13 ഡിസംബര്‍ 2009 - നിലവിളിച്ചുകൊണ്ടിരിക്കാതെ പടയ്ക്കിറങ്ങൂ:കൊണ്ടോട്ടിക്കാരന്‍
Sunday
നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ...
കൊണ്ടോട്ടിക്കാരന്‍
കടത്തുതോണി മുങ്ങി എട്ടു കുരുന്നുകളുടെ ജീവന്‍ ബലിനല്‍കിയതിനു ശേഷമാണ് കടവില്‍ പാലം വേണമെന്ന് അധികൃതര്‍ക്കു തോന്നിയത്. ബോട്ടുമുങ്ങി വിനോദ സഞ്ചാരികള്‍ക്കു ജീവാപായമുണ്ടായപ്പോഴാണ് ആ കാര്യത്തിലും ഒരി ചിന്തയ്ക്ക് അധികൃതര്‍ തയ്യാറായത്. ഇങ്ങനെ ഏതു വിധത്തില്‍ ചിന്തിയ്ക്കേണ്ടവര്‍ ചിന്തിച്ചാലും അതെല്ലാം ചിതയിലെ തീയണയും വരെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതാണു ഖേദകരം.
ഇതിലെ
കവിത
കരയുന്ന മെഴുകുതിരികള്‍
മേരിലില്ലി
അകത്തളങ്ങളില്‍കുട്ടികള്‍ മെഴുകുതിരികള്‍തെളിച്ചു കളിക്കുകയാണ്.
കത്തിച്ചു കത്തിച്ചതിന്‍റെപ്രാണന്‍ പൊലിക്കരുത്
എന്നെനിക്ക് പറയണമെന്നുണ്ട്.
ഇതിലെ
ഇന്ദ്രിയങ്ങളേ മാപ്പ്.......
ഉഷശ്രീ
കണ്‍പോളകള്‍ കൊണ്ട് കണ്ണുകളേപൂട്ടി
പല്ലുകളും ചുണ്ടുകളും ചേര്‍ത്തു വായയും മൂടി
ചൂണ്ടുവിരലുകള്‍ കുത്തി ചെവികളും അടച്ചു
പെരുവിരല്‍ വച്ച് മൂക്കിനേയും പൊത്തി
കണ്ടാമൃഗത്തോലിനെക്കാള്‍ കടുപ്പമാക്കി തൊലി
എന്നിട്ടും എന്നിട്ടും എല്ലാം തഥൈവ
ഇതിലെ
TREE PROJECT
ദീപ
ഈയിടെ പത്രത്തില്‍ വായിച്ചതാണ്, അന്തരീഷ ഊഷ്മാവ് ൨ ഡിഗ്രി കൂടിയാല്‍ ഇന്ത്യയുടെ മിക്ക തീരദേശ പ്രദേശങ്ങളും വെള്ളത്തിനടിയില്‍ ആവും അത്രേ.. നമ്മള്‍ ഇത് എത്ര കേട്ടിട്ടുന്ടെന്നാണോ
ഇപ്പോള്‍ വിചാരിക്കുന്നെ ?
ഇതിലെ
സ്ത്രീ ശാക്തീകരണം; കാലഘട്ടത്തിന്റെ തേട്ടം
തിരൂര്‍ക്കാരന്‍
സന്തോഷ് പുല്ലനയുടെയും വി കെ ബാലയുടെയും അഭിപ്രായം മാനിച്ചു പുതുതായി മൂന്നു ലിങ്കുകള്‍ ചേര്തിടുണ്ട്....
ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപെടുന്ന ഒരു വിഷയമാണ് സ്ത്രീ ശാക്തീകരണം. സ്ത്രീയുടെ നൈസര്‍ഗികമായ കഴിവുകളെ സമൂഹത്തിന് എങ്ങിനെ ഉപയോഗ്യമാക്കാന്‍ കഴിയും എന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപെടുന്നു.
ഇതിലെ
ഓജോ ബോര്‍ഡ്
ആമ്പല്‍ പൊയ്ക
കഴിഞ്ഞ ദിവസങ്ങളില്‍ ഓജോ ബോര്‍ഡിനെക്കുറിച്ച് വന്ന പോസ്റ്റുകളാണ് പഴയൊരു സംഭവം ഓര്‍മിപ്പിച്ചത്.ഏഴെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നവംബറിലെ സെക്കന്റ് സാറ്റെര്‍ഡേയ്ക്ക് മുന്‍പത്തെ വെള്ളിയാഴ്ച. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജോലിയൊക്കെ കിട്ടി ഹോസ്റ്റലില്‍ അടിച്ചുപൊളിച്ചു ജീവിക്കുന്ന കാലം. എന്റെ റൂം മേറ്റ് തിരുവല്ലാക്കാരി അനു. ഞങ്ങള്‍ രണ്ടാളും അന്ന് ഓഫീസില്‍ പോയത് സന്തോഷത്തോടെയാണ്
ഇതിലെ
വഴിയോരകാഴ്ചകള്‍
സമാധാനം
തണുപ്പിലേക്ക് കൂപ്പുകുത്തുന്ന ഈ കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ ജോസഫ് ചേട്ടനെ റിയാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചു കണ്ടത്. ഒരു പ്രമുഖ ഷു കമ്പനിയുടെ ഡെലിവറി വാനില്‍ നിന്നും കാര്‍ടന്‍ ഇറക്കി വെക്കുകയായിരുന്നു പുള്ളി അപ്പോള്‍. ദേഹമാകെ ക്ഷീണിച്ചിരിക്കുന്നു. മുഷിഞ്ഞ വേഷം, പെട്ടെന്ന് ജോലി തീര്‍ത്തു കൂടണയാനുള്ള ഒരു തിടുക്കം ആ ജോലിയിലും മുഖത്തും
ഇതിലെ
27. ദുര്‍മന്ത്രവാദിയുടെ മകള്‍... ( i )
അനിത ഹരിഷ്
കഴിഞ്ഞ ദിവസമാണ് മകള്‍ ടെലിവിഷനിലെ ടെലിബ്രാന്റ് ഷോ പരസ്യം കണ്ടു പുതിയോരാവശ്യം പ്രഖ്യാപിച്ചത്. അവള്‍ക്കൊരു "നസര്‍ സുരക്ഷാ കവചം"വേണമത്രേ!!! ദൃഷ്ടി സംബന്ധിയായ എല്ലാ ദോഷങ്ങളും പരിഹരിക്കുന്ന ഈ യന്ത്രത്തിന് (ഒരു മാലയും രണ്ടു വളയും ചേര്‍ന്നതാണീ യന്ത്രം) വെറും 2350/- രൂപ മാത്രം.
ഇതിലെ
എ.ടി.എം. (കഥ)
ജിതേന്ദ്രകുമാര്‍
തിരയാന്‍ തുടങ്ങിയിട്ടേറെ നേരമായി. ഒന്നും ബോധിക്കുന്നില്ല. എങ്ങിനെ ബോധിക്കും? ബോധിക്കാന്‍ എന്തെല്ലാം ഒത്തുവരണം? മനോഹരമായില്ലെങ്കില്‍ പോലും 'അയ്യേ.." ന്ന് പറയിക്കാത്തത്. കീശക്കു വഴങ്ങുന്നത്. കൌതുകക്കണ്ണ് വിടര്‍ത്തുന്നത്. ഓര്‍മ്മയിലെന്നും വിരിയുന്നത്. വാടാതെ പുഞ്ചിരിക്കുന്നത്.
അങ്ങിനെ.. അങ്ങിനെ...
ഇതിലെ
ദോഹയിലെ മഴ
ശാരദനിലാവ്
...................മലയാളനാട് വൃശ്ചിക കുളിരില്‍ ഉറങ്ങിയുണരുമ്പോള്‍ ദോഹ മഞ്ഞിലമരുകയാണ് പതിവ് . ജോലി കഴിഞ്ഞെത്തിയാല്‍ പെട്ടെന്നെന്തെകിലും കഴിച്ചു ബ്ലാങ്കറ്റിനടിയില്‍ നൂഴ്ന്നു കയറി പുലരും വരെ അലസമായി കിടക്കും . പുലര്‍ച്ചെ മടിയുടെ പാരമ്യത്തില്‍ ഉണര്‍ന്നെണീറ്റ് ഹീറ്റര്‍ ഇട്ടിട്ടു വേണം പ്രഭാത കൃത്യങ്ങള്‍ തുടങ്ങണമെങ്കില്‍. ജോലിക്കിറങ്ങും മുന്‍പ് മുഖത്തും കൈകാലുകളിലും വഴു വഴുത്ത ക്രീം തേച്ചു മൊരിച്ചില്‍ മാറ്റണം. പ്രഭാതങ്ങളിലും, സന്ധ്യകളിലും, രാത്രിയിലുമെല്ലാം മരവിപ്പിക്കുന്ന കോട മഞ്ഞു കലര്‍ന്ന കാറ്റ് വീശും. ജാക്കറ്റും, തൊപ്പിയും, കയ്യുറയും ധരിച്ചിട്ടല്ലാതെ വഴി യാത്രക്കാരെ കാണുക ചുരുക്കം. ഇതില്ലാതെ തണുത്തു വിറച്ചു കൂനിക്കൂടി കൈ കെട്ടി നടക്കുന്ന അഹങ്കാരികള്‍ മലയാളികള്‍ ആയിരിക്കും. അത് കാണുമ്പോള്‍ മറ്റുള്ള രാജ്യക്കാര്‍ പറയും മുഖ് മാഫി ഹിന്ദി (ബുദ്ധിയില്ലാത്ത ഇന്ത്യാക്കാര്‍).
ഇതിലെ
പ്രിത്വിരാജും, ശ്രീശാന്തും യുവത്വത്തിനു നല്കുന്ന സന്ദേശം ............................
ജയരാജ് മുരുക്കുമ്പുഴ
പ്രിത്വി രാജിനെയും ശ്രീശാന്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവായ കാര്യം എന്താണ്.
ഇതിലെ
"കഴിക്കാന്‍ ..ബിരിയാണി.. നോണോ.. വെജിയോ ?"
സഹവാസി
ഇത് എന്റെ അടുത്ത വീട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു സംഭവ കഥയാണ്. വീട്ടില്‍ ഒരു കല്യാണം നടത്തണമെങ്കില്‍ തന്നെ പെടാപ്പാടു പെടുമ്പോള്‍ അതും രണ്ടു കല്യാണം ഒരുമിച്ചാവുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ. ഈ വീട്ടിലെ രണ്ടു ആണ്‍ മക്കളുടെ കല്യാണം ഒരുമിച്ചാണ് നടത്തുന്നത്.
ഇതിലെ
0 comments:
Post a Comment