FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

29 ഡിസംബര്‍ 2009: ബാലട്ടുപെട്ടി അടച്ചു ....

Tuesday

വോട്ടിംഗ് നിറുത്തിവച്ചു

വോട്ടിംഗ് സിസ്റ്റത്തില്‍ പിഴവുണ്ടെന്നു കണ്ടതിനാല്‍ ഈ വോട്ടിംഗ് ഇവിടെ അവസാനിപ്പിക്കുന്നു. എന്നാല്‍ സച്ചിന്‍ മാധവന്‍ എന്ന ബ്ലോഗര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇതിന്റെ വിധി ഇനി ഒരു പാനല്‍ നിര്‍ണ്ണയിക്കാമോ? ആ പാനലില്‍ നിഷ്പക്ഷമതികളായ ബ്ലോഗ്ഗറന്മാര്‍ തന്നെ ആയിരിക്കണം ഉണ്ടാകേണ്ടത്
-ബൂലോകം ഓണ്‍ലൈന്‍
>>ഇവിടെ

വ്യാജ വോട്ടിനു കേസ്


ബൂലോകം മികച്ച ബ്ലോഗ്ഗര്‍മാരെ തിരഞ്ഞെടുക്കാന്‍ വോട്ട് എടുപ്പുമായി രംഗത്ത്. ബ്ലോഗ്‌ വായിക്കുന്നവരെല്ലാം വോട്ട് ചെയ്യണമെന്ന നിയമ കൊണ്ടുവരാന്‍ ബൂലോകത്ത് ഒരു മോഡി ഇല്ലാത്തതിന്റെ കുറവ് കാണാനുണ്ട്. എല്ലാ ഇനത്തിലും വളരെ കുറഞ്ഞ വോട്ടിംഗ് നിരക്കാണ് കാണാന്‍ കഴിയുന്നത്‌. ഏതോ ചാനല്‍ ചര്‍ച്ചയില്‍ കണ്ടപോലെ മോഡിയുടെ നിയമത്തെ എതിര്‍ക്കാന്‍ ധാരാളം പേര്‍. ഇവിടെയും അതുതന്നെ തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും അല്ലെന്നും രണ്ടു അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നു
-കറുത്തേടം
>>ഇവിടെ
ബ്ലോഗ് അവാര്‍ഡ്:പ്രശസ്ത ബ്ലോഗര്‍മാര്‍ക്ക് നാണക്കേട്

ബൂലോകം ഓണ്‍ലൈന്‍റെ അവാര്‍ഡ് വോട്ടെടുപ്പ് എന്തായി എന്നറിയാന്‍ ഭ്രാന്തനും അവിടെ ഒന്ന് പോയി. ഭ്രാന്തന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതു പോലെ ഒരു മാനദണ്ഡവുമില്ലാതെ നടത്തുന്ന ഈ അവാര്‍ഡ് പ്രഹസനത്തില്‍ കണ്ട വോട്ടുകള്‍ ഭ്രാന്തനെ ഞെട്ടിച്ചു.

വോട്ട് ചെയ്യാതെ ഫലം അറിയാന്‍ നിര്വ്വാഹമില്ലാത്തതിനാല്‍ ഓരോ വിഭാഗത്തിലും പൊതുവെ അധികം പ്രശസ്തരല്ലാത്ത ബ്ലോഗര്‍മാര്‍ക്ക് വോട്ട് നല്‍കിയാണ് ഭ്രാന്തന്‍ ഫലം പരിശോധിച്ചത്.

-ഭ്രാന്തന്‍

>>ഇവിടെ

ബ്ലോഗ്‌ അവാര്‍ഡ് എന്ന ഭൂലോക തട്ടിപ്പ്.

എന്താണാ എന്റെ കാപ്പൂ.. ഹിറ്റ് കൂട്ടാന്‍ എത്രയോ വഴികള്‍ കിടക്കുന്നു. പിന്നെ ഇമ്മാതിരി തട്ടിപ്പുകള്‍ വേണോ? കൂട്ടം തെറ്റിയ പക്ഷി നിരീക്ഷിച്ച ചിലത് ഇവിടെ കുറിക്കുന്നു.

ഒരു ഐ.പി. ക്ക് ഒരു വോട്ട് എന്നതാണ് നിയമം. ലാപ്ടോപ്പില്‍ വയര്‍ലെസ്സ് നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക്(സാദാരണ കമ്പ്യൂട്ടറിലും ) ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും വേറെ വേറെ ഐ.പി. ആയിരിക്കും. രണ്ടു മണിക്കൂര്‍ പ്രയത്നിച്ചാല്‍ നൂറല്ല ആയിരം വോട്ടുണ്ടാക്കാം. സ്റ്റാറ്റിക് ഐ.പി. ഉള്ളവര്‍ മാത്രം ഒരു വോട്ടുമായി മിനുങ്ങസ്യ എന്നും പറഞ്ഞു ബൂലോക വിഡ്ഢികള്‍ക്കുള്ള അവാര്‍ഡിനായി കാത്തിരിക്കാം.
-രാംദാസ്
>>ഇവിടെ

ബൂലോകം ഓണ്‍ലൈനിന്റെ വോട്ടെടുപ്പ് ബഹിഷ്കരിക്കുക….


ബൂലോകം ഓണ്‍ലൈന്‍ വലിയ തമാശക്കാരാണ്..
2009 ലെ തമാശ രാജാക്കന്മാരായി അവരെ തെരഞ്ഞെടുക്കാവുന്നതാണ്.. മികച്ചവരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പാണത്രെ!
അവര്‍ക്ക് അവാര്‍ഡ് നല്‍കുമോ?
ഭയങ്കര പരിപാടി തന്നെ…
പെറ്റതള്ള സഹിക്കൂലാ… അണ്ടനും അടകോടനും മത്സരിക്കാം …
ആര്‍ക്കും പേര് നിര്‍ദ്ദേശിക്കാം …
ഉദാരമായ വ്യവസ്ഥകള്‍…
-വിദൂഷകന്‍
>>ഇവിടെ

ബൂലോക ഓണ്‍ലൈന്‍ അവാര്‍ഡും വിവാദവും..

ബൂലോകം ഓണ്‍ലൈന്‍ നടത്തിയ അവാര്‍ഡിന്റെ വിവാദങ്ങള്‍ ഒടുങ്ങിയില്ല.. എന്തെ കൂതറ തിരുമേനി അവരെപ്പറ്റി/അതിനെപ്പറ്റി വിമര്‍ശിച്ചില്ല പ്രതികരിച്ചില്ല എന്നതിന്റെ മറുപടിയാണ്‌ ഇത് ... മുമ്പൊരിക്കല്‍ അവാര്‍ഡ് കൂതറ തിരുമേനിയും നല്‍കിയിരുന്നു... അതിന്റെ അപ്രസക്തത ഒന്നുകൊണ്ടുമാത്രം ഇത്തവണ നടത്തിയില്ല... കൂതറ അവലോകനം അവാര്‍ഡില്‍ ഉള്‍പ്പെടുത്താത്തതില്‍ സന്തോഷമേയുള്ളൂ. കുറഞ്ഞപക്ഷം പാവകളിയില്‍ വേഷം കെട്ടിയില്ലെന്നുള്ള സന്തോഷവുമുണ്ട്..
-കൂതറ തിരുമേനി
>>ഇവിടെ

ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡ്‌ പാവത്താന്‌.


2009 ലെ ഏറ്റവും മികച്ച ബ്ലോഗർക്കുള്ള ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡിന്‌ പ്രശസ്ത ബ്ലോഗർ പാവത്താനെ തെരഞ്ഞെടുത്തു.

തികച്ചും നിഷ്പക്ഷവും,സത്യസന്ധവും, നീതിപൂർവകവും, അഴിമതിരഹിതവുമായ നടപടിക്രമങ്ങളിലൂടെയാണ്‌ ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്‌ എന്നത്‌ ഈ അവാർഡിന്റെ തിളക്കം വർധിപ്പിക്കുന്നു.
-പാവത്താന്‍
>>ഇവിടെ

ബ്ലോഗ് അവാര്‍ഡ് എന്ന നാടകം അവസാനിപ്പിച്ചില്ലേ??


ബൂലോക അവാര്‍ഡിനെക്കുറിച്ച് ഇനിയൊരു പോസ്റ്റ് ഇടണ്ടാ എന്ന് നായര്‍
തീരുമാനിച്ചതാ, എന്നാലും എങ്ങിനേയാ ഇടാതിരിക്കുന്നത്? ഈ വക പൊറാട്ട്
നാടകങ്ങളല്ലേ ഈ ബൂലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരു സുദാര്യമായ
ബൂലോക അവാര്‍ഡ് ത്ഫൂ !!
നായരു മുമ്പ് പറഞ്ഞത് എത്ര ശരിയായിരുന്നു എന്ന് ഇപ്പോ ബോധ്യമായില്ലെ? ഒരു അവാര്‍ ഡ്!
-അമ്മേടെ നായര്‍
>>ഇവിടെ

ഒരു കോപ്പിലെ അവാര്‍ഡ് !!!

എന്തോന്നാടെയ് ഇത് . അവാര്ടെന്നു കുവാര്ടെന്നും പറഞ്ഞു ഞെളിയുന്നത്?
കള്ളി വെളിച്ചത്തായില്ലേ. ഇനിയെങ്കിലും ഒന്ന് നിര്‍ത്തിപ്പോയ്ക്കൂടെ,

ഇന്നാ പിടിച്ചോ കുറച്ചു മൊഴികളും മറുമൊഴികളും.
-നമ്പൂരിച്ചന്‍
>>ഇവിടെ

തണല്‍ കഥ / കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ ബഹറിന്റെ 2009 ലെ കഥ / കവിതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തണല്‍ കഥാ പുരസ്‌കാരം ശ്രീമതി ഷീജാ ജയനും, തണല്‍ കവിതാ പുരസ്‌കാരം ശ്രി. കെ. ബാലചന്ദ്രന്‍ കൊന്നക്കാടിനുമാണ് ലഭിച്ചത്. ബഹറിനിലെ എഴുത്തുകാരായ പതിനൊന്നംഗ സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്.
-ബഹറിന്‍ ബൂലോകം
>>ഇവിടെ

വീണ്ടെടുക്കേണ്ട പൊതുസ്ഥലങ്ങള്‍ - 1

പൊതുവിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതിന് കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി നാം സാക്ഷ്യം വഹിക്കുകയാണ്‌. എണ്‍പതുകളില്‍ മന്ദഗതിയിലാരംഭിച്ച്‌ തൊണ്ണൂറുകളില്‍ ഗതിവേഗമാര്‍ജ്ജിച്ച ഈ പ്രക്രിയ 2010ലെത്തുമ്പോഴേക്കും സര്‍ക്കാര്‍ സ്കൂളെന്ന നിലവിട്ട്‌ എയ്ഡഡ്‌ സ്കൂളുകളെപ്പോലും പിന്തള്ളിക്കൊണ്ട്‌ വളര്‍ന്നിരിക്കുന്നു. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍പോലും നല്ലൊരു ശതമാനം കുട്ടികളും ഇന്ന്‌ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്‌ അണ്‍ എയ്ഡഡ്‌ സ്കൂളുകളെയാണ്‌.

സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയമായ ഭൌതികസാഹചര്യങ്ങളും അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിഷേധാത്മകമായ തൊഴില്‍ നിലപാടുകളും ആണ്‌ ഈ അവസ്ഥയ്ക്ക്‌ കാരണമായതെന്ന്‌ ആരെങ്കിലും വാദിച്ചാല്‍ അതിനെ തള്ളിക്കളയാനാവില്ല. പക്ഷെ ഈ അവസ്ഥയില്‍ കാലികമായി ഇടപെടേണ്ട
-

കൈ കഴയ്‌ക്കുന്ന പ്രതിജ്ഞകള്‍


അസ്സംബ്ലിയില്‍ വെച്ച്‌ കേരളത്തിലെ പൊതു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഏറ്റുചൊല്ലിയ പ്രതിജ്ഞയാണിത്‌. ഇത്തരം ഒരു പ്രതിജ്ഞ കുട്ടികളെ കൊണ്ട്‌ ഏറ്റുചൊല്ലിക്കാന്‍ തീരുമാനിക്കുന്നവര്‍ ഇതുകൊണ്ട്‌ പ്രതീക്ഷിക്കുന്നത്‌ എന്തൊക്കെയാവും. അറുപതു ലക്ഷത്തോളം കുട്ടികളുടെ ഇരുപത്‌ മിനുറ്റ്‌ പഠന സമയം അപഹരിച്ചാണ്‌ ( 60,0000 x 20 = 1,20,00000 മിനുറ്റ്‌ = 2,00000 മണിക്കൂര്‍ ) ഈ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി തീര്‍ത്തത്‌. ഒരു വര്‍ഷം ചുരുങ്ങിയത്‌ ഇത്തരം ആറോ ഏഴോ പ്രതിജ്ഞകള്‍ പൊള്ളുന്ന വെയിലത്തും ചാറ്റല്‍ മഴയത്തും നിന്ന്‌ ഹതഭാഗ്യരായ പോതുവിദ്യലയങ്ങളിലെ കുഞ്ഞുങ്ങള്‍ ചൊല്ലി തീര്‍ക്കുന്നുണ്ട്‌. എന്നാല്‍ ഇത്തരം പ്രതിജ്ഞകളുടെ ആശയ ഭാരമോ സമയ നഷ്ടമോ ഒന്നും ബാധിക്കാത്ത 'മിടുക്കര്‍', അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ ഈ സമയത്ത്‌ എഴുത്തും വായനയുമായി കഴിയുന്നു. ഇത്‌ വലിയ കാര്യമായതുകൊണ്ടാല്ല, മറിച്ച്‌ ഓരോ ചുവടിലും അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പിന്റെ ആഴം ഇവിടെയും പ്രതിഫലിക്കുന്നത്‌ കണ്ടുള്ള അമ്പരപ്പാണ്‌.
-
>>ഇവിടെ

കലക്ട്രേറ്റും ഡിഡി ഓഫീസും
പഠിക്കാനും പഠിപ്പിക്കാനുമായി ഏറ്റവും കൂടുതൽ സമയം(കാലം) ബസ്‌യാത്ര ചെയ്തതിന്റെ ക്രഡിറ്റ് ‘എനിക്ക്’ ആയിരിക്കും എന്ന് ‘എനിക്ക്’ തോന്നുന്നു. ആകെ കൂട്ടിയപ്പോൾ കിട്ടിയത്, ഏതാണ്ട് ‘15000 മണിക്കൂർ’; അതിന്റെ കൂടെ എന്റെ സ്വകാര്യ കുടുംബയാത്രകളുടെ കണക്ക് വേറെയുണ്ട്. ഈ ബസ്‌യാത്രകൾ ഒരിക്കലും എനിക്ക് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. മിക്കവാറും ബസ്‌യാത്രകൾ ഞാൻ ആസ്വദിക്കാറുണ്ട്.
-മിനി
>>കൂടുതല്‍ ഇവിടെ

ഓര്‍മകള്‍ ഉണ്ടാകുന്നത്

തലച്ചോര്‍ എങ്ങനെയാണ് ഓര്‍മകള്‍ സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചു. ഇന്ത്യന്‍ വംശജനായ സൗരവ് ബാനര്‍ജി ഉള്‍പ്പെട്ട സംഘമാണ് സുപ്രധാനമായ ഈ മുന്നേറ്റത്തിന് പിന്നില്‍. ഓര്‍മക്കുറവിനും അള്‍ഷൈമേഴ്‌സ് രോഗം പോലെ ഓര്‍മകള്‍ നശിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ചികിത്സ രൂപപ്പെടുത്താന്‍ കണ്ടെത്തല്‍ സഹായിച്ചേക്കും.
-കുറിഞ്ഞി ഓണ്‍ലൈന്‍
>>ഇവിടെ

കല്‍പനയുടെ രഹസ്യങ്ങള്‍...

ഈ സൂര്യന്‍ ഇങ്ങനെ എപ്പോഴും എവിടെയാണമ്മാമാ ഓടുന്നത്‌? ഒരു ദിവസം മരുമകന്‍ ജ്യോതിര്‍ഘോഷിന്റെ ചോദ്യത്തിന്‌ മുന്നില്‍ പകച്ചുനിന്നുപോയി.

അത്‌ നമ്മുടെ തേജസ്വിനി പുഴയുടെ അങ്ങ്‌ അക്കരെ അറബിക്കടലിന്റെ അരികിലൂടെ ഭൂമിയെ ചുറ്റുകയാണ്‌ മോനേ എന്ന എന്നെ സംബന്ധിച്ച്‌ ലളിതമായ ഇത്തരം പക്ഷേ അവന്‌ സങ്കീര്‍ണമായ പുതിയ സമസ്യകളാണ്‌ നല്‍കിയത്‌. ഭൂമിയെ സൂര്യന്‍ ചുറ്റുന്നതെന്തിന്‌.? സൂര്യന്‍ കടലില്‍ വീഴില്ലേ... തുടങ്ങിയ നിരവധി ഉപചോദ്യങ്ങളെ തരണം ചെയ്യാന്‍ ഞാന്‍ അവനെയും കൂട്ടി തോണിയില്‍ കയറി പുഴ യാത്ര നടത്തി രക്ഷപ്പെട്ടു. പിന്നീടും പലപ്പോഴും അങ്ങനെ പല ചോദ്യങ്ങള്‍ അവന്‍ ചോദിക്കാറുണ്ട്‌. ചലചിത്ര നടി കല്‍പനയുടെ ആത്മകഥ രണ്ടാമതൊരിക്കല്‍ കൂടി വായിച്ചപ്പോള്‍ എന്തുകൊണ്ടോ ജ്യോതിയുടെ ചോദ്യങ്ങള്‍ മനസ്സിലോടിയെത്തി.

-കെ വി മധു

>>ഇവിടെ

നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം


കലാഭവന്‍റെ കണക്കുപുസ്തകത്തില്‍ നിന്നും കിട്ടിയത്. നമ്പര്‍ 23 ദിലീപിന്‍റേത്. 1985 കാലഘട്ടമെന്ന് തോന്നുന്നു. ഗായകന്‍ പീറ്ററിന്, ന.15, പ്രതിഫലം മിമിക്രിക്കാരനേക്കാള്‍ എത്ര മടങ്ങായിരുന്നെന്നും ഇപ്പോള്‍ അത്തരം കലാകാരന്‍മാരുടെ അവസ്ഥയും ചിന്തനീയം.
-

'ഇവിടം സ്വർഗ്ഗമാണ്‌': നന്മയുള്ള നാട്ടുകാഴ്ച

ചില ദിവസങ്ങൾ അങ്ങിനെയാണ്‌. നല്ല അനുഭവങ്ങൾ ഏറെ ബാക്കിവെച്ചുകൊണ്ടാവും അവ തീർന്നുപോകുന്നത്‌. എന്റെ ക്രിസ്‌തുമസ്സും അങ്ങിനെ ഒരു നല്ല ദിവസമായിരുന്നു. മികച്ച ഒരു നാടകാനുഭവവും മികച്ച ഒരു ചിത്രാനുഭവവും മനം നിറച്ചൊരു ക്രിസ്‌തുമസ്സ്‌. നാടകം, തൃശ്ശൂരിൽ, കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന 'അന്താരാഷ്‌ട്ര നാടകോത്‌സവ'ത്തിൽ സി.വി ബാലകൃഷ്‌ണന്റെ പ്രഖ്യാത നോവൽ 'ആയുസ്സിന്റെ പുസ്‌തക'ത്തിന്‌ യുവതലമുറയിലെ പ്രതിഭാധനനായ സംവിധായകൻ സുവീരൻ നൽകിയ രംഗഭാഷ്യം. ചിത്രം, ജയിംസ്‌ ആൽബെർട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ്‌ സംവിധാനം ചെയ്ത 'ഇവിടം സ്വർഗ്ഗമാണ്‌'.


-

"ഇവിടം സ്വര്‍ഗമാണ്" - റിവ്യൂ


"ഇവിടം സ്വര്‍ഗമാണ്" - നല്ല പടം


അമിത പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി, ഇതിനു മുന്നേ കുറെയധികം സിനിമകള്‍ കാണാന്‍ പോവുകയും അതെല്ലാം തന്നെ നിരാശപ്പെടുത്തുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളമുള്ളതിനാല്‍ , യാതൊരു മുന്‍വിധികളും കൂടാതെ വേണം ഈ സിനിമ കാണാന്‍ പോകുവാന്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷെ, ഇന്നലെ ഏഷ്യാനെറ്റിന്റെ എന്റര്‍ട്ടെയിന്മേന്റ്റ് വാര്‍ത്തകളില്‍ സംവിധായകന്‍ റോഷന്‍ ആന്ട്രൂസ്, തിരക്കഥാകൃത്ത് ജെയിംസ്‌ ആല്‍ബെര്‍ട്ട് എന്നിവര്‍ വളരെയധികം ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ മുന്‍വിധിയുടെ ഭൂതം വീണ്ടും മനസ്സില്‍ കൂട് കൂട്ടി.
-കരക്കാരന്‍
>>ഇവിടെ

മൂന്നാം സിനിമ: ആഖ്യാനത്തിലെ പ്രതിസന്ധി

ഒരുകാലത്ത് ചെറുത്തുനില്പുകളുടെ ആവേശം പേറിയിരുന്ന പ്രതിരോധ സിനിമകള്‍ ഇന്ന് ആഖ്യാന പ്രതിസന്ധി നേരിടുന്നുവെന്ന് വര്‍ഗീസ് ആന്റണി

കാഴ്‌ചയുടെ രാഷ്‌ട്രീയത്തെ പുനര്‍നിര്‍ണയിക്കുന്നൊരു ദശാസന്ധിയുടേതാണ്‌ വര്‍ത്തമാന കാലം. ആഗോളമായൊരു ദൃശ്യബോധം കലയിലേയും സംസ്‌കാരത്തിലേയും പ്രാദേശികതകളേയും ഉപദേശീയതകളേയും മായ്‌ച്ച്‌ കളയുകയും പുനഃസൃഷ്‌ടിക്കുകയും ചെയ്യുന്നു എന്നത്‌ പുതിയ പ്രതിസന്ധി എന്ന നിലയിലല്ല കണക്കാക്കപ്പെടുന്നത്‌. എന്നാല്‍ രാഷ്‌ട്രീയ നിലനില്‍പ്പിനായുള്ള ചെറുത്തുനില്‍പ്പുകള്‍ നിസാരമാക്കും വിധം അത്‌ വേരുകള്‍ പടര്‍ത്തിക്കഴിഞ്ഞു എന്നത്‌ പുതിയ വര്‍ത്തമാനങ്ങളില്‍പ്പെടുകയും ചെയ്യും.
-പോസ്റ്റ്‌
>>ഇവിടെ
വഴി

എന്നില്‍ നിന്ന് നിന്നിലേക്കൊരു ഇടവഴിയുണ്ടായിരുന്നു.
അമ്മയില്‍ നിന്ന് ഇന്നിലേക്കുള്ള-
ഒറ്റത്തടിപ്പാലം തുടര്‍ന്നെത്തുന്ന ഇടവഴി.
കല്ലുറപ്പിച്ച് മിനുസപ്പെടുത്താത്ത ഇടവഴി.

നിന്നിലേക്കുള്ള വഴിയില്‍ രണ്ട് കട്ടുറുമ്പുകളുണ്ടായിരുന്നു.
പ്രണയപ്പുറ്റില്‍ നിന്ന് വ്യത്യസ്തരായ് നടക്കുന്ന കട്ടുറുമ്പുകള്‍.
നീറ്റല്‍ തന്നെങ്കിലും പിന്തുടരാന്‍ പഠിപ്പിച്ച കട്ടുറുമ്പുകള്‍.
-അഭിജിത്ത്
>>ഇവിടെ

കലണ്ടർ പണിക്കരുടെ ശബ്ദത്തിൽ..


പഴയ ഒരു ഹെഡ്ഫോണിനോട്‌ കലി തീർത്തപ്പോൾ..
കലണ്ടർ
ഉരുകിത്തീർന്നൊരു മെഴുകായ് വർഷം
ഒഴുകിയൊലിച്ചു മരിയ്ക്കുമ്പോൾ
ചുവരിൽ‌പ്പുതിയൊരു വർഷം മെല്ലെ
പ്രഭയാൽ നിന്നു ചിരിക്കുന്നു...

അവധികൾ കുറവാണെങ്കിലുമുണ്ടൊരു
പുതിയ കിനാവിൻ പൂക്കാലം,
തിരികെ വരാനായുള്ളിൽ‌പ്പേറും
മൂഡവിചാരപ്പൂക്കാലം...
-സുനില്‍ പണിക്കര്‍
>>ഇവിടെ

പോലെ

ശബ്ദങ്ങളെ തരികളായ്
അഗ്നിയെ ചെറുപൊരികളായ്.

ചതി തന്‍ ദ്വിമാനമാര്‍ന്ന
വാള്‍പ്പാടുകള്‍ നെഞ്ചില്‍
പേറുന്നതാരൊ.
-ടി ശശി
>>ഇവിടെ

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP