FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബ്ലോഗ് വായന

Monday

ബ്ലോഗ് വായന

ബ്ലോത്രം ബ്ലോഗില്‍ കണ്ടത്

>>സ്വന്തം ലേഖകന്‍



രണ്ട് പുരസ്കാരങ്ങളും ബൂലോകത്തിന് - ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം -09
പുരസ്ക്കാരം നേടിയ നചികേതസ്, ദേവസേന എന്നിവര്‍ക്ക് ബ്ലോത്രത്തിന്റെ ആശംസകള്‍ ..



കമലാ സുരയ്യ തന്ന വരം...-മേരി ലില്ലി


അവരെ കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടു ആയിരുന്നില്ല ഞാന്‍ പോകാതിരുന്നത്. അവരുടെ ലേഖനങ്ങള്‍ വായിച്ചതില്‍ നിന്നും ഒരു കാര്യം എനിക്കറിയാം. പലരും ചെന്നു അവരോട് സങ്കടങ്ങള്‍ പറയും. കരയും. പിന്നീട് പോകാന്‍ നേരം അവരുടെ കൈയില്‍ നിന്നും പണത്തിനു പുറമെ കൈയില്‍ ഉള്ള വളകള്‍ പോലും വാങ്ങി കൊണ്ടു പോകുമായിരുന്നു. അവര്‍ ആര് എന്ത് ചോദിച്ചാലും കൊടുക്കുന്ന കര്‍ണനെ പോലെ ആയിരുന്നു. എനിക്ക് അവരുടെ മുന്നില്‍ ഇരുന്നു പറയാന്‍ ഒരു നല്ല വിശേഷവും ഇല്ല. ഉള്ളതാകട്ടെ ഒരു വലിയ ദുരന്ത കഥയാണ്‌. അത് കേട്ടാല്‍ അവരുടെ ഹൃദയം മഞ്ഞു പോലെ ഉരുകി പോകും. ഒടുവില്‍ ഞാന്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ എനിക്ക് പണം തരും. സ്വര്‍ണ്ണം തരും. അപ്പോള്‍ അവരെ കളിപ്പിച്ചു സ്വര്‍ണവും പണവും വാങ്ങി കൊണ്ടു പോകുന്നവരും ഞാനും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. അതോര്‍ത്തു മാത്രം ഞാന്‍ ആ സ്നേഹനിധിയെ കാണാന്‍ പോയില്ല.

അന്തരിച്ച അനശ്വര സാഹിത്യകാരി കമല സുരയ്യ യുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഈ ലേഖനം നന്നായിരിക്കുന്നു..
കവയത്രി മേരി ലില്ലി
മനസ്സില്‍ തട്ടും വിധം എഴുതിയിരിക്കുന്നു... ആശംസകള്‍...




പ്രവാസം സുഖമുള്ള ഒരുനനുഭവം mukhthar
രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ നീ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പ്രവാസികള്‍ എങ്ങോട്ട് തിരിച്ചു പോകാനാണ്. തിരിച്ചു പോകാനൊരിടമുണ്ടോ അവര്‍ക്ക്. നാട്ടിലും വിദേശത്തും പ്രവാസിയാണവന്‍. ഒരഭയാര്‍ഥിയെപ്പോലെ, സ്വന്തം അസ്ഥിത്വമില്ലാത്തവന്‍... ശരീരമില്ലാത്തവന്‍... ആത്മാവില്ലാത്തവന്‍... വികാര വിചാരങ്ങളില്ലാത്തവന്‍... വോട്ടവകാശം പോലുമില്ലാത്തവന്‍... ഒരു പ്രവാസിയുടെ സാന്നിധ്യത്തെക്കാള്‍ വീട്ടുകാരും നാട്ടുകാരും അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് മറ്റു ചിലതാണ്... പ്രഷര്‍... ഷുഗര്‍... പ്രമേഹം... കൊളസ്ട്രോള്‍... പ്രവാസികള്‍ക്ക് പരമ സുഖമല്ലെ ഇവിടെ. പിന്നെ എന്തിനാണൊരു തിരിച്ചുപോക്കിനെക്കുറിച്ചാലോചിച്ച് മൂഡു കളയുന്നത്...

ഗള്‍ഫിലെ പ്രവാസികളെ ക്കുറിച്ച് ഏറെ പറയാനുണ്ട്....പറഞ്ഞാലും തീരാത്ത കഥകള്‍...പ്രവാസം ആരും ആരെയും അടിച്ചേല്‍പ്പിക്കുന്നില്ല.. അത് അറിഞ്ഞു കൊണ്ട് സ്വയം വരിക്കുന്നതാണ്..തിരിച്ചു പോക്കിന് ആഗ്രഹിക്കാത്ത സാധാരണ ക്കാരനായ ഒരു ഗള്‍ഫ്‌ പ്രവാസി ഉണ്ടാകുമെന്ന് തോന്നുന്നില്ല..എന്നാല്‍ ഒരിക്കലും അവനു അതിനു കഴിയാറില്ല..പറിച്ചു നടുമ്പോള്‍ ആദ്യം വാടി നില്‍ക്കുമെങ്കിലും പിന്നീട് തഴച്ചു വളരും ഈ മണ്ണില്‍...ഗള്‍ഫ്‌ പ്രവാസി സന്തം ജീവിതം തന്നെയാണ് സ്വന്തക്കാര്‍ക്ക് കൊടുക്കുന്നത്..പലപ്പോഴും അതവര്‍ തിരിച്ചറിയുന്നില്ലെന്ന് മാത്രം..ബ്ലോഗ്‌ നന്നായിരിക്കുന്നു ആശംസകള്‍...

അതെ, പ്രവാസം ഒരു സുഖമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു...എനിക്കും!

സ്വസ്ഥം, സുഖം, സുന്ദരം... റിയാലുകളേ നമ:



ഫ്രണ്ട്...-പകല്‍ക്കിനാവാന്‍

നിഷ്ക്കളങ്ക മായ സൌഹൃദങ്ങള്‍ പൂത്തു വിരിയുന്ന ബാല്യ കാലത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന ചിത്രം...
ഈ സൌഹൃദങ്ങള്‍ നില നിര്‍ത്താന്‍ പലപ്പോഴും നമ്മള്‍ക്ക് കഴിയാറില്ല..
ആശംസകള്‍ പകല്‍ കിനാവാന്‍...



മുല്ലപെരിയാര്‍; പ്രശ്നവും പരിഹാരവും...-കെ പി എസ്

മുല്ലപ്പെരിയാര്‍ സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്ന ഇക്കാലത്ത് അതിലേക്കു വെളിച്ചം വീശുന്ന പോസ്റ്റ്‌..കേരളത്തിനു ഭീഷണിയായിരിക്കുന്ന മുല്ലപ്പെരിയാര്‍ തമിള്‍ നാടിനു ജീവിത പ്രശ്നം തന്നെ..
ഡാം തകരുകയാണെങ്കില്‍ അപകടത്തിലാവുന്ന ലക്ഷക്കണക്കിന്‌ ജീവിതങ്ങളുടെ ആശങ്കയാണ് കേരളത്തിന്

തമിഴ് നാട് ആകട്ടെ അവിടെ കൃഷിക്ക് ആവശ്യമായ ജലം ഇല്ലാതെ കര്‍ഷകര്‍ വലയുകയുമാണ്. പ്രധാനമായും കാവേരി നദീ ജലവും മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ലഭിക്കുന്ന വെള്ളവുമാണ് അവര്‍ കൃഷിക്ക് ഉപയോഗിക്കുന്നത്. എന്നിട്ടും അവിടെ ആവശ്യത്തിന് ജലം ഇല്ല. കൃഷിയെ ആ‍ശ്രയിച്ചാണ് തമിഴ് നാട് ജീവിയ്ക്കുന്നത് തന്നെ.
രണ്ടു സംസ്ഥാനങ്ങളിലെയും ജങ്ങള്‍ക്ക് സ്വീകാര്യമാകുന്ന പോംവഴി കണ്ടുപിടിക്കാന്‍ ഇരു സംസ്ഥാനങ്ങളുടെയും സര്‍ക്കാറുകളും ജനങ്ങളും .കേന്ദ്ര ഭരണകൂടവും മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു...
ബ്ലോഗിനും ബ്ലോഗ്ഗെര്‍ക്കും ആശംസകള്‍...





ആ റോഡിന് ഇനി എന്ന് ശാപമോക്ഷം കിട്ടും?..അരീക്കോടന്‍

വികസന പ്രവര്‍ത്ത നങ്ങളില്‍ കടന്നുകൂടുന്ന രാഷ്ട്രീയത്തിന്റെ അതിപ്രസരം തുറന്ന് കാട്ടുന്ന ഈ പോസ്റ്റ്‌ .. നന്നായിരിക്കുന്നു...
ഒരു റോഡിന്‍റെ കാര്യത്തില്‍ തുടങ്ങി വന്‍കിട പദ്ധതികള്‍ വരെ ഇത്തരം രാഷ്ട്രീയ ചേരി തിരുവുകളില്‍ പെട്ടു നടക്കാതെ പോയിട്ടുണ്ട്..
അത് തന്നെയാണ് കേരളത്തിന്റെ ശാപവും..
ബ്ലോഗ്ഗെര്‍ക്ക് ആശംസകള്‍..

ഞങ്ങള്‍ പ്രവൃത്തി സ്ഥലത്ത് എത്തിയതും നേരത്തെ ഞങ്ങളോട്‌ തര്‍ക്കിച്ച യുവജനക്കൂട്ടവും അവിടെ എത്തി.കാണിച്ചുതന്ന പ്രവൃത്തിയെക്കാളും ഉചിതം മറ്റൊരു പ്രവൃത്തിയാണെന്ന് അവരില്‍ ഒരാള്‍ സമര്‍ത്ഥിച്ചു.അതില്‍ പഞ്ചായത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് തന്നെയാണ് ഉത്തമം എന്ന് മറു വിഭാഗവും വാദിച്ചു.ഇരുട്ട് മുറുകുന്നതിനിടയില്‍ വാഗ്വാദവും മുറുകി.അവസാനം ക്യാമ്പ് അവിടെ നടക്കില്ല എന്ന് അവര്‍ക്കും ബോദ്ധ്യമായി.ഞാനും എന്റെ വിദ്യാര്‍ത്ഥികളും കൂടുതല്‍ ഒന്നും പറയാതെ തിരിച്ചു പോന്നു.



ഭീകരത- വിചിത്രവാദങ്ങള്‍ ഇനിയും തുടരണോ?-സത...

ഒറ്റ നോട്ടത്തില്‍ സതയുടെ വാദം ന്യായമാണെന്ന് തോന്നാം ..
എന്നാല്‍ സത ലക്‌ഷ്യം ഇടുന്നത് ഇടതുപക്ഷങ്ങളെയാണ്...ഭൂരിപക്ഷത്തിന്റെ കുത്തക ഏറ്റെടുക്കുന്ന ബി ജെ പി ഉള്‍പ്പെടെയുള്ള സംഘ പരിവാര്‍
കാലാ കാലങ്ങളായി കേരളത്തില്‍ പറഞ്ഞു തഴമ്പിച്ച ഒരു വാദം എന്നതിലുപരി ഇതില്‍ ഒരു കഴമ്പുമില്ല..കേരളത്തില്‍ ഇടതു പക്ഷം ഒരിക്കലും ഭീകര വാദികള്‍ക്ക് കൂട്ടുനിന്നിട്ടില്ല
അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയാണ്‌ ചൈയ്തിട്ടുള്ളത്..ഇടതു പക്ഷത്തിന്‍റെ വായ അടച്ചാല്‍ കേരളത്തില്‍ തങ്ങള്‍ക്കു ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കാന്‍ പറ്റുമോ എന്നതാണ് നോട്ടം..
ഭീകര വാദികള്‍ നിങ്ങളിലില്ലേ .... സുഹൃത്തെ അയോധ്യ മുതല്‍ ഗുജറാത്ത് വരെ ..നിങ്ങള്‍ ചെയ്ത് കൂട്ടിയതോന്നും ഭീകരതയല്ലേ.. തര്‍ക്ക മന്ദിരം തകര്‍ക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്..ഭൂരിപക്ഷമാണെന്നു വെച്ച് എന്തും ചെയ്യാമോ..കേരളത്തില്‍ നിന്നും പ്രസ്തുത മന്ദിരം തകര്‍ക്കാന്‍ പോയവരും ഭീകരര്‍ അല്ലെ...ഒരു രാജ്യത്ത് നില നില്‍ക്കുന്ന നിയമ വ്യവസ്ഥിതിയെ വെല്ലു വിളിച്ച് ആ‍ രാജ്യത്ത് അരാജകത്വം ഉണ്ടാക്കുന്നതും ഭീകര വാദം തന്നെയാണെന്ന് തിരിച്ചറിയൂ സുഹൃത്തെ...
ഇത്തരം കപട വാദങ്ങള്‍ നിരത്തി സാധാരണ ജനങ്ങളെ തങ്ങളുടെ വോട്ട് ബാങ്കില്‍ നിക്ഷേപിക്കാന്‍ പറ്റുമോ എന്നു തന്നെയാണ് നോട്ടം.. ഒരു പഞ്ചായത്ത് വാര്‍ഡ്‌ എങ്കിലും ജയിച്ചു കയറ ണ മല്ലോ ....
ഇടതു പക്ഷം എന്നും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്...
ന്യൂന പക്ഷ മായാലും ഭൂരി പക്ഷമായാലും അവരുടെ വര്‍ഗ്ഗീയതയെയും ...ഭീകര വാദത്തെയും എതിര്‍ത്തിട്ടുമുണ്ട്‌...
കണ്ണടച്ചാല്‍ ഇരുട്ട് വരില്ലല്ലോ...


നീല‌ത്താമര അഥവാ ഭൂതകാലക്കുളിര്‍ (സിനിമാ ആസ്വാദനം)..-നിഷ്ക്കളങ്കന്‍


എം.ടി എന്ന മ‌ഹാപ്രതിഭയുടെ പകുതിയിലധികം ര‌ചന‌ക‌ളും കാല‌ത്തെ അതിജീവിക്കുന്നവയല്ല എന്ന സത്യം ഈ ചിത്രം കാണുന്നവ‌ര്‍ക്ക് തോന്നിയേക്കാമെങ്കിലും .....
അത് തന്നെയാണ് ഇത്തരം ചിത്രങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം...മഹാനായ സാഹിത്യ കാരന്‍ എം ടി വാസുദേവന്‍ നായര്‍ക്കു പുതിയതായി പറയാന്‍ ഒന്നുമില്ലേ എന്ന ചോദ്യം പ്രസക്തമല്ലേ..ലാല്‍ ജോസ് എന്ന ഒരു ശരാശരി സംവിധായകന് ഒരു എം ടി ചിത്രമെടുക്കാന്‍ പഴയ നീലത്താമര എന്ന സിനിമ നോക്കി കുട്ടികള്‍ ചിത്രങ്ങള്‍ നോക്കി വരച്ചു പഠിക്കുന്നത് പോലെ ..പഠിക്കണോ....മലയാളത്തില്‍ കഥകള്‍ക്കും എഴുതുന്നവര്‍ക്കും വിഷയ ദാരിദ്ര്യമുണ്ടോ...
ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ഈ ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കും...



വ്യത്യസ്ഥരായ ഒരു കൂട്ടര്‍ ..ഷഹീര്‍

അമേരിക്കന്‍ ഐക്യനാടുകളിലെ അത്യാധുനിക ജീവിത രീതികള്‍ക്കിടയിലും തികച്ചും വ്യത്യസ്ഥരായി ജീവിക്കുന്ന ആമിഷ് സമൂഹത്തിലേക്കൊരു യാത്ര. വൈദ്യുതിയും, കാറും ഒന്നും ഇല്ലാതെ അമേരിക്കയിലെ പൊതു സമൂഹത്തില്‍ ഇഴുകി ജീവിക്കുന്ന ഇവരെ അത്ഭുതത്തോടെ മാത്രമേ കാണാനാവൂ.
മനോഹരമായൊരു യാത്രാ വിവരണം...ആശംസകള്‍...

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP