1500 മണിക്കൂറുകള്‍ മാത്രം ...
Saturday
62
പ്രിയപ്പെട്ടവരേ,
ഇനി നമ്മുടെ ഒത്തുചേരലിന് അറുപതില്‍പ്പരം രാപകലുകള്‍ മാത്രം ...ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം തൊടുപുഴയില്‍ നാം വീണ്ടും കാണുമ്പോള്‍ അത് ഒരു വെറും ബന്ധം പുതുക്കല്‍ മാത്രമല്ല . ഒരേ മാധ്യമത്തിലെ വിഭിന്ന ആശയങ്ങള്‍ സംവേദിക്കുന്ന ഒത്തുചേരലിന്റെ ഒരു ചരിത്രാവര്‍ത്തനം കൂടിയാണ് . ബ്ലോഗ്ഗ് രംഗത്ത് നിന്നും ,അക്ഷര ലോകത്ത് നിന്നും ,സാമൂഹ്യ ,സാംസ്കാരിക, രാഷ്ടിയ മേഖലകളില്‍ നിന്ന് നമ്മേ വിട്ടുപോയവരുടെ ദുഃഖം പങ്കുവെക്കല്‍ കൂടിയാണ് . ഇത്തരം ഒത്തുചേരലില്‍ അതുകൂടി ഓര്‍മ്മിക്കപ്പെടണം . നന്മയുടെയും, കാരുണ്യത്തിന്റെയും ഒരു ചെറു ദീപമെങ്കിലും ഒരു സഹജീവിയുടെ മനസ്സില്‍ തെളിയിക്കാന്‍ നമുക്ക് കഴിയണം. അതിനു വേണ്ടിയുള്ള തെളിമയാര്‍ന്ന മനസുകള്‍ ഈ കൂട്ടം ചേരലില്‍ നിന്നുണ്ടാകണം .
-പാവപ്പെട്ടവന്‍
>>>കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി അറിയിക്കാനും ഇവിടെ ക്ലിക്കുക
2. ജയരാജ്
3. ജോ
4. സജി മാര്‍ക്കോസ് (ഹിമാലയച്ചായന്‍ !!)
5. ചാണക്യന്‍
6. അനില്@ബ്ലോഗ്
7. ലതികാ സുഭാഷ്
8. സതീഷ് പൊറാടത്ത്
9. ഹരീഷ് തൊടുപുഴ
10. മനോരാജ്
11. പാവത്താന്‍
12. ശിവാ
13. സരിജ
14. കൂതറ ഹാഷിം
15. ഹൻല്ലലത്ത്
16. സുനിൽ കൃഷ്ണൻ
17. പ്രയാൺ
18. എഴുത്തുകാരി
19. കാന്താരിക്കുട്ടി
20. നന്ദകുമാർ
21. പൊങ്ങുമ്മൂടൻ
22. അപ്പൂട്ടൻ
23. മിക്കി മാത്യൂ
24. നാട്ടുകാരൻ
25. കൊട്ടോട്ടിക്കാരൻ
26. എൻ.ബി.സുരേഷ്
27. മുരളിക
28. ശങ്കെർ
29. നാസ്
30. ഡോക്ടർ
31. ലെക്ഷ്മി ലെച്ചു
32. യൂസുഫ്പാ
33. സോജന്‍
34. ഷെറീഫ്ഫ് കൊട്ടാരക്കര
35. കൊച്ചുതെമ്മാടി
36. വി.രാജേഷ്
37. കുമാരൻ
38. ജിക്കു
39. എം.എസ്.സാദ്ദിക്ക്
40. പ്രവീണ്‍ വട്ടപ്പറമ്പത്ത്
41. വെള്ളായണി വിജയന്‍
42. അതുല്യ
43. നൌഷു
44. നൌഷാദ് വടക്കേൽ
45. മുഫാദ് (ഫറൂഖ് മുഹമ്മദ്)
46. ചാണ്ടിക്കുഞ്ഞ്
47. ധനേഷ്
48. കൃഷ്ണകുമാർ
49. രഘുനാഥൻ
50. ചാര്‍വാകന്‍
51. പേരൂരാന്‍
52. വി കെ (?)
53. തണല്‍ (ഇസ്മായില്‍ കുറുമ്പടി) (?)
54. ശ്രീ (?)
55. തെച്ചിക്കോടൻ (?)
56. ബോണ്‍സ് (?)
57. തലയമ്പലത്ത് (?)
58. നിരക്ഷരന്‍ (?)
59. ഒഴാക്കൻ (?)
60. വേദവ്യാസന്‍ (?)
61. സൂരജ് (?)
62. ജെയിംസ് സണ്ണി പാറ്റൂർ (?)
63. ഷിജു (?)
64. നീര്‍വിളാകന്‍ (?)
65. വിപിന്‍ (?)
66. ജയന്‍ ഏവൂര്‍ (?)
67. ചിത്രകാരന്‍ (?)
68. സന്ദീപ് സലിം (?)
69. അരുണ്‍ കായംകുളം (?)
>>ഇനിയും വരാന്‍ താല്‍പ്പര്യം ഉള്ളവര്‍ ഇവിടെ ആ വിവരം രേഖപെടുത്തുക
ഓണ്‍ലൈന്‍ സൌഹൃദങ്ങളുടെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ച് ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ബ്ലോഗേഴ്സ് മീറ്റ് വീണ്ടും ആഗാതമായിരിക്കുകയാണ് .കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്‍പിലൂടെ മാത്രം പരിചയപ്പെട്ടവര്‍ നേരിട്ട് കണ്ടു ,സൌഹൃദങ്ങള്‍ പുതുക്കുന്ന മഹാദിനം ഇതാ വന്നെത്തിയിരിക്കുന്നു ... ഇനി വിദ്വേഷത്തിന്റെയും ചേരിതിരിവിന്റെയും ദിനങ്ങളല്ല ..ബ്ലോഗ്ഗര്‍മാരുടെ ശക്തി നാം ലോകത്തെ അറിയിക്കുകയാണ് .ഇന്റര്‍നെറ്റില്‍ ഒരു ലോകം ജീവിച്ചിരിക്കുന്നു എന്ന് നാം ലോകത്തോട് വിളിച്ച് പറയുന്നു ..ഈ വര്‍ഷത്തെ ബ്ലോഗേഴ്സ് മീറ്റ് പാവപ്പെട്ടവന്‍,ഹരീഷ് തൊടുപുഴ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടത്തുവാനുള്ള ക്രമീകരണങ്ങളും ചര്‍ച്ചകളും നടക്കുകയാണ് ,ഇനിയും പലരും ഇതിനെ കുറിച്ച് അറിഞ്ഞിട്ടില്ല എന്നതിനാല്‍ ഇതിനു അതീവ പ്രാധാന്യം നല്‍കേണ്ടത് ആവശ്യമാണ് .നടത്തിപ്പിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ഒപ്പം തന്നെ ആരൊക്കെ വരുമെന്ന് മുന്‍കൂട്ടി അറിയിക്കേണ്ടതും ഒരു ആവശ്യമാണ് എന്നതിനാല്‍ ഇനിയും ഇതേ കുറിച്ച് അറിഞ്ഞിട്ടില്ലാത്തവരെ അറിയിക്കേണ്ട ചുമതലയും നമ്മുക്കുണ്ട് .തീരുമാനം അനുസരിച്ച് ഓഗസ്റ്റ് 8-നു തൊടുപുഴയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് .അവിട്യുള്ള ജ്യോതിസ് ടവേര്‍സ് എന്ന ആഡിറ്റോറിയം ആണ് സമ്മേളന നഗരി .
ഒപ്പം തന്നെ ബ്ലോഗേഴ്സ് മീറ്റില്‍ വ്യത്യസ്തതയുമായി കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്തേക്കും എന്ന് പാവപ്പെട്ടവന്‍ അറിയിച്ചിരിക്കുന്നു .ബൂലോകാരുടെ സഹകരണമാണ് ഈ കാര്യത്തില്‍ ഏറ്റവും ആവശ്യം ,പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വിവരങ്ങളും യാത്രാ സൌകര്യങ്ങളെ കുറിച്ചുമൊക്കെ നേരത്തെ ഭാരവാഹികളെ അറിയിക്കേണ്ടതാണ് .മീറ്റിന്റെ എല്ലാ വിധ പ്രവര്‍ത്തനങ്ങളിലും ബ്ലോത്രത്തിന്റെ പങ്കാളിത്തവും ഉണ്ടായിരിക്കും.ഇതൊരു ആഭ്യന്തര യുദ്ധത്തിനുള്ള വേദിയല്ല എന്ന് സ്നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു ... വീണ്ടും ഒരു ചെറായിയുടെ മധുര സ്മരണകള്‍ പുനസൃഷ്ടിക്കാം .
വിജയനും ദാസനും ചിക്കാഗോയില്‍
മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ പോയ ഇന്ത്യന്‍ സംഘം നാല് ദിവസമായി ചിക്കാഗോയിലെ ഹോട്ടലില്‍ തങ്ങുകയാണ്. ചോദ്യം ചെയ്യാന്‍ ഇതുവരെ യു എസ് അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എനിക്ക് ദാസനെയും വിജയനെയും ഓര്മ വരുന്നു. (അവര്‍ രണ്ടു പേരും അത്ര മോശക്കാരൊന്നുമല്ല. എന്തേലും ഒപ്പിച്ചു തിരിച്ചു വരും..)-
പരിസ്ഥിതിദിനത്തിലെങ്കിലും ഓര്‍ക്കാം.
പരിസ്ഥിതിദിനത്തിലെങ്കിലും ഓര്‍ക്കാം.ജൂണ്‍ 5നു എല്ലാ വര്‍ഷവും ലോക പരിസ്ഥിതി ദിനമായി ആചരിക്കുമ്പോഴും നാം വര്‍ഷം മുഴുവനും പ്രകൃതിക്കും പരിസ്ഥിതിക്കും വരുത്തുന്ന നാശത്തെക്കുറിച്ച് ഓര്‍ക്കാറുണ്ടോ. പ്രകൃതിയേയും പരിതസ്ഥിതിയേയും അതിവേഗത്തില്‍ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുമ്പോള്‍, വര്‍ഷങ്ങളേറെ കഴിയുമ്പോള്‍ ഇനി പിറക്കാനിരിക്കുന്ന തലമുറ ശുദ്ധവായു, ശുദ്ധജലം, നല്ല കാലാവസ്ഥ, നല്ല പ്രകൃതിഭംഗി, എന്നിവക്കുവേണ്ടി കൊതിക്കുമായിരിക്കും.
2010 അഖിലലോക ജൈവവൈവിധ്യവര്‍ഷമായി കൊണ്ടാടുമ്പോള്‍ അതിന്റെ ഭാഗമായി ഈ വര്‍ഷത്തെ തീം ആയി എടുത്തിരിക്കുന്നത് “Many Species. One Planet. One Future" ആണ്‍.
പ്രകൃതിസംരക്ഷണത്തിനും ബോധവല്ക്കരണത്തിനുമായി ചില കൊച്ചുകൊച്ചുകാര്യങ്ങളെങ്കിലും നമുക്ക് ചെയ്യാന്‍ സാധിക്കില്ലേ.
തീര്‍ച്ചയായും.
അല്ല എന്കില്‍ , ചില പ്രകൃതിദൃശ്യങ്ങളുമായി, ഒരു പരിസ്ഥിതി ദിനം കൂടി കമ്പ്യൂട്ടറിനുമുന്നിലിരുന്ന് ‘ ആചരിക്കാം.‘ !!
-
ഇമ്പിച്ചി ബാവയെ കുറിച്ച് കോവിലന്‍ ഇനി എഴുതില്ല
ഉണ്ണിരിക്കും കുഞ്ഞിക്കണാരനും ഇനി പുനര്‍ജനിയില്ല
തട്ടകത്തിന്റെ രണ്ടാം ഭാഗം എഴുതാതെ ഇതാ കോവിലന്‍ നമ്മെ വിട്ടു പോയിരിക്കുന്നു. ഉണ്ണിരിക്കുട്ടിക്കും, ഉണ്ണിക്കോരനും, കുഞ്ഞിക്കണാരനും, കമ്മളൂട്ടിക്കുമൊന്നും ഇനി പുനര്‍ജനിയില്ല. തട്ടകം എന്ന നോവലിലൂടെ മലയാളികളോട് സംവദിച്ച കഥാ പാത്രങ്ങളുടെ രണ്ടാം വരവ് എന്ന സ്വപ്നം ഇതാ കോവിലന്റെ മൃതദേഹത്തോടൊപ്പം ഇല്ലാതാവുന്നു. തട്ടകത്തിന്റെ രണ്ടാം ഭാഗം എഴുതണമെന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചിരുന്നു. പ്രായവും രോഗങ്ങളും അദ്ദേഹത്തിന്റെ ശരീരത്തെ ബാധിച്ചെങ്കിലും മനസില്‍ നിറയെ രണ്ടാം ഭാഗത്തിലെ ഇട്ടീരിക്കുട്ടിയും, ഗൌരിയുമൊക്കെയായിരുന്നു.1995 ലാണ് തട്ടകം എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്.
-
ജസ്മിയുടെ നഗ്നമേനി മോഹിച്ച പാതിരി...
ഇന്ത്യ വിഷന്‍ ചാനലില്‍ ആണ് ആ പരസ്യം ആദ്യമായി കണ്ടത്."സിസ്റ്റര്‍ ജസ്മി മറയില്ലാതെ എല്ലാം തുറന്നു പറയുന്നത്രേ!!!!"
കലാകൌമുദി വാരികയുടെ ഏറ്റവും പുതിയ ലക്കത്തെക്കുറിച്ചുള്ള പരസ്യമാണ്.
സി. ജെസ്മിയുടെ ആമേന്‍ എന്ന ആത്മകഥ വായിച്ച ഒരാളെന്ന നിലക്ക് എനിക്കും തോന്നിയിരുന്നു, ഇനിയും എന്തൊക്കെയോ തുറന്നു പറച്ചിലിനുള്ള ഒരു സ്ഥലം മാറ്റി വച്ച് കൊണ്ടാണ് ആമേന്‍ അവസാനിപ്പിച്ചത് എന്ന്. സ്വാഭാവികമായും സഭക്കെതിരായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് സപ്പോര്‍ട്ടിംഗ് ആയ വാദങ്ങളും പ്രസ്താവനകളുമായി അവര്‍ വരുമെന്ന് ഉറപ്പായിരുന്നു. പക്ഷെ കലാ കൌമുദിയുടെ ഈ പരസ്യം കണ്ടപ്പോള്‍ ആദ്യം ഞെട്ടലാണ് തോന്നിയത്.
-RAMDAS
>>കൂടുതല്‍ ഇവിടെ
വേലകളി | Velakali | Kerala Tourism
കൊല്ലം കണ്ടവന് ഇല്ലം വേണ്ട!
വേലകളി എന്ന അനുഷ്ടാന കലയുടെ പ്രതാപകാലത്ത് നിലനിന്നിരുന്ന പ്രസ്തുത ചൊല്ല് പോലും ആ കലയുടെ വിനാശകാലമാണ് നിലനില്‍ക്കുന്നത് എന്ന ഒര്‍മ്മപ്പെടുത്തി കാലയവനികക്കൂള്ളില്‍ മറഞ്ഞിരിക്കുന്നു.
-നീര്‍വിളാകന്‍
>>കൂടുതല്‍ ഇവിടെ
നാടകം 1 : രാവണഖഡ്ഗം (ഇടവേളയ്ക്കു മുന്‍പ്)
ഗൂഗിള്‍ ബസ്സ് യാത്രക്കാര്‍ക്ക് സുഖമാണെന്നു വിശ്വസിക്കുന്നു..ഇവിടെ എന്നെ ഫോളോ ചെയ്യാന്‍
ധൈര്യം കാണിച്ചവര്‍ക്ക് എന്റെ ചിന്നം വിളികളുടെ ഒരു ഓഡിയോ കാസറ്റ് ഫ്രീ ആയി
അയച്ചു തരുന്നതാണ് ..
എന്നാല്‍ നിങ്ങള്‍ ഏവരോടും ബ്ലോഗിലും എന്നെ ഫോളോ ചെയ്യാന്‍ അഫ്ഫ്യര്തിക്കുന്നു,
അഫേ പ്ക്ഷിക്കുന്നു. ഈ പോസ്റ്റുകള്‍ ബ്ലോഗ്ഗില്‍ വന്നു വായിക്കുക , ഡെസ്പ്പാവുക ,
പള്ള് വിളിക്കുക, ഫോളോ മാടുക !
ദാ ഇബടെ ഇബടെ
എല്ലാവര്‍ക്കും എന്റെ ആയിരത്തിഒന്ന് ചുടു ചുംബനങ്ങള്‍ !
-
ഐ.എ.എസുകാര്‍ നിയമത്തിന് അതീതരോ?
സ്ഥലം തലസ്ഥാനത്തെ ജനറല്‍ ആശുപത്രി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഡോസു മുതല്‍ ഉച്ചയ്ക്ക് മുമ്പ് എടുക്കണെമന്നു നിര്‍ദ്ദേശമുണ്ട്. അതു തെറ്റിച്ച് ഉച്ചയ്ക്ക് മേല്‍ മകള്‍ക്ക് മൂന്നാം കുത്തിവയ്പ്പ് എടുക്കാന്‍ വന്ന വനിതയോട് ഡോക്ടര്‍ പറഞ്ഞു 'ഇന്നത്തേക്ക് മരുന്നു തരാം. ഇനി ഉച്ചയ്ക്ക് മുമ്പ് എത്തണം .' ഡോ പറഞ്ഞതിലെന്താ തെറ്റ്? ഒരു തെറ്റുമില്ലെന്നു മാത്രമല്ല, ശരിയുണ്ടു താനും.
-
"എന്‍റെ മാധ്യമ പഠനം"
അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഇഷ്ടമാണ് എല്ലാവര്‍ക്കും. പ്രത്യേകിച്ച് നല്ല അനുഭവങ്ങള്‍ ആണങ്കില്‍ പറയണ്ട. ഈ ഭൂമിയില്‍ എല്ലാം സുഖവും സന്തോഷവും, മാത്രമായിരുന്നെങ്കില്‍ നമ്മളൊക്കെ ബോറടിച്ചു ചത്തു പോയേനെ.... ഒരിക്കല്‍ നമ്മുടെ പീ. കെ. സാര്‍ ക്ലാസ്സില്‍ ചോദിച്ചു സ്മിത എന്തിനാണിങ്ങനെ സങ്കടങ്ങള്‍ എഴുതി പിടിപ്പിക്കുന്നത് എന്നു. സാറ് ചിലപ്പോള്‍ മറന്നേക്കാം, എന്‍റെ ചങ്ങാതിമാരായ നിങ്ങളും ചോദിച്ചു. സാരമില്ല സാരമില്ല വചനങ്ങള്‍ ഒരുപാട് കേട്ട് ഞാന്‍ ആശ്വസിച്ചു. പിന്നെയൊരിക്കലും ഞാന്‍ നിങ്ങളെ ബോറടിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പഴയതൊന്നും ഓര്‍ക്കാനും............ പക്ഷേ, പരീക്ഷയ്ക്കിനി ദിവസങ്ങളെയുള്ളൂ. അതിനിടയില്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ ബോറടിപ്പിച്ചോട്ടെ എന്‍റെ പ്രിയ ചങ്ങാതിമാരെ.....
-
നെരിപ്പോട്
അവന്റെ അമ്മ അല്‍പ്പം വട്ടുകേസായിരുന്നു. പിന്നെയുള്ളത് അമ്മൂമ്മയായിരുന്നു. ആ അമ്മൂമ്മ പറയുന്ന കഥകള്‍ കേള്‍ക്കാനാണ് ഞാനവിടേക്ക് പോയിരുന്നത്.
എന്തെല്ലാം കഥകളായിരുന്നു അവര്‍ പറഞ്ഞു തന്നത്. തൊപ്പി വില്‍പ്പനക്കാരന്റെ പാട്ടുകളൊക്കെ പാടി രസിപ്പിക്കുമായിരുന്നു.
അങ്ങിനെ എന്റെ പകലുകളെല്ലാം അവിടെയായി. അയല്‍പക്കത്തുള്ള സതീശനും, വസുമതിയും, ഹരീന്ദ്രനുമൊക്കെ ചേര്‍ന്നതോടെ അത് വിപുലമായി.
അങ്ങിനെ അവിടുത്തെ ചെമ്പക മരചോട്ടില്‍ ഞങ്ങളൊരു പന്തലുണ്ടാക്കി.
-വെങ്ങരക്കാരന്‍ ശ്രീജിത്ത്
>>കൂടുതല്‍ ഇവിടെ
പ്രവാസോമാനിയ
ഗള്‍ഫില്‍ പോണം .... ഗള്‍ഫില്‍ പോണം ....
പ്രീഡിഗ്രി പാസ്സാവാന്‍ ഇച്ചിരിയെങ്കിലും പാഠപുസ്തകം തുറന്നുനോക്കണമെന്ന അലിഖിതനിയമമുള്ളതുകൊണ്ടാകാം സുലൈമാന്‍ പരീക്ഷയില്‍ തോല്‍ക്കുകയും തല്‍ഫലമായി സ്വന്തം നാട്ടിലെ കടത്തിണ്ണയിലേക്കുള്ള എന്റ് റി പാസ്സിന്നു അര്‍ഹനാവുകയും ചെയ്തത് ..
-മരഞ്ചാടി
>>കൂടുതല്‍ ഇവിടെ
വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...
വളയും പുളയും. വളഞ്ഞു പുളഞ്ഞ് വളച്ചൊടിക്കും. ലോക കാല്‍പ്പന്തു മാമാങ്കത്തിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ എതിരാളികളുടെ കരുത്തും ദൗര്‍ബല്യവും ഹരിച്ചു ഗുണിക്കുന്ന ടീം മാനേജുമെന്റുകള്‍ക്ക് ഈ പ്രസ്താവന തലവേദന സൃഷ്ടിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഉപയോഗിക്കുന്ന പന്ത് ജാബുലാനിയെക്കുറിച്ചാണ് ഈ വിശേഷണങ്ങള്‍. പന്തിന്റെ പ്രവചനാതീത സ്വഭവമാണ് വില്ലന്‍. ഇതിനോടകം തന്നെ നിരവധിപ്പേര്‍ അഭിപ്രായവ്യത്യാസവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ഒരു പന്തിലെന്തിരിക്കുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ. എന്താണ് ജാബുലാനി. ജാബുലാനി എന്നാല്‍ ആഫ്രിക്കന്‍ ഭാഷയില്‍ ആനന്ദം നല്‍കുന്നവന്‍ എന്നാണ് അര്‍ഥം. ഭാരം 440 ഗ്രാം. വ്യാസം 69 സെ.മീറ്റര്‍. പാനലുകള്‍ എട്ട്. മത്സരം കഴിയുമ്പോള്‍ കുറയാവുന്ന മര്‍ദംഏറ്റവും കൂടിയത് പത്തുശതമാനം.
-
ബഹുഭുജങ്ങളില്‍ നിന്നു തന്നെ..!
ഒന്‍പതാംക്ലാസ് പാഠപുസ്തകത്തില്‍ , ഒന്നാംപാഠത്തിലെ അവസാന സൈഡ് ബോക്സ് കണ്ടിരിക്കുമല്ലോ? ശുദ്ധജ്യാമിതീയ നിര്‍മ്മിതിയാണ് വിഷയം. കോമ്പസസ്സും അങ്കനം ചെയ്യാത്ത ഒരു ദണ്ഡും ഉപയോഗിച്ചുള്ള നിര്‍മ്മിതി. ഗണിതശാസ്ത്രമേളയിലെ വളരെ പ്രധാനപ്പെട്ട ഒരു ഇനമാണിത്. അളവെടുക്കാതെയും അളന്നെടുക്കാതെയും നിര്‍മ്മിതി പൂര്‍ത്തിയാക്കേണ്ടതുണ്ട്. തുടര്‍ന്നു വായിക്കുക.....
-
ലോക പരിസ്ഥിതി ദിനം
ജൂണ്‍ 5 . ലോക പരിസ്ഥിതി ദിനം.നാം കേരളീയര്‍. പുഴകളും പുല്‍മേടുകളും കാടുകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമായ സാക്ഷാല്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അന്തേവാസികള്‍. വര്‍ഷത്തില്‍ മാസങ്ങളോളം മഴ. ഇഷ്ടം പോലെ വെള്ളം . തനിയെ മുളച്ചു പൊന്തുന്ന സസ്യലതാതികള്‍. തണല്‍ മരങ്ങള്‍. കൃഷിയിടങ്ങള്‍. സൌരഭ്യം പരത്തുന്ന പൂക്കള്‍. പക്ഷി മൃഗാദികള്‍. നയനാനന്ദം പകരുന്ന ചുറ്റുപാടുകള്‍. മിതശീതോഷ്ണ കാലാവസ്ഥ. അനുഗ്രഹീതമായ നമ്മുടെ നാടിന്‍റെ മേന്മകള്‍ പാടിപ്പുകഴ്ത്തിയാല്‍ മതിയാവില്ല. കഴിഞ്ഞ വര്‍ഷം മികച്ച പരിസ്ഥിതി സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളത്തെ സി എന്‍ എന്‍ - ഐ ബി എന്‍ ചാനല്‍ തെരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി, ആരോഗ്യ പരിപാലനം എന്നീ കാര്യങ്ങളില്‍ മികവ് പുലര്‍ത്തിയതിനായിരുന്നു പ്രസ്തുത പുരസ്കാരം.
-Shukoor Cheruvadi
>>കൂടുതല്‍ ഇവിടെ
യേശുദാസിനെ അപമാനിച്ചു
മറ്റിടങ്ങളില്‍ ഒരു തൈ നടീക്കുവാന്‍ മത്സരിക്കുമ്പോള്‍ സ്വന്തമെന്ന് പറയുന്ന ഈ വിദ്യാലയത്തില്‍ തന്റെ ആഗ്രഹത്തില്‍ ഒരു മാവ് നടാന്‍ വന്നപ്പോള്‍ എന്ത് കൊണ്ട് അങ്ങിനെ സംഭവിച്ചു എന്ന് താങ്കള്‍ ചിന്തിച്ചുവോ?
-മനോജ്
>>കൂടുതല്‍ ഇവിടെ
വിലാപത്തിന്റെ ഒരു രാത്രി
അതൊരു വിയര്‍പ്പൂറ്റിയെടുത്ത രാത്രിയായിരുന്നു. വീശുന്ന കാറ്റിന് കണ്ണീരിന്റെ ഗന്ധം. അകലെ നിന്നും രോദനങ്ങളുടെ അലയൊലികള്‍ ആ കാറ്റിലൂടെ ചിതറിത്തെറിക്കുന്നുണ്ട്. ഓര്‍മ്മകള്‍ ഒരു ചില്ലുകൂടാണെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ, ഞാനവയെ ഒന്ന് പൊടി തട്ടിയെടുത്തു. യോനിയില്‍ നിന്നും ഒഴുകിവരുന്ന ആര്‍ത്തവരക്തത്തിലെ അണുക്കള്‍ ഒരപരാജിത ശക്തി പ്രാപിക്കുന്നുണ്ടായിരിക്കണം. അവയുടെ പുറത്തേക്ക് വരാനുള്ള അടങ്ങാത്ത ആവേശം പോലെ ഓര്‍മ്മകളുടെ കനത്ത-വിനു
>>കൂടുതല്‍ ഇവിടെ
ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...
നാട്ടുകാരുടെ ഏത് ദുഃഖവും അനുതാപത്തോടെയും ക്ഷമയോടെയും കേൾക്കുന്ന ഭഗവതി എല്ലാവർക്കും ഒരത്താണിയാണ്.
പുറം നാട്ടിലും ഭഗവതിയുടെ പെരുമയേറിയപ്പോൾ അമ്പലവും അഭിവൃദ്ധി കൈക്കൊണ്ടു. ഇപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ ജനകീയ സമിതിയുണ്ട്.
അമ്പലങ്ങളിലിരിക്കുന്ന ഭഗവതിമാർ നഗ്നരാണെന്നു നാടൊട്ടുക്ക് കൂവിയവർ വരെ, മൂന്നു കുറിയുമിട്ട് കമ്മറ്റി ചെയർമാനും സെക്രട്ടറിയുമൊക്കെയായി. എല്ലാമറിയുന്ന ഭഗവതി ഉള്ളിൽ ചിരിയ്ക്ക മാത്രം ചെയ്തു. എല്ലാം മക്കളല്ലേ! ആ വിചാരം മക്കൾക്കില്ലെങ്കിലും...
-രഘു
>>കൂടുതല്‍ ഇവിടെ
ഖഡ്‌ക്ക
കിഷന്‍ജി കിടന്നുകൊണ്ട് ഖഡ്‌ക്ക വലിക്കുകയാണ്. ഇടക്കിടെ ചുമക്കുന്നതും ആയാസപ്പെടുന്നതും കാണുമ്പോള്‍ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നതെന്ന് തോന്നും. സമീപത്ത് ഭാര്യ മഹാലക്ഷ്‌മി അനിഷ്‌ടത്തോടെ ഇരിക്കുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്‌ചയായി ബസാറിലേക്കുള്ള എന്റെ യാത്ര അവസാനിക്കുന്നത് അലങ്കാരപണി ചെയ്‌ത കിഷന്‍ജിയുടെ കൊച്ചുവീടിന് മുന്നിലാണ്. എന്തോ എനിക്ക് പോലുമറിയില്ല, ഒരു കാന്തികവലയം പോലെ മക്കളില്ലാത്ത ആ ദമ്പതികളുടെ മുമ്പിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
അവരുടെ വീടിന് മുന്നിലെ ഉണങ്ങിത്തുടങ്ങിയ വലിയ മരച്ചുവട്ടില്‍ കത്തുന്ന ചൂടില്‍ സാന്ത്വനമായി എത്താറുള്ള കാറ്റിനെ പ്രതീക്ഷിച്ച് ഇരുട്ട് വീഴുന്നത് വരെ ഇരിക്കും. വീടിന് മുന്‍വശത്തെ ജാലകത്തിലൂടെ ഇരുവരും ചേര്‍ന്ന് രാത്രിഭക്ഷണം ഒരുക്കുന്നത് കാണാം.
-ഗിരീഷ് എ എസ്
>>കൂടുതല്‍ ഇവിടെ
chat-ലൂടെ ചാറ്റിംഗ്
ഒരു പത്തുമണികഴിഞ്ഞുകാണും...പതിവുപോലെ പല്ലുതേക്കുന്നതിനു മുമ്പ് സ്ക്രാപ്പ് ബുക്ക് തുറന്നുനോക്കി.. കഴിഞ്ഞവര്‍ഷത്തെ ഓണത്തിന്‍റെ ആശംസയാണ് അവസാന മെസേജ്... ഇന്നും മാറ്റമൊന്നുമില്ല...
ഓര്‍ക്കൂട്ട് പ്രൊഫൈലില്‍ ആകെ പന്ത്രണ്ട് പേരുമാത്രമുള്ളതുകൊണ്ട്,
സ്റ്റാറ്റസ് അവലയ്ബള്‍ ആക്കിയിട്ടാലും ഒരു പട്ടിപോലും ചാറ്റിനു വരില്ല..
ഇന്ന് ആരെങ്കിലും ഓണ്‍ലൈന്‍ വരും.. ഒരു ഉള്‍വിളി തോന്നി...
ഞാന്‍ ക്ഷമയുടെ ചൂണ്ടയുമായി കാത്തിരുന്നു...
-
തിരുത്ത്
ചിലപ്പോൾ അതായിരിക്കണം പ്രവാസത്തിന്റെ എറ്റവും പ്രകടമായ സ്ത്രൈണ ലക്ഷണം, സ്വയം അപ്രത്യക്ഷരാകാനുള്ള കഴിവ്.
-ലിഡിയ
>>കൂടുതല്‍ ഇവിടെ
ശാപമാകുന്ന ശവങ്ങള്‍
മരണത്തിന്‍റെ പകപ്പുകള്‍ കുത്തിനിറച്ച മുറിക്കുള്ളിലെ തണുത്ത അന്തരീക്ഷത്തെ താലോലിച്ച് വെന്റിലേറ്ററിന്‍റെ കാരുണ്യത്തോടെ ജീവന്‍ വെറും ചെറുതുടിപ്പുകളായ് അവശേഷിക്കുമ്പോഴും സ്വന്തം നാടും ഭാര്യയും മക്കളുമെല്ലാം നിറം മങ്ങിയ നിഴലുകളായി മാത്രം നശിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ഓരത്ത് കൊത്തിവലിക്കുന്നു. പണക്കൊഴുപ്പിന്‍റെ ധാരാളിത്തം ആശുപത്രിയിലെ ഓരോ അണുവിലും പ്രതിഫലിക്കുമ്പോള്‍ ഗള്‍ഫെന്ന സ്വപ്നഭൂമിയുടെ തിളക്കം നഷ്ടപ്പെടുത്താതെ വേദനകളുടെ വിമ്മിട്ടം വെറുമൊരു നെടുവീര്‍പ്പുപോലെ അലിഞ്ഞില്ലാതായി.
-പട്ടേപ്പാടം റാംജി
>>കൂടുതല്‍ ഇവിടെ
എന്റെ അജത്തിനു അന്നം കൊടുത്തവള്‍
-ഇസ്മായില്‍ കുറുമ്പടി
>>കൂടുതല്‍ ഇവിടെ
ഈ ക്രൂരതക്കൊരു അതിരില്ലേ? !!!....
എയര്‍ ഇന്ത്യ ...
മഹാരാജാവാണ് അതിന്റെ ഭാഗ്യ (നിര്‍ഭാഗ്യ) ചിന്ഹം .അതിന്റെ മാനേജ്മെന്റ്റ് ആയാലും സ്റ്റാഫ് ആയാലും അതിലെ യാത്രക്കാരോട് പ്രത്യേഗിച്ച് ഗള്‍ഫ് സെക്ട്ടെരിലെ യാത്രക്കാരോട് കാട്ടിക്കൊണ്ടിരിക്കുന്ന ക്രൂരത നെറികേട് അതിനിയും നിറുത്താനുള്ള സമയം ആയില്ലേ എയര്‍ ഇന്ത്യക്കാരാ..?
ഗള്‍ഫിലേക്ക് മാത്രം അല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക് സര്‍വീസ് നടത്തുന്ന ഒരു ഇന്ത്യന്‍ സര്‍കാരിന്റെ കീഴിലുള്ള പോതുമേഘല(എന്ന് വെച്ചാല്‍ നമ്മള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ട് തടിച്ചു കൊഴുക്കുകയും അവസാനം നമുക്കിട്ടു തന്നെ പാര വെക്കുകയും ചെയ്യുന്ന മേഘല) സ്ഥാപനം ആണല്ലോ എയര്‍ ഇന്ത്യ..
-
കിളികള്‍
ഇന്നെന്റെ വീടിന്റെ ചാരത്തെ ത്തോട്ടത്തില്‍
താരമ്പന്‍ കൊട്ടുന്ന കിളികളുണ്ട്.
താരാട്ടുപാടുന്ന തത്തമ്മക്കിളിയുണ്ട്
താളംപിടിക്കുന്ന മഞ്ഞോമല്‍കിളിയുണ്ട്
പാട്ടൊന്നുപാടുന്ന പുവ്വാലന്‍കിളിയുണ്ട്
പൂതപ്പാട്ടൊതുന്ന പൂത്താങ്കിരിയുണ്ട്
മെല്ലെപ്പറക്കുന്ന ചെല്ലക്കിളിയുണ്ട്
ചൊല്ലിച്ചിലച്ചു പറക്കും കിളിയുണ്ട്
കൂടൊന്നുകൂട്ടുന്ന കുരുവിക്കിളിയുണ്ട്
കൂട്ടത്തില്‍കൂടാത്ത കുഞ്ഞിക്കിളിയുണ്ട്
കൂട്ടംതെറ്റിയ കുഞ്ഞാറ്റക്കിളിയുണ്ട്
കുണുങ്ങിനടക്കുന്ന കൂത്താട്ടിക്കിളിയുണ്ട്
-Abdulkader kodungallur
>>കൂടുതല്‍ ഇവിടെ
പൂരക്കാഴ്ച
---------------
പൂരക്കടലിന്നക്കരെ നിന്നോരു
പൂർണ്ണതയുള്ളൊരു മേളം കേട്ട്
ആനന്ദത്തോടൊന്ന് നോക്കിയപ്പോൾ
ആനകളോരോന്നായ് നിരന്നിടുന്നു
സ്വർണ്ണ പ്രഭ തൂകും നെറ്റിപ്പട്ടങ്ങളും
വർണ്ണാഭ ചൊരിയുന്ന മുത്തുക്കുടകളും
വെൺചാമരാലവട്ടങ്ങളും വീശുന്ന
മണ്ണിലെക്കാഴ്ചക്കിന്നതീവ ഭംഗി.
-Kalavallabhan
>>കൂടുതല്‍ ഇവിടെ
മാവോവാദി ജനിക്കുന്നത്
ലൂടെയെന്ന് മാവോ
ഇറ്ക്കിവിട്ട ഭൂമിയില്‍നിന്ന്
ഇരവിലെപ്പശിയില്‍
ഉതിര്‍ന്ന് വീണ കണ്ണീരില്‍
-
>>കൂടുതല്‍ ഇവിടെ
നോവ് എന്ന പേരുള്ള അവൻ
മറ്റെന്തെങ്കിലും പകരം തരാമെന്ന് പറഞ്ഞിട്ടും
-
അലിയാതിരുന്നത്
വളരുന്തോറും
മെലിയുന്നബന്ധമായിരുന്നില്ല
ഞങ്ങള്‍ക്കിടയില്‍
അതുകൊണ്ടാണ്
പഴകിയ
കമ്പിളിക്കടിയില്‍
ഒന്നിച്ചുറങ്ങാന്‍
രണ്ടുപേരുംവിസമ്മതിച്ചത്
വാക്കുകള്‍ക്കുമേല്‍
പുതിയകുപ്പായമണിയിച്ച്
- ഷാജി അമ്പലത്ത്
>>കൂടുതല്‍ ഇവിടെ
BY-Jikku Varghese Jacob
0 comments:
Post a Comment