FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബ്ലോഗില്‍ കണ്ടത്

Saturday

05ഡിസംബര്‍2009- ബ്ലോത്രം ബ്ലോഗില്‍ കണ്ടത്

ട്രാക്ടര്‍ ചാണകമിടുന്നില്ല ......ഷിനോ ജേക്കബ്.. ശരിയാണ് ചാണകം ഇടുന്നില്ലായിരിക്കും ..എന്നാല്‍ നിലം ഉഴുന്നുണ്ടല്ലോ..(പക്ഷേ കാളയെ വിവിധ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം)
ആരാണ് ഇന്ന് കാളയെ ഉഴാന്‍ ഉപയോഗിക്കുന്നത്..അങ്ങനെ കാളയെക്കൊണ്ട് ജോലി ചൈയ്യിക്കാന്‍ ഇന്ന് ആരെയെങ്കിലും കിട്ടുമോ..കൃഷി ജോലിക്ക് ആരെയും കിട്ടാന്‍ ഇല്ലാത്ത ഇന്നത്തെ കാലത്ത് കാളകളെ ക്കൊണ്ട് ഉഴുതിട്ടു വേണം കൃഷി ചെയ്യാന്‍ എന്ന വാദം ബാലിശം തന്നെ ..
തകര്‍ന്നു തരിപ്പണമായ കേരളത്തിലെ കര്‍ഷകര്‍ ഈ വാദത്തോട്‌ ഇന്ന് യോജിക്കുമെന്നു കരുതുന്നുണ്ടോ ..കൃഷി ഭൂമി എന്താണെന്ന് അറിയാത്ത അവിടേക്ക് കാലെടുത്തു കുത്താത്ത യുവ ജനതയോടാണ് കാളയെ വാങ്ങി ഉഴാനും ചാണകം കോരാനും പറയുന്നത്..നടാനും കൊ യ്യാനും ആളുകളെ കിട്ടാതെ ..വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ കൊയ്ത്തു മെതി യന്ത്രങ്ങള്‍ കിട്ടാതെ പാടത്ത് മുളച്ചു നശിച്ച നെല്‍പ്പാടങ്ങള്‍ മറന്നോ.. ഇത്തരം വാദങ്ങള്‍ പറയാന്‍ എളുപ്പമാണ്..കാളവണ്ടി യുഗത്തിലേക്ക് തിരിച്ചുപോകണം എന്നു പറയുന്ന താങ്കള്‍ അത്തരം ഒരു വാഹനം സ്വന്തമായി ഉപയോഗിക്കുമോ..ഇനി എന്‍റെ വാഹനം കാള വണ്ടിയകട്ടെ എന്നു തീരുമാനിക്കുമോ ..ഉപദേശങ്ങള്‍ ചിലവില്ലാത്തതാണ് ..പറഞ്ഞാല്‍ മതി.. സ്വയം നടപ്പിലാക്കാന്‍ പറ്റാത്തത് മറ്റുള്ളവരെ നടപ്പിലാക്കാന്‍ ഉപദേശിക്കുന്നത് ശരിയാണോ ...
മറ്റു രാജ്യങ്ങള്‍ ആധുനിക കൃഷി രീതികള്‍ നടപ്പിലാക്കി ആസിയാന്‍ കരാറുകള്‍ പോലെയുള്ള കരാറുകളുമായി അവശേഷിക്കുന്ന കാര്‍ഷകരെയും വിഴുങ്ങാന്‍ ഒരുങ്ങി വരുമ്പോഴാണ് കാളയെയും പശുവിനെയും പൊക്കി പ്പിടിച്ചു വരുന്നത്
താങ്കള്‍ പറഞ്ഞതില്‍ ഒരു കാര്യമുണ്ട് ...പാല്‍ വ്യവസായം നാടന്‍ പശുക്കളെ ഉപയോഗിച്ചു ലാഭകരം അല്ലെങ്കിലും നമ്മുടെ തനതു വര്‍ഗങ്ങളെ നില നിര്‍ത്തെണ്ടാതുണ്ട് ..എന്നുള്ളതില്‍ യോജിക്കുന്നു..എന്നാല്‍ നമുക്ക് പ്രത്യാശനല്‍കുന്നത് , ഭാരതത്തിന്‍റെ ചില

ഭഗങ്ങളില്‍ തനത് പശുവര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നതിലാണ്....... ( കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോ‍ഷപൂര്‍വ്വം ഉഴട്ടേ ......,
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ ....
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ
..
താങ്കള്‍ സ്വയം സഞ്ചരിപ്പിച്ചോളൂ എന്നാല്‍ ഇനിയും നഷ്ട്ടപെടാത്ത ഇത്തിരി കൃഷിഭൂമിയും കര്‍ഷകരെയും വെറുതെ വിടൂ ..അവര്‍ അവര്‍ക്ക് ലാഭം എന്നു തോന്നുന്ന രീതിയില്‍ ചൈയ്തോട്ടെ ...


സമുദ്രവിതാനം ഉയരുന്നു; പ്രതീക്ഷിച്ചതിലും വേഗത്തില്‍..ജെ .

ആഗോളതാപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്രവിതാനം 1.4 മീററര്‍ ഉയരാന്‍ ഇത് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.
വരും നാളുകളില്‍ ലോകത്തിനു മുന്നില്‍ ഭീഷണിയായി രിക്കുന്ന ഈ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ പുനരവലോകനം നടത്തേണ്ടിയിരിക്കുന്നു ...വികസിത രാജ്യങ്ങള്‍ അവരുടെ സുഖ സൌകര്യങ്ങള്‍ക്ക് പ്രകൃതിയെ ആവളോം ചൂഷണം ചെയ്യ്തു കഴിഞ്ഞു..ഇപ്പോഴും ചെയ്യ്തു കൊണ്ടിരിക്കുന്നു...അവര്‍ ഇപ്പോഴും കുറ്റപ്പെടുത്തുന്നത് ഇന്ത്യ ..ചൈന .ബ്രസ്സീല്‍ പോലുള്ള വികസ്വര രാജ്യങ്ങളെയാണ് ..ഇത്തരം ഇരട്ടത്താപ്പുകളാണ് യഥാര്‍ഥത്തില്‍ ഈ സമ്മേളനങ്ങളുടെ ആകെത്തുക...അന്നക്കുട്ടിയമ്മയുടെ തിരുമുറിവുകള്‍..കുഴൂര്‍ വിത്സന്‍..


പ്രശസ്ത കവി കുഴൂര്‍ വിത്സന്റെ ഈ കുറിപ്പ് മനസ്സില്‍ തട്ടി,,
ഒരു നിമിഷം അമ്മയെ ഓര്‍ക്കാന്‍.. വായിച്ചു പോകുന്നവര്‍ക്ക് ഈ ബ്ലോഗിലൂടെ കഴിയുന്നു ..അമ്മ എന്ന സത്യം ..വായനക്കാരിലേക്ക് പകര്‍ന്നു നല്‍കാന്‍ കവിക്കും..

അതിലെ ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ പേരെന്തായിരിക്കും ?
പുരുഷനെന്നോ ? ...
.കവിയോടൊപ്പം നമ്മള്‍ ഓരോരുത്തരും ചോദിച്ചു കൊണ്ടേയിരിക്കും ........പരദൂഷണത്തിന്‌ അതിരുകളുണ്ടോ?..നൊടിച്ചില്‍


ഇല്ല എന്നു മാത്രം പറയാം ..
തങ്ങള്‍ വരുന്നത് തൊണ്ട തൊടാതെ വിഴുങ്ങി..അതിനുസരിച്ചു ചിന്തിക്കുന്നവരാണ് മലയാളികള്‍ എന്നൊരു ധാരണ ചില പത്ര മാസികകളില്‍ കൂലിക്കെഴുതുന്ന ചില എഴുത്തുകാര്‍ക്കെങ്കിലും ഉണ്ട്..അതേറ്റു പിടിച്ചു തൊള്ള തുറക്കാന്‍ കുറെ അരാഷ്ട്രീയ വാദികളും ..അവര്‍ക്കിപ്പോള്‍ പ്രണയം പിണരായിയോടാണ്... മറ്റേതെങ്കിലും വലതു പക്ഷ നേതാക്കളുടെ ..ഉദ്ധ്യോ ഗസ്തരുടെ വീടിനെക്കുരിച്ചോ എഴുതിയാല്‍ അത് സത്യമായിരിക്കും എന്നു എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും അറിയാം അത് കൊണ്ട് ആരും അതിനെതിരെ വാളെടുക്കില്ല എന്നും തങ്ങളുടെ കൂലിയെഴുത്തു വൃഥാ വിലായിപ്പോകും എന്നവര്‍ക്കറിയാം ..എന്നാല്‍ നുണ എഴുതി പ്പിടിപ്പിച്ചാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ആളുകള്‍ ഉണ്ടാവും എന്നും അങ്ങനെ തങ്ങള്‍ക്കും തങ്ങളുടെ നുണ കള്‍ക്കും മൈലേജ് ഉണ്ടാകും എന്നവര്‍ക്കറിയാം ..
ഹതാശമാ‍യ പ്രാര്‍ത്ഥനകള്‍..വര്‍ക്കേഴ്സ് ഫോറം...


കബറടക്കുന്ന ചേരിചേരാ നയം

ഇന്ത്യയോട് പലസ്തീനികള്‍ക്ക് പഴയ മതിപ്പില്ല. തങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നതിന് സഹായിക്കുകയാണെന്ന് അവര്‍ക്കറിയാം. ആയുധക്കരാറില്‍ റഷ്യയെ അവഗണിച്ചാണ് ഇസ്രയേല്‍ കൂട്ടുകെട്ട്. പലസ്തീന്‍കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ ഉപഗ്രഹമായ ടെക്സാര്‍ വിക്ഷേപിച്ചതും ഇന്ത്യയാണ്. ചാന്ദ്രയാന്‍ ദൌത്യത്തിലും ഇസ്രയേലിനു പങ്കുണ്ട്. അവിടത്തെ ചാരസംഘടനയായ മൊസാദ് ഇന്ത്യയാകെ ചിറകുവിടര്‍ത്തിയിരിക്കയാണ്. വാജ്പേയി സര്‍ക്കാര്‍ ഹിന്ദുത്വ ശാക്തീകരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഇസ്രയേല്‍ബന്ധം കോണ്‍ഗ്രസും തുടരുകയാണ്. ഇടതുപക്ഷത്തിന്റെയും മുസ്ളിങ്ങളുടെയും മതേതര സംഘടനകളുടെയും എതിര്‍പ്പു കൂസാതെയാണിത്.

ലോക ജനതയ്ടെ മനസ്സാക്ഷി ക്കുമുന്നില്‍ മുന്നില്‍ ഒരു ചോദ്യ ചിഹ്ന്ന മായി നിലനില്‍ക്കുന്ന പലസ്തീന്‍ പ്രശനത്തില്‍ ഇന്ത്യ വേട്ടക്കാരനും ഇരക്കും ഒരുപോലെ ഒപ്പം നില്ല്കുന്ന കാഴ്ചയാണ് കാണുക.. ചേരിചേരാ നയം ഉയര്‍ത്തി പ്പിടിക്കുന്ന ഇന്ത്യയെപ്പോലെ ശക്തമായ ഒരുജനാതിപത്യ രാജ്യത്തെ ജനങ്ങള്‍ ..പലസ്തീന്‍ പ്രശനത്തില്‍ ഭരണാധികാരികള്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നയം എതിര്‍ത്തു തോല്പ്പികെണ്ടാതാണ് ...കാലികമായ വിഷയം അവതരിപ്പിക്കുന്ന ബ്ലോഗിന് ആശംസകള്‍..


നീതി കിട്ടാതെ ഭോപാല്‍...ജാഗ്രത.


ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തത്തിന് വ്യാഴാഴ്ച 25 വയസ്സ് തികയുമ്പോഴും ലക്ഷങ്ങളുടെ കണ്ണുനീര്‍ കാണാന്‍ അധികാരികള്‍ക്കാകുന്നില്ല.
.
ഭോപ്പാല്‍ ദുരന്തത്തിന്റെ ഉള്ളരകളിലേക്ക് വെളിച്ചം വീശുന്ന ഈ ബ്ലോഗ്‌ ആവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് ..വാര്‍ത്തകളുടെ വിശ്വാസ്യത.... ?
റാംജി.
..തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഇഷ്ട്ടക്കാര്‍ ജയിച്ചു കയറാന്‍ അവര്‍ക്കനുകൂലമായി വാര്‍ത്തകള്‍ പടച്ച്ചുണ്ടാക്കുകയും ..വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ...എതിരാളികളെ തേജോ വധം ചൈയ്യുന്ന വാര്‍ത്തകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് പതിവാണ് ,,കേരളത്തിലും ചില ബൂര്‍ഷാ പത്രങ്ങളും ചാനലുകളും ഈ പരിപാടി കുറെ കാലമായി നടത്തി വരുന്നുണ്ട് ....
വാര്‍ത്തകള്‍ ഇത്തരം പത്രങ്ങളുടെ ആകുമ്പോള്‍ ചിലരെങ്കിലും വിശ്വസിക്കും ..അത് തന്നെയാണ് ഇവരുടെ ലക്ഷ്യവും ...ആറാമിന്ദ്രിയം - കവിത സമാഹാരം..

ബ്ലോഗിലും ഒര്കുട്ടിലും പരിചിതനായ കവി ശ്രീ ഗിരിഷ് വര്‍മയുടെ "ആറാമിന്ദ്രിയം "എന്ന കവിത സമാ ഹാരം മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് പുറത്തിറക്കുന്നു ..കോഴിക്കോട് അരയടത്തുപാലം ഗ്രൗണ്ടില്‍ ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്..ബ്ലോഗില്‍ ശ്രീ ഗിരിഷ് വര്‍മയ്ക്ക് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടുണ്ട് എന്നു തോന്നുന്നില്ല ..അദ്ധേഹത്തിന്റെ പല മികച്ച രചനകളും ബ്ലോഗില്‍ വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല ..അദ്ധേഹത്തിന്റെ രചനകള്‍ പുസ്തകമാകുന്നത്
മലയാള കവിതാ ശാഖയ്ക്ക് നേട്ടം തന്നെയാണ് ...ശ്രീ ഗിരിഷ് വര്‍മയ്ക്ക് ആശംസകള്‍....വേനലവധിക്കുറിപ്പുകള്‍..
ആരാണ്‌ പറഞ്ഞത്‌
പെണ്‍കുട്ടികള്‍ നീണ്ടമുടിയിഴകളുടെ കൊട്ടാരങ്ങള്‍ മാത്രമാണെന്ന്‌.
മുറിച്ചുവച്ച കണ്ണാടികള്‍ മാത്രമാണെന്ന്‌.

ഒരുവള്‍ അരകെട്ടുകൊണ്ടളന്ന്‌
ഭൂമി സ്വന്തമാക്കുന്നു
മുടിയിഴകളില്‍ സൂര്യനെ അടിമയാക്കുന്നു.

നന്നായിരിക്കുന്നു...ശ്രദ്ധേയമായൊരു കവിത ..
കവിക്ക്‌ ആശംസകള്‍...
കണ്ണാടി കാണ്മോളവും..സനാതനന്‍..

നല്ലൊരു കവിത ...ഈ കണ്ണാടി താന്‍ തന്നെയാണ് ..തന്നില്‍ നിന്നു തന്നെയാണ് പ്രതിബിംബവും ഉണ്ടാകുന്നത് ..
നല്ലൊരു ആശയം ..നന്നായി പറഞ്ഞിരിക്കുന്നു......ചേറില്‍ നിന്നു താമര വിരിയുന്നു എന്നു പറയുമ്പോലെയാണ് ഈ ബ്ലോഗില്‍ നിന്നും കവിതയും വിരിഞ്ഞത് .......പ്രണയത്തിന്റെ ഋതുഭേദങ്ങള്‍..അനിത ഹരീഷ്.ഋതുചക്രത്തിന്റെ കറങ്ങലില്‍
നാം എത്തിനില്‍ക്കുന്നതെവിടെ ?
പ്രണയത്തിനും ഇല പൊഴിക്കും കാലമുണ്ടോ ???

ചോദ്യങ്ങള്‍ മാത്രം അവശേഷി പ്പിച്ചു കൊണ്ട് ..ഉത്തരം പറയാതെ
അനിത ഹരീഷ്.രക്ഷപ്പെട്ടിരിക്കുന്നു...
വേണമെങ്കില്‍ ഇനി വായനക്കാര്‍ ഉത്തരം കണ്ടെത്തി വായിച്ചു കൊള്ളുക..ഉദ്ധരിക്കല്ലേ സാഹിബേ പ്ലീസ്

അറിഞ്ഞില്ലേ? നമ്മടെ കുഞ്ഞാലിക്കുട്ടി സാഹിബ് ഞങ്ങള് ഗള്‍ഫുകാരെ ഉദ്ധരിക്കമ്പോണൂന്ന്. സര്‍ക്കാരും മുഖ്യമന്ത്രിയും ടീക്കോമിനേക്കുറിച്ച് നടത്തുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ഗള്‍ഫിലെ മലയാളികളുടെ കാര്യം പുകയാവുമെന്നാണ് സാഹിബിന്‍റെ ഭീഷണി. നിങ്ങളാരെയാ സാഹിബേ ഭീഷണിപ്പെടുത്തുന്നത്? സ്വന്തം രാജ്യത്തെയോ? അതിനാരാ നിങ്ങള്‍ക്ക് കൊട്ടേഷന്‍ തന്നത്? സ്മാര്‍ട്ട് സിറ്റിയില്‍നിന്നും ഞൊട്ടിനുണയാന്‍ ഒന്നും കിട്ടാത്തിന്‍റെ കലിപ്പാണോ സാഹിബുമാരും ഉമ്മന്‍‌മാരും കരഞ്ഞ് തീര്‍ക്കുന്നത്?...

നന്നായി... നന്നായി.........ഈ സര്‍ക്കാരിന്റെ കാലം കഴിയുന്ന ത് വരെ സാഹിബുമാര്‍ ഉദ്ധരിച്ചു കൊണ്ടിരിക്കും.........അത് കഴിഞ്ഞാല്‍
..........സ്മാര്‍ട്ട് സിറ്റിയില്‍നിന്നും ഞൊട്ടിനുണയാന്‍ വല്ലതും കിട്ടിയാലോ ....പഴശ്ശിരാജാ ആര്‍.എസ്.എസ് ആയോ?..ജോണ്‍ ചാക്കോ പൂങ്കാവ്.


ഹ ഹ ..എട്ടുകാലി മമ്മൂഞ്ഞ്മാര്‍ ജീവിച്ചു പോട്ടെ.....ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്ടിവല്‍..ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍


വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ തലകുത്തി നിന്നുകൊണ്ട് നോക്കുമ്പോള്‍ കാണുന്ന കാഴ്ചാ യെന്നു പറയാതിരിക്കാന്‍ വയ്യ ..

ക്ഷീരമുല്ലോരകിടിന്‍ ച്ചുകട്ടിലും ചോറ തന്നെ കൊതുകിന്നു കൌതുകം .........

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP