FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

04ഡിസംബര്‍2009 - ബ്ലോഗില്‍ കണ്ടത്

Friday

03ഡിസംബര്‍2009 - ബ്ലോത്രം ബ്ലോഗില്‍ കണ്ടത്


പ്രണയവിവാദങ്ങള്‍ വറ്റിക്കുന്ന ഉറവകള്‍...-സെക്യുലര്‍ പൊളിടിക്സ്.


കേരളത്തില്‍ ലൌ ജിഹാദെന്നോ റോമിയോ ജിഹാദെന്നോ പേരുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കിയതോടുകൂടി പ്രണയം നടിച്ച് ഹിന്ദുയുവതികളെ മതപരിവര്‍ത്തനം നടത്തുന്നവര്‍ എന്ന ദുഷ്പേരില്‍ നിന്ന് നിയമപരമായെങ്കിലും മുസ്ലിം ചെറുപ്പക്കാര്‍ മോചിതരായി; അത്രയും നന്ന്. എന്നാല്‍ ആരാലും വഞ്ചിക്കപ്പെടാവുന്നത്ര അപക്വമതികളാണ് തങ്ങള്‍ എന്ന അപമാനകരമായ അവസ്ഥയില്‍ നിന്ന് ഈ ഉറപ്പുകൊണ്ടൊന്നും ഇവിടത്തെ സ്ത്രീകള്‍ മോചിതരാവുന്നില്ല.മിശ്രവിവാഹങ്ങള്‍ക്കും പ്രണയവിവാഹങ്ങള്‍ക്ക് തന്നെയും മേല്‍ എടുത്തൊഴിച്ച കളങ്കങ്ങള്‍ ഇതു കൊണ്ടൊന്നും കഴുകപ്പെടുന്നുമില്ല. പ്രണയം ജാതി-മത-വംശ-വര്‍ഗ ഭേദമെന്യേ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഒഴുകുന്ന ജീവന്റെ ഉറവയാണ്. വറ്റിപ്പോയ ഉറവകളിലൊന്നായ് വരും നാളുകളില്‍ അത് മാറാതിരിക്കണമെങ്കില്‍ നമ്മുടെയിടയില്‍നിന്ന് തന്നെയുള്ള സജീവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.


"ലൌവ്‌ ജിഹാദ്" എന്ന വാക്ക് ഒരു സാങ്കല്പിക പ്രയോഗം ആണെന്നാണ്‌ തോന്നുന്നത്... .മത സൌഹാര്‍ദം നില നില്‍ക്കുന്ന ഒരു രാജ്യത്ത്‌ അത് തകര്‍ക്കാന്‍ തല്പരകക്ഷികള്‍ പല അടവുകളും പ്രയോഗിക്കും ..കായികമായി മാത്രമല്ല കുപ്രചാരണങ്ങളും നടത്തും..അത്തരത്തില്‍ ഒന്നായി ഇതിനെയും കണ്ടാല്‍ മതി ..ജിഹാദ് എന്ന വാക്ക് അറബി വാക്കയത് കൊണ്ട് {വിശുദ്ധ യുദ്ധം } മുസ്ലിം സമൂഹം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയ്ണ്ട് ..എന്നാല്‍ എന്താണ് സത്യം ..
പ്രണയ വിവാഹങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടില്ലേ ..വിവിധ മതത്തില്‍ പെട്ടവര്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും സാധാരണമല്ലേ..അതാതു മതത്തില്‍ നിലകൊള്ളുന്നവരും ഒരു മതത്തിലും നില്‍ക്കാത്തവരും ...ഏതെങ്കിലും ഒരാളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചൈയ്യുന്നതും മുന്‍പും ഉണ്ടാകാരുല്ലതല്ലേ..അതില്‍ നിന്നു വ്യത്യസ്തമായി വ്യാപകമായ തോതില്‍ ആസൂത്രിതമായി ഇത്തരം ഒരു നീക്കം നടക്കുന്നുണ്ട് എന്നു പറയുന്നത് കാര്യങ്ങളെ പരവതീകരിച്ചു തങ്ങളുടെ ഗൂഡ ലക്ഷ്യങ്ങള്‍ നടപ്പിലാകാനുള്ള തന്ത്രം മാത്രമാണ് എന്നെ പറയാനാവൂ..മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് അവരുടെ പ്രചാരണം ലക്ഷ്യമാക്കിയാണ് ..നമ്മള്‍ അത് തിരിച്ചറിയണം ..
കാലിക പ്രധാനമായ മികച്ചൊരു ബ്ലോഗ്‌ ...ആശംസകള്‍..

സേവ് മുല്ലപ്പെരിയാര്‍ -

മലയാളികളുടെ പേടിസ്വപ്നമായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശരിയായ ചിത്രം കാട്ടി തരുന്ന ബ്ലോഗ്‌....കേരള ജനത നശിച്ചു പോയാലും സാരമില്ല മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ കൂട്ടണം ..എന്ന തമിള്‍ നാടിന്‍റെ വാശി യുടെ മുന്നില്‍ മുട്ട് മടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ കേരള സര്‍ക്കാരും എം പി മാരും കേന്ദ്ര മന്ത്രിമാരും സമ്മര്‍ദം ചെലുത്തിയെ തീരു..
നമ്മുടെ ബൂലോകം ഇന്ന് മുതല്‍
സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ
സേവ് കേരള ..
എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുക.....ബ്ലോഗിന് ആശംസകള്‍

എരുമയും പോത്തും പിന്നെ ഹിന്ദു മതവും

ലോകമെങ്ങും മാംസം ഭക്ഷിക്കുന്നവര്‍ അവരുടെ ഭക്ഷണ ആവശ്യത്തിനായി പതിനായിരക്കണക്കിനു മൃഗങ്ങളെ കൊല്ലുന്നുണ്ട് ..ബലിയുടെ പേരിലായാലും അല്ലെങ്കിലും കൊല്ലുന്ന ഈ ജീവികളുടെയെല്ലാം മാംസം ഭക്ഷണത്തിനു വേണ്ടി ത്തന്നെയാണ് ഉപയോഗപ്പെടുത്തുന്നത് ...അതില്‍ മത വ്യത്യാസമോ ജാതി വെത്യാസമോ ഒന്നുമില്ല.....പിന്നെ ഇത്തരം തലക്കെട്ട്‌ കൊടുത്തു കണ്ട അനോണികള്‍ക്കൊക്കെ തമ്മില്‍ തമ്മില്‍ ചീത്ത വിളിക്കാനും ചേരി തിരിവുണ്ടാകാനും ഉപകരിക്കുമെന്ന് മാത്രം...

-കൂതറ തിരുമേനി യുടെ അച്ചടിയിലെ മാടമ്പികളും ബൂലോഗത്തെ അടിയാന്മാരും.


അച്ചടി മാധ്യമത്തില്‍ വരുന്ന എല്ലാം മികച്ചതെന്നും ബ്ലോഗില്‍ വരുന്നവയെല്ലാം മ്ലേച്ചമെന്നും മുന്‍വിധിയോടെ ബ്ലോഗില്‍ വായനക്കായി വരുന്നവര്‍ക്ക് ഉണ്ടെന്നു ചില വ്യക്തിപരമായ അനുഭവം മൂലം അറിയാം. എന്തുകൊണ്ട് അവര്‍ക്ക് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കഴിയുന്നു. അച്ചടിയില്‍ വരുന്നതെല്ലാം വരുന്നത് മികച്ചതെങ്കില്‍ മുത്തുചിപ്പിയും ഗുരുവുമെല്ലാം ഉത്കൃഷ്ട സാഹിത്യ സൃഷ്ടികളായി കാണേണ്ടിവരും. എന്തിനു കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന "മ" പ്രസിദ്ധീകരണങ്ങള്‍ പോലും മലയാളത്തിന്റെ ഏറ്റവും ഉദാത്തമായ സാഹിത്യ സൃഷ്ടികള്‍ അച്ചടിക്കുന്നവയാണെന്ന് കരുതേണ്ടി വരും.
വിഷയത്തെ ..ശരിക്കും വിലയിരുത്തുന്ന മികച്ച ലേഖനം ...ആശംസകള്‍

സുനില്‍ കെ ചെറിയാന്‍റെ

യവനിക ഗോപാലകൃഷ്ണന്‍ പറഞ്ഞത് ..


പ്രശസ്ത നാടകനടനും സീരിയല്‍ നടുനുമായ യവനിക ഗോപാലകൃഷ്ണന്‍..അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ സുനിലുമായി പങ്കു വെച്ചതിന്‍റെ സമാഹാരം ആ‍ നടനെ ക്കുറിച്ചു കൂടുതല്‍ അറിയാന്‍ വായനക്കാരനെ സഹായിക്കുന്നു..
നല്ലൊരു ബ്ലോഗ്‌ ..സുനിലിനു ആശംസകള്‍...


മലയിറങ്ങുന്ന ജിന്നുകള്‍ ( കഥ )

-സൈനുദ്ധീന്‍ ഖുരൈഷി
ബ്ലോഗിലെ വായനക്ക് ഉത്തമ ഉദാഹരണമാണ് ഈ കഥ ...ഈയടുത്ത കാലത്ത് ബ്ലോഗില്‍ വന്ന
ഏറ്റവും നല്ല കഥ ..ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ല എന്നതാണ് ..പ്രശസ്തരുടെ ബ്ലോഗുകള്‍ മാത്രം വായിക്കുകയും അല്ലെങ്കില്‍ തമ്മില്‍ തമ്മില്‍ പുറം ചൊറിയുകയുമാണ് ബ്ലോഗില്‍ ഇപ്പോള്‍ കണ്ടു വരുന്ന രീതി...തനിക്കു കമന്റ്‌ ഇട്ടാല്‍ ഇട്ടയാള്‍ക്കും ഒരു കമന്റ്‌ .മറ്റു പലയിടങ്ങളിലും നല്ല പോലെ വായിക്കപ്പെടുകയും നൂറിലേറെ കമന്റുകള്‍ കിട്ടുകയും ചെയ്ത ഒരു പോസ്റ്റാണ് ബൂ ലോകത്ത് അവഗണിക്കപ്പെടുന്നത്.
..

അന്തിച്ചോപ്പ് മാഞ്ഞു.
പുറത്തെ ഇരുട്ടില്‍ ചന്നം പിന്നം ചാറ്റല്‍ മഴ.
ഇടയ്ക്ക് തെക്ക് നിന്ന് പുഴ കടന്നെത്തുന്ന ശക്തമായ തണുത്ത കാറ്റ്. മുനിഞ്ഞ് കത്തുന്ന ചിമ്മിനി വിളക്കിന്റെ തരളിതമായ പ്രകാശത്തില്‍ ആമിനയുടെ വിളറിയ മുഖം. കഴുക്കോലില്‍ നിന്ന് തൂങ്ങുന്ന കയറിപ്പോള്‍ അനാഥമാണ്.
പുറത്ത് നിന്ന് അടിയ്ക്കുന്ന കാറ്റില്‍ ആമിനയുടെ തലക്ക് മുകളില്‍ അത് ആടുന്നു. കയറ് പിടിക്കാനുള്ള ത്രാണിയില്ലാതെ ആമിനയുടെ കൈകള്‍ വശങ്ങളിലേക്ക് വീണ് കിടക്കുന്നു.വേദന തിന്ന് പാതിപ്രാണനായ ആമിനക്കിപ്പോള്‍ ശബ്ദവുമില്ലാതായിരിക്കുന്നു. ബദ്രീങ്ങളെ വിളിച്ച് കരയുന്ന അയ്സാത്തയുടെ ശബ്ദം മാത്രം പുറത്തെ മഴയിലേക്ക് തെറിച്ച് വീഴുന്നു.

മനോഹരമായ ശൈലി .....ആശംസകള്‍ സൈനുദ്ധീന്‍

ജ്യോനവന്‍ ഒരോര്‍മ്മ അനശ്വര സ്മരണകള്‍ --ശ്രീജിത്ത്.

അനശ്വരനായ ആ‍ കവിയുടെ സ്മരണകള്‍ ഇപ്പോഴും വേദന യായി പടരുന്നു...
അതെ ചിലര്‍ അങ്ങിനെയാണ്. അവര്‍ക്ക് മരണമില്ല . എന്നും നമ്മുടെ മനസ്സില്‍ എക്കാലവും ജീവിക്കും . ഇതെല്ലാം ഇഷ്ടപ്പെട്ട പുഷ്പത്തിനെ മൊട്ടിലേ നുള്ളുന്ന തോട്ടക്കാരന്റെ വികൃതി മാത്രം . ജ്യോനവന്‍ എന്ന പുഷ്പത്തിന് നമ്മുടെ ഹൃദയത്തിലാണ് സ്ഥാനം കൊടുക്കുന്നത് . അതും ദൈവഹിതം ..ആ‍ സ്മരണകള്‍ ജ്വലിച്ചു നില്‍ക്കട്ടെ.
--------------------
ബ്ലോത്രം വായന

1 comments:

സന്തോഷ്‌ പല്ലശ്ശന said...

ബ്ളോത്രത്തിന്‍റെ പുതിയ രീതി വളരെ ആകര്‍ഷകമായി തോന്നി. ഈ രീതില്‍ പ്രസെന്‍റുചെയ്യാന്‍ നിങ്ങള്‍ നന്നായി അദ്ധ്വാനിക്കുന്നുണ്ടാവണം. ഇത്‌ ഏറെ ശ്രമകരമാണ്‌ (പഴയരീതിയേക്കാള്‍) ബ്ളോത്രത്തിന്‍റെ പിന്നണിക്കാരെ സമ്മതിക്കാതെ തരമില്ല... വിജയാശംസകള്‍

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP