FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

6ഡിസംബര്‍2009:ബൂലോകസുഹൃത്തുക്കള്‍ക്ക് പുരസ്ക്കാരം ...

Saturday

മുക്ക് അഭിമാനിക്കാം. ബൂലോകത്തിലെ നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരായ നചികേതസ്, ദേവസേന എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം.
പുതിയ കാലത്തിന്റെ രചനാരീതികളെ ഉള്‍ക്കൊണ്ടുകൊണ്ട് എഴുതുന്ന പുതിയ കാലത്തിന്റെ എഴുത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരങ്ങള്‍. അതും പുതിയ മാധ്യമം പങ്കുവെക്കുന്ന നമുക്കിടയിലേക്ക് ലഭ്യമാക്കിയതിന് ബുള്ളറ്റിന്റേയും ബഹറിന്‍ ബൂലോകത്തിന്റേയും നന്ദി നചികേതസിനും ദേവസേനക്കും.
നചികേതിന്റെ ‘അവര്‍ക്കിടയില്‍’ എന്ന പുതിയ കഥയും ദേവസേനയുടെ’അടുക്കി വെച്ചിരിക്കുന്നത് എന്ന കവിതയുമാണ് പുരസ്കാരാര്‍ഹമായ രചനകള്‍.
-ബഹറിന്‍ ബൂലോകം
>>കൂടുതല്‍ ഇവിടെ

പുരസ്ക്കാരം നേടിയ നചികേതസ്, ദേവസേന എന്നിവര്‍ക്ക് ബ്ലോത്രത്തിന്റെ ആശംസകള്‍
-ബ്ലോത്രംകമലാ സുരയ്യ തന്ന വരം

കമലാ സുരയ്യ എന്ന മാധവിക്കുട്ടി ഇപ്പോള്‍ ഇല്ല . നീര്‍മാതള സുഗന്ധം പോലെ ആ ഗന്ധവും നമ്മളില്‍ നിന്നും അകന്നു പോയി. അവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എനിക്കൊരു വരം തന്നിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ പോവുകയാണെങ്കില്‍ അവരുടെ സ്വന്തം മുറിയില്‍ എന്നെ സ്വീകരിച്ചു ഇരുത്തും എന്ന്. പക്ഷെ മനസ്സില്‍ ഒരുപാടു മോഹം ഉണ്ടായിട്ടും ഞാന്‍ അവരെ ഒരിക്കല്‍ പോലും കാണാന്‍ പോയില്ല. പിന്നീടൊരിക്കലും ഞാന്‍ അവരെ വിളിച്ചതുമില്ല. അന്ന് ഞാന്‍ കോഴിക്കോട്‌ താമസിക്കുകയാണ്. കോഴിക്കോട്‌ നിന്നും ഇറങ്ങുന്ന പല പത്രങ്ങളിലും മാഗസിനുകളിലും ഞാന്‍ പല പേരില്‍ പല തരത്തില്‍ എഴുതുന്ന കാലം. എനിക്ക് പണത്തിനു ഒരു പാടു ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. ആകെ അറിയാവുന്ന ജോലി എഴുത്താണ്. ചന്ദ്രികയില്‍ നിന്നും ഇറങ്ങുന്ന എല്ലാത്തിലും ഞാന്‍ നിരത്തി എഴുതാറുണ്ട്.
-മേരി ലില്ലി
>>കൂടുതല്‍ ഇവിടെ


പ്രവാസം സുഖമുള്ള ഒരുനനുഭവം
ഞാനിപ്പോള്‍ ഒരു പ്രവാസിയാണ്. റിയാദ് എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാനും. പിറ്റേന്നു തന്നെ തിരിച്ചു പോയാലോഎന്നായിരുന്നു ചിന്ത. ഒരു റമദാനിലാണ് സഊദിയില്‍ കാലുകുത്തിയത്. രാവും പകലുമില്ലാത്ത പണി. നടുവൊടിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ..
സമയം പോയിക്കിട്ടുന്നേയില്ല. മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുതന്നെയല്ലെ...! ആകെയൊരു പങ്കപ്പാട്. വന്നു കുടുങ്ങി. പുറത്തിറങ്ങാന്‍ പേടി. ഇഖാമ കയ്യില്‍ കിട്ടിയിട്ടില്ല. വല്ല പോലീസും പൊക്കിയാലോ.. അറബിച്ചെക്കന്മാര്‍ കൈകാര്യം ചെയ്തേക്കുമോ.. ഭാഷയും വല്ല്യ പിടിയില്ല. എന്തു ചെയ്യാന്‍.. കൂട്ടിലിട്ട മെരുകിനെപ്പോലെ..
-പ്രവാസ ജീവിതത്തിന്റെ നേര്‍കാഴ്ചയുമായി mukhthar

FRIENDS

>>ചിത്രം ഇവിടെ
-പകല്‍ക്കിനാവാന്‍


മുല്ലപെരിയാര്‍; പ്രശ്നവും പരിഹാരവും


മുല്ലപെരിയാര്‍ പ്രശ്നം കേരളം , തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങള്‍ക്കും ജീവന്മരണപ്രശ്നമായി മാറിയിരിക്കുകയാണ്. അണക്കെട്ട് തകര്‍ന്നാല്‍ അത് സങ്കല്‍പ്പിക്കാനാകാത്ത ദുരന്തമാണ് കേരളത്തില്‍ വരുത്തിവെക്കുക. തമിഴ് നാട് ആകട്ടെ അവിടെ കൃഷിക്ക് ആവശ്യമായ ജലം ഇല്ലാതെ കര്‍ഷകര്‍ വലയുകയുമാണ്. പ്രധാനമായും കാവേരി നദീ ജലവും മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ലഭിക്കുന്ന വെള്ളവുമാണ് അവര്‍ കൃഷിക്ക് ഉപയോഗിക്കുന്നത്. എന്നിട്ടും അവിടെ ആവശ്യത്തിന് ജലം ഇല്ല. കൃഷിയെ ആ‍ശ്രയിച്ചാണ് തമിഴ് നാട് ജീവിയ്ക്കുന്നത് തന്നെ. അവരെ സംബന്ധിച്ച് ഈ രണ്ട് ജലസ്രോതസ്സുകളും പതിറ്റാണ്ടുകളായി തര്‍ക്കത്തിലുമാണ്. ഈ തര്‍ക്കം വോട്ടാക്കി മാറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്‍ കണ്ണുള്ളവരാണ് അവിടത്തെ രാഷ്ട്രീയക്കാര്‍ . ഇപ്പോള്‍ മുല്ലപെരിയാറിന്റെ പേരില്‍ കരുണാനിധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ജയലളിതയും വൈക്കോയും ശ്രമിക്കുന്നത്. മുന്‍പ് കാവേരി നദി പ്രശ്നത്തില്‍ ജയലളിതയെ കരുണാനിധി വെള്ളം കുടിപ്പിച്ചതാണ്. അധികാരത്തിന് വേണ്ടി ജനങ്ങളെ ഇളക്കിവിടുന്ന രാഷ്ട്രീയക്കാര്‍ പലപ്പോഴും ശവം തീനികളായി മാറുന്നു എന്ന് പറയേണ്ടി വരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ തന്നെ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കഴിഞ്ഞ നവംബര്‍ 14ന് വൈക്കോ മധുരയില്‍ നിരാഹാരം ഇരുന്നു. കേരളത്തിലേക്ക് പോകുന്ന ലോറികള്‍ MDMK പ്രവര്‍ത്തകര്‍ തടയും എന്നാണ് വൈക്കോ ഭീഷണി മുഴക്കുന്നത്. അതാണ് തമിഴരുടെ തുറുപ്പ് ശീട്ട്.
-കെ പി എസ്
>>കൂടുതല്‍ ഇവിടെ

ആ റോഡിന് ഇനി എന്ന് ശാപമോക്ഷം കിട്ടും?

കോളേജില്‍ പഠിക്കുന്ന കാലത്തെ എന്‍.എസ്.എസ് (നാഷണല്‍ സര്‍വ്വീസ് സ്കീം ) പ്രവര്‍ത്തനങ്ങളെ പറ്റി ഇവിടെ കുത്തിക്കുറിച്ച് കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒരു എളിയ ആവശ്യവുമായി എന്നെ സമീപിച്ചത്.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഇക്കൊല്ലത്തെ ക്യാമ്പ് നടത്താനുദ്ദേശിക്കുന്ന മലപ്പുറം ജില്ലയിലെ ആമയൂര്‍ എന്ന കുഗ്രാമത്തില്‍ നടക്കുന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ നാലഞ്ച് കുട്ടികളോടൊപ്പം പങ്കെടുക്കാനായിരുന്നു നിര്‍ദ്ദേശം.ഞാന്‍ അത് വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.
-അരീക്കോടന്‍
>>കൂടുതല്‍ ഇവിടെ


ഭീകരത- വിചിത്രവാദങ്ങള്‍ ഇനിയും തുടരണോ?

കേരളം ഭീകരവാദത്തിന്റെ വിള നിലമാണെന്ന് വര്‍ഷങ്ങളായി വാദിച്ചിരുന്നവരെ ഇടതു-വലതു വത്യാസമില്ലാതെ എതിര്‍ത്തിരുന്നവര്‍ ഇനിയെങ്കിലും യാഥാര്‍ത്യം അംഗീകരിക്കുമോ? വര്‍ഗീയത ചൂണ്ടിക്കാട്ടുന്നവരെ വര്‍ഗീയവാദികളായി മുദ്ര കുത്തുന്ന രാഷ്ട്രീയം ഇനിയെങ്കിലും അവസാനിപ്പിക്കുമോ നിങ്ങള്‍? കേരളത്തില്‍ ഭീകരവാദികള്‍ക്ക് സഹായം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജവം ഇനിയെങ്കിലും കാട്ടുമോ നിങ്ങള്‍? വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയും സത്യം പറയുന്നത് ഒരു സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തും എന്ന വിചിത്രവാദം ഉന്നയിക്കുന്നത് നിര്‍ത്തുമോ നിങ്ങള്‍? ഒരു സമുദായത്തിലെ ന്വീനപക്ഷമായ ഭീകരവാദികളെ എതിര്‍ക്കുമ്പോള്‍ ന്വീനപക്ഷ ദ്വംസനം നടത്തുന്നു എന്ന് പറഞ്ഞു ന്വീനപക്ഷങ്ങളെ വീണ്ടും വോട്ട് ബാങ്കില്‍ തളച്ചിടുമോ നിങ്ങള്‍?
-സത
>>കൂടുതല്‍ ഇവിടെ

നീല‌ത്താമര അഥവാ ഭൂതകാലക്കുളിര്‍ (സിനിമാ ആസ്വാദനം)


1979-ല്‍ ഇറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിന്റെ പുനരാവിഷ്കാര‌മാണ് എം.ടി. വാസുദേവന്‍ നായ‌ര്‍ ര‌ചിച്ച് ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച പുതിയ ‘നീലത്താമര’. ലാല്‍ജോസ് എന്ന സംവിധായക‌ന്റെ ധൈര്യം, സാഹസം എന്നതൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. എം.ടി എന്ന മ‌ഹാപ്രതിഭയുടെ പകുതിയിലധികം ര‌ചന‌ക‌ളും കാല‌ത്തെ അതിജീവിക്കുന്നവയല്ല എന്ന സത്യം ഈ ചിത്രം കാണുന്നവ‌ര്‍ക്ക് തോന്നിയേക്കാമെങ്കിലും ആ പോരായ്മക‌ളെയൊക്കെ മറന്ന് തീയേറ്ററുക‌ളില്‍ തിങ്ങിയിരുന്ന് സിനിമ കാണുന്ന മല‌യാളിക‌ള്‍ തെളിയിച്ചത് ലാല്‍ജോസിന്റെ സംവിധാനപാടവവും കാസ്റ്റിംഗി‌ല്‍ അദ്ദേഹം കാണിച്ച വിജയകരമായ പരീക്ഷണ‌ങ്ങ‌ളുമാണ്.
-

ദേ ധനാ ധന്‍


കഥ, തിരക്കഥ, സംവിധാനം : പ്രിയദര്‍ശന്‍
നിര്‍മ്മാണം : ഗണേഷ് ജയിന്‍
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, കത്രീന കൈഫ്, സമ്മീറ റെഡ്ഡി, പരേഷ് റാവല്‍, രാജ്പാല്‍ യാദവ് തുടങ്ങിയവര്‍...
-

വ്യത്യസ്ഥരായ ഒരു കൂട്ടര്‍


അതിജീവനത്തിന്റെ പഴയ പാഠങ്ങള്‍

[അമേരിക്കന്‍ ഐക്യനാടുകളിലെ അത്യാധുനിക ജീവിത രീതികള്‍ക്കിടയിലും തികച്ചും വ്യത്യസ്ഥരായി ജീവിക്കുന്ന ആമിഷ് സമൂഹത്തിലേക്കൊരു യാത്ര. വൈദ്യുതിയും, കാറും ഒന്നും ഇല്ലാതെ അമേരിക്കയിലെ പൊതു സമൂഹത്തില്‍ ഇഴകി ജീവിക്കുന്ന ഇവരെ അത്ഭുതത്തോടെ മാത്രമേ കാണാനാവൂ.]

amish_community3

സുന്ദരമാണ് അമേരിക്കന്‍ വേനല്‍. മാല്‍വണില്‍നിന്നും ഡെലവേറിലേക്കുള്ള യാത്രക്കിടയിലെ വഴിയോരക്കാഴ്ചയുടെ ഭംഗി അവര്‍ണ്ണനീയമാണ്. നിറഞ്ഞുനില്‍ക്കുന്ന പ്രകൃതി, ലോകത്തിലെ മൊത്തം ഹരിതവര്‍ണ്ണത്തെ മേലാപ്പിട്ടപോലെ തോന്നിച്ചു. കണ്ണെത്താദൂരത്ത് നീണ്ടുകിടക്കുന്ന കരിങ്കറുപ്പ് റോസുകളില്‍ ഏറ്റവും പുതിയ മോഡല്‍ കാറുകള്‍ ഒഴുകിനീങ്ങുന്നു. ഉച്ചഭക്ഷണത്തിന്റെ ക്ഷീണത്തില്‍ കണ്ണുകള്‍ പാതിയടഞ്ഞിരിക്കുമ്പോള്‍ റോഡരികിലെ കുതിരവണ്ടി ചിഹ്നങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം.

രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.

ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍.
-ത്രിശ്ശൂക്കാരന്‍
>>കൂടുതല്‍ ഇവിടെ

എന്റെ വേദന ആരറിയാൻ?

''നിങ്ങളെ വിവാഹം കഴിക്കുന്നതിനുമുമ്പ്‌ ചേട്ടന്‍ ഒരു മകനും സഹോദരനുമായിരുന്നുവെന്ന കാര്യം നിങ്ങള്‍ മറന്നുപോയി. വിവാഹം കഴിയുന്നതോടെ ഭാര്യ ഭര്‍ത്താവിന്റെ മാത്രം സ്വകാര്യസ്വത്താണെന്ന്‌ കരുതരുത്‌.''

'തലയണമന്ത്രം' സിനിമയില്‍ സമാധാനത്തോടെ കഴിഞ്ഞിരുന്ന തങ്ങളുടെ കുടുംബത്തില്‍ കലഹത്തിന്റെ വിത്തുകള്‍ പാകിയ ചേട്ടത്തി ഉര്‍വശിയോട്‌ ജയറാം പറയുന്ന ഡയലോഗാണിത്‌. ഭര്‍ത്താവ്‌ തങ്ങളുടെ മാത്രം സ്വകാര്യസ്വത്താണെന്ന്‌ കരുതുന്ന പെണ്‍കുട്ടികള്‍ പുതിയ തലമുറയില്‍ കൂടുതലാണ്‌. ''വിവാഹശേഷം ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും ഇടയില്‍പ്പെട്ട്‌ മാനസികസംഘര്‍ഷം അനുഭവിക്കുന്ന തങ്ങളുടെ പ്രശ്‌നങ്ങള്‍ സ്‌ത്രീകള്‍ മനസിലാക്കുന്നില്ലെന്ന്‌ തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസിലെ യു.ഡി. ക്ലര്‍ക്കായ സതീശന്‍.
-നാട്ടുകാരന്‍
>>കൂടുതല്‍ ഇവിടെ

ഉച്ചാടനം ഒരു വായന

പ്രചുര പ്രചാരം നേടിയ മലയാള ബ്ലോഗ്‌ മഹാകവികള്‍ക്കിടയിലെ ഇത്രേം ഉള്ള ഒരു കുഞ്ഞ് നക്ഷത്രമാണ് ശ്രീ .ആചാര്യന്‍ . ആചാര്യനെ പറ്റി ഞാന്‍ വല്ലതും പറഞ്ഞാല്‍ അതൊരു അധിക പ്രസംഗം ആകില്ലേ എന്ന ശങ്ക എന്നെ തളര്‍ത്തുന്നു . ഞാന്‍ അദ്ദേഹത്തെ പറ്റി വിശേഷിപ്പിക്കാന്‍ അശക്തനാണ് . ഒരു കവി മാത്രമല്ല ആചാര്യന്‍ . കഥാകൃത്ത് , ചിത്രകാരന്‍ , നല്ലൊരു കൃഷിക്കാരന്‍ എന്നീ നിലയിലും ഖ്യാതി ബൂലോകത്തിന് അകത്തും പുറത്തും നേടിയിട്ടുണ്ട് . എന്‍റെ വ്യക്തി പരമായ അടുപ്പം വെച്ച്‌ പറയുമ്പോള്‍ ഞാന്‍ വിശേഷിപ്പിക്കുന്നത് കൂടെ നിന്നു കാലില്‍ ചവിട്ടാന്‍ അറിയാത്തവന്‍ എന്നാണ് .അതില്‍ കൂടുതലായ ഒരു വിശേഷണം എന്തുകൊണ്ടും ആചാര്യന് ഇണങ്ങില്ല .
-കാപ്പിലാന്‍ ആചാര്യന്റെ കവിത വിലയിരുത്തുമ്പോള്‍

മഞ്ഞിലുറങ്ങിയ ആനക്കുട്ടി - ല്യുബ

നാല്പ്പതിനായിരത്തോളം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് മരിച്ച് മഞ്ഞുപാളികളില്‍ ശരീരം കേടാകാതെ കിടന്ന ഒരു ആനക്കുട്ടിയെ രണ്ടു വര്ഷം മുമ്പ് സൈബീരിയയില്‍ നിന്നും കണ്ടെടുത്തു.

ആനകുട്ടി എന്ന് വിളിക്കാമോ എന്നുറപ്പില്ല, വംശ നാശം സംഭവിച്ച ആനയുടെ പൂര്‍വികര്‍ ആയ മാമ്മോത്ത് (Woolly Mammoth) വിഭാഗത്തില്‍ പെട്ടതാണ് ശാസ്ത്രഞ്ജര്‍ 'ല്യുബ' ( ഇത് കണ്ടെത്തി പുറം ലോകത്തെ അറിയിച്ച തദ്ദേശവാസി 'യുറി ഖുദി' ,Yuri Khudi, യുടെ ഭാര്യയുടെ പേരാണ് Lyuba) എന്ന് പേരിട്ട ഈ ആനക്കുട്ടി.
-ജോണ്‍ ചാക്കോ
>>കൂടുതല്‍ ഇവിടെ

കൊടി മരത്തല്ല്എന്റമ്മോ.......അതൊരു തല്ലു തന്നെ ആയിരുന്നു ...റോട്ടിലൂടെ ഓടിച്ചിട്ടടി....കയ്യാലയ്ക്ക്‌ ചാരി വച്ചടി...പുഞ്ചക്കണ്ടത്തിലെ ചളിയിൽ വീണടി...ടെയ്‌ലർ ഷാജിയുടെ കടയിൽ മെ ഷിന്റെ മേലെ നിന്നടി...


തോണത്തോട്ടിലൂടെ അടി...അടിയുടെ പൊടി പൂരം.......പലരും ജട്ടിയുടെ നിറം കാട്ടി വിരട്ടിയാണു ..അടി .


കോളേജു വിട്ട്‌ വരുന്ന വഴി....എന്താന്നറിയില്ല.... തല്ലു നടക്കുന്നു ...കാണുന്നോരെല്ലാം കിട്ടുന്നോരെ തല്ലുന്നു..ഇതെന്താപ്പാ വെള്ളരിക്കാ പട്ടണമോ.....ഒരു മിന്നായം പോലെ ഒരുത്തന്റെ ചെരുപ്പ്‌..എനിക്കൊരു ഷേക്ക് ഹാന്റ് തന്നിട്ടു പറന്നു പോയി .....കൊച്ചേ..ഇങ്ങോട്ട് മാറിനിന്നേ...
-നന്ദ
>>കൂടുതല്‍ ഇവിടെ

കലിയുഗ വരദന്‍

അദ്ധ്യായം 35 - ഉദയാസ്തമന കൂത്ത്ശാസ്താകാവ്..
അയ്യപ്പന്‍ പൂജക്ക് വൃക്ഷാരാധനയുമായി ബന്ധമുണ്ട് എന്നതിന്‍റെ തെളിവ്!!
ശ്രീപരശുരാമന്‍ നൂറ്റെട്ടു ശാസ്‌താകാവുകളും, അതേ പോലെ ദുര്‍ഗാലയങ്ങളും കേരളത്തിന്‍റെയും നാനാഭാഗങ്ങളിലുമായി സ്ഥാപിച്ചുവെന്നാണ്‌ ഐതിഹ്യം.മലക്ക് പോകാന്‍ വ്രതമെടുത്തിരിക്കുന്ന അയ്യപ്പന്‍മാര്‍ ആലപിക്കുന്ന ശാസ്താംപാട്ടിനെയും, ഭജനകീര്‍ത്തനത്തെയും, ഉടുക്കു കൊട്ടി പാട്ടിനെയും കൂടാതെ, വിവിധതരം അയ്യപ്പന്‍ പാട്ടുകള്‍ ഈ കാവുകളില്‍ ആലപിക്കുന്നുണ്ട്.

ഉദയാസ്തമനകൂത്തിനെ കുറിച്ച് മനസിലാക്കണമെങ്കില്‍, ശാസ്താകാവുകളില്‍ പാടുന്ന വിവിധതരം അയ്യപ്പന്‍ പാട്ടുകളെ കുറിച്ച് ബോധമുണ്ടായിരിക്കണം.ഇത് ദേവനാരായണനു നന്നായി അറിയാം.അതിനാല്‍, ഉദയാസ്തമകൂത്ത് എന്തെന്നുള്ള ചോദ്യത്തിനു മറുപടിയായി, ഈ ശാസ്താംപാട്ടുകളെ കുറിച്ചുള്ള വിശദീകരണമാണ്‌ അദ്ദേഹം ആദ്യം നല്‍കിയത്..

നന്ദുണിപ്പാട്ട്‌:
ഇതും ഒരു തരം അയ്യപ്പന്‍പാട്ടാണ്.അയ്യപ്പന്‍ കാവുകളിലും, ഭഗവതി ക്ഷേത്രങ്ങളിലും, കളമെഴുത്തും പാട്ടും നടത്തുന്ന, തെയ്യംപാടികള്‍ അഥവാ ദൈവംപാടികള്‍ എന്ന വിഭാഗത്തിലുള്ള ആളുകള്‍ നന്ദുണിയും കൈമണിയും ഉപയോഗിച്ച് പാടുന്ന പാട്ടാണിത്.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

മലയിറങ്ങുന്ന ജിന്നുകള്‍ ( കഥ )

സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധമുള്ള പുകച്ചുരുളുകള്‍ക്കുള്ളില്‍,ചെരിഞ്ഞാടിക്കത്തുന്ന നിലവിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ ,കരിംപച്ച കരയുള്ള കാച്ചിത്തുണിയും പെണ്‍കുപ്പായവുമിട്ട ആമിന അര്‍ദ്ധബോധാവസ്ഥയില്‍ മലര്‍ന്ന് കിടന്നു. ശില്പ സൗന്ദര്യമുള്ള അവളുടെ ശരീരത്തിന് മുന്നില്‍ ആളിക്കത്തുന്ന ചെറിയൊരു ഹോമകുണ്ഡത്തിനപ്പുറം നീട്ടി വളര്‍ത്തിയ താടിയും തലയില്‍ തൊപ്പിയുമുള്ള ബുഖാരി തങ്ങള്‍ തടിച്ച ചുണ്ടുകളനക്കി മന്ത്രങ്ങളുരുവിട്ടു.
ശക്തിയായ ശ്വാസോച് ഛാസത്തില്‍ ഉയര്‍ന്ന് താഴുന്ന ആമിനയുടെ മാറിടവും ആലസ്യത്തില്‍ കാലിളകുമ്പോള്‍ സ്ഥാനം തെറ്റുന്ന കാച്ചിത്തുണിയും ബുഖാരിത്തങ്ങളുടെ മന്ത്രങ്ങള്‍ ഉച്ചത്തിലാക്കി. ഉച്ചസ്ഥായിയിലുള്ള മന്ത്രങ്ങള്‍ക്കിടയില്‍ ബുഖാരിത്തങ്ങള്‍ തൊപ്പിയഴിച്ച് പീഠത്തില്‍ വെച്ചു. വെളുത്ത നീളന്‍ കുപ്പായം ചുമരിലെ ആണിയില്‍ തൂക്കി. കയ്യിലെ ചൂരല്‍ കൊണ്ട് ഭിത്തിയില്‍ തലങ്ങും വിലങ്ങും അടിച്ചു.
-

കാര്‍മേഘം(ജിദ്ദ പ്രളയത്തില്‍ നിന്ന്)

മാനം കറുത്തപ്പോള്‍
മനം കുളിര്‍ കൊണ്ടു..
ആരവം മുഴക്കി
അവ തിമിര്‍ത്തിറങ്ങാന്‍ തുടങ്ങി..
പ്രവാസത്തിന്‍റെ
അത്യപൂര്‍വ്വ കാഴ്ച!
കരിഞ്ഞുണങ്ങിയ ഭൂമിയും,
-

ചോദ്യം

ഇരുമ്പ് മുറിച്ചു പോയേക്കാവുന്ന
വലിയ വലിയ നിശബ്ദതകള്‍ ജലത്തിലൊ
മണ്ണിലൊ അല്ലാതെ താഴ്ന്നു താഴ്ന്നു
പോകുന്നുണ്ടൊ വേറെ ഏതെങ്കിലും
ഇടങ്ങളില്‍.
-

സന്ധ്യയുടെ യാത്രമാംസം വെന്തുകഴിഞ്ഞപ്പോള്‍,ദഹിക്കാന്‍ കാത്തു നില്‍ക്കാതെ അസ്ഥി ചിതയില്‍ നിന്നും എഴുന്നേറ്റ് നടന്നു.
പുഴക്കരയില്‍ അപ്പോള്‍ സന്ധ്യ യാത്രയുടെ ദൂരം ഗണിക്കാന്‍ ത്രാസിനുമുന്നില്‍ ക്യൂനില്‍ക്കുകയായിരുന്നു.

നിഴലില്‍ ജീവിച്ച ഒരാള്‍

"അയ്യേ! ഉണ്ണീ, അരുത്, അമ്മ പറഞ്ഞു.

എന്റെ കൈകളോ ശ്രദ്ധയോ അവിടെ പതിഞ്ഞു പോയാലുടനെ അമ്മ അതു പറഞ്ഞു. തോഴികളും അടുക്കളക്കാരികളും എല്ലാം അതു തന്നെ പറഞ്ഞു. എല്ലാവരും എപ്പോഴും എന്റെ ചുറ്റിനും ഉണ്ടായിരുന്നു. ഒരിക്കലും അവരെന്നെ ഒറ്റക്കിരിക്കുവാനോ ചിന്തിക്കുവാനോ വിട്ടില്ല. എന്റെ ബാല്യം മുഴുവനും, അതു കഴിഞ്ഞും ഞാന്‍ അമ്മയുടെ നിഴലിലായിരുന്നു.

എപ്പോഴും ഞാന്‍ അന്തപുരത്തില്‍ ഒരുപാട് സ്ത്രീകള്‍ക്കിടയില്‍ ഒറ്റക്കായിരുന്നു. എന്റെ ഏകാന്തതയെപ്പറ്റി അവരൊരിക്കലും മനസ്സിലാക്കിയില്ല. അല്ലെങ്കില്‍ തന്നെ ഒരു നാലു വയസ്സുകാരന്റെ ഏകാന്തതയെപ്പറ്റി ചിന്തിക്കുവാന്‍ മാത്രം ബുദ്ധിയുള്ളവരാണോ
ഈ മുതിര്‍ന്നവര്‍.
- ജെ

2 comments:

ഭൂതത്താന്‍ said...

നിങ്ങളുടെ ഉദ്ദ്യമം ശ്ലാഘനീയം തന്നെ ...നന്ദി


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Anonymous said...

ethu badaaa...vijayamakattea...
sidhiq.p.i mala

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP