07ഡിസംബര്‍2009 - കവി, കവിത, വിവാദം..
Sunday
കുഴൂരിന്റെ നേര്‍വഴികള്‍..!
ഭാഷയില്‍ പുതുപ്രയോഗം കൊണ്ടും, കവിതയില്‍ വാക്യഘടനകൊണ്ടും സമാനതകളില്ലാതെ ശ്രദ്ധേയനായ ഒരു കവി;കുഴൂര്‍ വിത്സന്‍!
പാരമ്പര്യ കവിതാവഴികളിലൂടെ സഞ്ചരിച്ച് പഴമയുടെ പൈതൃകം കണ്ടെത്തുന്ന, ഭാഷയുടെ തനിമ കവിതകളിലൂടെ പുനര്‍നിര്‍മ്മിക്കുന്ന ശ്രദ്ധേയനായ മറ്റൊരു കവി;
ജയകൃഷ്ണന്‍ കാവാലം!
ഒരേ തലമുറയില്‍പ്പെട്ട രണ്ടുകവികളുടെ വെളിപാടുകള്‍, വെളിപ്പെടുത്തലുകല്‍..!
വിശദവായനക്ക് ഇതിലെ>>>>
മലയാളകവിത.
എന്ത് തരം കവിയാണ് വിത്സന്‍??
കവിത എന്നാല്‍ പദ്യമാണെന്ന് വിചാരിച്ചിരിക്കുന്ന കുറേ വിഡ്ഢികള്‍ ഇക്കാലത്തുമുണ്ട്.ഈ അടിസ്ഥാന ധാരണയില്ലാത്ത ആളുകളാണ് കുഞ്ഞുക്കുട്ടന്‍ തമ്പുരാനെപ്പോലെ എഴുതൂ കുഞ്ചന്‍ നമ്പ്യാരെപ്പോലെ രണ്ടു വരി എഴുതൂ എന്നൊക്കെ വെല്ലുവിളിക്കാന്‍ നടക്കുന്നത്.കവിത എങ്ങനെ എഴുതണമെന്ന് കവി തന്നെയാണ് തീരുമാനിക്കേണ്ടത്.വായനക്കാരുടെ സൌകര്യത്തിന് എഴുതുകയല്ല കവിയുടെ പണി.വായനക്കാര്‍ സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി.വായനക്കാര്‍ വായിച്ചതു കൊണ്ട് കവിക്ക് പ്രത്യേകിച്ച് എന്തെങ്കിലും കിട്ടുകയോ വായിക്കാത്തത് കൊണ്ട് ഉള്ളതെന്തെങ്കിലും നഷ്ടമാവുകയോ ചെയ്യുന്നില്ല....
ബൂലോക കവികളില്‍ ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കവിയാണ് കൂഴൂര്‍ വില്‍സണ്‍ .ബൂലോക കഴിതകളില്‍ നിന്നും വ്യത്യസ്തനായ ഒരു കവി . മരത്തിന്റെ , മരങ്ങളുടെ പേര് ചൊല്ലി വിളിക്കുന്ന കവി . ഒരു മരത്തിനെങ്കിലും വില്‍സാ എന്ന് വിളിക്കണം എന്ന് തോന്നുന്ന കവി , റോസാ ചെടി വെട്ടിയ മൈരന്മാരുടെ കൈ വെട്ടിയ കവി , സ്നേഹിക്കുവാന്‍ , സ്നേഹിക്കപ്പെടുവാന്‍ കഴിയുന്ന കവി . ഞാന്‍ ഒരിക്കല്‍ പോലും കൂഴൂരിനെ നേരിട്ട് കണ്ടിട്ടില്ല എങ്കിലും കൂഴൂരിന്റെ കവിതകളില്‍ കൂടി ഞങ്ങള്‍ എന്താകും ഇത്രയധികം അടുത്തിട്ടുണ്ടാകുക. അറിയില്ല പക്ഷേ ഒന്നറിയാം അവന്റെ കവിതകളിലെ വരികള്‍ എന്നെ ഉറക്കത്തില്‍ പോലും ചിലപ്പോള്‍ നോവിക്കും .കൂഴൂരിനെ കുറിച്ച് പല തവണ ഞാന്‍ എഴുതിയിട്ടുണ്ട് എങ്കിലും ഇപ്പോള്‍ ഇതെഴുതുവാന്‍ കാരണം മലയാള കവിതയില്‍ വന്ന ഒരു അഭിമുഖത്തിന്റെ ബാക്കി പത്രമായിട്ടാണ് ....
വിശദ വായനക്ക് ഇതില>>>>
കാപ്പിലാന്കലൈഞ്ജര്ക്ക് കുഞ്ഞീവീടെ തുറന്ന കത്ത് !
ബായക്കോട്06/12/2009
ബഹുമാനപ്പെട്ട കരുണാനിധി അവര്‍കള്‍ അറിയുന്നതിന്ന്,ബയക്കോട്ടെ കുഞ്ഞീവി എയുതുന്നത്,ന്റെ തങ്കക്കട്ടെ, അന്റെ ആ കറുത്ത കണ്ണടെം ബെച്ചുള്ള ആ ഇരിപ്പ് കണ്ടപ്പോ മുതല് അന്നോട് പെരുത്ത് മൊഹബ്ബത്താണ് കെട്ടാ.പക്ഷേ ആ പെണ്ണുമ്പിള്ളേടെ പോലീസ് നട്ടപ്പാതിരയ്ക്ക് അന്റെ ഉടുമുണ്ടുരിഞ്ഞപ്പോള് ഞമ്മടെ ഖല്‍ബ് തകര്‍ന്നില്ല, പക്ഷേങ്കി ഇന്റെ കെട്ടിയോന്‍ ബീരാന്റെ വരയന്‍ ട്രൌസറ് പോലത്തതാണ് ഇജ്ജും ഇട്ടേക്കിണത് എന്ന് കണ്ടപ്പോള്‍ പടച്ചോനാണെ ഞമ്മന്റെ ചങ്ക് തകര്‍ന്നു മോനെ!അപ്പോ തന്നെ ഞമ്മള് ആ പെണ്ണൂമ്പിള്ളേനെ ഖല്‍ബ് നൊന്ത് പിരാവീതാ,അതിന്റെ കൊണോം അനക്ക് തന്നെയല്ലെ കിട്ടിയത്. ആ ഇജ്ജാണ് ഇപ്പോ ഞമ്മളെ ഇടങ്ങേറാക്കണത്.ഞമ്മള് പറഞ്ഞ് ബന്നത് ഞമ്മടെ മുല്ലപ്പെരിയാറിന്റെ കാര്യം തന്നെ പൊന്നാരെ!
ഇതിലെ>>>>
വാഴക്കോടന്‍.കേരളവും തീവ്രവാദവും
ഏറെ നാള്‍ നമ്മുടെ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന രണ്ടു തീവ്രവാദികള്‍ പിടിക്കപ്പെട്ടിരിക്കുന്നു. തടിയന്ടവിട നസീര്‍, സഫാസ് എന്നീ യുവാക്കള്‍ മേഘാലയയില്‍ അറസ്റ്റിലായി. തീര്‍ച്ചയായും ഇതൊരു നല്ല വാര്‍ത്തയാണ്. മുന്‍ മുന്‍മുഖ്യ മന്ത്രി നായനാരെ വധിക്കാന്‍ ഗൂഡാലോചന നടത്തല്‍, കോഴിക്കോട് സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍, ബംഗ്ലൂര്‍ സ്ഫോടനങ്ങള്‍, കണ്ണൂര്‍ സിറ്റിയിലെ വിനോദ്, ആസാദ് കൊലക്കെസുകള്‍, റഹീം പൂകടശ്ശേരി വധശ്രമം അങ്ങിനെ നിരവധി കേസുകളിലാണ് നസീര്‍ ഉള്‍പെട്ടിട്ടുള്ളത്. കൂടാതെ തീവ്രവാദ ഗ്രൂപ്പുകളിലെക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലിയും നസീറിനുണ്ടായിരുന്നുവത്രേ. കേട്ടിടത്തോളം ആള്‍ ചില്ലറക്കാരനല്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകലാണ് നസീര്‍ നടത്തിയത്. നസീറിന്‍റെ സംഘത്തില്‍ നൂറോളം പേര്‍. ഇതില്‍ ഇരുപതു പേര്‍ സായുധ പോരാളികള്‍. സംഘത്തില്‍ ഒട്ടേറെ മലയാളികള്‍. പാകിസ്ഥാന്‍ തീവ്രവാദി കേന്ദ്രത്തില്‍ പരിശീലനം ഇങ്ങിനെ പോകുന്നു വെളിപ്പെടുത്തലുകള്‍. അബ്ദുല്‍ നാസര്‍ മഅദനി രൂപം കൊടുത്ത ഐഎസ്എസ് എന്ന കേരളത്തലെ ആദ്യത്തെ തീവ്രവാദി സംഘടനയില്‍ അംഗമായിരുന്ന നസീര്‍ പിന്നീട് ലഷ്കരിത്വൈബ എന്ന കൊടും ഭീകര സംഘടനയില്‍ ചേരുകയും കൊടിയ തീവ്ര വാദിയായിത്തീരുകുയും ചെയ്തു എന്ന് പറയപ്പെടുന്നു...ഇതിലെ>>>
അക്ബര്ബൂലോകരേ ഒരു നിമിഷം ..............
അമേരിക്കയുടെയും മറ്റു പ്രവാസ രാജ്യങ്ങളുടെയും ഹൃദയ സ്പന്ദനങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കുന്ന കേരളടൈംസ് .കോം എന്ന ഓണ്‍ലൈന്‍ ന്യൂസ് എഡിഷന്‍ ഇനി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബൂലോകത്തെക്കും വ്യാപിപ്പികുകയാണ് എന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ....ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു കിടക്കുന്ന മലയാളികള്‍ക്ക് അവരുടെ നാടിന്റെ ഓര്‍മ്മയും മധുരവും എത്തിക്കാന്‍ ഞങ്ങള്‍ മുന്‍ കൈ എടുക്കുന്നു ..വിശാലമായ ബൂലോകത്തിന്റെ അനന്ത വിഹായസില്‍ കൂടി ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയാണ് ..പ്രശസ്തരായ എഴുത്തുകാരും മറ്റും ഇതില്‍ എഴുതി തുടങ്ങുന്നു ..സമകാലിക വിഷയങ്ങളെ പറ്റിയും പ്രവാസ ലോകത്തിന്റെ പ്രത്യേകതകളെയും പറ്റി ഇനി നിങ്ങള്‍ക്ക് ഇവിടെ വായിക്കാം ..
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ,
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കു വച്ചു, മനസ്സു പങ്കു വച്ചു....
അച്ഛനും ബാപ്പയും - വയലാര്‍ രാമവര്‍മ്മ
വീണ്ടും ഒരു ഡിസംബര്‍ - 6. നമ്മുടെ മനസ്സില്‍ സംഭവങ്ങള്‍ തിയതികളുടെ രൂപത്തില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആകുന്നു. സപ്തംബര്‍ - 11, നവംബര്‍ - 26, .... ഭീകരതയുടെ കയ്യൊപ്പുകള്‍ ഹൃദയങ്ങളില്‍ രേഖപ്പെടുത്തുന്നത് ഇപ്പോള്‍ അങ്ങിനെ ആണ്. ഓരോ ഓര്‍മ്മകളിലും നിറയുന്നത് അസുഖകരമായ നാദങ്ങള്‍. സമൂഹത്തിന്റെ സ്വസ്തതക്ക് മേല്‍ വീശി അടിച്ച അശാന്തിയുടെ കാറ്റിന്റെ അലയൊലികള്‍.
ഇതിലെ>>>>
അനിത ഹരീഷ്.പൊട്ടിച്ചിരിക്കുന്ന (ഗോട്ടൂ വാദ്യ) വിചിത്ര വീണക്കാരി...
കേരം തിങുന്ന ഈ കേരള നാട്ടില്‍ എഞ്ചിനീയറെ ആവശ്യമുണ്ട് എന്ന് പരസ്സ്യപ്പെടുത്തിയാല്‍ ആയിരങള്‍ ഓടിയെത്തും. ..ഡോക്റ്ററെ വേണമെന്നു പറഞാല്‍ നൂറു കണക്കിനു ആളുകള്‍ എത്തിയെന്നു വരാം. എന്തിനു പറയുന്നു തെങു കയറ്റക്കാരെപോലും ചിലപ്പോള്‍ കിട്ടിയെന്നു വരാം!...പക്ഷേ , വിചിത്ര വീണ /ചിത്ര വീണ/ഗോട്ടു വാദ്യം വായിക്കേണ്ട പോലെ വായിക്കാന്‍ അറിയാവുന്ന ഒരാളെ വേണം എന്നു പരസ്സ്യം ചെയ്താല്‍ (മിക്കവാറും) അപേക്ഷിക്കാന്‍ അര്‍ഹരായ പുരുഷ കേസരികള്‍ ഈ കേരളത്തില്‍ ഉണ്ടാകില്ല. പിന്നെ എനിക്കു കഴിയും എന്നു പറഞു കൊണ്ടു അഭിമാനത്തോടെ മുന്നോട്ടു വരാന്‍ കഴിയുന്ന ഒരാളിവിടെയുണ്ട് അത് ആരാണ്?
ഇതിനുള്ള ഉത്തരവുമായാണ് ഇത്തവണ ഞാന്‍ നിങളുടെ മുന്നിലെത്തിയിരിക്കുന്നത്...
ഗോട്ടു വാദ്യം/വിചിത്ര വീണ/ചിത്ര വീണ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന സംഗീത ഉപകരണം
ഇതിലെ>>>>
പാവം ഞാന്‍.സമയമാം രഥത്തില്‍ ഞാന്‍…..
പഴമ്പുരാണംസ്..
കാണാമറയത്ത്...
രമേശനാണ് ഒരു പാര്‍ട്ടിയുടെ ഏജന്റ്. പോളിങ്ങ് ബൂത്തില്‍ വളരെ കര്‍ക്കശക്കാരനും പിടിവാശിക്കാര നുമാണ് രമേശന്‍. യാതൊരു വിട്ടു വീഴ്ചയ്ക്കും നില്‍ക്കില്ല. മറ്റേ പാര്‍ട്ടിക്കാരുടെ ഒരു ഉള്‍ട്ട പരിപാടിയും രമേശന്റെയടുത്ത് ചെലവാകില്ല. നാട്ടിലുള്ള എല്ലാവരുടേയും ഡീറ്റെയില്‍സ് രമേശന്റെ കൈയ്യിലുണ്ട്. നാട്ടിലെ ഏതു വീട്ടിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാവുന്നത്ര സ്വാതന്ത്ര്യവും കക്ഷിക്കുണ്ട്...
ഇതിലെ>>>
കുമാര സംഭവങ്ങള്‍.അമ്മയുടെ തിരുമുറിവുകള്‍
അര്‍ദ്ധ രാത്രിയില്തിരുപ്പിറവിയുടെ
കാറ്റടി ച്ച പ്പോള്‍
ഹിന്ദു മുസ്ലിം
ചോര പിരിഞ്ഞ്
മാതാവ്
രണ്ട് ദേശങ്ങളായി
ഒലിച്ചു പോയി .
പിതാവിന്‍റെ
ഒടിഞ്ഞ വാരിയെല്ലിനു
പകരമായി
വെട്ടിക്കീറി യ
സ്വാതന്ത്രത്തി ന്‍റെ
അപ്പ കഷണമാണ്
അപ്പോസ്തലര്‍
നല്‍കിയത് .
ഇതിലെ>>>>
ഷംസ് ബാലുശ്ശേരി.
പ്രാണസ്പന്ദനങ്ങള്‍
നിന്നും പറന്നുപോയി ഇന്ന്
ഇനി നിന്‍റെ കാലൊച്ചയാണ്
ഞാന്‍ കാത്തിരിക്കുന്നത്.
ഇന്നലെ രാത്രിയിലോര്‍ത്തു
എന്‍റെ ഹൃദയവ്യഥകള്‍
നിനക്ക് പകുത്തു തരേണ്ടായിരുന്നു...
1 comments:
കവിയൊരു മായാപ്രപഞ്ചത്തെത്തൂലിക-
യാലൊരുക്കുന്നൊപ്പംനടക്കുന്നു കാലവും-
അന്‍വര്‍ ഷാ ഉമയനല്ലൂര്‍-
Post a Comment