FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ഒരു കൈ സഹായം

Monday

കഥകളി കലാകാരന് ഒരു കൈ സഹായം

ഥകളിയില്‍
കുലപതിയും ആ കലാരൂപത്തിലൂടെ കേരളത്തിന്‌ ചിരപരിചിതനായ ശ്രീ . അച്യുത വാര്യര്‍ എന്ന അതുല്യ കലാ പ്രതിഭയ്ക്ക് നമ്മുടെ സഹായം ഇന്ന് ആവശ്യമാണ്‌. കേരളത്തിന്റെ പൈതൃകവും പെരുമയും തന്റെ ജീവിതത്തില്‍ കൂടി വിദേശികള്‍ക്ക് മുന്നില്‍ കാണിച്ചു മലയാളത്തിന്റെ യശസ് ഉയര്‍ത്തിയ അദ്ദേഹം ഇന്ന് ജീവിതത്തില്‍ യാതനകള്‍ അനുഭവിക്കുകയാണ് .
Kathakali Artist Seeking Help.

സര്‍ക്കാരുകള്‍ മുന്‍കാല പ്രതിഭകളെ ആദരിക്കുമെന്ന് ഘോര ഘോരം പ്രസംഗിക്കുമ്പോള്‍ ശ്രീ അച്യുത വാര്യര്‍ക്ക് പറയാന്‍ സാമ്പത്തിക ക്ലേശങ്ങളുടെ ഒരു കഥയായിരിക്കും ഉള്ളത് .തന്റെ ഭാര്യയുടെയും മകന്റെയും രോഗാവസ്ഥക്ക് പണം കണ്ടെത്താനാവാതെ ജീവിതത്തിനു മുന്‍പില്‍ അദ്ദേഹം കുഴങ്ങുന്നു . അദ്ദേഹത്തിന് സാംസ്ക്കാരിക സമ്പന്നര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നാം ഒരു കൈ സഹായം നല്‍കിയില്ലെങ്കില്‍ നമ്മുടെ മനസാക്ഷിയോട് ചെയ്യുന്ന വലിയ ഒരു തെറ്റായിരിക്കും .ഭാര്യയുടെ ഓപ്പറേഷന് വേണ്ടി ഭീമമായ ഒരു തുക ആവാശ്യമായി വന്നിരിക്കുന്ന അദ്ദേഹത്തിന് സാമ്പത്തികമായ സഹായം ഇപ്പോള്‍ ആവശ്യമാണ്‌ .ഭാര്യയുടെ അസുഖങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ വിഷമിപ്പിക്കുന്നതാണ്‌ മകന്റെ ആരോഗ്യ പ്രശ്നങ്ങളും. ഹൃദയത്തിന്റെ ഭിത്തിയില്‍ സുഷിരം (Ventricular Septal Defect), തൈറോയിഡ് ഗ്രന്ഥിയുടെ ജന്മനായുള്ള അഭാവം (Hypothyroidism) എന്നീ ആരോഗ്യപ്രശ്നങ്ങളാണ്‌ മകനുള്ളത്. പുട്ടപര്‍ത്തിയില്‍ ചികത്സ ലഭിച്ചു വരുന്ന മകന്റെ ആരോഗ്യ പരിപാലനത്തിനും വക കണ്ടെത്തേണ്ടതുണ്ട്. ഹൃദയത്തിന്റെ ഭിത്തിയില്‍ സുഷിരം കണ്ടെത്തി വളരെ ചെറുതിലെ മകള്‍ക്കും ഓപ്പറേഷന്‍ നടത്തിയിരുന്നു. കലാരംഗത്തുനിന്നുമുള്ള വരുമാനം ഒന്നുകൊണ്ടു മാത്രം മുന്നോട്ടു പോവുക ദുഷ്കരമായ ഒരു അവസ്ഥയിലാണ്‌ ഈ കുടുംബം ഇന്നുള്ളത്.

അതിനാല്‍ ബൂലോകരായ നമ്മുക്കും ഒരു കൈ സഹായം നല്‍കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു .നിങ്ങളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ കൂടി കാര്യം എത്തിക്കാന്‍ ശ്രദ്ധിക്കുമല്ലോ .നേരത്തെയുംവാര്‍ത്ത ബ്ലോത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അര്‍ഹമായ ഒരു പരിഗണന വിഷയത്തിനു ഉണ്ടായില്ല എന്നതിനാല്‍ കൂടുതല്‍ ഗൌരവം ഇതിനു ആവശ്യമാണ്‌ .ബ്ലോഗ്ഗര്‍ ആയ ഹരിയാണ് ഈ വിഷയം നമ്മുടെ ശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുന്നത് ,കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരിയുമായി ബന്ധപ്പെടാം .
ബാങ്ക് വിവരങ്ങള്‍



കലാമണ്ഡലം അച്ചുത വാര്യര്‍
കളര്‍കോട്, സനാതനപുരം പി.ഓ.
ആലപ്പുഴ, കേരളം - 688003
മൊബൈല്‍: +91 98470 99914

Bank Account Details
Name: BINDU P I
Bank: FEDERAL BANK
Branch: KALARCODE
Address: Sanatanapuram P.O., Alappuzha
Account No.: 12690100156763
Account Type: SBA
IFSC Code: FDRL0001269


ഒരു സഹായാഭ്യര്‍ത്ഥന (Kathakali-Artist-Seeking-Help)

Kathakali Artist Seeking Help.
ശ്രീ. കലാമണ്ഡലം അച്യുത വാര്യരെ പരിചയമില്ലാത്തവര്‍ കഥകളി ആസ്വാദകരില്‍ അധികമുണ്ടാവില്ല. തെക്കന്‍ കേരളത്തിലെ കഥകളി വാദ്യകലാകാരന്മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കലാകാരനാണ്‌ ശ്രീ. അച്ചുത വാര്യര്‍. ഭാര്യയോടും (ബിന്ദു / 38 വയസ്) രണ്ട് കുട്ടികളോടുമൊപ്പം (ശ്രീരാജ് / 12, അമൃത / 10‍) ആലപ്പുഴയില്‍ കളര്‍കോട്ട് ഇപ്പോളദ്ദേഹം കഴിഞ്ഞുവരുന്നു. ചില സങ്കടകരമായ കാരണങ്ങളാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ്‌ അദ്ദേഹമിന്നുള്ളത്.

ഒരു കുടുംബത്തിന്‍റെ സാമ്പത്തികഭദ്രതയെ പാടെ തകര്‍ക്കുന്ന വിപത്താണ്‌ രോഗങ്ങള്‍. രോഗത്തിന്‍റെ ഗുരുതരാവസ്ഥ കൂടുന്നതനുസരിച്ച് കുടുബത്തിന്‍റെ താളവും പിഴയ്‍ക്കുന്നു.
-



ജീവനകലയും ഒരു നാടൻപട്ടിയും

വെടി ഒച്ച കേട്ട് പട്ടി ജീവനും കൊണ്ട് മണ്ടിപ്പാഞ്ഞപ്പോൾ ആസ്ഥാനവിദ്വാന്മാരുടെ അകം പുറങ്ങൾ വിറകൊണ്ടു. വിശന്ന് വലഞ്ഞ പുലികൾ മാതിരി ചാനലുകാർ വാർത്തകൾക്കായി പരക്കം പാഞ്ഞു. കിട്ടിയ പുല്ലും കച്ചിതുരുമ്പും കൊണ്ട് മനുഷ്യമുഖത്ത് ഇക്കിളിപെരുപ്പിച്ച് ചർച്ചകൾക്ക് തുടക്കമിട്ടു. " മാൻ ഒഫ് ഗോഡ്, മാൻ ഒഫ് പീസ്" എന്നൊക്കെയുള്ള വിശേഷണങ്ങൾ കനിഞ്ഞേകി ഊതിപെരുപ്പിച്ച ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കരന് നേരെ വധശ്രമം, തീവ്രവാദി ആക്രമണം. (മുമ്പ് സത്യസായി ബാബക്ക് നേരെ നടന്ന വധശ്രമം ഇവിടെ ഓർക്കുക.)


വാർത്തകൾ ചാനലുകളിൽ നിന്നും മുറിഞ്ഞും കമിഴ്ന്നും വീണു. അന്വേഷണം ഊർജ്ജിതമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി . അന്വേഷിക്കാൻ കർണാടക ഡി ജി പി എന്ന് ഉത്തരവാദിത്തപെട്ടവർ.
അങ്ങനെ, അന്വേഷിച്ചു. കണ്ടെത്തി ." സംഭവം വെറും ഒരു നാടൻ പട്ടി."
-sm sadique
>>കൂടുതല്‍ ഇവിടെ


പുരാണം - ആമുഖം


ഗം ഗണപതയെ നമഃ
പ്രപഞ്ച രഹസ്യങ്ങളും, ധര്‍മ്മസംഹിതകളും സാധാരണക്കാരനു മനസിലാകുന്ന രീതിയില്‍ കഥയായി രചിക്കപ്പെട്ടവയാണ്‌ പുരാണങ്ങള്‍.ഇവ പ്രധാനമായും പതിനെട്ട് എണ്ണമാണെന്നാണ്‌ പറയപ്പെടുന്നത്.

ബ്രഹ്മപുരാണം, വിഷ്ണുപുരാണം, ശിവപുരാണം, ഭാഗവതപുരാണം, പദ്മപുരാണം, നാരദപുരാണം, മാര്‍ക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, ലിംഗപുരാണം, വരാഹപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, സ്കന്ദപുരാണം, വാമനപുരാണം, മത്സ്യപുരാണം, കൂര്‍മ്മപുരാണം, ഗരുഡപുരാണം, ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയാണവ.അതേ പോലെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങള്‍, ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങള്‍ എന്നിവയെയും പുരാണങ്ങളില്‍ ഉള്‍പ്പെടുത്താം.ഇത് മാത്രമല്ല, സനല്‍ക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുര്‍വ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ടം, വിഷ്ണുധര്‍മ്മോത്തരം, നീലമറപുരാണം എന്നിങ്ങനെ പതിനെട്ട് ഉപപുരാണങ്ങളും ഉണ്ടത്രേ.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

മത്തേട്ടന്റെ കായബലം

മാത്തേട്ടൻ സ്വയംപര്യാപ്തനും കഠിനാധ്വാനിയും ലൈഫിൽ ഒരിക്കൽ പോലും ആശുപത്രിയിൽ കിടന്നിട്ടില്ല, പാൽ ചായ കുടിച്ചിട്ടില്ല, ഓർമ്മവച്ച കാലം മുതലേ അവനാന്റെ പറമ്പിലല്ലാതെ രണ്ടിന് പോയിട്ടില്ല, കല്യാണം കഴിഞ്ഞതിന് ശേഷം ഒരു രാത്രി പോലും ഭാര്യ കുഞ്ഞാച്ചിയെ പിരിഞ്ഞിരുന്നിട്ടില്ല, എന്നിങ്ങനെ ഗിന്നസ് ബുക്ക്കാർക്ക് ഒട്ടും താല്പര്യമില്ലാത്ത ഒരുപാട് റെക്കോഡുകൾ സ്വന്തമായുള്ള ഒരു തറവാടി സത്യകൃസ്ത്യാനിയാണ്.

തറവാടിത്തത്തെ പറ്റി പറഞ്ഞാൽ മാത്തേട്ടൻ മാത്രമല്ല ആള്‍ടെ ഫാമിലി മൊത്തം തറവാടികളായിരുന്നു. അതായത് ആൾടെ അപ്പന്‍ വറുതുണ്യാപ്ല പണ്ട് കൊടകരയില്‍ പേരെടുത്ത യൂണിയങ്കാരനായിരുന്നു. വറുതുണ്യാപ്ല രണ്ടുകയ്യിലേം ചെറുവിരൽ കൊണ്ട് ഓരോ വെളിച്ചെണ്ണ പാട്ട എടുത്തു കൊണ്ടുപോയത് ഇന്നും തകർക്കപ്പെടാത്ത റെക്കോഡാണ്. (മരിക്കും വരെ ആൾടെ ചെറുവിരൽ കൊണ്ട് പിന്നെ ഒന്നും ചെയ്യാൻ പറ്റാതായിപ്പോവുകായിരുന്നു ത്രേ!)
-Visala Manaskan
>>കൂടുതല്‍ ഇവിടെ

കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (അഞ്ചാം ഭാഗം)




കോളേജിന്റെ പടികടക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധമായിരുന്നു; ഒരു വട്ടം കൂടി തറവാട്ടില്‍ നിന്ന്, പ്രിയപ്പെട്ടവരില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുന്ന പ്രതീതി!

കോളേജ് ഗേറ്റ് കടന്ന് ജംഗ്‌ഷനിലെത്തിയതോടെ പഴയ സ്വമീസ് ലോഡ്ജിലെ മസാല ദോശയുടെ രുചി വീണ്ടും നാവിലെത്തി. വെളിച്ചം കടക്കാത്ത ഹാളില്‍ വൃത്തിഹീനമായ ചുറ്റുപാടുകളായിരുന്നെങ്കിലും അവിടുത്തെ മസാലദോശയും, നെയ്‌റോസ്റ്റും, ഉഴുന്നുവടയും ഒക്കെ വീണ്ടും വീണ്ടും അവിടം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. പഴയ ലോഡ്ജ് നിന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു മൂന്നു നില കെട്ടിടം!
-ANIL KUMAR. C .P
>>കൂടുതല്‍ ഇവിടെ

ഒ.എം.രാമകൃഷ്ണന്‍







മുറിവുണക്കുന്നതാരാണ്
മുറിവുണ്ടാക്കുന്നതാരാണ്
ഈറ്റുപായയില്‍ തെറിച്ച
ചോരത്തുള്ളികളോട്
അമ്മ ചോദിച്ചിട്ടുണ്ടാവുമോ

ചോദ്യമല്ല
തലയറ്റ നീളന്‍ കഴുത്താണ് ജീവിതം
പിതൃഭോഗത്തിന്‍
ഉദകക്രിയ ചെയ്യുമ്പോള്‍
മുത്തശ്ശി പഠിപ്പിച്ച പാഠം

അടുക്കള
സ്വപ്ന പീഡകളുടെ വര്‍ത്തമാനം
ഉഷ്ണപ്പുണ്ണിന്‍ ഒരെരിവു പലക
ഉടപ്പിറന്നവള്‍ക്ക് ഒരേയൊരു മുറി
കാത്തിരിക്കാനും തൂങ്ങി നില്‍ക്കാനും
കിഴക്കേ വാതില്‍
തുറന്നു തന്നെ കിടപ്പുണ്ട്
ഒരിറ്റുവറ്റിന്‍
മരണവാറണ്ട്

ഉപ്പു നിലത്തില്‍ ഒന്നും മുളയ്ക്കാറില്ലല്ലോ
ചാവു ഭൂമിയില്‍ പാലഭിഷേകമില്ലല്ലോ
ഇതാ നിനക്ക്
ഒരു കൂട്ട വിരുന്നപ്പം
എന്റെ വറുത്തിട്ട മുറിവുകള്‍.
-


അന്നൊരു ഗതികെട്ട വെള്ളിയാഴ്ച ആയിരുന്നു

പി.ജെ. ജോസഫ് 120 കോടി നഷ്ടമുണ്ടാക്കി: തോമസ് ഐസക്

തിരുവനന്തപുരം: മുന്‍മന്ത്രി പി.ജെ. ജോസഫ് ഇടപെട്ട് പതിബലിന് കെഎസ്ടിപി കരാര്‍ നീട്ടിക്കൊടുത്തതുമൂലം 120 കോടിരൂപ നഷ്ടമായെന്ന് മന്ത്രി തോമസ് ഐസക്. ധനവകുപ്പ് അറിയാതെയാണ് ഈ തീരുമാനം പൊതുമരാമത്ത് മന്ത്രി കൈക്കൊണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.
----------------------------------------------------------------
യഥാര്‍ത്ഥത്തില്‍ അന്നെന്താണ് സംഭവിച്ചത്?
----------------------------------------------------------------
അന്നൊരു ഗതികെട്ട വെള്ളിയാഴ്ച ആയിരുന്നു. പവര്‍കട്ട്‌ ഇല്ലാതിരുന്ന തലേദിവസത്തെ സീരിയല്‍ നല്‍കിയ പറ്റു ഇറങ്ങാതെ തലസ്ഥാനം മരവിച്ചു നിന്ന ഒരു വേനല്‍ പ്രഭാതം. സെക്കട്രിയേറ്റിന്റെ ഒരു ഇരുണ്ട കോണില്‍ ജോസഫ്‌ കാത്തിരുന്നു...ധനവകുപ്പ് തന്നെ നോക്കുന്നില്ല എന്നുറപ്പ് വരുത്തിയശേഷം ജോസഫ്‌ തന്റെ പൊതിച്ചോര്‍ എടുത്തു അഴിച്ചു ചോറുണ്ണാന്‍ ഇരുന്നു. പെട്ടന്നാണ് അത് സംഭവിച്ചത്. പൊതിച്ചോര്‍ രൂപത്തില്‍ പൊതിഞ്ഞു കൊണ്ട് വന്ന കെ എസ് ടീ പീ കരാര്‍ എടുത്തു നിവര്‍ത്തി മേശപുറത്തു വച്ച് കൊണ്ട് ജോസഫ്‌ പണി തുടങ്ങി. തന്റെ രണ്ടു കൈകളും രണ്ടു കാലുകളും ഉപയോഗിച്ച് വളരെ വേഗത്തില്‍ തന്നെ കരാറിന്റെ ആയിരകണക്കിന് വരുന്ന കടലാസുകള്‍ എല്ലാം ഒപ്പിട്ടു. ജോസഫ്‌ വാച്ച് നോക്കി. ആകെ വേണ്ടി വന്നത് പതിനെട്ടു സെക്കണ്ട്.
-

പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത








-

അദ്ധ്യാപകന്‍

ആദിത്യന്‍ അദ്ധ്യാപകന്‍
അനാദിയാം ജ്ഞാനംവെളിച്ചം
അകം നിറയ്ക്കും പൊരുള്‍
ആരാണ് നീയെന്ന ചോദ്യം
നീയാണ് നീയെന്ന ഒറ്റ ഉത്തരം
-

അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!


അനില്‍ കുമാറും ഗീതയും ഭാര്യാഭര്‍ത്താക്കന്മാരാണ്. രണ്ട് പെണ്‍കുഞ്ഞുങ്ങളുമുണ്ട് അവര്‍ക്ക്.
അനില്‍ കുമാറും ഭാര്യയും തമ്മില്‍ പിരിഞ്ഞ് മാസങ്ങളായി വേറേയാണു താമസം. അനില്‍ കുമാറില്‍ ഭാര്യ ഗീത, അവിഹിതബന്ധങ്ങള്‍ ആരോപിക്കുന്നു.. അതെല്ലാം കെട്ടുകഥകളാണെന്ന് അനില്‍ കുമാര്‍ പറയുന്നു.. ഉറക്ക ഗുളിക തന്ന് ഗീത തന്നെ മനോരോഗിയാക്കിയെന്ന് അയാള്‍ ആരോപിക്കുന്നു..

അമൃത ചാനലില്‍ പുതിയൊരു പരിപാടി, 'കഥയല്ലിതു ജീവിതം.' !
യാദൃശ്ചികമായാണ് കണ്ടത്.
അനില്‍ കുമാറും ഗീതയും തമ്മിലുള്ള പോര്.
അതിന്നിടയില്‍ നിസ്സഹയരായി രണ്ടു കുട്ടികള്‍..
-
>>കൂടുതല്‍ ഇവിടെ

നീ വെറുതെ കളഞ്ഞതായിരുന്നു നിനക്ക് സ്വന്തമായിരുന്നത് *










ന്യൂസ് പേപ്പർ ബോയ് അമ്പതാം വാർഷിക വേള. വലത്ത് ഇരിക്കുന്നത് കോമളം.

ഞാൻ അതിവിടെ അവസാനിപ്പിച്ചു.
നമ്മുടേതായ ലോകം
ജനലിലൂടെ നോക്കിനിൽക്കാൻ വേണ്ടി.(പാബ്ലോ നെരൂദ)

സിനിമ വന്നു കൈനീട്ടി നിന്നപ്പോൾ ഒന്നുമോർക്കാതെയല്ല,ഒരുപാട് എതിർപ്പുകൾ നേരിട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ കൂടുതൽ ശക്തമായ ഭീഷണിയായി ജീവിതം പിന്നിൽ നിന്നു തിരികെ വിളിച്ചപ്പോൾ മടങ്ങിപ്പോന്നു. ഒടുവിൽ എനിക്ക് രണ്ടും നഷ്ടമായി,ജീവിതവും സിനിമയും.നെയ്യാറ്റിൻ‌കര കോമളം തന്റെ ജീവിതത്തിന്റെ തെരഞ്ഞെടുപ്പുകളെ വ്യാ‍ഖ്യാനിക്കുന്നത് ഇങ്ങനെയാണ്.
-എന്‍.ബി.സുരേഷ്
>>കൂടുതല്‍ ഇവിടെ


കൊല്ലുന്ന ടീച്ചർ


എന്റെ ആദ്യകാല സഹപ്രവർത്തകരിൽ ‘ഏതാനുംചിലർ മാത്രം’, എന്റെ മുഖത്തുനോക്കി വെറുമൊരു തമാശയായി; പറയുന്ന ഒരു വിശേഷണമാണ്
‘കൊല്ലുന്ന ടീച്ചർ’. ,,,
ഉദാ:- “ടീച്ചർ പറഞ്ഞാൽ കുട്ടികൾ അനുസരിക്കാതിരിക്കുമോ? ഇത് കൊല്ലുന്ന ടീച്ചറല്ലെ;”
ഒരു ഉറുമ്പിനെ പോയിട്ട് ഒരാനയെ പോലും കൊല്ലാൻ കഴിയാത്ത ഞാൻ എങ്ങനെ ഒരു മനുഷ്യനെ കൊല്ലും?
ഇല്ല,, ഞാൻ ആരെയും കൊന്നിട്ടില്ല,,, ഒരു കുട്ടിയെപോലും കൊന്നിട്ടില്ല,,,
എങ്കിലും,,,
എങ്ങനെ കൊല്ലുന്ന ടീച്ചറായി?

ഫ്ലാഷ് ബാക്ക് റ്റു:- ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന്:---
1991,,,
സാധാരണ അദ്ധ്യാപകർ പഠിപ്പിക്കുകയും വിദ്യാർത്ഥികൾ പഠിക്കുകയും ചെയ്യാറാണ് പതിവ്. എന്നാൽ ചില വിദ്യാർത്ഥികൾ അദ്ധ്യാപകരെ പഠിപ്പിക്കുന്ന ഒരു സുവർണ്ണകാലം ഉണ്ടായിരുന്നു,,,
അങ്ങനെയൊരു സുവർണ്ണ കാലത്ത്,,,
-

നിസ്സഹായന്‍

പൂക്കളെയും മഞ്ഞിനെയും കുറിച്ചെഴുതി.
അരുവിയെയും മലകളെയും എഴുതി.
ഇരുള്‍, മഴ, വെയില്‍,
മണ്ണ്‌, ആകാശം, നിലാവ്,
എല്ലാറ്റിനെയും എഴുതി.
-

മൌനം


എണ്റ്റെ ഓരോ വാക്കുകളും അവസാനിക്കുന്നിടത്ത്‌
‘അവളുടെ’ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
-deepupradeep
>>കൂടുതല്‍ ഇവിടെ

യുവ മിഥുനങ്ങളെ ഒരു നിമിഷം നില്‍ക്കൂ..!!!!!


നിര്‍ഭാഗ്യവാന്മാരുടെയും നിര്‍ഭാഗ്യവതികളുടെയും മുഖം കാണണോ? ഏതെങ്കിലും ആസ്പത്രികളിലെ എല്ലുചികിത്സാവാര്‍ഡിലോ അല്ലെങ്കില്‍ കുടുംബകോടതികളിലോ ചെല്ലൂ! മ്ലാനവും മൂകവുമായ മുഖങ്ങള്‍, നിര്‍ജീവമായ കണ്ണുകള്‍, ആകാംക്ഷാഭരിതമായ മനസ്സുകള്‍, സന്തോഷത്തിന്റെ സാന്നിധ്യം തീരെ അപ്രത്യക്ഷമായ അന്തരീക്ഷം.ഭര്‍ത്താവ് ഉപേക്ഷിച്ച യുവപത്‌നിമാര്‍, നിസ്സാരകാര്യങ്ങള്‍ക്ക് വിവാഹമോചനത്തിനായി കാത്തുനില്‍ക്കുന്ന യുവമിഥുനങ്ങള്‍, നിര്‍ദോഷികളായ കുട്ടികളുടെ സംരക്ഷണാവകാശത്തിന് നിരന്തരം തല്ലുകൂടി പരസ്പരം വിരോധികളായിത്തീര്‍ന്നവര്‍.

ചുരുക്കത്തില്‍, വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്നുവെന്ന് ഒരുസമയത്ത് വിശ്വസിച്ചവര്‍ ഭൂമിയിലെ നരകത്തില്‍ വേര്‍പിരിയാന്‍ വെമ്പല്‍കൊണ്ട് നില്‍ക്കുന്ന സ്ഥലം. ഇവരില്‍ ശ്രീദേവിമാരും സഫിയമാരും സൂസന്മാരും ഒരുപോലെയുണ്ടെന്നു മാത്രം.
ഈ കോടതിയുടെ പ്രത്യേകത അവിടത്തെ വ്യവഹാരങ്ങളില്‍ വിജയിക്കുന്നവരില്ല എന്നതാണ്. മറ്റു കോടതികളിലെ രണ്ടു കക്ഷികളില്‍ ഒരാള്‍ പോലെ ഇവിടെ ആരും ജയിക്കുന്നില്ല; മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. ജീവിതത്തില്‍ പരാജയമേറ്റുവാങ്ങാന്‍ കൈയിലുള്ള കാശും സമയവും ആരോഗ്യവും സമൂഹത്തിലെ സ്ഥാനവും നഷ്ടപ്പെടുത്താന്‍ സ്വയം പരിശ്രമിക്കുന്നതിന്റെ പര്യവസാനമല്ലെ കുടുംബകോടതിയിലെ അന്തിമ വിധികള്‍?

-imthiyaztk
>>കൂടുതല്‍ ഇവിടെ

ഒരു യാത്രയുടെ ഓര്‍മ്മക്കായി

പ്രണയാതുരമായ ഹ്രസ്വസംഭാഷണം അവസാനിച്ചു. അപ്രതീക്ഷിത്മായി അവളുടെ അടുത്ത കോള്‍ വരുന്നതുവരെ ഇനി വിരഹത്തിന്റെ മണിക്കുറുകളോ, ചിലപ്പോ ദിവസങ്ങളോ ആണ്‌.

എനിക്ക്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്‌ അവളുമായുള്ള ബന്ധം . അങ്ങ്‌ അകലെ ദല്‍ഹിയിലെ യമുനാതീരത്തിരുന്ന്‌ എന്നെ പ്രണയിക്കുന്ന, പക്ഷെ എനിക്കായി കാത്തിരിക്കാത്ത എന്‍റെ രാധ.

പലപ്പോഴും കളിയായും കാര്യമായും അവള്‍ പറയാറുണ്ട്‌ "പണ്ട്‌ ദ്വാപരയുഗത്തില്‍ യമുനാതീരത്ത്‌ രാധ കൃഷ്ണനു വേണ്ടി കാത്തിരുന്നു. കലിയുഗത്തിലും യമുനാതീരത്ത്‌ രാധയുണ്ട്‌. പക്ഷെ അവള്‍ ആര്‍ക്കും വേണ്ടി കാത്തിരിക്കുന്നില്ല. പക്ഷെ അവള്‍ വരില്ല എന്നറിഞ്ഞിട്ടും ഞാന്‍ അവള്‍ക്കായി കാത്തിരിക്കുന്നു. എന്റെ അടുക്കലേക്ക്‌ വരാനായി വീണ്ടും വീണ്ടും വൃഥാ പ്രേരിപ്പിക്കുന്നു."
->>കൂടുതല്‍ ഇവിടെ

അക്ക

രണ്ടാമത്തെ തവണയാണ് വിശാലമായ പാടശേഖരത്തിന്റെ ഓരത്തുള്ള ഈ പാതയിലൂടെ വരുന്നത്. തണ്ണിമത്തനുകളും തക്കാളിയും ഇടവിട്ടു കൃഷിചെയ്യുന്ന പാടങ്ങള്‍ ഒരുവശത്ത്. മറുഭാഗം പാഴ്ച്ചെടികള്‍ കാടുപിടിച്ചുകിടക്കുന്ന ഇടം. ആദ്യം വരുമ്പോള്‍ ഇതൊരു പൊടിനിറഞ്ഞ ചെമ്മണ്‍പാതയായിരുന്നു. ഇപ്പോള്‍ ടാര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നു സൂചിപ്പിച്ചു പലയിടത്തും കരിങ്കല്‍‌ചീളുകള്‍ തലനീട്ടി നില്‍ക്കുന്നു. ലംബമായി കൂര്‍ത്തുനില്‍ക്കുന്ന കല്ലുകളില്‍ വണ്ടികയറാതെ സൂക്ഷിച്ചുഓടിച്ചു. വഴിയരുകിലെ അടയാളങ്ങള്‍ക്കു കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല. “Hoskotte” എന്നു രേഖപ്പെടുത്തിയ മൈല്‍ക്കുറ്റികള്‍ക്കു മാത്രം അല്പം നിറഭേദം സംഭവിച്ചിട്ടുണ്ട്. ഒരു ചാറ്റല്‍‌മഴയില്‍ ഒലിച്ചുപോകാന്‍ മാത്രം ലഘുവായത്.
-

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്‌-4

image

ആ കാലത്ത് അങ്ങയുടെ പ്രോത്സാഹനം എനിക്കു ഗുണകരമായേനേ. അങ്ങയുടെ ഭൗതികസാന്നിദ്ധ്യം കൊണ്ടുതന്നെ മനസ്സിടിഞ്ഞവനായിരുന്നു ഞാൻ. ഉദാഹരണത്തിന്‌, നീന്താൻ പോകുമ്പോൾ ഒരേ മുറിയിൽ വച്ചു നാം വസ്ത്രം മാറിയിരുന്നത് ഞാൻ ഇപ്പോഴോർക്കുന്നു. എല്ലും തൊലിയുമായി, ക്ഷീണിച്ചു മെലിഞ്ഞ ഞാനൊരാൾ; അങ്ങയോ, മാറു വിരിഞ്ഞ്, ബലത്തു കൂറ്റനായ ഒരാളും. മുറിയ്ക്കുള്ളിൽ നില്ക്കുമ്പോൾത്തന്നെ ഒരു നികൃഷ്ടരൂപമാണു ഞാൻ അങ്ങയുടെ കണ്ണിൽ, ലോകത്തിന്റെയാകെ കണ്ണിൽ (അങ്ങായിരുന്നല്ലോ സകലതിനും എനിക്കു മാനദണ്ഡം)എന്നെനിക്കു തോന്നി. എന്നിട്ടു പിന്നെ, മറ്റുള്ളവരുടെ കണ്മുന്നിലൂടെ അങ്ങയുടെ കൈയും പിടിച്ചു ഞാൻ, ഒരു കുഞ്ഞസ്ഥികൂടം, കാലിൽ ചെരുപ്പില്ലാതെ, ചുവടുറയ്ക്കാതെ പുറത്തേയ്ക്കു വരും. എങ്ങനെ നീന്തണമെന്ന് അങ്ങു കാണിച്ചുതരുന്നത് എനിക്കനുകരിക്കാനാവുന്നില്ല ( നല്ല ഉദ്ദേശ്യത്തോടെയാണ്‌ അങ്ങയുടെ പ്രവൃത്തിയെങ്കിലും യഥാർഥത്തിൽ എന്നെ കടുത്ത നാണക്കേടിനടിപ്പെടുത്തുകയാണത്); ഞാൻ കൊടുംനൈരാശ്യത്തിലേക്കാണ്ടുപോകുന്നു, അങ്ങനെയുള്ള നിമിഷങ്ങളിൽ സകല മേഖലകളിലും എനിക്കുള്ള ദുരനുഭവങ്ങൾ ഒരുമിച്ചുകൂടുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ അങ്ങ് ആദ്യം വസ്ത്രം മാറ്റി പുറത്തിറങ്ങിയിരുന്നപ്പോൾ എനിക്കല്പ്പം കൂടി മനസ്സമാധാനം കിട്ടിയിരുന്നു; അങ്ങു വന്നെന്നെ ആട്ടിയിറക്കുന്നത്രയും നേരം അന്യർക്കു മുന്നിൽ സ്വയം പ്രദർശിപ്പിക്കുക എന്ന നാണക്കേടൊഴിവാക്കി എനിക്കു മുറിയിൽത്തന്നെ ഇരിക്കാമായിരുന്നല്ലോ. എന്റെ മനോവിഷം അങ്ങു ശ്രദ്ധിക്കത്തതിന്റെ പേരിൽ എനിക്കങ്ങയോടു നന്ദി തോന്നിയിരുന്നു; എന്റെ അച്ഛന്റെ ശരീരം എനിക്കൊരഭിമാനവുമായിരുന്നു. ആ വ്യത്യസ്തയുടെ ഒരംശം ഇന്നും നമുക്കിടയിൽ നിലനില്ക്കുന്നു എന്നും പറഞ്ഞുകൊള്ളട്ടെ.

-


ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍

2010 മാര്‍ച്ച് 3 വൈകുന്നേരം 5 മണി.സ്കൂളില്‍ നിന്നെത്തിയ ഉടനെ ലാപ്‌ടോപ്‌ തുറന്നു.വന്ന മെയിലുകള്‍ നോക്കി.വലിയ ബ്ലോഗ്ഗര്‍ ആയതിനു ശേഷമുള്ള ശീലമാണിത്.വലിയ എന്നത് ഞാന്‍ ചേര്‍ത്ത ഒരു വിശേഷണമാണ്.ജനം അംഗീകരിക്കാന്‍ സാധ്യത കുറവാണ്.കൂട്ടത്തില്‍ മോഹപ്പക്ഷി ‘ചിറകൊടിഞ്ഞ പക്ഷികളിലേക്ക്’ ഒരു കമന്റും. സര്‍ഗ വൈഭവത്തിനൊരു കമന്റ് കിട്ടിയാല്‍ സ്വര്‍ഗം കിട്ടിയ പോലെയാണെനിക്ക്.
‘ഒരു നുറുങ്ങ്’ആണ് കമന്റിട്ടത്.
‘വായിച്ചപ്പോള്‍ വല്ലാത്ത ഒരിത്..ദൈവം അവര്‍ക്കു മനസ്സമാധാനവും
ശമനവും സാന്ത്വനവും നല്‍കട്ടെയെന്ന്
പ്രാര്‍ഥിക്കുന്നു...അവര്‍ക്കു വേണ്ടി മാസാന്ത
പെന്‍ഷനു ശ്രമിക്കാം.’
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP