റ്റിന്റെ ലിങ്ക് കാണുന്നുണ്ട്. ആ ബ്ലോഗ് ഇന്നലെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ ആ ബ്ലോഗിന്റെ പേര് വേറെ എന്തോ ആയിരുന്നു. ഇന്ന് ആ ബ്ലോഗിന്റെ പേര് “ശിഥിലചിന്തകള്‍” എന്നാണ് കാണുന്നത്. ഞാന്‍ മൂന്ന് വര്‍ഷത്തില്‍ അധികമായി അതേ പേരില്‍ ബ്ലോഗ് ചെയ്യുന്നുണ്ട്. അക്കാര്യം ബ്ലോത്രം പ്രവര്‍ത്തകര്‍ക്കും അറിയാത്തതല്ല. ബ്ലോത്രം ഇക്കാലയളവില്‍ ബ്ലോഗ്ഗേര്‍സിന്റെ ഇടയില്‍ സ്വീകാര്യത നേടിയെടുത്തിട്ടുള്ള ഒരു ബ്ലോഗ് പത്രമാണല്ലൊ. ഇവിടെ ഒരു ബ്ലോഗിന്റെ ലിങ്ക് കൊടുക്കുമ്പോള്‍ കുറഞ്ഞപക്ഷം ആ ബ്ലോഗിന്റെ ടൈറ്റില്‍ എങ്കിലും ഒന്ന് ശ്രദ്ധിക്കേണ്ടേ? ഞാന്‍ എന്റെ ശിഥിലചിന്തകള്‍ എന്ന ബ്ലോഗില്‍ വളരെ പ്രസക്തമായ ഒരു പോസ്റ്റ് ഇന്ന് പബ്ലിഷ് ചെയ്തിരുന്നു. ഏതായാലും ആ തലശ്ശേരിക്കാരന്റെ ബ്ലോഗില്‍ ഇന്ന് രാവിലെ ഈ വിവരം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു കമന്റ് എഴുതിയിരുന്നു. ഈ നിമിഷം വരെ ഒരു പ്രതികരണവും കാണുന്നില്ല. ലിങ്ക് കൊടുക്കുമ്പോള്‍ കുറച്ചു ഉത്തരവാദിത്വം പുലര്‍ത്തണമെന്ന് ഞാന്‍ ബ്ലോത്രത്തോട് അപേക്ഷിക്കുന്നു.

സസ്നേഹം,
കെ.പി.എസ്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സര്‍,

ഞാനത് അത്രക്ക് ശ്രദ്ധിച്ചില്ല. ക്ഷമിക്കണം. ഞാന്‍ ആ ബ്ലോഗിന്റെ പേരല്ല, ആ പോസ്റ്റിന്റെ പ്രാധാന്യമാണ് കണക്കിലെടുത്തത്. അത് ബ്ലോഗ് ചെയ്യുന്ന ആള്‍ ശ്രദ്ധിക്കേണ്ടതാണ്. ബ്ലോത്രത്തില്‍ ബ്ലോഗിന്റെ പേരോ അല്ലെങ്കില്‍ ബ്ലോഗുടമയുടെ പേരോ അല്ല കണക്കിലെടുക്കുന്നത്. എല്ലാ ബ്ലോഗുകളും ബ്ലോത്രത്തിന്റെ ശ്രദ്ധയില്‍ വരാറുമില്ല. ബ്ലോത്രത്തിന് അയച്ച് കിട്ടാറുള്ള ബ്ബ്ലോഗുകളും, പിന്നെ അഗ്രിഗേറ്ററില്‍ വരുന്ന ബ്ലോഗുകളില്‍ പെട്ടെന്ന് ശ്രദ്ധേയമായതെന്നോ, അല്ലെങ്കിള്‍ ശ്രദ്ധിക്കപ്പെടേണ്ടതെന്നോ തോന്നുന്ന പോസ്റ്റുകളും ആണ് കൊടുക്കാറൂള്ളത്. തലശ്ശേരി എന്ന ബ്ലോഗ് നാമത്തില്‍ എഴുതന്നയാളുടെ ആ പോസ്റ്റ് കണ്ടപ്പോള്‍ അത് ബ്ലോത്രത്തില്‍ ഇടണമെന്ന് തോന്നി. അതല്ലാതെ ആ ബ്ലോഗിന്റെ പേരില്‍ ശ്രദ്ധ കൊടുത്തില്ല. താങ്കളുടെ ബ്ലോഗിന്റെ പേര് അദ്ദേഹം ഉപയോഗിച്ചു എങ്കില്‍ അതില്‍ അദ്ദേഹത്തിഒനു തന്നെയാണ് എന്തെങ്കിലും ചെയ്യാന്‍ പറ്റുക. ബ്ബ്ലോത്രത്തിന് അതിലൊന്നും ചെയ്യാന്‍ പറ്റില്ല. അദ്ദേഹം ഇത് കാണുന്നെങ്കില്‍ താങ്കളുടെ പരാതി പരിഗണിക്കും എന്ന് കരുതുന്നു.

സ്നേഹത്തോടെ,

ബ്ലോത്രത്തിനു വേണ്ടി,
രാമചന്ദ്രന്‍

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP