FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

10 ഡിസംബര്‍ 2009 - കവിതൈ.. കവിതൈ:അനോണി മാഷ്

Thursday

കവിതയും ആലാപനവും

കവിതൈ.. കവിതൈ...

അനോണി മാഷ്
കവിത എന്നും എനിക്കൊരു ഒരു ഹരമായിരുന്നു. എനിക്ക് കവിത എഴുതാനേ അറിയൂ. ആസ്വദിക്കാന്‍ അറിയില്ല. കവിത ആര്‍ക്കും എഴുതാന്‍ പറ്റും. പ്രത്യേകിച്ച് കഴിവ് ഒന്നും വേണ്ട. എന്നാല്‍ കവിത ആസ്വദിക്കണമെങ്കില്‍ ജന്മസിദ്ധമായ കഴിവ് വേണം എന്നെനിക്ക് തോന്നാറുണ്ട്.

ഇതിലെ



കാപ്പിലാന്റെ കടുംകൈ..!

സുനിന്‍ പണിക്കര്‍

‍എന്തിനാണ്‌ കാപ്പിലാൻ ഈ ചതി ചെയ്തത്‌..?എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടി കിട്ടാത്ത സംഗതിയാണത്‌.

ഇതിലെ



കഥ

മൂഷികസ്‌ത്രീ
മൈത്രേയി


മരുമകളെ യാത്രയാക്കാനാണ്‌ ഭാരതിയമ്മ വരാന്തയിലേക്കിറങ്ങിയത്‌്‌. "നാളെ വരാം അമ്മേ " എന്ന്‌ പറഞ്ഞ്‌ ജയ ഓടി വന്ന്‌ ഗൗരിയുടെ സ്‌ക്കൂട്ടറിന്റെ പിന്നില്‍ കയറി. അവരുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച്‌ 'പോട്ടമ്മേ, പാവമല്ലേ ' എന്ന്‌ ചിരിച്ച്‌ കണ്ണിറുക്കി കാണിച്ച്‌

ഇതിലെ



ഹാസ്യം

കോപ്പന്‍ ഹാഗനും അയ്യപ്പ ബൈജുവും...

വാഴക്കോടന്‍

പതിവു പോലെ അയ്യപ്പ ബൈജു ഫുള്‍ ഫിറ്റായി പാട്ടും പാടി നില്‍ക്കുന്നിടത്ത് നിന്ന് തന്നെനമ്മുടെ ഈ എപ്പിസോഡും ആരംഭിക്കുന്നു.“മരണം എന്നായാലും ഉറപ്പാ.....എന്നാല്‍ കുടിച്ച് കുടിച്ച് മരിച്ചൂടേ...സത്യം!കുടിച്ച് കുടിച്ച് ഞാന്‍ മരിക്കാന്‍ കിടക്കുമ്പോള്‍...അണ്ണാക്കിലൊറ്റിക്കണേ ഒരു തുള്ളി എന്റെഅണ്ണാക്കിലൊറ്റിക്കെണേ...പ്ലീസ് നോട്ട് ദ പോയന്റ്!ഹലോ ചേട്ടാ! ഹോ വല്യ പുള്ളിയാ ഭയങ്കര ബിസിയാ! എടോ ഈ കോപ്പന്‍ ““ഠോ” കോപ്പന്‍ നിന്റെ അപ്പന്‍ പോടാ അവിടുന്ന് ”

ഇതിലെ





കവിത
ഉത്തര-ഉത്തര-അത്യുത്തരാധുനികം!
പകലന്റെ PRO-യ്ക്ക്‌ പണിക്കരുടെ ബദൽ..!


സുനില്‍ പണിക്കര്‍

സ്വസ്ഥമായിരുന്നെല്ലാം.........

വരിയുടച്ച കവിതപോലെ,വരിവരിയായുള്ള അനുഗമനങ്ങൾ.....

അധികം ബഹളങ്ങളില്ല,എങ്കിലും,

ഇടയ്ക്ക്‌ ആളനക്കമുണ്ടെന്ന്‌തോന്നിപ്പിക്കുമാറ്‌

ചിലനനഞ്ഞ തേങ്ങലുകൾ..

ഇതിലെ



കാലികം

വീണ്ടും തകര്‍ച്ചയിലേയ്ക്ക്! ലോക സാമ്പത്തിക മാന്ദ്യം

മനോജ്
2007 ഡിസമ്പറില്‍ സാമ്പത്തിക മാന്ദ്യം തുടങ്ങിയെന്ന് അമേരിക്ക 2008ല്‍ പതുക്കെ സമ്മതിച്ചുവെങ്കിലും അതിനും എത്രയോ മുന്‍പേ ജനങ്ങള്‍ അത് അനുഭവിച്ച് തുടങ്ങിയിരുന്നു. അമേരിക്കന്‍ പ്രസ്താവനയ്ക്ക് പുറകേ പിന്നീട് ലോകം കാണുന്നത് സാമ്പത്തിക മേഖലയിലെ തകര്‍ച്ചയാണ്. അതിന്റെ അലയടിയില്‍ നിന്ന് ഒരു രാജ്യത്തിനും രക്ഷപ്പെടാനായില്ല. ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് അമേരിക്കയില്‍ സാമ്പത്തിക തിരിച്ച് വരവ് കാണുന്നുവെന്ന് പറയുന്നുവെങ്കിലും യാഥാര്‍ത്ഥ്യം അതെല്ലെന്ന് ജനങ്ങള്‍ക്കറീയാം.

ഇതിലെ



വിജ്ഞാനം

സെര്‍ച്ചിംഗില്‍ അത്ഭുതം സൃഷ്ടിക്കാന്‍ മൈക്രോസോഫ്റ്റും യാഹുവും കൈകോര്‍ക്കുന്നു

ജിക്കൂസ്
യാഹുവും മൈക്രോസോഫ്ട്‌ കോര്‍പ്പറേഷനും തമ്മില്‍ കരാര്‍ ...ലക്ഷ്യം ഗൂഗിളിനെ കീഴടക്കാന്‍ഇന്‍റര്‍‌നെറ്റ് തെരച്ചിലില്‍ ഗൂഗിളിന്‍റെ കുത്തക തകര്‍ക്കുന്നതിനായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും യാഹൂ. ഇന്‍‌കും തീരുമാനിച്ചു.

ഇതിലെ





കവിത

നീ മാത്രമാകുന്നു ഞാന്‍
ആഭ മുരളീധരന്‍
വിരഹാര്‍ദ്രമോര്‍മ്മകള്‍ പെയ്തു തോരാതെ
വിതുമ്പി നില്‍ക്കും സാന്ദ്രമേഘമേ,
വിമൂകമാം സ്വപ്നമായി നീ വരും വീഥിയില്‍
വിസ്മയപൂരിതം മഴവില്ലു ഞാന്‍..
ഒന്നു നിന്‍ കണ്‍കളില്‍ തെളിയുവാന്‍
ഒഴുകിയെത്തും മുരളിയിലലിയുവാന്‍
ഒടുവിലെ പാട്ടും ജീവനില്‍ പകര്‍ത്തി
ഓമനേ നിന്‍ പീലിയായി കൊഴിഞ്ഞു ഞാന്‍ പോകാം

ഇതിലെ



സിനിമ

കേരളാ കഫേയിലെ മെനു

സുനില്‍ കൃഷ്ണന്‍

റയില്‍‌വേ സ്റ്റേഷനുകള്‍ പൊതുസമൂഹത്തിന്റെ പരിച്ഛേദമാണ്.ജീവിതം തന്നെ ഒരു തീവണ്ടി യാത്ര പോലെ ആണെന്ന് പറയാറുണ്ട്.കാലത്തിനേയും ദേശത്തിനേയും അതിജീവിച്ചു കടന്നു പോകുന്ന വണ്ടിയിലെ യാത്രക്കാര്‍ നമ്മള്‍.ഏതൊക്കെയോ സ്റ്റേഷനുകളില്‍ നാം കയറുന്നു.ഇറങ്ങാനുള്ള സമയത്ത് ഇറങ്ങിപ്പോകുന്നു.വണ്ടി അനുസ്യൂതമായ യാത്ര തുടരുന്നു.ഈ യാത്രകളില്‍ നാം കണ്ടുമുട്ടുന്ന മുഖങ്ങള്‍ നിരവധിയാണ്.ഓരോരുത്തര്‍ക്കും അവനവന്റെ കഥയും കടമകളും ഉണ്ട്.റയില്‍‌വേ സ്റ്റേഷനുകളിലെ കഫേകള്‍ ആയാലോ?അവിടെയും നാം കണ്ടുമുട്ടുന്നത് ഇങ്ങനെ പലരേയും

ഇതിലെ



ഇതെന്തൊരു പുലിവാല്
എഴുത്തുകാരി


വീണ്ടും ഒരു യാത്ര (എനിക്കതിന്റെ കഥയല്ലേ പറയാനുള്ളൂ!) ഇത്തവണ തൃശ്ശൂരൊന്ന്വല്ലാട്ടോ, അകലെ കോയമ്പത്തൂരാണേ.

ഇതിലെ



ആരോഗ്യം
തേനിന്റെ ഗുണങ്ങള്‍
ഡോ. ജിഷ്ണുചന്ദ്രന്‍

കണ്ണിനു നല്ലതാണ്
മേദസിനെ കുറയ്കാന്‍ കഴിവുള്ളതാണ്.
ഇതിലെ



കവിത

നിയോഗം
നാടകക്കാരന്‍


നിറയുന്ന യൌവ്വനം കൈനീട്ടി വാങ്ങി

ഞാന്‍നിറവയറൂണ്ടു നടപ്പൂനിലമറന്നെണ്ണയും

തേച്ചുകൊണ്ടീ‍വഴിഇടവഴികള്‍ തേടി നടന്നു

ഇരുളിനെ കൂട്ടു പിടീച്ച്കൊണ്ടീകാല‌-മുടയാതെ കരുതി നടപ്പൂ

ഇതിലെ

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP