FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

തൊടുപുഴ മുഖം മിനുക്കുന്നു

Friday

തൊടുപുഴ മുഖം മിനുക്കുന്നു


തൊടുപുഴയിലെ ബ്ലോഗേഴ്സ് മീറ്റ്‌ ലോഗോ തയ്യാറായി കഴിഞ്ഞു ..മീറ്റിന്റെ ഒരുക്കങ്ങള്‍ നന്നായി പുരോഗമിക്കുകയാണ് എന്ന് മീറ്റിന്റെ സംഘാടകരായ പാവപ്പെട്ടവനും ഹരീഷ് തൊടുപുഴയും ബ്ലോത്രത്തോട്‌ പറഞ്ഞു .തൊടുപുഴ മീറ്റിന്റെ ലോഗോ
http://3.bp.blogspot.com/_Z0DVyvH9O7E/TA_HS5fKL7I/AAAAAAAAAWs/Oe_ukG2fik4/s1600/bloggers+meet.jpg


നിങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍, താഴെ കാണുന്ന കോളത്തിലെ കോഡ് കോപ്പി ചെയ്തെടുത്ത് നിങ്ങളുടെ ബ്ലോഗിലെ HTML /Javascript കോളത്തില്‍ പേസ്റ്റ് ചെയ്തു സേവ് ചെയ്യുക.
ബ്ലോഗ്‌ മീറ്റിന്റെ വിജയത്തിനായി എല്ലാവരും അണിചേരുക ,സൗഹൃദങ്ങള്‍ നമ്മുക്ക് പുതുക്കാം .
മീറ്റിനെ കുറിച്ച് ഇനിയും അറിയാത്തവരെ നിങ്ങള്‍ അറിയിക്കുവാന്‍ ശ്രമിക്കുമല്ലോ.ഇനിയും വരുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ അറിയിക്കുക .നമ്മുക്ക് തൊടുപുഴ ഒരു സ്നേഹതീരമാക്കാം ..


തൊടുപുഴ മീറ്റ്‌ കൌണ്ട് ഡൌണ്‍:

http://upload.wikimedia.org/wikipedia/commons/thumb/e/e2/PA-56.svg/600px-PA-56.svg.png


56 ദിവസങ്ങള്‍ മാത്രം ബാക്കി .......

http://www.quarryvillelibrary.org/quarryville/lib/quarryville/18553-Clipart-Illustration-Of-A-Group-Of-Black-People-Seated-And-Holding-A-Meeting-At-A-Round-White-Conference-Table-In-A-Room-With-Yellow-Or-Orange-Carpet.jpg

ബ്ലോഗ്‌ മീറ്റിന്റെ ലോഗോ

പ്രിയപ്പെട്ടവരേ
തൊടുപുഴ ബ്ലോഗ്‌ മീറ്റിന്റെ ലോഗോയുടെ HTML ബ്ലോഗ്‌സൈഡ് ബാറില്‍ കൊടുത്തുണ്ട് . എല്ലാ ബ്ലോഗ്ഗര്മാരും ഇത് അവരവരുടെ ബ്ലോഗ്ഗില്‍ കോപ്പി ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു


-
>>കൂടുതല്‍ ഇവിടെബ്ലോത്രം വാരാന്തപതിപ്പ് ഒരുങ്ങുന്നു ...
ചില സാങ്കേതിക കാരണങ്ങള്‍ മൂലം മുടങ്ങിയ വാരാന്തപതിപ്പ് ഞാറാഴ്ച മുതല്‍ വീണ്ടും തുടങ്ങുന്നു .... കാത്തിരിക്കുക..

http://www4.picturepush.com/photo/a/3605152/640/3605152.jpg

'
സാംബാ ബീറ്റ്സ് '


ഫിഫ വേള്‍ഡ് കപ്പ്‌ ആവേശം നിങ്ങളില്ലേക്ക് ആഫ്രിക്കയില്‍ നിന്നും ബ്ലോത്രം എത്തിക്കുന്നു .പ്രമുഖ ബ്ലോഗ്ഗര്‍ ആയ ബോണ്‍സ് ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി തത്സമയം അവിടുത്തെ വാര്‍ത്തകളും വിശേഷങ്ങളുംറിപ്പോര്‍ട്ട്‌ ചെയ്യുന്നു ... പുതിയ പംക്തി- 'സാംബാ ബീറ്റ്സ് '
അയോബാ!!!!!!
ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ്
യോബാ എന്നാല്‍ ത്രസിപ്പിക്കുന്ന എന്തോ കണ്ടു നടത്തിയ പ്രതികരണം എന്നര്‍ത്ഥം. ഇവിടെ എല്ലാവരും അയോബായിലാണ്.എനിക്കും വേണം ഒരു വുവുസേല .. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോള്‍ ഭാര്യയുടെ വക. അതിനു ഭയങ്കര വിലയാവും എന്നൊക്കെ പറഞ്ഞു നോക്കി. എവിടെ?. ഇല്ല വേലക്കാരി മരിയ പറഞ്ഞത് 30 രാണ്ടാണ് എന്നാണ്.വാങ്ങിത്തരാന്‍ പറ്റില്ലേല്‍ ഞാന്‍ മരിയയെ ഫോണ്‍ ചെയ്തു വാങ്ങി വരാന്‍ പറഞ്ഞോളാം.
http://viviennemackie.files.wordpress.com/2009/08/vuvuzela2.jpg
ഇനി വീട്ടിലും കൂടി ഒരു ഊതിന്റെ കുറവേ ഉള്ളു.. ഇന്നലെ തൊട്ടു ഇവിടെ മുഴുവന്‍ ചുറ്റും വുവുസേലകളുടെ ശബ്ദം ആണ്. ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ മുന്നിലെ കാറിലെ സായിപ്പ് ഡ്രൈവേര്‍സ് സീറ്റില്‍ ഇരുന്നു ഓരോ റെഡ് സിഗ്നലിലും തന്റെ വുവുസേല എടുത്തു ഊതുന്നത്‌ കണ്ടു. വുവുസേല ഇവിടുത്തെ ഫുട്ബോള്‍ സംസ്കാരത്തിന്റെ ഭാഗമാണ്. അത് കൊണ്ടാണ് പല ടീമുകള്‍ പരാതിപെട്ടിട്ടും ചെവിക്കു ദോഷമാണ് എന്ന് വിദഗ്ദര്‍ വിധിയെഴുതിയിട്ടും അത് നിരോധിക്കുന്നതിനെ കുറിച്ച് ഫിഫ ഒന്നും മിണ്ടാത്തത്. കാരണം ഓരോ ഫുട്ബോള്‍ പ്രേമിയുടെയും ശരീരത്തിന്റെ ഒരവയവം എന്ന പോലെ ഇത് ഒട്ടിയിരിക്കുന്നു. ഇതില്‍ നിന്ന് ഒരു രാജ്യത്തിനും രക്ഷയില്ല. അത് തീര്‍ച്ച!


ഇന്ന് ജോലിസ്ഥലത്ത് ചര്‍ച്ച മുഴുവന്‍ ഇന്നലത്തെ സംഗീതനിശയെ കുറിച്ചും ഇന്ന് നടക്കുന്ന കളികളെ കുറിച്ചും ആയിരുന്നു. സോമാലിയന്‍ ഗായകന്‍ ആയിരുന്ന കെ നാന്റെ പാട്ടിനെ പറ്റിയായിരുന്നു എല്ലാവരും പറഞ്ഞത്. ഷക്കീറയുടെ പാട്ടിന്റെ ഇടയില്‍ മുങ്ങിപോയ ആ പാട്ട് ഇന്നലത്തെ നിശയില്‍ കേട്ടപ്പോള്‍ ആണ്..വാക്ക വാക്കയെക്കാള്‍ മാധുര്യമുള്ളതാണ് എന്ന ബോധ്യം എല്ലാവര്‍ക്കും പെട്ടന്നുണ്ടായ പോലെ തോന്നി.


പാട്ടിനെകുറിച്ച് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് സ്കൂളില്‍ പഠിച്ചിരുന്ന കാലത്തെ ചില ഫുട്ബോള്‍ ഓര്‍മ്മകള്‍ ആണ്. ഫുട്ബോളില്‍ ഞങ്ങളുടെ കേന്ദ്രിയ വിദ്യാലയ സ്കൂള്‍ പൊതുവേ ദുര്‍ബലരായിരുന്നു. വോളിബോളിലും കബഡി, ക്രിക്കറ്റ്‌ തുടങ്ങിയവയില്‍ നല്ല ശക്തരും. എറണാകുളം നഗരത്തിന്റെ ചുറ്റുമുള്ള കേന്ദ്രിയ വിദ്യാലയങ്ങളില്‍ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ് ടീമായിരുന്നു ഏറ്റവും ശക്തര്‍ . എല്ലാവര്‍ഷവും കേരളത്തിലെ കേന്ദ്രിയ വിദ്യാലയങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരങ്ങള്‍ 1991 ല്‍ പാലക്കാടു ഒലവക്കോട് ഹേമാംബിക നഗറിലെ സ്കൂളില്‍ വച്ചായിരുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഞങ്ങളുടെ സ്കൂളും അവിടെ പങ്കെടുക്കാന്‍ ചെന്നു. സ്കൂളില്‍ നിന്ന് സ്വതന്ത്രമായി വല്ലപ്പോഴും കിട്ടുന്ന സന്ദര്‍ഭങ്ങള്‍. കൂടെയുള്ളത് ഒരു സാര്‍ മാത്രം. ആദ്യ ദിവസത്തെ മത്സരങ്ങള്‍ക്ക് ശേഷം രാത്രിയായപ്പോള്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ സ്കൂളിലെ വേന്ദ്രന്മാരായ താരങ്ങള്‍ വന്നു ഞങ്ങളോട് ചോദിച്ചു സിനിമ കാണാന്‍ വരുന്നോന്നു. അങ്ങനെ അന്ന് രാത്രി സെക്കന്റ്‌ ഷോ കാണാന്‍ പോയി എല്ലാവരുമായി. സാറിനോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണു ഓര്‍മ്മ. കളിയും കഴിഞ്ഞു സെക്കന്റ്‌ ഷോക്ക് പോയാല്‍ എന്താവും അവസ്ഥ എന്ന് നന്നായി തിരിച്ചറിഞ്ഞു. നാടോടികാറ്റ് ആയിരുന്നു എന്ന് തോന്നുന്നു. നല്ല വൃത്തിയായി ആ ഓല മേഞ്ഞ സിനിമ കൊട്ടകയില്‍ രണ്ടു മൂന്നു ടീമുകള്‍ കിടന്നുറങ്ങി. നല്ല റസ്റ്റ്‌ എടുത്തു പുറത്തു വരുമ്പോള്‍ പന്ത്രണ്ടു മണിയായി എന്ന് തോന്നുന്നു. തിരിച്ചു പോകാന്‍ നടന്നു പോകണം. നടന്നു പോകുമ്പോള്‍ ബോറടി മാറ്റാന്‍ പാട്ട് പാടാം എന്ന് പറഞ്ഞത് ഞങ്ങളുടെ ഗ്രൂപ്പില്‍ ആരോ ആയിരുന്നു. അങ്ങനെ ഏതൊക്കെയോ പാട്ടുകള്‍ കൊണ്ട് തുടങ്ങി. നന്നായി ഉറങ്ങുന്ന ഒരു പാലക്കാടന്‍ ഗ്രാമത്തിനെ പതുക്കെ പതുക്കെ ഉണര്‍ത്തി ഞങ്ങള്‍ നടന്നു പോയി. കുറെ ദൂരം ചെല്ലുമ്പോഴേക്കും കുറച്ചു വീടുകളില്‍ വെട്ടം തെളിയും, ചിലയിടത്ത് നിന്ന് ആളുകള്‍ പുറത്തേക്കു നോക്കും, ആദ്യമായി ആയിരിക്കും ഇങ്ങനെ ഒരു പരിപാടി പലരും കാണുന്നത് എന്ന് തോന്നി. ഒരു മൂന്നാല് കിലോമീറ്റര്‍ പോകേണ്ടിയിരുന്നതിനാല്‍ പാട്ടിന്റെ സ്റ്റോക്ക്‌ തീര്‍ന്നു. അങ്ങനെ ഇരുന്നപ്പോള്‍ ആണ് പോര്‍ട്ട്‌ട്രസ്റ്റ് സ്കൂളുകാര്‍ ഭരണി പട്ടു തുടങ്ങിയത്. ആദ്യമായി കേട്ടത് കൊണ്ട് ഞങ്ങള്‍ കുറച്ചു പേര്‍ക്ക് കൂടെ പാടണമോ അതോ മാറി നടക്കണമോ എന്ന സംശയം. പക്ഷെ ഒരു കാര്യം മനസ്സിലായി. പാട്ടിന്റെ വരികള്‍ മാറിയതോടെ ലൈറ്റ് കത്തുന്ന വീടുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു! ഓര്‍മ്മയില്‍ അങ്ങനെ ഒരു ഫുട്ബോള്‍ കാലം!

ഇന്നലെ നടന്ന സംഗീതനിശ കാണാത്ത ആരും ഇവിടെ ഉണ്ടായിരുന്നില്ല. പ്രസിഡന്റ്‌ ജേക്കബ്‌ സുമ, ആര്‍ച്ബിഷപ്‌ ഡെസ്മണ്ട് ടുട്ടു തുടങ്ങി പ്രമുഖര്‍ സംഗീത നിശയില്‍ വന്നിരുന്നു. ആര്‍ച് ബിഷപ്‌ ടുട്ടു പറഞ്ഞത് വളരെ ശ്രദ്ധേയമാണ്.

"നിങ്ങള്‍ ഈ ലോകകപ്പിന് നന്ദി പറയേണ്ടത് നെല്‍സണ്‍ മണ്ടേലയോടാണ്. അതെ പോലെ എല്ലാ ആഫ്രിക്കക്കാരും നന്ദി ലോകത്തോട്‌ നന്ദിപറയുന്നു. ഒരു ഭംഗിയില്ലാത്ത പുഴുവായ ആഫ്രിക്കയെ സുന്ദരിയായ ചിത്രശലഭാമാക്കി മാറ്റാന്‍ സഹായിച്ചതിന്. മനുഷ്യന്റെ കളിതോട്ടിലാണ് ആഫ്രിക്ക. ലോകത്തെ എല്ലാവരും ആഫ്രിക്കക്കാരാണ്. "

ഇരുണ്ട ഭൂഖണ്ഡം എന്നും ദാരിദ്ര്യകൂമ്പാരം എന്നും എന്ന് വിശേഷിപ്പിക്കപെടുമ്പോഴും ഇങ്ങനത്തെ ആഘോഷങ്ങള്‍ ഈ ഭൂഖണ്ടത്തിനും ലോകത്തോടൊപ്പം നില്‍ക്കാന്‍ കെല്പുണ്ട് എന്ന് ഇടയ്ക്കിടെ തെളിയിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട കോളോണിയല്‍ ചൂഷണവും കറുത്തവര്‍ഗക്കാരന്‍ എന്നാല്‍ അടിമവേല ചെയ്യിക്കേണ്ട മൃഗമാണ് അത് കൊണ്ട് അവനെ കാലികളെ പോലെ കച്ചവടം ചെയ്യാം എന്നുമുള്ള ധാരണകള്‍ മാറ്റി മാറുന്ന ലോകത്തിനൊപ്പം മത്സരിക്കാനും അവസരങ്ങള്‍ ഒരുക്കാനും ആഫ്രിക്കക്കു കഴിയുമെന്നും ഈ ലോകകപ്പ് തെളിയിക്കട്ടെ. ഇത് കൊണ്ട് ഇവിടുത്തെ പട്ടിണി മാറുമെന്നോ ആളുകള്‍ ഉദ്ധരിക്കപെടുമെന്നോ തോന്നുന്നില്ലെങ്കിലും ഇതൊരു പ്രതീക്ഷയാണ് ഓരോ ആഫ്രിക്കക്കാരനും.

http://fc04.deviantart.net/fs47/f/2009/172/3/3/FIFA_2010_Official_Cover_by_CristianoRonaldo17.png

മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ്‌ കിട്ടാത്തവര്‍ക്കും ആഘോഷത്തോടെ അത് കാണാനുള്ള അവസരങ്ങള്‍ ആണ് ഫിഫ ഒരുക്കിയിട്ടുള്ള ഫാന്‍ പാര്‍ക്കുകള്‍ . എല്ലാ നഗരങ്ങളിലും വലിയ സ്ക്രീനില്‍ മത്സരങ്ങള്‍ കാണുവാനും അതോടൊപ്പം സംഗീതവും നൃത്തവും എല്ലാം അടങ്ങിയ ഫാന്‍ പാര്‍ക്കുകള്‍ ആളുകളുടെ ഇടയില്‍ വളരെ ജനപ്രിയമാണ്. പാവപെട്ടവര്‍ താമസിക്കുന്ന ടൌണ്‍ഷിപ്പുകളില്‍ ആണ് ഈ ഫാന്‍ പാര്‍ക്കുകള്‍ ഏറെയും. ടീവീ ഇല്ലാത്ത പാവങ്ങള്‍ക്കും ഈ ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ ഒരവസരം. പ്രിട്ടോറിയയില്‍ ഈ ഫാന്‍ പാര്‍ക്ക്‌ സെന്റുരിയന്‍ ക്രിക്കറ്റ്‌ ഗ്രൌണ്ട് ആണ്. ഇതാണ് മുപതിനായിരത്തോളം ആളുകള്‍ക്ക് വലിയ സ്ക്രീനില്‍ കളികാണാന്‍ സൗകര്യം അവിടെ ഒരുക്കിയിരിക്കുന്നു. കൂടെ ജോലി ചെയ്യുന്ന കറുത്ത വര്‍ഗക്കാരനും കടുത്ത ഫുട്ബോള്‍ പ്രേമിയും നല്ലൊരു കളിക്കാരനുമായ ഗാര്‍ലാന്ദ് മോര്‍ ഇന്ന് രാവിലെ കണ്ടപ്പോള്‍ ആവെശതിമിര്‍പ്പിലായിരുന്നു. ടിക്കറ്റ്‌ എടുത്തില്ല എന്നും ഫാന്‍ പാര്‍ക്കില്‍ കളി കാണാന്‍ പോവുകയാണെന്നും പറയുമ്പോള്‍ ബഫാന ബഫാന കഴിഞ്ഞാല്‍ അര്‍ജെന്റീന എന്ന് പറയുന്ന ഗാര്‍ലാന്ദ്ന്റെ മുഖത്തെ പ്രകാശം കാണേണ്ടതാണ്.

ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം കിക്കോഫിന്..


ഇന്ന് രണ്ടു മത്സരങ്ങള്‍. ബഫാന ബഫാനയും മെക്സിക്കോയും തമ്മില്‍ ആദ്യ മത്സരവും തുടര്‍ന്ന് മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വെയും ഫ്രാന്‍സും തമ്മില്‍ .

നല്ല ഫോമിലുള്ള സൗത്ത് ആഫ്രിക്ക അവരുടെ കാണികളുടെയും ഊതുന്നു വുവുസേലകളുടെയും പിന്തുണയോടെ ആദ്യ മത്സരത്തില്‍ ഒരു അട്ടിമറി നടത്തുമെന്നാണ് പൊതുവേയുള്ള വിശ്വാസം. മെക്സിക്കോ നല്ല ടീമാണ് പക്ഷെ മുന്‍‌തൂക്കം സൗത്ത് ആഫ്രിക്കക്കു തന്നെയെന്നു പറയാതെ വയ്യ. സൗത്ത് ആഫ്രിക്ക 2-1 വിജയിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

കണ്ണ് തെറ്റാതെ നോക്കിയിരിക്കുക ഇവരുടെ പ്രകടനത്തെ !

മെക്സിക്കോയുടെ നമ്പര്‍ 17 Giovani DOS SANTOS ,18 Andres GUARDADO, 10 Cuauhtemoc BLANCO , 14 Javier HERNANDEZ

സൗത്ത് ആഫ്രിക്കയുടെ നമ്പര്‍ 9 Katlego MPHELA , 11 Teko MODISE , 8 Siphiwe TSHABALALA, 10 Steven PIENAAR

രണ്ടാം മത്സരത്തില്‍ ഉറുഗ്വേ അവസാനമായി ക്വാളിഫൈ ചെയ്ത ടീമുകളില്‍ ഒന്നാണ് എങ്കിലും വളരെ നല്ല ടീമാണ്. ഫ്രാന്‍സിന്റെ പ്രശ്നം എന്താണെന്ന് കളി കാണുമ്പോള്‍ പറയാം. ഒരുപക്ഷെ നല്ല രീതിയില്‍ മുന്നോട്ടു പോകാന്‍ സാധ്യതയുള്ള ഒരു ടീമാണ് ഫ്രാന്‍സ്. ഒരു സമനില അല്ലെങ്കില്‍ ഫ്രാന്‍സിനു 1-0 വിജയം ആണ് ഞാന്‍ കാണുന്നത്.

ഇവരെ ശ്രദ്ധിക്കുക

ഫ്രാന്‍സ് - 21 Nicolas ANELKA, 7 Franck RIBERY, 12 Thierry HENRY, 8 Yoann GOURCUFF
ഉറുഗ്വേ - 2 Diego LUGANO, 10 Diego FORLAN, 9 Luis SUAREZ

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോത്രം നിങ്ങള്‍ക്കായി കാഴ്ച വെക്കുന്നു..ഒരു സഹായാഭ്യര്‍ത്ഥന (Kathakali-Artist-Seeking-Help)

Kathakali Artist Seeking Help.
ശ്രീ. കലാമണ്ഡലം അച്യുത വാര്യരെ പരിചയമില്ലാത്തവര്‍ കഥകളി ആസ്വാദകരില്‍ അധികമുണ്ടാവില്ല. തെക്കന്‍ കേരളത്തിലെ കഥകളി വാദ്യകലാകാരന്മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കലാകാരനാണ്‌ ശ്രീ. അച്ചുത വാര്യര്‍. ഭാര്യയോടും (ബിന്ദു / 38 വയസ്) രണ്ട് കുട്ടികളോടുമൊപ്പം (ശ്രീരാജ് / 12, അമൃത / 10‍) ആലപ്പുഴയില്‍ കളര്‍കോട്ട് ഇപ്പോളദ്ദേഹം കഴിഞ്ഞുവരുന്നു. ചില സങ്കടകരമായ കാരണങ്ങളാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ്‌ അദ്ദേഹമിന്നുള്ളത്.
-നാട്ടുപച്ച ലിപി ബുക്സ് കഥാമത്സരം
writing-with-pen.jpg
നാട്ടുപച്ചയും ലിപി ബുക്സും ചേര്‍ന്ന് കഥാമത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലുള്ള മൌലിക രചനകള്‍ ജൂണ്‍ 30 നു മുന്‍പ് ലഭിക്കണം. പ്രത്യേക വിഷയമില്ല. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. മത്സരത്തിനയക്കുന്ന കഥകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാവരുത്. മികച്ച രചനകള്‍ക്ക് ലിപി ബുക്സ് നല്‍കുന്ന 10,000/- രൂ‍പയുടെ പുസ്തകങ്ങളാണു സമ്മാനമായി നല്‍കുന്നത്. (5000 , 3000, 2000 രൂപയുടേതാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍). മത്സരത്തിനയക്കുന്ന നിലവാരമുള്ള കഥകള്‍ പ്രസിദ്ധീകരിക്കുവാനുള്ള അവകാശം നാട്ടുപച്ചക്കുണ്ടായിരിക്കുന്നതാണ്. രചനകള്‍ അയക്കേണ്ട വിലാസംemail: contest@nattupacha.com OREditor,
www.nattupacha.com
Newsvalue,
Media Tower,
Cherootty Road,
Calicut.Cell: 984 77 88 99 5
-നാട്ടുപച്ച
>>കൂടുതല്‍ ഇവിടെ

ബ്ലോഗ് കപ്പ് ഫുട്ബോള്‍ 2010

http://www.boolokamonline.com/wp-content/uploads/2010/06/100610-NR-palD_nU62.jpg
ബ്ളോഗറമാര്‍ കളിക്കുന്ന ലോകകപ്പ് വരുന്നു!!!

അഖില ലോക മലയാള ബ്ളോഗറമാരെ, ബ്ളോഗില്‍ ലോകകപ്പ്‌ ഫുട്ബോള്‍ കളിക്കാന്‍ തയ്യാറാവുക.
ലോകകപ്പിനു സൗത്ത് ആഫ്രിക്കയില്‍ നാളെ പന്തുരുളുമ്പോള്‍ മുതല്‍ നിങ്ങള്‍ക്കും കളിക്കാം.
അതിനായി ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ലോക കപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളില്‍ നിങ്ങളുടെ ഫേവറിറ്റ് ടീമുകളായി മൂന്നു ടീമുകളെ കമന്റിലൂടെ പ്രഖ്യാപിക്കാം. ബ്ളോഗ് ലോകകപ്പില്‍ നിങ്ങള്‍ ഈ മൂന്നു ടീമുകളുടെയും മാനേജര്‍ ആയിരിക്കും. നിങ്ങള്‍ തെരെഞ്ഞെടുക്കുന്ന ടീമുകള്‍ യഥാര്‍ത്ഥ ലോകകപ്പില്‍ മുന്നേറുന്നതനുസരിച്ചു നിങ്ങളുടെ പോയിന്റു നിലയും മുന്നേറിക്കൊണ്ടിരിക്കും.
ടൂര്‍ണമെന്റ് തുടങ്ങിയ ശേഷം ഒരിക്കല്‍ തെരെഞ്ഞെടുത്ത ടീമുകളെ മാറ്റാന്‍ അവസരമുണ്ടാകില്ല.
- ബൂലോകം ഓണ്‍ലൈന്‍
>>കൂടുതല്‍ ഇവിടെ

ഭൂഗോളം ഇനി പന്തോളം

കാത്തിരിപ്പ് അവസാനിച്ചു. ഇനി അതിര്‍ത്തികളും ദേശങ്ങളും വര്‍ണവ്യത്യാസവുമില്ലാത്ത 30 ദിനരാത്രങ്ങള്‍. കരുത്തിന്റെയും സാഹസികതയുടെയും മാന്ത്രികതയുടെയും ചുവടുകളുമായി ലോകം കാറ്റുനിറച്ച ജബുലാനിക്കു പിന്നാലെ പായും. അതോടെ കാല്‍പ്പന്തു ജ്വരത്തിനു തീ കൊളുത്തുകയായി.
ആഫ്രിക്കന്‍ വന്‍കരയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്‌ബോളിന് ഇന്നു കിക്കോഫ്. വിജയദാഹവുമായി 32 ലോകരാജ്യങ്ങള്‍ ഇന്നുമുതല്‍ ദീര്‍ഘചതുരത്തിനുള്ളില്‍ പോരടിച്ചു തുടങ്ങും. ഒമ്പതു നഗരങ്ങളിലെ പത്തു വേദികളിലായി 64 മത്സരങ്ങള്‍. ജൂലൈ 11നു ജൊഹാന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഇവരില്‍ ഒരാള്‍ ലോകത്തിന്റെ നെറുകയിലെത്തുവരെ ഇനി ആവേശത്തിന് അതിരില്ല.
ദക്ഷിണാഫ്രിക്കയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലോകമെമ്പാടമുളള ആരാധകരും പോരാട്ടങ്ങള്‍ നെഞ്ചിലേറ്റാന്‍ സജ്ജരായിക്കഴിഞ്ഞു. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇന്നു മെക്‌സിക്കോയെ നേരിടുന്നതോടെയാണ് ഫുട്‌ബോള്‍ലോകം ഉണരുക. എട്ടു ഗ്രൂപ്പുകളില്‍ നിന്ന് രണ്ടു ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറില്‍ കടക്കും. ഗ്രൂപ്പ് തല മത്സരങ്ങള്‍ ഈ മാസം 22ന് അവസാനിക്കും.
-

‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....

ദക്ഷിണാഫ്രിക്കന്‍ ഗ്രൌണ്ടുകളില്‍ ‘ജുബുലാനി’ ഉരുണ്ടു തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.നമ്മുടേ നാട്ടിലെ ആവേശം കണ്ടാല്‍ ഇന്ത്യ എത്രയും പെട്ടെന്ന് ഒന്ന് യോഗ്യത നേടിയെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.ഫ്ലക്സ് ബോഡുകള്‍ അത്രയും മലീമസമാക്കിയിരിക്കുന്നു നമ്മുടേ കവലകളെ.ഇന്ത്യ യോഗ്യത നേടിയാല്‍ ഇക്കണ്ട അണ്ടന്റേയും അടകോടന്റേയും പതാകകളും ഫ്ലക്സ് ബോഡുകളും നമ്മുടെ കവലകളില്‍ ഇടം പിടിക്കില്ലായിരുന്നു.ഫുട്ബാള്‍ കമ്പം മുറുകിയവരാണ് മലബാറിലെ ഭൂരിഭാഗവും.എന്റെ ഒരു ചെറിയ അനുഭവം ഞാനിവിടെ പങ്കു വയ്ക്കട്ടെ.
-Areekkodan | അരീക്കോടന്‍
>>കൂടുതല്‍ ഇവിടെ

It’s Time for Africa :)

ഒരു ജാതി, ഒരു മതം, ഒരേയൊരു വികാരം- ഫുട്ബോള്‍ ! ലോകത്തെ സമത്വസുന്ദരമാക്കുന്ന, ഹൃദയങ്ങളെ അതിരുകള്‍ക്കപ്പുറത്തേക്കു നയിക്കുന്ന ലോകത്തിന്‍റെ കളിയോടൊപ്പം, പന്തിനൊപ്പം ഇനി ഒരു മാസം.ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കയിലെത്താതെ തന്നെ ലോകം ടെലിവിഷന്‍റെ ഗോള്‍പോസ്റ്റിനുള്ളില്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കും. ആളിക്കത്തുന്ന നെഞ്ചില്‍ ഒരേ ആവേശം, ഒരേ പ്രാര്‍ഥന. കണ്ണീരിനും ആര്‍പ്പു വിളികള്‍ക്കുമെല്ലാം ഒരേ അര്‍ഥം. ലോകം ഒന്നാവുന്ന അപൂര്‍വമായ അനുഭവമാണ് ഫുട്ബോള്‍. കായിക മാമാങ്കമെന്നതിനപ്പുറം ലോകത്ത് ഒരു മതത്തിനും രാഷ്ട്രീയപ്രസ്ഥാനത്തിനും സാധിക്കാത്ത ഒന്ന് സാധ്യമാക്കുന്നു എന്നതുകൊണ്ട് ഫുട്ബോള്‍ വിശുദ്ധമായ മതവും സംസ്കാരവും കലയും കൂടിയാകുന്നു. ആ വിശുദ്ധി കുടിയിരുത്തിയ മനസ്സുകളോടൊപ്പം ഇനിയുള്ള ദിവസങ്ങള്‍…
-ബെര്‍ളി >>കൂടുതല്‍ ഇവിടെ

ഇനി ഉറക്കമില്ലാത്ത രാവുകള്‍

ഇന്നുമുതല്‍ ലോകം ഈ പന്തിലേക്ക് ചുരുങ്ങുകയായി ,
അല്ലെങ്കില്‍ ലോകത്തിന്‍റെ കണ്ണുകള്‍ ഈ പന്തിനു
പിന്നാലെയാവും.32 ടീമുകള്‍ ,736 കളിക്കാര്‍ ,
64 മത്സരങ്ങള്‍ ,30 റഫറിമാര്‍ ,30 ദിനങ്ങള്‍ ,
പതിനായിരം വളന്‍ഡിയന്മാര്‍,കോടാനുകോടി
ഫുട്ബോള്‍ പ്രേമികള്‍ ...............അതേ ഇതൊരാഘോഷമാണ്,
കോടികണക്കിന് ആരാധകരിലേക്ക് ജബുലാനി
(ആനന്ദം കൊണ്ടുവരുന്നവന്‍ ) വരികയാണ് .
-

ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ H
വിളിപ്പേര്: ദ റെഡ് ഫ്യൂറി
കോച്ച്: വിന്‍സെന്റെ ഡെല്‍ ബോസ്‌ക്
ക്യാപ്റ്റന്‍: ഇകെര്‍ കസിയസ്
ഫിഫ റാങ്കിങ്: 2
-

ദൈവമേ ഈ കപ്പ് ഞങ്ങളില്‍ നിന്ന് അകറ്റണമെ

ജോഹന്നസ്ബര്‍ഗില്‍ ജൂണ്‍ 11നു ലോകകപ്പിനു തിരശീല ഉയരുമ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോടില്‍ സമാന്തര ഉദ്ഘാടനചടങ്ങ് നടക്കും. വടക്കന്‍ കേരളം മുഴുവന്‍ ബ്രസീല്‍ അല്ലെങ്കില്‍ അര്‍ജന്റിന എന്ന് രണ്ടായി തിരിഞ്ഞിരിക്കുകയാണു.
എന്‍ എസ് മാധവന്‍ മനോരമയുടെ കിക്കോഫില്‍ എഴുതിയ പോലെ ഫുട്ബാള്‍ സാക്ഷരത വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലത്ത് ലോകകപ്പിനെ പറ്റി എല്ലാവര്‍ക്കും എന്തെങ്കിലും പറയുവാനുണ്ട്‍. കളിയുടെ സൂക്ഷ്മവശങ്ങള്‍ കൂടുതല്‍ തലനാരിഴ ജനം കീറി പരിശോധിക്കുന്നു.
-എം മെര്‍കുഷിയോ I M Mercutio
>>കൂടുതല്‍ ഇവിടെ

ശ്രീശാന്തിന് എന്‍ ഒ സി കൊടുക്കൂ, പ്ലീസ്

ശ്രീശാന്ത് ഇനി കേരളത്തിന് കളിക്കില്ലത്രെ. ഇവിടം മടുത്തു എന്നാണ് പയ്യന്‍സ് പറയുന്നത്. കേരള ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതാണ് പുള്ളി ഹീറ്റാവാന്‍ കാരണം. 'നീ എവിടേലും പോയി കളിക്കെടാ കൊച്ചാ' എന്ന നിലപാടിലാണ് കേരള ക്രിക്കറ്റ് ബോര്‍ഡ്. ഇത് ഇങ്ങനെയൊക്കെ വരും എന്ന് മഹാ ദീര്‍ഘവീക്ഷണനായ ഞാന്‍ മുമ്പേ പറഞ്ഞതാണ്. (ഉടന്‍ വരുന്നു, ശ്രീശാന്തിന്റെ വന്‍വീഴ്ചകള്‍ !) അന്ന് പറഞ്ഞത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാന്‍ ഉള്ളത്. കയ്യിരുപ്പു നന്നായില്ലെങ്കില്‍ ക്രിക്കറ്റ്‌ ബോര്‍ഡ് എന്നല്ല സാക്ഷാല്‍ പിണറായി വിജയന്‍ വിചാരിച്ചാല്‍ പോലും ആരെയും രക്ഷിക്കാനാവില്ല.
-


മൂല്യ ച്യുതിയില്‍ ആണ്ടുകൊണ്ടിരിക്കുന്ന കേരളീയന്‍

1

തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതി,കേരത്തിന്റെ സൌന്ദര്യം എന്തെന്നും, ഇന്ത്യ മഹാരാജ്യത്തിന്റെ സുന്ദരികുട്ടിയായിരുന്ന കേരളം, ഇന്ന് വനം കൊള്ളക്കാരുടെയും, ഭൂമാഫിയകളുടെയും,ഭരണ നേതൃത്തങ്ങളുടെ ഒത്താശയും കൊണ്ട് വാര്‍ധക്യം ബാധിച്ച പെക്കൊലമായി മാറിക്കൊണ്ടിരിക്കുന്നു.
പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും,
സ്വച്ചാബ്ദി മണല്‍തിട്ടാം പാദോപദാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വയുഗ്മത്തെ
കാത്തു കൊള്ളുന്നു കുമാരിയും ഗോകര്‍ണേശനുമമ്മേ!!"
-

നട്ടെല്ല് നശിച്ച ആണുങ്ങള്‍...!


നമ്മുടെ നാടിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിപത്താണ് സ്ത്രീധനം. ജോലിയോ കൂലിയോ ഇല്ലാത്തവന്‍ പോലും ചോദിക്കുന്നത് ലക്ഷങ്ങളാണ്. മുന്‍പൊക്കെ സ്ത്രീധനം കൊടുക്കാന്‍ ഇല്ലാതെ രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകളായിരുന്നുവെങ്കില്‍ ഇന്ന് ഈ ഭീകര സത്വം നിഷ്കളങ്കയായ പെണ്‍കുട്ടികളെയും കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു! പണവും പണ്ടവും ചോദിച്ചു വാങ്ങുന്നവര്‍ ഓര്‍ക്കുക, നാളെ നിങ്ങളും ഒരു രക്ഷിതാവ് ആകേണ്ടവനാണ്. സമൂഹം ഒറ്റക്കെട്ടായി ഈ വിപത്തിനെ എതിര്‍ക്കണം. നമ്മുടെ നാട്ടില്‍ നിന്നും ഈ ദുരാചാരത്തെ വലിച്ചെറിയണം. അല്ലെങ്കില്‍ ഇനിയും ഇതുപോലെ നമ്മുടെ സഹോദരിമാര്‍ കൊല്ലപ്പെടും! (ഈ വാര്‍ത്ത നമ്മുടെ കണ്ണു തുറപ്പിക്കുമോ?)
-

ജീവിത വിദ്യാലയം

സംസ്ഥാന സര്‍ക്കാരിന്‍റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ,സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുമ്പോള്‍ ,മറ്റ് പത്ര പ്രവര്‍ത്തകരോടൊപ്പം ശാരിയും ഉണ്ടായിരുന്നു .അവാര്‍ഡ് ലഭിച്ചതാകട്ടെ "ജീവിത വിദ്യാലയം" എന്ന സന്നദ്ധ സംഘടനക്ക് . പ്രൊബേഷന്‍ പിരീഡ് കഴിഞ്ഞ കാലമായതിനാല്‍ ഇനി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നു ശാരി ആഗ്രഹിച്ചിരിക്കുന്ന സമയമായിരുന്നു അത് എങ്കില്‍ "ജീവിത വിദ്യാലയം" വരെ ഒന്ന് പോയി അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായ ഒരു ഫീച്ചര്‍ " നമ്മുടെ ശബ്ദം " പത്രത്തിന് വേണ്ടി തയ്യാറാക്കിയാലോ. ശാരി ഒരു നിമിഷം ആലോചിച്ചു "ജീവിത വിദ്യാലയ "ത്തിലെ നമ്പര്‍ തേടി പിടിച്ചു ;അവിടുത്തെ ഓഫീസ് സ്റ്റാഫ് ആണ് ഫോണ്‍ എടുത്തത് . അടുത്ത ബുധനാഴ്ച് ആണെങ്കില്‍ "ഗുരുജി" ഇവിടെ ഉണ്ടാകുമെന്നും അപ്പോള്‍ അഭിമുഖം ആകാമെന്നും അവര്‍ പറഞ്ഞു .
-

ആഞ്ജലിക

ഇത് ഉദകക്രിയയുടെ ദിവസം.
ബലിയിട്ടത് ആർക്കെല്ലാം വേണ്ടി..

തിരിച്ചറിഞ്ഞത് ആരെയെല്ലാം.

ജ്യേഷ്ഠനെ.അമ്മയെ.
ഒടുക്കം ഒന്ന് മുങ്ങിനിവർന്നപ്പോഴേക്ക് അപ്രതീക്ഷിതമായ ഒരാക്രമണമായിരുന്നു അത്.

തടഞ്ഞു നിർത്താൻ കഴിയാഞ്ഞ ഒരസ്ത്രം മർമ്മഭേദിയായി.
അത് ആഞ്ജലികാബാണം ആയിരുന്നൊ?

പിന്നീട് ഒന്നും കേൾക്കാൻ നിന്നില്ല.
ചോദിക്കാനും.
-

ഇപ്പോള്‍ ഇവിടെ മഴയാണ്..

ആദ്യം കാറ്റു വന്നു; പിന്നെ മഴയും. വേനലിന്റെ തീക്ഷണതയില്‍ നിന്നും മഴയുടെ കുളിര്‍മ്മയിലേക്കുള്ള പ്രകൃതിയുടെ ചുവടുമാറ്റം. മണ്ണിന്റെ മണം അറിഞ്ഞുതുടങ്ങി. ഉണങ്ങികിടന്ന മണ്ണില്‍ പുതുമഴ വീണ്, ഒഴുകുന്ന വെള്ളത്തിനൊപ്പം ആ മണവും ഒഴുകി.

മഴ കനത്തുവരുന്നു. ഇലകളും പൂക്കളും ചിരിച്ചു. ഒരു നനഞ്ഞ കാക്ക വൃക്ഷക്കൊമ്പില്‍ ഇലകള്‍ക്കടിയിലിരുന്നു ചിറക് കുടയുന്നു. മഴവരും മുന്‍പ് അത് കൂടുകൂട്ടാന്‍ മറന്നതോ, അതോ ഇവിടെ പെട്ടുപോയതോ..
-

ഏകാന്തത.

ഏകാന്തത ഒരു അധിനിവേശ സൈന്യമാണു
ആള്‍ക്കൂട്ടത്തിന്റെ നടുവിലും
ആഘോഷത്തിന്റെ തെളിവിലും
തേടിയെത്തുന്ന ആക്രമണശൈലി.

അശരീരികളായ
ആയിരം ശബ്ദങ്ങള്‍ കൊണ്ടും
അസ്പര്‍ശങ്ങളായ
ആയിരം വിരല്‍ത്തുമ്പുകള്‍കൊണ്ടും
-

9 സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു.......

വിചാരിച്ചത് പോലെ ബ്ലോഗു ഹിറ്റാവുന്നില്ല.
അഗ്രിഗേറ്ററില്‍ എന്‍റെ ബ്ലോഗും ലിസ്റ്റ് ചെയ്യുന്നുണ്ട്.
ഓര്‍ക്കൂട്ടിലും ഫേസ്ബുക്കിലും ട്വറ്ററിലും എന്നു വേണ്ട എല്ലാ കച്ചട സോഷ്യല്‍ നെറ്റ്‌വര്‍ക്കിലും സ്വന്തമായി ബ്ലോഗിനെ മാര്‍ക്കറ്റും ചെയ്യുന്നുമുണ്ട്
എന്നിട്ടും....
എന്‍റെ ബ്ലോഗിനുമാത്രം ഇങ്ങനെയൊരവസ്ഥ.

ഒരിക്കല്‍ വന്നവരു പിന്നെ വന്നു നോക്കില്ലല്ലോ..
അത്രക്കുണ്ട് ഇതിന്‍റെ സ്റ്റാന്‍ഡേര്‍ഡ്!! ഞാന്‍ സ്വയം വിലയിരുത്തി
-വാസു
>>കൂടുതല്‍ ഇവിടെ

വിജയരാഘവന്റെ ദീര്‍ഘവീക്ഷണം


ശ്രീ ജി വിജയരാഘവന്‍ ടെക്നോപാര്‍ക്ക് മുന് സി ഇ ഒ യും മാനേജ്മെന്റ് വിദഗ്ധനുമാണ്. വികസന പരിപാടികള്‍ ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണ്. PWD റോഡ് പണിഞ്ഞ് കഴിഞ്ഞ ഉടന്‍ തന്നെ ടെലഫോണ്‍സ്‌കാര് വന്ന് അത് കുത്തിപ്പോളിക്കുന്നു, അത് ശരിയായ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിക്കുന്നു. ഡാം പണിഞ്ഞ് ജലസേചന കനാലുകള്‍ പണിതീര്‍ത്ത് കഴിയുമ്പോഴേക്കും കൃഷി ഇല്ലാതാകുന്നു. കനാല്‍ വെള്ളപ്പോക്കസമയത്ത് മലനാട്ടിലെ വെള്ളം തീരപ്രദേശത്തെത്തിക്കുകയും വേനല്‍കാലത്ത് തുള്ളി വെള്ളം പോലുമില്ലാത്തതിനാല്‍ കോണ്‍ക്രീറ്റ് കാരണം ചൂട് വര്‍ദ്ധിപ്പിക്കുന്നതും തുടങ്ങി അനേകം വേദനാജനകമായ കാഴ്ചകള്‍. അതുകൊണ്ട് ശ്രീ ജി വിജയരാഘവന്‍ പറയുന്നത് ശരിയാണ്, നാം ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയാവണം പദ്ധതികള്‍ വിഭാവന ചെയ്യാന്‍.
-jagadees
>>കൂടുതല്‍ ഇവിടെ

പരിസരമലിനീകരണം

എന്നും ഒരേ പോലെ തന്നെ വൈകിട്ടാവുമ്പോ കൂടുന്നു, സര്‍ക്കാരിറക്കുന്നതില്‍ ഏറ്റവും വീര്യം കൂടിയ ഐറ്റം തന്നെ വാങ്ങിച്ചു (കയ്യിലെ കാശതിനേ തികയൂ അതുകൊണ്ടാ) ഏതെങ്കിലും കലുങ്കില്‍ ചാരിയിരുന്നതു വലിച്ചു കേറ്റുന്നു. അന്നും പതിവു പോലെ കീടമടിച്ചു കണ്ണു തള്ളിയിരിക്കുമ്പോളാണ്, വാസുവിന് ബോധോദയം ഉണ്ടായത്,

“ഛെ നമ്മളൊക്കെ എന്താടേ ഇങ്ങനെ, എന്നും ഈ കലുങ്കും മദ്യപാനവും, നമുക്കൊക്കെ നന്നായിക്കൂടേടാ.”

അടുത്ത കുപ്പിമേടിക്കാന്‍ കയ്യില്‍ കാശില്ലാത്തതു കൊണ്ടു മാത്രം വാസുവിന്റെ പള്ളയ്ക്കു കുപ്പി കേറിയില്ല. അല്ലെങ്കില്‍ തല്ലിപ്പൊട്ടിച്ചു പള്ളേക്കേറ്റിയേനെ.
എന്നാലും അവന്‍ പറഞ്ഞതും കാര്യമാണല്ലോ, ഇടക്കൊക്കെ ഒരു ചേഞ്ച് വേണ്ടേ, ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നാണല്ലോ ആപ്തവാക്യം.
തീരുമാനമായി എന്നും ഈ കലുങ്കിലിരുന്നു മദ്യപിക്കുന്നതാണല്ലോ പ്രശ്നം, സ്ഥലം മാറിപ്പിടിക്കാം,
-

വടകരയുടെ സ്വന്തം സാന്‍ഡ് ബാങ്ക്സ്


ഇത് വടകരയുടെ സ്വന്തം സാന്‍ഡ് ബാങ്ക്സ് ....
കടലും, പുഴയും ഒന്ന് ചേരുന്ന ഒരു മനോഹര തീരം....
ഇവിടുത്തെ സായാഹ്നങ്ങള്‍ക്ക്‌ എന്തോ ഒരു വല്ലാത്ത ഭംഗിയാണ്, പ്രകൃതിയുടെ ഒരു പാട് നിറച്ചാര്‍ത്തുകള്‍ നിങ്ങള്‍ക്ക് ഇവിടുത്തെ അസ്തമയത്തില്‍ കാണാം...
ഓരോ പ്രാവശ്യവും ഈ തീരത്ത്‌ കാണുന്ന അസ്തമയം മുന്‍പ് കണ്ടത്തില്‍ നിന്നും വളരെ വ്യത്യസ്ഥമായാണ് തോന്നാറ്, പ്രകൃതിയെന്ന കലാകാരന്റെ മനോഹരമായ വര്‍ണ്ണകൂട്ടുകളായിട്ടു....
ഇതൊരു അഴിമുഖമാണ് , ഇവിടെ കുട്യാടിപുഴ, മൂരാട് പുഴയായി പിന്നെ കോട്ടക്കല്‍ പുഴയായി കടലില്‍ ചേരുന്നു.
-

ഫോട്ടോഷോപ്പ് പാഠങ്ങള്‍‌

കൂട്ടുകാരെ,

നേരത്തെ അറിയിച്ചിരുന്നതുപോലെ, ഫോട്ടോക്ലബ്ബില്‍ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്.പോസ്റ്റ്‌ പ്രോസസിംഗ്.

ദുബായില്‍‌ ഗേറ്റ്സ് എന്‍‌ജിനീയറിങ്ങ് & സര്‍‌വീസസ് എന്ന കമ്പനിയില്‍‌ ഗ്രാഫിക് ഡിസൈനര്‍‌ , വെബ് ഡെവലപ്പര്‍‌ എന്നീ ജോലികള്‍ ചെയ്യുന്ന ശ്രീ. നൗഷാദ് പി. ഫോട്ടോഷോപ്പിനെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ ഫോട്ടോക്ലബ്ബിലെ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നു.

-

കൊട്ടേഷൻ

നാൽ‌പ്പതു വാട്ട് ബൾബിന്റെ മങ്ങിയവെളിച്ചത്തിൽ പലകയടിച്ച വാതിലിൽ ചാരിയിരിക്കുകയാണ് വേണു. മേശപ്പുറത്തിരിക്കുന്ന ചോരക്കറപുരണ്ട കത്തിയുടെ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ തറച്ചു. അത് ഹൃദയത്തിലാഴ്ന്നിറങ്ങി ഒരായിരം മുറിവുകളാകുന്നതവനറിഞ്ഞു. തന്റെ കത്തിമുനയാൽ ജീവൻ പൊലിഞ്ഞ നിരപരാധികളുടെ പിടച്ചിലിനപ്പുറമാണ് തന്റെ ഹൃദയമിപ്പോൾ പിടയ്ക്കുന്നത്. ഒരുറുമ്പിനെപ്പോലും നോവിക്കാത്ത പഴയ വേണു ഇന്നെത്ര മാറിയിരിക്കുന്നു. ആലോചിച്ചപ്പോൾ അവനു വല്ലാതെ കുറ്റബോധം തോന്നി. ഇതുകൊണ്ടെന്തു നേടി? തന്റെ തൊഴിലില്ലായ്മ പരിഹരിക്കാനെന്നപേരിൽ ഉറ്റ ചങ്ങാ‍തിയൊരുക്കിയ കുരുക്ക്.
-അലി >>കൂടുതല്‍ ഇവിടെ

ഇത് വിധി..!!

ഇത് നാടിന്റെ വിധി. ഒറ്റ രാത്രികൊണ്ട് ഒരു നാടിനെയാകെ ശ്വാസം മുട്ടിച്ചു കൊന്ന കോര്‍പ്പറേറ്റ് പ്രതികള്‍ക്ക് ഒരു ദിവസം പോലും ജയിലില്‍ കിടക്കേണ്ടിവന്നില്ല.
കാല്‍ ലക്ഷം പേരുടെ ജീവന്‍ കവര്‍ന്നെടുത്ത,
ഒരു പാട് തലമുറകളെ നിത്യ രോഗികളാക്കിയ ഒരു കേസില്‍ വിധി കേള്‍ക്കാന്‍ നമുക്ക് കാത്തിരിക്കേണ്ടി
വന്നതാവട്ടെ കാല്‍നൂറ്റാണ്ടും.
1984 ഡിസംബര്‍ 3 നാണ് ലോകത്തെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം ഭോപ്പാലില്‍ നടന്നത്. നഗര മധ്യത്തില്‍ ഇങ്ങിനെയൊരു രാസ ഫാക്ടറിക്ക് അനുമതി കൊടുക്കരുത് എന്ന്‍ അന്നേ പരിസ്ഥിതിവാദികള്‍ പറഞ്ഞിരുന്നു. ആര്‍ക്കും കുറെ ഡോളറുമായി വന്നാല്‍ നമ്മുടെ മണ്ണിനെമാനഭംഗപ്പെടുത്താമല്ലോ.
-
>>കൂടുതല്‍ ഇവിടെ

നക്സലൈറ്റാകാത്തവര്‍
പൊരിവെയിലത്ത്‌
അന്നം കഴിക്കാതെ
മുന്തിരിത്തോപ്പില്‍
വിളവെടുപ്പു വേല ചെയ്യുന്ന
അടിമായാണു നിങ്ങളെങ്കില്‍
നിങ്ങളുടെ പുറത്ത്‌
ഒരു ചാട്ടവാറിന്റെ ഭീഷണിയുണ്ട്‌.
അന്നനാളത്തിന്റെ ആഴത്തില്‍
പൊരിഞ്ഞാലും എരിഞ്ഞാലും
ഒറ്റമുന്തിരിയും ചുണ്ടില്‍ തിരുകി
പാഴാക്കരുത്‌.
ചാട്ടയടിയേറ്റ്‌ നിലംപൊത്തിയാലും
തിരിച്ചടിക്കരുത്‌.
അഹിംസയെ തന്നെ പുണര്‍ന്ന്
മരിക്കണം.
-

ഡിയര്‍ മല്ലൂ!

കയ്യില്ലാത്ത ടൈറ്റ് ടീഷര്‍ട്ടും മുട്ടോളമെത്തുന്ന കുഞ്ഞു ജീന്സും മൂന്നരയിഞ്ച് ഹീലുമിട്ട് വല്യ കറുത്ത ഷേഡ്സ് തലയിലേക്കു കയറ്റിവെച്ച് പാറിപ്പറക്കുന്ന സ്ട്രെയ്റ്റന്‍ ചെയ്ത മുടി, മനോഹരമായി ബോര്‍ഡര്‍ ചെയ്ത് സുന്ദരമാക്കിയ ചുണ്ടുകളിലിട്ടിരിക്കുന്ന ലിപ്സ്റ്റിക്കിനു മാച്ച് ചെയ്യുന്ന നെയില്പോളീഷിട്ട, വിരലുകള്‍കൊണ്ട് മാടി ഒതുക്കി വെയ്ക്കുന്നതിന്നിടയില്‍ 'മൈ മല്ലൂ ഡിയര്‍ ' ന്ന് അവ്ളു വിളിക്കുമ്പോ... ശ്ശോ ഒരു കുളിരായുന്നു. എന്തോരം നോര്‍ത്ത് ഇന്ത്യന്‍ പയ്യന്‍സ് ആന്‍ഡ് അപ്പാപ്പന്‍സ് ഉള്ളതാ. എന്നിട്ടും ലവളെന്നെതന്നെ 'ഡിയറേ'ന്നൊക്കെ വിളിക്കുമ്പോ ഞാനങ്ങ് ആകാശം മുട്ടുന്ന മഴവില്ലിനുമോളില്‍ പറന്നു...ലതു തന്നെ.. "My Dream is to fly .. over the rainbow, so high.... my dream is to..." വീണ്ടും വീണ്ടും DJ ചെവിയിലലയടിക്കുകയായിരുന്നൂ.
-കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
>>കൂടുതല്‍ ഇവിടെ

*ചുരത്തുനീ...*

മൺചിരാതിൻ കരിവെട്ടത്തിൽ
കത്തി തീരുന്നൊരീ വൈധവ്യം
ചിതയിൽ അലിഞ്ഞകന്ന സിന്ദൂരം.
ചിതലരിച്ച ചിന്തകൾ, ധാരയായ്‌ കാലത്തിൻ
ചാലുവെട്ടിയ ചുളിവുകളിലൂടൊഴുകുന്നു.
-

2 comments:

jikku said...

kollada nice work

Anonymous said...

Logo ........... "TO"DUPUZHA..!!!

where is tho?

Or is it coz "To"ddy easily available there

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP