FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ജര്‍മനിക്കും ഇംഗ്ലണ്ടിനും എന്തു പറ്റി?

Saturday

സ്വന്തം ലേഖകന്‍@ആഫ്രിക്ക

http://www.freepspwallpaper.org/wp-content/uploads/2009/12/FIFA-World-Cup-2010-Schedule.jpg


ജര്‍മനിക്കും ഇംഗ്ലണ്ടിനും എന്തു പറ്റി?



-സ്വന്തം ലേഖകന്‍



ബ്ലോത്രത്തിനു വേണ്ടി സ്വന്തം ലേഖകന്‍


ന്നും പറ്റിയില്ല. അവരുടെ നിരകളില്‍ മിറോസ്ലാവ് ക്ലോസും, പൊഡോള്‍സ്കിയും, റൂണിയും ലാമ്പാര്‍ഡും ഒക്കെ കളിക്കുന്നുണ്ട്. പാസ്, ക്രോസ്, ഫൗള്‍, എല്ലാം മുറക്ക് നടക്കുന്നുണ്ട്. പിന്നെ എന്തു കൊണ്ട് ഈ ടീമുകള്‍ അപ്രതീക്ഷിതമായ മത്സരങ്ങള്‍ തോറ്റ് പിന്നാക്കം പോകുന്നു. സിറ്റ്സര്‍ലന്‍ഡിനെതിരെ സ്പെയിന്‍ തോറ്റപ്പോള്‍ മുതല്‍ ലോകകപ്പില്‍ ഏതോ ഒരു കാറ്റ് വീശുകയല്ലേ?

മുന്‍ ലോകകപ്പുകളില്‍ വമ്പന്‍ ടീമുകള്‍ വരുന്നു, അവര്‍ക്ക് രണ്ടാം റൗണ്ടില്‍ കയറുവാനുള്ള ചവിട്ട് പടികളായി മറ്റ് ടീമുകള്‍ നിന്ന് കൊടുത്ത് സ്വന്തം വല നിറച്ച് ഗോളും പെറുക്കി നേരത്തെ മടങ്ങുന്നു, വമ്പന്മാര്‍ തമ്മില്‍ ഏറ്റ് മുട്ടി ഒരു ലോകകപ്പ് ജേതാവുണ്ടാകുന്നു ഇങ്ങനെയൊക്കെയാണു നാം കണ്ടത്. എന്നാല്‍ ഇത്തവണ ലോകകപ്പ് വമ്പന്മാരും അല്ലാത്തവരും എന്ന വിടവില്ലാതെ കുതിക്കുന്ന കാഴ്ചയാണിപ്പോള്‍.

ഇന്നലെ ഇംഗ്ലണ്ടിനെതിരെ അള്‍ജീരിയ ഒന്നാം പകുതിയില്‍ സയാനി എന്ന ഒറ്റ കളിക്കാരനെ മുന്‍ നിര്‍ത്തി കളിച്ച കളി എന്തായിരുന്നു? ജെര്‍മനിയെ തോല്പിക്കാന്‍ സെര്‍ബിയ (പഴയ യുഗോസ്ലാവ്യയുടെ ഭാഗം) പുറത്തെടുത്ത പ്രതിരോധ ഭംഗി എന്തായിരുന്നു. ഫ്രാന്‍സിന്റെ കിഴവന്‍ ടീമിനെ കര കടത്താന്‍ മെക്സിക്കോയുടെ ചുണക്കുട്ടികള്‍ കളിച്ച കളി എങ്ങനെയിരുന്നു? നൈജീരിയ ഗ്രീസിനെതിരെ തോറ്റപ്പോഴും ടോറസിനെ ഇറക്കാത്ത സ്പെയിന്‍ സ്വിസിനോട് തോറ്റപ്പോഴും ഹെന്റിയെയും ജിബ്രില്‍ സിസെയെയും ഇറക്കാത്ത ഫ്രാന്‍സ് മെക്സിക്കോയുടെ മുന്നില്‍ മുട്ടു കുത്തിയപോഴും നാം കാണുന്നത് ലോകഫുട്ബോളിലെ സാര്വ്വത്രികതയാണ്.

http://www2.pictures.gi.zimbio.com/Wales+v+Germany+FIFA2010+World+Cup+Qualifier+lJ4KK8X_K2Rl.jpg


ആര്‍ക്കും കുത്തകയല്ലാത്ത ഫുട്ബോള്‍ എന്ന കല. ഒരു പക്ഷേ ഇതായിരിക്കാം ഗോളുകള്‍ കുറയുമ്പോഴും ഈ ലോകകപ്പിന്റെ നേട്ടം. സ്ലൊവേനിയക്കെതിരെ 3-2 നു ജയിക്കേണ്ടതായിരുന്നു, അമേരിക്ക. ലോകകപ്പില്‍ ഒരിക്കലും ആരും ഗണിക്കാതെയിരുന്ന അവരുടെ തിരിച്ച് വരാനുള്ള കഴിവ് ജര്‍മനിയുടെ തിരിച്ചടി കഴിവിനോളം പോന്നിരിക്കുന്നു, ഇപ്പോള്‍.

ലോക കപ്പ് വേദി അക്ഷരാര്‍ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റേതായിരിക്കുന്നു.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP