FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

നിരാശ കാമുകരേ ഇതിലേ...

Tuesday

നിരാശ കാമുകരേ ഇതിലേ...

http://www.timeoutsingapore.com/contentFiles/image/2009/33-nov/singapore-lyric-opera-presents-an-evening-of-romantic-and-tragic-love-482x298.jpg

"പ്രേമ നൈരാശ്യത്തിന്‍റെ തടവറയില്‍ നഷ്ടമായ വസന്തത്തെ ഓര്‍ത്തു വിലപിച്ച്
പ്രണയമേല്‍പ്പിച്ച നോവും നൊമ്പരങ്ങളുമായി
തകര്‍ന്ന മനസ്സോടെയും ശരീരത്തോടെയും ജീവിക്കുന്ന ഒരു പൂര്‍വ്വ കാമുകനാണോ നിങ്ങള്‍...?
പ്രണയത്തിന്‍റെ താജ് മഹല്‍ പടുത്തുയര്‍ത്തുമ്പോഴേക്കും ഒരു ചീട്ടു കൊട്ടാരം പോലെ അത് തകര്‍ത്തെറിഞ്ഞവളോടു നിങ്ങള്‍ക്കു വെറുപ്പാണോ..?
അതോ അവളെ എന്നും സ്നേഹിക്കാന്‍ മാത്രം ആണോ നിങ്ങള്‍ക്കിഷ്ടം...?"

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQm823UEonfeI3fcjrwVpI5m57Ph5X0MVdbZmQ8Yya_snQcYeO-qVFhsC0_xwmxDbsFGtPBvNJ5oU0a4LigxfpIl7GSRfDbRX84Tm_-2q3LzHulLEWLkI9o1wGTBs-nqHmdOPNc0S6tf3V/s1600-r/hhh+copy.jpg

ഇതൊന്നും ബ്ലോത്രത്തിന്റെ ചോദ്യങ്ങളല്ല ,മറിച്ച് നിരാശകാമുകന്‍ എന്ന ഒരു രസികന്‍ (??)ബ്ലോഗ്ഗര്‍ തുടങ്ങിയ ഒരു വ്യത്യസ്തവും രസകരവുമായ ഒരു ബ്ലോഗിലെ ആമുഖ വരികളാണ് ,പ്രണയിച്ചു കൊതി തീരുന്നതിനു മുന്‍പേ പിരിഞ്ഞവര്‍,പ്രണയം നിരസിക്കപ്പെട്ടവര്‍ അങ്ങനെ 'നിരാശ' ജീവിതത്തില്‍ കൂടപ്പിറപ്പായ യുവഹൃദയങ്ങളെ ഒരുമിപ്പിക്കാന്‍ ഒരു രസകരമായ വേദി.സ്ത്രീകളുടെ വികാരങ്ങളും പരാതികളും മാനിക്കാന്‍ അനവധി പ്രസ്ഥാനങ്ങള്‍ ഉള്ളപ്പോള്‍ നിരാശ കാമുകന്മാര്‍ക്കു വേണ്ടി ഈ ബ്ലോഗ്ഗര്‍ സഹോദരന്‍ 'നിരാശ കാമുക യൂണിയന്‍ ' എന്ന ഒരു യൂണിയന്‍ ആരംഭിക്കുകയാണ് എന്തായാലും അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങളും അജണ്ടയും ഒന്നു നോക്കി കാണൂ ..

http://karavi.files.wordpress.com/2010/01/love-failure.png

നിരാശ കാമുക യൂണിയന്‍ രൂപീകരണം

പ്രേമ നൈരാശ്യത്തിന്‍റെ തടവറയില്‍ നഷ്ടമായ വസന്തത്തെ ഓര്‍ത്തു വിലപിച്ച്
പ്രണയമേല്‍പ്പിച്ച നോവും നൊമ്പരങ്ങളുമായി
തകര്‍ന്ന മനസ്സോടെയും ശരീരത്തോടെയും ജീവിക്കുന്ന ഒരു പൂര്‍വ്വ കാമുകനാണോ നിങ്ങള്‍...?
പ്രണയത്തിന്‍റെ താജ് മഹല്‍ പടുത്തുയര്‍ത്തുമ്പോഴേക്കും ഒരു ചീട്ടു കൊട്ടാരം പോലെ അത് തകര്‍ത്തെറിഞ്ഞവളോടു നിങ്ങള്‍ക്കു വെറുപ്പാണോ..?
അതോ അവളെ എന്നും സ്നേഹിക്കാന്‍ മാത്രം ആണോ നിങ്ങള്‍ക്കിഷ്ടം...?
അവള്‍ എന്നേയ്ക്കും സ്വന്തമല്ലാതായി എന്ന സത്യം അംഗീകരിക്കാനാവാതെ ഉഴറുമ്പോഴും നെരൂദയുടെ

"അവളെ ഞാനുമ്മ വച്ച പോല്‍ മറ്റൊരാള്‍..
ആ മൃദുല മേനി..
സൌവ്വര്‍ണ്ണ ദീപ്തമാം അനന്തമാം കണ്ണുകള്‍.."
-നിരാശകാമുകന്‍
>>കൂടുതല്‍ ഇവിടെ




മീറ്റ് അപ്ഡേറ്റ്

തൊടുപുഴയില്‍ ഓഗസ്റ്റ്‌ എട്ടിന് നടക്കാനിരിക്കുന്ന ബ്ലോഗേഴ്സ് മീറ്റിന്റെ ഒരുക്കങ്ങളെ സംബന്ധിച്ച് കൂടുതല്‍ അപ്ഡേറ്റ് നിങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ് മുഖ്യ സംഘാടകരായ പാവപ്പെട്ടവനും ഹരീഷ് തൊടുപുഴയും,കൂടുതല്‍ വിവരങ്ങളും തൊടുപുഴയിലേക്ക് എത്തി ചേരാനുള്ള വഴി സൌകര്യത്തെ കുറിച്ചും ഹരീഷ് തൊടുപുഴ ബ്ലോഗിലൂടെ അറിയിക്കുന്നു .വരാമെന്ന് സമ്മതിച്ച എല്ലാവരും അതില്‍ കമെന്റ് ചെയ്തു പങ്കാളികള്‍ ആകേണ്ടതാണ് .

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWh7v5Ri37lcsX6mJjBDVpOUGrYfgaKW1J2eDk-Kif1YNiP0gGEVIFCUDw6kZks_rt4UOQlnEmmHa-FH6Be9WhzRXM6nR0f6WtxGQfbX675GnmKlrHcK69kJxmnh61uf4MOCV3wIYuutE/s1600/bloggers+meet.jpg

തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോസ്റ്റ് കൂടി



സുഹൃത്തുക്കളേ;

കഴിഞ്ഞ വര്‍ഷത്തെ രണ്ട് മീറ്റുകളില്‍ പങ്കെടുക്കുവാനും ആയത് ഓര്‍ഗനൈസ് ചെയ്തു വിജയിപ്പിക്കുവാനും സാധിച്ചതിലുള്ള സന്തോഷവും കൃതജ്ഞതയും ഈ നിമിഷം നിങ്ങളൂടെ ഓര്‍മ്മയില്‍പ്പെടുത്തട്ടെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സീനിയര്‍ ബ്ലോഗേര്‍സിന്റെ സാന്നിദ്ധ്യം തുലോം കുറവാണെങ്കിലും; പുതു രക്തങ്ങളുടെ ആവേശം മീറ്റിന്റെ അണിയറപ്രവര്‍ത്തനങ്ങളീല്‍ വളരെയേറെ ഉന്മേഷം നല്‍കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മീറ്റുകള്‍ ഇനിയും കാണാത്തവര്‍ക്കായി താഴെയുള്ള ലിങ്കുകള്‍ വഴി പോയി നോക്കി ആസ്വദിക്കാവുന്നതാണ്.

തൊടുപുഴ മീറ്റ്

ചെറായി മീറ്റ് പാര്‍ട്ട് 1

ചെറായി മീറ്റ് പാര്‍ട്ട് 2


ഇന്നിവിടെ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കുറച്ചു കാര്യങ്ങളാണു താഴെക്കൊടുത്തിരിക്കുന്നത്.


1. തൊടുപുഴയില്‍ എത്തിച്ചേരുന്ന വിധം
2. എത്രപേര്‍ പങ്കെടുക്കുന്നു??
3. ഇ-മെയില്‍ ഐ ഡി
4. തലേ ദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്‍ക്കായി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_psUH8UmUHvrkoPkN0zF7qTq3PJMZq5-V0ZOQBpFlyWcHb4tmBovwo6nBxGE8ahxs2JGebv4sVKWMN15RWdWUy6TqPbIRGcYNLBf9riNvTPCK4qfYsPZ8HtbHXK-ECD8-NRlQ7y7panM/s400/Untitleddrawing.jpg

തുടര്‍ന്നുള്ള വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള പോസ്റ്റുകളില്‍ അറിയിക്കുന്നതായിരിക്കും..

പാവപ്പെട്ടവന്‍ - chalakodan@gmail.com
ഹരീഷ് തൊടുപുഴ - pdhareesh@gmail.com (Mobile No: 9447302370)






ഒരു മീറ്റ്‌ പോസ്റ്റ്‌ കൂടി

ആഗസ്റ്റ് 8ലെ തൊടുപുഴ മീറ്റിനെ പറ്റി ഹരീഷ് തൊടുപുഴയുടെ ഏറ്റവും പുതിയ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്..
---------------------------------------------------------------------------------
ഇന്നിവിടെ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കുറച്ചു കാര്യങ്ങളാണു താഴെക്കൊടുത്തിരിക്കുന്നത്.
1. തൊടുപുഴയില്‍ എത്തിച്ചേരുന്ന വിധം
ഒട്ടേറെ പേര്‍ മെയിലിലും ചാറ്റിലുമായി വന്ന് ആവശ്യപ്പെട്ട ഒന്നാണ് തൊടുപുഴയില്‍ എങ്ങിനെയാണ് എത്തിച്ചേരുക എന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും ഏക താലൂക്കുമാണു തൊടുപുഴ.
എര്‍ണാകുളം, കോട്ടയം ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന ടൌണ്‍ കൂടിയാണു തൊടുപുഴ. തൊടുപുഴയുടെ മുഖ്യമായ മികവ് എന്തെന്നാല്‍ കേരളത്തിലെ എവിടെ നിന്നും റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍
-
http://www1.picturepush.com/photo/a/3601339/640/3601339.jpg







നാട്ടുപച്ച ലിപി ബുക്സ് കഥാമത്സരം
പ്രിയ വായനക്കാരേ...


http://i168.photobucket.com/albums/u189/baburajpm/nattupacha.jpg
നാട്ടുപച്ചയും ലിപി ബുക്സും ചേര്‍ന്ന് കഥാമത്സരം സംഘടിപ്പിക്കുന്നു.
മലയാളത്തിലുള്ള മൌലിക രചനകള്‍ ജൂണ്‍ 30 നു മുന്‍പ് ലഭിക്കണം. പ്രത്യേക വിഷയമില്ല. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം.മികച്ച രചനകള്‍ക്ക് ലിപി ബുക്സ് നല്‍കുന്ന 10,000/- രൂ‍പയുടെ പുസ്തകങ്ങളാണു സമ്മാനമായി നല്‍കുന്നത്.



-നാട്ടുപച്ച
>>കൂടുതല്‍ ഇവിടെ


വിമര്‍ശനങ്ങള്‍ വിറളികളാവാതിരികട്ടെ.

ഈയിടെയായി ബൂലോകത്ത് നടന്നും കണ്ടും കൊണ്ടും ഉള്ള അനുഭവങ്ങള്‍ ആണ് എന്നെ ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.കള്ള പ്രൊഫൈലുകളും,Multiple Personality Disorder എന്ന് കാണിക്കുന്ന കുറെ പ്രൊഫൈലുകളും ഇന്ന് ബൂലോകത്തു ഏറെ എന്നതും ഒരു തിരിച്ചറിവ് തന്നെ.പെണ്ണാണെങ്കില്‍ ആണിന്റെ പ്രൊഫൈലും,ആണ്‍ ആണെങ്കില്‍ തരുണി മണികളുടെ ചിത്രം വച്ച പ്രൊഫൈലും ധാരാളം.മനുഷ്യരെ കള്ളത്തരങ്ങള്‍ പറഞ്ഞു പറ്റിക്കുക എന്നത് രാഷ്ട്രീയക്കാരുടെ നയങ്ങള്‍ ആണെങ്കില്‍ ബുലോകത്ത് ഇത്തരക്കാര്‍ എന്താണ് ഇത് കൊണ്ട് ലക്‌ഷ്യം വെക്കുന്നത് എന്ന് ഞാന്‍ പലതവണ എന്നോട് തന്നെ ചോദിച്ചു നോക്കി...തൂലികാ നാമം നല്ലത് തന്നെ.പക്ഷെ സ്വന്തം സത്വത്തെ മാറ്റി മറ്റൊരു ലിംഗം സ്വീകരിച്ചു വേണോ അത്?ഇത്തരം കളവുകള്‍ക്കിടയില്‍ കളികള്‍ക്കിടയില്‍ നല്ല ഒത്തിരി; വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്ക് ശ്രദ്ധ കിട്ടാതെ പോകുന്നു.പിന്നെ അവരും ശ്രദ്ധപിടിച്ചു പറ്റാന്‍ പല വേലത്തരങ്ങളും തറത്തരങ്ങളും ചെയിതു കൂട്ടാന്‍ വിറളി പിടിച്ചും തെറിപറഞ്ഞും,അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ടും അങ്ങോട്ടും ഇങ്ങോട്ടും നട്ടം തിരിഞ്ഞു നടക്കുന്നു എന്നതാണ് സത്യം.
-ആദില/Aadhila
>>കൂടുതല്‍ ഇവിടെ

ഷിവാസ് ഫ്രോഗല്‍

ഓര്‍ക്കുട്ടിലൂടെയാണ്‌ ഞാനും സൌദിയിലുള്ള ബിജു കൊട്ടിലയും പരിചയപ്പെട്ടത്. കാണാനൊരു പാവം പയ്യന്‍. പക്ഷേ, നെറ്റില്‍ കാണുന്നത് പോലെയല്ല നേരില്‍ കാണുന്നത്. അത് അനുഭവിച്ചപ്പോഴേ മനസ്സിലായുള്ളു. 'പൂര്‍വ്വാശ്രമത്തില്‍' അവനൊരു നാടക ഭ്രാന്തനായിരുന്നെത്രെ. എന്നും രാവിലെ എഴുന്നേറ്റയുടനെ അങ്ങാടിയിലിറങ്ങി നാടകം കളിക്കാമോ എന്ന്‌ ചോദിച്ച് ആളുകളുടെ പിറകെ നടക്കും. ഇതൊരു സ്ഥിരം ഏര്‍പ്പാടായപ്പോള്‍ നാട്ടുകാര്‍ ഇവനെ കണ്ടാല്‍ തന്നെ ഓടാന്‍ തുടങ്ങി. കൂടെ കളിക്കാന്‍ ആരെയും കിട്ടാഞ്ഞ് ബിജു ‘ഏകാംഗ’ നാടകം കളിക്കാന്‍ തുടങ്ങി. ഇനിയും ഇങ്ങനെ പോയാല്‍ കുതിരവട്ടത്ത് സ്ഥിരം സ്റ്റേജ് ആയിരിക്കുമെന്ന്‌ തോന്നിയ വീട്ടുകാര്‍ അറ്റകൈക്ക് ഗള്‍ഫിലേക്ക് കയറ്റി വിട്ടു.

നാട്ടില്‍ വന്നാല്‍ കാണണം കൂടണം എന്ന് ചാറ്റ് ചെയ്യുമ്പോള്‍ അവനെപ്പോഴും പറയാറുണ്ട്. കണ്ടില്ലെങ്കിലും കൂടിയാ മതി എന്നേ എനിക്കുള്ളു. നെറ്റില്‍ കാണുമ്പോള്‍ നാട്ടിലെത്തിയാല്‍ നമുക്ക് അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ എല്ലാരും പറയും. പക്ഷേ, നാട്ടില്‍ വന്ന് സാരിത്തുമ്പില്‍ എന്‍ഗേജ്ഡ് ആയാല്‍ പിന്നെ വിളിയും തെളിയും ഒന്നുമുണ്ടാവില്ല.
-കുമാരന്‍ | kumaran
>>കൂടുതല്‍ ഇവിടെ


തെരുവില്‍ ഉരുളുന്ന പന്ത്‌

Sandeep Salim
ദക്ഷിണാഫ്രിക്കയില്‍ നിന്നു ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശപ്പത ലോകമെങ്ങും തുളുമ്പിവീഴുമ്പോള്‍, ലോകത്തിന്റെ ഈ ഓരോ ദിവസത്തെയും അനേകം മണിക്കൂറുകള്‍ ഈയൊരു ആവേശത്തില്‍ മുങ്ങുമ്പോള്‍, ഫുട്‌ബോള്‍ താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ ഉറക്കമൊഴിപ്പിക്കുന്ന വിസ്മയമായി മാറുകയും ആ താരങ്ങള്‍ നേടുന്ന ആരാധനയുടെ കഥകള്‍ അദ്ഭുതത്തോടെ കേള്‍ക്കുകയും ചെയ്യുമ്പോള്‍ എത്രപേരറിയുന്നു, ആ സുവര്‍ണതാരങ്ങളില്‍ പലരും അവികസിത രാജ്യങ്ങളിലെ ദരിദ്രമായ തെരുവുകളില്‍ ഫുട്‌ബോളെന്നു പറയാനാവാത്ത ഫുട്‌ബോള്‍ കളിച്ച് അന്തര്‍ദേശീയ ഫുട്‌ബോളിലെ മാന്ത്രികരായി മാറിയവരാണെന്ന്. സ്ട്രീറ്റ് ഫുട്‌ബോള്‍ എന്നു പരക്കെ അറിയപ്പെടുന്ന ഒരു പന്തുകളി-അത് ഫുട്‌ബോളാണോയെന്നു ചോദിച്ചാല്‍ അല്ലേയല്ല എന്നു ഫുട്‌ബോള്‍ വിദഗ്ധര്‍ പറയും-അതു കളിച്ചാണ് പലരും ഫിഫാ ഫുട്‌ബോളിലെത്തിയെത്;പ്രത്യേകിച്ച് ലാറ്റിനമേരിക്കയിലേയും ആഫ്രിക്കയിലേയും പലതാരങ്ങള്‍.

-sandeep salim (Sub Editor(Deepika Daily))
>>കൂടുതല്‍ ഇവിടെ

നീലകണ്ഠന്റെ ഇരട്ടത്താപ്പുകള്‍

സി.ആര്‍ നീലകണ്ഠന്റെ malayal.am ലെ അഭിമുഖം കണ്ടപ്പോള്‍ എഴുതിയ കുറിപ്പ് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

സി ആര്‍ നീലകണ്ഠന്‍ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളാണ്‌. ചാനല്‍ ചര്‍ച്ചകളിലും ടോക്‌ഷോകളിലും പ്രതിവാര കോളങ്ങളിലും കവര്‍സ്റ്റോറികളിലുമൊക്കെ നിറഞ്ഞു നിന്ന ഒരാള്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ലേബലില്‍ മാത്രമല്ല ലാവ്‌ലിന്‍ വിദഗ്ദ്ധന്‍, സിപിഎമ്മിലെ വിഭാഗീയതാ സ്പെഷ്യലിസ്റ്റ്, സാംസ്ക്കാരിക നായകന്‍, അധിനിവേശ വിരുദ്ധ പോരാട്ടക്കാരന്‍ എന്നുവേണ്ട ഐടി മുതല്‍ ബസ് വ്യവസായം വരെ സി ആര്‍ നീലകണ്ഠന്‍ കൈകാര്യം ചെയ്യുന്ന വിഷയമായി വരും. അങ്ങനെ ഉള്ള ഒരാള്‍ സി.പി.എം പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടിട്ടും അത് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടില്ല എന്നത് അത്ഭുതകരമായ സംഗതിയാണ്‌.

നവ ലിബറല്‍ മുതലാളിത്ത ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന സക്കറിയയെപ്പോലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഒരാള്‍ ആക്രമിക്കപ്പെട്ടത് എത്ര ആഴ്ചയാണ്‌ മാദ്ധ്യമങ്ങള്‍ ആഘോഷിച്ചത്. എന്നാല്‍ ടാം റേറ്റിങ്ങുകള്‍ ഉണ്ടാക്കാന്‍ സഹായിയായി ചാനലുകളില്‍ നിറഞ്ഞു നിന്ന നീലകണ്ഠന്‍ ആക്രമിക്കപ്പെട്ടിട്ടും ആരും നീലകണ്ഠന്‌ അനുകൂലമായി കരയുന്നില്ല എന്നത് അത്ഭുതത്തോടെയെ നോക്കിക്കാണാനാകൂ.
-

നഖം





റോസാപുഷ്പം പോലെ
തുടുത്ത് മാംസളമായ
വിരലുകള്‍ എന്നെ തഴുകി
-

ലാലേട്ടന് ഇനിയെങ്കിലും ലാലങ്കിള്‍ ആയിക്കൂടെ?

എണ്പതുകളുടെ തുടക്കം...
ഒരു പറ്റം പുതുമുഖങ്ങളുടെ കൂട്ടായ്മയായി വെള്ളിത്തിരയിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലനായി വന്ന നേരിയ ചൈനീസ് ലുക്കുള്ള മുഖം മലയാളിയുടെ പുരുഷ സൌന്ദര്യ സങ്കല്പങ്ങളുടെ മുഖച്ചായയായി മാറിയത് വളരെ പെട്ടെന്നായിരുന്നു.
നിരവധി ചിത്രങ്ങളില്‍ കഴമ്പില്ലാത്ത വേഷങ്ങള്‍
ചെയ്യേണ്ടി വന്നെങ്കിലും
ആ നടന്‍ തന്റെ സ്ഥിരോത്സാഹത്തിലൂടെയും അതിലുപരി നൈസര്‍ഗ്ഗികമായ അഭിനയ ശൈലിയിലൂടെയും
മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ ആ നടന്‍ താരമായി...നിരവധി ചരിത്ര വിജയങ്ങളിലൂടെ സൂപ്പര്‍ താരവും. ലാലേട്ടന്‍ എന്ന പദം പ്രായ ഭേദമെന്യേ ഓരോ മലയാളിയുടെയും ദൈനംദിന
സംഭാഷണങ്ങളുടെ ഭാഗമായി തീര്‍ന്നു...
-

മലബാറെന്താ കേരളത്തിലല്ലേ.....

എസ്‌ എസ്‌ എല്‍ സി ഫലം പുറത്തുവന്നു. ഇത്തവണയും കോരന്‌ കഞ്ഞി കുമ്പിളില്‍ തന്നെയെന്നപോലെ മലബാറിന്റെ വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കാന്‍ പുതിയതായുള്ള സീറ്റുകളുടെ പ്രഖ്യാപനവുമില്ല. മുസ്‌്‌ലിം മതവിശ്വാസികള്‍ കൂടുതലുള്ള മലബാര്‍ ജില്ലകളില്‍ വര്‍ഷങ്ങളോളമായി പത്താംതരത്തിന്‌ ശേഷം ഉപരിപഠന സൗകര്യമില്ലാതെ വിഷമിക്കുകയാണ്‌ മലബാറിലെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികള്‍. പ്രത്യേകിച്ച്‌ മലപ്പുറം ജില്ലയില്‍...പച്ചയും,ചുവപ്പും, മൂവര്‍ണ്ണക്കൊടിയുമെല്ലാം വിദ്യാഭ്യാസം ഭരിച്ചിട്ടും ഈ പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.
അതെ സമയം തെക്കന്‍ ജില്ലകളില്‍ ആയിരക്കണക്കിന്‌ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഏത്‌ മാര്‍ക്കില്ലാത്ത കുട്ടിക്കും പ്ലസ്വണ്ണിന്‌ സയന്‍സോ, കൊമേഴ്‌സോ പഠിക്കാം.ഹ്യൂമാനിറ്റീസിന്‌ എത്ര പരിഗണന കിട്ടുന്നു എന്നത്‌ പരിശോധിക്കേണ്ട കാര്യമാണ്‌.
-അക്‌ബറലി
>>കൂടുതല്‍ ഇവിടെ

പ്രവാസത്തിനുമേല്‍ പെയ്‌തിറങ്ങുന്ന മഴകള്‍



മഴ
പെരും മഴ
രണ്ടുമൂന്നു ദിവസമായി മഴയോടു മഴ!

ഈ മഴക്ക്‌ പ്രവാസത്തിന്റെ ചൂടു കുറക്കാനാവുമോ?

റൂമിനകത്ത്‌ നിറച്ചും വെള്ളം. നാട്ടിലേക്ക്‌ കെട്ടാന്‍ പെട്ടിയിലാക്കി കട്ടിലിനടിയില്‍ വെച്ചിരുന്ന സാധനങ്ങളൊക്കെ വെള്ളത്തില്‍.. എല്ലാമെടുത്ത്‌ അലമാരക്കു മുകളിലേക്ക്‌ കയറ്റി വെച്ചു. നിലത്തു കാലു കുത്താതെ കട്ടിലില്‍ കയറിയിരുന്നു. സലാം കട്ടന്‍ചായക്കു വെള്ളം വെച്ചു. നല്ല എരിവുള്ള മിച്ചര്‍ കിട്ടിയിരുന്നെങ്കില്‍...

പുറത്ത്‌ മഴ കനക്കുകയാണ്‌. കാറ്റടിച്ചുതകര്‍ക്കുന്നു.

ഇതെന്തുപറ്റി. കാലാവസ്ഥയൊക്കെ കൂത്തക്കം മറിഞ്ഞല്ലോ.

അസീസിയയില്‍ നിന്നും പോരുമ്പോള്‍ ഡ്രൈവര്‍ ബക്കര്‍ക്ക പറയുന്നു. ഇവരുടെ സ്വഭാവം പോലത്തന്നെ ഇവിടുത്തെ കാലാവസ്ഥയും.. എപ്പഴാ മാറി മറിയാന്നറിയൂല.

എന്നാലും ഈ മഴ.
-മുഖ്‌താര്‍¦udarampoyil¦«
>>കൂടുതല്‍ ഇവിടെ

മാധവിക്കുട്ടി-വായിക്കപ്പെടാതെ പോവുന്നത്

ആത്മാവിഷ്കാരമാണ് കല. ആന്തരികസത്യത്തിന്റെ ദർശനവും. തീർച്ചയായും കലാകാരന്റെ/കലാകാരിയുടെ സത്ത പ്രതിബിംക്കുന്നത് അനുവാചകൻ അനുഭവിക്കാനിടം വരും. കഥപറയുന്നവൻ കഥാപാത്രവുമായി ഒത്തുചേരുന്നതിൽ പരകായപ്രവേശം ഒരു മിത് എന്നപോലെ ഇണങ്ങിച്ചേർന്നിരിക്കും. കഥയിൽ എഴുത്തുകാരൻ തന്നെ ബലതന്ത്രത്തോടെ പ്രവേശിക്കുന്ന മെറ്റാഫിക്ഷൻ വാൽമീകിയും വ്യാസനും തുടങ്ങി വച്ചിട്ടുണ്ടു താനും.സത്യം പുറത്തെടുക്കാനുള്ള യത്നത്തിനു ഭാവന തുണയാകുമെങ്കിലും ഭാഷയുൾപ്പടെ പരിമിതികളേറെ. ”അനുഭവത്തിന്റെ ബിംബങ്ങൾക്കും മനസ്സിന്റെ മൂശയ്ക്കും കലയുടെ കണ്ണാടിയ്ക്കുമിടയ്ക്ക് അഗാധ ഗർത്തങ്ങൾ അനവധിയാണ്. അവയ്ക്കുമീതെ എഴുത്തുകാരന്റെ സത്യം ഒരു നൂൽ‌പ്പാലത്തിലെന്നപോലെയാണ് ചരിയ്ക്കുന്നത്” എന്നു സക്കറിയ.
-എതിരന്‍ കതിരവന്‍
>>കൂടുതല്‍ ഇവിടെ

ധൃതരാഷ്ട്രറും പാണ്ഡുവും പിന്നെ വിദുരരും..


അമിതമായ ദാമ്പത്യസുഖങ്ങളിൽ മുഴുകിയിരുന്ന വിചിത്രവീര്യൻ, ഏഴുവർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം സന്തതികളൊന്നുമുണ്ടാകാതെ മരിച്ചു പോയി.

മരണ കാരണം, മഞ്ഞപ്പിത്തം വന്ന് ശരിക്കും ഭേദമാവുന്നതിന് മുൻപേ കോഴിയിറച്ചി തിന്നതാണെന്നും, അല്ല കൊട്ടാരവളപ്പിലെ കൊക്കരണിക്ക് സമീപം നിൽക്കുന്ന വരിക്കപ്ലാവിലെ ചക്ക തിന്നതാണെന്നും; ഇതു രണ്ടുമല്ല, മാസങ്ങളോളം ഉറങ്ങാത്തതിരുന്ന് ഇൻസോംനിയ എന്ന അസുഖം വരികയും അങ്ങിനെ മരണപ്പെടുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഹവ്വെവർ, ആള് തട്ടിപ്പോയി!

ഒരുത്തൻ കല്യാണം കഴിഞ്ഞ് സന്തതികളുണ്ടാകാതിരുന്നാൽ അവരേക്കാളേറേ പ്രയാസം അമ്മായിഅമ്മക്കും ബന്ധുക്കൾക്കും അയല്പക്കക്കാർക്കുമാണല്ലോ എന്നും!

-Visala Manaskan
>>കൂടുതല്‍ ഇവിടെ

അടിവാരം അമ്മിണി


ഞാന്‍ ഒരിക്കലും ഈ കഥ ആരോടും പറഞ്ഞിട്ടില്ല എന്നാണ് എന്‍റെ ഓര്‍മ്മ . ഇനിയും പറയാതിരുന്നാല്‍ എന്നോടൊപ്പം ആ കഥയും മരിച്ചു പോകുമല്ലോ എന്ന വല്ലാത്ത ധര്‍മ്മ സങ്കടം തോന്നുന്നതുകൊണ്ടാണ് ഇപ്പോഴെങ്കിലും ഈ കഥ പറയണം എന്നിപ്പോള്‍ എനിക്ക് തോന്നുന്നത് .മലകള്‍ക്കും പുഴകള്‍ക്കും അപ്പുറത്തുള്ള ആ താഴ്വരയില്‍ ഞാനെന്തിനാണ് ആ വെളുപ്പാങ്കാലം നാലുമണിക്ക് ആരുമറിയാതെ പോയത് . ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയില്‍ കണ്ട ആ പെണ്ണിനെ കുറിച്ച് എങ്ങനെയാണ് നിങ്ങളോട് പറയുക എന്നൊരു ഊഹവും കിട്ടുന്നില്ല . എന്നാലും പറയാതിരിക്കുവാനും കഴിയുന്നില്ല . എങ്ങനെയും ഈ കഥ പൂര്‍ത്തിയാക്കിയേ മതിയാവൂ .അല്ലെങ്കില്‍ എന്‍റെ ഹൃദയം പൊട്ടി ഞാന്‍ ചാകും .
http://fc06.deviantart.net/fs51/f/2009/276/3/8/Angel__s_Valley_by_Deinha1974.jpg
-

ഈറന്‍ മഴയുടെ പഴമൊഴികള്‍


ജീവിതത്തിലെ പ്രവാസത്തെ നേരിടുന്ന വാക്കുകളാണ് ടി.പി.വിനോദിന്റെ കവിതകള്‍. തന്റെ പ്രവാസജീവിതത്തിലെ ഓര്‍മ്മകളെ ഒരു കലാസൃഷ്ടിയെപ്പോലെ ദൃഢമാക്കാന്‍ അല്ലെങ്കില്‍ ഒരു ശില്പമാക്കാന്‍ വിനോദ് യത്നിക്കുന്നുണ്ട്. ഓര്‍മ്മകളെ അപഗ്രഥിച്ചു കൊണ്ടുള്ള കടന്നുപോക്കുകള്‍ ഈ യത്നത്തെ പരാജയപ്പെടുത്തുന്നതായി കവിക്ക് തോന്നിയിട്ടുണ്ടായിരിക്കണം, പലപ്പോഴും.

'നരകത്തില്‍ നിന്ന്
സ്വര്‍ഗ്ഗത്തിലേക്ക്
ഒളിഞ്ഞുനോക്കാനുള്ള
കിഴുത്തയില്‍
കരടായിക്കിടക്കുകയാണ്
ഒരു നഷ്ടബോധം.'

ഇവിടെ സ്വന്തം കവിതയ്ക്ക് കവി നാമകരണം ചെയ്യുകയാണ്. ദേശകാലങ്ങളുടെ അതിരുകള്‍ക്കകലെ ഓര്‍മ്മകളുടെ പത്തായം കവിതയാല്‍ നിറയ്ക്കുകയാണ് വിനോദ് ചെയ്യുന്നത്. തനിക്ക് ജീവിതം ഒരു സ്വപ്നാടനം മാത്രമാണ്.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9CCk8RfKoMeBj5RmVBkME8V-KUmWlb_A98LCKuqdNMMIdg1N4TIJDDH6qmrlJyMVIDWrvgmCpTvH0Hfy4pEtRGq1Wohpt76uhypdv4johQuabqtHL8sFu2nwT4QTpxIDIwl3BFwV9oUk/s320/me9.jpg
-

മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം

സിനിമ മാത്രമല്ല, സിനിമയുടെ വാര്‍ത്തയോ പരസ്യമോ വാള്‍ പോസ്റ്ററുകളോ ഇപ്പോള്‍ ചിത്രകാരന്‍ ശ്രദ്ധിക്കാറില്ല.അത്രക്ക് അരസികനാണ് ! നൂറ്റാണ്ടിന്റെ ഏറ്റവും ശക്തമായ കലാരൂപമായ സിനിമ, മലയാളത്തില്‍ ഇപ്പോള്‍ എരിവും പുളിയും വളിപ്പും മനുഷ്യ മാംസത്തിന്റെ ഗന്ധവും മാത്രമുള്ള വെറും മാസാലമാത്രമാണ് എന്ന ഉറച്ച ബോധ്യം മനസ്സില്‍ പിടിമുറുക്കിയതിനാല്‍ സിനിമകള്‍ക്ക് ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം.
എന്നാല്‍, അങ്ങനെ നിര്‍ഗുണ പരബ്രഹ്മാവസ്ഥയിലിരിക്കുന്ന ചിത്രകാരനെ കഴിഞ്ഞയാഴ്ച്ച വിളിച്ചുണര്‍ത്തിക്കൊണ്ട് അനിയന്‍ മൂപ്പര് ഒരു സിനിമ ഡി.വി.ഡി. നല്‍കി. പാലേരിമാണിക്യം... ഒരു പാതിര കൊലപാതകത്തിന്റെ കഥ !! കൂടാതെ, പാലേരി മാണിക്യത്തിന്റെ വ്യത്യസ്തതയെക്കുറിച്ചുള്ള അനിയന്റെ നിരീക്ഷണങ്ങള്‍ കൂടി അവതരിപ്പിച്ചപ്പോള്‍ ഒന്നു കാണാമെന്നായി. (ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍,സിനിമ,സംഗീതം,ബൈക്ക്,കാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചിത്രകാരന്റെ ആധികാരിക കണ്‍സല്‍ട്ടന്റ് അനിയനാണ്.)
-

ഫുട്ബാള്‍ - കലാപങ്ങളും ഉയിര്‍ത്തെഴുന്നേല്‍പുകളും




ഫുട്ബാള്‍ വെറുമൊരു കളി മാത്രമാണോ? കോടികള്‍ മാറിമറയുന്ന, പ്രൊഫഷണല്‍ ക്ളബ്ബുകളും പരസ്യവരുമാനവും ടെലിവിഷന്‍ ലൈവ് സംപ്രേക്ഷണങ്ങളും വിപണനങ്ങളും അടങ്ങിയ വ്യാപാരമാണോ അത്? അതോ, ചരിത്രവും ചരിത്രത്തിലെ തെറ്റുതിരുത്തലും പ്രതികാരങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പ്രതീതി യുദ്ധങ്ങളും ഗോത്രത്തനിമയുടെ പുനരായനവും എല്ലാം ഇടകലരുന്ന ഒരു ചലനാത്മക പ്രതിഭാസമോ? ഫുട്ബാള്‍ സംഗീതവും നൃത്തവും നാടകവും പ്രണയവും വീരാരാധനയും രാജ്യസ്നേഹവും രാജ്യദ്രോഹവും എല്ലാമെല്ലാമാണോ? ഉത്തരങ്ങളുണ്ട്, പക്ഷെ ഇല്ല.

-

മാറ്റേണ്ടതു വസ്ത്രമോ?

ഇന്നലെ വൈകിട്ടു ഏഷ്യാനെറ്റില്‍ നടന്ന ഒരു ‘മഫ്ത വിവാദം ചര്‍ച്ച‘യാണ് എന്നെക്കൊണ്ട് ഈ പോസ്റ്റ് എഴുതിക്കുന്നതു.

ഒരു മാസത്തിനുള്ളില്‍ മൂന്നാമതും കൊച്ചു കുട്ടികളുടെ മഫ്ത അഴിപ്പിക്കുന്ന സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാതെ വയ്യ. കൂടാതെ ഒരു ഫാദര്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു, ‘സ്കൂള്‍ യൂണീഫോമിന്റെ ഭാഗമാണതു, അതു സ്കൂള്‍ തീരുമാനിക്കും, എന്തിനു മുസ്ലീംങ്ങള്‍ ഇതിടണമെന്നു വാശി പിടിക്കുന്നു എന്നു ചോദിക്കുകയുണ്ടായി. ഇതാണെന്നെ ഏറ്റവും വേദനിപ്പിച്ച സംഗതി. ഒഴിവാക്കാനാവാത്ത ഒരു മത ചിഹ്നത്തോട് എന്തിനു ഇത്ര അസഹിഷ്ണുത? മതചിഹ്നം ധരിക്കുന്ന അച്ഛന്മാരും കന്യാസ്ത്രീകളും തന്നെ ഇങ്ങനെ പറഞ്ഞാല്‍, വേറെ ഏതൊരു സമൂഹത്തെയാണ് ഇതു ബോധ്യപ്പെടുത്താനാവുക? ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ക്കാര്‍ പ്രതിനിധി ഒരു മുസ്ലീം ആയതിനാലാകും വ്യക്തമല്ലാത്ത മറുപടി പറഞ്ഞ് ഒഴിഞ്ഞു കളഞ്ഞു. ചര്‍ച്ചക്കു നേതൃത്വം നല്‍കിയവന്റെ ശ്രദ്ധ മഫ്ത നിരോധിച്ചതു അവകാശത്തിന്മേലുള്ള കൈകടത്തലാണെന്ന യാദാര്‍ത്ഥ്യത്തിലൂന്നാതെ, മഫ്ത ഒഴിവാക്കിയാല്‍ എന്താ നിങ്ങള്‍ക്ക് കുഴപ്പം എന്ന നിലയില്‍ പ്രശ്നം ഉയര്‍ത്തലായിരുന്നു.

-പഥികന്‍
>>കൂടുതല്‍ ഇവിടെ

കേരള രാഷ്ട്രീയ വാരഫലം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കേരളത്തിലെ മാധ്യമ സിന്റിക്കേറ്റ് പടച്ചു വിട്ട പനിയില്‍ ആയിരങ്ങള്‍ ഇപ്പോഴും വലയുകയാണ്. യാതൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ മഴ പെയ്യുന്നതാണ് പനിയുടെ ശാസ്ത്രീയ കാരണമെന്ന് മുഖ്യമന്ത്രി ആരോഗ്യ മത്രിയെ ആശ്വസിപ്പിക്കുന്നുന്ടെങ്കിലും മാധ്യമങ്ങളെ പരമാവധി നിയന്ത്രിച്ചു പനിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ശ്രീമതി ടീച്ചര്‍.

പനിയെപറ്റി പഠിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ഇത് കേട്ടാല്‍ തോന്നും ഡങ്കി, H1N1, എലിപ്പനി തുടങ്ങിയ മുന്തിയ ഇനം പനികളൊക്കെ കേരളത്തില്‍ മാത്രമേ പഠിക്കാന്‍ കിട്ടൂ എന്ന്. കൂടുതല്‍ പഠനം ആവശ്യമാണെന്ന് പറഞ്ഞു സംഘം തിരിച്ചു പോയത്രേ. ഉപരിപഠനം ഇനി ഡല്‍ഹിയില്‍ വെച്ച് നടത്തട്ടെ !. അടുത്ത വരഷമെങ്കിലും മഴ “വ്യവസ്ഥയോടും വെള്ളിയാഴ്ചയോടും” കൂടി പെയ്യാന്‍ നമുക്ക് പ്രാര്‍ഥിക്കാം. അല്ലാതെ കേരളം മാലിന്യ മുക്തമാക്കാനും ഓടകള്‍ വൃത്തിയാക്കാനും അങ്ങിനെ പകര്‍ച്ച വ്യാദികള്‍ തടയാനുമൊക്കെ നമ്മുടെ സര്‍ക്കാരിനെക്കൊണ്ടാകുമോ. കേരളം ആര് ഭരിച്ചാലും ഓടകള്‍ കൊതുകുകള്‍ ഭരിക്കട്ടെ.

-

രാവണന്‍റെ മോക്ഷം; ഇന്ത്യന്‍ സിനിമയുടെയും

മഹത്വവല്‍ക്കരിച്ച ഹീറോയിസം, യാഥാര്‍ഥ്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന വിവരണം, പതിന്‍മടങ്ങ് സൌന്ദര്യം, തന്‍മയത്വത്തേക്കാള്‍ അതിഭാവുകത്വത്തിന് പ്രാധാന്യം എന്നിങ്ങനെയൊക്കെയാണെങ്കിലും മണിയുടെ 'രാവണ' നമുക്കിഷ്ടപ്പെട്ടു പോകും. സിനിമയാണെന്നും കച്ചവടമാണെന്നൊക്കെ നമ്മള്‍ കോംപ്രമൈസ് ചെയ്താല്‍ മതി.



നിരാശകളേറെയുണ്ട് മണി തന്നെ പൈസായും മുടക്കിയ രാവണയില്‍. റഹ്‌മാന്‍ അതിലൊന്ന്. ഐശ്വര്യ റായി അഭിഷേകുമൊക്കെ തകര്‍ത്തങ്ങ് 'അഭിനയിക്കുക'യാണ്. നൂറു ശതമാനം തന്‍മയത്വം വേണ്ട കഥാപാത്രങ്ങളാണ് അവരുടേത്. അവരുള്‍പ്പെടെ എല്ലാവരും മണിയുടെ ചരടില്‍ നിയന്ത്രിതരായ പാവകളാകുന്നു. (പ്രിയാമണി പാവകളിയില്‍ നിന്നും അത്ഭുതകരമായി മറികടക്കുന്നത് സന്തോഷകരം. ചിത്രത്തിലെ റിയലിസ്‌റ്റിക് സീനുകളുള്ളതില്‍ അപ്പാടെയും ആ മണിയുടേതാണ്).
-

അവന്‍റെ പ്രണയം

അവന് അവളോട്‌ പ്രണയമാണ്
അവള്‍ക്കോ ? പ്രണയമില്ല
ഒരു പക്ഷേ നാളെ ഉണ്ടായേക്കാം
കാത്തിരിക്കേണ്ടിയിരിക്കുന്നു
അവന്‍റെ പ്രണയം മധുരനൊമ്പരമാണ്
പ്രതീക്ഷയുടെ മധുരവും
കാത്തിരിപ്പിന്‍റെ നൊമ്പരവും
നിമിഷങ്ങള്‍ ഓരോ യുഗങ്ങളായി
പിന്നീടെപ്പോഴോ അവന്‍ കണ്ടു
-

രമേഷിന്റെ ആദ്യ വിവാഹം

കല്യാണമണ്ഠപത്തിലേയ്ക്കു ‍കാറില്‍ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ രമേഷ് ചെറുതായി വിയര്‍ക്കുന്നുണ്ടായിരുന്നു. നാശം പിടിച്ച തന്റെ ബോസ്സ് അനുവദിച്ച് ലീവ് തന്നത് രണ്ടുദിവസം മുമ്പു മാത്രമാണു. അതും കൃത്യം മുപ്പതിന്റന്നു തിരിച്ചു ജോയിന്‍ ചെയ്തിരിക്കണമെന്ന കര്‍ശ്ശനനിര്‍ദ്ദേശത്തോടെ. പെണ്ണിനെയൊന്നു കണ്ടതുകൂടിയില്ല.അച്ഛനുമമ്മാവമ്മാരും കണ്ട് എല്ലാമുറപ്പിച്ചശേഷമാണു തന്നെ അറിയിക്കുന്നതു.ആകെ കണ്ടത് അവളുടെ ഒരു ഫോട്ടോ മാത്രമാണു.തന്റെ അനുജത്തി രാജി മെയിലില്‍ അയച്ചു തന്നതാണത്.നിര്‍മ്മലയെന്നാണു പേര്.ഡിഗ്രീ ഫൈനല്‍ ഇയറിനു പഠിക്കുന്നു.നിമ്മിയെന്നു വീട്ടില്‍ വിളിക്കും.തനിയ്ക്കും അങ്ങനെ വിളിച്ചാ മതി. ഒരനിയനുണ്ട്.നിരഞ്ജന്‍.ആശാന്‍ പ്ലസ്സ് ടൂവിലാണു.നിമ്മിയുടെ ഫോട്ടൊ കണ്ടിട്ടു വലിയ കുഴപ്പമുള്ളതായി തോന്നിയില്ല.താന്‍ ആഗ്രഹിച്ചിരുന്നതുപോലെ ധാരാളം തലമുടിയുണ്ട്.നല്ല വെളുത്ത നിറമാണെന്നു തോന്നുന്നു.എന്തായാലും ഒന്നു രണ്ടു മണിക്കൂറുകള്‍ കൂടി തന്നല്ലോ.അവന്റെ മുഖത്ത് ഒരു ചെറുചിരിയുദിച്ചു.
-

ഒരല്‍പ്പം ചരിത്രം


പതിനാറാം നൂറ്റാണ്ട്; കടല്‍ മാർഗ്ഗേന ചരക്കുകള്‍ അയച്ചിരുന്ന കാലം... രാസവളങ്ങൾക്ക് പ്രചാരമില്ലാത്ത അക്കാലത്ത് ചാണകമായിരുന്നു കൃഷിയെ പരിപോഷിപ്പിച്ചിരുന്നത്, അതിനാൽ ചാണകം കയറ്റി പോകുന്ന കപ്പലുകൾ പാശ്ചാത്യ രാജ്യങ്ങളിൽ വളരെ സാധാരണ ആയിരുന്നു...
കനം കുറയും എന്നതിനാൽ ചാണകം ഉണക്കിയാണ് അയച്ചിരുന്നത് പക്ഷെ ഒരു പ്രശ്നം എന്തെന്നാൽ കപ്പലിന്റെ അടിത്തട്ടുകളിൽ സൂക്ഷിക്കുന്ന ഈ ചാണകം പലപ്പൊഴും വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരികയും തല്‍ഫലമായി ഭാരം കൂടുന്നതിനൊപ്പം തന്നെ പ്രതിപ്രവര്‍ത്തന ഫലമായി മീഥേന്‍ വാതകം ഉണ്ടാവുകയും ചെയ്യുന്നു തഥാനന്തരം മീഥേന്‍ പുറത്തേക്ക് ഗമിച്ച് കപ്പലിന്റ്റെ അറകളില്‍ തങ്ങി നിന്നിരുന്നു.
ഈ പ്രതിഭാസത്തെ പറ്റി തിരിച്ചറിയുന്നതിന് മുമ്പ് ഒരിക്കലൊരു രാത്രി ഉദ്യോഗാർത്ഥം കപ്പലിന്റ്റെ കീഴ് അറയിലേക്ക് ഇറങ്ങി ഒരു തൊഴിലാളി കൈ വിളക്കുമായി, ഇറങ്ങിയതും അതി ജ്വലന ശേഷിയുള്ള മീഥേന്‍ വാതകം വിളക്കിലെ തീയുമായി സമ്പര്‍ക്കത്തിൽ വരികയും വിസ്ഫോടനം ഉണ്ടാവുകയും ചെയ്തു..
-
Pd
>>കൂടുതല്‍ ഇവിടെ

മാലാഖക്കുഞ്ഞ്


ഹോ..എന്തൊരു തിരക്കാ ഇവിടെ..ചെറിയ മഴയുണ്ടായിരുന്നെന്നു തോന്നുന്നു. ആകെ അളിപിളിയായി കിടക്കുന്നു. അവിടവിടെയൊക്കെ ഓരോരുത്തന്മാര് മുറുക്കീതുപ്പിയിട്ടേക്കുന്നു. വൃത്തികെട്ടവന്മാര്‍ ! ഈ നാടെങ്ങനെ നന്നാവാനാ? നിങ്ങളു പറയും എനിയ്ക്കു ഗള്‍ഫീന്നു വന്നതിന്റെ ഹാങ്ങോവറാന്ന്. സത്യമായും അല്ല. കാര്യം ഇതൊരു ബസ് സ്റ്റാന്‍ഡ് തന്നാ..എങ്കിലും നോക്കിക്കേ, മനുഷ്യന് കാലു കുത്താന്‍ പറ്റുമോ..?
എന്തായാലും ഇറങ്ങാതെ പറ്റില്ലല്ലോ. പുറകീന്ന് തള്ളു വരുന്നുണ്ട്. ഒരഞ്ചു സെക്കന്‍ഡ് കൂടി താമസിച്ചാല്‍ അവന്മാര് ശരിക്കൊരു തള്ളു തരും.. അപ്പോ പിന്നെ ആ ചെളിയൊക്കെ മുഖത്തിരിയ്ക്കും.

“വാ.. മോളു.. വീഴാതെ എറങ്ങ്..” കൊച്ചിന്റെ കൈ പിടിച്ച് സൂക്ഷിച്ചിറക്കി. പുത്തന്‍ ചെരിപ്പാണ് മോളുടെ. ഈ ചെളിയും അഴുക്കുമെല്ലാം അതേല്‍ പറ്റും..ശെ.. ആ പഴയ ചെരിപ്പെങ്ങാനുമിട്ടാല്‍ മതിയായിയിന്നു. അതെങ്ങനാ, കൊച്ചിന്റെ തള്ള സമ്മതിയ്ക്കുകയില്ലല്ലോ..ഉള്ളതില്‍ നല്ലതിട്ടാലേ അവള്‍ക്ക് തൃപ്തിയാവൂ..മുന്‍പീന്നു എറങ്ങിയോ ആവോ..? ഞാന്‍ തല പൊന്തിച്ചു മുന്‍‌ഡോറിലേയ്ക്കു നോക്കി. ഓ.. അവിടെ പൂരം തുടങ്ങിയിട്ടേ ഉള്ളൂ.
- ബിജുകുമാര്‍
>>കൂടുതല്‍ ഇവിടെ

ഒരു സായിപ്പും പിന്നെ മാതൃദിനവും .

പാരമ്പര്യമായി ഞങ്ങൾ തയ്യിൽ വീട്ടുകാർ നടത്തിപ്പോരുന്ന പഞ്ചാരകമ്പനിയുടെ ഡയറക്ട്ടർ സ്ഥാനമോ,ചെയർമാൻ പദവിയോ ഏറ്റെടുക്കണ്ടായെന്നുവെച്ച് ഇവിടെ അടുത്തുള്ള പാർക്കിൽ നടക്കലും,ജോഗ്ഗിങ്ങും ആരംഭിച്ചകാലം...
ഒപ്പം എന്റെ തൂക്കം സെഞ്ചറിയിലേക്കടുത്ത് ,ഭാര്യയ്ക്കുപോലും താങ്ങാനാവാതെ , പ്രഷറും,കൊളസ്റ്റ്ര്രോളും ശരീരത്തിന്റെ പടിവാതിക്കൽ വന്നുമുട്ടിയപ്പോൾ ,ഡോക്ട്ടറുടെ ഉപദേശമനുസരിച്ച് ,കുഴിമടിയനായ ഞാൻ ആരംഭിച്ചു എന്നുപറയുന്നതായിരിക്കും ഉത്തമം !

അങ്ങിനേ എന്നെപ്പോലുള്ള ഏതൊരുസുഖിയനായ പ്രവാസിയുടേയും ദേഹം,
എല്ലാരോഗങ്ങൾക്കും സുഖമമായി കടന്നുവരുവാൻ തുറന്നിട്ടുകൊടുത്തിരുന്ന കാലം എന്നും ആ സമയത്തെ വിശേഷിപ്പിക്കാം കേട്ടോ.
അതിനന്ന് ഏതെങ്കിലും ഒരുകാര്യത്തിലെങ്കിലും, ഒന്ന് സ്വയം ‘കണ്ട്രോൾ’ ഉണ്ടായിരുന്നിട്ട് വേണ്ടെ !
-

നോവിച്ചിടാതെ...


കൊഴിഞ്ഞ കനവുകൾ തേടി വീണ്ടും
നീ എന്തിനു വെറുതെ അലയുന്നു
വരുകില്ലെന്നു ചൊല്ലി പിരിഞ്ഞു പോയതോർത്തു
ഏറെ നാൾ നെഞ്ചുരുകി കരഞ്ഞതല്ലേ

മരീചികയെന്തെന്നറിയാതെ നിന്നിൽ നിന്നും
അകലേക്കായ് ചിറകു വിരിച്ചു പറന്നതല്ലേ
ഇനിയൂം നിൻ മനസ്സിൻ തേങ്ങലുകൾ
ആരെയുമറിയിക്കാതെ അടക്കുകില്ലേ
-suma
>>കൂടുതല്‍ ഇവിടെ


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP