FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

08ഡിസംബര്‍2009 - അശ്ലീലം!!!!!

Monday

കവികളുടെ അശ്ലീലം

ബ്ലോഗില്‍ വായിച്ചറിഞ്ഞിരുന്ന കുറെ കവികള്‍ തുണിയുരിഞ്ഞ് നിക്കുന്ന അശ്ലീലം..!!!!!

അച്ചടി മലയാളത്തിലുള്ളവര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന കുറെ നല്ല കവികള്‍ ബ്ലോഗില്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഇവര്‍ അച്ചടി മലയാളത്തിലുള്ളവര്‍ ഇവരോട് ചെയ്തത് തന്നെയല്ലെ പുതുതായി ബ്ലോഗില്‍ കവിത പോസ്റ്റ് ചെയ്യുന്നവരോടും ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്. ബ്ലോഗില്‍ ക്രീമിലെയര്‍ കവികളായ ഇവര്‍ പുതുതായി എഴുതുന്നവരെ വായിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ, ക്രിയാത്മകമായ മാര്‍ഗ്ഗനിദ്ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ല. നല്ലതെങ്കില്‍ നല്ലതെന്ന് പറഞ്ഞിട്ടില്ല. മോശമെങ്കില്‍ മോശമെന്ന് പറഞ്ഞിട്ടില്ല. ചില എഡിറ്റിംഗുകള്‍ ചെയ്താല്‍ നന്നാവും എന്ന് പറഞ്ഞ് കൊടുത്തിട്ടില്ല.

അനുമോദനക്കമന്റുകളില്‍ കൂമ്പടഞ്ഞ് പോകട്ടെ പുതിയ കാലത്തിന്റെ കവികള്‍ എന്ന് കണ്ട് രസിക്കുക അല്ലെങ്കില്‍ പരിഹസിച്ച് ഈ രംഗത്ത് നിന്ന് ഓടിപ്പിക്കുക ഇവിടെ ഞങ്ങള്‍ മതി കവികളായിട്ട് , നീയൊന്നും അതിനായിട്ടില്ല എന്ന ഭാവം.

ഇവരാണ് കവിതയെ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍.

വിശദ വായനക്ക് ഇതിലെ>>>>





ക്യോട്ടോയില്‍ നിന്ന്‌ കോപന്‍ഹേഗനിലേക്ക്‌


ലോകരാഷ്‌ട്രങ്ങള്‍ തിരിഞ്ഞു നടക്കുകയാണ്‌. ഒന്നര ദശാബ്‌ദംമുമ്പുള്ള സംഭാഷണ പാതയിലേക്ക്‌. 21-ാം നൂറ്റാണ്ട്‌ പിറന്നതിനു ശേഷം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ആഗോള താപനം എന്ന വിഷയത്തിലേക്ക്‌. ഇന്ന്‌ ഡെന്‍മാര്‍ക്ക്‌ തലസ്ഥാനമായ കോപന്‍ഹേഗനില്‍ ആരംഭിക്കുന്ന 12 ദിനം നീളുന്ന ചര്‍ച്ചകള്‍ വിരുദ്ധ വീക്ഷണങ്ങളുടെയും നിക്ഷിപ്‌ത താത്‌പര്യങ്ങളുടെയും ഏറ്റുമുട്ടല്‍ വേദിയാവുമെന്ന്‌ ഉറപ്പാണ്‌. ഉച്ചകോടിയില്‍ ഉരുത്തിരിയുന്ന തീരുമാനം തങ്ങള്‍ക്ക്‌ പരമാവധി അനുകൂലമാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വികസിത രാജ്യങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്‌. ഇതിനെ ചെറുക്കാന്‍ ഇന്ത്യയടക്കമുള്ള വികസ്വര, ദരിദ്ര രാജ്യങ്ങളും ശ്രമിക്കുന്നു....

ഇതിലെ>>>>

പി വി ആര്‍.







ഉടന്‍ വരുന്നു, ശ്രീശാന്തിന്റെ വന്‍വീഴ്ചകള്‍ !

ഏഷ്യാനെറ്റിന്റെ 'തിരിച്ചുവരവു'കളില്‍ ഈ ആഴ്ച ശ്രീശാന്ത് ആണത്രേ !! അടുത്ത ആഴ്ചയില്‍ 'വന്‍വീഴ്ച'കളിലും പുള്ളിയെ കാണുമോ ?

ക്രിക്കറ്റ് ഞാന്‍ കാണാറില്ല. സ്പോര്‍ട്സില്‍ താല്പര്യം ഇല്ലാഞ്ഞിട്ടല്ല. ഒന്നോ രണ്ടോ മണിക്കൂറില്‍ അധികം ടീ വിക്ക് മുന്നിലിരിക്കാന്‍ സമയം ഇല്ലാത്തത് കൊണ്ടാണ്. പക്ഷെ ആര് ജയിച്ചു ആര് തോറ്റു എന്നൊക്കെ കൃത്യമായി ശ്രദ്ധിക്കും. ഇന്ത്യ ജയിച്ചാല്‍ ലഡു വിതരണം ചെയ്യുക, തോറ്റാല്‍ ജയിച്ചവനെ തെറി വിളിക്കുക എന്നിത്യാദി കലാപരിപാടികള്‍ പൊതുവേ നടത്താറില്ല. ആരേലും ലഡു തന്നാല്‍ ജയിച്ച വകയിലോ തോറ്റ വകയിലോ എന്ന് ചോദിക്കാതെ വാങ്ങി തിന്നാറുണ്ട്. ഇന്ത്യ തോറ്റാലും ലഡു തിന്നു സന്തോഷിക്കുമോ എന്ന് ചോദിച്ചാല്‍ ലഡു തിന്നും, പക്ഷെ സന്തോഷിക്കില്ല എന്നേ മറുപടി പറയാന്‍ പറ്റൂ. ലഡുവിന്റെ കാര്യത്തില്‍ ചെറിയ വീക്ക്‌നെസ് ഇല്ലാത്തവര്‍ ഇക്കാലത്ത് കുറവല്ലേ?. നമ്മള്‍ പറഞ്ഞു തുടങ്ങിയത് ശ്രീശാന്തിനെ പറ്റിയാണ്. ഗ്രൌണ്ടിലും ഗ്രൌണ്ടിനു പുറത്തും പുള്ളി നല്ല കളിക്കാരനാണ് എന്ന് ക്രിക്കറ്റ് തലയ്ക്കു കയറിയ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു. ക്രിക്കറ്റ് വിഷയത്തില്‍ ഈ സുഹൃത്തിന്റെ അഭിപ്രായമാണ് ഞാന്‍ പൊതുവേ ഫോളോ ചെയ്യാറ്. വിവരമില്ലാത്ത വിഷയത്തില്‍ വിവരമുള്ളവരുടെ ഡയലോഗ് ശ്രദ്ധിക്കുക എന്ന സിമ്പിള്‍ തിയറി....

ഇതിലെ>>>

ബഷീര്‍ വള്ളിക്കുന്ന്‍.





ഞാന്‍ പ്രവാസിയുടെ മകന്‍! (കഥ)

തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര!
ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ചതല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല. ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട അച്ഛനും.

അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്. നഗരത്തിന്റെ വശ്യമായ അലങ്കാരങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗഗ്രസ്തമായ പ്രവാസക്കൂടുകളിലേക്ക് തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച് ഛന്റെ ഉറച്ച തീരുമാനമായിരുന്നു.
"മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ് വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച് ഛനുണ്ട്."

ഇതിലെ>>>>>

സൈനുദ്ധീന്‍ ഖുറൈഷി.





അന്‍റോണിയോണി ബ്ളോ-അപ്

സിനിമ: ബ്ളോ-അപ്
സംവിധാനം: മൈക്കിളാഞ്ജലോ അന്‍റോണിയോണി

വാക്കുകളാല്‍ പറയാനാവാത്തത് ചിത്രങ്ങളിലൂടെ പറയുന്ന സിനിമ. എടുക്കുന്ന ഫോട്ടോകള്‍‍ക്ക് 'ഇരകളാകുന്ന' സ്ത്രീകളേക്കാളും, അവര്‍ നിര്‍ലോഭം 'ഓഫര്‍' ചെയ്യുന്ന എന്തിനേക്കാളും സ്വന്തം ചിത്രങ്ങള്‍ പ്രിയപ്പെട്ടതായി കണക്കാക്കുന്ന ഒരു ലണ്ടന്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍. ചിത്രങ്ങളാണ്, അവ പൊലിപ്പിച്ചെടുത്ത യാഥാര്‍ഥ്യങ്ങളാണെന്ന് സ്‌ക്രീനില്‍ തോന്നുമെങ്കിലും, അയാളുടെ സത്യം. അച്ചടക്കമില്ലാത്ത, പക്ഷേ അര്‍പ്പിത ഫോട്ടോഷൂട്ട് ജീവിതത്തിനിടയില്‍ സ്വന്തം ധാരണകളെ നെഗറ്റീവാക്കുന്നത് അയാളെടുത്ത മറ്റൊരു ഫോട്ടോയാണ്. ഒരു ഗാര്‍ഡനില്‍ ആശ്ലേഷിതരായി നില്‍ക്കുന്ന മിഥുനങ്ങളില്‍ സ്ത്രീ മറ്റെന്തിനെയോ പരതുന്നത് ഫോട്ടോഗ്രാഫറുടെ കാമറ ഒപ്പിയെടുക്കുന്നതും മുതല്‍ സസ്പെന്‍സ് ഉളവാക്കും. ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ ബ്ളോ-അപ് ചെയ്തു. സ്ത്രീ കണ്ണുകളാല്‍ പരതിയ സ്ഥാനത്താണോ ഒരു ഡെഡ്ബോഡി കിടക്കുന്നു. ..

ഇതിലെ>>>>

സുനില്‍ കെ ചെറിയാന്‍.





ബ്ലോഗറാണുപോലും! നാണമില്ലേ അവനങ്ങിനെ പറയാന്‍..?

മൊബൈല്‍ഫോണ്‍ ഇന്ന് വളരെ അത്യാവശ്യമുള്ള സംഗതിയായിരിയ്ക്കുന്നു. അതില്ലാത്ത അവസ്ഥയെക്കുറിച്ച് ഇന്നു ചിന്തിയ്ക്കാന്‍ കൂടി കഴിയുന്നില്ല. സര്‍വ്വോപകാരിയായ ഈ മഹാ സംഭവത്തെ ദുരുപയോഗം ചെയ്യുന്നതും കൂടിയ അളവില്‍ത്തന്നെയാണ്. ബൂലോകത്തെ പ്രഗത്ഭരും പ്രമുഖരും സര്‍വ്വഗുണ സമ്പന്നരുമായ ഒരുകൂട്ടം ബ്ലോഗര്‍മാരും ഈ ദുരുപയോഗത്തിന്റെ രുചി കുറച്ചെങ്കിലും അറിഞ്ഞിട്ടുണ്ട്. അതുപക്ഷേ ബൂലോകത്തു തന്നെ വളരെയേറെ ശല്യക്കാരനായി മാറിയിരിയ്ക്കുന്ന ഒരു ബ്ലോഗറില്‍(?) നിന്നുതന്നെയാണെന്നതാണ് അത്യന്തം ഖേദകരം. ഈ ബ്ലോഗറില്‍ (ഇയാള്‍ ബ്ലോഗറാണോ?) നിന്ന് ഇത്തരം ശല്യങ്ങള്‍ പലവട്ടം നേരിടേണ്ടിവന്ന ചിലരുടെ അനുഭവങ്ങള്‍ ചെറിയ അളവിലെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്നതിനാല്‍ എഴുതിപ്പോയതാണ് ക്ഷമിയ്ക്കുക...

ഇതിലെ>>>>

കൊട്ടോട്ടിക്കാരന്‍







റബ്ബര്‍മരം


























അസ്തിത്വ ദു:ഖം

നെഞ്ചിലേറ്റി
വിതുമ്പുന്നൊരു
മരമുണ്ട് നമുക്ക്.
ആ വിരഹത്തിന്
റബര്‍ മരത്തേക്കാള്‍
പ്രായവും ,
ഇലാസ്തികതയുമുണ്ടാവു-
മൊരു പരമ്പര പോലെ..
ഇതിലെ>>

സോണ ഗോപിനാഥ്.





അദ്ധ്യായം 37 - ഐതിഹ്യത്തിലെ കഥ



"സ്വാമിയപ്പാ...അയ്യപ്പാ
ശരണമപ്പാ.....അയ്യപ്പാ
പമ്പാവാസാ....അയ്യപ്പാ
പന്തളവാസാ...അയ്യപ്പാ"

ശരണം വിളികളുമായി ആ സംഘം എരുമേലിക്ക് അടുത്ത് എത്താറായിരിക്കുന്നു..
വിഷ്ണുദത്തന്‍റെ ചിന്ത മുഴുവന്‍ രവിവര്‍മ്മയെ ബാധിക്കാന്‍ പോകുന്ന അപകടത്തെ കുറിച്ചായിരുന്നു, ദേവനാരായണന്‍റെ അഭിപ്രായ പ്രകാരം അപകടത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ കാണുന്ന ആണ്‍കുട്ടിയുടെ രൂപത്തിനെ കുറിച്ച്...
ആരായിരിക്കും ആ ആണ്‍കുട്ടി??

ഇതിലെ>>>

അരുണ്‍ കായംകുളം






മാനേജരുടെ പ്രത്യേക കറിയുപ്പ്

മാനേജരുടെ പ്രത്യേക കറിയുപ്പ്....

മഹാ കവി വാഴക്കോടന്‍ അവര്‍കളുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരവും സ്വന്തം ലേഖകന്‍ ജിക്കൂസിന്റെ പ്രത്യേക അപേക്ഷയും പരിഗണിച്ച മത്സര ക്രമം മാറ്റിയിരിക്കുന്നു...ആദ്യാക്ഷരിമത്സരത്തിന്‍റെ നിയമങ്ങള്‍...

ഇതിലെ>>>>>

നാസ്.






പോയിന്റ്‌ ബ്ലാങ്ക്


ഈ വെടിയുണ്ടകള്‍ക്കും
പല മരണങ്ങള്‍ക്കുമിടയില്‍
എവിടെയോ എപ്പോഴോ
ഒരു തോക്ക് ഒളിച്ചിരിപ്പുണ്ട്.
വെടിയുണ്ട തുളച്ചിറങ്ങി
ചിതറിയ ഓര്മകള്‍ക്കിടയില്‍
ആരോ ഉപേക്ഷിച്ചിട്ടുപോയ
അമ്ലത്തുള വീണ പ്രണയം.

മരണക്കുറിപ്പില്‍ ആരും
തോക്കിന്റെ നിസ്സഹായത
പരാമര്ശിച്ചെന്നിരിക്കില്ല.
കാഞ്ചിയുടെ മെയ് വഴക്കവും
ചരിത്രമായി മാറിയിരിക്കും.

ഇതിലെ>>>>

വി ജയദേവ് (ഇന്ദ്രപ്രസ്ഥത്തില്‍)



ശിശിരത്തിലൊരു വേനല്‍ക്കാഴ്ച

ഇതീലെ>>>
മയൂര





വെള്ള

മുലപ്പാല്‍ തിളപ്പിച്ചാറ്റി പാല്‍പ്പൊടിയാക്കി കയറ്റി അയക്കുമ്പോള്‍
നിസ്സഹായയായ് നോക്കിനില്‍ക്കുകയായിരുന്നു.
കുഞ്ഞിചുണ്ടുകളെ ചേരാന്‍ സമ്മതിക്കാതെ,
മുല പിടിച്ച്,പിഴിഞ്ഞ് അവസാന തുള്ളിവരെ ഊറ്റിയെടുക്കുമ്പോള്‍
വെള്ള വിപ്ലവത്തിന്റെ,അധിനിവേശത്തിന്റെ,
അനാഥത്വത്തിന്റെ ഏകാന്തതയിലായിരുന്നമ്മേ ഞാന്‍.

ഇതിലെ>>>>

അഭിജിത്.






ജീന്‍പരിശോധനയ്ക്കും ഇനി ഡെസ്‌ക്‌ടോപ് യന്ത്രം

രോഗിയുടെ ജനിതകവിവരങ്ങള്‍ വേഗം പരിശോധിച്ചറിയാന്‍ കഴിയുന്ന യന്ത്രം ഡോക്ടറുടെ മേശപ്പുറത്ത് സ്ഥാനംപിടിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ചികിത്സ നിശ്ചയിക്കുന്ന കാര്യത്തില്‍ അത് വലിയ സഹായമാകും. ഫലപ്രദമായ ഔഷധങ്ങള്‍ ഏതെന്ന് ഡോക്ടര്‍ക്ക് എളുപ്പത്തില്‍ തീരുമാനിക്കാനാകും, മരുന്ന് തെറ്റാനുള്ള സാധ്യത കുറയുകയും ചെയ്യും.

ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതികളിലൊന്നാണ് ഇത്തരമൊരു ജീന്‍യന്ത്രം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ഡെസ്‌ക്‌ടോപ് ജീന്‍ പരിശോധനായന്ത്രത്തിന് അടുത്തയിടെ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) വിപണനാനുമതി നല്‍കിക്കഴിഞ്ഞു.

മരുന്ന് നിശ്ചയിക്കുന്നതില്‍ രോഗിയുടെ ജനിതികവിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ളതാണ് 'ഫാര്‍മക്കോജിനോമിക് ടെസ്റ്റിങ്' (pharmacogenomic testing). ആ സങ്കേതം ചികിത്സാരംഗത്ത് മുഖ്യധാരയിലെത്താന്‍ എഫ്.ഡി.എ.യുടെ തീരുമാനം സഹായിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു...

ഇതിലെ>>>>

ജെ എ.





ഏഴിനായി ആറു മാര്‍ഗ്ഗങ്ങള്‍.



2,3,4,5,6,8,9 എന്നീ സംഖ്യകള്‍ കോണ്ടുള്ള നിശ്ശേഷഹരണം (Divisibility) പരിശോധിക്കാന്‍ എളുപ്പമാണല്ലോ? എന്നാല്‍ 7 കോണ്ടുള്ള നിശ്ശേഷഹരണം പരിശോധിക്കുന്നത് എങ്ങനെയാണ്? ഇക്കഴിഞ്ഞയാഴ്ച, ബ്ലോഗ് ടീമംഗവും പറവൂര്‍ സമൂഹം സ്കൂളിലെ ഗണിതാധ്യാപികയുമായ ലളിത ടീച്ചര്‍ അയച്ച മെയിലില്‍ ഇതിനുള്ള രണ്ടു മാര്‍ഗ്ഗങ്ങള്‍ കണ്ടപ്പോഴാണ് നവംബര്‍ 7 ന് പ്രസിദ്ധീകരിക്കാനായി നേരത്തേ തന്നെ എന്‍.എം. വിജയന്‍ മാഷ് അയച്ചുതന്ന ലേഖനത്തെക്കുറിച്ച് ഓര്‍മ്മ വന്നത്. എന്തായാലും ഡിസംബര്‍ 7 നെങ്കിലും ഇത് പ്രസിദ്ധീകരിക്കണമെന്നുറപ്പിച്ചു. ആറു വ്യത്യസ്ത വഴികളാണ് അദ്ദഹം താഴേ നല്‍കുന്നത്. ഈ വഴികളില്‍ നിന്നും കുട്ടികള്‍ക്ക് എളുപ്പമുള്ളത് തെരഞ്ഞെടുക്കാം.

ഇതിലെ>>>>>




0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP