FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

12 ഡിസംബര്‍ 2009 - ജ്യോനവന്‍ സ്മാരക കവിതാ അവാര്‍ഡ്‌

Saturday

ജ്യോനവന്‍ സ്മാരക കവിതാ അവാര്‍ഡ്‌
കാപ്പിലാന്‍
ബൂലോകത്തിലെ പ്രശസ്ത പത്രം ബൂലോകം ഓണ്‍ലൈന്‍ , ഇത്തവണ ബൂലോകത്തെ കഴിവുള്ള , പ്രതിഭയുള്ള , നല്ല താലന്തുകളുള്ള ബ്ലോഗ്‌ എഴുത്ത് കാര്‍ക്ക് ബ്ലോഗ്‌ അവാര്‍ഡ്‌ 2009 കൊടുക്കുന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു . ബ്ലോഗിലെ മിനി ഓസ്കാര്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയത്തക്ക വിധത്തില്‍ തികച്ചും വിപുലമായ പരിപാടികളാണ് അണിയറയില്‍ ആസൂത്രണം ചെയ്യുന്നത് .
ഇതിലെ

നോമിനേഷന്‍ അപ്ഡേറ്റ്
ബൂലോകം ഓണ്‍ലൈന്‍
‍നോമിനേഷനുകള്‍ ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി. ചില വിഭാഗങ്ങളില്‍ വളരെയധികം നോമിനേഷനുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും മറ്റു ചില വിഭാഗങ്ങളില്‍ ഇനിയും നോമിനേഷനുകള്‍ വരുവാനുണ്ട്. ബാല ബ്ലോഗ്, കാര്‍ഷിക ബ്ലോഗ്, സ്കൂള്‍ ബ്ലോഗ്, പരിഭാഷാ ബ്ലോഗ്, വിജ്ഞാന ബ്ലോഗ്, പാചക ബ്ലോഗ്, ആത്മ കഥാ ബ്ലോഗ്, ശാസ്ത്ര ബ്ലോഗ് തുടങ്ങിയ ഇനങ്ങളില്‍ നോമിനേഷനുകള്‍ ഇനിയും വരുവാനുണ്ട്. വായനക്കാരുടെ സഹകരണം ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമായിരിക്കുന്നു. മികച്ച കമന്റര്‍, ബ്ലോഗിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ എന്നീ വിഭാഗങ്ങളില്‍ ആരുടേയു പേരുകള്‍ ഇതുവരേയും വന്നിട്ടില്ല. എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ അന്തരിച്ച ജ്യോനവന്റെ പേര് കവിതയ്ക്കായുള്ള അവാര്‍ഡിനിടാവുന്നതാണ്.
ഇതിലെ

വിഭാഗീയത വളര്‍ത്താന്‍ ഒരു ബൂലോക അവാര്‍ഡ്!
അമ്മേടെ നായര്
നൊബേല്‍ പുരസ്കാരത്തിന്റെ സമ്മാനത്തുക വരെ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് കുറവു വരുത്തിയപ്പോള്‍ ബൂലോകത്ത് നിന്നും ഇതാ കേള്‍ക്കുന്നു ഒരു അവാര്‍ഡ് വാര്‍ത്ത.അനോണി ബ്ലോഗര്‍ക്കും അവാര്‍ഡുണ്ട് എന്ന സന്തോഷമാണ് നായര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്.
ഇതിലെ

ലേഖനം
ഔസേപ്പച്ചന്റെ സംഗീതം
പ്രദീപ്
വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പു കണ്ട ഒരു സിനിമയിലെ ഒരു രംഗം ഇപ്പോഴും ഓര്‍മ്മയില്‍ നിലനില്‍ക്കുന്നു. സിനിമയുടെ പേരു്‌ 'അഹം' എന്നാണെന്നു തോന്നുന്നു, വലിയ നിശ്ചയമില്ല. പേരുകള്‍, തീയതികള്‍, സംഖ്യകള്‍, മനുഷ്യരുടെ മുഖങ്ങള്‍ എന്നിവയൊക്കെ പെട്ടെന്നു തന്നെ ഓര്‍മ്മയില്‍ നിന്നു മാഞ്ഞു പോകുന്നു. ആ സിനിമയില്‍ മോഹന്‍ ലാല്‍ ഭര്‍ത്താവായും ഉര്‍വ്വശി ഭാര്യയായും വരുന്നു.
ഇതിലെ

കഥ
കഫേ മെക്സിക്കോ - പാര്‍ട്ട്‌ 01
ജയേഷ്
കഥ ഇത് വരെ.....( നഗരത്തിലെ “കഫേ മെക്സിക്കോ “ എന്ന ഹോട്ടലിലെ മുറിയില്‍ അജ്ഞാതനായ ഒരു യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുന്നു. ഏറെ വിവാദങ്ങള്‍ ക്കും ചര്‍ ച്ചകള്‍ ക്കും ശേഷം ഡിക്റ്ററ്റീവ് സുബോധിനെ കേസിന്റെ ചുമതല ഏല്‍ പ്പിക്കുന്നു. സുബോധ് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്‌ )തുടര്‍ന്ന് വായിക്കുക …കഫേ മെക്സിക്കോയിലെ കൊലപാതകം നടന്ന് ഒരു വര്‍ ഷത്തിന്‌ ശേഷം അതേ നഗരത്തിലെ ഒരു ബസ് സ്റ്റാന്റ്. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ബസ്റ്റാന്റിലെ തിരക്കുകള്‍ ക്കിടയില്‍ ഒരു പെണ്‍ കുട്ടി പരിഭ്രമിച്ച് നില്‍ ക്കുന്നു.
ഇതിലെ

സിനിമ
സിനിമാക്കാഴ്ചകള്‍ - ഒന്ന്
വെള്ളെഴുത്ത്
പതിവുപോലെയല്ല രണ്ടു ദിവസം മുന്‍പേ ഫെസ്റ്റിവല്‍ പുസ്തകം കിട്ടി. ഏതൊക്കെ സിനിമകള്‍ കാണണമെന്ന ആസൂത്രണം നിര്‍മ്മിക്കാന്‍ അത്രയും മതി. പിന്നെയുള്ളത് ഏതു ദിവസം ഏതിനുവേണ്ടി മാറ്റി വയ്ക്കണം എന്നുള്ളതാണ്. അതിന് ഷെഡ്യൂള്‍ വരണം. അതു പതിവുതെറ്റിക്കാതെ ഇത്തവണയും താമസിച്ചേ വന്നുള്ളൂ. എങ്കിലും സാരമില്ല. ആദ്യദിവസം തന്നെ ആഫ്രിക്കയുടെ ജെറുസലേമയും (റാഫ് സിമാന്‍) അമേരിക്കയുടെ ടേക്കിംഗ് വുഡ്സ്റ്റോക്കും ( ആങ് ലീ)
ഇതിലെ

കേരളത്തിന്‍റെ ചലച്ചിത്രോത്സവത്തിനു തിരിതെളിഞ്ഞു
ഹരി
കേരളത്തിന്‍റെ പതിന്നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു തിരിതെളിഞ്ഞു. നിശാഗന്ധിയില്‍..
ഇതിലെ

കവിത
ലോക്കല്‍ കര്‍ഷകനൊരു മിഡ്ഡില്‍ക്ലാസ്സ് ചരമഗീതം
വിശാഖ്
തൊടിയില്‍ വളരാത്തവണ്ണംരുചികളെ വളര്‍ത്തരുതെന്ന് പറഞ്ഞത്
ആര്‍ക്കുമിതുവരെ ദഹിച്ചിട്ടില്ല
സവാളയും കാബേജും
ഇതിലെ

കവിത
തൃശൂര്‍ പൂരം
കുനിയന്‍
തൃശ്ശൂരില്‍
വടക്കും നാഥക്ഷേത്ര ത്തിന്‍റെ
വടക്കേ ഗോപുര നടയിലിരുന്നു
മണികുട്ടന്ടെ അച്ഛന്‍ പുട്ട് കുത്തുന്നത് കണ്ടിട്ടുണ്ടോ?
ചുട്ടെടുത്ത ചങ്ക് ഇടിച്ചു
തരിയാക്കി
മേമ്പോടിക് വിഷാദം ചെര്‍ത്തുവേവിച്ചു കുത്തിയെടുത്തത്
ഇതിലെ

പുസ്തകം
നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്
ആഗ്നേയ
ഡാൻ ബ്രൌണിന്റെ “ലോസ്റ്റ് സിമ്പൽ” എന്ന നോവലിൽ നോയിട്ടിക് ശാസ്ത്രജ്ഞയായ കാതറീൻ ആത്മാവിന്റെ ഭാരം അളക്കുന്നുണ്ട്.കാതറീന്റെ “സ്പെസിമൻ” ആകാൻ തയ്യാറായ മരണാസന്നനായ മനുഷ്യനെ അദ്ദേഹത്തിന്റെ ഭാര്യയും,ഒരു സഹായിയും ചേർന്ന് വായുകടക്കാത്ത ഒരു സിലിണ്ട്രിക്കൽ ചേം‌ബറിനുള്ളിൽ അടക്കുന്നു.
ഇതിലെ

നര്‍മ്മം
ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും
രഘുനാഥന്‍
പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്.അതുപോലെ തന്നെ ഞെട്ടാനും ഞെട്ടിക്കാനും എന്തെങ്കിലും കാരണങ്ങള്‍ വേണം.ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.അതാണ്‌ എന്റെ സുഹൃത്തായ ശ്രീ കെ. ആര്‍. സുരേഷ് കുമാര്‍
ഇതിലെ

ഫാദറിന്റെ ധര്‍മ്മസങ്കടങ്ങള്‍
തെക്കേടന്‍/ഷിബു മാത്യു ഈശോ
ക്രിസ്തുമസ് കരോളിനിറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പ്രയാസം ഒരു ക്രിസ്തുമസ് ഫാദറിനെ ഒപ്പിക്കാനാണ്. ഫാദറിന്റെ കുപ്പായവുംമുഖം‌മൂടിയും ഒക്കെവച്ച് കരോള്‍ തീരുന്നതുവരെ നടക്കാന്‍ അല്പം പ്രയാസം തന്നെയാണ്. (ഇപ്പോള്‍ കൂലിക്ക് ആളെ വിളിച്ചാണ്ക്രിസ്തുമസ് ഫാദറാക്കുന്നത്.
ഇതിലെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP