FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ചിദംബരമേ.....

Saturday

ചിദംബരമേ.....

http://www.matrixingenuity.com/files/images/Cross_Mark.jpg

മാവോയിസ്റ്റു റെയ്ഡില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹം മൃഗങ്ങളുടെ കണക്കെ എടുത്തു കൊണ്ട് പോകുന്ന റെയ്ഡ് അംഗങ്ങളുടെ ചിത്രം അടുത്തയിടെ ഹിന്ദു ന്യൂസ്‌ പേപ്പറില്‍ പ്രസിദ്ധീകരിച്ചിരുന്നു .മാനുഷിക പരിഗണ പോലും നല്‍കാതെയുള്ള ഈ പ്രവണതകള്‍ക്കെതിരായി ബ്ലോഗ്ഗര്‍ രാജീവ് ചേലനാട്ട്‌ തന്റെ ബ്ലോഗിലൂടെ പ്രതികരിക്കുന്നു .


ചിദംബരാ, റെയ്‌ഡ് ചെയ്തു കിട്ടിയ ഈ ‘മാവോയിസ്റ്റു ഭീകരജന്തുവിനെ‘ അങ്ങയുടെ കുട്ടികള്‍ എങ്ങോട്ട് കൊണ്ടുപോകുന്നു? വേവിച്ചുതിന്നാനോ? കുന്തത്തില്‍ കോര്‍ത്ത് തെരുവില്‍ പ്രദര്‍ശിപ്പിക്കാനോ?













ചിത്രം ഇവിടെനിന്ന്.

എന്തായാലും, ‘ഹിന്ദു‘വിന്റെ പത്രാധിപര്‍ക്ക് രണ്ടുപേര്‍ കത്തയച്ചിട്ടുണ്ട്. അവരുടെ കത്ത് ഇതാ, ഇവിടെ..
-

ബ്ലോത്രം വാരാന്തപതിപ്പ് രണ്ടാം ലക്കം നാളെ പുറത്തിറങ്ങുന്നു ....കാത്തിരിക്കുക
http://www4.picturepush.com/photo/a/3647887/640/3647887.jpg





എല്ലാ ഭൂലോകര്‍ക്കും എന്റെ വായനാദിനാശംസകള്‍...

ഇന്ന് വായനാദിനം.....
എല്ലാ ഭൂലോകര്‍ക്കും എന്റെ വായനാദിനാശംസകള്‍...!!

കേരള ഗ്രന്ഥശാലാസംഘത്തിന് തുടക്കം കുറിച്ച
പി. എന്‍. പണിക്കരുടെ ഓര്‍മ്മയ്കായി ഇന്ന് നമ്മള്‍ വായനാദിനം ആചരിക്കുന്നു ....
ലോകത്തില്‍ ആദ്യമായി ഗ്രന്ഥശാലകള്‍ ഒരു കുടക്കീഴില്‍ വരികയും,
അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘാടന ഉണ്ടാകുകയും ചെയ്തത് നമ്മുടെ കൊച്ചുകേരളത്തില്‍ ആണ്.
-

ബാത്ത് - യു. കെ

ലണ്ടനില്‍ നിന്നും ഏതാണ്ട് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി, വെയ്ല്സിലേക്കുള്ള വഴിയിലാണ് ബാത്ത് എന്ന പുരാതന നഗരം. ഒന്നാം നൂറ്റാണ്ടു മുതല്‍ നാലാം നൂറ്റാണ്ടു വരെ തുടര്‍ന്ന ഇംഗ്ലണ്ടിലെ റോമന്‍ അധിനിവേശത്തിന്റെ സമയത്ത് ഇതൊരു പ്രധാന പട്ടണമായി രൂപം പ്രാപിച്ചിരുന്നു. അതിനുമുന്‍പ് കെല്‍റ്റിക്ക് കാലത്തും ഇവിടം പ്രശസ്തമായിരുന്നു എന്ന് കരുതപ്പെടുന്നു. അതിനുള്ള കാരണം ഇവിടെ പ്രകൃത്യായുള്ള ചൂട് നീരുറവകളും കുളങ്ങളും ആണ്. റോമാക്കാര്‍ അവരുടെ അതിസങ്കീര്‍ണവും സുഖലോലുപവുമായ ജീവിതശീലങ്ങള്‍ക്കനുസരിച്ചു ഈ ഉഷ്ണവാഹിനികളെ തങ്ങളുടെ സ്നാനഘട്ടങ്ങളായി വളരെ വിപുലമായി തന്നെ വികസിപ്പിച്ചെടുത്തിരുന്നു. അതുകൊണ്ട് തന്നെയാവും ഈ പട്ടണത്തിന് ഇങ്ങിനെയൊരു പേര് ലഭിച്ചിരിക്കുക. ഇപ്പോഴും പുരാതന റോമന്‍സാമ്രാജ്യത്തിന്റെ ഗാംഭീര്യം ഈ പട്ടണത്തിലാകമാനം കാണാം. ഏതാനും ചില ചിത്രങ്ങള്‍ താഴെ...

*ബ്ലോഗില്‍ പങ്കുവയ്ക്കാന്‍ അവസരം കിട്ടും എന്ന് കരുതുന്നതിനു മുന്‍പ് ചെയ്ത യാത്രയാകയാല്‍, പല ഇടങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ബുദ്ധിമുട്ടിയിരുന്നില്ല. ചിത്രങ്ങള്‍ എല്ലാം തന്നെ ഏറെക്കൂറെ വ്യക്ത്യാധിഷ്ടിതം ആണെന്ന് അറിയാം. എങ്കിലും സ്ഥലത്തെ കുറിച്ച് ഒരു നേര്‍ത്ത രൂപരേഖ കിട്ടും എന്ന് കരുതുന്നു.

->>കൂടുതല്‍ ഇവിടെ

എം. ടി. വാസുദേവന്‍ നായര്‍












-


ആശാന്‍റെ അനശ്വര ഗാനങ്ങള്‍..

പ്രിയ സുഹൃത്തുക്കളെ,
കഴിഞ്ഞ ഒരു മാസക്കാലമായി ആശാന്‍ ചിന്തിക്കുകയായിരുന്നു.. എങ്ങനെ നിങ്ങളുടെ മനസ്സില്‍ സ്ഥിരപ്പ്രതിഷ്ഠ നേടാം എന്നതിനെ കുറിച്ച്. ഉടായിപ്പ് കഥകളുമായി വന്നിട്ട് വലിയ മെച്ചം ഉണ്ടാവില്ലെന്ന് മനസ്സിലായപ്പോ ആശാന്‍ പുതിയ നമ്പരുമായി ഇറങ്ങിയിരിക്കുകയാണ്. 'അനശ്വര ഗാന'ങ്ങളുമായി. ഈ പാട്ടുകള്‍ ആശാന്‍ പാടിയതല്ല. ഒറിജിനല്‍ 916 തന്നെയാണ്. നിങ്ങള്‍ ഈ സംരഭത്തില്‍ ആശാന്റെ കൂടെ ഉണ്ടാവുമെന്ന് കരുതുന്നു. ഇതാണ് പുതിയ ബ്ലോഗിന്റെ ലിങ്ക് http://bestmalayalamfilmsongs.blogspot.com/ നിങ്ങളുടെ ഇഷ്ട ഗാനങ്ങളും പങ്കുവെക്കുക. പുതിയ ബ്ലോഗ്‌ വരുമ്പോള്‍ പഴയ ബ്ലോഗ്‌ എടുത്തു കളയും എന്ന് ആരും മോഹിക്കേണ്ട.. വെള്ളത്തിലാശാന്‍ ബ്ലോഗില്‍ ഇനിയും കഥകള്‍ ഇട്ടു നിങ്ങള്‍ടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്..!!!
-


നായ്ക്കള്‍ നല്ലവരാണ് !


വെട്ടാന്‍ വരുന്ന പോത്തിനെയോ കുത്താന്‍ വരുന്ന ആനയേയോ എനിക്ക് ഭയമില്ല എന്ന് പറഞ്ഞാല്‍ അതൊരു കളവാകും. എന്നാല്‍ വെറുതെ നോക്കി പേടിപ്പിക്കുന്ന ചാവാലി പട്ടിയെ പോലും എനിക്ക് ഭയമാണ് എന്ന് പറഞ്ഞാല്‍ അതൊരു സത്യമാണ് . അതുകൊണ്ടാകണം ഇളയ മകള്‍ക്ക് ഒരു ചുവാവാ നായ്ക്കുട്ടിയെ വേണം എന്ന് പറഞ്ഞപ്പോള്‍ ഉടനെ തന്നെ ഞാന്‍ വേണ്ടാ എന്ന് പറഞ്ഞത് .അല്ലാതെ ചക്കി ലാല്‍ തോമസ്‌ എന്നോ ടിപ്പു ലാല്‍ തോമസ്‌ എന്നോ ആ നായ്ക്കുട്ടിയെ വിളിക്കുന്നതിന്റെ അഭംഗി ആ നായക്കുട്ടിക്കു ഉണ്ടാകുമല്ലോ എന്നോര്‍ത്തിട്ടുമല്ല . ഇവിടെ പട്ടിയെ വളര്‍ത്തുക എന്ന് പറഞ്ഞാല്‍ ഒരു വലിയ ചടങ്ങാണ് . മദാമ്മമാരും സായിപ്പന്മാരും അവരവരുടെ കുട്ടികളെ വളര്‍ത്തുന്നതില്‍ കൂടുതല്‍ സ്നേഹത്തോടും കരുതലോടും കൂടിയാണ് നായ്ക്കളെ വളര്‍ത്തുന്നത് . എല്ലാവരും അവരവരുടെ വീട്ടിനുള്ളില്‍ അവരോടൊപ്പമാണ് ഇവകളെ വളര്‍ത്തുന്നത് .തിരിച്ചും അങ്ങനെ തന്നെ , കുറേക്കാലം കഴിയുമ്പോള്‍ അവരവരുടെ കുട്ടികളെക്കാള്‍ നന്നായി ഈ പട്ടികള്‍ അവരെ നോക്കുമായിരിക്കും .കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക് നായ്ക്കളെ ഭയമാണ് .ചില ചെറിയ നായ്ക്കള്‍ പോലും വെറുതെ എന്നേ നോക്കി കണ്ണുരുട്ടി കാണിച്ചാല്‍ ഞാന്‍ ആ ഭാഗത്തെ വന്നിട്ടില്ല ഞാനൊന്നും കണ്ടിട്ടില്ല എന്ന മട്ടില്‍ ഞാന്‍ പൊയ്ക്കളയും .അത്രയ്ക്ക് ബഹുമാനമാണ് .
- കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ

സാമിനാ മിനാ വക്കാ വക്കാ



ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ഗോള്‍ഡന്‍ വോയ്സ് എന്ന കാ‍മറൂണ്‍ സംഗീത സംഘത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒരുഗാനത്തിന്റെ പുനരാവിഷ്കാരമാണ് സാമിനാ മിനാ സാങ്കലേവ. ഫിഫ 2010 ലോകക്കപ്പിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്ത ഈ ഗാനം കൊളമ്പിയന്‍ പോപ് ഗായിക ഷക്കീരയുടെ ലിസണ്‍ അപ് എന്ന പുത്തന്‍ ആല്‍ബത്തിലേതാണ്. ഷക്കീരയോടൊപ്പം ദക്ഷിണാഫ്രിയ്ക്കയിലെ ഫ്രെഷ്‌ലിഗ്രൌണ്ട് എന്ന ഗ്രൂപ്പും ഈ ഗാനം പാടിയിരിയ്ക്കുന്നു.
-

ചൊവ്വാദോഷം


ചൊവ്വാദോഷം. കഥ

രഞ്ഞു കലങ്ങിയ കണ്ണുമായി അമ്മിണി അടുക്കളപ്പുറത്തെ അലക്കു കല്ലിന്മേൽ ഇരുന്നു
അമ്മിണി ഇതിലും നല്ലൊരാലോചന നിനക്കു വരുംഏട്ടത്തി സമാധാനിപ്പിച്ചു.
ഏട്ടത്തി വന്നു കേറിയിട്ട് ഇതു രണ്ടു മാസമല്ലെ ആയുള്ളൂ അമ്മയും അച്ഛനും ഇങ്ങിനെ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ തുടങ്ങിയിട്ട് ഇത് വർഷം നാലു കഴിഞ്ഞു. ഏടത്തിക്കറിയമോ എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇതു 46മത്തെ ആലോചനയാണ്. അമ്മിണി പൊട്ടിക്കരഞ്ഞു. ഏടത്തി അവളെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചു. ഏട്ടൻ വിവാഹം കഴിച്ചത് വളരെ വൈകിയാണ്. ഏടത്തിയുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ് ഏട്ടനുമായുള്ളത് രണ്ടാം വിവാഹവും. ആദ്യ വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ ചെറുക്കന്റെ വീട്ടീന്നു പോന്നു. ചെറുക്കന് ഭ്രാന്താണെത്രെ.
-

>>കൂടുതല്‍ ഇവിടെ

മേജര്‍ ശശി.


പേടിക്കേണ്ട..... ഇദ്ദേഹത്തിന് ഇന്‍ഡ്യന്‍ മിലിറ്ററി സര്‍വ്വീസുമായി ഒരു ബന്ധവുമില്ല എന്നു മാത്രമല്ല, പട്ടാളം എന്ന് എഴുതിയാല്‍ അതിന്റെ ആദ്യ ഭാഗമായ “പട്ട” എന്ന രണ്ടക്ഷരങ്ങള്‍ മാത്രം വായിച്ച് ആനന്ദ നിര്‍വൃതിയില്‍ ആറാടുന്ന മാന്യ ദേഹത്തിന് ഉടമയുമാണ്.

പട്ടയില്‍ ആറാടുന്നവനെന്നോ (ആളുന്നവനെന്നോ) എന്നൊക്കെ വരുന്ന അര്‍ത്ഥത്തില്‍ എഴുപതുകളിലെ യുവത്വം “പട്ടാളം ശശി” എന്നൊരു പേരും ഇദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തു

ഗ്രാമത്തിന്റെ ആസ്ഥാനകുടിയന്‍ എന്നതിലുപരി ആസ്ഥാന വാറ്റുകാരന്‍ എന്നു പറയുന്നതാവാം ശരി.... ശശിപ്പിള്ള എന്ന മേജര്‍ ശശി.
-നീര്‍വിളാകന്‍

>>കൂടുതല്‍ ഇവിടെ

വായനയുടെ തോരാമഴക്കാലം



"കുഞ്ഞുണ്ണിക്കുറിപ്പുകള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഉള്ള ഭൂമിയില്‍ നിന്ന് കൊണ്ട് ഇല്ലാത്ത ആകാശം കണ്ട് അത്ഭുതപ്പെടുക, ആനന്ദിക്കുക പതിവാണെനിക്കിന്നും, ഈ വയസ്സ് കാലത്തും. ഇല്ലാത്ത ഈ ആകാശം ഉള്ള ഭൂമിയേക്കാള്‍ എത്ര ശുദ്ധം, എത്ര സുന്ദരം. കുഞ്ഞുണ്ണി മാഷുടെ രസകരവും ചിന്താര്‍ഹവുമായ കുറിപ്പാണിത്. ഇത്തരം കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കുഞ്ഞുണ്ണി മാഷാണ് ഇതിന്റെ നിര്‍മ്മാതാവ്."- ആറാം ക്ലാസുകാരി സാവിത്രിയുടെ വായനാക്കുറിപ്പ് ഇങ്ങനെ പോകുമ്പോള്‍ "സാധാരണ എല്ലാ കഥകളിലും കുറുക്കനാണ് മന്ത്രിയാവാറ്. എന്നാല്‍ ഈ കഥയില്‍ കഴുതയാണ് മന്ത്രി. അതുകൊണ്ട് തന്നെ ഇത് വായിക്കുമ്പോള്‍ എനിക്ക് നല്ല രസം തോന്നി."- നാലാം ക്ലാസുകാരന്‍ ജാഫറിന്റെ വായനാനുഭവം ഇങ്ങിനെയായിരുന്നു. വായനയെ വാക്കുകളിലേക്കാവാഹിച്ച് എഴുതിത്തീര്‍ന്ന കുറിപ്പുകള്‍ അവരുടെ താത്പര്യത്തിന്റെ കറകളഞ്ഞ തെളിവുകളായിരുന്നു.

ഡി.എന്‍.എസ്സ് സെര്‍വ്വറിനൊരു ചുറ്റുവിളക്ക്

ഡും...ഡും...ഡുംഡും...ഡൂംഡൂംഡൂം....

ആ കൂതറ ശബ്ദം കേട്ടാണ് ഇന്ന് രാവിലെ കണ്ണുവിരിഞ്ഞുണര്‍ന്നത്...
സൂര്യനുദിച്ചിട്ട് വെറും നാലുമണിക്കൂറേ ആയുള്ളു ഏതു കോപ്പനാ ഈ അതിരാവിലെ മനുഷ്യനെ ശല്യപ്പെടുത്താന്‍...

നല്ലൊരു തെറി പെട്ടെന്നു വിളിക്കാന്‍ പാകത്തിന് മെമ്മറിയില്‍ ലോഡ് ചെയ്ത് കതകു തുറന്നു...

ങേ...തങ്കപ്പനാശാന്‍...ന്‍റെ കമ്പ്യൂട്ടര്‍ ഗുരു...

"എന്താ ആശാനേ രാവിലെ?"
-വാസു
>>കൂടുതല്‍ ഇവിടെ

കറവപ്പശുവിന്റെ ആത്മഭാഷണങ്ങള്‍

പ്രവാസിജീവിതം / നജിം കൊച്ചുകലുങ്ക്


പ്രവാസിയെന്ന കറവപ്പശുവിനെ പിഴിയുന്നവരില്‍ എല്ലാവരുമുണ്ട്. ഗള്‍ഫുകാരനെന്ന് അറിഞ്ഞാല്‍
കൈക്കൂലിയുടെ തുക ഉയര്‍ത്തുന്നതും കൊള്ളയടിക്കുന്നതും കസ്റ്റംസുകാരന്‍ മാത്രമല്ല, വില്ലേജ്
ഓഫിസര്‍ വരെ ആ നിര നീണ്ടതാണ്. മക്കളുടെ വിദ്യാഭ്യാസത്തിന് ഫീസിളവ് ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കേറ്റിന് ചെല്ലുമ്പോള്‍, വില്ലേജ് ഓഫീസര്‍ ഒരിക്കലും ആനുകൂല്യം ലഭിക്കാനിടയില്ലാത്ത സംഖ്യ വരുമാന കോളത്തില്‍ എഴുതിവെക്കും. വിദേശത്തെ വിയര്‍പ്പിന്റെ ആളോഹരിയായി പ്രതിവര്‍ഷം നാലായിരം കോടി രൂപയാണ് ഈ കറവപ്പശുക്കള്‍ ഇന്ത്യന്‍ സാമ്പത്തിക വിപണിയിലേക്ക് ചുരത്തുന്നത്. നാടിന്റെ നട്ടെല്ല് ഉറച്ചുനില്‍ക്കുന്നത് പ്രവാസിയുടെ മജ്ജയിലാണെന്ന് ആര്‍ക്കാണറിയാത്തത്?

തൊഴിലില്ലായ്മയുടെ വേനല്‍ചൂടേറ്റ് മനസ്സ് തിണര്‍ത്തുകിടന്ന കാലം. നേരിനും നിനവിനുമിടയിലെ നെടുവീര്‍പ്പിന്റെ ആഴക്കയങ്ങളിലേക്കാണ് ഏജന്റ് വിസ എന്ന കച്ചിത്തുരുമ്പിട്ടുതന്നത്. ഉമ്മയുടെ കെട്ടുതാലി വരെ പണയപ്പെടുത്തി ബാപ്പ വിയര്‍ത്തു. പാസ്പോര്‍ട്ട് നേരത്തേ എടുത്തുവെച്ചിരുന്നതിനാല്‍ അതിന്റെ പൊല്ലാപ്പുണ്ടായില്ല. എങ്കിലും വെരിഫിക്കേഷന് വന്ന പൊലീസുകാരന്റെ കഴുകന്‍ചുണ്ടിന് തീറ്റ കൊടുക്കാന്‍ നൂറുറു
-najim kochukalunk

ജീവിതപാഠങ്ങള്‍

മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് 'ഡിപ്പാര്‍ച്ചേഴ്‌സ്' . യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്.
2009ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് 'ഡിപ്പാര്‍ച്ചേഴ്‌സ്'. സംഗീതത്തിന്റെ ലോകത്തുനിന്ന് മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലിലേക്ക് എത്തിപ്പെട്ട ഒരു യുവാവിന്റെ ആത്മസംഘര്‍ഷങ്ങളാണ് ഇതിന്റെ പ്രമേയം. ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഈ സിനിമ.
ജപ്പാനില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് 'നൊകാന്‍ഷി'. ശവസംസ്‌കാരത്തിനായി മൃതദേഹം ഒരുക്കല്‍/ മൃതദേഹ ശുശ്രൂഷ എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം.
-

കഥ തുടരുന്നു

സത്യന്‍ അന്തിക്കാടിന്റെ പതിവ് വാര്‍പ്പില്‍ മറ്റൊരു ചിത്രം കൂടി എന്ന് വേണമെങ്കില്‍ എഴുതിതള്ളാം. പക്ഷെ ഇത്തരം നിരുപദ്രവകരം എന്ന് തോന്നുന്ന ചിത്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രതിലോമമായ ലാവണ്യ/ആശയ തലങ്ങള്‍ സിനിമയെ ഒരു കല എന്ന് നിലയ്ക്ക് വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്. സത്യന്‍ ഈയടുത്ത് പല അഭിമുഖങ്ങളിലും തന്റെ സിനിമാ നിലപാടുകളില്‍ ഊന്നി പറയുന്ന ഒന്ന് അവ പങ്കുവയ്ക്കുന്നു സവിശേഷമായ ഏതെങ്കിലുമൊരു സന്ദേശത്തെ കുറിച്ചാണ്. സിനിമ എന്ന വ്യതിരക്തവും സങ്കീര്‍ണവുമായ കലാഭൂമികയില്‍ മൂന്ന് പതിറ്റാണ്ടിലധികം കഴിഞ്ഞിട്ടും അതിന്റെ അടിസ്ഥാനങ്ങള്‍ പോലും മനസിലാക്കാനാവാതെ പോയ അതിലോപമായ ഒരു വാദമുഖത്തിലാണ് അദ്ദേഹം ഇന്നും എന്ന് ഇത് തെളിവ്തരുന്നു. അമ്മയായ ഒരു വിധവയെ സമൂഹം സംരക്ഷിക്കണം എന്നുള്ളത് ഈ സിനിമ കണ്ടപ്പോള്‍ പ്രത്യേകിച്ച് ആരെങ്കിലും കൂടുതല്‍ മനസ്സിലാക്കി എന്ന് കരുതാന്‍ വഴിയില്ല. അങ്ങിനെയായിരുന്നുവെങ്കില്‍ സത്യന്റെ 'വരവേല്‍പ്പ്' കണ്ട് ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്നവര്‍ ആരും നാട്ടില്‍ കച്ചവടം തുടങ്ങാതിരിക്കണം ആയിരുന്നു,
-

രാവൺ - ഇതും ഒരു മണി രത്നം ചിത്രമോ..?


വളരെയധികം വിഷമമുണ്ട് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതേണ്ടി വന്നതിൽ. ഇന്നലെ പുകഴ്ത്തി പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ന് ഇങ്ങനെ പറയേണ്ടി വന്നതിൽ മണി രത്നമേ ഞങ്ങളോട് ക്ഷമിക്കുക. രാവണനിൽ നിന്നും എന്തെങ്കിലും വ്യത്യാസം രാവണിൽ വരുത്തിയിട്ടുണ്ടോ എന്ന് അറിയാനാണു ഈ സിനിമ കണ്ടത്. പക്ഷേ കണ്ട് കഴിഞ്ഞപ്പോൾ തോന്നി. കാണേണ്ടിയിരുന്നില്ല എന്ന്. ഒരു പക്ഷെ ഞങ്ങളുടെ കുഴപ്പമാവാം. രാവണനും രാവണും തമ്മിൽ താരതമ്യം ചെയ്തത്കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്. സംഭവിച്ചത് മറ്റൊന്നുമല്ല. രാവൺ കണ്ടപ്പോൾ തോന്നിയത് ഇതാണു. അഭിഷേക് ബച്ചൻ തനിക്ക് അഭിനയിക്കാനറിയില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഐശ്വര്യ ഓളിയിടാൻ 8 സീൻ, കണ്ണു തുറിപ്പിച്ചു നില്ക്കാൻ 5 സീൻ, 2 പാട്ട്. വിക്രം ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല. ഹിന്ദിയിലേക്കുള്ള വിക്രമിന്റെ വരവ് ഇത്തരത്തിൽ ആയതിൽ സങ്കടമുണ്ട്. ദൃശ്യങ്ങളും സംഗീതവുമെല്ലാം മികച്ചവ തന്നെ. ഒരുപക്ഷേ ആദ്യം രാവൺ കണ്ടിരുന്നെങ്കിൽ അഭിപ്രായം മറ്റൊന്നാവുമായിരുന്നു എന്ന് തോന്നുന്നു. ഇനി പറഞ്ഞിട്ട് എന്ത് കാര്യം ആദ്യം രാവണൻ കണ്ട് പോയില്ലേ..!
-

ഇവരെയൊക്കെ സമ്മതിക്കണം അളിയാ!

അളിയാ ജര്‍മ്മനിയൊക്കെ നാലുഗോളുവീതം വെച്ചടിക്കുമ്പോ ശരിക്കും തോറ്റുപോവുന്നതാരാ?
ആരാ?
അല്ല ആരാ?
ആസ്ത്രേലിയ!
മണ്ണാങ്കട്ട...
പിന്നെ?
നമ്മടെ ന്യൂസുവായിക്കുന്ന ആന്റിമാരും അങ്കിള്‍മാരും...
ആന്റിമാരോ ?
ആന്റിമാരല്ലെങ്കില്‍ പിന്നെ ന്യൂസിന്റെ ടി ആര്‍ പീ റേറ്റിങ്ങുയരേണ്ടതല്ലേടാ കോപ്പേ?
-കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
>>കൂടുതല്‍ ഇവിടെ







ആർട്ട് ഓഫ് ലിവിങ്ങ്

വരണ്ടുണങ്ങിയ മറ്റൊരു വെക്കേഷൻ കള്ള് കുടിയും മാടിക്കെട്ടും തിരിഞ്ഞു കളിയും ആയി കൊണ്ടാടുമ്പോൾ അടുത്ത വീട്ടിലെ ചന്ദ്രമതി ചേച്ചി കുറേ പറഞ്ഞതാ ആർട്ട് ഒഫ് ലിവിങ്ങിനു ചേരാൻ.


``ഹേ നമ്മളില്ലപ്പാ അയിനൊന്നും,അതെല്ലം വയസ്സന്മാർക്കു പറഞ്ഞതാ`` എന്നു പറഞ്ഞു എന്നും സ്കൂട്ട് ആവും.

ഇനി അഥവാ ചേർന്നാൽ തന്നെ അവരെങ്ങാനും കള്ള് കുടിക്കരുത്‌,സിഗരെറ്റ് വലിക്കരുതു്‌,നോൺ വെജ് കഴിക്കരുത് എന്നൊക്കെ പറഞ്ഞാൽ പിന്നെ ഒഴിവാക്കേണ്ടി വരും: ദുശീലങ്ങൾ അല്ല,ആർട്ട് ഒഫ് ലിവിങ്ങ്!!
-

ഓണം

(മലയാളിയുടെ ദേശീയ ആഘോഷം!! )
________________________________


ഒന്നാം ക്ലാസിലല്ലോ
കണ്ടതീ സദ്യയെ

സാമ്പാർ ഉപ്പേരി
പഴം പായസം
കൂട്ടിക്കുഴച്ചൊരോർമ്മ
ഇപ്പോഴുമുണ്ട്
തൊള്ളയിൽ

പല്ല് തട്ടി
രാജൻ മാഷിന്റെ
വിരൽ മുറിഞ്ഞതും
ഗ്ലാസിലെ ജലം
കരഞ്ഞതും
ഉത്തരത്തിൽ മുട്ടിയോ
-

മനസ്സ് ബുദ്ധനല്ല

മലിനമായ തെരുവുകളിലൂടെ
നടക്കുമ്പോള്‍
ബുദ്ധന്‍ ഒരരിപ്പ മാത്രം .
ചീത്തകളെയൊക്കെ
തന്നിലേക്ക് വലിച്ച്
തെരുവുകളെ നിര്‍മലമാക്കുന്നു.

കരിപുരണ്ട കൈകളുള്ള ഒരാള്‍
ബുദ്ധന്‍റെ കരണത്തടിച്ചു.
കൈകളിലെ അഴുക്കു നീങ്ങുന്നത്‌
കണ്ടയാള്‍
കരഞ്ഞുകൊണ്ടോടി മറഞ്ഞു.
-

ഇന്നെന്തായാലും ശരിയാകും

ആദ്യത്തെ എട്ടു ദിവസം പ്രവചിച്ചതൊക്കെ ഒരു വകയായി. ഇന്നെങ്കിലും വല്ലതും നടക്കുമോന്ന് നോക്കാം..

ഫിഫ പോസ്റ്റ് 9 : പ്രവചനങ്ങള്‍ തെറ്റാത്ത ദിവസം

മത്സരം 24 :ഘാന - ആസ്ത്രേലിയ
പ്രവചനം : ഡ്രോ ആയില്ലെങ്കില്‍ രണ്ടിലൊരു ടീം ജയിക്കും

-

മൊബയില്‍ സാമ്പാര്‍

ഇത് മൊബയില്‍ കാലം
ഫോണ്‍ എന്നതില്‍ ഉപരി ഒരു വിനോദ മാധ്യമം ആണ് ഇന്ന് മൊബയില്‍
ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍
വരെ മോബയിലും ആയിട്ടാണ് കാണപെടുന്നത്.....

എന്റെ സുഹൃത്ത്‌ കഴിഞ്ഞ ദിവസം ഒരു ചോദ്യം
ചോദിച്ചു
"പഴയ തലമുറയില്‍ പെട്ട വയസ്സായ ആള്‍ക്കാര്‍ക്കും
പുതിയ തലമുറയില്‍ പെട്ട ടീന്‍ ഏജു കാര്‍ക്കും ഉള്ള പ്രധാന
വ്യത്യാസം, ഒരു ബസ്‌ യാത്രയില്‍, എന്താണ് ???"

-

അവസാനത്തെ വരികള്‍

പഴുതുകള്‍ അടച്ച്‌
തഴുതുകള്‍ ഇട്ട്
കണ്ണുകള്‍ കൂട്ടി അടച്ച്
ഞാന്‍ ഇറങ്ങി നില്‍ക്കുന്നു
മരണ വാതിലിന്‍ പടികള്‍ ഇറങ്ങുമ്പോഴും
അപരിചിത ഭാവങ്ങള്‍ കൈ വീശി കാണിക്കുന്നു
അനുകമ്പ, ഇത് ചങ്ങാത്തം
ഇഴയടുപ്പമുള്ള വെളുത്ത കോടി
ഇത് വീണ്ടെടുക്കലുകളുടെ ശേഷക്രിയ
നേര് ചിരിക്കുന്നു, നേരെ നില്‍ക്കുന്നു
അറിയാത്തതെല്ലാം , അര്‍ഥം
അനുഭവിച്ചതെല്ലാം വ്യര്‍ത്ഥം
ഹൃദയത്തിന്‍ അറകളില്‍ ഓര്‍മ്മകള്‍
രക്തം ചര്ദിച്ചു മരിക്കുന്നു
തിരസ്കൃത സ്നേഹത്തിന്‍ എല്ലുകള്‍
പേ പിടിച്ച പ്രജഞയില്‍ ദാഹാര്ത്തരാകട്ടെ
നിറങ്ങള്‍ നീല
-

നോവിന്‍ പെരുമഴക്കാലം

“കപ്പ് ഞങ്ങള്‍ ഇറ്റലിക്കാര്‍ കൊണ്ടോകും”
“ങേ...അത് ഞങ്ങളെ ഫ്രാന്‍സിന്റെ ആണ്‍കുട്ട്യാക്കുള്ളതാ....ങ്ങക്ക് വല്ല്യ പൂതിണ്ടെങ്കി രണ്ട് റിയാലിന്റെവല്ല അലുമിന്യേ കപ്പ് വാങ്ങിക്കോളീ...ഒന്ന് പോ ന്റെ ചെങ്ങായ് ന്ക്ക് നേരല്ല ഞാന്‍ പോവാ. നാളെമടക്കത്തിന് ബാക്കി പറയാം”അതും പറഞ്ഞ് സക്കീര്‍ തന്റെ വാഹനത്തില്‍ കേറി.
“അത് കളി കയ്യട്ടെ യ്യ് നോക്കിക്കൊ.. രാവിലെ മടക്കത്തിന് വാട്ടൊ”
“ങും വരും വരും ഫ്രാന്‍സ് തോറ്റാല്‍ പിന്നെ ഞങ്ങളെ ഈ വഴിക്ക് കാണൂലാ”
കഫ്റ്റീരിയക്കാരന്റെ ആ വാക്കുകള്‍ക്ക് മറുപടി പറഞ്ഞത് സക്കീറിന്റെ ഹെല്പറായ കുഞ്ഞുവായിരുന്നു. അതൊരു അറം പറ്റിയ വക്കായിരുന്നു. ഫ്രാന്‍സ് തോറ്റു. കുഞ്ഞു പറഞ്ഞ പോലെ അവര്‍ മടങ്ങി വന്നില്ല. ???
-

'അവളുടെ രാവുകള്‍' .. ഒരു കൊടും ചതിയുടെ കഥ

കുറച്ചുനാളുകള്‍ക്കു മുന്‍പുവരേ ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവളും കണ്ണിനു കുളിര്‍മ്മയുമായിരുന്ന ശ്വേതേച്ചി വായിച്ചറിയുവാന്‍ ഒരു കൂട്ടം മലയാളിക്കുട്ടന്‍മാര്‍ സമര്‍പ്പിക്കുന്നത്‌.

ഒരുപാടു സിനിമകളിലും അതുപോലെ ചാനലിലൂടെയുമൊക്കെയായി റിയാലിറ്റി ഞങ്ങള്‍ക്കൊക്കെ ഷോ ചെയ്തു തന്നുകൊണ്ടു ഞങ്ങളെയെല്ലാം തൃപ്തരാക്കിയിരുന്ന ഞങ്ങളുടെ ഓരോരുത്തരുടെയും ഉറക്കത്തിണ്റ്റെ പകുതി അവകാശിയും ഭാവിയിലെ ഞങ്ങളുടെ പ്രതീക്ഷയുമായിരുന്ന ശ്വേതേച്ചി നിങ്ങള്‍ ഞങ്ങളോടു ചെയ്ത കൊടും ചതിയുടെ കഥ കേള്‍ക്കണമെങ്കില്‍ മുപ്പതോലം വര്‍ഷങ്ങള്‍ക്കു പിറകോട്ടു പോണം .

1980 എന്ന തങ്കലിപികളാലെഴുതപ്പെട്ട വര്‍ഷം. ഹോ ... ഓര്‍ക്കുമ്പോള്‍തന്നെ കോരിത്തരിക്കുന്നു! അവളുടെരാവുകളെന്ന ഒറ്റസിനിമയിലൂടെ മലയാളികുമാരന്‍മാരുടെ ബെഡ്‌റൂമില്‍ സ്ഥാനം പിടിച്ച സീമേച്ചിയെ ഓര്‍ക്കുന്നില്ലേ? ഓര്‍ക്കണം ഓര്‍മ്മകാണില്ലെന്നു മാത്രം പറയരുത്‌ പ്ളീസ്‌...
-

നല്ല നാളേക്ക് നല്ല കുട്ടികള്‍.


കുട്ടികളുടെ മാനസിക വളര്‍ച്ചയിലും സ്വ ഭാവരൂപീകരണത്തിലും കുടുംബാന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. കുടുംബാംഗങ്ങളുടെ സ്നേഹവാത്സല്യങ്ങള്‍ ലഭിക്കുന്ന കുഞ്ഞ് സംതൃപ്തിയോടെ വളരുന്നു. എന്നാല്‍ വിമര്‍ ശനങ്ങള്‍മാത്രം കേട്ടു വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനാണ് പഠിക്കുക. വിദ്വേഷത്തില്‍ വളരുന്ന കുട്ടികള്‍ കലഹങ്ങളില്‍ ഏര്‍പ്പെടുന്നു. സഹിഷ്ണുതയില്‍ വ ളരുന്ന കുഞ്ഞുങ്ങള്‍ ക്ഷമാശീലം പഠിക്കുന്നു. പ്രോത്സാഹനം വേണ്ടവിധം കിട്ടുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം പുലര്‍ത്തുവാന്‍ സാധിക്കുന്നു, അഭിനന്ദനം ലഭിച്ചു വളരുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരില്‍ നന്മകാണുവാന്‍ കഴിയുന്നു. സുരക്ഷിതത്വബോധത്തോടെ വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ വിശ്വസിക്കുവാന്‍ പഠിക്കുമ്പോള്‍ അപമാനിതരായി വളരുന്ന കുഞ്ഞുങ്ങള്‍ സ്വയം നിന്ദിക്കുകയാണ് ചെയ്യുക.
-

ഒരുവരിയില്‍ ...
























രയിട്ടബുക്കിന്റെ-
യവസാനപേജിലാ-
യെഴുതിയോരൊരുവരി.

ഒരുവരിമാത്രമെഴുതി,
നിന്നെക്കുറിച്ചതില്‍
ബാക്കിയാമായിരം
വരകളെക്കീറിയെറി-
ഞ്ഞതിന്‍ ബാക്കിയി-
ലിന്നെന്റെയെരിയുന്ന
പ്രാണനുണ്ടിത്തിരി.
-

ഉര്‍‌വ്വശീശാപം ഉപകാരം


അന്നൊരു തിങ്കളാഴ്ച. അറ്റന്‍ഡന്‍സ് വിളിച്ച് കഴിഞ്ഞപ്പോള്‍ ടീച്ചര്‍ ആ സന്തോഷ വാര്‍ത്ത ഞങ്ങളെ അറിയിച്ചു. ഞങ്ങള്‍ അഞ്ചാം ക്ലാസ്സുകാരെ സ്കൂളില്‍ നിന്നും അടുത്ത ഞായറാഴ്ച മലമ്പുഴയ്ക്ക് എസ്കര്‍ഷനു കൊണ്ടു പോകുന്നു. പോകാന്‍ താല്‍‌പര്യമുള്ളവര്‍ ബുധനാഴ്ച വരുമ്പോള്‍ നൂറു രൂപ കൊണ്ടു വരണം.

പിന്നെയന്നു മുഴുവനും മലമ്പുഴയെക്കുറിച്ചായിരുന്നു സംസാരം. മലകളും, പുഴകളും, പൂക്കളും നിറഞ്ഞ ആ സ്വപ്നഭൂമിയിലൂടെ കൂട്ടുകാരോടൊത്ത് എന്റെ സങ്കല്‍‌പ്പങ്ങള്‍ പാറി നടന്നു.

വീട്ടിലെത്തിയതും ആദ്യം ഞാന്‍ അമ്മയോട് വിവരം പറഞ്ഞു. പതിവിനു വിപരീതമായി ഒരു ഉടക്കും അമ്മ പറയാതിരുന്നത് എന്റെ സ്വപ്നങ്ങള്‍ക്ക് നിറവും, അഴ‌കും കൂട്ടി.

വൈകീട്ട് അച്ഛന്‍ വരുന്നതും കാത്ത്‌ ഞാന്‍ ഗേറ്റിനരികില്‍ നിന്നു. അച്ഛന്‍ വന്നതും ഒറ്റ ശ്വാസത്തില്‍ ഞാന്‍ വിവരം പറഞ്ഞു കേള്‍പ്പിച്ചു. തിരിച്ചൊന്നും മറുപടി പറഞ്ഞില്ല. മൗനം സമ്മതമാണെന്നു കരുതി ഞാനെന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി.
-

മനുഷ്യാവകാശത്തെപ്പറ്റി

1)
ഇരകള്‍ മിണ്ടരുത്,
നമുക്കിന്ന് ചര്‍ച്ച ചെയ്യേണ്ടത്
വേട്ടക്കാരന്റെ
മനുഷ്യാവകാശത്തെപ്പറ്റിയാണ്.


2)
ഇരകളുടെ
മനുഷ്യാവകാശത്തെപ്പറ്റി
ഘോരഘോരം പ്രസംഗിച്ച്
വേട്ടക്കാരന്‍
നന്നേ ക്ഷീണിച്ചു.
-


ഇൻ‌ഡ്യ എന്നാൽ.....??????

ഈ അടുത്ത ദിവസം എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകേണ്ടി വന്നു എനിക്കു.... തയ്യലിൽ ഉള്ള ചില സംശയങ്ങൾ തീർക്കാൻ വേണ്ടി ആയിരുന്നു ആ സന്ദർശനം.അവിടെ എന്റെ സുഹൃത്തിന്റെ മകൾ ഉണ്ടായിരുന്നു.ഒരുപാടു നാളുകൾക്കു ശേഷം ആണു ഞാൻ ആ കുട്ടിയെ കാണുന്നത്‌.അവൾക്കും എന്നെ കാണുന്നതു സന്തോഷം ആണു.. കാണുമ്പൊൾ എല്ലാം അവളുടെ ഇംഗ്ലീഷ്‌ എന്റെ മേൽ പരീക്ഷിക്കാൻ അവൾക്കു അവസരം കിട്ടും എന്നതു തന്നെ കാരണം.
ജൂനിയർ ഹൈസ്കൂൽ ഒരു വർ‌ഷം ആ കുട്ടി അമേരിക്കയിൽ ആയിരുന്നു പഠിച്ഛിരുന്നതു.അതുകൊണ്ടു,സാധാരണ കാണുന്ന ജാപനീസ് ഇംഗ്ലിഷ് അല്ല ആ കുട്ടിയുടെത്.എന്നിട്ടും കാണുമ്പോൾ‌ എല്ലാം ഞങളുടെ സംസാരം ആദ്യം ഇംഗ്ലിഷിലും പിന്നെ പിന്നെ ജാപനീസിലും ആയിരുന്നു......
-

സരസ്വതീ നദി

സരസ്വതി
എന്നൊരു നദിയുണ്ടായിരുന്നത്രേ
സീതാദേവി
ഭൂമിപിളര്‍ന്നു പോയതുപോലെ
അവളും മണ്ണിന്നടിയില്‍
അപ്രത്യക്ഷമായി.
അറിവില്ല ഏതൊരു രാമന്‍
അഗ്നിപരീക്ഷകളില്‍ അവളെ കെടുത്തിയെന്നും
ഏതൊരു രാവണന്‍ അപഹരിച്ചെന്നും.
അറിയാം ഒരു നദി
ജലകണങ്ങളുടെ പ്രവാഹം മാത്റമല്ലെന്ന്.
ഊര്‍വ്വര സമ്പന്നമാം തീരങ്ങളാല്‍
അലംകൃതം കൂടിയത്റേ...
-

നക്ഷത്രമെണ്ണാനുള്ള വഴികൾ!

കോളിംഗ് ബെല്ലിന്റെ ചിന്നംവിളി കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. പാതിമുറിഞ്ഞുപോയ ഉറക്കത്തിന്റെ ആലസ്യം മുറിഞ്ഞുവീണ പല്ലിയുടെ വാലെന്നവണ്ണം കണ്ണുകളിൽ പിടച്ചു. ഉറക്കം കളഞ്ഞതിന്റെ പിരാക്ക് മുഴുവൻ സ്വീകരിക്കാനെത്തിയ ആ മഹാഭാഗ്യവാൻ ആരാകുമെന്ന ആകാംക്ഷയോടെ കതക് തുറന്നു. പത്തുപതിനെട്ട് പ്രായം വരുന്ന കാണാൻ തരക്കേടില്ലാത്ത ഒരു പെൺകുട്ടി ചാനലിൽ പാട്ടു ഡെഡിക്കേറ്റു ചെയ്യുന്ന പെമ്പിള്ളാരെ മാതിരി ചിരിച്ചു നിൽക്കുന്നു.

“സാർ...”

മനുഷ്യനെ ഉറക്കത്തിൽനിന്നും വിളിച്ചെഴുന്നേൽ‌പ്പിച്ചത് സാറാക്കാനാണോ? സാറെന്നു വിളിക്കാനുള്ളൊരു ലുക്കില്ലാഞ്ഞിട്ടും എന്നെ വിളിക്കുന്ന ഈ കുട്ടിയേതാ? ഇനി ആളു മാറിയതാണോ? പണ്ടു സ്കൂൾ അവധിക്കാലത്ത് കുഞ്ഞുപിള്ളാർക്ക് ഡ്രോയിംഗ് ക്ലാസെടുത്തിരുന്നപ്പോൾ അവർ മാഷെന്നാണ് വിളിച്ചിരുന്നത്.
-അലി
>>കൂടുതല്‍ ഇവിടെ

ഹൈ ഡഫനിഷൻസ്

1. അ.
വീട്ടമ്മയെ
അണുകുടുംബത്തിന്റെ
നാലു ചുമരുകൾക്കുള്ളിൽ
തളച്ചിടാനുള്ള
ഇക്കോസിസ്റ്റമാണു്.
അക്വേറിയം

-കരീം മാഷ്
>>കൂടുതല്‍ ഇവിടെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP