FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബ്ലോഗ്‌ v/s ബസ്

Wednesday

ബ്ലോഗ്‌ v/s ബസ്


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSHwW8-QMDVm0p-2SwtUu-AukM1Y7HwcheHTp-IZfmcigkQYGnyrBNK1et2dp-Mc_p_GF8ZFOUrYriYKka-4oFrhFGU86rCsw0uCJR70wRnSxEyHIECIjR1SX0L6VL6BiTJ40Ai-gTMUq2/s400/blogger_logo.pnghttp://cineticfilmbuff.com/files/2010/02/22/Google%20Buzz%20Logo.jpg_standalone.jpg

ട്വിട്ടറിനെ അട്ടിമറിക്കാനായി ഗൂഗിള്‍ ഒറ്റ രാത്രി കൊണ്ട് മെനഞ്ഞെടുത്ത 'ഗൂഗിള്‍ ബസ്‌' അവരുടെ തന്നെ ബ്ലോഗ്ഗറിനു കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് എന്ന ആശങ്ക ദിനം പ്രതി വര്‍ദ്ധിക്കുകയാണ്.140 അക്ഷരങ്ങളില്‍ വെറും ടെക്സ്റ്റ് മാത്രമായി ട്വിട്ടര്‍ ഒതുങ്ങിയപ്പോള്‍ എത്ര വേണമെങ്കിലും എഴുതാനും ചിത്രങ്ങളും മറ്റു മീഡിയകളും ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കാവുന്ന ഒരു വേദിയായി ബസ് മാറി. ആദ്യം നാം കണ്ട ബസ്സല്ല ഇപ്പോള്‍ ഉള്ളത് ,ഓരോ ദിവസവും പുതിയ മാറ്റങ്ങളുമായി ഒരു 'പോര്‍ട്ടബിള്‍ ബ്ലോഗ്‌ 'എന്ന് വിളിക്കാവുന്ന തലത്തിലേക്ക് എത്തുകയാണ് .പൊതുവേ ഇപ്പോള്‍ മലയാള ബൂലോകത്ത് ഉണ്ടായിരിക്കുന്ന നിര്‍ജ്ജീവ അവസ്ഥയില്‍ ഒരു കാരണം ഇത് കൂടിയാകാം എന്ന് അനുമാനിക്കണം .ബസ്സിന്റെ ആരംഭ കാലത്ത് ഇത് ബ്ലോഗിനൊരു വെല്ലുവിളി അല്ലേ എന്ന ചോദ്യത്തിന് പലരുടെയും ഉത്തരം ഇങ്ങനെയായിരുന്നു "ബ്ലോഗും ബസ്സും രണ്ടു വിഭിന്ന മേഖലകളാണ്,ബസ്സ്‌ വെറും ഒരു ചെറിയ പതിപ്പ് മാത്രമാണ്".പക്ഷെ ഈ കൊച്ചാക്കല്‍ ഇഷ്ട്ടപെട്ടില്ല എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ബസ്സിന്റെ പിന്നീടുള്ള പുരോഗമനം ആദ്യ ഘട്ടത്തിലുണ്ടായിരുന്ന പല വീഴ്ചകളും പരിഹരിച്ചു ബ്ലോഗിന്റെ അതേ സംവിധാനങ്ങള്‍ ഇവിടെയും ലഭ്യമാക്കുന്നു .ഇതും കൊണ്ട് തീരുന്നില്ല .ഇപ്പോഴും ബസ്സ്‌ അതിന്റെ ശൈശവദശയില്‍ തന്നെയാണ് ,പരീക്ഷണങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.അതിനാല്‍ നാളെ ഏതു രീതിയിലാകും ഇവ പുനരവതരിക്കുക എന്ന് പറയാന്‍ പ്രയാസം.പല ബ്ലോഗ്ഗരുമാരും ഇതിനകം ബ്ലോഗുകള്‍ വിട്ടു ബസ്സിലേക്ക് ചേക്കേറിയിരിക്കുന്നു,ഈ കുടിയേറ്റത്തിനു പിന്നിലുള്ള കാരണങ്ങള്‍ ഇതൊക്കെയാവാം


1 .ഒരു ബ്ലോഗ്‌ സൃഷ്ട്ടിച്ചു അതില്‍ എഴുതുന്നതിനേക്കാള്‍ എളുപ്പമാണ് ബസ്സ്‌ .ഒരു ബ്ലോഗ്‌ സമയത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കുക അല്പം ശ്രമകരമായ കാര്യമാണ് ,ആ കാരണം കൊണ്ട് തന്നെ പലരും ബസ്സിനെ കൂടുതലായി ആശ്രയിക്കുന്നു .

2 .ബ്ലോഗില്‍ ഒരു പോസ്റ്റ്‌ നിര്‍മ്മിക്കാന്‍ അതിന്റെ ഡാഷ് ബോര്‍ഡില്‍ എത്തി അതി സങ്കീര്‍ണം അല്ലെങ്കിലും ബസ്സിനെ അപേക്ഷിച്ച് സമയം വേണ്ട ഒരു കാര്യമാണ് .പോസ്റ്റ്‌ ഇട്ട ശേഷം അഗ്രിഗേറ്ററുകളില്‍ റീഫ്രഷ്‌ ചെയ്യുകയും ചെയ്യുകയും ,ലിങ്കുകള്‍ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യുക എന്നത് ശ്രമകരമാണ് ,ബസ്സില്‍ ഇതിനെ ആവശ്യം ഉണ്ടാകുന്നില്ല.ഒപ്പം തന്നെ ജിമെയ്ലില്‍ കയറുമ്പോള്‍ തന്നെ ബസ്സിലേക്ക് ഒരു ക്ലിക്കിന്റെ അകലത്തില്‍ കയറാനും സാധിക്കും.അത് കൂടാതെ പലരുടെയും പോസ്ടുക്കള്‍ ഒരു വിന്‍ഡോയില്‍ ലഭ്യമാകുന്നത് പല ബ്ലോഗുകള്‍ സന്ദര്‍ശിക്കേണ്ടതായി വരുന്നില്ല.ബസ്സില്‍ ചിലവഴിക്കുന്ന അതേ സമയം തന്നെ മെയിലും ചാറ്റും ചെയ്യാം .ചുരുക്കത്തില്‍ മെയില്‍ നോക്കുന്ന രീതിയില്‍ തന്നെ എളുപ്പത്തില്‍ ഇതിനെ സമീപിക്കാം .

3 .ബ്ലോഗില്‍ കമന്റ് ഇടുന്നതിനേക്കാള്‍ എളുപ്പമായി ഇവിടെ കമെന്റ് ചെയ്യാം ,രണ്ടിനും email followup ഉണ്ടെങ്കിലും ബസിന്റെ email followup തുറന്നാല്‍ അതില്‍ തന്നെ തുടര്‍ കമെന്റുകള്‍ ചെയ്യാം എന്നതിനാല്‍ പുതിയ ഒരു പേജിലേക്ക് പോകുന്നത് ഒഴിവാക്കാം .ഇത് വളരെ പെട്ടെന്നുള്ള ചര്‍ച്ചക്ക് സഹായകമാകും .

4 . പലപ്പോഴും പല വിഷയങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പെടുമ്പോള്‍ അതേ കുറിച്ച് ചില പ്രതികരണങ്ങള്‍ അറിയിക്കേണ്ടതായി തോന്നാറുണ്ട് പക്ഷെ അവയെല്ലാം ബ്ലോഗ്‌ പോസ്റ്റുകള്‍ ആക്കി മാറ്റുന്നതിലും എളുപ്പമായി രണ്ടോ മൂന്നോ വാചകങ്ങളില്‍ ഒതുക്കി ബസ്സില്‍ പോസ്റ്റ്‌ ചെയ്യുന്നത് അതിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു ..

5 .പുതിയ പോസ്റ്റുകള്‍ ബ്ലോഗില്‍ കാണണമെങ്കില്‍ ഒന്നുകില്‍ അഗ്രിഗേറ്റര്‍ വഴിയോ അല്ലെങ്കില്‍ ഒരു ലിങ്ക് ക്ലിക്ക് ചെയ്യുകയോ വേണം.പക്ഷെ ബസ്സില്‍ എല്ലാവരുടെയും പോസ്റ്റുകള്‍ എല്ലാ അനുയായികള്‍ക്കും അതിന്റെ പൂര്‍ണ രൂപത്തില്‍ തന്നെ അവരുടെ മുന്‍പില്‍ എത്തുന്ന രീതി അവരുടെ സൃഷ്ട്ടികള്‍ക്ക് കൂടുതല്‍ വായനക്കാരെ സംഭാവനന്‍ ചെയ്യുന്നു .ബ്ലോഗ്‌ പരിചിതം അല്ലാത്തവര്‍ക്ക് പോലും ബസ്സ്‌ ചിരപരിചിതമായതിനാല്‍ ബ്ലോഗ്ഗര്‍മാര്‍ അല്ലാത്തവരുമായി സംവദിക്കാന്‍ കഴിയുന്നു .

എന്തോകെയാണ് എങ്കിലും ബസ്സ്‌ അതിന്റെ അനുയായികള്‍ക്ക് മാത്രമേ ലഭ്യാമാകു എന്ന പോരായ്മ ഉണ്ട്.പക്ഷെ നാം വിചാരിക്കുന്നിടത് ഗൂഗിള്‍ വിചാരിക്കില്ലല്ലോ..ഇനി ബ്ലോഗ്‌ എഴുത്ത് ബസ്സിലൂടെ മാത്രമാകുമോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.... തുടര്‍ന്നുള്ള സമയങ്ങളില്‍ ഗൂഗിള്‍ ഒരുക്കിയ ബ്ലോഗ്ഗറിന്റെ മാറ്റ് അവരുടെ തന്നെ' ബസ്സ്‌ 'കുറയ്ക്കുമോ ,അതോ ബസ്സിനൊരു ചുട്ട മറുപടിയുമായി ബ്ലോഗ്ഗര്‍ അവതരിക്കുമോ എന്ന് കാത്തിരുന്നു കാണാം .....
-ബ്ലോത്രം






ആദ്യാക്ഷരിക്ക് രണ്ടു വയസ്



http://sites.google.com/site/tmziyad/BH.jpg

മലയാളം ബ്ലോഗിങ്ങ് എന്താണെന്നും ,എങ്ങനെയെന്നും ബ്ലോഗ്ഗര്‍മാരെ വളരെ ലളിതമായി പഠിപ്പിക്കുന്ന ആദ്യാക്ഷരി ബ്ലോഗിന് രണ്ടു വയസു തികയുകയാണ് .ഇന്റര്‍നെറ്റ് മലയാളത്തെപ്പറ്റിയും, അതിന്റെ ഉപയോഗങ്ങളെപ്പറ്റിയും, ബ്ലോഗുകളെപ്പറ്റിയും ആദ്യാക്ഷരിയിൽ വായിക്കാം.ബ്ലോഗ്‌ നിര്‍മാണം മുതല്‍ എല്ലാ തരത്തിലുമുള്ള ഉപദേശങ്ങളും സംശയനിവാരണവും ബൂലോകത്തിനു സംഭാവന ചെയ്ത ബ്ലോഗിന്റെ ശില്പി അപ്പുവിനു ആശംസകള്‍ നേരുന്നു ......

ബ്ലോത്രത്തിന്റെ എല്ലാവിധ ഭാവുകങ്ങളും അപ്പുവിനു നേരുന്നു.....

http://www4.picturepush.com/photo/a/3551067/640/3551067.png



ആദ്യാക്ഷരിക്ക് രണ്ടു വയസ്സ്

ജൂണ്‍ 1, 2008 നു ആണ് ആദ്യാക്ഷരി ബ്ലോഗ്‌ ആദ്യമായി ബ്ലോഗ്‌ ലോകത്തിനു സമര്‍പ്പിച്ചത്.
ആദ്യ പോസ്റ്റ്‌ ഇവിടെ

[ZY_Appu.JPG]

(അപ്പു)

ഈ ബ്ലോഗിനെ ഇതുവരെ എത്തിച്ച എല്ലാവരോടും ഉള്ള നന്ദിയും സന്തോഷവും ഇവിടെ ഹൃദയത്തിന്റെ ഭാഷയില്‍ അറിയിക്കട്ടെ.

-അപ്പു

>>കൂടുതല്‍ ഇവിടെ


ചരിത്രമായി ബൂലോകംഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍


http://www.boolokamonline.com/wp-content/uploads/2010/05/logo2-300x300.jpg


ഭാരതത്തിലെ ഒന്നാമത്തെയും ,ലോകത്തിലെ മൂന്നാമത്തെയും ആയ ബ്ലോഗ്‌ പേപ്പര്‍ ഒരുങ്ങുന്നു


ബ്ലോഗുകള്‍ക്ക്‌ ഓഫ് ലൈന്‍ പരിവേഷം നല്‍കാനായി പ്രമുഖ ബ്ലോഗ്‌ പത്രമായ ബൂലോകം ഓണ്‍ലൈന്‍ തയ്യാറെടുക്കുന്നു എന്ന വിവരം സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കുന്നു .ഇനി മുതല്‍ ബൂലോകം ഓണ്‍ലൈന്‍ പത്രം അച്ചടിച്ച്‌ ഇറങ്ങുന്നു ,ജനങ്ങളിലേക്ക് .ബ്ലോഗുകള്‍ എന്താണെന്നും ,ബ്ലോഗില്‍ മാത്രം ഒതുങ്ങി പോകുന്ന ബ്ലോഗ്ഗര്‍മാരെയും ഉയര്‍ത്താന്‍ വേണ്ടി ജനഗളിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഈ പത്രം .ഇതോടെ ബ്ലോഗിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപെടുന്നത് .ഭാരതത്തിലെ ആദ്യമായാണ് ബ്ലോഗില്‍ നിന്നും ഒരു പ്രിന്റെഡ്‌ പത്രം രൂപീകരിക്കുന്നത് ഒപ്പം ലോകത്തിലെ മൂന്നാമത്തെയും ആണ്, ഇതിനു മുന്‍പില്‍ അമേരിക്കയിലും യു ക്കെയിലും ആയിരുന്നു ബ്ലോഗ്‌ പത്രങ്ങള്‍ ഇറങ്ങിയത്‌ ,അതിനാല്‍ ഇത് ഒരു ചരിത്രമാണ് ...ബൂലോകം ഓണ്‍ലൈന്‍ല്‍ പ്രസിദ്ധീകരിച്ച കൃതികളാണ് ഇതില്‍ പ്രസിദ്ധീകരിക്കുന്നത് ,പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് ..
ചരിത്രം സൃഷ്ട്ടിക്കാന്‍ ഒരുങ്ങുന്ന ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് ബ്ലോത്രത്തിന്റെ എല്ലാ വിധ പിന്തുണയും ഭാവുകങ്ങളും ആശസിക്കുന്നു .

ആമുഖം




ബൂലോകം ഓണ്‍ലൈന്‍ “ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍” എന്ന പേരില്‍ അച്ചടിച്ച്‌ ഇറക്കുന്ന ബ്ലോഗ്‌ മാസികയുടെ ആദ്യ പതിപ്പ് ഈ മാസം അവസാനം പ്രസിദ്ധീകരിക്കുന്ന വി
വരം എല്ലാ അട്മിനിസ്ട്രേട്ടര്‍ന്മാരെയും പ്രതിനിധാനം ചെയ്ത് കൊണ്ട് ഈ പോസ്റ്റിലൂടെ അഭിമാനപൂര്‍വം ഔദ്യോഗികമായി അറിയിച്ചുകൊള്ളുന്നു.

ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്ത എല്ലാ ബ്ലോഗര്‍മാര്‍ക്കും ഇതിലൂടെ നന്ദി അറിയിച്ചുകൊള്ളട്ടെ. നിങ്ങളാണ് ഇങ്ങനെയൊന്നു പുറത്തിറക്കാന്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയത്. നിങ്ങളുടെ ബ്ലോഗുകള്‍ നെറ്റ് ലോകത്ത് മാത്രം ഒതുങ്ങാതെ ബൂലോകത്തിനു പുറത്തുള്ളവരിലും എത്തിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം . പുതിയ ബ്ലോഗ്ഗര്‍മാരെ പ്രോത്സാഹിപ്പിക്കാനും അവരെ ലോകം അറിയുവാന്‍ ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കാനും ഈ ബ്ലോഗ്‌ പേപ്പര്‍ സഹായിക്കും എന്ന് ഞങള്‍ വിശ്വസിക്കുന്നു.മാത്രമല്ല ഇതിലൂടെ ബ്ലോഗുകളെ കുറിച്ച് അറിയാത്തവര്‍ക്കിടയില്‍ ബ്ലോഗുകള്‍ പ്രചരിപ്പിക്കാനും ഈ ബ്ലോഗ്‌പേപ്പര്‍ സഹായിക്കും.

ബ്ലോഗ്‌ പേപ്പറുകള്‍ ഇതുവരെ യു ക്കെയിലും , അമേരിക്കയിലും മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളു. “ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍” ‍ ഇന്ത്യയില്‍ ആദ്യമായി അച്ചടിച്ച്‌ ഇറങ്ങുന്ന ഒരു ബ്ലോഗ്‌ പത്രം ആയിരിക്കും.

ഇതിനു മുന്‍പുള്ള അച്ചടിച്ച ബ്ലോഗ്‌ പത്രങ്ങള്‍ :

http://www.theblogpaper.co.uk/
http://www.theprintedblog.com/index.php

ബ്ലോഗ്പേപ്പര്‍ അപ്ഡേറ്റ്സ്(1)

--ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് വേണ്ടി മാലാഖകുഞ്ഞ്


എല്ലാവിധ ആശംസകളും !!!!!!!




പ്രശസ്‌ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകരാന്റെ അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ കുറച്ച്‌ നാളായി ചികില്‍സയിലായിരുന്നു.

87 വയസ്സായിരുന്നു. ഇതോടെ മലയാളത്തില്‍ പട്ടാളക്കഥകളുടെ തമ്പുരാനും തോറ്റങ്ങളുടെ കഥാകാരനുമാണ്‌ യാത്രയാകുന്നത്‌. കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ 1923 ജൂലൈ 9 നാണ്‌ ജനിച്ചത്‌. കഥാകൃത്തും നോവലിസ്റ്റും ഒക്കെയായി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയ കോവിലനാണ്‌ പട്ടാളക്കഥകള്‍ ശക്തമായി അവതരിപ്പിക്കുന്ന ഒരു ശാഖ കഥയില്‍ തുടങ്ങിയത്‌.
-kvmadhu
>>കൂടുതല്‍ ഇവിടെ

കോവിലന് പ്രണാമം


കോവിലന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പന് വിദ്യാരംഗം ബ്ലോഗ്‌ അംഗങ്ങളുടെ പ്രണാമം. ഇന്ന് രാവിലെ(2.06.10) അന്തരിച്ച അദ്ദേഹം 1923 ലാണ് ജനിച്ചത്‌. 2006-ൽ കേരള സർക്കാറിന്റെ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ അവാര്‍ഡ്‌ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.1943 - 46 ൽ, റോയൽ ഇൻഡ്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു. കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലൻ.
-
vidyarangam ernakulam
>>കൂടുതല്‍ ഇവിടെ


Epic

-


സത്യന്‍ അന്തിക്കാടും കഥ മോഷ്ടിച്ചു!



  • കെ വി രാജേഷ്
സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ സിനിമയാണ്‌ 'കഥതുടരുന്നു'. സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ ഇറങ്ങിയ ഉടനെ പോയി കണ്ടു. സിനിമ കണ്ടപ്പോള്‍ മുന്‍പ് വായിച്ച 'മഴതോരാതെ' എന്ന നോവലിനോട്‌ വല്ലാത്ത സാമ്യം തോന്നി.
പുസ്‌തകം തപ്പിപ്പിടിച്ച്‌ ഒന്നൂടെ വായിച്ചു.


വല്ലാത്ത സാമ്യം. ഇതെങ്ങനെ സംഭവിച്ചു. നോവലിന്റെയും സിനിമയുടെയും പ്രമേയം ഒന്നു തന്നെ. വളരെ ചെറിയ ചില വ്യത്യാസങ്ങള്‍ മാത്രം. ഒരു കഥ സിനിമയാകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന മാറ്റങ്ങള്‍ മാത്രം. തിരക്കഥയാവുമ്പോഴുണ്ടാവുന്ന പരിണാമങ്ങള്‍.
-മലയാള ദര്‍ശനം ഓണ്‍ലൈന്‍
>>കൂടുതല്‍ ഇവിടെ


കെ ഇ എന്‍ എന്ന പെര്‍ഫെക്റ്റ് ബുദ്ധിജീവി

എല്ലാ ലക്ഷണവുമൊത്ത ഒരൊറ്റ ബുദ്ധിജീവിയേ ഇന്ന് കേരളത്തിലുള്ളൂ. അത് കെ എന്‍ കുഞ്ഞഹമ്മദ്‌ ആണ്. പിന്നിപ്പറഞ്ഞ മുടി, കൊറ്റനാടിന്‍റെ താടി, അല്പം കാവി പടര്‍ന്ന ജുബ്ബ, ഉണ്ടക്കണ്ണട, നീളത്തില്‍ തൂക്കിയിടാവുന്ന കൈത്തറിയുടെ ബേഗ്, വി കെ സി യുടെ ഹവായ്‌.. ഇതെല്ലാം ചേര്‍ന്നാല്‍ ബുദ്ധിജീവി അഥവാ കെ എന്‍ ആയി എന്ന് ആരും കരുതരുത്. ഏറ്റവും പ്രധാനപ്പെട്ട സംഗതി ജനങ്ങള്‍ അന്തം വിട്ടു നില്‍ക്കുന്ന കാര്യങ്ങള്‍ അടിക്കടി പറയാനുള്ള കഴിവാണ്. ഒരു പാരഗ്രാഫില്‍ ഏറ്റവും ചുരുങ്ങിയത്‌ ആറു തവണ 'സ്വത്വം' എന്ന് പറഞ്ഞാല്‍ തന്നെ ജനങ്ങള്‍ അന്തം വിടും. പിന്നെ പുട്ടിന് തേങ്ങയിടുന്ന പോലെ വര്‍ഗസമരം, വരേണ്യത, കീഴാളന്‍, റാഡിക്കല്‍ തുടങ്ങിയ ചേര്‍ക്കണം. അതോടെ ഏതു വീഴാത്തവനും വീഴും.
-ബഷീര്‍ വള്ളിക്കുന്ന്
>>കൂടുതല്‍ ഇവിടെ

അതിമോഹം-2

അങ്ങാടിപുറം എന്ന സ്ഥലത്ത് പോയിട്ടുണ്ടോ?‘

ചാർട്ടേഡ് ചേട്ടായി ചോദിച്ചു.

ഇതുവരെയില്ല!’ എന്നർത്ഥത്തിൽ ഞാൻ ചുണ്ടു പിളർത്തി ഹൊറിസോണ്ടലായി തലയാട്ടി.

പെരിന്തൽമണ്ണയടുത്തുള്ള ഒരു സ്ഥലമാണ്‌. അവിടത്തെ ഫെഡറൽ ബാങ്കിൽ നാളെമുതൽ ഓഡിറ്റിങ്ങ് തുടങ്ങുകയാണ്. ബാങ്ക് ഓഡിറ്റിൽ തന്നെയങ്ങ് തുടങ്ങാം. താൻ രാവിലെ ആറുമണിയോടെ ട്രാൻസ്പോർട്ട് സ്റ്റാന്റിൽ വാ. ‘

എനിക്ക് പെരിന്തൽമണ്ണയും എവിടെയാണെന്ന് യാതൊരു പിടിയുമില്ല. ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ ബോർഡിൽ എഴുതിക്കണ്ടിട്ടുണ്ടെന്നാല്ലാതെ അത് കേരളത്തിന് തെക്കാണോ വടക്കാണോ എന്നൊന്നുമറിയില്ല. പുതിയ സ്ഥലങ്ങൾ കാണുക, അവിടെയുള്ള ആളുകൾ, അങ്ങോട്ടേക്കുള്ള യാത്ര, ഇതൊക്കെ എനിക്ക് എന്നും ഹരമാണ്. ജീവിതത്തിൽ ഒരിക്കലും പോകാത്ത ഒരു സ്ഥലത്തേക്ക് പോകുന്നതാലോചിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.
-Visala Manaskan
>>കൂടുതല്‍ ഇവിടെ

സഖി (റീ പോസ്റ്റ്‌)


( 24-5-2001 നു ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്)

രണ്ടു ദിവസമായി ആകാശം കരഞ്ഞുകൊണ്ടിരിക്കുന്നു. ഒപ്പം ഞാനും. മഴവെള്ളം എന്‍റെ കണ്ണുനീരില്‍ കലരാതെ മാറിനിന്നു. മധുരമധുമയഗാനം പോലെ ഒഴുകിയിരുന്ന എന്‍റെ ദിനങ്ങളെ മദ്യത്തിന്റെയും കണ്ണുനീരിന്റെയും ഇടയില്‍ കുരുക്കിയതാര്?
-ഇസ്മായില്‍ കുറുമ്പടി
>>കൂടുതല്‍ ഇവിടെ

ബെര്‍ളിക്ക് ഒരു തുറന്ന കത്ത് ...

To,



പ്രിയപ്പെട്ട ബെര്‍ളി തോമസ്‌ കണ്ടു വായിച്ചറിയുവാന്‍ അങ്ങയുടെ ബ്ലോഗിന്റെ ഒരു വായനക്കാരന്‍ എഴുതുന്ന കത്ത്...
എന്തെന്നാല്‍ ഞാന്‍ അങ്ങയുടെ സ്ഥിരം വായനക്കാരനാണ്....താങ്കളുടെ പോസ്റ്റുകള്‍ കണ്ട് ഞാന്‍ അസൂയപ്പെട്ട ഒരുപാട് ദിവസങ്ങള്‍ ഉണ്ട്... പോസ്റ്റുകളിലൂടെ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു ...ബ്ലോഗ്‌ എന്ന മാധ്യമത്തെ ഞാന്‍ അറിയുന്നത് തന്നെ ഏതോ ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന താങ്കളുടെ ബ്ലോഗ്‌ അഡ്രസ്‌ കണ്ടിട്ടാണ്...താങ്കളുടെ പോസ്റ്റുകള്‍ വളരെ നിലവാരമുള്ളതായിരുന്നു..താങ്കളെ ഫോളോ ചെയ്യുന്നവരുടെ എണ്ണം കണ്ടു അസൂയപ്പെട്ടു....പിന്നീട് താങ്കള്‍ ദിവസം രണ്ട്‌ പോസ്റ്റുകള്‍ വീതം പബ്ലിഷ് ചെയ്യാന്‍ തുടങ്ങി..ഞങ്ങളെപ്പോലെയുള്ള വായനക്കാര്‍ അടക്കം പറഞ്ഞു.."ബെര്‍ളി ഒരു പുലി തന്നെ"...
-abhi
>>കൂടുതല്‍ ഇവിടെ

കമ്പ്യൂട്ടറിന്റെ സ്പീഡ്‌ എങ്ങനെ വർദ്ധിപ്പിക്കാം -2

കമ്പ്യൂട്ടർ ബൂട്ടപ്പ് സമയവും, സ്പീഡും, പെർഫോമൻസും കൂട്ടുവാനുള്ള കുറുക്കു വഴി ഒന്ന് ഇവിടെ.


നാം, മൈക്രോസോഫ്റ്റ്‌ വിൻഡോ - XP തുറക്കുമ്പോൾ, അതിന്റെ കൂടെതന്നെ, നിരവധി സർവ്വിസുകൾ ഒട്ടോമാറ്റിക്കായി പ്രവർത്തിക്കാറുണ്ട്‌. ഇവയിൽ പലതും നമ്മുക്ക്‌ ആവശ്യമില്ലാത്തതും, ചിലത്‌, ചിലയവസരങ്ങളിൽ മാത്രം ആവശ്യമുള്ളതുമാണ്‌.

നിങ്ങൾക്ക്‌ എന്തോക്കെ സർവ്വിസുകളാണവശ്യമെന്ന് പറയുക പ്രയാസമാണെങ്കിലും, സാധരണഗതിയിൽ ഉപയോഗശൂന്യമായ ചില സർവ്വിസുകളെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. ചില സർവ്വീസുകൾ ഒഴിവാക്കിയാൽ സിസ്റ്റം ശരിക്കും പ്രവർത്തിക്കില്ല. അങ്ങിനെയുള്ള അവസരങ്ങളിൽ, വീണ്ടും സർവ്വിസുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്‌.

എല്ലാ റോഡുകളും റോമിലേക്ക്‌ @ കാക്കര


BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങളല്ല. എന്നാല്‍ അതിനെ സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമാത്തി വരുത്തി തീര്‍ക്കാന്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്. താരതമ്മ്യേന ലാഘവമായ പുനരധിവാസ പ്രശ്നത്തെ എടുത്തുകാട്ടി ഒരു പൊതു പ്രശ്നത്തെ കേവലം ചിലരുടെ വ്യക്തിപരമായ പ്രശ്നമാക്കുന്നു.

പ്രധാന പ്രശ്നം,

1. സര്‍ക്കാര്‍ ദല്ലാളിനേ പോലെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ സ്ഥലം സ്വകാര്യ മുതലാളിക്ക് നല്‍കുന്നു
2. ചുങ്കം പിരിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്രത്തെ തടയുന്നു
3. പരിസ്ഥിതിക്ക് റോഡും യാത്രയും ഉണ്ടാക്കുന്ന ആഘാതം.

-jagadees

>>കൂടുതല്‍ ഇവിടെ


http://www.photoshopessentials.com/images/photoshop-brushes/wood-textures/wood-texture-brushes.jpg


കൊട്ടോട്ടി തൊടുപുഴയ്ക്ക്

വരുന്ന ആഗസ്റ്റ് എട്ടിന് തൊടുപുഴ ജ്യോതിസ് ടവറില്‍ ബൂലോക മീറ്റ് സംഘടിപ്പിച്ചിരിയ്ക്കുന്ന വിവരം കൊട്ടോട്ടിക്കാരനെ അറിയിയ്ക്കുകയും പ്രത്യേക അതിഥിയായി ക്ഷണിച്ചിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു എന്ന വിവരം അറിയിയ്ക്കുന്നു. പ്രസ്തുത മീറ്റില്‍ കൊട്ടോട്ടി പങ്കെടുക്കാതിരുന്നാല്‍ മറ്റു ബ്ലോഗര്‍മാര്‍ മീറ്റിനെത്തില്ലെന്നും അതു സംഘാടക ബ്ലോഗര്‍മാര്‍ക്ക് വിഷമമുണ്ടാകുമെന്നും സംഘാടകസമിതി പ്രത്യേകം അറിയിച്ച സാഹചര്യത്തില്‍ നിലവിലുള്ള തിരക്കുകള്‍ക്ക് ചെറിയ അവധികൊടുത്ത് തൊടുപുഴമീറ്റില്‍ രണ്ടുമിനിട്ട് പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ബൂലോക പുലിബ്ലോഗറുമായിച്ചേര്‍ന്ന് രണ്ടുമിനിട്ടെങ്കിലും ചെലവിടാന്‍ ബൂലോകര്‍ക്ക് അവസരം ലഭിയ്ക്കുമെന്നതില്‍ ബൂലോകര്‍ക്കു സന്തോഷിയ്ക്കാം. ബാനറുകളും കട്ടൌട്ടുകളും കണ്ടു സായൂജ്യമടയാം.
-


Quantcast

ജെഇഇ റിസള്‍ട്ട് വന്നു. കുറച്ചു ദിവസമായി. എല്ലാ വര്‍ഷവും നടക്കുന്നപോലെ കരിയര്‍ കൗണ്‍സലിംഗ് (ശ്ശൊ എനിക്ക് വയ്യ) ചോദിച്ച് ഇന്നൊരുത്തന്‍ വന്നപ്പോഴാണ് റിസള്‍ട്ട് വന്ന കാര്യമറിയുന്നത്. കേരള എന്‍ട്രന്‍സ് റിസള്‍ട്ടും വന്നുപോയതറിഞ്ഞില്ല. അങ്ങനെ ശ്രദ്ധിക്കാറില്ല. ഒരു മൂന്നുകൊല്ലം മുമ്പ് എന്തായിരുന്നു കഥ?

ആലോചിക്കുമ്പോള്‍ ഇപ്പഴും ചിരിവരും. ഒളിമ്പ്യാഡുകളാണ് എന്നെ ചീത്തയാക്കിയത്. ആരെയും ഉപദ്രവിക്കാതെ കോഴിക്കോട്ടുള്ള വല്ല കോളേജിലും ഫിസിക്സും പഠിച്ച് സ്വസ്ഥജീവിതം നയിക്കാം എന്നായിരുന്നു ഹൈസ്കൂള്‍ കാലത്തെ പ്ലാന്‍. ഐഐടി എന്നൊരു സാധനത്തെപ്പറ്റി കേട്ടിട്ടേ ഉള്ളായിരുന്നു. ഒമ്പതാം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷനിലാണ് ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് കാമ്പിലെത്തിയത്. അവിടെ വരുന്ന പൂര്‍വവിദ്യാര്‍ത്ഥികളൊക്കെ ഐഐടിയിലാണ് പഠിക്കുന്നത്. ക്യാമ്പിനു വന്നവര്‍ക്കൊക്കെ ഐഐടിയില്‍ കയറിപ്പറ്റണം, ഒരുമാതിരിപ്പേരൊക്കെ പ്രിപ്പറേഷന്‍ തുടങ്ങിക്കഴിഞ്ഞു. എനിക്കപ്പോള്‍ അദ്ഭുതമാണ് തോന്നിയത് – മൂന്നുകൊല്ലം കഴിഞ്ഞുള്ള പരീക്ഷയ്ക്ക് ഇപ്പഴേ പഠിക്കുകയോ?

-റസിമാന്‍ ടി വി

>>കൂടുതല്‍ ഇവിടെ


സിങ്കം


കഥ,തിരക്കഥ,സംവിധാനം : ഹരി
നിര്‍മ്മാണം : ഗംഗവേല്‍ രാജ
സംഗീതം: ദേവി ശ്രീ പ്രസാദ്
അഭിനേതാക്കള്‍ :സൂര്യ, അനുഷ്ക, പ്രകാശ് രാജ്, വിവേക്, നാസര്‍ തുടങ്ങിയവര്‍...

ആറു, വേല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും ഹരിയും ഒന്നിക്കുന്ന ചിത്രമാണ് സിങ്കം. സണ്‍, ബിഗ് പിക്ചേഴ്സ് എന്നിവരാണ് ഈ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. കാക്ക കാക്ക എന്ന ചിത്രത്തിന് ശേഷം സൂര്യ പോലീസ് വേഷത്തില്‍ വരുന്ന ചിത്രമാണ് ഇത്. സൂര്യയുടെ 25മത് ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.
-



ഇന്നസന്‍റ് വോയിസസ്











1980 മുതല്‍ പന്ത്രണ്ടു വര്‍ഷം എല്‍ സാല്‍വഡോര്‍ എന്ന രാജ്യത്ത്‌ നടന്ന സിവിലിയന്‍ യുദ്ധം, ചാവ എന്ന് പേരുള്ള ഒരാണ്‍കുട്ടിയുടെ വിവരണങ്ങളിലൂടെ നോക്കിക്കാണുന്ന സിനിമ യുദ്ധത്തിനെതിരെ സംസാരിക്കുന്ന ഒന്നാണ്. കര്‍ഷകരും പട്ടാളക്കാരും തമ്മില്‍ ഉണ്ടായ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പിന്നീട് കര്‍ഷകരെ FMLN എന്ന ഗറില്ല സംഘടന രൂപം കൊടുക്കന്നതില്‍ ചെന്നെത്തിക്കുകയും പിന്നീടത് പട്ടാളക്കാരുമായി വര്‍ഷങ്ങളോളം നീണ്ടു നിന്ന യുദ്ധാവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.എന്നാല്‍ ഇതൊരു യുദ്ധ ചിത്രം അല്ല.ഗറില്ലകളും പട്ടാളക്കാരും തമ്മിലുള്ള ആക്രമണങ്ങള്‍ പലപ്പോഴായി കാണിക്കുന്നുണ്ടെന്നാലും വൈകാരികമായി എന്നാല്‍ അല്‍പ്പം നര്‍മ്മം കലര്‍ത്തിയും ആണ് സിനിമയെ അവതരിപ്പിക്കുന്നത്‌.
-

CBI ഡയറിക്കുറിപ്പുകള്‍

ആം സോറി അളിയാ... ആം സോറി ... പോസ്റ്റിന്‍റെ ശരിയായ പേര്
USB ഡയറിക്കുറിപ്പുകള്‍ എന്നാണ്...
.. ഇനിയിപ്പോ തിരുത്താനൊന്നും വയ്യ...തെറ്റുതിരുത്തി എന്‍റെ വ്യക്തിത്വം ഇല്ലാതാക്കാനോ... അസംഭവ്യം..

അപ്പോ കാര്യത്തിലേക്ക് വരാം...
ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ സ്ഥിരമായി ഡയറി എഴുതാറുണ്ടായിരുന്നു- നല്ല പച്ച മലയാളത്തില്‍(ഇടക്ക് കുറച്ച് നീലയും... കറുപ്പും..)
-

ശാപമാകുന്ന ശവങ്ങള്‍


മരണത്തിന്‍റെ പകപ്പുകള്‍ കുത്തിനിറച്ച മുറിക്കുള്ളിലെ തണുത്ത അന്തരീക്ഷത്തെ താലോലിച്ച്‌ വെന്റിലേറ്ററിന്‍റെ കാരുണ്യത്തോടെ ജീവന്‍ വെറും ചെറുതുടിപ്പുകളായ്‌ അവശേഷിക്കുമ്പോഴും സ്വന്തം നാടും ഭാര്യയും മക്കളുമെല്ലാം നിറം മങ്ങിയ നിഴലുകളായി മാത്രം നശിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ഓരത്ത്‌ കൊത്തിവലിക്കുന്നു. പണക്കൊഴുപ്പിന്‍റെ ധാരാളിത്തം ആശുപത്രിയിലെ ഓരോ അണുവിലും പ്രതിഫലിക്കുമ്പോള്‍ ഗള്‍ഫെന്ന സ്വപ്നഭൂമിയുടെ തിളക്കം നഷ്ടപ്പെടുത്താതെ വേദനകളുടെ വിമ്മിട്ടം വെറുമൊരു നെടുവീര്‍പ്പുപോലെ അലിഞ്ഞില്ലാതായി.
-

SAVE OUR EARTH

ചേച്ചി വരച്ച ചിത്രം നോക്കി ഉണ്ണി വരച്ചത്.
->>കൂടുതല്‍ ഇവിടെ

പെപ്സികരിം

കൊക്കാ കോളാ ഫാക്റ്ററി പൂട്ടിയതില്‍ മനസ്സു നൊന്ത വ്യവസായ സെക്രട്ടറി ഹൃദയം പൊട്ടി മരിക്കാത്തത് പെപ്സി ഫാക്റ്ററി നിലനില്‍ക്കുന്നതു കൊണ്ടാണ്.തനിക്കും പെപ്സിക്കും മൃതസ്ഞ്ജീവനി
ആയത് ബഹു വ്യവസായ മന്ത്രി എളമരം കരീം ആണെന്ന് അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം.വകുപ്പു സെക്രട്ടറിയുടെ സാക്ഷി മൊഴിയും വാഴ്ത്തിപ്പാട്ടും കേട്ട് ഹര്‍ഷ പുളകിതനായ മന്ത്രിയുടെ മുഖത്തു അഭിമാനത്തിന്റെ നിറഞ്ഞ പുഞ്ചിരി.

പക്ഷേ പുഞ്ചിരി ഏറെ നേരം മുഖത്ത് തങ്ങി നിന്നില്ല.സെക്രട്ടറിയുടെ അഭിപ്രായം തന്നെയോ സര്‍ക്കാരിനും? എന്ന മാദ്ധ്യമപ്പടയുടെ ചോദ്യത്തിനുമുമ്പില്‍ മന്ത്രിമണ്ട(തെങ്ങിന്റെ മണ്ടയല്ല) ഉലഞ്ഞു.
-
>>കൂടുതല്‍ ഇവിടെ

http://www.freefoto.com/images/33/04/33_04_3---Water-Texture_web.jpg

അനാമിക ഉറങ്ങിയുണര്‍ന്നപ്പോള്‍

ഗര ഹ്രുദയത്തിലെ ഭീമന്‍ ഘടികാരത്തിലെ മണി ഉറച്ചുവടോടെ പന്ത്രണ്ട് പ്രാവശ്യം ശബ്ദിച്ച ശേഷം വീണ്ടും ഉറക്കമായി. രാത്രി... ഏറെക്കുറെ വിജനമായ റോഡിലേക്കു നോക്കി അനാമിക ഫ്ലാറ്റിന്റെ ബാല്ക്കണിയില്‍ വെറുതെ നിന്നു..ഉറക്കം തൂങ്ങുന്ന നഗരത്തിന്റെ രാത്രിക്കാഴ്ച്ചകള്‍ അവള്‍ക്കിപ്പോള്‍ ചിരപരിചിതമായിരിക്കുന്നു.. എത്രനാളായി നന്നായി ഒന്നുറങ്ങിയിട്ട് ....മനസ്സു തുറന്ന് ഒന്നു ചിരിച്ചിട്ട്.. ഓര്‍ക്കുംതോറും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. ഇന്നും അയാളുടെ ഫോണ്‍ ഉണ്ടായിരുന്നു... ശരത്തിന്റെ.... നഗരത്തിലേക്ക് വരുന്നെന്ന്.. വന്നിട്ട് നമുക്കൊന്നു കാണണം എന്നുപറഞ്ഞ് ഫോണ്‍ വെയ്ക്കുന്നതിനു മുന്‍പ് അവനൊന്നു ചിരിച്ചു.. ഈശ്വരാ എന്തു വിധിയാണിത്.. അവള്‍ വിതുമ്പിപ്പോയി..

എന്താ അനു... എന്തുപറ്റീ.. റൂം മേറ്റ് ശാരികയാണ്... നീയെന്താ ഉറങ്ങാതെ മാനം നോക്കി നില്ക്കുന്നത്..

ഒന്നുമില്ല... ശാരു അനാമിക വേഗം കണ്ണു തുടച്ചു.. എന്തോ ഉറക്കം വന്നില്ല അതു കൊണ്ട് വെറുതേ...
-

ലിംഗാലംകൃതമായ ഒരു തല

ഇംഗ്ലണ്ടുകാരിയായ ഇസബെൽ വാർലിക്ക്‌ ശരീരത്തിൽ പച്ച കുത്തുന്നത്‌ ഒരു ഹരമാണ്‌.ശരീരം മുഴുവൻ മനോഹരമായ ചിത്രങ്ങൾ പച്ച കുത്തിക്കഴിഞ്ഞപ്പോഴാണ്‌, എന്നാലിനി തലയിലും കൂടി ആയേക്കാമെന്നു വച്ചത്‌.പ്രശസ്ത പച്ച കുത്തലുകാരനായ പോൾ കോണറെയാണ്‌ അവർ തന്റെ തല വിശ്വസിച്ചേൽപ്പിച്ചത്‌.അദ്ദേഹത്തിന്‌ ഇഷ്ടമുള്ള ചിത്രങ്ങൾ വരച്ചു കൊള്ളാൻ അനുവാദവും കൊടുത്തു.എന്തായാലും സംഗതി ഗംഭീരമായിരിക്കണം എന്നു മാത്രമേ ഇസബെൽ പോളിനോട്‌ ആവശ്യപ്പെട്ടുള്ളു.

-പാവത്താന്‍
>>കൂടുതല്‍ ഇവിടെ



ഒരു ചിരി കണ്ടാൽ.......

താൻ എന്നും ഇങ്ങനെയാണെല്ലോ?
അത്‌ “സാർ,............ ബസ്സ്‌......”
കിതച്ചുകൊണ്ടാണു ഇത്രയും പറഞ്ഞു ഒപ്പിച്ചതു
ചെറുചിരിയോടെ ജോസ്‌ സാറിന്റെ അടുത്ത ചോദ്യം “നിന്റെ ബസ്സ്‌ എന്നും എന്താടാ താമസിക്കുന്നത്‌ ? ”
“നീയാണോടാ ബസ്സ്‌ ഓടിക്കുന്നത്‌ ? ”
സഹപാഠികളുടെ ചിരി ഉയരുന്നു.
“അല്ല”. ഞാൻ തല താഴത്തിക്കൊണ്ടു പറഞ്ഞു.
“ഇന്നത്തേക്കു കയറി ഇരിക്കടോ........”
തോളിൽ തൂക്കിയിട്ടിരുന്ന ബാഗും വലിച്ചൂരി ഞാൻ സീറ്റിലേക്കു പാഞ്ഞു.........
മുൻ വശത്തായി മൂന്നാമത്തെ ബെഞ്ചിലാണു ഇരിപ്പിടം.
ക്ലാസ്സു തുടങ്ങിയിട്ടു ഒരാഴ്ച്ച ആകുന്നതെയുള്ളൂ....
സഹപാഠികളെ പരിചയപ്പെട്ടു വെരുന്നതെയുള്ളൂ.....

-

പരിസ്ഥിതി ശാസ്ത്രം/Environmental Science


പരിസ്ഥിതി സാന്‍തുലിതാവസ്ഥക്ക് കോട്ടം തട്ടികൊണ്ടിരിക്കുന്ന ഇക്കാലത്ത് പരിസ്ഥിതിയെ കുറിച്ചും അതിന്‍റെ സംരക്ഷണത്തെ കുറിച്ചും അറിവുള്ളവര്‍ക്ക് വലിയ അവസരമാണ് ഉള്ളത്.
പരിസ്ഥിതിയുടെ ഭൌതികവും രാസപരവും ജൈവപരവുമായ ഭാഗങ്ങളെ കുറിച്ചുള്ള പഠനമാണ് എന്‍വയോനന്‍മെന്‍റല്‍ സയന്‍സ് ,പരിസ്ഥിതി മലിനീകരണം , ജൈവവിവിധ്യം, പ്രകൃതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, ഭുഗര്‍ഭജല സംരക്ഷണം, പ്രക്രിതിജല സംരക്ഷണം, വായു മലിനീകരണം തുടങ്ങിയവയെല്ലാം അനുബന്ധമായി വരുന്ന പഠന വിഭാഗങ്ങളാണ്.
-

ആരാധനയിലെ പ്ലാസ്റ്റിക് പൂക്കള്‍

ആരാധനയില്‍ എന്തിനാണ് പ്ലാസ്റ്റിക് പൂക്കള്‍ ഉപയോഗിക്കുന്നത്.? പല ക്രൈസ്തവ ദേവാലയങ്ങളിലും പള്ളികളില്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക് പൂക്കളെ സൂചിപ്പിച്ചായിരുന്നു ഈ ചോദ്യം. ചോദ്യം ചോദിച്ചത് ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ബിഷപ്പും മലങ്കര ഓര്‍ത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡണ്ടുമായ അഭി. കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..(പത്തനംതിട്ട വാഴമുട്ടം മാര്‍ ബര്‍സൌമ ഓര്‍ത്തഡൊക്സ് പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപത രൂപം. )
-ഷിബു മാത്യു ഈശോ തെക്കേടത്ത്
>>കൂടുതല്‍ ഇവിടെ

കൊട്ടേഷൻ

നാൽ‌പ്പതു വാട്ട് ബൾബിന്റെ മങ്ങിയവെളിച്ചത്തിൽ പലകയടിച്ച വാതിലിൽ ചാരിയിരിക്കുകയാണ് വേണു. മേശപ്പുറത്തിരിക്കുന്ന ചോരക്കറപുരണ്ട കത്തിയുടെ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ തറച്ചു. അത് ഹൃദയത്തിലാഴ്ന്നിറങ്ങി ഒരായിരം മുറിവുകളാകുന്നതവനറിഞ്ഞു. തന്റെ കത്തിമുനയാൽ ജീവൻ പൊലിഞ്ഞ നിരപരാധികളുടെ പിടച്ചിലിനപ്പുറമാണ് തന്റെ ഹൃദയമിപ്പോൾ പിടയ്ക്കുന്നത്. ഒരുറുമ്പിനെപ്പോലും നോവിക്കാത്ത പഴയ വേണു ഇന്നെത്ര മാറിയിരിക്കുന്നു. ആലോചിച്ചപ്പോൾ അവനു വല്ലാതെ കുറ്റബോധം തോന്നി. ഇതുകൊണ്ടെന്തു നേടി? തന്റെ തൊഴിലില്ലായ്മ പരിഹരിക്കാനെന്നപേരിൽ ഉറ്റ ചങ്ങാ‍തിയൊരുക്കിയ കുരുക്ക്.
-അലി
>>കൂടുതല്‍ ഇവിടെ

അഹം ബ്രഹ്മാസ്മി.


അമ്മേ..... മഹാമായേ.... ശരണം....

ദര്‍ശന പുണ്യത്തിന് ഊഴം കാത്തുനിന്ന ഭക്തന്റെ മുന്നില്‍ ആ കണ്ണുകള്‍ ഒരു മിന്നല്‍പിണര്‍ പോലെ തുറന്നടഞ്ഞു...

സ്വാമിനി സരസ്വതീ ചൈതന്യ

സിംഹാസന തുല്യമായ ഇരിപ്പിടത്തില്‍ സ്വാത്വിക ഭാവത്തില്‍ വിരാചിച്ചിരുന്ന സന്യാസിനീ ശ്രേഷ്ട പിന്നെ പുരികമുയര്‍ത്തി തന്റെ തൊട്ടടുത്തുനിന്ന ശിഷ്യര്‍ക്ക് ആഞ്ജ നല്‍കി...

കൃശഗാത്രന്റെ അരികിലേക്ക് നടന്നടുത്ത തൂവെള്ള വസ്ത്രധാരി അയാള്‍ക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ പറഞ്ഞു...

“നാരായണ..... മാഹനുഭാവന്‍.... മാഹാമായയെ ദര്‍ശിക്കുവാന്‍ ചില ആചാരാനുഷ്ടാനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ.... ആശ്രമ മര്യാദകള്‍ ലംഘിക്കാതെ അമ്മയുടെ പാദാരവിന്ദങ്ങളില്‍ നമസ്കരിച്ചാലും....”

-

ചൊവ്വാദോഷം



കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മിണി അടുക്കളപ്പുറത്തെ അലക്കു കല്ലിന്മേൽ ഇരുന്നു
“അമ്മിണി ഇതിലും നല്ലൊരാലോചന നിനക്കു വരും” ഏട്ടത്തി സമാധാനിപ്പിച്ചു.
ഏട്ടത്തി വന്നു കേറിയിട്ട് ഇതു രണ്ടു മാസമല്ലെ ആയുള്ളൂ അമ്മയും അച്ഛനും ഇങ്ങിനെ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ തുടങ്ങിയിട്ട് ഇത് വർഷം നാലു കഴിഞ്ഞു. ഏടത്തിക്കറിയമോ എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇതു 46മത്തെ ആലോചനയാണ്. അമ്മിണി പൊട്ടിക്കരഞ്ഞു. ഏടത്തി അവളെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചു. ഏട്ടൻ വിവാഹം കഴിച്ചത് വളരെ വൈകിയാണ്. ഏടത്തിയുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ് ഏട്ടനുമായുള്ളത് രണ്ടാം വിവാഹവും. ആദ്യ വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ ചെറുക്കന്റെ വീട്ടീന്നു പോന്നു. ചെറുക്കന് ഭ്രാന്താണെത്രെ.
-

പി.എ.അനിഷ്






















രിയ്ക്കുമൊരു ഭ്രാന്തി
യെന്നേ പറയൂ

ക്ലാസ്സെടുക്കുമ്പോള്‍
ജനലിന്റെ
മരയഴികള്‍ക്കപ്പുറത്തു നിന്ന്
കൈനീട്ടി വിളിയ്ക്കും പോലെ
പൊടിപിടിച്ച
കണ്ണുകളില്‍ നിന്ന്
വിശക്കുന്നുവെന്നൊരു
വിളി വരുമ്പോലെ
-പി..അനിഷ്
>>കൂടുതല്‍ ഇവിടെ

മിനുസം

മിനുസപ്പെട്ട്
മിനുസപ്പെട്ട്
ഉമ്മറത്ത്
അലങ്കാരത്തിനോ
തറയിലോ
വിരിച്ചിടാമെന്നായി
-

ചിരന്തനം

മണ്ണെണ്ണ തീര്‍ന്നു സ്റ്റൌവില്‍
മാര്ഗങ്ങള്‍ ഒടുങ്ങുന്നു
ചായക്കായ് വച്ചവെള്ളം
വെറുതെ പുകയുന്നു .

വാര്‍ദ്ധക്യം പുതഞ്ഞോരു
വിളക്ക് കെട്ടേപോയി
വിളിപ്പാടകലത്തില്‍
വിറച്ചെത്തുന്നൂ രാത്രി .
-
http://www.simplifiedinternetdesign.com/uniforms/images/girls_school_uniform_jumper.jpg

എത്രവട്ടംജലാഘാതമേറ്റും
സൂര്യതാപത്തിലുരുകിപ്പിടഞ്ഞും
പച്ചവെള്ളയാക്കുന്ന ദശാസന്ധി
ചൈതന്യംകവരുന്നയേക
സ്കൂള്‍യൂണിഫോമതു ;
തൊട്ടിയതില്‍നിന്നെടുത്തവള്‍
ഇറ്റുവീഴുന്നു ജലബിന്ദുക്കളോ , കണ്ണീരോ !
തൃസന്ധ്യ വിളക്കുതെളിക്കേണ്ട നേരം
ഉടയാടയതലക്കുംപണിയിലവള്‍
അച്ഛനില്ലയന്തിക്കമ്മതോട്ടവൃത്തിയില്‍
അഷ്ടിക്കുവകയതുത്തേടിടും
ദുഷ്ക്കരമാം ജീവിതം.
ഇല്ല ! പരാതികള്‍ പരിഭവം , കിനാക്കളും
മതിയിതു തന്നെ പഠിക്കേണം .
-


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP