FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

30 ഡിസംബര്‍ 2009 -അവാര്‍ഡ് പുതിയ വഴിത്തിരിവിലേക്ക് ..

Wednesday

പാനല്‍ അംഗങ്ങള്‍

സുഹൃത്തുക്കളെ,

ബൂലോകം ഓണ്‍ലൈന്‍ നടത്തിവരുന്ന പോള്‍ വളരെ സുതാര്യമായി നടത്തുവാന്‍ ഞങ്ങള്‍ ഒരു വിദഗ്ധ പാനലിനെ നിയോഗിയ്ക്കും എന്ന് അറിയിച്ചിരുന്നല്ലോ. ഈ പാനല്‍ നിങ്ങളുടെ ബ്ലോഗുകളില്‍ സന്ദര്‍ശനം നടത്തുന്നതായിരിയ്ക്കും. പൊതുവെ നോമിനേഷന്‍ ലഭിച്ചിരിക്കുന്ന എല്ലാ ബ്ലോഗുകളും പരിഗണിക്കപ്പെടും. ഇനിയും ബ്ലോഗുകള്‍ സമര്‍പ്പിക്കാനുള്ളവര്‍ക്ക് അതിനായുള്ള അവസരവും ലഭ്യമാണ്. ഏതാനും ദിവസത്തിനകം ഫല പ്രഖ്യാപനം ഉണ്ടാകും എന്ന സന്തോഷ വാര്‍ത്തയും നിങ്ങളെ അറിയിച്ചു കൊള്ളുന്നു.logo പാനലിലെ അംഗങ്ങളെ കണ്ടെത്തുവാനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍. തികച്ചും യോഗ്യരായ പാനല്‍ അംഗങ്ങള്‍ തന്നെ വേണമെന്നുള്ള നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനായി കഴിഞ്ഞ ദിവസങ്ങള്‍ മുതല്‍ പലരുമായും ബന്ധപ്പെട്ടു വരികയായിരുന്നു. ഒടുവില്‍ ഞങ്ങള്‍ ഉദ്ദേശിച്ച പോലെ തന്നെ ഒരു നല്ല പാനല്‍ അംഗങ്ങളെ സംഘടിപ്പിയ്ക്കാന്‍ കഴിഞ്ഞു. അവരുടെ പേരുവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .

-ബൂലോകം ഓണ്‍ലൈന്‍

>>ഇവിടെ

ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010


ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010

പ്രിയരെ.....

ബഹറൈന്‍ ബ്ലോഗ് & ഫാമിലി മീറ്റ്-2010, ഈ വരുന്ന ജനുവരി 8 നു
വെള്ളിയാഴ്ച സൌത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ 7 മണിക്ക് വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

പരിപാടി വിജയമാക്കുന്നതിന് മെമ്പേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ. പുതിയതായി നിരവധി ബ്ലോഗേഴ്സ് ബഹറൈനില്‍ വന്നിട്ടുണ്ട്. പര്‍സ്പരം കാണാനും, പരിചയപ്പെടാനും നിയതമായ ഒരു ചട്ടക്കൂട്ടിലും പെടുത്താതെ, എല്ലാവരും കൂടി യോജിച്ച് നടത്തുന്ന ഒരു
ബ്ലോഗ് & ഫാമിലി മീറ്റ്.
-ബഹറിന്‍ ബൂലോകം
>>ഇവിടെ

2009-ലെ 'അളുപുളി' അവാര്‍ഡുകള്‍.



2009-ലെ മികച്ച പത്ത് ബ്ലോഗുകള്‍ക്കുള്ള 'അളുപുളി' അവാര്‍ഡുകള്‍ താഴെ പറയുന്ന ബ്ലോഗുകള്‍ നേടി.-ജോണ്‍ ചാക്കോ >>ഇവിടെ

ഹര്‍ത്താല്‍ കൊണ്ട് എന്ത് നേടി ?


വീണ്ടുമൊരു ഹര്‍ത്താല്‍ കൊണ്ട് ജനങ്ങള്‍ക്കെന്തു ഗുണം ഉണ്ടായി. കൂടിയ വില കുറയ്ക്കാനോ ജീവിത നിലവാരം ഉയര്‍ത്താനോ ഈ സര്‍ക്കാരിനെ കൊണ്ട് ഒട്ടു ആകുമില്ല. പിന്നെ എന്തിനീ സമരം.

ഹര്‍ത്താല്‍ ബി എം എസ് നടത്തിയത് കൊണ്ട് കുറ്റം പറയുന്നതല്ല. ഹര്‍ത്താലിനെ എതിര്‍ത്ത് ഒരു കോണ്‍ഗ്രസ്‌ നേതാവ് പറയുന്നതും കേട്ട്. എന്നാല്‍ ഈ നേതാവ് അവര്‍ നടത്തുമ്പോഴും അങ്ങിനെ തന്നെ പറയണം. പിന്നെ ഇതെല്ലാം ഒരു ജീവിതത്തിന്റെ ഭാഗമാക്കിയ ഇടതന്മാര്‍ക്ക് ഹര്‍ത്താല്‍ കൂടാതെയും പറ്റില്ല.
- കറുത്തേടം.
>>ഇവിടെ

കാക്കരയുടെ ഹർത്താൽ ചിന്തകൾ

ബൂലോകം ഹർത്താലുമായി കടിപിടി കൂടുമ്പോൾ കാക്കര മാത്രം കുലം കുത്തിയായി മാറി നിൽക്കരുതല്ലോ. അതിനാൽ തന്നെ കാക്കരയുടെ ഹർത്താൽ ചിന്തകൾ ഇവിടെ പോസ്റ്റട്ടെ. ഹർത്താൽ മുത്തപ്പാ, കമന്റിയാലും!

ഹർത്താൽ എന്റെ ജന്മാവകാശമാണ്‌, എല്ലാ ഹർത്താലുകളും ജീവൻ കൊടുത്തും നിലനിർത്തും. സത്യം സത്യം സത്യം!
-കാക്കര
>>ഇവിടെ

പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍

“പോക്കരാക്കാ...പുതുവര്‍ഷമാണല്ലോ വരുന്നത്...” ഞാന്‍ പറഞ്ഞു.


“ആ...എന്താ ജ്ജ് ഞമ്മളെക്കൊണ്ട് ബല്ല കുന്ത്രാണ്ടോം ഒപ്പിക്കാനുള്ള പരിപാടി ആയിരിക്കും”


“അല്ല...ങ്ങള് ഒര് സൂപ്പര്‍സ്റ്റാര്‍ ആണ് ബൂലോകത്ത്...” ഞാന്‍ പോക്കരാക്കയെ ഒന്നു പൊക്കി.


“സുബറ് സ്റ്റാര്‍ ആണെന്നോ, കള്ള സുബറേ...ഹമ്ക്കേ..പോ...
-അരീക്കോടന്‍
>>ഇവിടെ


കുടുംബവിശേഷം

ജി.മനു
‘ഞാന്‍ സ്വാമി സ്വയംവരാനന്ദന്‍... ക്രുദ്ധരായ ചില ഭക്തജനങ്ങള്‍ കപടസ്വാമി എന്നാരോപിച്ച് താടിജടാദികള്‍ വെട്ടി മര്‍ദ്ദിതനാക്കിയതുകൊണ്ട്, ഒരജ്ഞാത കേന്ദ്രത്തിലാണ് ഞാനിപ്പോള്‍..
ഇതിലെ
നൊസ്റ്റാള്‍ജിയ
ഇര്‍ഷാദ്

ഓര്‍മകളെ തട്ടിയുണര്‍ത്തിക്കൊണ്ട് സൈജുവിന്റെ ഫോണെത്തിയിട്ടു കുറച്ചു ദിവസമായി. യാന്ത്രികമായതും ആവര്‍ത്തന വിരസവുമെങ്കിലും, വളരെ സ്വസ്ഥമായി ജീവിതം മുന്നോട്ടുപോകുമ്പോഴാണവന്റെയൊരു കോള്‍.
ഇതിലെ
ഇന്‍ഫിനിറ്റ് ലൂപ്പിലെ യക്ഷി
ഏവൂരാന്‍

"ഫക്ക് മീ..!" യക്ഷി കാമാര്‍‌ത്തയായി നീട്ടി അലറുന്നത് അങ്ങിനെയാണു്‌. വൃദ്ധനായ മാന്ത്രികന്റെ നല്ലസമയം തുടങ്ങുന്നത് യക്ഷിയുടെ ഈ അലര്‍‌ച്ചയോടെയാണു്‌.
ഇതിലെ
കിണറ്റിലെ തവളകള്‍
നന്ദന
തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇതിലെ

വിശപ്പിന്റെ വഴി

തണുപ്പിന്‍ തുള്ളിയില്‍ ഉറങ്ങിക്കുതിര്‍ന്നാ കരിയിലയും‍,
ഉണങ്ങിയൊട്ടിയൊരു വയറിന്റെ വിളികേട്ടുണര്‍ന്നു.

കുലുങ്ങിത്തെറിച്ചകന്നൊരാ തുട്ടുകള്‍,
തടുത്തുകൂട്ടിയൊതുക്കി കീശയില്‍.

തടുത്തിടാന്‍, ഒരോട്ടയില്‍ കഴിയാത്തൊരാ കിങ്കരന്‍,
കുലുങ്ങിച്ചിരിച്ചുകൊണ്ട് കീഴോട്ടു ചാടി.
-എഴുത്തുകാരി
>>കൂടുതല്‍ ഇവിടെ

1 comments:

mittayi said...

ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌Join Now http://www.MITTAYI.com

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP