FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ആദ്യ റൌണ്ട് പാതി വഴിയില്‍

Sunday

സാംബാ ബീറ്റ്സ്

ആദ്യ റൌണ്ട് പാതി വഴിയില്‍ - പല ഗ്രൂപ്പുകളിലും അനിശ്ചിതത്വം
-ബോണ്‍സ്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmT1vuJ1Pky1_qRtaBgIGVDi7qFOZCXrGsKVx2SvPd050R5CeMc7jxbLfesUozNqELWIWHaAmZBBGIIzcITIrxIAX83ROtjpGsF0Os4IXBz4nTwzD3fXgrOAUDSyDHx9T34ATWu7qbKEc/s1600/1.jpg


ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ് -

ലോകകപ്പിന്റെ ആദ്യ റൌണ്ട് മത്സരങ്ങള്‍ പാതിവഴിയില്‍ എത്തുമ്പോള്‍ പല ഗ്രൂപ്പുകളിലും ആര് മുന്നോട്ടു എന്നാ തീരുമാനം ആയിട്ടില്ല. ആകെ ആര് പോയിന്റ്‌ നേടിയ രണ്ടു ടീമുകള്‍ മാത്രം. അര്‍ജന്റീനയും ഹോളണ്ടും. അര്‍ജന്റീന നല്ല കളി കാഴ്ചവച്ചാണ് രണ്ടാം റൌണ്ടില്‍ കടന്നതെങ്കില്‍ ദുര്‍ബലരായ ജപ്പാനെതിരെ ഹോളണ്ട് ബ്ലോഗ്ഗര്‍ ആചാര്യന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബോറടിച്ചു ജയിച്ചു. ഇടയില്‍ നല്ല രണ്ടു മത്സരങ്ങള്‍. ഒരു പക്ഷെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മത്സരങ്ങള്‍ ആയിരുന്നു യൂ എസ് - സ്ലോവേനിയ, കാമറൂണ്‍ - ഡെന്മാര്‍ക്ക്‌ കളികള്‍ . അത്ഭുതങ്ങളുടെ ലോകകപ്പ്‌ എന്ന് തന്നെ സൌത്ത് ആഫ്രിക്കയിലെ ലോകകപ്പിനെ വിശേഷിപ്പിക്കാം. പന്തിനേയും വുവുസേലയെയും കുറ്റം പറയുന്നവര്‍ക്ക് നല്ല മറുപടികള്‍ നല്‍കികൊണ്ട് ചെറിയ ടീമുകള്‍ വമ്പന്മാരെ തോല്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. റിപ്പോര്‍ട്ട്‌ എഴുതുമ്പോള്‍ ഇറ്റലി - ന്യുസിലണ്ട് മത്സരം നടക്കുന്നു. ലോകചാമ്പ്യന്മാര്‍ തങ്ങളേക്കാള്‍ എഴുപതിലേറെ സ്ഥാനങ്ങള്‍ക്ക് പിന്നില്‍ നില്‍ക്കുന്ന ടീമുമായി ഒരു ഗോളിന് പിന്നിട്ടു നില്‍ക്കുന്നു.

വലിയ തോല്‍വി ജര്‍മനിയുടെ തന്നെ. മിറോസ്ലാവ് ക്ലോസെയുടെ പിഴവ് - ഒരു മഞ്ഞകാര്‍ഡ് കിട്ടിയിട്ടും രണ്ടാമതും പിന്നില്‍ നിന്ന് ടാക്കിള്‍ ചെയ്യാന്നുള്ള ഹുങ്കാണ് ജര്‍മനിയെ ഒതുക്കിയതെങ്കില്‍ ഇംഗ്ലണ്ട് മറ്റൊരു ഫ്രാന്‍സ് ആയി മാറുന്നതാണ് കണ്ടത്. ഫ്രാന്‍സ് തോറ്റു തുന്നംപാടി നിരവാരമില്ലായ്മയുടെ ആഴങ്ങളിലേക്ക് പതിക്കുന്നതും കണ്ടു. ഫ്രാന്‍സിന്റെ പരാജയം അസ്വസ്ഥരാകുന്നത് അയര്‍ലണ്ട് ടീമിനെയയിരിക്കും. തിയെറി ഹെന്‍റിയുടെ വിവാദ ഹാന്‍ഡ്‌ബോള്‍ ഗോള്‍ കൊണ്ട് കഷ്ടിയാണ്‌ ഫ്രാന്‍സ് യോഗ്യത നേടിയത്. അയര്‍ലണ്ട് ഒരുപക്ഷെ ഫ്രാന്‍സിനെക്കാള്‍ നന്നായി കളിച്ചേനെ . ഫ്രാന്‍സിന്റെ തോല്വിയോളം തന്നെ എടുത്തു പറയേണ്ടതാണ് മെക്സിക്കോയുടെ ഫോം. വേഗവും ആഴവും ഗ്രൌണ്ട് നിറഞ്ഞു ഓടികളിക്കുന്ന യുവത്വവും അവരെ വ്യതസ്തരാക്കുന്നു. അടുത്ത റൌണ്ടില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ഉറുഗ്വേ അല്ലെങ്കില്‍ മെക്സിക്കോയായിരിക്കും എന്നത് അര്‍ജന്റീനക്ക് മുന്നോട്ടുള്ള യാത്ര ദുര്‍ഘടം പിടിച്ചതായിരിക്കും എന്ന് സൂചന നല്‍കുന്നു.

ഇനിയുള്ള മത്സരങ്ങളില്‍ തങ്ങളുടെ നിലവാരം ഉയര്‍ത്തി കളിച്ചില്ലെങ്കില്‍ സ്പെയിന്‍, ഐവറി കോസ്റ്റ്, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ ടീമുകളുടെ ലോകകപ്പ്‌ അടുത്ത കളിയോടെ തീരും. ഇനിയും തീരാത്ത മത്സരങ്ങളില്‍ ഐവറികോസ്റ്റ് - ബ്രസീല്‍ മത്സരം പ്രതീക്ഷ നല്‍കുന്നു. അടുത്ത പാതിയിലെ മത്സരങ്ങള്‍ വെള്ളിയാഴ്ചയോടെ തീരും. ശനിയാഴ്ച മുതല്‍ രണ്ടാം റൌണ്ട് ആരംഭിക്കും പിഴവുകള്‍ക്ക് അവസരം തീരെയില്ലാത്ത, ഓരോ മത്സരവും ഓരോ ടീമിനും ഫൈനല്‍ ആവുന്ന റൌണ്ട്. അതിനായി കാത്തിരിക്കാം.

രണ്ടു ദിവസം വീട്ടിലെ തിരക്ക് മൂലം കളികള്‍ പലതും കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് വിശദമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. നാളെ മുതല്‍ കൂടുതല്‍ വിശദമായി തിരികെയെത്താം. അതേപോലെ അര്‍ജന്റീന - കൊറിയ, കാമറൂണ്‍ - ഡെന്മാര്‍ക്ക്‌ എന്നീ മത്സരങ്ങളുടെ എന്റെ സുഹൃത്ത്‌ എടുത്ത ചിത്രങ്ങളും പോസ്റ്റ്‌ ചെയ്യാം എന്ന് കരുതുന്നു.

----------------------------------------------
അടികുറിപ്പ്



യൂ എസ് - സ്ലോവേനിയ മത്സരത്തില്‍ ലാന്ടന്‍ ഡോണോവാന്‍ അടിച്ച മനോഹരമായ ഗോള്‍ അവരെ ഉത്തേജിപ്പിച്ചു. ടൂര്‍ണമെന്റില്‍ മനോഹര ഗോളുകളില്‍ ഒന്ന്. ബ്രസീലിന്റെ മൈകോണ്‍ അടിച്ച ഗോളിനെക്കള്‍ ഇത് മികച്ചതാവുന്നത് മൈക്കോന്‍ അടിച്ച ഗോളില്‍ ഗോളി പോസ്റ്റ്‌ കവര്‍ ചെയ്യാതെ കയറി നില്‍ക്കുവായിരുന്നു എന്നത് കൊണ്ടാണ്. എന്നാല്‍ ഡോണോവാന്‍ അടിച്ച ഗോളില്‍ ഗോളി പോസ്റ്റ്‌ കവര്‍ ചെയ്തു നില്‍ക്കുന്നു. വേറെയാര്‍ക്കെങ്കിലും പാസ്‌ കൊടുക്കും എന്ന് കരുതിയ ഗോളിയെ അത്ര അടുത്ത ദൂരത്തു നിന്ന് ക്ലോസ് അന്ഗിളില്‍ അതിശക്തമായ അടിയിലൂടെ അത്ഭുതപെടുത്തിയ ഗോള്‍ ആണ് ഇതുവരെയുള്ളതില്‍ എന്റെ മികച്ച ഗോള്‍ .

തുടര്‍ന്ന് അമേരിക്ക ഒരു ഗോള്‍ കൂടിയടിച്ചു സമനിലയില്‍ എത്തി. അത് കഴിഞ്ഞു ഡോണോവാന്‍ അടിച്ച ഫ്രീകിക്കില്‍ നിന്ന് വീണ്ടും ഒരു തവണ വലചലിച്ചു. പക്ഷെ റഫറി വിസില്‍ അടിച്ചു. എന്തിനാണ് അടിച്ചതെന്ന് റഫറിക്കോ കളിക്കാര്‍ക്കോ ഇന്നുവരെയും മനസ്സിലായിട്ടില്ല. നിങ്ങള്‍ കണ്ടു നോക്ക്..എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ എന്ന്.



------------
വാചകമടി

ഇംഗ്ലണ്ട് - അള്‍ജീരിയ കളി കഴിഞ്ഞു പുറത്തേക്കു പോവുമ്പോള്‍ വെയിന്‍ റൂണി ഇംഗ്ലണ്ട് കളിക്കാരെ അവരുടെ കാണികള്‍ കൂവിയതിനെ കുറിച്ച് ദേഷ്യത്തോടെ പ്രതികരിക്കുന്നത് കാണുക.



ഇത്രയ്ക്കു ചൂടാവണോ റൂണികുട്ടാ..നീയൊക്കെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ അല്ലാത്തത് ഭാഗ്യം. കളിക്കാതിരുന്നാല്‍ വീടിനെ നേരെ എപ്പോ കല്ലെറിഞ്ഞു എന്ന് ചോദിച്ചാ മതി. അതിന്റെ പുറകെ മാതിരി വാചകം കൂടിയടിച്ചാല്‍ വീട് കത്തിക്കുന്ന ആള്‍ക്കാരാ ഇവിടെ ഉള്ളത്.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP