ശ്രുതിലയം ബ്ലോഗിലേക്കും..
Monday
ഓര്‍കുട്ടിലെ ഏറ്റവും സജീവമായ സാഹിത്യ കൂട്ടായ്മയായ ശ്രുതിലയം ബ്ലോഗിലേക്കും
ഓര്‍ക്കുട്ടില്‍ ഏറ്റവും സജീവമായ ഒരു മലയാളം കമ്മ്യൂണിറ്റി ആയ ശ്രുതിലയം ബ്ലോഗ് രംഗത്തേക്ക് കടന്നു വരുകയാണ് .അനേകം പുതു മുഖ സാഹിത്യകാരന്മാരെ സംഭാവന ചെയ്തും അവരെ പരിപോഷിച്ചും മലയാള ഭാഷയ്ക്ക് ഒരു പുതിയ മാനം നല്‍കിയ ശ്രുതിലയം കൂട്ടായ്മയുടെ വളര്‍ച്ചയിലെ സുപ്രധാനമായ ഒരു ഭാഗമായി ബ്ലോഗ് പരിവേഷം മാറുകയാണ് .ഈ കമ്മ്യൂണിറ്റിയില്‍ നിന്നും ഇതിനകം മികച്ച സാഹിത്യ കൃതികള്‍ തന്നെ പുറത്തിറങ്ങുകയുണ്ടായി .ഓരോ ദിവസവും വളര്‍ച്ചയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഈ കൂട്ടായ്മക്ക് ഒരു നാഴികക്കല്ല് കൂടിയാണ് .. ഓര്‍ക്കുട്ട് ലഭിയ്ക്കാത്ത നാടുകളിലെ എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പോസ്റ്റ് ചെയ്യുന്നതിനും ശ്രുതിലയത്തിലെ തെരഞ്ഞെടുക്കുന്ന സൃഷ്ടികളെ ബ്ലോഗ് വായനക്കാരില്‍ എത്തിയ്ക്കുന്നതിനുമാണ് ശ്രുതിലയം ബ്ലോഗ്' .
ശ്രുതിലയം അംഗങ്ങളും ബ്ലോഗ് വായനക്കാരും ഒത്തുചേരുന്ന ഈ വേദിയില്‍ എല്ലാ സൃഷ്ടികളും വായിച്ചുവിലയേറിയ അഭിപ്രായം അറിയിയ്ക്കുക. ഉടനെ തന്നെ 'ശ്രുതിലയംഓണ്‍ലൈന്‍ മാഗസിന്‍' ആരംഭിക്കുകയാണ് എന്ന വിവരവും സന്തോഷ പൂര്‍വ്വം അറിയിക്കുന്നു . എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിയ്ക്കുന്നു.
'ശ്രുതിലയം ബ്ലോഗ്'
ശ്രുതിലയം ബ്ലോഗിങ്ങിലേയ്ക്ക് കടക്കുന്നു. ഓര്‍ക്കുട്ട് ലഭിയ്ക്കാത്ത നാടുകളിലെ എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പോസ്റ്റ് ചെയ്യുന്നതിനും ശ്രുതിലയത്തിലെ തെരഞ്ഞെടുക്കുന്ന സൃഷ്ടികളെ ബ്ലോഗ് വായനക്കാരില്‍ എത്തിയ്ക്കുന്നതിനുമാണ് 'ശ്രുതിലയം ബ്ലോഗ്' .ശ്രുതിലയം അംഗങ്ങളും ബ്ലോഗ് വായനക്കാരും ഒത്തുചേരുന്ന ഈ വേദിയില്‍ എല്ലാ സൃഷ്ടികളും വായിച്ചുവിലയേറിയ അഭിപ്രായം അറിയിയ്ക്കുക. ഉടനെ തന്നെ 'ശ്രുതിലയംഓണ്‍ലൈന്‍ മാഗസിന്‍' ആരംഭിയ്ക്കുന്നതാണ് . എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിയ്ക്കുന്നു.
-ശ്രുതിലയം
>>കൂടുതല്‍ ഇവിടെ
ബ്ലോഗ് പരിചയം
എം . എന്‍ .ശശിധരന്‍ ..
വിചാരങ്ങള്‍
വിചാരങ്ങള്‍
തൃശൂര്‍ ജില്ലയിലെ കട്ടകാബാല്‍ സ്വദേശി.
ഇപ്പോള്‍ ഗവണ്മെന്റ് ഓഫ് ഡല്‍ഹി പ്രിന്‍സിപ്പള്‍ അക്കൌണ്ട്സ്ഓഫീസ്സില്‍
ജോലി ചെയ്യുന്നു ...
ഭാര്യ .. കവിത
രണ്ടു കുട്ടികള്‍ ..രൂപശ്രീ ദീപശ്രീ..
ആധുനിക കവിതകളുടെ നിഷേധാത്മകവും എന്നാല്‍ ചിന്തോദ്ദീപകങ്ങളുമായ സ്ഫുരണങള്‍ വായനക്കാരനിലേക്ക് ശക്തമായി പകരാന്‍ പര്യാപ്തമായ ചുരുക്കം എഴുത്തുകാരില്‍ ഒരാളാണ് ശ്രീ എം.എന്‍. ശശി
സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഓര്‍ക്കുട്ടില്‍ ഏറെ പ്രശസ്തനായ ഈ കവി ബ്ലോഗിലും പരിചിതനാണ്..
അദ്ദേഹത്തിന്‍റെ ബ്ലോഗ് ആയ "വിചാരങ്ങള്‍ "ഗൌരവമായ വായന ഇഷ്ട്ടപ്പെടുന്ന വായനക്കാര്‍ക്ക് എന്നുമൊരു
മുതല്‍ കൂട്ടാണ്.. ഒരു രചന പോലും വായനക്കാരോട് സംവദിക്കാതെ പോയിട്ടില്ല ..കാലത്തിനോട് നിരന്തരം കലഹിക്കുന്ന ..അനീതികളോട് വിട്ടു വീഴയില്ലാതെ പൊരുതുന്ന ഈ കവിയെ കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു ..അദ്ധേഹത്തിന്‍റെ ഓരോ രചനകളും വ്യത്യസ്തമായ വിശ്വമാനവികതയുടെ നേക്കുള്ള വാക്ക്ശരങളാണെന്നതു കൊണ്ട് തന്നെ അത് മുറിവേല്‍പ്പിക്കുന്നത് അത് വരെ സ്വയം വെട്ടിപ്പിടിച്ചതും തട്ടിപ്പറിച്ചതുമായ ജന്മികളുടെ നാട്ടുരാജഗണങ്ങളെയാണെന്നതും സത്യം മാത്രം.അത് കൊണ്ട് തന്നെ കാല്‍ക്കീഴിലെ മണ്ണൊലിപ്പിനെ പ്രതിരോധിക്കാന്‍ വിമറ്ശകപ്പട്ടാലത്തിനെ കൂലിക്കെടുത്ത നാട്ടുപ്രമാണികളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിയും വന്നിട്ടുണ്ട് ഈ പ്രതിഭാധനനായ കവിക്ക്.
ഉദാഹരണത്തിന് അദ്ധേഹത്തിന്‍റെ നുണ എന്ന കവിത...
"നീ തിരിച്ചു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്,
ഒന്നോര്‍ക്കുക,
വെട്ടിയിട്ട ശിരസ്സുകള്‍,
ദുശ്ശകുനങ്ങളായി കണ്ണില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍,
കയറി നിന്ന ഒളിയിടം പോലും
ഒറ്റു കണ്ണുകള്‍ പിഴുതെടുക്കുമ്പോള്‍,
നീ നടക്കാന്‍ തുടങ്ങുന്ന വഴി,
ശാന്തിയുടെ നുണനിറമുള്ള,
ചതിനിലമാണ്.
നീ കത്തിച്ചു വെക്കുന്ന മെഴുകുതിരി,
ചോരപുരണ്ട ചരിത്രത്തിന്റെ
വിശുദ്ധി ചമഞ്ഞ
അടയാളത്തിന് മുന്നിലാണ്.
കുഞ്ഞാടുകള്‍ നടന്നുപോകുന്ന പച്ചപ്പ്
അവരുടെ അബോധത്തിന്റെ
അണിയിച്ചൊരുക്കിയ മായക്കാഴ്ച."
പൌരോഹിത്യത്തിന്‍റെ നിരന്തരമായ കടന്നു കയറ്റം തെറ്റില്‍ നിന്ന് തെറ്റിലേക്കുള്ള മുതലക്കൂപ്പാവുന്നു എന്നും നന്മയുടെ വാതിലുകള്‍ തുറക്കുന്നതിന് പകരം കൊട്ടിയടക്കപ്പെടുന്നു എന്നും കവിത എത്ര മനോഹരമായി പറയാതെ പറയുന്നു.ഒറ്റവായനയില്‍ സുരത ശേഷം ഒടിഞ്ഞ് തൂങ്ങുന്ന ലിംഗം എന്ന വിശേഷണത്തിന്‍റെ ഭൌതികമായ ഗോചരതയിലേക്ക് സാധാരണക്കാരന്‍ വായിച്ചു കയറുകയും യേശുവിനെ അപമാനിച്ചു എന്ന വിശ്വാസിയുടെ ധര്‍മ്മത്തിലേക്ക് ആവേശഭരിതനായി എടുത്ത് ചാടുകയും ചെയ്യുമെങ്കിലും ശാന്തമായി , ചിന്തകളെ പണയം വെയ്ക്കാതെ ഒന്നു കൂടി വായിച്ചാല്‍ കവി പറയുന്ന സത്യങ്ങളിലേക്ക് ഒരു പുതു വിപ്ലവത്തിന്‍റെ നാന്ദി വിശ്വാസികളില്‍ നിന്ന് തന്നെ ഉണ്ടാവാനും പര്യാപതമാണ് ആ വരികളിലെ ഗോപ്യമായ ആശയാവേഗങ്ങള്‍ എന്ന് സമ്മതിക്കേണ്ടി വരും.ഇവിടെയാണ് എം.എന്‍. ശശിധരന്‍ എന്ന കവിയുടെ തുറന്നെഴുത്ത് സഫലമാവുന്നത്. ചുറ്റുപാടുകളില്‍ നിന്ന് കിട്ടുന്നതിനെ അപ്പാടെ പകര്‍ത്തി കയ്യടി വാങ്ങാന്‍ തയ്യാറാവാത്ത ഒരു വ്യക്തിത്വമാണ് ഇദ്ദേഹം. പകരം ചുറ്റുപാടുകളില്‍ കാണുന്ന കാഴ്ച്ചകളോട് സമരസപ്പെടാതെ അതിലെ തിന്മകള്‍ക്കെതിരെ സമരം ചെയ്യുകയാണ് ശ്രീ. എം.എന്‍.
ചാവുമ്പോള്‍ എന്ന മൂന്നു കവിതകളില്‍ മരണത്തിന്റെ മൂന്നു ഭാവങ്ങള്‍അദ്ദേഹം വരച്ചിടുന്നു ..
"ജനിച്ചപ്പോഴേ മരിച്ച കുഞ്ഞിന്റെ
കുഴിവെട്ടുകാരന്റെ എളിയിലിയിലിരുന്ന
മെനക്കെടി കൈക്കൊട്ടിനോട്
മരിപ്പെന്നു പറഞ്ഞാല്‍
ഇങ്ങനെയാകണം അല്ലെ ചങ്ങാതി ..
ആളെ മിനക്കെടിക്കാതെ..."
ജീവിതത്തിന്റെ നിരര്‍ത്ഥകത ചുരുങ്ങിയ വരികളില്‍ എത്രെ സുന്ദരമായി അദ്ദേഹം പറഞ്ഞു വെക്കുന്നു..
മുത്തം എന്ന കവിത.വായനക്കാരന്റെ .മസ്സിനെ നോമ്പരപ്പെടുത്താതെ പോകുന്നില്ല .
രാഷ്ട്രീയ പകയുടെ പേരില്‍ നടക്കുന്ന അറും കൊലകള്‍ ...പെറ്റമ്മയുടെ കണ്ണീരു കാണാതെ പോകുന്നു ..
"വേട്ടയാടി നുറുക്കപ്പെട്ട
പുത്രന്റെ നെറ്റിയില്‍
പെറ്റമ്മ കൊടുക്കുന്ന അവസാന മുത്തം
കാണുന്നവര്‍ നിന്ന നില്‍പ്പില്‍ ഉരുകം
ഏതു കൊടിയുടെ തണലില്‍ നിന്നാലും ..
വഴി ...രക്തധാരയില്‍ ..സ്വര്‍ണ മത്സ്യം ..
ശലഭം പറയുന്നത്.. നീ ..മുള്ള്..കച്ചവടം .."
മരവും കോടാലിയും ..എന്നിങ്ങനെ ഓരോ കവിതയും വ്യത്യസ്ത മായ വായനാ അനുഭവമായി മാറുകയാണ് ..
"വിചാരങ്ങള്‍ " എന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ് വായനക്കാരുടെ ഇഷ്ട്ട ബ്ലോഗ് ആയി മാറുകയും ശശിധരന്‍ എന്ന കവി
ഇലക്ട്രോണിക് മീഡിയകള്‍ക്കപ്പുറം മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന കാലം അതി വിദൂരമല്ല ...
അദ്ദേഹത്തിന് ബ്ലോത്രത്തിന്റെ ആശംസകള്‍ .............
ബ്ലോഗ് പിറന്നാളോ ... ?
ജൂലൈ 7 എന്നതു എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പെട്ട ദിവസം ആയത് അന്ന് ചൊവാഴ്ചയായതു കൊണ്ടോ കുട്ടികളില്ലാത്ത എന്റെ കൂനം മൂച്ചിയിലുള്ള വകയിലെ ഒരമ്മായി ദഹനക്കേട് വന്ന് ചർദ്ദിച്ചപ്പോൾ അത് ഗർഭമാണെന്നു കരുതി സന്തോഷിച്ചതു കൊണ്ടോ അല്ല. മുത്തു ചിപ്പി മാത്രം വായിച്ചിരുന്ന ഞാൻ അന്നാണ് ബ്ലോഗനാർക്കാവിലമ്മയെ മനസ്സിൽ ധ്യാനിച്ച് ബൂലോകത്തേക്ക് കിഴാക്കാംതൂക്കായി നര്‍മ്മത്തിന്റെ നാഴി പാക്കറ്റ് പാലുമായി കടന്നു വന്നത്. അതെ കുളത്തൂര്‍ കണ്ണമ്മയിലെ തുടക്കക്കാരനായ കമലഹാസനെ പോലെ ബാലബ്ലോഗറായ ഞാൻ തനിമലയാളത്തിൽ സൈബർ ജാലകം കൂട്ടി കുഴച്ച് ബ്രേക്ക് ഫാസ്റ്റും ഉച്ചഭക്ഷണവും അത്താഴവും കഴിച്ചു തുടങ്ങിയിട്ട് പ്രോജക്ടിന്റെ വീല്‍ തിരിയുന്നത് പോലെ തിരിഞ്ഞിട്ട് ഒരു കൊല്ലമായി എന്നു പറയാം. പിതൃ സ്വത്തായി കിട്ടിയ നുണ പറച്ചില്‍ ഒരുകൂട്ടി ബ്ലോഗ് തുടങ്ങിയ കാലത്ത് നല്ല വെലോസിറ്റിയില്‍ കക്കൂസിൽ ഇരിക്കുമ്പോൾ പോലും ഇപ്പോൾ ആരെങ്കിലും കമന്റ് ഇട്ടിട്ടുണ്ടാകുമോ എന്ന് വിചാരിച്ച് സംഗതി പകുതിയാക്കി വന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അതൊരു കാലം.
9 - സൈനയും ഹമീദും
“സ്വപ്നം കാണുകയായിരുന്നു ല്ലെ” അടുത്ത സീറ്റിലിരിക്കുന്നവൻ പെട്ടിയെടുക്കുവാനുള്ള തിടുക്കത്തിലാണ്. കൂടണയാൻ കൊതിക്കുന്ന കിളികളെപോലെ, എത്രയും പെട്ടെന്ന് പുറത്ത്‌കടക്കുവാനുള്ള വെമ്പൽ പലരുടെയും മുഖത്തുണ്ട്.
------------
ഒരുകൊച്ച്‌കുടിലിനുള്ളിൽ പൊട്ടിച്ചിരിയുടെ അലകളുയരുന്നു. എത്രദൂരെയാണെങ്കിലും, എനിക്കവന്റെ ശബ്ദം വ്യക്തമാവും. കിനാവും കണ്ണിരും ഒരുമിച്ച് പങ്ക്‌വെച്ചവന്റെ ശബ്ദം. കുബൂസും അച്ചാറും
-Sulthan | സുൽത്താൻ
>>കൂടുതല്‍ ഇവിടെ
മണ്ഡി
.
.
.
മണ്ഡി അടുക്കാറായതോടെ എങ്ങും
മാവും മാന്തോപ്പുകളും കാന്മാറായി.
പുറത്തു വേനലിന്റെ കലാശക്കൊട്ടാണ്.
ദില്ലിയില്‍ മണല്‍ക്കാറ്റായിരുന്നെങ്കില്‍
ഇവിടെ കനല്‍ക്കാറ്റാണ്!
.
വഴിയില്‍ അങ്ങിങ്ങ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട്
മുഖം കഴുകുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന
പഞ്ചാബി കുടുംബങ്ങളെ കാണാം.
-
നുറുങ്ങു കഥകള്‍ ..ഏഴാം ഭാഗം..
രോമക്കുപ്പായം
മോണിട്ടറില്‍ തെളിഞ്ഞ വീഡിയോ ചിത്രം കണ്ടു അയാള്‍ നടുങ്ങി ..തൂക്കിയിട്ടിരിക്കുന്നൊരു ജീവി...കൊളുത്തില്‍ അത് കിടന്നു പിടക്കുന്നു...
പഞ്ഞി പോലെ വെളുത്ത രോമമുള്ള അതിന്‍റെ തൊലി ഒരാള്‍ ഉരിക്കുകയാണ് .അത് ജീവനുള്ളതാണ് എന്ന സത്യം
അയാളെ തളര്‍ത്തി ..വാര്‍ന്നു വീഴുന്ന ചോരയുമായ് പിടക്കുന്നത് കാണാന്‍ ആകാതെ അയാള്‍ കണ്ണുകള്‍ മൂടി ..
കണ്ണാടിക്കുമുന്നില്‍ ഇന്നലെ വാങ്ങിയ രോമക്കുപ്പായത്തിന്റെ സൌന്ദര്യം ആസ്വദിക്കുന്ന ഭാര്യയില്‍
അയാളുടെ കണ്ണുകള്‍ ഉരുകിയൊലിച്ചു...
-ഗോപിവെട്ടിക്കാട്
>>കൂടുതല്‍ ഇവിടെ
നിലാമഴയില്‍
-ഊഞ്ഞാല്‍ സൗഹൃദസംഗമം
സുഹൃത്തുക്കളെ,
ഊഞ്ഞാല്‍ കമ്മ്യൂണിറ്റി അതിന്റെ രണ്ടാം സൌഹൃദ സംഗമം ജൂലൈ നാല് 2010 നു തൃശൂര്‍ പേള്‍ റീജന്‍സ്സി ഹോട്ടലില്‍ വച്ച് രാവിലെ പത്തു മണി മുതല്‍ നടത്തുന്നതാണ്.യോഗത്തില്‍ പ്രമുഖരായ വ്യക്തികള്‍ പങ്കെടുക്കുന്നതാണ്. ഊഞ്ഞാല്‍ നടത്തിയ കവിത,ക്വിസ്,കഥാ മത്സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് ഊഞ്ഞാല്‍ ട്രോഫി നല്‍കുന്നതാണ്. യോഗത്തില്‍, വിവിധ കലാ പരിപാടികള്‍, ശ്രീ ശ്രീലകം വര്‍മ്മ അവതരിപ്പിക്കുന്ന പ്രശ്നോത്തരി, പ്രമുഖ കവികളുടെ നേതൃത്വത്തില്‍ കവിയരങ്ങ്, എന്നിവ നടത്തപ്പെടുന്നതാണ്.
ഊഞ്ഞാലിന്റെ സൌഹൃദ കമ്മ്യൂണിറ്റികള്‍ ആയ ശ്രുതിലയം,കണിക്കൊന്ന പുസ്തക പ്രദര്‍ശനവും,വില്പനയും ഉണ്ടായിരിക്കുന്നതാണ്.
ഊഞ്ഞാല്‍ സംഗമ സംഘാടക സമിതിയ്ക്ക് വേണ്ടി കാവനാട് രവി, കൃഷ്ണ പ്രസാദ് , സുജിത്ത്,റെന്നി ജോണ്‍ , ലെറ്റ് മി സെ , ജെനിത് ജോബ്, സന്ദീപ് കുറ്റിക്കാട് .
-രാജേഷ് ശിവ
>>കൂടുതല്‍ ഇവിടെ
ഒരു പാതിരാ കൊലപാതകത്തിന്റെ കഥ..
നട്ടപാതിരക്ക്, മരിക്കാന്‍ പോലും തയ്യാറായി ആക്രമിക്കാന്‍ വന്ന ഒരു കൊടുംഭീകരനെ നാലു ചെറൂപ്പക്കാര്‍ മനസാനിധ്യവും ധൈര്യവും കയ്വിടാതെ എതിര്ത്തു കീഴടക്കിയ വീരസാഹാസ കഥ,,,,
ഇതിലെ കഥയും കഥാപാത്രങ്ങളും Original ആണ്. സാങ്കല്പികമായി തോനുന്നെങ്കില്‍ അതു തികച്ചും എന്റെ കഴിവുകേടാണു.
ഞാനും ബാബയും കിടക്കുന്ന റൂമിലെ ഫാന്‍ അതിന്റെ താരാട്ടു തുടര്ന്നുകൊണ്ടെ ഇരുന്നു...
ജാംബവാനു സ്ത്രീധനമായി കിട്ടിയതാണു ആ ഫാന്‍. അന്നുതൊട്ടു പരമ്പരകളായി ആ വീടിന്റെ ഉടമസ്തന്‍ ആ ഫാന്‍ ആണു ഉപയൊഗിക്കുനതു. വീട്ടുടമസ്തനെ ഞങ്ങള് "കുട്ടിമാമ" എന്നു വിളിക്കും.(കുട്ടിമാമയെം ഡോള്ബി അമ്മായിയെം ആരും മറന്നു കാണില്ല എന്നു വിചാരിക്കുന്നു.അരിശുമൂട്ടില്‍ അപ്പുകുട്ടന്റെം തയ്‌പറമ്പില്‍ അശോകന്റെയും സ്വന്തം കുട്ടിമാമ.. ഈ കുട്ടിമാമയുടെം കഥ ഏകദേശം അതുപോലൊക്കെ തന്നെയാണു. നാട്ടില്‍ നിന്നും ഒരു ജോലിതേടി ഹൈദ്രാബാദില്‍ എത്തിയ കുട്ടിമാമ ഇവിടെ വചു ധാവണി ഉടുത്തു നടന്നിരുന്ന ഡൊള്ബ്ബി അമ്മായിയെ വളചെടുത്തു കല്യാണം കഴിച്ചതാണു).
-
ഇതിലെ കഥയും കഥാപാത്രങ്ങളും Original ആണ്. സാങ്കല്പികമായി തോനുന്നെങ്കില്‍ അതു തികച്ചും എന്റെ കഴിവുകേടാണു.
ഞാനും ബാബയും കിടക്കുന്ന റൂമിലെ ഫാന്‍ അതിന്റെ താരാട്ടു തുടര്ന്നുകൊണ്ടെ ഇരുന്നു...
ജാംബവാനു സ്ത്രീധനമായി കിട്ടിയതാണു ആ ഫാന്‍. അന്നുതൊട്ടു പരമ്പരകളായി ആ വീടിന്റെ ഉടമസ്തന്‍ ആ ഫാന്‍ ആണു ഉപയൊഗിക്കുനതു. വീട്ടുടമസ്തനെ ഞങ്ങള് "കുട്ടിമാമ" എന്നു വിളിക്കും.(കുട്ടിമാമയെം ഡോള്ബി അമ്മായിയെം ആരും മറന്നു കാണില്ല എന്നു വിചാരിക്കുന്നു.അരിശുമൂട്ടില്‍ അപ്പുകുട്ടന്റെം തയ്‌പറമ്പില്‍ അശോകന്റെയും സ്വന്തം കുട്ടിമാമ.. ഈ കുട്ടിമാമയുടെം കഥ ഏകദേശം അതുപോലൊക്കെ തന്നെയാണു. നാട്ടില്‍ നിന്നും ഒരു ജോലിതേടി ഹൈദ്രാബാദില്‍ എത്തിയ കുട്ടിമാമ ഇവിടെ വചു ധാവണി ഉടുത്തു നടന്നിരുന്ന ഡൊള്ബ്ബി അമ്മായിയെ വളചെടുത്തു കല്യാണം കഴിച്ചതാണു).
-
ഫുഡ്ബോളിനായി ഒരു ബ്ലോഗ്
ഫുഡ്ബോളിനായി ഒരു ബ്ലോഗ് തുടങ്ങി. ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതുമായ ലോകത്തിലെ ഏറ്റവും മനോഹരമായ കളിയായാണെങ്കിലും കളിയെക്കുറിച്ചോ, കളിക്കാരെക്കുറിച്ചോ എഴുതാനല്ല ഈ ബ്ലോഗ് , മറിച്ച് ഈ കളിയുമായി ബന്ധപ്പെട്ട മറ്റുവാര്‍ത്തകളെ ശേഖരിച്ചുവെക്കാനുള്ള ഒരിടം. സ്പോര്‍ട്ട്സ് പ്രേമികളെ മാത്രമല്ല, സാഹിത്യകാരന്മാരേയും സംഗീതഞ്ജരേയും ചിത്രകാരന്മാരേയും ഡിസൈനര്‍മാരേയും ഇത്രയധികം പ്രചോദിപ്പിക്കുന്ന മറ്റൊരു കളിയില്ല. രസകരമായ അത്തരം വാര്‍ത്തകള്‍ ആ ബ്ലോഗില്‍ ശേഖരിക്കാനാണുദ്ദേശ്യം.
-Lemon Design
>>കൂടുതല്‍ ഇവിടെ
കാനറികളും ആനറികളും...
വേനല്‍ക്കാലം
-ജ യേ ഷ്
>>കൂടുതല്‍ ഇവിടെ
അന്നവിചാരം മുന്നവിചാരം
ഇനി നമുക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അന്നം എന്ന കവിത ഒന്ന് പരിചയപ്പെടാം. അതും കവി തന്നെ പാടിയിരിക്കുന്നു .
-വിദ്യാരംഗം
>>കൂടുതല്‍ ഇവിടെ
സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുടെ സ്വത്വരാഷ്ട്രീയവും
>> സ്വത്വം, സ്വത്ത്, സത്ത്വം തുടങ്ങിയ വാക്കുകള്‍ ശീതീകരണപെട്ടിയില്‍നിന്ന് പുറത്തുകടന്ന് ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്വത്തിനെക്കുറിച്ചും സത്ത്വത്തെക്കുറിച്ചും എത്രവേണമെങ്കിലും ആര്‍ക്കും സംസാരിക്കാം. ഒരു വിലക്കുമില്ല. എന്നാല്‍ 'സ്വത്വ'ത്തിന്റെ സ്ഥിതി അതല്ല. 'തനിക്കു താന്‍ മതിയെന്നുള്ള സ്ഥിതി, തന്‍േറതെന്ന ഭാവം, മമത എന്നിങ്ങനെയുള്ള പഴയ അര്‍ഥങ്ങളെയൊക്കെയും അതിവര്‍ത്തിച്ച്, 'സ്വത്വം' എന്ന വാക്ക് മലയാളഭാഷയില്‍ പുതിയ അര്‍ഥങ്ങള്‍ സംഭരിച്ച് സ്വയം ശക്തിപ്പെടുകയാണ്. പുതിയ ആകാശങ്ങള്‍ തേടി പറക്കാന്‍ അതിപ്പോള്‍ ചിറകു വിടര്‍ത്തുകയാണ്. ആരൊക്കെ ഇനി എന്തൊക്കെ പറഞ്ഞാലും അതിനിനി, പണ്ടേപോലെ ശബ്ദകോശങ്ങളുടെ ശ്മശാനങ്ങളില്‍ അന്തിയുറങ്ങാന്‍ കഴിയില്ല. അതിപ്പോള്‍ ചെരിപ്പിടാതെ, കുടപിടിക്കാതെ, തെരുവില്‍, തല്ലുകൊണ്ട്, വിരണ്ട് നില്‍ക്കുകയാണ്. ലിംഗം, ഭാഷ, നിറം മതം, ജാതി തുടങ്ങി വ്യത്യസ്ത തരത്തിലുള്ള വേര്‍തിരിവുകളൊക്കെ അവസാനിച്ച്, കലര്‍പ്പിന്റെ കറപുരളാത്ത 'ശുദ്ധമനുഷ്യര്‍' ജനിച്ചുകഴിഞ്ഞെന്ന് തോന്നുംവിധം സ്വത്വസംവാദം സ്തംഭിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എനിക്കെന്റെ മുരിങ്ങമരത്തിന്റെ ചോട്ടില്‍നിന്ന് മാത്രമേ നക്ഷത്രങ്ങള്‍ കാണാന്‍ കഴിയൂ എന്ന് പറഞ്ഞ ചെറുകാടിനും ഇനി 'നിന്റെയൊരു 'സങ്കുചിത' മുരിങ്ങാച്ചുവട്' എന്ന്പറഞ്ഞ് സ്വത്വവിരുദ്ധ വാദികള്‍ ശിക്ഷവിധിച്ചേക്കും! << -
>>കൂടുതല്‍ ഇവിടെ
ഓര്‍മ്മകള്‍ മരിക്കുമോ ?
ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന
മന്ത്രവാഹിനികളല്ലോ ഓര്‍മ്മകള്‍.
ഓര്‍ത്താല്‍ വിരുന്നു വരും
ഈ ഓര്‍മ്മകള്‍
ഓര്‍ക്കാതിരുന്നാല്‍ അകന്നു പോകും
ഒരന്യനെ പോലെ.
-
മണ്ടിപ്പെണ്ണും അവളുടെ മകളും
എന്റെ മുന്‍പിലിരിക്കുകയാണ് ഒരു ഫുള്‍ ബോട്ടില്‍ "കോണ്ടെസ്സാ" റം!
തൊട്ടു നക്കാനുള്ള വെളുത്തുള്ളി അച്ചാറും കൊറിക്കാനുള്ള നേന്ത്രക്കായ വറുത്തതും അടുത്തു വച്ചിരിക്കുന്നു. !!
ഭാര്യ അടുക്കളയില്‍ ഫ്രൈയിംഗ് പാനില്‍ നിന്നും പച്ചമുളകും സവോളയും കറിവേപ്പിലയും ചേര്‍ത്ത മൊരിഞ്ഞ പക്കുവട വറുത്തു കോരുന്നു...!!!
തൊട്ടു നക്കാനുള്ള വെളുത്തുള്ളി അച്ചാറും കൊറിക്കാനുള്ള നേന്ത്രക്കായ വറുത്തതും അടുത്തു വച്ചിരിക്കുന്നു. !!
ഭാര്യ അടുക്കളയില്‍ ഫ്രൈയിംഗ് പാനില്‍ നിന്നും പച്ചമുളകും സവോളയും കറിവേപ്പിലയും ചേര്‍ത്ത മൊരിഞ്ഞ പക്കുവട വറുത്തു കോരുന്നു...!!!
മഴ തകര്‍ത്തു പെയ്യുകയാണ്...
സോഫയില്‍ ചാരിക്കിടന്നു മഴ ആസ്വദിച്ചു കൊണ്ട് ഗ്ലാസ്സില്‍ നിന്നും കൊണ്ടെസ്സാ അല്പാല്‍പ്പമായി സിപ്പ് ചെയ്തു കുടിക്കുകയാണ് ഞാന്‍..
-
കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.
എന്നെ മറന്ന് പോയതാണോ നിങ്ങൾ?
അതോ ഈ ആൾക്കൂട്ടത്തിൽ എന്റെ മുഖം കാണാതെ പോയതോ?
നിങ്ങൾ കേട്ട് കോരിത്തരിച്ച പാട്ടുകളിലും ,നിങ്ങൾ നിലപാടുകൾ മാറ്റിച്ചവുട്ടിയ കഥകളിലും ഞാൻ എവിടെയായിരുന്നു?
ഒരു പാണനും എന്നെ കാണാൻ മാത്രം അമ്പാടിയിലോ പുത്തൂരം വീട്ടിലോ വന്നില്ല.
അവർ വരാറുണ്ടായിരുന്നു.,പലരേയും കാണാൻ.
അവർ വന്നു,പാടി,പുകഴ്ത്തി കോടിമുണ്ടും അരിയും വാങ്ങി വയറുനിറച്ചുണ്ട് പോയി.
ഇന്നും വലിയ പന്തലിൽ സദ്യയ്ക്കിടെ ആരും അന്വേഷിച്ച് വന്നില്ല എന്നെ.
ഓ ഇവൾ പതിവു പരാതിക്കെട്ട് അഴിക്കുന്നു എന്ന് കരുതി അല്ലേ?
-
-
നിമിഷങ്ങൾ | Instants
എനിക്കെന്റെ ജിവിതം വീണ്ടും ജീവിക്കാനാവുമെങ്കിൽ
അടുത്തതവണ ഞാൻ കൂടുതൽ തെറ്റുകൾ ചെയ്യാൻ ശ്രമിക്കും
അത്രയധികം പൂർണനായിരിക്കാൻ ബദ്ധപ്പെടാതെ
ഞാൻ കൂടുതൽ വിശ്രാന്തനാവും
ഇപ്പോഴുള്ള എന്നേക്കാൾ -
മുഴുവൻ ഞാനായിരിക്കും ഞാൻ.
കുറച്ചുമാത്രം കാര്യങ്ങളിൽ ഗൌരവിയാവും
കുറച്ചുമാത്രം വൃത്തിയുള്ളവനാവും
കൂടുതൽ എടുത്തുചാട്ടക്കാരനാവും
കൂടുതൽ യാത്രകൾ പോകും
കൂടുതൽ അസ്തമയസൂര്യന്മാരെ കാണും
കൂടുതൽ പർവതങ്ങൾ കയറും
കൂടുതൽ പുഴകളിൽ നീന്തും
ഇനിയും പോയിട്ടില്ലാത്ത
-സനാതനന്‍>>കൂടുതല്‍ ഇവിടെ
ഏതു വഴി
അടച്ചിട്ടുണ്ട്.
വായു രൂപമാര്‍ന്ന
ജഡങ്ങളുമില്ല.
-
കന്യാകുമാരിയിലെ കവിത...
ഓഫീസിലെ ജോലി തിരക്കുകളില്‍ നിന്നും, മലയാളിയുടെ അലസതയെ തഴുകി ഉണര്‍ത്തുന്ന ഇടവപ്പാതി മഴയില്‍ നിന്നും ഒരു ചെറിയ ഒളിച്ചോട്ടം. കേരളത്തിന്റെ നഷ്ട സൌന്ദര്യം ആയ പദ്മനാഭപുരം കൊട്ടാരവും കന്യാകുമാരിയും ഉള്ളപ്പോള്‍ പറ്റിയ വേറെ സ്ഥലം തേടി സമയം കളയേണ്ട കാര്യം ഇല്ലല്ലോ. മനസ് അറിഞ്ഞ പോലെ, പ്രകൃതിയുടെ അനുഗ്രഹാശിസുകളോടെ ഒരു യാത്ര. തെക്കന്‍ കേരളം ഇടവപ്പാതിയില്‍ കുതിരുംബോളും വഴി നീളെ വെയില്‍ ചൊരിഞ്ഞു പ്രകൃതി തന്റെ ഭാഗം ഭംഗിയാക്കി.
കേരളീയ വസ്തു വിദ്യയുടെ നേര്‍ കാഴ്ച ആണ് നാനൂറു വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കം ഉള്ള ഈ കൊട്ടാരമുത്തച്ഛന്‍. മാര്‍ത്താണ്ഡ വര്‍മയിലും, ധര്‍മ രാജയിലും വര്‍ണിച്ചിരിക്കുന്ന ചരിത്ര മുഹൂര്തങ്ങള്‍ക്ക് ഈകൊട്ടാരം ആണ് സാക്ഷ്യം വഹിച്ചത്.
-അനൂപ് സുനന്ദന്‍
>>കൂടുതല്‍ ഇവിടെ
ജലകീയം
പിഴുതെറിഞ്ഞ്
ഇന്പമുള്ള
ഈ മഴയിലേക്കിറങ്ങിവരിക
കാഴ്ചയുടെ
വസ്ത്രങ്ങളഴിച്ചുവച്ച്
നേരിന്‍റെ സ്ഫടികതയില്‍
ഝഷകരൂപമാവുക
വരുണഭാവത്തിന്‍റെ
-
4 comments:
ശ്രുതിലയതിന്റെ പുതിയസംരഭത്തിനു എല്ലാ വിധ ആശംസകളും , ഭാവുകങ്ങളും നേരുന്നു ...ഇനി ഓര്‍ക്കുട്ട് ഇല്ലെലുല്‍ ബ്ലോഗ്ഗ് വഴി പുതിയ പ്രതിഭകള്‍ എത്തട്ടെ ...........
ശ്രുതിലയതിന്റെ പുതിയസംരഭത്തിനു എല്ലാ വിധ ആശംസകളും , ഭാവുകങ്ങളും നേരുന്നു ...ഇനി ഓര്‍ക്കുട്ട് ഇല്ലെലുല്‍ ബ്ലോഗ്ഗ് വഴി പുതിയ പ്രതിഭകള്‍ എത്തട്ടെ ...........
ശശിധരന്‍ മാഷിനെക്കുറിച്ചുള്ള ലേഖനം ഉചിതമായി. അഗ്നി സ്ഫുരിക്കുന്ന വാക്കുകളാല്‍ ധന്യമാണ് അദ്ദേഹത്തിന്‍റെ കവിതകള്‍. കാലാതിവര്‍ത്തിയും. അത്ഭുതാവഹമായ പ്രതിഭയാല്‍ സമ്പന്നമാണ് അദ്ദേഹത്തിന്‍റെ ഓരോ വരികളും.
ശ്രുതിലയം വാര്‍ത്തകള്‍ കൊടുത്തതിന് ബ്ലോത്രത്തിനു നന്ദി...
Post a Comment