FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

28 ഡിസംബര്‍ 2009 - മിന്നാമിനുങ്ങ്

Monday

മിന്നാമിനുങ്ങ്
Sreeja

കുരുക്കുത്തിമുല്ലകൾ പൂക്കുന്നരാവിൽ
താരകക്കുഞ്ഞിന്റെ തൊട്ടിലാം വാനം.
ഇരുളിന്റെ നിഴലുകൾ നിർമമം നിൽക്കെ,
പേടിയാലുള്ളിൽ പാലകൾ പൂക്കെ
ഇതിലെ

ബാക്കിപത്രം
ശ്രീദേവി നായര്‍
നിലാവിലും വെയിലിലുംനിണമൊഴുക്കാം.
സങ്കല്പങ്ങളില്‍ കാമം വിതറാം,
രതി പടര്‍ത്താം.
എന്നാലുമെന്റെ പ്രണയത്തിനു
നീ കാത്തിരിക്കരുത്,
ആത്മാവിനു വിലപേശരുത്.
ഇതിലെ

സംശയം
ജയേഷ്

കശാപ്പ് ശാലയിലേയ്ക്ക്
അറവുമൃഗങ്ങള്‍ പോകുന്ന
നിരയായിരുന്നത്
പരസ്പരം നോക്കാതെ
ഒന്നും മിണ്ടാതെ
അവയുടെ കണ്ണുകളില്‍
മരണഭയം അല്ലായിരുന്നു
ഇതിലെ

കവിതയുടെ നിക്ഷേപങ്ങള്‍!
ആഴ്ചപ്പാട് - രണ്ട്
സന്തോഷ് ഹൃഷികേശ്

സ്ഥലകാലങ്ങളുടെ നിക്ഷേപമാണ്‌ കവിതയെങ്കിലും അതിന്റെ ആയല്‍ എപ്പോഴും അതുകളെ മറികടക്കാനാണ്‌. ഒരേ കവിതയില്‍ ഒരാള്‍ക്ക് തന്നെയും പലതവണ മുങ്ങാനാകുന്നത് അതിനാലാണ്‌. പൊങ്ങി നിവരുമ്പോള്‍ ലോകം മറ്റൊന്നാകുന്നതും അതിനാല്‍ തന്നെ. സ്ഥലകാലങ്ങളുടെ അടയാളങ്ങള്‍ വടുക്കെട്ടുമ്പോഴും പുതുകാലത്ത് പുതുവായനയായും പുതുഭാവനയായും ഒരേ കവിത തന്നെ വിവര്‍ത്തിത ജന്മങ്ങളായി പലവഴിയില്‍ നീങ്ങുകയും പലതായി ഇളകിച്ചമയുകയും ചെയ്യുന്നു.
ഇതിലെ

3 ഇഡിയറ്റ്സ്
വിന്‍സ്

റിവ്യൂസ് ഒന്നും വായിക്കാതെ ആണു 3 ഇഡിയറ്റ്സ് കാണാന്‍ തീരുമാനിച്ചത്. അമീര്‍ ഖാനും, രാജ്കുമാര്‍ ഹിരാണിയും ഒന്നിക്കുന്ന പടം അത്രയും മോശം ആവാന്‍ വഴി ഇല്ലല്ലോ എന്ന ധാരണയില്‍ ആണു പടം കാണാം എന്നു തീരുമാനിക്കുന്നത്.
ഇതിലെ

തൊയ്‌താരം
ശരീഫ് സാഗര്‍

ചിലപ്പോഴൊക്കെ
നിന്നെപ്പോലെ കണ്ണു നിറച്ച്‌
എന്റ സ്വപ്‌നങ്ങളുടെ ഇറയത്തും
മഴച്ചാറലുകള്‍ കരയാറുണ്ട്‌.
കരഞ്ഞു പൊളിക്കാറുണ്ട്‌.
ഒന്ന്‌ ഒന്നേ മുക്കാലിഞ്ച്‌ കനത്തില്
വേദനകള്‍ചില്ലുടയ്‌ക്കുന്ന ചങ്കില്
‍ചോരപ്പാടുകള്
അങ്ങനെത്തന്നെ തിണര്‍ക്കാറുണ്ട്‌.
ഇതിലെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP