FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബ്ലോത്രം സ്പെഷ്യല്‍ :ഞങ്ങളും അണി ചേരുന്നു.

Sunday

'REBUILD MULLAPERIYAR DAM - SAVE KERALA'





മുല്ലപെരിയാര്‍ ചില സത്യങ്ങള്‍
-ബ്ലോത്രം സ്പെഷ്യല്‍



മാദ്ധ്യമങ്ങള്‍ക്ക് ആഘോഷങ്ങളുടെ ദിനരാത്രങ്ങള്‍ സമ്മാനിക്കുകയും നിയസഭയില്‍ വന്‍ പൊട്ടിത്തെറികള്‍ സൃഷ്ട്ടിക്കുക്കയും ചെയ്ത മുല്ലപെരിയാര്‍ ഇതിഹാസങ്ങള്‍ രചിക്കുമ്പോള്‍ കേരളത്തിലെ നാല്പതു ലക്ഷം ജനങളുടെ വില പറയുകയാണ്‌ ശ്രീമാന്‍ മുല്ലപെരിയാര്‍ .....450 ദശ ലക്ഷം ഘനയടി ജലം ഒരു സമൂഹത്തിന്റെ ഉന്മൂല നാശത്തിനായി ദിവസങ്ങള്‍ എണ്ണുമ്പോള്‍ രാഷ്ട്രിയ പാര്‍ടികള്‍ ഒരു സിനിമ കാണുന്ന ലാഘവത്തില്‍ കാഴ്ച്ചക്കാരകുമ്പോള്‍ ഭീതിയുടെ ഉരുള്‍പൊട്ടല്‍ പെരിയാര്‍ നിവാസികളുടെ ഉറക്കം കെടുത്തുന്നു ..ബേബി ഡാം എന്ന പേരില്‍ നാം മുല്ലപെരിയാറിനെ കൊചാക്കുമ്പോള്‍ നാം മനസിലാക്കാതെ പോകുന്നത് ഇതുണ്ടാക്കുന്ന പ്രശങ്ങള്‍ ഒരിക്കലും കൊച്ചാക്കാന്‍ ആവാത്ത വിധം ഭീകരം ആണ് എന്ന വസ്തുതയാണ് . ഡാമിന് സമാനമായ ഡാമുകള്‍ക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എന്ജിനീര്‍ പറയുന്നതു വെറും 50 വര്ഷം കാലാവധിയാണ് ...പക്ഷെ ഒന്നോര്‍മിക്കുക്ക നമ്മുടെ മുല്ലപെരിയാര്‍ 112 വര്‍ഷം പിന്നിടുമ്പോള്‍ ഭീകരതയുടെ വിത്തുകള്‍ മലയാളിയുടെ മനസില്‍ വിതറുന്നു ...സുര്‍കി മിശ്രിതം ഉപയോഗിച്ചു നിര്‍മിച്ച ഡാമിന്റെ പ്ലാസ്റ്ററിംഗ്ഇളകുന്നതും ,വിള്ളലുകളും ,അടി ഉറവകളും മാദ്ധ്യമങ്ങളുടെ സ്ഥിരം കോളത്തില്‍ ഒതുങ്ങുമ്പോള്‍ ഒതുങ്ങാത്തത് ഇവിടുത്തെ നിവാസികളുടെ നൊമ്പരമാണ് എന്നത് സത്യം ..സ്വന്തം തലയ്ക്കു മീതെ ഡമോക്ലസിന്റെ വാള്‍ പോലെ ഒരു ദുരന്തം കാത്തിരിക്കുന്നു എന്ന സത്യം ഇന്നവര്‍ അറിയുന്നു ...കഴിഞ്ഞ വര്‍ഷം ഡാമിന്റെ നിയന്ത്രണ രേഖയായ 138 അടി കവിഞ്ഞു വെള്ളം നിറഞ്ഞപ്പോള്‍ അവിടുത്തുകാരന്റെ മനസിലൂടെ പോയ ഭീതിക്ക്‌ ഒരു സുനാമിയുടെ ശക്തിയുണ്ടായിരുന്നു എന്നറിയുക .രാഷ്ട്രിയ പാര്‍ടികള്‍ക്ക് സ്ഥിരം ചെളി വാരി എറിയാനും മാദ്ധ്യമങ്ങളുടെ സെന്‍സേഷനല്‍ -ഇസത്തിനും എന്നും ഡാം വിധേയനായിരുന്നു ..എങ്കിലും ഇതിന്റെ ഭീകരത വ്യെക്തമായി അറിഞ്ഞത് സമീപ വാസികള്‍ മാത്രമെ അറിഞ്ഞിട്ടുള്ളൂ എന്നത് വേദന ഉളവാക്കുന്നു .
ബ്ലോഗുകളിലും പത്രങ്ങളിലും മുല്ലപെരിയാരിലേക്ക് ഉള്ള വി..പി. സന്ദര്‍ശനം വാര്‍ത്തയായപ്പോള്‍
വാര്‍ത്തകളില്‍ നിന്നും ഒഴിവാക്കപെട്ടവരും വാര്‍ത്തയിലൂടെ വീഴ്തപെട്ടവരും ഡാമിന് 6 k. മാത്രം അടുത്തുള്ള ഉപ്പുതറ പഞ്ചായത്തിലെ വള്ളക്കടവ് ഗ്രമാകാരയിരിക്കും.6 k.m എന്നത് ഡാമിന് ഒരു ദൂരം അല്ല എന്നത് അറിയാമല്ലോ ?അതിനാല്‍ സുരക്ഷ ഭീഷണികളില്‍ ഏറ്റവും കൂടുതല്‍ വ്യാകുലപ്പെടുന്നത്‌ ഇവരായിരിക്കും .
1895 ഇല്‍ പണി പൂര്‍ത്തിയാക്കിയ ഡാം നിര്‍മാണ ഘട്ടത്തില്‍ രണ്ടു തവണ തകര്‍ന്നത് വീണ്ടും ഭീതി വിതക്കുന്നു ഒപ്പം പെനികുക്ക് എന്ന ബ്രിട്ടീഷ്‌ എഞ്ചിനീയര്‍ വളരെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇതു നിര്‍മ്മിച്ചത്‌ എണ്ണായിരം ഏകര്‍ സ്ഥലത്തിനു വെറും 40000 രൂപക്കായിരുന്നു പാട്ട കരാര്‍ 1970 may 29 നു എകരിനു മുപ്പതു രൂപ ആയി ഉയര്‍ത്തി ബ്രിട്ടീഷ്‌ ഭരണം അവസാനിച്ചപ്പോള്‍ നിര്‍ത്തല്‍ ആകെണ്ടിയിരുന്ന കരാര്‍ ഇന്നും തുടരുന്നതാണ് പ്രശങ്ങള്‍ക്ക് കാരണം .... വിശാകം തിരുനാള്‍ രാജാവ് നീണ്ട 24 വര്ഷത്തെ തന്റെടമായ നില നില്‍പ്പിനു ശേഷം കരാറില്‍ ഒപ്പ് വെക്കുകയായിരുന്നു ഉണ്ടാക്കിയ പാട്ട കരാര്‍ ആണ് പ്രശം ഇതു വരെ എത്തിച്ചത് ...തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്നതോ മുഖ്യ മന്ത്രിമാരുടെ അഭിപ്രായമോ ,സുപ്രീം കോടതിയുടെ അന്തിമ വിധിയോ അല്ല ഇവിടുത്തെ പ്രശനം മറിച്ചു 50 വര്‍ഷം കാലാവധി മാത്രം പറഞ്ഞിട്ടുള്ള മുല്ലപെരിയാര്‍ ഡാം 112 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതുണ്ടാക്കുന്ന പ്രശങ്ങള്‍ ആണ് വലുത് എന്ന് അറിയുക .ഭൂരിഭാഗം മാധ്യമങ്ങളും ഇതിലെ രാഷ്ട്രിയ പ്രാധിനിധ്യം വാര്‍ത്ത‍ ആകുമ്പോള്‍ ജനപക്ഷത്തു നിന്നു കൊണ്ടുള്ള ഒരന്വേഷണത്തിന് പ്രസക്തി ഏറുന്നു .ഡാമിന്റെ പല ഭാഗങ്ങളിലും വിള്ളലുകളും ചോര്‍ച്ചയും രൂക്ഷമാണ് ...പലപ്പോഴും സംഭവിക്കുന്നത് ജല നിരപ്പ് കുറയുമ്പോള്‍ സര്‍ക്കാറും ജനങളും പുതിയ പ്രശനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നു ...വിള്ളലുകള്‍ കണ്ടപ്പോള്‍ സിമെന്റ് ഇളക്കിയും ചോര്‍ച്ചയില്‍ കൈ ഇട്ടു നോക്കുകയും ചെയ്തു കടന്നു പോയവരെയും നാം കണ്ടതാണ് ...അവിടെയും ജനങ്ങള്‍ വീഴതപെടുകയാണ് സാധാരണയില്‍ നിന്നു വ്യെത്യസ്തമായി ഇവിടുത്തെ ആക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്ത്തനം രാഷ്ട്രിയ അതീതവും മതെതരത്വവുമാണ് ...ഇതു ജനങ്ങള്ക്ക് ഒരു പുത്തന്‍ ഉണര്‍വ് പ്രധാനം ചെയ്യുന്നു ....ഇവിടുത്തെ പ്രവര്‍ത്തങ്ങള്‍ സര്‍ക്കാരിനു പോലും വെല്ലുവിളി സൃഷ്ട്ടിക്കുന്നു .ഒരു രാഷ്ട്രിയ പാര്‍ടികളും താങ്കളെ രക്ഷിക്കാന്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യം ആവാം ഇവരെ ഇങ്ങനെയൊരു ഉദ്യമത്തിന് പ്രേരിപിക്കുന്നത് ....ഒരു സമൂഹം ചരിത്രത്തിലേക്ക് മാറ്റപെടാതിരിക്കാനുള്ള സമരമാണ് ..അതിനാല്‍ രാഷ്ട്രിയ പാര്‍ടികളെ ഇവര്‍ വെറുക്കുന്നു ..തമിഴരെന്നോ മലയാളികളെന്നോ ,മുസിലിം-ഹിന്ദു -ക്രിസ്ത്യന്‍ വേര്‍തിരിവും ഇവിടെയില്ല ...ഒരു സമൂഹത്തിന്റെ അതിജീവനത്തിന്റെ സമരമാണ് ...ഇവിടെ അവര്‍ എല്ലാം മറക്കുന്നു ...ഒരേ ലക്ഷ്യം അവരുടെ ജീവന് വേണ്ടിയുള്ള പോരാട്ടം...ഇവിടെ താങ്കള്ക്ക് തുണ ആയി തങ്ങള്‍ മാത്രമെ ഉള്ളു എന്ന സത്യം അവര്ക്കു ഉണര്‍വ് പ്രധാനം ചെയ്യുന്നു .....ജീവന് വേണ്ടിയുള്ള പോരാട്ടത്തിന്റെ അങ്ങേ തലം വരെ പോകാന്‍ തയാറാണെന്ന് അവരുടെ നേതാവായ ഫാ.ജോണ്‍ നിരപ്പേല്‍ അറിയിച്ചു ..ഇത്രയൊക്കെയായിട്ടും സര്‍ക്കാര്‍ ഇതിന് പുല്ലുവില കല്‍പ്പിക്കുന്നത് ഇവരെ വേദനിപ്പിക്കുന്നു .
പ്രശനത്തില്‍ തമിഴ് നാടിന്റെ പങ്കിനെ കുറിച്ചു വളരെ അധികം വിവാദങ്ങള്‍ ഇതിനകം ഉണ്ടായി കഴിഞ്ഞിരിക്കുന്നു .തമിഴ് നാട്ടിലെ ജല ക്ഷാമത്തിന് കര്‍ഷകാവശ്യത്തിനു ഡാം നിര്‍മ്മിച്ചത്‌ തന്നെ .അതിന്റെ മറവില്‍ ഇന്നു തമിഴ് നാട് കോടികള്‍ ഉണ്ടാകുന്നു .. കേരളത്തിന് പ്രതിവര്‍ഷം കിട്ടുന്നത് വെറും 10 ലക്ഷം രൂപ മാത്രം പക്ഷെ അവരുണ്ടാക്കുന്നത് 100 കോടിയുടെ വൈദ്യുധിയും .138 അടി എന്നെത് തന്നെ ഡാമിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ 142 അടിയിലേക്ക് ജലനിരപ്പ്‌ ഉയര്‍ത്തണം എന്ന് പറയുന്നതില്‍ തമിഴ് നാട് ഉറച്ചു നില്ക്കുന്നു ..130 അടി ആണെങ്കിലും തമിഴ് നാട്ടില്‍ വെള്ളം ചെല്ലും ഇതു തരില്ല എന്ന് കേരളം ഒരിക്കലും പറഞ്ഞിട്ടില്ല അപ്പോള്‍ 142 അടിയിലേക്ക് ഉയര്‍ത്തണം എന്ന് പറയുന്നതില്‍ തമിഴ് നാടിന്റെ ലാഭകൊതിയുടെ ഉദാത്ത ചിത്രമാണ് ..ജലനിരപ്പ്‌ കൂടിയാല്‍ അപകടം ഉണ്ടാകും എന്ന് തമിഴ് നാടിനും അറിയാം അതിനാലാണ് പ്രക്ഷുബ്ധ സമയത്തു അവര്‍ കുമളി -തേനി റൂട്ടിലെ ഈറച്ചില്‍ പാലം വഴി യാതൊരു മുന്നറിയിപ്പും ഇല്ലാതെ വെള്ളം അഴിച്ചു വിട്ടത് .പക്ഷെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു വെള്ളം N.H 220 (കൊല്ലം -തേനി )ദേശിയ പത തകര്‍ത്തു .ഇതു മുല്ലപെരിയാര്‍ ഏല്‍പ്പിക്കാന്‍ പോകുന്ന പ്രശനത്തിന്റെ ഒരു ചെറിയ സൂചന ആയി മാറി .അഥവാ ഡാം തകര്‍ന്നാല്‍ ഇടുക്കി ആര്‍ച്ച് ഡാമിന് ഈ ജലം സംഭരിക്കാന്‍ ആവുമെന്ന് തമിഴ് നാടു അവകാശപെടുന്നു .എന്നാല്‍ ഇതു അശാസ്ത്രിയം ആണെന്ന് മനസിലാക്കാന്‍ സാമാന്യ ബുദ്ധി മതിയാകും കാരണം ഡാം തകരുമ്പോള്‍ ഉണ്ടാകുന്ന മര്‍ദം നമ്മുക്ക് വിചാരിക്കുന്നതിലും അപ്പുറം ആണ് .ഒപ്പം ഡാം പൊട്ടിയാല്‍ ജലം മാത്രമല്ല ഇടുക്കിയില്‍ എത്തുന്നത്‌ ഡാമിന്റെ അവശിഷ്ടങ്ങളും ,മണ്ണും ,വലിയ കെട്ടിടങ്ങളും ,വട വൃക്ഷങ്ങളും ,പാറകളും എല്ലാത്തിലും ഉപരി ആയി 40 ലക്ഷം ജനങളുടെ ചീഞ്ഞു അളിഞ്ഞ ശവങ്ങളും ഇടുക്കിയില്‍ എത്തും ..ഇത്രയും താങ്ങാന്‍ ഇടുക്കിയെ കൊണ്ടു പറ്റുമെന്ന് വിശ്വസിക്കുന്നത് മണ്ടത്തരം ആകും ..തമിഴ് നാടു അങ്ങനെ വിശ്വസിക്കുന്നു എന്ന് പറയ്യാന്‍ പറ്റില്ല അവര്ക്കും സത്യം അറിയാം എങ്കിലും ലാഭ കൊതിക്കു വേണ്ടി അവര്‍ എന്ത് ചെയ്യുന്നു ... അത് കൊണ്ടല്ലേ നാവിക സേനയെ കൊണ്ടു അണക്കെട്ടിന്റെ അടി ഭാഗത്ത് ചിത്രം എടുക്കാന്‍ തടസം സൃഷ്ട്ടിക്കുന്ന്തും സ്പില്‍ വേ ക്ക് സമീപം തടസങ്ങള്‍ ഉണ്ടാക്കുക്കയും ചെയ്തു ഒപ്പം കേരള പോലിസിനെ അവിടെ നിന്നു പിന്‍വലിക്കണം എന്ന് ആവശ്യാപെടുകയും ചെയ്തു .....

ഇതു ഇടുക്കിയെ മാത്രം ബാധിക്കുന്ന പ്രശനം അല്ല എന്നറിയുക ..ആര്‍ച്ച് ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളം മുഴുവന്‍ ഇരുട്ടിലാകും ..മൂന്നു ജില്ലകളില്‍ വന്‍ നാശം വിതക്കും ഒപ്പം മറ്റു ഡാമുകളുടെ നാശത്തിലും ഇതു കലാശിക്കും ..അതിനാല്‍ കേരളം മുഴുവന്‍ ഇതിനെ കുറിച്ചു ബോധവന്മാരായി ഇരിക്കുക്ക...
ഇതിന് പരിഹാരം എന്നവണ്ണം കേരള സര്‍ക്കാര്‍ പാട്ട കരാര്‍ നിര്‍ത്തല്‍ ആകെണ്ടതും പുതിയ ഒരു ഡാം പണി ആരംഭിക്കണം എന്നും പറയാന്‍ ആഗ്രഹിക്കുന്നു ...പാട്ട കരാര്‍ നിര്‍ത്താന്‍ കേരള സര്‍ക്കാരിനു പൂര്‍ണ അധികാരം ഉണ്ടെന്നു നിയമ വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നു ....കാരണം ഡാമുകളുടെ സുരക്ഷയും ഉയരവും ചൂണ്ടികാണിച്ചു സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ അന്ന് സുപ്ര്രേം കോടതി പറഞ്ഞതു ഇതു ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്നാണ് കാരണം ഇങ്ങനെയുള്ള നിയമങ്ങളെ സുപ്രീം കോടതിക്ക് പോലും ചോദ്യം ചെയ്യാന്‍ ആവില്ല കാരണം ഫെഡറല്‍ നിയമങള്‍ അനുസരിച്ചാണിത് .അതിനാല്‍ ആരുടേയും സമ്മതം ഇല്ലാതെ കേരള സര്‍ക്കാരിനു ഇതു പിന്‍വലിക്കാന്‍ ആകും ....

മനുഷ്യത്വത്തിന്റെ ഒരു കണിക എങ്കിലും മനസില്‍ ഉണ്ടെങ്കില്‍ വള്ളകടവിലെ ആളുകള്‍ക്ക് ഒപ്പം ഈ ഉദ്യമത്തില്‍ പങ്കു ചേരുക .....ഇതു നമ്മുടെ പ്രശനമാണ് ....നമ്മുടെ സഹോദരങ്ങളുടെ ജീവന്റെ പ്രശനം


അതിനാല്‍ നമ്മള്‍ക്കും ചേരാം ഉദ്യമത്തില്‍ എല്ലാ ബ്ലോഗ്ഗെരുമാരും അണി ചേരൂ......


മലയാള ബ്ലോഗ്ഗെരുമാരുടെ അതുല്യമായ അണിചേരലില്‍ ബ്ലോത്രവുംചേരുന്നു.....പട പൊരുതാം ഒരു നല്ല നാളെക്കായി ..........


Malayalam Bloggers Movement



4 comments:

അരുണ്‍ കരിമുട്ടം said...

ഞാനും കൂടെയുണ്ട്..

jayanEvoor said...

എന്റെയും ഐക്യദാര്‍ദ്ധ്യം !!

ഒത്തു പിടിച്ചാല്‍ മലയും പോരും!

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP