FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

അന്തിക്കാടിനെ ഹംസ വെല്ലുവിളിക്കുന്നു !!

Tuesday



സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രമായ 'കഥ തുടരുന്നു' വിന്റെ തിരക്കഥ മോഷ്ട്ടിച്ചതാണ് എന്ന് ആരോപണമുയരുന്നു .ബ്ലോഗ്ഗര്‍ കൂടിയായ ഹംസ ആലുങ്ങലിന്റേ 'മഴതോരാതെ' എന്ന നോവല്‍ മോഷ്ട്ടിച്ചതാണ് ഈ ചിത്രത്തിന്റെ തിരക്കഥ എന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന ആരോപണം .കടുത്ത വിമര്‍ശനവുമായി പലരും ഇതിനകം തന്നെ രംഗത്ത്‌ വന്നിരിക്കുകയാണ് ,വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉയരുമെന്ന് വിലയിരുത്തപ്പെടുന്നു .അതിനിടക്ക് പരസ്യമായ വെല്ലുവിളിയുമായി ബ്ലോഗിലൂടെ ഹംസ എത്തിയിരിക്കുകയാണ് .വാചക കസ്സര്‍ത്തിലൂടെ അല്ല അന്തിക്കാട് മറുപടി പറയേണ്ടതെന്നും വ്യക്തമായ തെളിവുകള്‍ തന്റെ പക്ഷത്ത് ഉണ്ടെന്നും ഹംസ വാദിക്കുന്നു .





കഥ മോഷണം: അന്തിക്കാടിനെ വെല്ലുവിളിക്കുന്നുകഥതുടരുന്നുവെന്ന സിനിമയുടെ കഥ മോഷണമാണെന്ന ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം വീണത്‌ വിദ്യയാക്കാനുള്ള തന്ത്രം മാത്രമാണ്‌.?വസ്‌തുനിഷ്‌ടമായ തെളിവുകള്‍ നിരത്തി നടത്തിയ ആരോപണത്തിന്‌ വാചക കസര്‍ത്തുകൊണ്ടാണോ മറുപടി പറയേണ്ടത്‌. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌. അതിനുതക്ക തെളിവുകള്‍ എന്റെ പക്കലുണ്ട്‌. അതല്ലെന്ന്‌ തെളിയിക്കാനുള്ള ബാധ്യത അന്തിക്കാടിനുണ്ട്‌. തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyjX8XFHnCO7LsQ98QL-oRWKq_az4hvYcsLvj8V-ugy83rUnPkqCTUZfjOqlTV2HSsXe4qFrKuBZ47ntM4ysmGBeOyEUSWANTGFGQR5TqjTiZB4I50Xr_Q5omis0PJqMv5CXdw5dh9fjwe/s1600/h+a2.jpg



ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടല്ല ചീപ്പ്‌ പബ്ലിസിറ്റിയുണ്ടാക്കേണ്ടത്‌. സ്വന്തം കുഞ്ഞിന്റെ പിതൃത്വം വിറ്റ്‌ ചിലര്‍ എട്ടുകാലി മമ്മൂഞ്ഞ്‌ ചമയുന്നതു കണ്ടാണ്‌ പ്രതികരിക്കേണ്ടി വന്നത്‌.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiavcoXv83iwrSHTSwgmrzsjxaAbMWZXstwmkmDENUAcC-Tb3iJlUAYNo-MJnzWFcaeso4S3snK-_dbGsNAZ9LVx5J8KC79WMfTvYXVavIVnk0OkXzUSshRkvgnesss_yc5gnXtQ_4ilH1/s1600/h+a.jpg
-

സത്യന്‍ അന്തിക്കാടും കഥ മോഷ്ടിച്ചു!



  • കെ വി രാജേഷ്
സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ സിനിമയാണ്‌ 'കഥതുടരുന്നു'. സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ ഇറങ്ങിയ ഉടനെ പോയി കണ്ടു. സിനിമ കണ്ടപ്പോള്‍ മുന്‍പ് വായിച്ച 'മഴതോരാതെ' എന്ന നോവലിനോട്‌ വല്ലാത്ത സാമ്യം തോന്നി.
പുസ്‌തകം തപ്പിപ്പിടിച്ച്‌ ഒന്നൂടെ വായിച്ചു.



വല്ലാത്ത സാമ്യം. ഇതെങ്ങനെ സംഭവിച്ചു. നോവലിന്റെയും സിനിമയുടെയും പ്രമേയം ഒന്നു തന്നെ. വളരെ ചെറിയ ചില വ്യത്യാസങ്ങള്‍ മാത്രം. ഒരു കഥ സിനിമയാകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന മാറ്റങ്ങള്‍ മാത്രം. തിരക്കഥയാവുമ്പോഴുണ്ടാവുന്ന പരിണാമങ്ങള്‍.
-
>>കൂടുതല്‍ ഇവിടെ


കഥ മോഷണം:`കഥ തുടരുന്നു'വിന്റെ പ്രദര്‍ശനം തടയണം





സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയുടെ കഥക്ക്‌ മഴതോരാതെ എന്ന തന്റെ നോവലിന്റെ പ്രമേയവുമായി വളരെ സാമ്യമുണ്ടെന്ന്‌ നോവലിസ്റ്റും പത്ര പ്രവര്‍ത്തകനുമായ ഹംസ ആലുങ്ങല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നോവല്‍ 2003ല്‍ ചന്ദ്രിക ആഴ്‌ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വന്നതാണ്‌. 2005 സെപ്‌തംബറില്‍ കോഴിക്കോട്‌ പൂര്‍ണാ പബ്ലിക്കേഷന്‍സിന്റെ കീഴിലുള്ള തൃശൂര്‍ നളന്ദ പബ്ലിക്കേഷന്‍സ്‌ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. പി അനില്‍കുമാര്‍ എം എല്‍ സാംസ്‌കാരിക മന്ത്രിയായിരിക്കേ വണ്ടൂരില്‍ വെച്ച്‌ അദ്ദേഹമായിരുന്നു നോവലിന്റെ പ്രകാശനം നിര്‍വഹിച്ചത്‌. പ്രശസ്‌ത കഥാകൃത്ത്‌ പി സുരേന്ദ്രനാണ്‌ നോവല്‍ ഏറ്റുവാങ്ങിയത്‌.
-




ബ്ലോത്രം സ്പെഷ്യല്‍

ബ്ലോഗ്‌ പരിചയം-മുല്ലപ്പൂക്കള്‍ ( സൈനുദ്ധീന്‍ ഖുറൈഷി)






സൈനുദ്ധീന്‍ ഖുറൈഷിയെ കുറിച്ച് :
തൃശൂര്‍ ജില്ലയില്‍ തിരുനെല്ലൂര്‍ ഗ്രാമത്തില്‍ ജനനം ..പൂവത്തൂര്‍ സെന്റ്‌ ആന്റണീസ് യു പി സ്കൂള്‍ ,
പാവറട്ടിയിലെ സെന്റ്‌ ജോസഫ്‌ സെക്യൂരിറ്റി സ്കൂള്‍ ..ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഉന്നത ബിരുദം
നേടി ..കഴിഞ്ഞ ഇരുപതു വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്നു ..
കഥ ..കവിത .ഗാനരചന ..മാപ്പിളപ്പാട്ട് രചന എന്നീ രംഗങ്ങളില്‍ സംഭാവനകള്‍ ..പ്രശസ്ത മാപ്പിളപ്പാട്ട്
ഗായകന്‍ മര്‍ഹൂം ഗുല്‍ മുഹമ്മദ്‌ ബാവയുടെ കൊച്ചു മകനും മാപ്പിളപ്പാട്ടിലെ സുല്‍ത്താനെന്നു വിശേഷിപ്പിക്കാവുന്ന
ജനാബ് കെ ജി സത്താരിന്റെ അനന്തരവനുമാണ് ശ്രീ സൈനുദ്ധീന്‍ ഖുറൈഷി.സംഗീത രംഗത്തും തന്റേതായ
സംഭാവനകള്‍ ഇദ്ധെഹത്തിന്റെതായിട്ടുണ്ട് ..2009 ഇല്‍ പുറത്തിറങ്ങിയ മാഷാ അല്ലാ..എന്നാ ഈസ്റ്റ്‌ കോസ്റ്റ് ആല്‍ബം
ശ്രീ സൈനുദ്ധീന്റെ രചനയും സംഗീതവുമാണ് ...
ശ്രീ കെ വി അബൂബക്കരിന്റെയും കെ ജി സൈനബയുടെയും മക്കളില്‍ അഞ്ചാമനാണ് ..
ഭാര്യ ..ജാസ്മിന്‍ ..മക്കള്‍ ..സുഹൈല്‍ ..സര്മീന സൈനബ് ..സുഹൈറ സൈനബ്..
കൂടുതല്‍.....

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ "കൂട്ടത്തില്‍ "വളരെയധികം വായിക്കപ്പെടുന്ന എഴുത്തുകാരന്‍ അച്ചടി മാധ്യമങ്ങള്‍ക്കും അന്ന്യനല്ല...
ഇപ്പോള്‍ ഓര്‍ക്കുട്ടിലെ കൂട്ടായ്മ ആയ "ശ്രുതിലയത്തിലും " ബ്ലോഗിലും അദ്ദേഹം ഏറെ വായിക്കപ്പെടുന്നു...
ഒരു പ്രത്യേക കള്ളിയില്‍ തളച്ചിടാന്‍ കഴിയാത്ത സൈനുദ്ധീന്റെ ..കഥകളാണോ ..കവിതകളാണോ ..മാപ്പിളപ്പാട്ടുകലാണോ
അല്ലെങ്കില്‍ നോവേലെറ്റുകളാണോ മികച്ചത് എന്ന് ചോദിച്ചാല്‍ അത് ശരിക്കും കുഴക്കുന്നതായിരിക്കും ..എല്ലാ മേഖലയിലും
ഒന്നിനൊന്നു മികച്ചതാണ് അദ്ദേഹത്തിന്റെ ഓരോ രചനകളും....

അടുത്തിടെ വിവാദമായ "ഞാന്‍ പ്രവാസിയുടെ മകന്‍ " എന്ന കഥ അദ്ദേഹത്തിന്റെ മികച്ച ഒരു രചനയാണ് ..
ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയും ഫോര്‍വേഡ് മെസ്സേജ് ആയി ലോകമാകെ ആളുകള്‍ വായിക്കുകയും ചെയയ്ത കഥ ആരോ ഒരാള്‍ കലാകൌമുദിക്ക് അയച്ചു കൊടുക്കുകയും
കലാ കൌമുദി അത് പേരറിയാത്ത ആരുടെയോ എന്ന് എഴുതി പ്രസിദ്ധീകരിക്കുകയും ..
പിന്നീട് ശക്തമായ പ്രധിഷേധം ഉയരുകയും കലാകൌമുദി തെറ്റ് തിരുത്തുകയും ഉണ്ടായി ..
"മുല്ലപ്പൂകള്‍ "എന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ തികച്ചും വ്യത്യസ്ത മായ ഒരു വായാനാ അനുഭവമാണ് ..
ഗൌരവമായ വായന ആവശ്യപ്പെടുന്നു ഓരോ കവിതകളും കഥകളും..
'പെറ്റു പെറ്റു മച്ചിയാകുംപോള്‍ 'എന്ന കവിത പ്രവാസ ജീവിതത്തിന്റെ നേര്‍ കാഴ്ച കളാണ് ,,
ജീവിതം മുഴുവന്‍ കരവപ്പശുക്കലായി അലഞ്ഞു ..ജീവിത സായാഹ്ന്നത്തില്‍ കറവ വറ്റി
ഏതെങ്കിലും ഒരു കോണില്‍ അവഗണ യുടെ കയ്പ്പ് നീര്‍ കുടിച്ചു കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ട ജീവിതങ്ങള്‍
മനോഹരമായി പറഞ്ഞിരിക്കുന്നു..
ഇത് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍..
"ഒരു വെറും മൊഴിയില്‍ നിന്ന് പല ജീവിതങ്ങളിലേക്ക് പടരുകയായിരുന്നു ചിന്തകള്‍.
പ്രവാസികളും അവരുടെ ഭാര്യമാരും ഇതില്‍ ഒരേ ബിംബം കൊണ്ട് പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നാട്ടില്‍ തന്നെ ആരോഗ്യമുള്ള കാലം വരെ കുടുമ്പത്തിന് വേണ്ടി കഷ്ടപ്പെടുന്നവരും പിന്നെ ശിഷ്ടകാലം കഴിയാന്‍ ഒരു തൊഴുത്ത് പോലും അന്യമാവുകയും ചെയ്യുന്ന വാര്‍ദ്ധക്യവും ഒക്കെ വരച്ചിടാന്‍ ശ്രമിച്ചിരിക്കുന്നു."
പര്‍ദ എന്ന കവിതയില്‍ അദ്ദേഹം പറയുന്നു ...
തുണിയുടുക്കാത്തതല്ല തെറ്റ്!

തുണിയില്ലായ്മയെ
പുകഴ്ത്തി

സ്വയം
നഗ്നനായപരരെ നഗ്നരാക്കും

നിന്റെ കവിതയാണ് തെറ്റ്!

ന്യായാസനത്തിലും
നനവ് പടരുന്നു..!!

കഴുവേറ്റുകീ
..കവിയെ, കവിതയേയും........!!!





സഭ്യതയില്ലാത്ത ബിംപങ്ങള്‍ കുത്തി നിറച്ചു നഗ്നത ആഘോഷിക്കപ്പെടുന്ന ആധുനിക
എഴുത്തുകാരുടെ നേര്‍ക്കുള്ള ഒളിയമ്പാണ് കവിത ..കവിത ആധുനികം ആകണമെങ്കില്‍
അത്തരം ബിംപങ്ങളും തുറന്നെഴുത്തും വേണമെന്ന് കരുതുന്നവര്‍ പെരുകി വരുമ്പോള്‍
കവിതയുടെ പ്രസക്തി വര്‍ധിക്കുന്നു ...
ഏറെ വായിക്കപ്പെട്ട 'കുശവത്തി എന്ന കവിത
ആധുനികതയുടെ മലവെള്ള പ്പാച്ചിലില്‍ പിന്‍ തള്ളപ്പെട്ടു പോയ കുറെ പച്ചയായ മനുഷ്യ ജീവിതം വരച്ചിടുന്നു ..
മണ്ണുണ്ട് മനമുണ്ട്

തൊട്ട് മുടിയില്‍ തേക്കാന്‍.

കയ്യുണ്ട്
കലയുണ്ട്

കണ്ണില്ല
മണ്‍

തുരുമ്പെടുക്കും

പുരാവസ്തുക്കള്‍ കാണാന്‍.

യാത്രാമൊഴി ...അച്ഛന്‍ ..പാലായനം .. അഭയ ...വിത്ത്‌ കാള.. കോണ്ടം തിയറി ...കാബൂളില്‍ നിന്നു ഖേദപൂര്‍വ്വം
അങ്ങനെഒരുപാട് വ്യ്ത്ത്യസ്തമായ അര്‍ത്ഥവത്തായ എത്രെയോ കവിതകള്‍ നമുക്ക് അദ്ദേഹം തന്നിട്ടുണ്ട് .
കഥകളിലേക്ക് കടക്കുമ്പോള്‍ .ഒറ്റ മുറി യിലെ കുടുമ്പങ്ങള്‍ എന്ന കഥ
തെല്ലൊരു ഹാസ്യാത്മകതയോടെ പ്രവാസ ജീവിതത്തിന്റെ നേര്‍ചിത്രം വരച്ചിടുകയാണ്..
"മലയിറങ്ങുന്ന ജിന്നുകള്‍ "എന്ന കഥ മുഖ്യ ധാരയില്‍ ഇന്നുള്ള ഏതൊരു ക്ലാസിക് കഥയോടും കിട പിടിക്കുന്ന ഒന്നാണ് ..
ഒരു സമൂഹത്തിലെ നടക്കാന്‍ പാടില്ലാത്ത അനാചാരങ്ങള്‍ എത്രെ തന്മയതത്തോടെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്
ഓരോ കഥാപാത്രവും നമ്മോടു നേര്‍ക്ക്‌ നേരെ സംവധിക്കുകയാണ് ..ബുഖാരി തങ്ങളും ആമിനയും അവറുട്ടിയും നമ്മളില്‍ ഒരാളാണ് ..
"മുട്ടനാടിന്റെ മണമായിരുന്നു അവറുട്ടിക്ക്.!
മരണം നടന്ന വീടുകളില്‍ മയ്യത്ത് കുളിപ്പിക്കാനും ഖബര്‍ കിളക്കാന്‍ സഹായിച്ചും നടന്നിരുന്ന അവറുട്ടിക്ക് മയ്യത്തിന്റെ മണമായിരുന്നെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്.
അത്തറിന്റെയും പനിനീരിന്റേയും സമ്മിശ്ര ഗന്ധത്തില്‍ വെളുത്ത വസ്ത്രത്തില്‍ *കഫന്‍ ചെയ്യപ്പെട്ട മയ്യത്തുകളുടെ ആത്മാവുകള്‍ അവറുട്ടിയുടെ ചുറ്റും നൃത്തം വെയ്ക്കുന്നതായി കണ്ട് അവള്‍ ഭയന്നിരുന്നു. എന്നാല്‍ ഇതെല്ലാം അതിന്റെ പാരമൃതയിലെത്തിയത് ബുഖാരിത്തങ്ങളുടെ മന്ത്രണങ്ങള്‍ക്ക് ശേഷമായിരുന്നെന്നും അവള്‍ അറിയുന്നു.
വായക്കു ശേഷവും നമ്മ വിടാതെ പിന്തുടരുന്ന കഥ സൈനുധീന്റെ മികച്ചതില്‍ മികച്ച കഥയാണ്‌ ..
സുഹറ..സ്വപ്നാനന്തരം ..കൈ രണ്ടിലും മൈലാഞ്ചി ..അവന്‍റെ കഥ ,,ആരുടെയൊക്കെയോ കഥ ..
അങ്ങനെ കഥകളുടെ ഒരു ലോകം തന്നെ അദ്ധേഹത്തിന്റെ ബ്ലോഗില്‍ നമുക്ക് കാണാം ..

ഗൌരവത്തോടെ വായനയെ സമീപിക്കുന്നവര്‍ക്ക് ഒരു അക്ഷയ ഘനി തന്നെയാണ് ശ്രീ സൈനുദ്ധീന്‍ ഖുറൈഷി യുടെ മുള്ള പ്പൂക്കള്‍ എന്ന ബ്ലോഗ്‌
തുറന്നിടുന്നത് ...ഇലക്ട്രോണിക് മീഡിയയില്‍ ഇന്ന് ഏറെ വായിക്കപ്പെടുന്ന സാഹിത്യകാരന് അര്‍ഹതപ്പെട്ട അംഗീകാരം മുഖ്യധാര
മാധ്യമങ്ങള്‍ കൊടുക്കാത്തത് സാഹിത്യത്തില്‍ ഇന്ന് കാണുന്ന പാര്‍ഷവല്‍ക്കരണത്തിന്റെ മറ്റൊരു ഉദാഹരണം മാത്രം ...കലാ കൌമുദി പോലും
അദ്ദേഹത്തിന്‍റെ രചന പേര് വെക്കാതെ പ്രസിദ്ധീ കരിച്ചു എന്നറിയുമ്പോള്‍ അതിന്‍റെ ഗൌരവം നമുക്ക് ഊഹിക്കവുന്നതെയുള്ളൂ..
പിന്നീട് സമ്മര്‍ ദ്ധങ്ങളുടെ ഫലമായി അവര്‍ തിരുത്തി എങ്കിലും...

>>കൂട്ടം സോഷ്യല്‍ നെറ്റ് വോര്‍ക്കില്‍ അദ്ദേഹത്തെ വായിക്കാന്‍ http://www.koottam.com/profile/ZainudheenQuraishy.


www.mullappookkal.blogspot.com

(Note:പുതുമുഖ ബ്ലോഗ്ഗര്‍മാര്‍ ബൂലോകത്ത് എന്നും അപരിചിതരായി തുടരുന്നു എന്ന ദാരുണമായ അവസ്ഥക്ക് വിരാമമിടാന്‍ ബ്ലോത്രം ഒരു പുതിയ വേദി സൃഷ്ട്ടിക്കുന്നു -'ബ്ലോഗ്‌ പരിചയം' .ഇതിലൂടെ എല്ലാ ആഴ്ചയും ഒരു പുതുമുഖ ബ്ലോഗ്ഗറിനെ ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് ,അവരുടെ ബ്ലോഗിനെ ഈ വേദിയില്‍ വിശകലനം ചെയ്യുന്നതുമാണ്,നല്ല സൃഷ്ട്ടികള്‍ ഉണ്ടായിട്ടു പോലും അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുന്ന ബ്ലോഗ്ഗര്‍മാര്‍ നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഞങ്ങള്‍ ബൂലോകത്തിനു പരിചയപ്പെടുത്തുന്നു .blothram@gmail.com)





മൂത്രത്തില്‍ ചാലിച്ച ആകാശപ്രണയം


എന്റെ അച്ഛന്‍ ഒരു മഹാ പ്രസ്ഥാനമായിരുന്നു. അച്ഛന്‍ നേരെയാകാന്‍ വേണ്ടി അമ്മ ഗുരുവായൂര്‍ കൃഷ്ണേട്ടനെ കുറെ വിളിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ പുള്ളികാരന്‍ ഇനിതൊട്ട് തന്നെ വക പരിപാടികള്‍ക്ക് വിളിക്കരുതെന്നു പറഞ്ഞ് ഒരു കാലത്ത് പിണങ്ങി പോയതായിരുന്നു. കാരണം അച്ഛനെ നേരെയാക്കാന്‍ നോക്കി ഗുരുവായൂരപ്പന്റെ സ്വഭാവം മെല്ലെ മോശമാകാന്‍ തുടങ്ങി. അങ്ങനെ കൃഷ്ണേട്ടന്റെ അച്ചന്‍ വസുദേവര്‍ ഈര്‍ക്കിലിയെടുത്ത് കണ്ണുരുട്ടി പേടിപ്പിച്ച് പുള്ളിയെ ഗുരുവായൂര്‍ക്ക് തന്നെ കൊണ്ടു ചെന്നാക്കി. അതോടുകൂടി അമ്മക്കു കൃഷ്ണെട്ടനോട് ഒറ്റക്കുള്ള വിശ്വാസം നഷ്ടപെട്ടു. അച്ഛന്‍ നേരെയാവില്ലെന്നു അമ്മക്കും അച്ഛനും കൃഷ്ണേട്ടനും വരെ മനസ്സിലായി. അതിനുള്ള മെയിന്‍ കാരണം അച്ഛന്റെ ആളുകളോടുള്ള വെറുപ്പ തന്നെ. അച്ഛന് പൊതുവേ രണ്ടു പേരെ കണ്ണിഷ്ടിച്ച് കണ്ടൂടാര്‍ന്നു. അതില്‍ ഒന്ന്‍ കാശു കടം ചോദിച്ചാല്‍ കൊടുക്കാത്തവരെയും, മറ്റൊന്നു കടം വാങ്ങിയ കാശു തിരിച്ചു ചോദിക്കുന്നവരെയും . അതൊന്നു മാറി കിട്ടാന്‍ അമ്മ കുറെ വഴിപാടുകള്‍ ചെയ്തിട്ടുംമാഫി ഫായദാ ”.
-എറക്കാടൻ
>>കൂടുതല്‍ ഇവിടെ



-

നീതിയില്ലാത്ത നിയമങ്ങള്‍....


കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ വിതച്ച മരണക്കഥയറിയുന്നവര്‍ക്ക് ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ച് കൂടുതല്‍ വിശദീരണം ആവശ്യമില്ല. 1984 ഡിസംബര്‍ രണ്ടിന് രാത്രി ഭോപ്പാലിലെ ഗലികളിലൂടെ ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ട് ഓടിയ ഒരു ജനത ഇപ്പോഴും ഓട്ടം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

25 വര്‍ഷം പിന്നിടുമ്പോഴും അഞ്ചര ലക്ഷത്തോളം വരുന്ന ഭോപ്പാലിലെ ജനതയുടെ ജീവിതം യൂണിയന്‍ കാര്‍ബൈഡ് ഉയര്‍ത്തിയ വിഷവാതകത്തേക്കാള്‍ മൂടപ്പെട്ടിരിക്കുന്നു. തങ്ങളുടെ ഉറ്റവരുടെ ജീവന്‍റെ വിലയായി സര്‍ക്കാര്‍ ഓരോരുത്തര്‍ക്കും നല്‍കിയത് 72000 രൂപ.
-ആചാര്യന്‍

ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം

ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ വിധി ഇന്ന് ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ദുരത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഇന്‍ഡ്യാ ലിമിറ്റഡ് എന്ന കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര, വിജയ് ഗോഖലെ (മാനേജിങ്ങ് ഡയരക്ടര്‍), കിഷോര്‍ കാംദര്‍ (വൈസ് പ്രസിഡന്റ്), ജെ എന്‍ മുകുന്ദ് (വര്‍ക്ക്സ് മാനേജര്‍), എസ് പി ചൌധരി (പ്രൊഡക്ഷന്‍ മാനേജര്‍), കെ വി ഷെട്ടി (പ്ലാന്റ് സൂപ്രണ്ട്), എസ് ഐ ഖുറേഷി (പ്രൊഡക്ഷന്‍ അസിസ്റ്റന്റ്) എന്നിവര്‍ക്ക് രണ്ടു വര്‍ഷം തടവും, ഒരു ലക്ഷം രൂപ വീതം പിഴയും ആണ് ഇന്ന് ശിക്ഷ വിധിച്ചത്. പ്രതികളെ ഇരുപത്തിഅയ്യായിരം രൂപയുടെ ഈടിന്മേല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. പ്രതികള്‍ക്ക് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനു‌വേണ്ടിയാണ് ജാമ്മ്യം അനുവദിച്ചത്
-Manikandan O V
>>കൂടുതല്‍ ഇവിടെ

നാണംകെട്ട വിധി

ഭാരതപൌരജീവന്‍ ഇത്ര വിലയറ്റതാണോ? ഭാരതീയനീതിന്യായവ്യവസ്ഥ സ്വന്തം പൌരന്‍‌മാര്‍ക്ക് അത്രമേല്‍ അസ്പ്രശ്യമാണോ? ആണെന്നുള്ള വിശ്വാസത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ ഈ വിധി. ഇത്രയും നാണംകെട്ട ഒരു വിധിന്യായം ലോകത്തിന്റെ ഒരു കോണില്‍ നിന്നും ഉണ്ടായതായറിവില്ല, ഇതുവരെ. സൊമാലിയയില്‍ നിന്നോ സുഡാനില്‍ നിന്നൊ അയിരുന്നെങ്കില്‍പോലും ഇത്തരത്തിലുള്ള അധമമായവിധി കേട്ടാല്‍ നമുക്ക് ലജ്ജതോന്നിയേനെ. 26 വര്‍ഷത്തെ അശാന്തമായ കാത്തിരിപ്പിന്നൊടുവിലാണ് വിധിയെന്ന ഈ വിരോധാഭാസം പുറത്തുവന്നിരിക്കുന്നത്. 40 ടണ്‍ മാരകവിഷവാതകം ഭോപാലിന്റെ ശ്വാസകോശത്തിലേക്ക് കുത്തിനിറച്ചതിന്‍‍ ശിക്ഷയായി ഒരു ഗ്രാം പോലും തൂക്കമില്ലാത്ത വിധി. ലോകത്തിലെ ഒരു രാജ്യവും സ്വന്തം പൌരന്മാരെ ഇത്ര വിലകുറച്ച് കാണുന്നില്ല. ലോകത്തിലെ ഒരു രാജ്യവും സ്വന്തം പൌരന്‍‌മാരിലെ പാവപ്പെട്ടവരെ ഇത്ര വിലകുറച്ച് കാണുന്നില്ല. ലോകത്തിലെ ഒരു രാജ്യവും സ്വന്തം പൌരന്‍‌മാരുടെ മരണം/കൊല ഇത്ര വിലകുറച്ച് കാണുന്നില്ല.
-

ബ്‌ളസ്സി 'ആടുജീവിതം' സംവിധാനം ചെയ്യും

'ആടുജീവിതം': ഒരു വായന

ദാരിദ്ര്യം അതിന്‍റെ മൂര്‍ത്തീമദ്ഭാവത്തില്‍ അനുഭവിക്കുന്ന ഒരു മലയാളിയുടെ ജീവിതകഥ, സ്വപ്നങ്ങളുടെ ചിറകിലേറി ആട്ടിടയനായി ജീവിക്കുന്ന പ്രവാസം, നമ്മെ അമ്പരപ്പിക്കാന്‍ പോന്ന രീതിയിലാണ് 'ആടുജീവിത'ത്തിന്‍റെ യഥാതഥകഥനം. വിശപ്പ് / ഒറ്റപ്പെടല്‍ / അരക്ഷിതാവസ്ഥ / പീഡനം മുതലായവ സഹിക്കുന്ന നജീബിന്‍റെ 'കരളലിയിക്കുന്ന' കഥ പറഞ്ഞ് ബെന്യാമിന്‍ നമ്മുടെ ദാരിദ്ര്യം എന്ന അനുഭവത്തോടുള്ള 'വിശപ്പ്' മാറ്റുന്നു. പൊള്ളുന്ന സത്യത്തിന്‍റെ ഏറ്റുപറച്ചിലുകളുടെ കാലത്ത് 'ആടുജീവിത'ത്തിന് നിഷേധിക്കാനാവാത്ത, ആകര്‍ഷണീയമായ പ്രമേയമാണുള്ളത്. നോവലിന് അവലംബമായ പ്രമേയം യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരു മലയാളിയുടെ ജീവിതമാണെന്നത് 'ആടുജീവിത'ത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbDbARop90ul_6k6TNvMvIPZn6ugv_xOVML5F8ca0SgceIEg9Gu1mxHR6TVnHr4dbOFMQsOIpm2mmM9yTDvewD4AnNl3lPaNiAgAi7lMVXW4h-7jLPhubpyhlRvlrbv1asYnmKddJh5x0/s1600/attuj.jpg
-

ഒരു ബ്ലോഗ്ഗറുടെ കുടുംബം കുട്ടിച്ചോറാകുന്നത്....

കഴിഞ്ഞ രണ്ടര മാസമായി നിരന്തര യാത്രയിലായിരുന്നു ഞാന്‍. കേരളത്തില്‍ നിന്നും ചെന്നൈ വഴി മുംബൈലേക്കും അവിടുന്ന് ലണ്ടന്‍ വഴി നെതര്‍ലാന്റ്, ന്യുസിലാന്റ്റ്‌, ഫ്രാന്‍സ്, സ്വിസ്... പിന്നെ, USA യുടെ മുക്കിലും മൂലയിലും കറങ്ങിത്തിരിഞ്ഞ്‌ ഇടയ്ക്ക് രണ്ടു ദിവസം തായ്-വാനിലും തങ്ങി നേരെ സൗദി അറേബ്യയില്‍ ലാന്റ് ചെയ്തു. അവിടുന്ന് കുവൈറ്റ്‌, ബഹറിന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത്‌ തുടങ്ങിയ രാജ്യങ്ങളില്‍ അലഞ്ഞു തിരിഞ്ഞു വീണ്ടും മുംബൈ വഴി കേരളത്തില്‍. പിന്നെ സ്വന്തം തട്ടകമായ ഷാര്‍ജയില്‍..! ഈ യാത്രയിലാണ് സ്വന്തമായൊരു ബ്ലോഗ്ഗ് എന്ന ആശയം മനസ്സിലുദിക്കുന്നത്. അസ്തമയ സമയം കൃത്യമായി അറിയാത്തത് കൊണ്ട് ഈ ആശയം ഉദിച്ചുയര്‍ന്ന് ഉച്ചിയില്‍ അഗ്നിജ്വാലകളായി പെയ്തിറങ്ങും വരെ ഇനിമുതല്‍ ഞാനുമൊരു ബ്ലോഗ്ഗറാണ്!
-കണ്ണൂരാന്‍
>>കൂടുതല്‍ ഇവിടെ

ബ്രസീല്‍ കിതയ്ക്കുമോ കുതിയ്ക്കുമോ?


brazil_3_1600x1200

ബ്രസീല്‍ ലോകകപ്പ് നേടും എന്ന് എല്ലാ ലോകകപ്പു തുടക്കത്തിനും മുന്‍പ് ഉയരാറുള്ള മുദ്രാവാക്യമാണ്. ബ്രസീലിനെ മറിക്കുക, ചാമ്പ്യന്മാരാവുക എന്ന മാര്‍ഗത്തിലൂടെ മറ്റ് ടീമുകള്‍ ചരിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന ചരിത്രവും പാരമ്പര്യവും അവര്‍ക്കുണ്ട് എന്നതു സത്യമാണെങ്കിലും ഈ ലോകകപ്പില്‍ ബ്രസീലിന്റെ സാധ്യതകള്‍ എന്തായിരിക്കും?

കടുത്ത ആക്രമണ ഫുട്ബോള്‍ കളിച്ചപ്പോഴെല്ലാം ബ്രസീലിനു മെച്ചമായിരുന്നു, 1982 ല്‍ പോളോ റോസിയുടെ ഹാട്രിക്കും, 1986 ലെ പെനാല്‍റ്റി നിര്‍ഭാഗ്യവും ഒഴിച്ചാല്‍. ഇപ്പോള്‍ പ്രതിരോധത്തിലൂന്നാന്‍ പറയുന്ന കോച്ച് ഡുംഗ ക്യാപ്റ്റനായി കപ്പുയര്‍ത്തിയ 1994 ല്‍ പോലും റോമാരിയോ-ബെബെറ്റോ സഖ്യത്തിന്റെ നിരന്തര ആക്രമണം മാത്രമാണ് ക്വാര്‍ട്ടറില്‍ ഹോളണ്ടിനെതിരെയും, സെമിയില്‍ കരുത്തന്‍ പ്രതിരോധക്കാരായ സ്വീഡനെതിരെയും, ഫൈനലില്‍ ഇറ്റലിക്കെതിരെയും ബ്രസീലിനെ ജയിപ്പിച്ചത്.
-boolokamonline >>കൂടുതല്‍ ഇവിടെ

ആയിരം കാക്കക്ക് അര മെസ്സി

safeer m - BASHEERKA..write one blog about brazil...11:13 am Delete
Basheer Vallikkunnu - what Brazil? anything special to write about..?.. curious 2 know..Edit11:51 am Delete
safeer m - .. basheerka world cup football just ahead of us.. i think world's ever crazy fans are from malappuram... i am great fan of brazil..i would like to read a blog from you regarding this subject.. any way thts up to you ... as per my view your blog have been very much clicked in between malayalies..
best of luck2:32 pm Delete
കഴിഞ്ഞ ദിവസം ഗൂഗിള്‍ ബസ്സില്‍ കയറി എന്റടുത്തു വന്ന സഫീര്‍ പറഞ്ഞത്‌ കൊണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത്. എല്ലാവരും ഫുട്ബാളിനെക്കുറിച്ച് വാതോരാതെ പറയുന്ന സമയത്ത് ലോക പ്രശസ്ത ബ്ലോഗര്‍ ആയ ഞാന്‍ മാത്രം മിണ്ടാതിരിക്കുന്നത് ശരിയല്ലല്ലോ. ചെറുപ്പത്തില്‍ ഞാന്‍ ഒന്നാന്തരം ഒരു ഫുട്ബാള്‍ കളിക്കാരന്‍ ആയിരുന്നു. (അതിന് വല്ല തെളിവുമുണ്ടോ എന്ന ചോദ്യം വേണ്ട. വേണേല്‍ വിശ്വസിച്ചാല്‍ മതി) തുടക്കത്തില്‍ ഞാന്‍ ഫോര്‍വേഡാണ് കളിച്ചിരുന്നത്. കളിയുടെ ഗുണം കൊണ്ടോ എന്തോ പിന്നെ എല്ലാവരും കൂടി എന്നെ ഗോളിയാക്കി. ഓരോ കളിയിലും ചുരുങ്ങിയത് നാലഞ്ചു ഗോള്‍ എന്റെ പോസ്റ്റില്‍ വീഴും. (അന്നേ ഞാന്‍ ശരിക്കും ഒരു ഇന്ത്യക്കാരനാണ് എന്നര്‍ത്ഥം) എന്നാലും കളി കഴിയുമ്പോള്‍നീ ഭയങ്കര ഗോളിയാഎന്ന് കൂട്ടുകാരെല്ലാം പറയും.
-

"പൈത്തണ്‍" പാഠങ്ങള്‍


ഈ വര്‍ഷം എട്ടാം ക്ലാസിലെ ഐ.ടി പാഠപുസ്തകം മാറിയത് കണ്ടിരിക്കുമല്ലോ. അതില്‍ ഈ വര്‍ഷം മുതല്‍ പൈത്തണ്‍ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് ഭാഷ കുട്ടികളെ പഠിപ്പിക്കാനുണ്ട്. ആറാം അധ്യായമായ 'കളിയല്ല കാര്യം', ഒന്‍പതാം അധ്യായമായ 'കണക്കുകൂട്ടലുകള്‍ക്കപ്പുറം' എന്നിവയിലൂടെയാണ് എട്ടാം ക്ലാസിലെ ഐ.ടി പുസ്തകത്തില്‍ പൈത്തണ്‍ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും തൊട്ടടുത്ത വര്‍ഷം പത്താം ക്ലാസിലും പൈത്തണ്‍ പ്രോഗ്രാമിങ്ങിന്റെ കൂടുതല്‍ സാധ്യതകള്‍ അവതരിപ്പിക്കപ്പെടും. അതിനുമുമ്പേ നമുക്കീ പൈത്തണ്‍ പ്രോഗ്രാം പഠിച്ചു തുടങ്ങേണ്ടതല്ലേ? ചെന്നൈയിലുള്ള The Institute of Mathematical Sciences (IMSc) യില്‍ Theoretical Computer Science ല്‍ Ph.D ചെയ്തു കൊണ്ടിരിക്കുന്ന ഫിലിപ്പ് സാര്‍ ഒട്ടേറെ തിരക്കുകള്‍ക്കിടയിലും നമ്മുടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി പൈത്തണ്‍ പ്രോഗ്രാമിങ്ങിന്‍റെ ബാലപാഠങ്ങള്‍ പറഞ്ഞു തരാന്‍ മുന്നോട്ടു വന്നിരിക്കുകയാണ്.
-

വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?



ശരിയാണ്. ഞാനിതുവരെ എന്റെ നാടിനെ പറ്റി ഒന്നും പറഞ്ഞില്ല. എഴുതിയതും ഇല്ല. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലാവാം. കോഴിക്കോട് ജില്ലയുടെ ഭാഗമായി, മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന കൊച്ചു ഗ്രാമത്തെ ചെറുവാടി എന്ന് വിളിക്കാം. ചാലിയാര്‍ - ഇരുവഴിഞ്ഞി പുഴകളുടെ കുളിരേറ്റ്, മൈസൂര്‍ മലകളിറങ്ങി വരുന്ന ഇളം കാറ്റില്‍ ലയിച്ച് ഒരു ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമായി ഞങ്ങളുടെ ചെറുവടി.
രണ്ടു പുഴകളെ പറ്റിയും മറ്റും പറഞ്ഞ് ഓടിപോകാനുള്ള ഒരു ചരിത്രമല്ല ചെറുവാടിക്കുള്ളത്. മലബാര്‍ കലാപ സമയത്ത് വെള്ളക്കാര്‍ക്കെതിരെ നടത്തിയ ഐതിഹാസികമായ ഒരു സമരത്തിന്റെ ചരിത്രവുമുണ്ട്‌ നാടിന്.
-

മലയാള സിനിമയുടെ അപഥ സഞ്ചാരങ്ങള്‍

മലയാള സിനിമയില്‍ പ്രശ്നങ്ങളുടെ കാലമാണിത്. നടന്മാരും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍, നടന്മാരും നിര്‍മ്മാതാക്കളും തമ്മില്‍, നടന്മാര്‍ തമ്മില്‍, അമ്മയും ഫെഫ്കയും തമ്മില്‍, അങ്ങനെ അങ്ങനെ...അടുത്തിടെയായി സിനിമയ്ക്ക് പിന്നിലെ കളികളാണ് സൂപ്പര്‍ഹിറ്റുകള്‍. നമ്മള്‍ കാഴ്ച്ചക്കാര്‍ക്കിതിലെന്തു കാര്യം എന്ന് സിനിമാക്കാര്‍ ചോദിച്ചേക്കാം. നമ്മള്‍ കണ്ടാലല്ലേ സിനിമ ഓടൂ. അതുകൊണ്ട് നമുക്കും അഭിപ്രായം പറയാം.
ആരാണ് സിനിമയിലെ യഥാര്‍ത്ഥ താരങ്ങള്‍? ലോകമാകെയും നടന്മാര്‍ക്കാണ് ജനസമ്മതി(നടിമാരും പിറകിലല്ല). അവര്‍ക്ക് ആരാധകര്‍ ഉണ്ടാകുന്നു. അതുപോലെ ഗായകരും ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവര്‍ തന്നെ. കാരണം നടന്മാരെ മാത്രമാണ് ജനങ്ങള്‍ സിനിമ കാണുമ്പോള്‍ കാണുന്നത്. ഗായകരുടെ ശബ്ദമാണ് അവര്‍ കേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ നടന്മാരും ഗായകരും ജനസമൂഹത്തിനു പ്രിയപ്പെട്ടവര്‍ ആയി മാറുന്നു. നടന്മാരുടെ ഈ ജനപ്രിയത മുതലെടുക്കുവാനായി സംവിധായകര്‍ വീണ്ടും അവരെ നായകര്‍ ആക്കുന്നു. അങ്ങനെ വീണ്ടും അഭിനയിച്ചു സൂപ്പര്‍ താരങ്ങള്‍ ആയി മാറുന്നു. ഫാന്‍സ്‌ ക്ലബ്ബുകള്‍ ഉണ്ടാകുന്നു. അവര്‍ അതിമാനുഷര്‍ ആകുന്നു.
-

Composition Techniques - 1

പ്രിയ കൂട്ടുകാരെ,

"ഫോട്ടോക്ലബ്‌" തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ 75 ആളുകള്‍ ഇതില്‍ അംഗങ്ങളായി എന്നുകാണുന്നതില്‍ വളരെ സന്തോഷം തോന്നുന്നതോടൊപ്പം, എത്രത്തോളം പ്രതീക്ഷയാണ് സംരംഭത്തില്‍ വായനക്കാര്‍ വച്ചിരിക്കുന്നത് എന്നതും ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും ഇതൊരു സ്വതന്ത്ര ചര്‍ച്ചാവേദി ആണെന്നതും ഇതിനു പിന്നില്‍ ഒരു ടീം ഉണ്ടെന്നതും ഞങ്ങള്‍ക്ക്‌ ധൈര്യം പകരുന്നു.

തുടക്കത്തിലെ ചര്‍ച്ചകള്‍ പലതും വളരെ basic ആയിരിക്കും. ഫോട്ടോഗ്രഫിയില്‍ തുടക്കക്കാരായവരെ ഉദേശിച്ചാണ് അവ തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോഗ്രാഫിയില്‍ കുറച്ചു കൈത്തഴക്കം വന്നവരായ ബ്ലോഗിലെ അംഗങ്ങളോട് ഒരു സഹായം ഞങ്ങള്‍ ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇവിടെ നല്‍കുന്ന ഓരോ പോസ്റ്റിലും ഉദാഹരണങ്ങളായി നല്‍കാവുന്ന ചിത്രങ്ങള്‍ നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ ദയാവായി അവ അയച്ചു തരുക. അവ ബ്ലോഗില്‍ പബ്ലിഷ് ചെയ്തവയോ അല്ലാത്തവയോ ആവാം. ചിത്രങ്ങള്‍ പരിശോധിച്ച്, ഏറ്റവും അനുയോജ്യമായവ ഇവിടെ അപ്പപ്പോള്‍ ഉദാഹരങ്ങളായി പ്രസിദ്ധീകരിക്കുന്നതുമായിരിക്കും എന്നറിയിക്കട്ടെ.
-

നിങ്ങള്‍ ഒരു ചെത്തുകാരന്റെ മകനാണ്.

ഒടുവില്‍ വീരേന്ദ്രകുമാര്‍ ഒരു സത്യം മനസ്സിലാക്കി. പിണറായി വിജയന്‍ ഒരു മനുഷ്യനാണ്, വെറും മനുഷ്യന്‍. സ്വന്തം പ്രസിദ്ധീകരണത്തില്‍ അദ്ദേഹം അത് തുറന്ന് പറഞ്ഞിരിക്കുന്നു. സാമ്രാജ്യങ്ങള്‍ കീഴക്കി റോമാ ചക്രവര്‍ത്തിയെ പോലെ മുന്നോട്ട് പോകുന്ന പിണറായി വിജയന്‍ ഒന്നു തിരിഞ്ഞു നോക്കിയാല്‍ താന്‍ ഒരു വെറും മനുഷ്യനാണ് എന്ന് തിരിച്ചറിയും എന്നാണ് വീരേന്ദ്രകുമാറിന്റെ ഉപദേശം. അദ്ദേഹത്തെ കുറ്റം പറയാനാകില്ല. ഇതൊരു നല്ല ഉപദേശമാണ് അനുസരിച്ചാല്‍ പിണറായിക്ക് നല്ലതുതന്നെയാണ്.
പക്ഷേ ഇതല്ല ഇവിടത്തെ പ്രശ്നം. തലക്കെട്ട് പണ്ടൊരു പത്രത്തില്‍ വായിച്ച പോലെ തോന്നുന്നു. തലക്കെട്ട് അടിച്ചു മാറ്റുന്നതില്‍ വീരേന്ദ്രകുമാറിനെ അഴിക്കോട് മാഷ് ഒന്നു കുടഞ്ഞു വിട്ടതാണ്. ഗുരുവിന്റെ ദു:ഖമാണ്, രാമന്റെ ദു:ഖം ആയതെന്നായിരുന്നു അതിയാന്റെ പരിഭവം. ഏതായാലും അതോടെ അഴിക്കോടിന്റെ പഴയ പ്രേമലേഖനങ്ങളും കാമുകിയും ഒക്കെ പുറത്തു വന്നു. അന്ന് അഴിക്കോട് പറഞ്ഞിരിക്കണം, “ വീരാ.........ഞാനും ഒരു മനുഷ്യനാണ് വെറും മനുഷ്യന്‍
-

മഹാലക്ഷ്മിയും ചെരുപ്പും

എല്ലാം വളരെപ്പെട്ടെന്നായിരുന്നു. കോലാപ്പൂരുവരെ വരെ പോയി വന്നു. കൂട്ടുകാരിയുടെ കൂടെ. അവരുടെ ആവശ്യത്തിന്. ഞങ്ങൾ രണ്ടുപേരും മാത്രം അങ്ങനെയൊരു ദൂരയാത്ര ആദ്യമായിട്ട് ആണ്. എന്നാലും യാത്രയിൽ വല്യ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കോലാപ്പൂരിലേക്ക് പോകാൻ ബംഗലൂരുവിൽ നിന്ന് ബസ്സിലോ ട്രെയിനിലോ കയറുന്നതാവും സൗകര്യം. ബസ്സിന് ചുരുങ്ങിയത് പന്ത്രണ്ട് - പതിനാലു മണിക്കൂർ വേണം. അല്ലെങ്കില്‍പ്പിന്നെ മീറജ് എന്ന സ്ഥലത്തേക്കുപോകുന്ന ട്രെയിനിൽ കയറാം. എറണാകുളത്തുനിന്ന് പൂനയ്ക്കു പോകുന്ന ട്രെയിൻ ഉണ്ട്. അത് മീറജ് വഴി പോകും. മീറജിൽ നിന്ന് സാം‌ഗ്ലി അടുത്താണ്. അരമണിക്കൂർ മതിയാവും. സാംഗ്ലിയിൽ നിന്ന് രണ്ട് മണിക്കൂറു കൊണ്ടു കോലാപ്പൂരിൽ എത്താം. ഏകദേശക്കണക്ക് പറഞ്ഞെന്നേയുള്ളൂ. സ്വന്തം വാഹനത്തിലാണെങ്കിൽ ചോദിച്ചുചോദിച്ചു പോകേണ്ടിവരും.
-സു | Su
>>കൂടുതല്‍ ഇവിടെ

പര്‍ദ ധരിച്ച പുരുഷന്മാര്‍




ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. കീ ബോര്‍ഡിസ്റായ ഷാനവാസ് അഹമ്മദും (ആസിഫ് അലി) മെഡിക്കല്‍ വിദ്യാര്‍ഥിനിയായ വിദ്യാലക്ഷ്മി നമ്പ്യാരും (മംമ്ത മോഹന്‍ദാസ്) പ്രണയവിവാഹം ചെയ്ത് ഒളിച്ചോടുന്നുണ്ടെങ്കിലും രണ്ടു പേരുടെയും വീട്ടുകാര്‍ പിടികൂടുന്നു (വിശ്വാസം അതല്ലേ എല്ലാം!).
-

അച്ഛനും മകനും പിന്നെ പ്രകാശേട്ടനും

എന്‍റെ അമ്മ വീട് നില്‍ക്കുന്ന എരുവ ഗ്രാമത്തിലെ കിഴക്കേ മുറി നാലാം വാര്‍ഡില്‍ കോട്ടപ്പടി കുമാരന്‍ മകന്‍ പ്രകാശന്‍ എന്ന കെ. കെ. പ്രകാശേട്ടന്‍ പക്ഷെ നാട്ടില്‍ 'താമര പ്രകാശന്‍' എന്നറിയപ്പെടാന്‍ കാരണം രണ്ടായിരുന്നു. ബി ജെ പി എന്ന് കേട്ടാല്‍ വെയിലത്ത്‌ വെച്ച് കത്തിച്ച ഓലപ്പടക്കം പോലെ പൊട്ടി തെറിച്ചിരുന്ന പ്രകാശേട്ടന് യു പി സ്കൂള്‍ കാലം തൊട്ടേ 'താമര' ഒരു വീക്നെസ് ആയിരുന്നു. പക്ഷെ ഇതിനെക്കാള്‍ ഉപരി, സൂര്യനുദിച്ചാല്‍ പുള്ളി വര്‍ക്ക്‌ കഴിഞ്ഞു പോയി നൈറ്റ്‌ ഡ്യൂട്ടിക്ക് സഖാവ് ചന്ദ്രന്‍ ചാര്‍ജെടുക്കുന്നത് വരെ ഒളിഞ്ഞും തെളിഞ്ഞും തണ്ണി അടിച്ചു ആടിയും ഇഴഞ്ഞും നാട്ടു വഴികളില്‍ എവിടെയും കണ്ടിരുന്ന പ്രകാശേട്ടന് ചേരുന്ന പേര് 'താമര' എന്നല്ലെങ്കില്‍ പിന്നെ 'കരിമൂര്‍ഖന്‍' എന്നെ ഉണ്ടാവൂ. ഇത്തിരി കിക്കില്ലാതെ പ്രകാശേട്ടനെ നേരില്‍ കണ്ടിട്ടുള്ളവര്‍ ഭാര്യയടക്കം വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. എങ്കിലും നിരുപദ്രവകാരിയും നാട്ടിലെ പ്രധാന ന്യൂസ് പെട്ടിയും ആയിരുന്ന പ്രകശേട്ടനെ നാട്ടുകാര്‍ വളരെയധികം സ്നേഹിച്ചിരുന്നു.
-
കണ്ണനുണ്ണി
>>കൂടുതല്‍ ഇവിടെ

പടച്ചോന്‍ അയച്ച ദിര്‍ഹംസ്

എന്തൊരു ചൂടാ... മേല് കരിഞ്ഞുപോണ ചൂട്" എന്ട്രെന്‍സ്ഡോര്‍ തള്ളിത്തുറന്നു ഉള്ളിലോട്ടു ഓടിക്കയറി മൊയ്തുക്ക ലോബിയിലെ സോഫയിലിരുന്നു. മൊയ്തുക്ക മദീന സൂപ്പര്‍മാര്‍ക്കെറ്റിലെ ഡെലിവറി മാനാണ്. ഞാന്‍ ഇരിക്കുന്ന റിസപ്ഷന് മുന്‍പിലൂടെ ഒരുദിവസം അനേകം തവണ ലിഫ്റ്റ്‌ കയറി ഇറങ്ങുന്നു. മൊയ്തുക്ക നാദാപുരം സ്വദേശിയാണ്, അവിടെ മോല്ലക്കയായിരുന്നു. നരബാധിച്ച താടിരോമങ്ങളില്‍ ഇടയ്ക്കു വിരോലോടിച്ചു മൊയ്തുക്ക പറഞ്ഞുതുടങ്ങും , ജീവിക്കാനുള്ള തത്രപാടില്‍ നാധാപുരത്തു കിടന്ന മൊല്ലാക്ക ദുബായില്‍ വന്നു സൂപ്പര്‍മാര്‍ക്കെറ്റിലെ ഡെലിവറിമാനായ കഥ. ഇന്ന് മൂപ്പര്‍ ഇത്തിരി തിരക്കിലാണ്, കേരിബാഗുകളുമായി മൊയ്തുക്ക ലിഫ്റ്റ്‌ കാത്തു നിന്ന്പറഞ്ഞു "എനിക്കും സെക്യൂരിറ്റിപണി കിട്ടിയെങ്കില്‍ നന്നായേനെ... ചൂടും തണുപ്പും ഒന്നും അറിയേണ്ടല്ലോ". ബെല്‍ മുഴക്കി ലിഫ്റ്റ്‌ വന്നു നിന്നു, കയ്യില്‍ രണ്ടു പൂച്ചകളുമായി ഫെര്‍ണാണ്ടോ പുറത്തു ഇറങ്ങിവന്നു, ജര്‍മെന്‍ക്കാരനായ ഫെര്‍ണാണ്ടോ അഞ്ചുവര്‍ഷമായി ഇവിടുത്തെ താമസക്കാരനാണ്, കൂട്ടിനുള്ളത് രണ്ടു പൂച്ചകളും. ഫെര്‍ണാണ്ടോ ജീവിക്കുന്നത് തന്നെ പൂച്ചകള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാലും തെറ്റില്ല.
-അഷ്റഫ് ഐനിക്കല്‍
>>കൂടുതല്‍ ഇവിടെ

എഫ്.എം റേഡിയോ സംസാരിക്കുന്ന ഭാഷയെന്ത്?


എഫ്.എം കഴുത്തു നീളാത്ത സ്ഥലങ്ങളിലൊഴികെ ശുദ്ധലളിതമായ ഭാഷ സംസാരിച്ചിരുന്ന ആകാശവാണി, അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോള്‍ വന്ദേമാതരത്തില്‍ തുടങ്ങി, രാത്രി നിലയം അടയ്ക്കുന്നതു വരെ മലയാളിയുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്ന റേഡിയോയുടെ പുത്തന്‍ തലമുറ നല്‍കുന്നതെന്തനുഭവമാണ്? ഒരു യാത്രയില്‍ ചാനല്‍ മാറ്റിക്കളിച്ച റാന്‍ഡം സാമ്പ്ലിങ്ങ് അനുഭവത്തിനു ആധികാരികതയില്ല എങ്കിലും സ്കാന്‍ ചെയ്ത ചാനലുകളെല്ലാം ഒരു പോലെ നിരാശപ്പെടുത്തിയെന്നത് വാസ്തവം. ഭാഷയുടെ നിലവാരത്തെക്കുറിച്ച് അലസോരപ്പെടാന്‍, റേഡിയോ ജോക്കി കഥയെഴുതുകയോ ലേഖനമെഴുതുകയോ അല്ല, മറിച്ച് സാധാരണക്കാരനോട്, ജ്ഞാനിയോടും അജ്ഞാനിയോടും കിളവനോടും കുമാരനോടും സംസാരിക്കുകയാണ്. സംസാരഭാഷയില്‍ പോലും അലസോരമുണ്ടാകുന്നത്, പാട്ടു പോലും കേള്‍ക്കണ്ടാന്നു കരുതിപ്പോകുന്നത് വെറും അഭിരുചിയുടെ മാത്രം പ്രശ്നമാണോ? ഇരുട്ടില്‍ അമ്പെയ്യുന്നതു പോലൊരുപരിപാടിയാണ് റേഡിയോ അവതരണവും. കാണാമറയത്തെ ശ്രോതാവിനോടുള്ള സംസാരം. സ്റ്റേ ട്യൂണ്‍ഡ് എന്ന് ശ്രോതാവിനു സ്റ്റേ കൊടുക്കാനുള്ള ഉപകരണം. എവിടെയാണ് പിഴയ്ക്കുന്നത്?
-നമത്
>>കൂടുതല്‍ ഇവിടെ

കേസ് സ്റ്റഡി


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjliYczAdZNtw5Sa-5TWpgqIiQ4e9Kh4oF0V5iofL4RRxRmAOfE2oxNrgCUVg-aOFgc4SZSxi1F5HJ1otRoxCj916_uruj5C2Dc-N19nus-6L5Tv-lpUfRPha9oz9YjqdXipwRZj-lZZJ3J/s1600/k.jpeg


സമയം രാവിലെ 9 മണി.
തലേന്നത്തെ മീന്‍പിടിത്തം കഴിഞ്ഞു രണ്ടെണ്ണം വീശി അന്തോണിച്ചന്‍ കടപ്പൊറത്തു "വഞ്ചിഭൂപതിയായി" പടര്‍ന്നുറങ്ങുകയായിരുന്നു. കള്ളുകുപ്പി അതിന്‍റെ അവസാന തുള്ളിയും കൊടുത്തു ദൌത്യം കഴിഞ്ഞ കറിവേപ്പിലയായി പൂഴിമണ്ണില്‍ കിടന്നു.
കള്ളിന്റെ ഉളുമ്പുമണം പേറുന്ന ഒരു ജൈവമണ്ഡലം തന്നെയായിരുന്നു അന്തോണിശരീരം. ഉറുമ്പ്, ഈച്ച, പാറ്റ തുടങ്ങിയ ഷഡ്പദങ്ങള്‍ അഞ്ചാറു മണിക്കൂറായി കൂടു കെട്ടി അല്ലലില്ലാതെ സഹജീവനം ചെയ്യുകയായിരുന്നു ബോഡിയില്‍...
-വഷളന്‍
>>കൂടുതല്‍ ഇവിടെ

വ്യഭിചാരിണി


അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടിക്കൊണ്ട് അവള്‍ പായില്‍ നിന്നും എഴുന്നേറ്റു. അടുത്തുതന്നെ കിടന്ന ബ്ലൌസും പാവാടയും എടുത്തയാള്‍ക്കു പുറം തിരിഞ്ഞുനിന്നത് ധരിച്ചു. തറയില്‍ നിന്നും സാരിയെടുത്ത് ചുറ്റിയിട്ട് അയാളെതന്നെ നോക്കിക്കൊണ്ട് അല്‍പ്പനേരം നിന്നു.

"എന്താടീ നിക്കണത്.കാശൊക്കെ തന്നതല്ലേ".പരുക്കന്‍ ഒച്ചയില്‍ മുക്രയിട്ടുകൊണ്ടയാള്‍ ചോദിച്ചിട്ട് പോക്കറ്റില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി.

"ഇന്നാ പിടിച്ചോ .ശല്യം എത്ര കൊടുത്താലും ആക്രാന്തം തീരില്ല.സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതല്ലേ".വെറുപ്പോടെ പറഞ്ഞിട്ടയാള്‍ ഒരു ഇരുപത് രൂപാ നോട്ടെടുത്ത് ചുരുട്ടിയവളുടെ നേര്‍ക്കിട്ടുകൊടുത്തു.

-

>>കൂടുതല്‍ ഇവിടെ

പൊടിയച്ചന്റെ " റീ "



"നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും ജോലിയുണ്ടോ? ജോലി ഉണ്ടായിട്ടും അതു ചെയ്തു തരാന്‍ ആളെ കിട്ടുന്നില്ല എന്ന പരാതിയുണ്ടോ?"

"എങ്കില്‍ വിഷമിക്കേണ്ടാ
. പൊടിയച്ചനെ വിളിക്കൂ"

ഇതൊരു പരസ്യമാണെന്ന് കരുതി ഉടനെതന്നെ ഫോണെടുത്തു പൊടിയച്ചന്റെ നമ്പര്‍ കുത്താം എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് ഹാ കഷ്ടം...!! കാരണം, ഏതു സമയത്തും ഏതു ജോലിയും വളരെ കുറഞ്ഞ കൂലിയില്‍ ചെയ്തു തരുന്ന ആളാണ്‌ പൊടിയച്ചന്‍ എങ്കിലും അദ്ദേഹത്തെ ജോലിക്ക് വിളിക്കുവാന്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

നടപടി ക്രമങ്ങളെപ്പറ്റി അറിയുന്നതിനു മുന്‍പ് ആദ്യം "പൊടി" എന്താണെന്നറിയണം.

അതുകഴിഞ്ഞു "പൊടിയച്ചനെ" അറിയണം.....
-രഘുനാഥന്‍
>>കൂടുതല്‍ ഇവിടെ

2 ഒരു തെരച്ചിലിനൊടുവില്‍....

പുറത്തു മഴ തകര്‍ത്തുപെയ്യുന്നു..

നാട്ടിലായിരുന്നെങ്കില്‍ രണ്ടു പെഗ്ഗൊക്കെ അടിച്ചു, മഴയത്തിറങ്ങി നില്‍ക്കാമായിരുന്നു.. ഇവിടെ ബിവറ്ജിസോ സിവില്‍ സപ്ലൈസോ ഇല്ലാത്തതുകൊണ്ട് ആശയം ഉപേക്ഷിച്ചു...

ഇനി....എന്തു ചെയ്യും
ഒരു സിഗരറ്റുവലിച്ചു കൊണ്ടിരുന്ന് മഴ കാണാം..
അവസാനം അങ്ങനൊരു തീരുമാനത്തിലെത്തി...
എന്താന്നറിയില്ല... മഴ എന്നെ വല്ലാതെ റൊമാന്‍റിക് ആക്കുന്നു...

മഴയുടെ താളത്തിനൊപ്പം വരുന്ന ഒരു പാട്ടുകൂടി...

യെസ്...ഗുഡ് ഐഡിയ...
-വാസു
>>കൂടുതല്‍ ഇവിടെ




ഉപ്പിലിട്ട മാങ്ങകള്‍



അടുക്കള മൂലയിലിരിക്കുന്ന അരയോളം ഉയരമുള്ള ഭരണിയില്‍
ഒളിച്ചിരിക്കുന്ന ഉപ്പിലിട്ടുവെച്ച ഒട്ടുമാങ്ങകളിലേക്കായിരുന്നു,
അമ്മൂമ്മ മുറ്റത്ത് മെടഞ്ഞിട്ടിരിക്കുന്ന ഓലകളില്‍ ചവിട്ടി വഴുതാതെ,
ചളിവെള്ളം ചവിട്ടിത്തെറിപ്പിച്ച് നീങ്ങാറ്.
നിധി പോലെ,ചാണകം മെഴുകിയ കൂട്ടയില്‍
മറച്ചുവെച്ചിട്ടുണ്ടാകും ആ ഭരണി.
രോമങ്ങള്‍ ചെരണ്ടിയ ചിരട്ടത്തവിയില്‍
പൊന്തിവരുന്ന ഉപ്പിലിട്ട മാങ്ങകള്‍ ലഹരിയുണ്ടാക്കാറ്
മുളച്ചിട്ടില്ലാത്ത അണപ്പല്ലിന്റെ അരികിലായിരുന്നു.

-

എന്നാണ്?



മൂപ്പ് നോക്കി നോക്കി ഇരുന്നു,
കണ്ണ് പെടാതിരിക്കാന്‍
കാക്കതൂവലും കോര്‍ത്തുവെച്ചു,
നോട്ടം പിഴച്ചത് പിന്നാംപുറത്തോരു
അനക്കം കേട്ടപ്പോളാണ്.

ഭീമന്‍ ചിറകു വിരിച്ചു
ഊര്‍ന്നിറങ്ങി റാഞ്ചിയെടുത്ത്
-


മഞു പെയ്യുന്ന കുടകിലൂടെ......







ഇത് യാത്രകളുടെ മാസം... മഞു കൊണ്ട് , കാഴ്ചകള്‍ കണ്ട് ഒരാഴ്ച കുടകില്‍, ഇനി നാളെ ആന്‍ഡമാനിലേക്ക്,
യാത്രകളുടേ വിശേഷങ്ങളുമായ് വീണ്ടും വരും വരേക്കും സലാം...

-മുല്ല

>>കൂടുതല്‍ ഇവിടെ









മൌനം


എണ്റ്റെ ഓരോ വാക്കുകളും അവസാനിക്കുന്നിടത്ത്‌
‘അവളുടെ’ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക്‌ മൌനമെന്തെന്നറിയില്ല”

-deepupradeep
>>കൂടുതല്‍ ഇവിടെ




0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP