FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ലാറ്റിനമേരിക്ക റിട്ടേണ്‍സ്..

Wednesday




സ്വന്തം ലേഖകന്‍@ആഫ്രിക്ക

http://www.footiewallpapers.com/pic_upload/Fifa-2010-Ball-wallpaper-3-1280x850.jpg

ലാറ്റിനമേരിക്ക റിട്ടേണ്‍സ്..



സ്വന്തം ലേഖകന്‍
ബ്ലോത്രത്തിനു വേണ്ടി സ്വന്തം ലേഖകന്‍


ബ്രസീലും അര്‍ജന്റീനയും അല്ലാത്ത ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ലോകകപ്പ് ഫുട്ബോള്‍ പ്രേക്ഷര് സാധാരണ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ ഈ ലോകകപ്പില്‍ ലാറ്റിനമേരിക്ക്ന്‍ ഫുട്ബോള്‍ ചാരുത ലോകകപ്പ് പ്രേക്ഷകരുടെ മനം കവരുകയാണ്.

ലോക ഫുട്ബോളില്‍ മനോഹരമായ പാസുകളുടെയും ഡ്രിബ്ലിങിന്റയും അടിസ്ഥാനത്തില്‍ ആക്രമണ ഫുട്ബോള്‍ മാത്രം കളിക്കുന്ന ലാറ്റിനമേരിക്കന്‍ ശൈലിയും, പ്രതിരോധത്തില്‍ ഊന്നി മധ്യനിരയുടെ പിന്തുണയോടെ പെട്ടെന്ന് മുന്നേറി ഗോളടിക്കുന്ന യൂറോപ്യന്‍ ശൈലിയും എന്നും മത്സരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

1986-ല്‍ മറഡോണയുടെ അര്‍ജന്റീന ലോകകപ്പ് നേടിയ ശേഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തങ്ങളുടെ ഫുട്ബോള്‍ ശൈലിക്ക് യൂറോപ്യന്‍ ശൈലിയോട് ഒത്തു തീര്‍പ്പുണ്ടാക്കി മത്സര വിജയങ്ങള്‍ എന്ന ലക്ഷ്യം വയ്ക്കാന്‍ തുടങ്ങി. 1982, 1986 ലോകകപ്പുകളില്‍ മനോഹരമായി ആക്രമണ ഫുട്ബോള്‍ കളിച്ചിട്ടും ലോകകപ്പ് ക്വാര്‍ട്ര് ഫൈനലില്‍ പുറത്താവേണ്ടി വന്ന ബ്രസീലിന്റെ സ്ഥിതിയും, ലാറ്റിനമേരിക്കന്‍ കളിക്കാര്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ തലത്തില്‍ ധാരാളമായി എത്തി തുടങ്ങിയതുമാണ് ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ശൈലികളെപ്പറ്റി പരിശീലകരെ ചിന്തിപ്പിച്ച് തുടങ്ങിയത്.
ഇതിന്റെ ഫലമായി ഏറ്റവും ബോറന്‍ ലോകകപ്പുകളില്‍ ഒന്നായ ഇറ്റാലിയ-1990 ലോകകപ്പ് ഡിഫന്‍സീവ് ഫുട്ബോളിന്റെ അഴിഞ്ഞാട്ടമായി. 1988-ല്‍ റൂഡ് ഗുള്ളിറ്റിന്റെയും വാന്‍ ബാസ്റ്റണിന്റെയും മനോഹരമായ ആക്രമണ ഫുട്ബോള്‍ കളിയിലൂടെ യൂറോപ്യന്‍ ചാമ്പ്യനായി ഇറ്റലിയില്‍ ലോകകപ്പ് കലിക്കാനെത്തിയ ഹോളണ്ട് പോലും ഡിഫന്‍സീവ് ഗെയിം പ്ലാനാണ് പുറത്തെടുത്തത്.

ഫുട്ബോള്‍ കളിയുടെ സൗന്ദര്യം നശിച്ച ഒരു ലോകകപ്പായിരുന്നു അത്. ഡിഫന്‍ഡര്‍മാര്‍ വാണരുളിയ ആ ലോകകപ്പില്‍ അല്പമെങ്കിലും ആകര്‍ഷകമായത് പോള്‍ ഗാസ്കോയ്ന്റെ ഇംഗ്ലണ്ടും മില്ലയുടെ കാമറൂണും ആയിരുന്നു. ഇറ്റലിയും ജര്‍മനിയും ഡിഫന്‍സിന്റെ കരുത്തില്‍ മുന്നോട്ട് കുതിച്ചപ്പോള്‍ പരമ്പരാഗത ശൈലിയും ഡൈഫന്‍സീവ് ശൈലിയും കൂട്ടിക്കുഴച്ച് പരാജയപ്പെട്ട ബ്രസീല്‍ രണ്ടാം റൗണ്‍റ്റില്‍ തന്നെ മടങ്ങി. മറഡോണയുടെ മനക്കരുത്തില്‍ മുന്നേറിയെങ്കിലും അര്‍ജന്റീനയുടെ നട്ടെല്ല് മറഡോണയുടെ പ്രഭാവത്തില്‍ പിന്നില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്ന് കളിച്ച ഡിഫന്‍ഡര്‍മാരായിരുന്നു. ഫൈനലില്‍ ജര്‍മനിക്കെതിരെ അര്‍ജന്റീനയുടെ രണ്ട് ഡിഫന്‍ഡര്‍മാരാണു ചുവപ്പ് കാര്‍ഡ് വാങ്ങിയത്.

http://www.fifa.com/mm/photo/tournament/competition/01/18/84/40/1188440_full-prt.jpg

1994-ലെ ലോകകപ്പിനു ബ്രസീലെത്തിയത് പരമ്പരാഗത ശൈലിക്ക് മുന്തൂക്കം കൊടുത്തും ഡിഫന്‍സിനു കരുത്തേക്യുമാണ്. നിലക്കാത്ത ആക്രമണമായിരുന്നു ഓരോ മത്സരത്തിലും ബ്രസീല്‍. ബാറ്റിസ്റ്റ്യൂട്ടയുറ്റെ ആക്രമണ മികവില്‍ അര്ജന്റീനയും മുന്നോട്ട് പോയി. ലാറ്റിനമേരിക്കയില്‍ തരംഗമുണര്‍ത്തി എത്തിയ കൊളംബിയയും, മെക്സിക്കോയും നേരത്തെ വീണു. ടോട്ടല്‍ ഫുട്ബോള്‍ കളിച്ച ഹോളണ്ടിനെയും, മുന്‍ലോകകപ്പിനെ അപേക്ഷിച്ച് 'മെച്ചപ്പെട്ടി'രുന്ന ഇറ്റലിയെയും ബ്രസീല്‍ കീഴടക്കി.

1998-ബ്രസീലിനും അര്‍ജന്റീനക്കും പുറമെ മാര്‍സലൊ സാലാസിന്റെയും ഇവാന്‍ സമറാനൊയുടെയും ചിലി, പരാഗ്വേ, മെക്സിക്കോ എന്നീ ടീമുകള്‍ ആദ്യ റൗണ്ടില്‍ നന്നായി കളിച്ചെങ്കിലും രണ്ടാം റൗണ്ടില്‍ കരുത്തരായ എതിരാളികള്‍ അവരെ പുറത്താക്കി. അര്‍ജന്റീനയും ബ്രസ്സീലും ഡിഫന്‍സീവ് ഗെയിമിന്റെ പിടിയില്‍ കപ്പിലുടനീളം ആശയക്കുഴപ്പത്തില്‍ തന്നെയായിരുന്നു. 2002-ല്‍ ഇക്വഡോറും അര്‍ജന്റീനയും ഉറുഗ്വേയും ആദ്യ റൗണ്‍റ്റില്‍ തന്നെ വിട ചൊല്ലി. മെക്സിക്കോ രണ്ടാം റൗണ്ടിലും. ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകള്‍ ആദ്യമായി ശ്രദ്ദേയമായ കളി നടത്തിയ ലോകകപ്പില്‍ ഡിഫന്‍സീവ് ഗെയിമിന്റെ ആവാഹനം മിക്കവാറും പൂര്‍ത്തിയാക്കിയ ബ്രസീല്‍ തന്നെ നേടി. റൊണാള്‍ഡോക്കും മറ്റുമൊപ്പം അന്ന വാഴ്ത്തപ്പെട്ടത് ഡിഫന്‍ദര്‍മാരാല റോബര്‍ട്ടോ കാര്‍ലോസും കാഫുവും എന്നതു ഡിഫന്‍സീവ് ഗെയിമിലേക്കുള്ള നിറം മാറ്റത്തിന്റെ സ്ഫുരണമാണ്.

2006-ല്‍ യൂറോപ്യന്‍ ടീമുകള്‍ ഡിഫന്‍സീവ് ഗെയിമില്‍ നിന്ന് മധ്യനിരയുടെ നേതൃത്വത്തിലുള്ള ആക്രമണ ശൈലിക്ക് പ്രാമുഖ്യം നല്‍കിയപ്പോള്‍ ബ്രസീലും അര്‍ജന്റീനയും ക്വാര്‍ട്ടറിലും മറ്റ് ലാറ്റിനമേരിക്കന്‍ ടീമുകള്‍ നേരത്തെയും പുറത്തായി.

ഈ ലോകകപ്പ് ഒന്നാം റൗണ്ട് മിക്കവാറും അവസാനിക്കുന്ന ഘട്ടത്തില്‍ മിക്കവാറും ലാറ്റിനമേരിക്കന്‍ ടീമുകള്‍ സ്വതസിദ്ധമായ ആക്രമണശൈലി ഉപയോഗിച്ചു കൊണ്ട് മുന്നോട്ട് പോയിക്കഴിഞ്ഞു.

അര്‍ജന്റീന, ഉറുഗ്വേ, മെക്സിക്കോ, പരാഗ്വേ, ചിലി എന്നിവ മുന്നേറിയത് മികച്ച ആക്രമണ ഫുട്ബോളിന്റെ ബലത്തില്‍ മാത്രമാണ്. സാധാരണ പരുക്കന്‍ കളിയുടെ വക്താക്കളായ ഉറുഗ്വേ പോലും ആക്രമണത്തിലായിരുന്നു ശ്രദ്ധിച്ചത്. പ്രതിരോധത്തില്‍ നിന്ന് ആക്രമണ ഫുട്ബോള്‍ കളിക്കുന്ന ബ്രസീല്‍ ഈ ലോകകപ്പില്‍ വ്യത്യസ്തമായ കളിയാണു പുറത്തെടുത്തതെങ്കിലും ഒന്നാം റൗണ്ട് അവര്‍ക്ക് പ്രശ്നമായില്ല. ലാറ്റിനമേരിക്കന്‍ ടീമുകള്‍ എല്ലാം തന്നെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തോടെ തന്നെ രണ്ടാം റൗണ്ട് സാധ്യത നില നിര്‍ത്തുകയും ചെയ്ത്യിരുന്നു. അത്ര വലിയ ഫുട്ബോള്‍ ശക്തിയല്ലാത്ത ഹോണ്ടുറാസും മാത്രമാണ് അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് ലോകകപ്പ് രണ്ടാം റൗണ്ടിലെത്താത്ത ടീമുകള്‍.

http://baldrics.files.wordpress.com/2009/07/s25_19431027.jpg

മറു ഭാഗത്ത് യൂറോപ്യന്‍ ടീമുകള്‍ക്കും തനത് ശൈലി മറന്ന് യൂറോപ്യന്‍ ശൈലി അനുകരിച്ച ആഫ്രിക്കന്‍ ടീമുകള്‍ക്കും ഈ ലോകകപ്പില്‍ വന്‍ നഷ്ടം സംഭവിച്ചു. ഫ്രാന്‍സ്, നൈജീരിയ, കാമറൂണ്‍ എന്നിവ പുറത്തായിക്കഴിഞ്ഞു. ഇംഗ്ഗ്ലണ്ട്, ജര്‍മനി, ഡെന്മാര്‍ക്ക്, ഇറ്റലി, സ്പെയിന്‍, ഐവറി കോസ്റ്റ്, അള്‍ജീരിയ എന്നീ ടീമുകളുടെ ഭാവി ഗ്രൂപ്പിലെ അവസാന മത്സര ഫലങ്ങളുറ്റെയും കണക്കുകളുടെയും തുലാസില്‍ തൂങ്ങുകയാണ്.

ഒരു പക്ഷേ യൂറോപ്യന്‍ ശൈലി കടം കൊണ്ട് ആക്രമണ ഫുട്ബോള്‍ മറക്കുന്നതിന്റെ അപകടം മണത്തറിഞ്ഞു തന്ത്രം മാറ്റിയതാവാം ഈ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ കുതിപ്പിനു കാരണം.


------------


ബ്ലോഗേഴ്സ് മീറ്റ് തുടുപ്പിലേക്ക് സ്വാഗതം


വഴിയും വണ്ടിസൗകര്യവും ഏകദേശദൂരവും അറിയിക്കുന്ന വ്യക്തമായ പോസ്റ്റ്‌ ഹരിഷ് തൊടുപുഴയുടെ ബ്ലോഗില്‍ കാണാം കാണുക സുഹൃത്തുകള്‍ അത് ഉപയോഗപെടുത്തണം .
മീറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ണമായ നിലയില്‍ചെയ്തു തീര്‍ക്കണമെങ്കില്‍ ബ്ലോഗര്‍മാരുടെ സഹരണം ആവിശ്യമാണ് . എത്തുന്നവര്‍ ,കൂടെ വരുന്നവര്‍ ,തലേന്ന് വരുന്നവര്‍ .ഇങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമായി അറിയിക്കണം ...എല്ലാ ബ്ലോഗര്‍മാരും അത്തരം വിവരങ്ങള്‍ അറിയിച്ചിട്ടില്ല .ശ്രദ്ധിക്കുമല്ലോ ?
വളരെ കുറച്ചു നാളുകള്‍ മാത്രമാണ് ഇനി മീറ്റിനായിയുള്ളത് .



-



റിമി ടോമിയുടെ കേറ്ററിംഗ് കോളേജ് !!

റിമി ടോമിയെ കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രിയാക്കണം. (വിവരവും വിദ്യാഭ്യാസവും ഉള്ളവരെ മാത്രമേ ആ സ്ഥാനത്തിരുത്താവൂ എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല). അങ്ങനെയായാല്‍ ഒരു ഗുണമുണ്ട്. പ്ലസ്‌ ടു എടുത്തുകളയാം. എസ് എസ് എല്‍ സി ജയിച്ചവരെയെല്ലാം മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ അയച്ചാല്‍ മതി. സര്‍ക്കാരിന് പ്ലസ്‌ ടു നടത്തുന്ന വകയില്‍ കോടിക്കണക്കക്കിന് രൂപയുടെ ലാഭമുണ്ടാവും. ഒരു വര്‍ഷത്തെ പണം കൊണ്ട് തന്നെ ഏറ്റവും ചുരുങ്ങിയത് മൂന്നോ നാലോ വാട്ടര്‍ തീം പാര്‍ക്കുണ്ടാക്കാനുള്ള കാശ് കിട്ടും. മന്ത്രിമാര്‍ക്ക് ഉദ്ഘാടനങ്ങളും പാര്‍ട്ടിക്ക്‌ കാശും വരും! എല്ലാവരും ഹാപ്പിയാവും.
-

ഇന്ത്യാവിഷന്‍ മൂര്‍ധാബാദ്

“ഇന്ത്യാവിഷന്‍ മൂര്‍ധാബാദ്, ഇന്ത്യാവിഷന്‍ തുലയട്ടെ, ഇന്ത്യാവിഷന്‍മുതലാളിമൂരാച്ചിയും തുലയട്ടേ…‘ ഇങ്ങനെ രണ്ടുമുന്ന് കിടിലന്‍ വിപ്ലവ മുദ്രാവാക്യങ്ങള്‍ മലയാളീ ശൈലിയില്‍ ആഞ്ഞുവിളിച്ചിട്ടാകാം സംഗതിയുടെ തുടക്കം. ജനാബ് മുനീര്‍ സാഹിബിന്റെ ‘ആചെണ്ട’ എന്തിനാണെന്ന് എനിക്കിച്ചിരിപിടിയും കിട്ടുന്നില്ല. തീര്‍ച്ചയായും നമ്മളെയൊന്നും ഐസ്ക്രീം തീറ്റിക്കാനല്ലെന്ന് ഉറപ്പായി, ഇപ്പോള്‍. പ്രമേഹം കൂലികൊടുത്തു വാങ്ങി സുഖംസ്വസ്ഥം ടി.വിയുടെ മടിയിലിരിക്കുന്ന മലയാളിയ്ക്ക് പഥ്യം ഐസ്ക്രീമല്ല റിയാലിറ്റികളാണെന്നു മനസ്സിലാക്കിയതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു മാനസാന്തരമുണ്ടായത്. ഐസ്ക്രീം തീറ്റിച്ച് തീറ്റിച്ച് നിഷ്കളങ്കയായൊരു ‘പാവംപൈതലിനെ‘ ഗുണ്ടാലിസ്റ്റില്‍ വരെയെത്തിച്ച കാര്യം മറന്നിട്ടല്ലട്ടൊ ഇങ്ങനെയെഴുതിയത്. അല്ലാ, പിന്നെയെന്താകും ഉദ്ദേശം? പി.സി.ജോര്‍ജ്ജേട്ടന്‍ ശൈലിയില്‍ പറഞ്ഞാല്‍, “ഹാ.. എന്തെങ്കിലുമാകട്ടെന്ന്.. “

-



ഇംഗ്ലണ്ട് ജയിക്കുമോ?

http://www.boolokamonline.com/wp-content/uploads/2010/06/eng-1293_s4.jpg
ലോക കപ്പില്‍ കപ്പു നേടും എന്ന് പലരും കരുതിയിരുന്ന ഇംഗ്ലണ്ടിനെ പവനായി ശവമായി എന്നുവരെ ആളുകള്‍ ഉപമിച്ചു. ശരിക്കും നാണക്കേടുതന്നെ. ലോകത്തിനു ഫുട്ബോള്‍ എന്ന കളി സംഭാവന ചെയ്തതും ലോകത്തിലെ ഏറ്റവും വലിയ പ്രിമീയര്‍ ലീഗു നടത്തുന്നവരുമായ ഈ രാജ്യത്തിന് നടന്നുവരുന്ന ലോകകപ്പില്‍ തുടക്കം മുതല്‍ തന്നെ പിഴവുകള്‍ നല്‍കുവാനായി വിധി കാത്തിരിക്കുന്നുണ്ടായിരുന്നു! ഇംഗ്ലണ്ടിലെ ആരാധകരെല്ലാം എങ്ങിനെ ഇതു സംഭവിച്ചു എന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്നു.
- ജെയിംസ് ബ്രൈറ്റ്
>>കൂടുതല്‍ ഇവിടെ

കളിയെഴുത്തിനായി പുതിയൊരു ബ്ലോഗ്‌

ലോകം മുഴുവന്‍ ജബുലാനി എന്ന പന്തിനു പുറകെ പായുന്നു. ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്ക് ഫുട്ബാള്‍ ഒരു മതമാണ്‌ ഒരു വികാരമാണ് . ഇലപൊഴിക്കും കിക്കുകളും ഡ്രിബ്ലിങ്ങിന്റെ മാസ്മരികതകലുമയി മഞ്ഞപട. കാലുകളെ ചിറകുകളാക്കി ഗോള്‍ മുഖത്തേക്ക്‌ പറക്കുന്ന മെസിയുടെ അര്‍ജെന്റീന. ടോട്ടല്‍ ഫുട്ബാളിന്റെ പൂര്‍ണതയുമായി പോര്‍ച്ചുഗല്‍

അതെ ലോകത്തിലെ ഈ കായിക മാമാങ്കം അവേശത്തിനെ കൊടുമുടി കയറുമ്പോള്‍ കളി എഴുത്തിനായി പുതിയൊരു ബ്ലോഗ്‌ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കട്ടെ
-

ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ

ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ

സ്റ്റേറ്റ് സിലബസിൽ വർഷം മാറിവന്ന ഒൻപതാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിൽ ബ്ലോഗുകളെക്കുറിച്ച് ഒരു പാഠ ഭാഗമുണ്ട്. നാലാം അദ്ധ്യായത്തിൽ മാധ്യമങ്ങളെക്കുറിച്ചും വിവര സാങ്കേതിക വിദ്യയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന സെബാസ്റ്റ്യൻ പോളിന്റെ ലേഖനമുണ്ട്. പാഠത്തിന്റെ അനുബന്ധം എന്ന നിലയിൽ ഒരു പ്രത്യേക കോളത്തിലാണ് ബ്ലോഗുകളെക്കുറിച്ച് അറിവു പകരുന്ന വിവരങ്ങൾ ചുരുക്കി നൽകിയിരുക്കുന്നത്. ഇനിയും അദ്ധ്യാപകരിൽതന്നെ നല്ലൊരു പങ്കിനും ബ്ലോഗിനെയും മറ്റും പറ്റിയൊന്നും അറിയില്ല എന്നിരിക്കേ അവരിലും സന്ദേശം എത്തുന്നത് നല്ലൊരു കാര്യമാണ്. ഏതായാലും നമ്മുടെ പാഠപുസ്തക നിർമ്മാണസമിതി ബ്ലോഗുകളുടെ പ്രാധാന്യവും പ്രചാരവും മനസിലാക്കി അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ ഒരു പേജ് നീക്കി വച്ചത് അഭിനന്ദനാർഹമാണ്.
-കൊച്ചുസാറണ്ണൻ
>>കൂടുതല്‍ ഇവിടെ

ബിയര്‍ കുടിക്കൂ; ആരോഗ്യം നേടൂ...


എല്ലാ ബിയര്‍ കുടിയന്മാര്‍ക്കും ഒരു സന്തോഷ വാര്‍ത്ത: ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന പാനീയങ്ങളില്‍ ആരോഗ്യത്തിന്‌ ഏറ്റവും ഉത്തമമായത്‌ ബിയറാണെന്ന്‌ പഠനത്തില്‍ തെളിഞ്ഞു. മിതമായി ബിയര്‍ കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണത്രേ. വിറ്റാമിന്‍, ഫൈബര്‍, മിനറലുകള്‍, ആന്റി ഓക്‌സിഡന്‍റുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന ബിയറില്‍ കലോറി വളരെ കുറവുമാണ്‌. എന്നാല്‍ മറ്റു ആല്‍ക്കഹോളിക്‌ പാനീയങ്ങളില്‍ കലോറിയുടെ അളവ്‌ വളരെ കൂടുതലാണ്‌.
സന്തുലിതമായ ഭക്ഷണത്തിന്റെ ഗുണമാണ്‌ ബിയര്‍ കഴിച്ചാല്‍ ലഭിക്കുന്നത്‌. ആവശ്യത്തിന്‌ ഫൈബല്‍, ആവശ്യമുള്ളത്ര ആന്റി ഓക്‌സിഡന്‍റുകള്‍, സിലിക്കോണ്‍ പോലെയുള്ള മിനറലുകള്‍ എന്നിവ ആരോഗ്യത്തിന്‌ അത്യുത്തമമാണ്‌.

-malarvadiclub
>>കൂടുതല്‍ ഇവിടെ

ഭര്‍ത്താവിനെ വില്‍ക്കാനുണ്ട്....

ഒരു പടിഞ്ഞാറന്‍ വിനോദകഥ കേള്‍ക്കുക,
പ്രണയ വിവാഹങ്ങളുടെ നാടാണെങ്കിലും രസികനായ ഒരു ധനികന്‍ ഭര്‍ത്താകന്മാരെ തിരഞ്ഞെടുക്കാനുള്ള ഒരു സ്റ്റോര്‍ സ്വദേശത്ത് തുറന്നു....വനിതകള്‍ക്ക് മനസിനിണങ്ങിയ ജീവിത പങ്കാളികളെ വിലക്ക് വാങ്ങാം. പക്ഷെ ചില നിബന്ധനകള്‍ ഉണ്ട്. കടയില്‍ ആറു നിലകള്‍. ഒരിക്കല്‍ മാത്രമേ ഷോപ്പിംഗ്‌ അനുവദിക്കൂ.മുകളിലേക് പോകുന്തോറും ഭാവി വരന്‍റെ ഗുണമേന്മ ഏറി വരും. ഏതെങ്കിലും ഒരു നിലയില്‍ എത്തിയാല്‍ അവിടുന്ന് പങ്കാളിയെ വാങ്ങാം, അല്ലെങ്കില്‍ മുകളിലേക് പോകാം. പക്ഷെ കടയില്‍ നിന്ന് പുറത്തിറങ്ങി പോവനല്ലാതെ താഴോട്ട് പോവാന്‍ പറ്റില്ല..

-

ദ കരാട്ടേ കിഡ്



സംവിധാനം : ഹറാള്‍ സ്വാര്‍ട്ട്
നിര്‍മ്മാണം : വില്‍ സ്മിത്ത്
അഭിനേതാക്കള്‍ :ജാക്കി ചാന്‍, ജേഡന്‍ സ്മിത്ത് തുടങ്ങിയവര്‍...

1984ല്‍ ഇറങ്ങിയ കരാട്ടേ കിഡ് എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് പുതിയ കരാട്ടേ കിഡ്. ഇതില്‍ നായകനായി അഭിനയിക്കുന്ന ജേഡന്‍ സ്മിത്തിന്റെ പിതാവായ വില്‍ സ്മിത്താണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹോളിവിഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്‍ ആണ് ഇതില്‍ മാസ്റ്റര്‍ ആയി വേഷമിടുന്നത്. ആദ്യത്തെ കരാട്ടേ കിഡില്‍നിന്നും വ്യത്യസ്തമായി കുങ്ഫു ആണ് ഇതില്‍ പഠിപ്പിക്കുന്നത്.
-

സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.



വിയോജിക്കുന്നവരുണ്ടായേക്കാം. പക്ഷെ ഇതെനിക്ക് പറയാതെ വയ്യ. കാരണം ഇതെന്റെ അനുഭവമാണ്. അത് ശരിയെന്ന് തോന്നുന്നെങ്കില്‍ എന്തിനു പറയാതിരിക്കണം?
ആയുര്‍വേദത്തെയോ ആലോപ്പതിയെയോ ഞാന്‍ തള്ളിപറയുന്നില്ല. കാരണം ഞാനിന്നും ആശ്രയിക്കുന്നത് ഈ ചികിത്സാരീതികള്‍ തന്നെയാണ്. പക്ഷെ ഇതൊരു വിത്യസ്തമായ അനുഭവം. ചികിത്സകൊണ്ട് മാറ്റാന്‍ പറ്റാത്ത അസുഖമാണ് സോറിയാസിസ് എന്ന അഭിപ്രായം എനിക്കില്ല. മാറിയ കഥകള്‍ ഞാനും കേട്ടിട്ടുണ്ട്. പക്ഷെ എന്റെ കാര്യത്തില്‍ അത് തിരിച്ചാണ്. ഈ അസുഖം നല്‍കിയ അപകര്‍ഷതാ ബോധവുമായി രണ്ടു വര്‍ഷം ചികിത്സയുമായി നടന്നതാണ് ഞാന്‍ . ആയുര്‍വേദവും ആലോപ്പതിയും മാറി മാറി പരീക്ഷിച്ചു. ഇഷ്ടങ്ങള്‍ മാറ്റിവെച്ചുള്ള പഥ്യം, മറ്റു നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ചുള്ള സഹകരണം.
-ചെറുവാടി
>>കൂടുതല്‍ ഇവിടെ


'പ്രേതകണ'ത്തിന്റെ വലിപ്പം

നിഗൂഢകണങ്ങളാണ് ന്യൂട്രിനോകള്‍. അവയ്ക്ക് മണമോ നിറമോ ഭാരമോ വൈദ്യുതിചാര്‍ജോ ഇല്ല. പ്രകാശവേഗത്തിലാണ് സഞ്ചാരം. അവ ആര്‍ക്കും പിടികൊടുക്കാറില്ല. ഖരമോ ദ്രാവകമോ വാതകമോ ഏതുമാകട്ടെ, സാധാരണ ദ്രവ്യരൂപങ്ങളുമായി ന്യൂട്രിനോകള്‍ ഇടപഴകാറില്ല, അവയെ തടഞ്ഞുനിര്‍ത്താനും കഴിയില്ല. ഒരു പ്രകാശവര്‍ഷം (ഏതാണ്ട് പത്തു ലക്ഷംകോടി കിലോമീറ്റര്‍) ദൂരം ലഡിലൂടെ (കാരീയത്തിലൂടെ) ഒറ്റ ആറ്റത്തെപ്പോലും ഇടിക്കാതെ കടന്നുപോകാന്‍ ന്യൂട്രിനോയ്ക്കാകും! നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലൂടെ സൂര്യനില്‍നിന്നുള്ള 50 ലക്ഷംകോടി ന്യൂട്രിനോകള്‍ ഓരോ സെക്കന്‍ഡിലും കടന്നുപോകുന്നു, എന്നിട്ടും നമ്മള്‍ അക്കാര്യം അറിയുന്നില്ല. ഇത്ര നിഗൂഢമായ കണത്തിന് എന്തുകൊണ്ടും യോജിച്ച പേരാണ് 'പ്രേതകണം' (ghost particle) എന്നത്.

-JA
>>കൂടുതല്‍ ഇവിടെ


ചില പാട്ടുകള്‍ അങ്ങനെയാണ്...

ചില പാട്ടുകള്‍ അങ്ങനെയാണ് ... അവ കേള്കുമ്പോള്‍ വല്ലാത്ത ഒരു അവസ്ഥയിലേക് എത്തിക്കുന്നു. കഴിഞ്ഞു പോയ പല കാലങ്ങളിലെകു കൊണ്ട് പോകുന്നു .. പ്രവാസിയായതിനു ശേഷം അതിനു മൂര്‍ച്ച കൂടിയിടുണ്ട്.
ഈയിടെ ലാല്‍ജോസ് സംവിധാനം ചെയ്ത 'നീലത്താമര' എന്ന ഫിലിം കാണാനിടയായി . വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിച്ച അതിലെ എല്ലാ പാട്ടുകളും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്. ശ്രേയ ഖോഷലും വി ശ്രീകുമാറും ചേര്‍ന്ന് പാടിയ 'അനുരാഗ വിലോചാനനായി ' എന്ന ഗാനം വിദ്യ സാഗറിന്റെ നല്ല ഗാനങ്ങല്കിടയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി .
-

ആരാണപ്പാ ഈ ദൈവം?!


http://rajeshshiva2009.files.wordpress.com/2009/09/god.jpg

തങ്കത്തില്‍ തീര്‍ത്ത തകിടിനുള്ളില്‍ -
ജ്യോത്സ്യനാല്‍ കുത്തിക്കുറിക്കപ്പെട്ട -
മന്ത്രതന്ത്രങ്ങളുടെ മാറാപ്പും പേറി -
ഗുഹ്യതയുടെ ദുര്‍ഗന്ധവും ശ്വസിച്ച് -
ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ഒരു-
ജയില്‍ പുള്ളി‍?

ഭണ്ഡാരത്തിലെ ദ്രവ്യ ഘടനയെ -
കീറ്റിയും കിഴിച്ചും തിട്ടപ്പെടുത്തി -
പുരോഹിതന്റെ മുഖപ്രസാദത്തിന് -
ഉതകും വിധം അനുഗ്രഹത്തിന്റെ -
അളവുകോല്‍ നിശ്ചയിക്കുന്ന -
കണക്കപ്പിള്ള?

-


മഞ്ഞക്കാർഡും ചുവപ്പുകാർഡും

കൈകൾ കൂട്ടിത്തിരുമ്മുന്നുണ്ട്. മുഖത്ത് പാരവശ്യം ഉണ്ട്. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. സമയം ഇടയ്ക്കിടെ നോക്കുന്നുണ്ട്. ബൾബിലേയ്ക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ട്. പുറത്തെ മഴയെ, ശല്യം എന്ന മട്ടിൽ നോക്കുന്നുണ്ട്. നിങ്ങളു വിചാരിക്കും എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ടെന്ന്. സംഭവം വലുതാണ്. കറന്റ് പോയിരിക്കുന്നു. മഴയത്ത്, ചാനൽ പോയ സമയത്ത്. കറന്റ് പോയ സമയത്ത്, ഒരു ഫുട്ബോൾ ആരാധകന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ മാത്രമാണിത്. ഭാര്യയെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയപ്പോൾ പോലും ഭർത്താവിന് ഇത്രേം ടെൻഷനോ കരുതലോ ഒന്നും ഉണ്ടായിക്കാണില്ല. ഭാര്യ..
-സു | Su
>>കൂടുതല്‍ ഇവിടെ


25000 ഹൗസ് ഫുൾ ഷോകൾ..! ഭയാനകം...!

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgx8HL7VNWLhB7p24xCuxtYHO_YII5ZDXeEoCFjjEvlYE_nK4-WbBh6ZGe1OrqYjgxu_dX2Kq0T6AJ6ilp5eA3nDCUkFggs0RKjPZuzj7IuDfOHcY1qA_g98gUMLawgpHTsH6cyx6OJkzD_/s400/5dtsok.jpg
ഇതിനൊക്കെ എന്തു പറയാൻ. മലയാളം എന്ന ഒരു ഭാഷയും കേരളം എന്ന ഒരു നാടും ഉണ്ടെന്ന് രാവണനിൽ അഭിനയിച്ചതിലൂടെ ലോകത്തിനു മനസ്സിലാക്കി കൊടുത്ത നമ്മുടെ രാജുമോനും പിന്നെ മെഗാസ്റ്റാറും കൂടി തകർത്തഭിനയിച്ച സിനിമയാണു. നിലവിലുള്ള കളക്ഷൻ റിക്കാർഡുകൾ എല്ലാം തിരുത്തിക്കുറിച്ച് കൊണ്ട് ഹിറ്റിൽ നിന്നും ഹിറ്റിലേക്ക് കുതിക്കുന്ന സിനിമയാണു. ഇതൊക്കെ ശരി. പക്ഷെ ഈ 25000 ഹൗസ് ഫുൾ ഷോകൾ എന്നു പറയുന്നതിന്റെ ലോജിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പോക്കിരി രാജയുടെ പോസ്റ്റർ കണ്ടില്ലേ . ഇതിൽ 25000 ഹൗസ് ഫുൾ ഷോ എന്ന് എഴുതിയിരിക്കുന്നത് വായിച്ചത് തെറ്റിയതാവും എന്നാണു ആദ്യം കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോഴാണു 25000 എന്ന് തന്നെയാണു എഴുതിയിരിക്കുന്നത് എന്ന് കണ്ടത്. കാര്യം എന്തൊക്കെയായാലും ഇങ്ങനെയൊക്കെ പടച്ചു വിടുക എന്ന് വെച്ചാൽ കഷ്ടം തന്നെ. മെയ് 7നു റിലീസ് ചെയ്ത പോക്കിരി രാജ ഇന്നേക്ക് 48 ദിവസങ്ങൾ ആയി.
-

ഐഫോണ്‍/ഐപാഡ് മലയാളം

ഐഫോണ്‍/ഐപോഡ് ഓ.എസ്. 4.0 ഇന്നു പുറത്തിറങ്ങി. അതില്‍ മലയാളം റെന്‍ഡറിങ്ങ് പഴയതു പോലെയല്ല, വളരെ മെച്ചമാണു‌. വടിവൊത്ത മലയാളം എസ്.എം.എസ്. (sms), ഉഗ്രന്‍ മലയാളം റ്റ്വീറ്റ്സ് തുടങ്ങി ഞാന്‍ കാത്തിരുന്ന കുറേ കാര്യങ്ങള്‍ ഇതില്‍ ശരിയായിട്ടുണ്ട്.

ദാരിദ്ര്യവാസം തീര്‍ന്നൂന്നു പറയാം..!

മലയാളം ഉപയോഗിക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്നു ഐറ്റ്യൂണ്സിലൂടെ 4.0-ലേക്ക് അപ്ഗ്രേഡ് ചെയ്യുക.

ദാ സ്ക്രീന്‍ഷോട്ടുകള്‍:


ഇന്ദു പറഞ്ഞു തന്ന പാഠം

ഒരു ഉച്ചയിടവേളയിൽ ഊണു കഴിഞ്ഞ് സ്റ്റൂളിൽ കാലും കയറ്റിവെച്ച് ഡിപ്പാർട്ട്മെന്റിലെ എന്റെ കസേരയിൽ ഒന്നു മയങ്ങുകയായിരുന്നു.
‘സാാാാാാർ’
കണ്ണു തുറന്നപ്പോൾ മുമ്പിൽ ഇന്ദു. എന്റെ വിദ്യാർഥിനി. കോഴ്സ് കഴിഞ്ഞു പോയതാണ്. പോയപ്പോൾ അഞ്ചാറു പേപ്പറുകൾ ബാക്കിയിട്ടിട്ടാണ് പോയത്. (ഉഴപ്പിയിട്ടൊന്നുമല്ല, കാക്കതൊള്ളായിരത്തിപതിനൊന്നാണ് എൻട്രൻസ് റാങ്ക്, ദളിത് സംവരണം.) സപ്ലികൾ എഴുതാനുള്ള എഴുന്നള്ളത്താണ്.
‘സാറേ, ശല്യായോ?’
‘ഏഏയ്….എന്താ ഇന്ദൂനു വേണ്ടേ’ ജീവിക്കുന്നത് തന്നെ നിനക്കൊക്കെ വേണ്ടിയല്ലേ എന്ന മട്ടിൽ ഞാൻ. പോയ മയക്കം ഏതായാലും തിരിച്ചു വരില്ല.
‘ എനിക്ക് കൺട്രോളിൽ കൊറച്ചു ഡവുട്ട്ണ്ട്’
കൺട്രോൾ സിസ്റ്റംസ് എടുത്തിരുന്ന സഹപ്രവർത്തകൻ കുറച്ചു നാൾ അസുഖം മൂലം അവധിയിലായിരുന്നതിനാൽ അവരുടെ ബാച്ചിനു എന്റെ മുട്ടുശാന്തിയായിരുന്നു.
‘ ആ, കാണിക്ക്’
-

30 കള്ളുകുടിയന്‍മാര്‍ അറിയാതെ പോകുന്നത്....

വാസുവൊരു ബ്ലോഗറായ കാര്യവും, സൈബര്‍ജാലകത്തില്‍ വാസൂന്‍റെ ഒരു പോസ്റ്റ് വന്നകാര്യവുമൊക്കെ ബി.ബി.സിയില്‍ സ്ക്രോള്‍ ന്യൂസ് വന്നതുകൊണ്ട് കൂട്ടുകാരൊക്കെ അറിഞ്ഞു..

അതിന്‍റെ ചെലവ് ചെയ്യണമെന്ന് പറഞ്ഞ് അരിഷ്ടക്കട നടത്തുന്ന ശശി ദിവസം ഒരമ്പതുപ്രാവശ്യം മിസ്ഡ് കോളടിക്കും...കള്ളുകുടിക്കാനോരോ കാരണങ്ങള്‍..

ശല്യം സഹിക്കാണ്ടായപ്പോ ന്നാപ്പിന്നെ ഇന്ന് വൈകിട്ടുതന്നെ ആ കര്‍മ്മം അങ്ങട് നടത്താമെന്ന് വിചാരിച്ചു...

ഒരു ഓ.സി.ആര്‍ ഫുള്ളുവാങ്ങിക്കൊണ്ടുവരാന്‍ കൈക്കാരന്‍ പയ്യനെവിട്ടു....ആറുമണിക്ക് ക്യൂവില്‍ക്കയറി നിന്നാലേ ഒരു എട്ടുമണിക്കെങ്കിലും സാധനം കയ്യിലുകിട്ടൂ...
-

ഒരു വട്ടം കൂടിയാ...

വീണ്ടും ഒരു അധ്യയന വര്‍ഷാരംഭം.

പുതിയ യൂണിഫോര്‍മും ബാഗും വാട്ടര്‍ ബോട്ട്ലും...

പിന്നെ ആദ്യമായി സ്കൂളില്‍ വന്നതിന്റെ അമ്പരപ്പും പേടിയും നിറഞ്ഞ കുരുന്നുകളുടെ കരച്ചിലും..

അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു ഈ കഴിഞ്ഞ തിങ്കളാഴ്ച. ജൂണ്‍ 21. അന്നായിരുന്നു മോളുടെ
LKG ക്ലാസ്സ്‌ തുടങ്ങിയത്. ഒരു വര്‍ഷം മുഴുവനും പ്ലേ സ്കൂളില്‍ പോയത് കൊണ്ട് കരച്ചിലൊന്നുമുണ്ടാവില്ല എന്ന് കരുതി. എവിടെ...

അവിടെ ചെന്ന് ക്ലാസ്സില്‍ കയറിയപ്പോഴേ വെല്‍ക്കം ബാന്‍ഡ് പോലെ എതിരേല്‍ക്കുന്നത് "അമ്മേ.." "അമ്മാ..." "മമ്മീ" വിളികളാണ്. അതും പല പല വിധത്തില്‍.
-

വര്‍ദ്ധിക്കുന്ന വഴികള്‍



എനിക്ക് നിന്നിലേക്കും നിനക്കെന്നിലേക്കും
ഒരേ വഴിയാണെന്ന് ഞാനെന്നോ പാടിയിരുന്നു.
വരിക്കപ്ലാവിന്റെ എത്താക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാല്‍ പോലെ
നിന്നിലേക്കും എന്നിലേക്കും ഒരേ വഴിയായിരുന്നു.
നിന്റെ കൈയ്യാലപ്പുറത്തെ തെങ്ങിന്റെ തേങ്ങയും
ഇവിടുത്തെ പ്ലാവിന്റെ വരിക്ക ചക്കയും
ഇങ്ങോട്ടുമങ്ങോട്ടുമോടിയത് അതേ വഴിയിലേ തന്നെ.
മൂലയോടിലേ ഒഴുകിവരുന്ന മഴവെള്ളം മുറ്റവും കൈയ്യാലയും-
കടന്നൊഴുകിപ്പോയിരുന്നതും ഒരേ വഴിയിലേ തന്നെയായിരുന്നു.
ചാലിനു കുറുകേ നിന്നിലേക്കും എന്നിലേക്കും ചവിട്ടി-
പോകാന്‍ രണ്ട് തെങ്ങ് ചേര്‍ത്ത് വെച്ച പാലവും ഒന്നേ ഉണ്ടായിരുന്നുള്ളൂ.
അമ്മമാരുടെ കോഴിക്കറിയും പാല്‍പ്പായസവും,



-

നൂറ്റാണ്ടിന്റെ ഗോളിന് കാല്‍നൂറ്റാണ്ട്


മെക്‌സികോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍ മൈതാനത്ത് എതിരാളികളെ വെട്ടിയൊഴിഞ്ഞ് കയറി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്കു ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഇതിഹാസം നിറയൊഴിച്ചിട്ട് കാല്‍നൂറ്റാണ്ട്. ഫുട്‌ബോളിന്റെ ദൈവം കപ്പം കൊടുത്ത ബൂട്ടില്‍ നിന്നു പാഞ്ഞ അദ്ഭുത ഗോളിന് ഇന്നലെ(ജൂണ്‍ 22-ന്) 24 വയസു തികഞ്ഞു. ഒപ്പം 'ദൈവത്തിന്റെ കൈ'കള്‍ക്കും.

പട്ടിണിയും പരിവട്ടവുമായി തേങ്ങിയ ജനതയ്ക്കാകെ ഉണര്‍വും ഉയിരും പകര്‍ന്ന അഭിമാന പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടീമിനെതിരേ 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു മറഡോണയുടെ പ്രകടനം. പിന്നീട് ലോകം ഇതിനെ 'നൂറ്റാണ്ടിന്റെ ഗോള്‍' എന്നു പ്രകീര്‍ത്തിച്ചു. അതിനു മിനിറ്റുകള്‍ക്കു മുമ്പ് 'ദൈവത്തിന്റെ കരസ്പര്‍ശ'മേറ്റും അതേ ഗോള്‍വല പുളകംകൊണ്ടു. ഒരേ മത്സരത്തില്‍ കൈയും കാലും കൊണ്ട് ഗോളടിക്കുകയും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെറുക്കപ്പെട്ടവനില്‍ നിന്നു വിശുദ്ധനിലേക്കു ഉയര്‍ത്തപ്പെടുകയും ചെയ്ത സുവിശേഷം ഈ കുറിയ മനുഷ്യനു മാത്രം സ്വന്തം.
-

സരളെ ഐ ലവ് യൂ....

സരളെ, എന്റെ കരളെ..
തരളിതമായ് മൊഴിയൂ...
തളിരിടാത്തതെന്തീ അരളിയി-
നിയും നമ്മുടെ പ്രണയ വല്ലരിപോലെ
ഉരുളുവാന്‍ മടിയെങ്കിലും,
സരളെ, ഉരുളുന്നൊരായിരം-
ശയനങ്ങളീയുരുളന്‍ കല്ലുപതി-
ച്ചൊരീ കാവിനു ചുറ്റും..
-

കുറ്റങ്ങളും പ്രായശ്ചിത്തങ്ങളും - സിനിമയുടെ പഠന ദുരവസ്ഥകള്‍

ടെലിവിഷനു ശേഷം പ്രചാരത്തില്‍ വന്ന മള്‍ട്ടിമീഡിയ സാധ്യതകളുള്ള കമ്പ്യൂട്ടര്‍,
ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ഐ പോഡ്, എം പി ത്രീ/ഫോര്‍ പ്ളെയറുകള്‍ തുടങ്ങിയ നവ മാധ്യമങ്ങളുടെ പ്രസരിപ്പ് നിറഞ്ഞുനില്‍ക്കുന്ന കാലമാണ് നമ്മുടേത് എന്നെല്ലാവര്‍ക്കുമറിയാം. ഇവ നവ മാധ്യമങ്ങളാണെങ്കില്‍, സിനിമ 'പഴയ' തരം മാധ്യമമായിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ! മേല്‍ വിവരിച്ച നവമാധ്യമങ്ങളുടെ നേര്‍ക്ക് കേരളീയ പൊതു സമൂഹം നടപ്പു കാലത്ത് സ്വീകരിക്കുന്ന അമ്പരപ്പും പേടിയും വൈരാഗ്യവും ചേര്‍ന്ന കുറ്റാരോപണ മഹാഖ്യാനം, മുന്‍കാലത്ത് സിനിമയുടെ നേര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് കൌതുകകരമായ സാമ്യങ്ങളിലൊന്ന്. പുതിയ മാധ്യമങ്ങളോട് പുതിയ തലമുറക്ക് അടുപ്പവും പ്രവര്‍ത്തന പരിചയവും കൂടും.
-

ഒരു ഫുട്ബോള്‍ ഓര്‍മ്മ കുറിപ്പ്.

രാജ്യ മത രാഷ്ട്രീയ ഭേദം അന്യേ കാല്‍പന്തു കളിയുടെ ജ്വരം എല്ലാവരുടേയും തലയ്ക്കു പിടിച്ചിരിക്കുന്നു . ഈ പാവം ഒഴാക്കനും ഇച്ചിരി പിടിച്ചിരിക്കുന്നു എന്ന് തന്നെ കൂട്ടിക്കോ,ഫുട്ബോള്‍ ഭ്രാന്ത്. പണ്ടു ഞാന്‍ നല്ല ഒരു കളിക്കാരന്‍ ആയിരുന്നു, ഇപ്പോഴും ഉണ്ട് കളിയൊന്നു മാറ്റി പിടിച്ചു എന്ന് മാത്രം!. ഫുട്ബോള്‍ , ഫൂട്ട് ബോര്‍ഡ്‌ അങ്ങനെ എത്ര എത്ര കളികള്‍. കളിച്ചു കൈഒടിഞ്ഞതും ഒടിഞ്ഞ കൈകൊണ്ട് വീണ്ടും കളിച്ചു മൂക്കിന്‍റെ പാലം തകര്‍ന്നതും ഫൂട്ട് ബോര്‍ഡ് കളിയില്‍ താഴെ വീണതും എല്ലാം മനസിലെ ഒരു കോണ് വഴി ചെറുകുടലില്‍ തൂങ്ങി പിടിച്ചു എന്‍റെ വായിലേക്ക് വരുന്നു ഒരു ഓക്കാനമായി.

മനസ് പ്രക്ഷുബ്ധമാകുമ്പോള്‍ നാം പഴയ പല തമാശകളും ചിന്തിക്കാറുണ്ട് അങ്ങനെ ചിന്തിച്ചപ്പോള്‍ ആണ് എന്‍റെ കൂട്ടുകാരുടെ ഒരു പഴയ പന്ത് കളി മനസിലേക്ക് കയറി വന്നത് അങ്ങിനെ അതിതാ ഒരു ഓക്കാനമായി നിങ്ങളുടെ മുന്‍പിലേക്കും. പന്ത് കളിയ്ക്കാന്‍ പണ്ടേ മിടുക്കന്‍മാര്‍ എന്‍റെ കൂടെയുണ്ട് എന്നാലും പതിനൊന്നെണ്ണം തികയില്ലലോ. അങ്ങനെയാണ് ഒഴാക്കന്‍ "പതിനൊന്നേ കാലാമന്‍" ‍ ആയും കഞ്ചു ആസിഫ് പത്താമന്‍ ആയും മൂട്ട രജീഷ് പതിനാലാമന്‍ ആയും കളത്തില്‍ വരുന്നത്.
-

ആന്തരപ്രകൃതി നന്നായാൽ ബാഹ്യപ്രകൃതിയും രക്ഷപ്പെടും..

പഞ്ചഭൂതനിർമ്മിതമായ ഈ ലോകത്തിന്റെ “പ്രകൃതി”പഞ്ചഭൂതങ്ങളുടെ നാനാവിധമായ വ്യതിഹാര സംയോഗങ്ങളാണ്.സസ്യലതാതികളിലും പക്ഷിമൃഗാദികളിലും മനുഷ്യനിലും പഞ്ചഭൂതങ്ങൾ പലതരത്തിൽ സംയോജിക്കപ്പെട്ടിരിക്കുന്നു.ഈ പഞ്ച്ഭൂതങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ അഭാവമോ അപര്യാപ്തതയോ പലവിധ നാശങ്ങൾക്കും ഇടയാക്കും.അനേകായിരം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ വലിയൊരു ഉൽക്ക വന്നു പതിച്ച് പൊട്ടിത്തെറിച്ചതിന്റെ ഫലമായി അന്തരീക്ഷമാകെ പൊടിപടലം കൊണ്ടു നിറഞ്ഞുവെന്നും അത് സൂര്യപ്രകാശത്തെ മറച്ചുവെന്നും അങ്ങനെ ഹിമയുഗം സംഭവിച്ചുവെന്നുമാണ് ശാസ്ത്രജ്ഞമതം.ഇക്കാലത്ത് ഭൂമിയിലെ മിക്ക ജീവജാലങ്ങളും നശിച്ചുപോയതായി ശാസ്ത്രജ്ഞന്മാർ പറയുന്നു.പഞ്ചഭൂതങ്ങളിലൊന്നിന്റെ അഭാവമുണ്ടാക്കിയ ആപത്താണിത്.പഞ്ചഭൂതങ്ങളിലൊന്നിന്റെ അപര്യാപ്തത
മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതവും ഇത്തരത്തിൽത്തന്നെയാണ്.
-

കടലോരം

മറീന ബീച്ചില്‍
അണ്ണാ സമാധിക്കടുത്ത്
വിജയ്‌, രജനികാന്ത്, നയന്‍‌താര
ഒരാള്‍ പൊക്കത്തിലുള്ള
മനുഷ്യരൂപങ്ങള്‍.
കൂടെ നില്‍ക്കാം ഫോട്ടോ എടുക്കാം
വാങ്കോ സാര്‍.
കടല് കണ്ടാല്‍
കടല കൊറിക്കണം
വരുത്തതോ, പുഴുങ്ങിയതോ ?
-

ജാതകം!


സന്ധ്യതന്‍ കപോലത്തില്‍ ശോണിമയേറി, ചില
കാര്‍മേഘമങ്ങിങ്ങായി പ്രേമസഞ്ചാരം ചെയ്കേ
ഇലഞ്ഞിപ്പൂക്കള്‍ തന്‍റെ മാദക ഗന്ധം തേടി
മാനസാരാമത്തിങ്കല്‍ മാരുതനണഞ്ഞപ്പോള്‍

മാരിവില്‍ സ്വപ്നങ്ങളാലാരെയോ വരച്ചിട്ടൊ-
രന്തരംഗത്തില്‍ വൃഥാ തേന്‍‍മഴ പൊഴിഞ്ഞപ്പോള്‍
ഓര്‍മ്മതന്‍ മണിച്ചെപ്പില്‍ ലാളിച്ചു വളര്‍ത്തുമെന്‍
പ്രേമസ്വപ്നങ്ങള്‍ വന്നെന്നാത്മാവില്‍ മന്ത്രിക്കുന്നു

വരവായ് പ്രിയസഖി, പ്രണയക്കതിര്‍ക്കൊടി,
പല നാള്‍ കാത്തിരുന്ന വാസന്തമലര്‍ക്കൊടി
നിന്നിലെന്നാളും നവ സ്വപ്നമായരങ്ങേറും
പ്രണയോത്സവത്തിന്‍റെ മധുരപ്രതിധ്വനി !
-
ജയകൃഷ്ണന്‍ കാവാലം
>>കൂടുതല്‍ ഇവിടെ


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP