FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ഓര്‍മ്മയിലെ നക്ഷത്രങ്ങള്‍

Monday

ഓര്‍മ്മയിലെ നക്ഷത്രങ്ങള്‍

http://gaetc-ejournal.org/instruction/stars/stars.jpg

ഓര്‍മകളിലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്

റബി എന്നോ ഒഴിഞ്ഞു പോയ പഴയ വില്ല. അതിനുള്ളിലൊരു ഇടുങ്ങിയ മുറി. വാതിലൊഴിച്ചുള്ള മൂന്നു മൂലയില്‍ മൂന്നു കട്ടിലുകള്‍. വിന്‍ഡോ എസിയുടെ അലറുന്ന ശബ്ദം. മറ്റു രണ്ടു റൂം മേറ്റ്കളുടെ വാതുറന്ന കൂര്‍ക്കം വലി. ഞാന്‍ സീന കുര്യന്‍ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ഉറക്കം വരാതെ ...ഓര്‍മകളിലെക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്..ഭൂമിയിലും ആകാശത്തും നക്ഷത്രങ്ങള്‍ കത്തി നില്‍ക്കുന്ന ക്രിസ്തുമസ് രാത്രി... നക്ഷത്രങ്ങള്‍ മിന്നുന്ന ജോസിന്റെ കണ്ണുകള്‍..."സീന നീയെന്റെ മഴയാണ് ..സ്നേഹത്തിന്റെ പെരുമഴ.."മഞ്ഞു പെയ്ത രാത്രിയില്‍ അവന്റെ കണ്ണുകളില്‍ നിന്നും പെയ്തിറങ്ങിയ വാക്കുകള്‍. അപ്പോഴാണവള്‍ കരയുക. പിന്നെ ജോസിന്റെ ആലിംഗനത്തില്‍ നിന്നും തെന്നി മാറി ആകാശത്തിലേക്ക് നോട്ടമെറിയും.



തൊടുപുഴ മീറ്റ്‌ കൌണ്ട് ഡൌണ്‍:

http://gracetothenations.com/wp-content/uploads/2008/10/circleof60logo.jpg


60 ദിവസങ്ങള്‍ മാത്രം ബാക്കി .......

തൂമ്പാപ്പണിയും ബ‌ര്‍മ്മുഡയും തമ്മിലുള്ള ബന്ധം [എന്നുമുള്ള കാഴ്ച‌ക‌ളും ചിന്തക‌‌ളും (2)]

പറമ്പു കിളക്കാനും വൃത്തിയാക്കാനും ആളെക്കിട്ടാന്‍ വ‌ള‌രെ ബുദ്ധിമുട്ട്. (ഇതിന് ആല‌പ്പുഴയിലൊക്കെ 'ദേഹണ്ഡം' എന്നും വിളിക്കും). പത്ത് പതിന‌ഞ്ച് കൊല്ലം മുന്‍പ് പറമ്പ് കിള‌ച്ചിട്ടുണ്ട്, കൃഷി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇപ്പോ‌‌ള്‍ തൂമ്പായെടുത്ത് രണ്ട് വെട്ട് വെട്ടാമെന്ന് വെച്ചാല്‍ പട്ടി അണ‌ക്കുന്നതുപോലെ അണ‌ക്കും. കൈയ്യില്‍ തഴമ്പ് പൊട്ടിയാല്‍ മൗസ് പോലും പിടിക്കാന്‍ പറ്റുകയില്ലെന്നതു പോട്ടേ, മുളകിട്ട മീ‌ന്‍ കൂട്ടാന്‍ കൂട്ടി ചോറ് കുഴച്ചുരുട്ടിയടിക്കാന്‍ പറ്റുമോ? സാഹസം ഉപേക്ഷിച്ചു.
പദ്ധതിപ്രദേശത്തെ പ്രധാന പര‌മ്പരാഗത പറമ്പു പണിക്കരെ തപ്പിയെടുത്തു. മി. സുധീര്‍കുമാ‌ര്‍. പണി ചെയ്യുക എന്നത് ഇദ്ദേഹത്തിന് ഒരു രണ്ടാമ‌ത് മാത്രം വരുന്ന ഒരു പ്രയോറിറ്റി ആകുന്നു. തൊണ്ട‌യിലുള്ള കരകരായെന്നുള്ള ഒച്ചയാണ് സുധീര്‍കുമാറിന്റെ ആയുധം. തൂമ്പയും വെട്ടുകത്തിയും രണ്ടാമ‌തേ വരൂ എന്ന് സാരം. ഒരു തൂമ്പാപ്പണിക്കാര‌ന‌ല്ലായിരുന്നെങ്കില്‍ ഒരു പ്രോജക്റ്റ് മാനേജ‌രോ അല്ലെങ്കില്‍ ഒരു സൂപ്പ‌‌ര്‍‌വൈസ‌ര്‍ എങ്കിലുമോ ആയിത്തിരാനായിരുന്നേനെ അദ്ദേഹത്തിന്റെ യോഗം. അദ്ദേഹം ഒരു വെട്ട് വെട്ടുന്നു.
-
http://thevectorlab.com/blog/wp-content/uploads/2009/07/gradients_001_web_011.jpg

അതിമോഹം - മൂന്ന്

ശക്തൻ തമ്പുരാൻ സ്റ്റാന്റിൽ ഓട്ടോ വന്ന് നിന്നപ്പോൾ എനിക്കാ സ്ഥലം ഒട്ടും അപരിചിതമായി തോന്നിയില്ല! ;)

എങ്ങിനെ തോന്നാൻ! അവിടെ ബസ് സ്റ്റാന്റ് വരും മുൻപേ.... അവിടം പാടം ആയിരുന്ന കാലത്ത് മാർപ്പാപ്പക്ക് വരാൻ മണ്ണിട്ട് നികത്തിയ സമയം തൊട്ടേ എനിക്കവിടം പരിചിതമാണ്. എത്രയെത്ര തവണ ഞാനതുവഴി പറപ്പൂർക്ക് പോയിരിക്കുന്നു. എത്രയോ തവണ സ്റ്റാന്റിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള കൂൾ ഡ്രിങ്ക്സ് കിട്ടുന്ന കടയിൽ നിന്ന് സോഡാ സർവ്വത്തിലെ സ്ടോ എടുത്തുകളഞ്ഞ് കുടിച്ചിരിക്കുന്നു? എത്രയോ ദിവസങ്ങളിൽ അവിടത്തെ ബൂത്തിൽ നിന്ന് എന്റെ ആദ്യപ്രേമത്തിന് ഫോൺ ചെയ്തിരിക്കുന്നു?
-Visala Manaskan
>>കൂടുതല്‍ ഇവിടെ


കല്ല്യാണറാഗിങ്ങ് സമാപനം


നമ്മുടെ ഗ്രാമത്തിൽ എവിടെയുണ്ടോ കല്ല്യാണം? അവിടെയെത്തും ‘ഒടിയൻ‌മനോജ്’ എന്ന് പൊതുജനം ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്ന വെറും ‘മനോജ്’.
കല്ല്യാണം ആരുടേതായാലും, ‘ജാതി മത പാർട്ടി’ പരിഗണന കൂടാതെ ‘ക്ഷണിച്ചാലും ഇല്ലെങ്കിലും’ കല്ല്യാണവീടുകളിൽ അവൻ വരും. വീട്ടുകാരെ കഴിവതും സഹായിച്ച്; കലാപപരിപാടികൾ അരങ്ങേറുന്നതോടൊപ്പം കല്ല്യാണം ‘അടിപൊളി’യാക്കും.

ആയതിനാൽ കല്ല്യാണം കഴിക്കാൻ തീരുമാനിക്കുന്നവരുടെ മനസ്സിൽ എല്ലായിപ്പോഴും ഉയരുന്നത്, ഒടിയൻ എന്നറിയപ്പെടുന്ന മനോജിന്റെ രൂപമായിരിക്കും. അവനോട് എതിർത്ത് നിൽക്കാൻ ശേഷിയില്ലാത്ത നാട്ടുകാർ അവന്റെ ആവശ്യങ്ങൾ കുപ്പികളിൽ നിറച്ച് കൊടുത്ത് അവനെ സോപ്പിടാറാണ് പതിവ്.
-

അരെടാ ഈ യുക്തിവാദി?


കള്ളന്‍, കൊള്ളക്കാരന്‍, കൊലപാതകി, വ്യഭിചാരി, വഞ്ചകന്‍- ഇക്കൂട്ടത്തില്‍ എത്രാമത്തെ നമ്പറിട്ടാണ്‌ നിങ്ങള്‍ യുക്തിവാദി, നിരീശ്വരവാദി എന്നിവരെ ചേര്‍ക്കാന്‍ പോകുന്നത്?

യുക്തിവാദിയെന്നു കേള്‍ക്കുമ്പോള്‍ 'ചുവപ്പുകണ്ട കാളയെപ്പോലെ' വിളറിയെടുക്കുന്ന സാമാന്യ മതവിശ്വാസിയോടു മാത്രമല്ല ഈ ചോദ്യം. ഉള്ളില്‍ ആവശ്യത്തിലധികം യുക്തിബോധമുണ്ടായിട്ടും മറ്റുള്ളവരെ മുഷിപ്പിക്കേണ്ടെന്നുകരുതിയോ, അതാണ്‌ ജീവിച്ചുപോകാന്‍ കൂടുതല്‍ സൗകര്യമെന്നു കരുതിയോ യാന്ത്രികമായി വിശ്വസിക്കുകയും മതം ആചരിക്കുകയും ചെയ്യുന്ന കപട വിശ്വാസികളോടുകൂടിയാണ്‌ ഈ ചോദ്യം.
-

സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയോ ?

കഴിഞ്ഞ ആഴ്ച മനോരമയില്‍ വന്ന ഒരു ലേഖനവും - "എന്നാലും എന്റെ ഇന്‍ഷുറന്‍സ് സുന്ദരീ...". (ലേഖനം എന്നു പറയാമോ അതോ കഥ എന്ന് പറയണോ എന്നറിയില്ല ) അതിലെ കമന്റുകളും വായിച്ചപ്പോള്‍ ഇന്‍ഷുറന്‍സ്‌ ഏജന്റുമാര്‍ ആണ് കേരളത്തിലുള്ളതില്‍ വച്ചേറ്റവും നികൃഷ്ടരെന്നു തോന്നി. ഒരാള്‍ ഒരു കഥ എഴുതിയതായാണ് എനിക്ക്‌ തോന്നിയത്‌. പക്ഷേ ഗള്‍ഫില്‍ ജീവിക്കുന്ന ചിലര്‍ അതിനെഴുതിയ കമന്റ്‌ വായിച്ചപ്പോഴാണ് ജിവിക്കാന്‍ വേണ്ടി തങ്ങളുടെ ജോലി ചെയ്യുന്ന ഏജന്റുമാരെ അടച്ചാക്ഷേപിച്ചിരിക്കുന്നത്‌ കണ്ടത്‌.
-

നാല് പെണ്ണുങ്ങള്‍

തുലോം ആശയപരമല്ല സിനിമയുടെ ആഖ്യാനസ്വഭാവം. പാഠം ആശയത്തെ ഉള്‍ക്കൊള്ളുന്നില്ല എന്നല്ല - അത്തരത്തിലൊന്ന് അസാധ്യം തന്നെയാണ്. എന്നാല്‍ ആശയത്തിന്റെ നേര്‍സംവേദാത്മകതയെ മറികടക്കുന്ന ഒരു ആഖ്യാനഭാഷ സിനിമക്കുണ്ട്. അതാണ്‌ മറ്റേതൊരു ആശയപ്രകാശന ഉപാധിയില്‍ നിന്നും സിനിമയെ വ്യതിരക്തമാക്കി തീര്‍ക്കുന്നതും.

എന്നാല്‍ ആശയാതിഷ്ഠിതമായാണ് ഈ സിനിമയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രമേയസ്വംശീകരണം നടത്തിയിരിക്കുന്നത്. ചരിത്രത്തെ പോലെ സമകാലികതയും ഒരു കല്‍പ്പിത അവസ്ഥയാണ് - വസ്തു/ആശയ പ്രതിരൂപങ്ങളുടെ വിന്യാസത്തിലൂടെ നിര്‍മ്മിച്ചെടുക്കുന്ന വിഘടിതവും obscure - ഉം ആയ അത് ഏറെക്കൂറെ വൈയക്തികം കൂടിയാണ്.
-

കാര്യവട്ടം കാമ്പസ് ഓര്‍മ്മകള്‍- പോട്ടംസ് റീലോഡഡ്

കഴിഞ്ഞതവണ നാട്ടില്‍പോയപ്പോ... എന്നെ വഷളനാക്കിയ കാര്യവട്ടം കാമ്പസിലേക്ക് വീണ്ടുമൊന്നുപോയി, അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം.....

മെന്‍സ് ഹോസ്റ്റല്‍ ആല്‍ബം എന്ന ഓര്‍ക്കൂട്ട് അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കുറച്ച് ചിത്രങ്ങള്‍ക്കു വേണ്ടിയാണ് ശരിക്കും അന്നവിടെപ്പോയത്. അല്ലാതെ, അന്ന് അവിടെ പഠിച്ചിരുന്നന എന്‍റെ ഭാവി വധുവിനെ (ഇപ്പോ എന്‍റെ ഭാര്യ) കാണാനോ സംസാരിക്കാനോ ഒന്നുമല്ലായിരുന്നു...സത്യം!!

കെട്ടാന്‍ പോണ പെണ്ണിനെക്കാണാന്‍ വേണ്ടിമാത്രമാണ് ഇതുവരെയില്ലാത്ത കാമ്പസ് സ്നേഹം കാണിച്ചതെന്ന് ആരെങ്കിലും പറഞ്ഞാ, ചീത്തവിളിച്ച് അവന്‍റ് കണ്ണുപൊട്ടിക്കും... വാസൂനെ ശരിക്കും അറിഞ്ഞൂടാ ആര്‍ക്കും...
-വാസു
>>കൂടുതല്‍ ഇവിടെ

പൊന്‍കിരണം തഴുകിയണഞ്ഞു,
പുതുമഞ്ഞിന്‍ തുള്ളിയുണര്‍ന്നു.
പൂങ്കാറ്റ് തലോടും നേരം
പുല്‍ക്കൂട്ടം ചാഞ്ചാടുന്നു.

പൂങ്കുരുവികള്‍ തേന്‍ നുകരുമ്പോള്‍,
പൂച്ചെടികള്‍ ആനന്ദിച്ചു.
പുഴയൊഴുകും പാതയിലെല്ലാം
പരല്‍മീനുകള്‍ നിന്തി രസിച്ചു.

-

പി കെ പോക്കറിന്റെ സ്വത്വ രാഷ്ട്രീയ ലേഖനം


-


പ്രണയമൊരു തീനാളം

കുറുകേയുള്ള സ്ലാബിലിരുന്നു അമ്പലത്തിലേയ്ക്കു പോകുന്ന പവന്മാര്‍ക്ക് തരുണികളേയും ചേച്ചിമാരെയും നോക്കി വെള്ളമിറക്കിക്കൊണ്ടിരിക്കുകയായിരുന്നു അനിയും അരുണും ബിജുവും സുരേഷും അജിയും രാജുവും വിനോദും പിന്നെ സത്ഗുണസമ്പന്നനായ ഞാനുമടങ്ങുന്ന സംഘം. എല്ലാം തന്നെ പതിനാറും പതിനേഴും വയസുള്ള നല്ല പ്രായക്കാര്‍. നാട്ടിലുള്ള ഏതു കാര്യത്തിനും അതു കല്യാണമായാലും മരിപ്പായാലും ആദ്യാവസാനം മുമ്പില്‍ നില്‍ക്കുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് പൊതുവേ ഞങ്ങളോട് ഒരിഷ്ടമൊക്കെയുണ്ടായിരുന്നു.ഏലാപ്പുറത്തെ ഏറ്റവും നല്ല കുട്ടികള്‍ എന്ന ഗ്രേഡ് കിട്ടിയിട്ടുള്ള ഞങ്ങളുടെ ടീമില്‍ ബിജുവിനു മാത്രമാണു സ്വന്തമായി ഒരു ലൈന്‍ ഉള്ളത്. ആദ്യം ഞങ്ങള്‍ അത് വിശ്വസിച്ചില്ലെങ്കിലും ചില ചരിത്രപരമായ തെളിവുകള്‍ ബിജു ഹാജരാക്കിയപ്പോള്‍ ഞങ്ങള്‍ക്കും വിശ്വസിക്കേണ്ടി വന്നു.

-


കാഫ്ക-എഴുത്തുകാരന്റെ വിധി

image


ഒരെഴുത്തുകാരനെന്ന നിലയിൽ എനിക്കു സംഭവിക്കാനിരിക്കുന്നത് ഇത്രേയുള്ളു. സ്വപ്നസദൃശമായ സ്വന്തം ആന്തരജീവിതത്തെ ചിത്രീകരിക്കാൻ എനിക്കുള്ള വാസന മറ്റെല്ലാ പരിഗണനകളെയും പിന്നിലേക്കു തള്ളിയിരിക്കുന്നു. എന്റെ ജീവിതം ഭയാനകമാം വിധത്തിൽ ചുരുങ്ങിപ്പോയിരിക്കുന്നു, അതിനിയും ചുരുങ്ങിക്കൊണ്ടുമിരിക്കും. മറ്റൊന്നും എന്നെ തൃപ്തിപ്പെടുത്താൻ പോകുന്നില്ല.

-

ഉറക്കം കെടുത്താന്‍ അവര്‍ വരുന്നു

ഇംഗ്ലീഷ് ഫുട്‌ബോള്‍ അധികൃതരുടെ നെഞ്ചിടിപ്പേറ്റി ഇക്കുറിയും അവര്‍ എത്തും. ആഫ്രിക്കയുടെ പകലിരവുകള്‍ക്ക് ഫുട്‌ബോള്‍ സംഗീതം പകരുമ്പോള്‍ അവര്‍ അതിന് കൊഴുപ്പേകും. അതില്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അലിഞ്ഞില്ലാതാകുമോ?
ഇംഗ്ലീഷ് അധികൃതരുടെയും ആരാധകരുടെയും ഉറക്കം കെടുത്തുന്നത് ഈ ചോദ്യമാണ്. തങ്ങളുടെ ആരാധനാ പാത്രങ്ങളായ സൂപ്പര്‍ താരങ്ങളുടെയും മുന്‍ താരങ്ങളുടെയും ഭാര്യമാരും കാമുകിമാരുമാണ് അവരുടെ പ്രശ്‌നം.
-

പുസ്തകപ്പുരയിലെ പ്രണയം


ഗ്രന്ഥപ്പുരയിലെ പല തട്ടുകള്‍ക്കിടയിലെ ദൃഷ്ടിതന്‍
കോണില്‍, വശ്യചിന്തതന്‍ കണ്മുനക്കുടുക്കിലായ്
ഒത്തിരിനാളായ് വന്നുപെട്ടോരു സൗന്ദര്യ ജന്മമേ.

കണ്ടില്ലീ‍ സ്നേഹഭരിതമായ് തേടുമീ കണ്‍കളെ,
കഷ്ടമായ് നീ തേടും നൂറ് അക്ഷരക്കൂട്ടിലീ
നഷ്ടമായ് തീരുമീ പല നിമിഷങ്ങളത്രയും.
-


ഉറക്കം

ഉറക്കം അയാള്‍ക്കെന്നും ഒരു ഹരമായിരുന്നു. കുഞ്ഞുന്നാളില്‍ അതായാളോട് ആദ്യം പറഞ്ഞത് അയാളുടെ അമ്മയായിരുന്നു. മുലകുടിച്ചുകൊണ്ടിരിക്കുമ്പോള്‍പോലും അയാള്‍ ഉറങ്ങുമായിരുന്നത്രെ. നഴ്സറിക്ലാസുകളിലെ ടീച്ചര്‍മാര്‍ പലവട്ടം അയാളുടെ സ്കൂള്‍ ഡയറിയില്‍ അതേ കാര്യം ആവര്‍ത്തിച്ചു. സ്കൂള്‍ പി.ടി.എ മീറ്റിങ്ങുകളില്‍ അയാളുടെ ഉറക്കം പലപ്പോഴും ചര്‍ച്ചാവിഷയമായി.
-
http://www.betterphoto.com/uploads/processed/0019/0411260823541rope_textures.jpg

ഇരട്ട ചങ്ക്

ഷാജി ആളല്പം വികൃതിയാണന്നാണ് എല്ലാരും പറയുന്നത്. അച്ഛനും അങ്ങനെതന്നെയാണ് പറയുന്നത്. ഷാജിയുമായിട്ടുള്ള കൂട്ടുകെട്ട് നല്ലതല്ലെന്ന് അച്ഛൻ കൂടെക്കൂടെ അപ്പുക്കുട്ടനോട് പറയാറുണ്ട്. നല്ല കൂട്ടുകാരുണ്ടായാലേ നല്ല സ്വഭാവമുണ്ടാവുകയുള്ളത്രേ! പക്ഷേ അച്ഛൻ പറയുന്നതിനോട് അപ്പുക്കുട്ടന് അത്ര യോജിപ്പൊന്നുമില്ല. എങ്കിലും അതൊന്നും ഒരിക്കലും പുറത്തുപറഞ്ഞിട്ടില്ല. പുറത്ത് പറയാനും പാടില്ല. അബദ്ധത്തിലെങ്ങാനും മനസ്സിലിരിപ്പ് പുറത്തുവന്നാൽ ഉത്തരത്തിലിരിക്കുന്ന ചൂരലിൽ തുടയിലെ തൊലിപിടിക്കുമെന്ന് അപ്പുക്കുട്ടനറിയാം. അതിന്റെ രുചി പലവട്ടം അറിഞ്ഞിട്ടുള്ളതുമാണ്. എന്തിനാണ് അറിഞ്ഞുകൊണ്ട് വെറുതേ ഗുലുമാലുകൾ!

-സതീശ് മാക്കോത്ത്

>>കൂടുതല്‍ ഇവിടെ



അമേദ്യം, ഓണം, അറപ്പ്‌.....


മൃഗശാലയിലെ തളച്ചിട്ട കാഴ്ചകളിലൂടെ അലക്ഷ്യമായി കണ്ണോടിച്ചുനടക്കുകയായിരുന്നു. വേലിക്കകത്തു മണലിൽ പിൻ കാലുകളൂന്നി വിസ്സർജ്ജിക്കുന്നൊരു മാൻ. കണ്ണുകളടച്ചു പിടിച്ചിരുന്നു.
സ്വപ്നത്തിൽ പോലും അപ്രാപ്യമായൊരു സ്വകാര്യതയുടെ ഇല്ലാമറ സ്വയം തീർക്കുകയാവാം അത്‌.
ആ കാഴ്ച കാണാനായി കൗതുകത്തോടു കൂടി വേലിക്കരികിലേക്കു പാഞ്ഞു വന്ന കൊച്ചു കുട്ടികളെ മുതിർന്നവർ പിടിച്ചു മാറ്റി ദൂരേയ്ക്കു മാറ്റി നിർത്തി ശാസ്സിക്കുന്നതു കണ്ടു. ചുണ്ടിൽ വിരൽ ചേർത്ത്‌ അയ്യേ എന്നു പറയിപ്പിക്കുന്നതും കണ്ടു.

ഐ.എ.എസുകാര്‍ നിയമത്തിന് അതീതരോ?

ഇത് ഇന്നലത്തെ പത്രവാര്‍ത്ത.

സ്ഥലം തലസ്ഥാനത്തെ ജനറല്‍ ആശുപത്രി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഡോസു മുതല്‍ ഉച്ചയ്ക്ക് മുമ്പ് എടുക്കണെമന്നു നിര്‍ദ്ദേശമുണ്ട്. അതു തെറ്റിച്ച് ഉച്ചയ്ക്ക് മേല്‍ മകള്‍ക്ക് മൂന്നാം കുത്തിവയ്പ്പ് എടുക്കാന്‍ വന്ന വനിതയോട് ഡോക്ടര്‍ പറഞ്ഞു 'ഇന്നത്തേക്ക് മരുന്നു തരാം. ഇനി ഉച്ചയ്ക്ക് മുമ്പ് എത്തണം .' ഡോ പറഞ്ഞതിലെന്താ തെറ്റ്? ഒരു തെറ്റുമില്ലെന്നു മാത്രമല്ല, ശരിയുണ്ടു താനും.
-

രാജ് നീതി


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUDBebIW4ExluG64gk15UgCcGvV2izrt6tT2WpLia7Dmkmlsa1E4DZ2CeBai-lAmYYFLGSZhnswLTLrDu1SY4AfsLboVdVxl69pQRU_Vob-_2haaguIcd0wX5y_ipjbI80PNJbdNPYfY0/s1600/Prakash+Jha+Rajneeti+Wallpaper.jpg

ഡേ എങ്ങോട്ട് ഈ വെച്ച് പിടിക്കുന്നെ?

അന്ന അത്യാവശ്യം ആയിട്ടു പത്രം ഓഫീസ് വരെ പോകണം.ഒരു നിരൂപണം കൊടുക്കാനുണ്ട്.

ആണോ എതാടെ പടം ?

ഇതു സാധനം ഹിന്ദിയാ ചേട്ടാ . രാജ് നീതി.

അത് കണ്ടോ? എങ്ങനെ ഉണ്ടെടെ പടം . ഇതു അല്ലിയോ നമ്മുടെ സോണിയ ഗാന്ധിയെ കളിയാക്കി എന്ന് കോണ്‍ഗ്രസ്‌കാര്‍ നാട് മുഴുവന്‍ പറഞ്ഞു നടന്ന ചിത്രം .
-പ്രേക്ഷകന്‍
>>കൂടുതല്‍ ഇവിടെ


മതം എന്നാല്‍......?


“ജോസഫേ..... അതിനുള്ളില്‍ ആരുമില്ലടാ..... നമ്മുക്ക് മറ്റിടങ്ങളില്‍ തിരയാം”

ഉച്ചയുറക്കത്തിനിടയില്‍ എന്റെ ആറ് വയസ്സുകാരി മകള്‍ ഞെട്ടി ഉണര്‍ന്ന് അലറി.....

അവളെ കരവലയത്തിലാക്കി കിടന്നുറങ്ങുകയായിരുന്ന ഞാനും ഞെട്ടിയുണര്‍ന്നു......

മകളെ കുലുക്കി ബോധതലത്തിലെക്ക് കൊണ്ടുവന്ന് ഞാന്‍ തമാശ രൂപത്തില്‍ ചോദിച്ചു....

“എന്തു പറ്റി?”
-

രണ്ട് കവിതകൾ


1. മരം.

ഇലകളൊക്കെയും
കൊഴിഞ്ഞുപോവുമ്പോൾ
കൂടുവച്ചോരുകിളികളൊക്കെയും
മിഴിനിറയാതെ പറന്നകലുമ്പോൾ.
കാറ്റുവന്നോരുകുരുന്നിലകളെ
പാട്ടിലാക്കിയെടുത്തുപോകുമ്പോൾ
-

ഒരു ‘ഇറക്കി’ന്റെ കഥ...!!

ഓരോ കാലഘട്ടങ്ങളിൽ ഒരോഇറക്കുകൾ’(നമ്പരുകൾ)നാട്ടിൽ ഹിറ്റാകാറുണ്ട്.ആരെങ്കിലും സ്വന്തം ചില നമ്പറുകൾ ഇറക്കും. അത് മറ്റാരെങ്കിലും ഏറ്റെടുക്കും. അവ പിന്നീട് നാടു മുഴുവൻ പരക്കും.

എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം കൂട്ടുകാരനായിരുന്ന മോഹനനും ഞാനും കൂടി മുക്കുംകടചന്തയിലേക്കു പോകുകയായിരുന്നു.

അപ്പോ അവൻ പറഞ്ഞുഇത്തവണ ഏവൂരമ്പലത്തിലെ എഴാം ഉത്സവം കലക്കും!”

ആരുകലക്കും!?” ഞാൻ ഞെട്ടി. ഞങ്ങളുടെ കരയാണ് ഏഴാം ഉത്സവം നടത്തുന്നത്.

എടാ മണ്ടാ.... കലക്കും എന്നു വച്ചാ തകർക്കും എന്ന്!”

ദൈവമേ! തകർക്കും എന്നോ!?”ഞാൻ പിന്നെയും ഞെട്ടി.
-jayanEvoor
>>കൂടുതല്‍ ഇവിടെ

പതിമൂക്കന്മാരുടെ അടവുനയം

അമ്മയെ തല്ലുകയും അതിന് ന്യായം പറയുകയും ചെയ്യാമെന്നത് ഒരടവുനയമാണ്. വോട്ടു വിറ്റതിനും വില്‍ക്കാന്‍ പോകുന്നതിനും ന്യായം കണ്ടെത്തലും അടവുനയംതന്നെ. ശത്രുവിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍തന്നെ വോട്ട് വില്‍ക്കണമെന്നില്ല. ജയിക്കുന്നത് ശത്രുവായാലും മിത്രമായാലും വേണ്ടില്ല-കിട്ടുന്നത് പണമായാലും നെല്ലായാലും വേണ്ടില്ല-കച്ചവടം നടന്നാല്‍മതി.

കോലീബി സഖ്യം എന്ന് മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ പരിഹസിച്ചു ചിരിച്ചവരുണ്ട്. കോണ്‍ഗ്രസും ബിജെപിയും ലീഗും ഒന്നിച്ചു നില്‍ക്കുകയോ? അസംബന്ധം എന്നാണ് അന്നു പറഞ്ഞത്. പക്ഷേ, 1991ല്‍ വടകരയില്‍ അഡ്വ. രത്നസിങ്ങിന്റെയും ബേപ്പൂരില്‍ ഡോക്ടര്‍ മാധവന്‍കുട്ടിയുടെയും രൂപത്തില്‍ കോലീബി അവതരിച്ചു.
-

മുപ്പത്തഞ്ചിൽ ഒരു ചന്ദ്രിക

മുപ്പത്തഞ്ചിന്റെ സമ്മർദ്ദം
അണപൊട്ടിയപ്പോൾ
ചന്ദ്രിക വാങ്ങീ
പുത്തനാമൊരു മൊബൈൽ ഫോൺ
ചുവന്നതുദ്ധൃതം.

( എന്തുവന്നാലും
എനിയ്ക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം
എന്നൊരു റിങ്ങ് ടോൺ)
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP