FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ഒരു വയസ്

Tuesday

ഒരു വയസിന്റെ തിളക്കം






പ്രിയരെ,

ബ്ലോത്രത്തിനിന്ന് 1 വയസ്സ് തികയുന്നു. തികച്ചും തമാശ രീതിയില്‍ തുടങ്ങിയ ഒരു ബ്ലോഗ് ബൂലോകത്ത് വന്‍സ്വീകാര്യത നേടുകയും ഒപ്പം ചില വിവാദങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളും ആക്രമണങ്ങളുമൊക്കെനേരിടുകയുമുണ്ടായി. കുറ്റമറ്റ രീതിയില്‍ എന്ന് അവകാശപ്പെടുന്നില്ലെങ്കിലും ബൂലോകത്ത് ഒരു ചലനംസൃഷ്ടിക്കാന്‍ ബ്ലോത്രത്തിന് കാലയളവില്‍ സാധിച്ചിട്ടുണ്ടെന്നുള്ളത് ഞങ്ങള്‍ അഭിമാനപൂര്‍വ്വംഅവകാശപ്പെടുകയാണ്. ചില സുഹൃത്തുക്കള്‍ക്ക് ഞങ്ങളൂടെ ചില പോസ്റ്റുകള്‍ വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന്അറിയാം. മന:പ്പൂര്‍വ്വം ആരേയും വിഷമിപ്പിക്കാനായി ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ വല്ലതുംആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായിത്തന്നെ ക്ഷമ ചോദിക്കുന്നു. ചില സുഹൃത്തുക്കള്‍തെറ്റിദ്ധാരണ മൂലം ഇപ്പോഴും ബ്ലോത്രത്തിനോട് വിരോധം വച്ച് പുലര്‍ത്തുന്നുണ്ട്. അവരോടും ഞങ്ങള്‍ ഇനി ഏറ്റ്മുട്ടലിനില്ല. കഴിയാവുന്നതും പ്രശ്നങ്ങളില്ലാതെ ഞങ്ങള്‍ക്ക് സാധിക്കുന്ന രീതിയില്‍ ബ്ലോഗില്‍ ഇടപെടുക എന്ന്മാത്രമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
ഇടക്കാലത്ത് ബ്ലോഗില്‍ നിന്നും വിട്ട് നില്‍ക്കേണ്ട സാഹചര്യം ഉണ്ടായി. വ്യക്തിപരമായി പറഞ്ഞാല്‍ ലീവിന്പോകേണ്ടി വന്നതും അത് കഴിഞ്ഞ് വന്നപ്പോള്‍ ജോലിയുടെ തിരക്കില്‍ പെട്ടതും ഒരു കാരണമാണ്. പിന്നെബ്ലോത്രം അപ്ഡേറ്റ് ചെയ്ത് കൊണ്ടിരുന്ന ജിക്കു പ്ലസ് 2 പരീക്ഷക്കുള്ള തയ്യാറെടുപ്പിലായത് കൊണ്ട് ബ്ലോത്രംനിലച്ചു പോയി. (ബ്ലോഗിംഗിനിടയിലും അഭിമാനാര്‍ഹമായ പ്ലസ് 2 വിജയം നേടിയ ജിക്കുവിനെ ഈസന്ദര്‍ഭത്തില്‍ ബ്ലോത്രം അഭിനന്ദിക്കുന്നു) പിന്നീടിപ്പോള്‍ ജിക്കുവിന്റെ താല്പര്യം കൊണ്ട് തന്നെയാണ് ബ്ലോത്രംപുന:രാരംഭിച്ചത്. ഞങ്ങളുടെ രണ്ടാം വരവിനെ ഒരുപാട് ബ്ലോഗര്‍മാര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചുഎന്നത് ഞങ്ങള്‍ക്ക് കിട്ടുന്ന പ്രതികരണത്തില്‍ നിന്നും മനസ്സിലാവുന്നു. അതു കൊണ്ട് തന്നെ ബ്ലോഗില്‍ ഞങ്ങള്‍ക്ക്ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് വായനക്കാരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് മുന്നോട്ട് പോകാന്‍എല്ലാവരുടേയും സഹകരണം ആവശ്യമാണ്.
രണ്ടാം വരവില്‍ പുതിയ ചില ബ്ലോഗര്‍മാരും ഞങ്ങളോട് സഹകരിക്കുന്നുണ്ട്. അവരുടെയൊക്കെ സഹായസഹകരണത്തോടെ പുതിയ വിഭവങ്ങളുമായി നിങ്ങള്‍ക്ക് മുന്നിലേക്ക് വരും നാളുകളില്‍ ഞങ്ങള്‍എത്തുന്നതായിരിക്കും. പുതു നിര്‍ദ്ദേശങ്ങളും പുതിയ ആശയങ്ങളുമായി ഞങ്ങളോട് സഹകരിക്കാന്‍ വരുന്നഏവരേയും ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.
വായനക്കാരുടെ എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി പറഞ്ഞ് കൊണ്ട്,
സ്നേഹത്തോടെ,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.









പിറന്നാള്‍ സ്പെഷ്യല്‍ അഭിമുഖം -Maths Blog Team

http://www5.picturepush.com/photo/a/3546953/640/3546953.jpg

(മാത്സ് ബ്ലോഗ്‌ ടീം :പി.എ. ജോണ്‍ വരാപ്പുഴ, രാമനുണ്ണി മാസ്റ്റര്‍, കെ.ജി.ഹരികുമാര്‍, വി.കെ നിസാര്‍,മുരളീകൃഷ്ണന്‍, മുരളീധരന്‍ സി.ആര്‍, ശ്രീനാഥ്, സത്യഭാമ വി.എസ്, ഷെമി.എ)


പണ്ട് മുതലേ പലര്‍ക്കും കണക്കൊരു 'ബാലികേറാ മലയാണ്'.ചൂരല്‍ കഷായവും ശിക്ഷാ നടപടികളുടെയും ആപേടിപ്പിക്കുന്ന കാലം വിസ്മൃതിയിലേക്ക് ആണ്ടു പോകുകയാണ് ,ലോകത്തെ മുഴുവന്‍ ഒരു ഗ്ലോബല്‍ ഗ്രാമംആക്കി മാറ്റിയ ഇന്റെര്‍നെറ്റിന്റെ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്ന ബ്ലോഗുകളിലേക്ക് പഠനവും ,പഠനരീതികളും മാറ്റപെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മ ആയ'മാത്സ് ബ്ലോഗ്‌' .എറണാകുളം ജില്ലയിലെ എടവനക്കാട് എച്ച് ഐ എച് എസ് സ്കൂളില്‍ ഗണിതഅധ്യാപകനായവി.കെ നിസാറും ,സമീപത്തു തന്നെ കെ പി എമ്മ എച് എസ്സില്‍ ഗണിതഅധ്യാപകനായ കെ ജി ഹരികുമാര്‍എന്നിവര്‍ വെറും മൂന്ന് മണികൂര്‍ കൊണ്ട് തുടങ്ങിയ ബ്ലോഗ്‌ ഇന്ന് മൂന്നര ലക്ഷത്തിലേറെ ഹിറ്റുകളുമായി ഒരുവിസ്മയം തന്നെ സൃഷ്ട്ടിക്കുകയാണ് .കണക്കിലെ കളികള്‍ ,പ്രശ്നോത്തരികള്‍ ,സംശയ നിവാരണം,ചോദ്യോത്തരപരിശീലനം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ബ്ലോഗ്‌ ഇന്ന് വിദ്യാഭ്യാസ സംബന്ധിയായ ഏതൊരുവിഷയത്തിന്റെയും ചര്‍ച്ചാ വേദിയും ,സര്‍ക്കുലാറുകളും ,അറിയിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ശ്രമിക്കുന്നു .കുട്ടികള്‍ക്ക് ആവശ്യമായ കരിയര്‍ ഗൈഡന്‍സ് പാഠങ്ങളും, ഓരോ ദിവസത്തിന്റെ പ്രാധാന്യംവ്യക്തമാക്കുന്ന വിവരങ്ങളും നല്‍കുന്നു .റെഗുലര്‍ അപ്ഡേറ്റ്സ് ഉള്ള ഈ ബ്ലോഗിന്റെ പിന്നിലുള്ളകഠിനഅദ്ധ്വാനം ആദരിക്കപ്പെടെണ്ടത് തന്നെ .ബ്ലോഗ്‌ തുടങ്ങി ഒന്നര വര്‍ഷത്തിനുള്ളില്‍ അതീവ മാധ്യമ പ്രചാരംനേടിയ ഈ കൂട്ടായ്മ ഇന്ന് ലക്ഷകണക്കിന് വരുന്ന മലയാളി അധ്യാപകരുടെ ഒരു മുന്നേറ്റം ആയിപരിണമിച്ചിരിക്കുന്നു .ഇതിന്റെ വിജയ രഹസ്യത്തെ കുറിച്ചും, സ്വപ്നങ്ങളെ കുറിച്ചും ബ്ലോത്രം നടത്തിയപ്രത്യേക അഭിമുഖം.




1.മലയാള ബ്ലോഗ്‌ രംഗത്തും .ടി അധിഷ്ഠിത വിദ്യാഭ്യാസത്തിലും ഒരു വിസ്മയമാണ് മാത്സ് ബ്ലോഗ്‌ ,ഇങ്ങനെഒരു ഉദ്യമത്തിന് പിന്നിലുള്ള കാരണം ?


ആദ്യമായി നല്ല വാക്കുകള്‍ക്ക് നന്ദി. കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി കേരളത്തില്‍
പൊതുവിദ്യാഭ്യാസ
രംഗത്ത്ഒരു നിശബ്ദ വിപ്ലവം എന്നുതന്നെ പറയാവുന്ന
.ടി@സ്കൂള്‍ പദ്ധതിയാണ് ഞങ്ങളെ ഇത്തരമൊരുദ്യമത്തിന്സഹായിച്ചതെന്ന്
നിസ്സംശയം
പറയാം. സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ ഹൈസ്കൂളുകളിലും തന്നെ
നാലു
ജി.ബി. ബ്രോഡ്ബാന്റ് കണക്ഷനുകള്‍ വേണ്ടത്ര ഉപയോഗിക്കാതെ നിര്‍ജ്ജീവമായി
കിടക്കുന്ന ഒരവസ്ഥദു:ഖകരമായിരുന്നു. ഇതില്‍ നിന്നൊരു മാറ്റം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.
എറണാകുളത്തെ
ഐടികോര്‍ഡിനേറ്റര്‍ ശ്രീ.ജോസഫ് ആന്റണി സാറും മാസ്റ്റര്‍ ട്രൈനര്‍ ശ്രീ.ജയദേവന്‍ സാറുമാണ് ആശയത്തിലേക്ക്ഞങ്ങളെ നയിച്ചത്. ഐടി സ്കൂള്‍ എക്സി.ഡയറക്ടര്‍ ശ്രീ.അന്‍വര്‍ സാദത്ത് സാറിന്റെ നിറഞ്ഞ പിന്തുണഞങ്ങളുടെ ആവേശത്തിന് ഒട്ടൊന്നുമല്ല, കരുത്തുപകര്‍ന്നത്. അ‍ഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ, സ്വന്തമായിപേഴ്സണല്‍ ബ്ലോഗു ചെയ്തുവന്നിരുന്ന ഞങ്ങളുടെ എളിയ പരിചയസമ്പത്ത് സംരംഭത്തിന് ആക്കം കൂട്ടി.

Picture1 -



2.മറ്റനേകം ഉത്തരവാദിത്വങ്ങള്‍ സ്കൂളിലും വീട്ടിലും മറ്റു മേഖലകളിലും ഉള്ള ഹരി സാറിനും നിസാര്‍ മാഷിനുംഒരു ന്യൂസ് പോര്‍ട്ടല്‍ അപ്ഡേറ്റ് ചെയ്യുന്ന വേഗത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ എങ്ങനെ കഴിയുന്നു?


'No gain without pain' എന്ന ആപ്തവാക്യം എത്രയോ അര്‍ത്ഥവത്താണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു.ആദ്യകാലങ്ങളില്‍ എത്രയോ രാത്രികളില്‍ ഉറക്കമിളച്ചാണ് ഇതെല്ലാം ചെയ്തിരുന്നതെന്ന് ഇന്നോര്‍ക്കുമ്പോള്‍ശരിക്കും അത്ഭുതം തോന്നുന്നു. എന്നാല്‍ അധ്യാപകരും,ഗണിതസ്നേഹികളും,മറ്റു ബ്ലോഗര്‍മാരും ഉള്‍പ്പെടുന്ന ഒരുസുഹൃത് വൃന്ദത്തിന്റെ നിസ്സീമമായ പ്രോത്സാഹനങ്ങളും, മാധ്യമങ്ങളുടെ വിസ്മയാവഹമായ പിന്‍തുണയുംഞങ്ങള്‍ക്കു നല്‍കിയ ഊര്‍ജ്ജം അളവറ്റതായിരുന്നു. പിന്നീട്, പ്രഗത്ഭരായ അധ്യാപകരുള്‍പ്പെടുന്ന ഒരു നിസ്വാര്‍ഥസംഘത്തെ ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി. പല ചുമതലകളും ഇന്ന് ടീം വിഭജിച്ചെടുത്താണ് ചെയ്യുന്നത്.



3.തുടക്കത്തിലേ നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു,അതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍കഴിഞ്ഞതായി ഒരു വിശ്വാസം നിങ്ങള്‍ക്കുണ്ടോ?എപ്പോഴെകിലും ഒരു നിരാശാ ബോധം അലട്ടിയിട്ടുണ്ടോ?


ഗണിതാധ്യാപന രംഗത്ത് ഒരു കൈത്താങ്ങ് എന്ന പരിമിതലക്ഷ്യത്തില്‍ തുടങ്ങിയ ഞങ്ങള്‍ ഇന്ന് മുഴുവന്‍അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ വിഭവങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുന്നുണ്ട്. അവയൊക്കെഒരുപാടുപേര്‍ക്ക് ഉപകരിക്കുന്നുവെന്നാണ് ഞങ്ങള്‍ക്കു പ്രവഹിക്കുന്ന പ്രതികരണങ്ങളില്‍ നിന്നുംമനസ്സിലാകുന്നത്.
നിരാശാബോധം ഇതുവരെ തോന്നിയിട്ടില്ല.


4.ഒരു പക്ഷെ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ഇത്രയും പ്രശസ്തം ആകുമെന്ന് കരുതി കാണാന്‍വഴിയില്ല,കഠിനമായ ഒരു അധ്വാനത്തിന്റെയും സഹകരണത്തിന്റെയും കഥ നിങ്ങള്‍ക്ക് പറയാനുണ്ടാകും.അവയില്‍ ചിലത് ഞങ്ങളുമായി പങ്കുവെക്കാമോ?

ടീമംഗങ്ങളുടെ കഠിനാധ്വാനവും സഹകരണവും മറ്റൊരാളെ വിശ്വസിപ്പിക്കാന്‍ പോലും പ്രയാസമാണ്.ഉദാഹരണത്തിന്, ഞങ്ങളുടെ ടീമംഗമായ കോലഞ്ചേരിയിലെ ശ്രീ. രവിമാസ്റ്ററുടെ സംഭാവനയെന്തെന്ന്അധികമാര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. ഡൗണ്‍ലോഡ്സ് എന്ന പേജ് ഏറ്റവും നന്നായി അപ്ഡേറ്റു ചെയ്ത്പരിപാലിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന വളരേ വലുതാണ്. ഇതുപോലെ, ഓരോ ടീമംഗവും തന്നില്‍അര്‍പ്പിതമായ ജോലി ഭംഗിയായി ചെയ്യുന്നു.

(കെ ജി ഹരികുമാര്‍,വി.കെ നിസാര്‍)



5.ഒരു അതുല്യമായ വിജയ കഥയാണ് മാത്സ് ബ്ലോഗിന് പറയാനുള്ളത് . നാല് ലക്ഷം ഹിറ്റിലെക്കും നാനൂറിലധികംഅനുയായികളും ആയി ഒരു പടകുതിരയായി കുതിക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലേക്ക് മത്സ് ബ്ലോഗ്‌ ടീംതിരിഞ്ഞു നോക്കുമ്പോള്‍ എന്ത് തോന്നുന്നു?

നിറഞ്ഞ ചാരിതാര്‍ഥ്യം. കമന്റുകളുടെ ക്ഷാമമാണ് ആദ്യകാലങ്ങളില്‍ അനുഭവപ്പെട്ട സങ്കടം. പോസ്റ്റുകള്‍വായിക്കുന്ന അധ്യാപകരില്‍ പലര്‍ക്കും കമന്റുചെയ്യാന്‍ അറിയാതിരിക്കുകയോ(മലയാളത്തിലായതിനാലാകണം) അറിയുന്നവര്‍ തന്നെ അതിനു തുനിയാതിരിക്കുകയോ ചെയ്തപ്പോള്‍അതിനവരെ പ്രാപ്തരാക്കേണ്ട ചുമതലകൂടി വന്നുപെട്ടു. ആദ്യകാലങ്ങളില്‍ തന്നെ ഞങ്ങള്‍ക്കുമുന്നില്‍വഴിവിളക്കുകളുമായെത്തിയ സുനില്‍ പ്രഭാകര്‍ സാര്‍ (മാതൃഭൂമി), ഉമേഷ് ജി(ഗുരുകുലം), ശ്രീനാഥ്(ഐലഗ്),ഫിലിപ്പ് സാര്‍, പാലക്കാട്ടേയും മലപ്പുറത്തേയും മാസ്റ്റര്‍ ട്രൈനര്‍മാര്‍.....എണ്ണിയാലൊടുങ്ങാത്ത സുമനസ്സുകള്‍.എന്തിനേറെപ്പറയുന്നൂ, നന്ദി വാക്കുകളിലൊതുങ്ങില്ല!


6.എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉണ്ടെങ്കില്‍ പോലും സര്‍ക്കാര്‍ അധ്യാപകരില്‍ നിന്നും വിഭിന്നമായിUnaided/Management അധ്യാപകര്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടുന്നില്ല ,ഒരു ദിവസത്തെ പത്രംപോലും വായിക്കാന്‍ സമയം കണ്ടെത്താത്ത ഒരു വിഭാഗമായി ഇവര്‍ മാറുന്നു എന്നൊരാക്ഷേപം ഉണ്ട് .ഇതേകുറിച്ച് എന്താണ് അഭിപ്രായം?


അങ്ങിനെയൊരാക്ഷേപം ശ്രദ്ധയില്‍പെട്ടിരുന്നില്ല. സര്‍ക്കാര്‍,എയിഡഡ്,അണ്‍ എയിഡഡ് വ്യത്യാസമില്ലാതെമുഴുവന്‍ അധ്യാപകരിലേയും ഭൂരിഭാഗവും ഇന്ന് കൂടുതല്‍ കര്‍മ്മോത്സുകരാണെന്നാണ് ഞങ്ങല്‍ക്കു തോന്നുന്നത്.


7.മറ്റെല്ലാത്തിനും ഉപരിയായി നിങ്ങളുടെ കഠിന അദ്ധ്വാനം അംഗീകരിക്കപ്പെടെണ്ടത് തന്നെ ,സമൂഹംഅംഗീകരിച്ചു എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ടോ?

നോക്കൂ, അംഗീകാരങ്ങള്‍ കിട്ടാന്‍ വേണ്ടി മാത്രമായി യാതൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. കര്‍മ്മഫലം ഇച്ഛിക്കാതെഅതു ചെയ്യുകയെന്ന ആപ്തവാക്യം സദാ മനസ്സിലുണ്ട്. സമൂഹത്തിന്റെ അംഗീകാരങ്ങളുടെ ഉദാഹരണംതന്നെയല്ലേ, അഭിമുഖം തന്നെ?



8.പുതുയുഗ മാറ്റങ്ങളോടു ഇഴുകി ചേരുന്നതിന്റെ പ്രതിഫലനം ആണ് ബ്ലോഗ്‌ .ഇത്തരം നല്ല മാറ്റങ്ങളെ, ഒരുപിന്തിരിപ്പന്‍ മനോഭാവത്തോടെ നോക്കികാണുന്ന ഒരു കൂട്ടം ആളുകള്‍ ഇന്നും ഉണ്ട് ,അവര്‍ക്ക് എന്ത് മറുപടിനല്‍കാന്‍ ആഗ്രഹിക്കുന്നു?

ഞങ്ങളുടെ വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ തന്നെയാണ് മറുപടി.


9.മലയാളം ബ്ലോഗ്‌ രംഗത്തെ സംസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു സംഘം എന്ന നിലയില്‍ എന്താണ് ഇവിടെ നടക്കുന്നവിവാദങ്ങളെയും വഴക്കുകളെകുറിച്ചും പറയാനുള്ളത്?

വിവാദങ്ങളും വഴക്കുകളും തീര്‍ത്തും ആരോഗ്യകരമായിരിക്കണം. ഒരു പ്രശ്നത്തിന്റെ വിഭിന്ന തലങ്ങള്‍മനസ്സിലാക്കാന്‍ അവ ഉപകരിക്കും.

10.വെറും ഒന്നര വര്‍ഷം കൊണ്ട് റ്റി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പര്യായമായി മാറിയ മാത്സ്ബ്ലോഗിന്റെ ഭാവിപരിപാടികള്‍ അല്ലെങ്കില്‍ സ്വപ്‌നങ്ങള്‍?

വിദ്യാര്‍ഥികളുടെ അഭിരുചികള്‍ക്കനുസരിച്ച് തൊഴില്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കത്തക്കവിധം കരിയര്‍ പേ‍ജ്സമ്പുഷ്ടമാക്കണം, പൈത്തണ്‍ പോലുള്ള പ്രോഗ്രാമുകള്‍ ലളിതമായി പഠിപ്പിക്കുന്ന ഒരു പേജ്, എല്ലാ വിഭാഗംഅധ്യാപകര്‍ക്കും ക്ലാസ്റൂം പ്രിപ്പറേഷനു സഹായകമായ തരത്തിലുള്ള വിഭവങ്ങള്‍,.......സ്വപ്നങ്ങള്‍അനന്തമാണ്.

11.ബ്ലോഗുകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിക്കാന്‍ മാത്സ് ബ്ലോഗിന് സാധിച്ചു എന്നത് വലിയ ഒരുകാര്യമാണ്,ബ്ലോഗിനെ കുറിച്ച് ഒന്നും അറിയാത്തവരെ ഇതിലെ സ്ഥിരം പ്രേക്ഷകരായി മാറ്റിയ നിങ്ങള്‍ ഒരുവെല്ലുവിളി ആണ് ഏറ്റെടുത്തു വിജയപ്പിച്ചത് ..വെല്ലു വിളികള്‍ ജീവിതത്തില്‍ ഏറ്റെടുക്കുന്ന ആളുകള്‍ക്ക് നിങ്ങള്‍കൊടുക്കുന്ന ഉപദേശം എന്താണ്?


പ്രതിസന്ധികളില്‍ പതറാതെ, ഫലം ഇച്ഛിക്കാതെ അധ്വാനിക്കുക.

മാത്സ് ബ്ലോഗിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ബ്ലോത്രത്തിന്റെ ആശംസകള്‍




ബ്ലോത്രത്തിന്റെ ഒന്നാം പിറന്നാളില്‍ പ്രശസ്ത ബ്ലോഗ്ഗര്‍ എറക്കാടന്‍ എഴുതുന്നു .അദ്ധേഹത്തിന്റെ അനുഭവങ്ങളിലൂടെ ഒരു എത്തി നോട്ടം...

ഓര്‍മ്മയിലെ മുഖക്കുരു

[Image165.jpg]
-എറക്കാടന്‍

ബാല്യമൊരു ഉത്സവമാണ്. പറഞ്ഞു പഴകിയ വാക്കാണ്‌ ഇത് എങ്കില്‍ കൂടെ ഇതിലും നല്ലൊരു പദം ബാല്യത്തെ കുറിക്കാന്‍ മനസ്സില്‍ വരാറില്ല. കെട്ടുപാടുകളും ആവലാതികളും തൊട്ടു തീണ്ടാത്ത കാലത്തില്‍ ഒട്ടനവധി കൌതുകകരമായ സംശയങ്ങള്‍ കടന്നു പോകും. അത്തരമൊരു രസകരമായ സംശയമാണ് മുഖക്കുരു. നിശബ്ദ പ്രണയത്തിനു മുഖത്ത് ഉയര്‍ന്നു വരുന്ന സ്മാരകം. "കണ്ടു കൊതിച്ചവളുടെ മിഴിമുന കൊണ്ട് വീര്‍ത്ത കുരുവേ!. "
ആദ്യമായി കുരു മുളച്ചതും വീര്‍ത്തതും എന്നാന്നു അറിയില്ലേലും അതവള്‍ക്ക്‌ വേണ്ടി എന്ന് മനസ് പറഞ്ഞു.

http://fineartamerica.com/images-medium/sweet-memories-jessica-stride.jpg

എന്‍റെ സ്കൂളിലെ, എന്‍റെ ക്ലാസ്സിലെ തലയില്‍ തുളസിക്കതിര്‍ ചൂടി എന്നും എനിക്ക് മുന്നിലൂടെ അടുത്ത ബെഞ്ചിലോട്ട് സ്വസ്ഥാനം തേടി പോയിരുന്ന, ആ ഇത്തിരി ദൂരത്തില്‍ എന്നെയല്ലെന്ന ഭാവത്തില്‍ എനിക്ക് നേരെ നോട്ടമെറിഞ്ഞു കൊതിപ്പിച്ച ആ അഞ്ചാം ക്ലാസുക്കാരിയുടെ ഓര്‍മ്മക്കുറിപ്പ്. അടുത്ത ചങ്ങാതി രാമുവാണ് പറഞ്ഞത് " ആരേലും നിന്നെ മനസ്സില്‍ കൊണ്ട് നടക്കണ്ണ്ടാവും ടാ. അപ്പോളെ മുഖത്ത് കുരു വരൂ." അവന്റെ ആ വാക്കുകള്‍ മനസിലോട്ട് കൊണ്ട് വന്നത് മറ്റൊരു മുഖമാണ്. എന്നും കണക്കിന്റെ പേരില്‍ എന്നെ ഒരു കണക്കാക്കുന്ന സുനന്ദ ടീച്ചറെ. "എത്ര കുരുവാ ആ മുഖത്ത്. ഇത്രയേറെ പേര്‍ മോഹിക്കാനുണ്ടാവോ? പിന്നല്ലാതെ സ്കൂളിലെ വിദ്യാര്‍ഥി അധ്യാപക ഭേദമന്യേ പലരുടെയും നോട്ടങ്ങളില്‍ ആ ദേഹത്ത നിന്ന് എത്ര ചോര ഊര്‍ന്നു പോകുന്നുണ്ട്. അപ്പൊ ഇത് അത് തന്നെ. ആ തുളസി കതിര്‍ ചൂടിയ മുടിക്ക് മുന്‍പിലെ മുഖം, അതിലെ വിടര്‍ന്നു കരിമഷി കൊണ്ട് ബൌണ്ടറി തീര്‍ത്ത കണ്ണുകള്‍. അവള്‍ തന്നെയാവും ഈ മുഖക്കുരുവിന്റെ ഉടമ"

പിന്നീട് ആ ഇഷ്ടം ഒന്ന് കേള്‍ക്കാനുള്ള ആഗ്രഹം എന്‍റെ കാതുകളെ അവളുടെ അരികിലേക്ക് പറിച്ചു നട്ടു. അവള്‍ എവിടെയാണേലും അവളെ ചുറ്റിപ്പറ്റി ഞാനും, ആ പരിസരത്തൊക്കെ തന്നെ ഉണ്ടായിരുന്നു. രാമു ഇടയ്ക്കിടെ ചെവിക്കു ഇന്ജെക്ക്ഷന്‍ വക്കും. പറയെടാ നീ അവളോട പറയെടാ എന്ന മരുന്നല്ലാതെ വേറെ ഒരു കോപ്പും അവന്റെ കയ്യില്‍ ഇല്ലതാനും.ഒടുവില്‍ സഹികെട്ട് " രാമു ത് നെനെക്ക് വേണ്ടിയാനെ" ന്നും പറഞ്ഞു കച്ച മുറുക്കാന്‍ തീരുമാനിച്ചു. "പറഞ്ഞെ തിരികെ വരൂ ന്‍റെ ദൈവങ്ങളെ" എന്ന ശപഥവുമായി രണ്ടടി വച്ചു.. അപ്പോളേക്കും കള്ളടിക്കാന്‍ ഷാപ്പിലോട്ട് കേറുമ്പോ ഷാപ്പില്‍ അച്ഛന്റേം അമ്മാവന്റെം ഗാനമേള എന്ന അവസ്ഥയായി. കള്ളടിക്കേം വേണം അച്ഛന്‍ ഷാപ്പിലുണ്ട് താനും. ആകെ കൂടി ഒരു വിറയല്‍. പിന്നില്‍ നിന്ന് രാമുവിന്റെ ഉന്ത് മുന്നില്‍ നിന്ന് അവള്‍ എന്ത് പറയുമെന്ന അങ്കലാപ്പ്. ഒടുവില്‍ ആ ഉദ്യമം അവിടെ തീര്‍ന്നു.
നേരിട്ടൊരു ആക്രമണത്തിന് മനസ്‌ പിടി തരാത്തത് കൊണ്ട്. ഒളിച്ചും പാത്തും ഉള്ള വേലകള്‍ മതി എന്ന് അതോടെ തീരുമാനമായി. അങ്ങിനെയാണ് ഒരു തുണ്ട് കടലാസില്‍ " I LOVE YOU" എന്ന് കോഴിയെ തോല്‍പ്പിക്കും വിധം ഭംഗിയില്‍ എഴുതി അവള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. ആ സായിപ്പിന്റെ സംഭാവന കുറിച്ച താളുമായി അവള്‍ക്കരികിലോട്ട് ചെല്ലുമ്പോ ബുഷിന്റെ അടുത്തേക്ക് ഇറാഖിനു വേണ്ടി സംസാരിക്കാന്‍ ചെന്നവനെക്കള്‍ നെഞ്ചു ഇടിച്ചു എന്നത് എനിക്കു മാത്രേ അറിയൂ.. അവള്‍ക്കഭിമുഖമായി വിറച്ച കൈകള്‍ പിന്നില്‍ കെട്ടി ഒരു നോട്ടമേ നോക്കിയുള്ളൂ. സര്‍വ പ്രതീക്ഷകളും അവിടെ തീര്‍ന്നു. അവള്‍ക്കും മുഖക്കുരു. അതും ഒന്നല്ല രണ്ടെണ്ണം. ഒന്നെന്റെതാ, അപ്പൊ പിന്നെ അടുത്തത്.....? സംശയങ്ങള്‍ കൂടി കൂടി വന്നു. ഒന്നും പറയാനില്ലാതെ അവള്‍ടെ മുന്നില്‍ "ബ്ലിങ്ങസ്യാ" ന്നു നിന്നതും അവള്‍ എന്നെ കണ്ടിട്ടേ ഇല്ല എന്ന പോലെ കടന്നു പോയതും ഓര്‍മയുണ്ട്.



നാളുകള്‍ നിമിഷങ്ങളുടെ മറവിലൂടെ പിന്നിലോട്റ്റ് മരയുംപോഴും മനസ്സില്‍ കുറിച്ച മോഹത്തിന്റെ നിറം ഏറി വന്നതേ ഉള്ളൂ.. പറയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന നൊമ്പരം നിറഞ്ഞ സുഖത്തിന്റെ പ്രതീകങ്ങളായി പഴയ മുഖക്കുരുക്കളെ ഉന്തിമാറ്റി പുതിയവ സ്ഥാനം നേടി. അപ്പോളും മനസ്സില്‍ കാത്തുവച്ച പഴയ മുഖത്തിന്റെ മാറ്റ ഏറി വന്നതേ ഉള്ളൂ. ഒടുവില്‍ കണ്ണുകള്‍ക്ക് മിണ്ടാന്‍ പുതിയതൊന്നും ബാക്കി ഇല്ലാത്ത ഒരു ഉച്ചക്ക്. നേരിട്ടൊന്നു മിണ്ടാന്‍ ഉറച്ചു. എന്നെ അത്ഭുതപ്പെടുത്തി അവളാണ് എനിക്ക് അന്നൊരു താള്‍ തന്നത്. അതിലവളുടെ മനസ് കുറിച്ചതാണെന്നും പറഞ്ഞു, ഏറെ പ്രതീക്ഷയില്‍ എന്‍റെ വിരലുകള്‍ ആ അക്ഷര പ്പൂട്ടിനെ തുറക്കവേ നിറഞ്ഞു തുളുമ്പി പോഴ മിഴികള്‍ ആ അക്ഷരങ്ങളെ മറച്ചു. അതെന്‍റെ രാമനുല്ലതായിരുന്നു. ഉള്ളിലെ നോവിനെ മറച് ചിരിച്ച മുഖത്തോടെ രാമന് ആ കടലാസ് കഷണത്തെ നല്‍കി. പിന്നീട് കാണുമ്പോള്‍ അവളുടെ മുഖത്ത് നിന്നും എന്‍റെ മുഖക്കുരു പൊട്ടി പോയിരുന്നു. എനിക്കവള്‍ സമ്മാനിച്ച മുഖക്കുരുവകട്ടെ മനസിന്റെ ഏതോ കോണില്‍ അപ്പോഴും കല്ലച്ച് കിടന്നു. ഇന്നും നെഞ്ചിന്റെ ഓരത്തോന്നു തൊട്ടു നോക്കിയാലറിയാം ആ കല്ലപ്പിന്റെ തീവ്രത.

എന്റെ അഞ്ചാം കലാസുകാരീ ഒരുപാടിഷ്ടമായിരുന്നു എനിക്ക് നിന്നെ ......






ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ
-കാപ്പിലാന്‍

http://farm2.static.flickr.com/1312/1401598164_53e1eef0de.jpg
ര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്ന് പോകുന്നത് !!
മഞ്ഞും മഴയും ചൂടും തണുപ്പും മാറി മാറി പോയതും ഋതുക്കള്‍ കടന്ന് പോയതും ഇലകൊഴിഞ്ഞതും പുഴ ഒഴുകിയതും മുടി കൊഴിഞ്ഞതും ആരോരും അറിയാതെ ആരോടും പരിഭവമോ പിണക്കമോ ഇല്ലാതെ എത്ര വേഗമാണ് !
വിശ്വസിക്കുവാന്‍ കഴിയുന്നില്ല . എല്ലാം ഇന്നലെ കഴിഞ്ഞ് പോയത് പോലെ കണ്ണിന്റെ മുന്നില്‍ തെളിയുന്നു . എന്നിട്ടും ഉരുകാത്ത മഞ്ഞ് മലകളായി ദുഃഖം പരിഭവം പിണക്കം ദേഷ്യം പക എന്നിവ ബൂലോകത്തെ മൂടിക്കെട്ടി കിടക്കുമ്പോള്‍ വീണ്ടും കാര്‍മേഘങ്ങള്‍ നീങ്ങി പുഞ്ചിരി പൊഴിച്ച് കൊണ്ട്‌ കിഴക്കുണരും പ്രഭാത സൂര്യനായി പ്രഭ ചൊരിഞ്ഞ് വന്നെത്തി നില്‍ക്കുകയാണ് ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ബ്ലോത്രം എന്ന ബൂലോകത്തിന്റെ ഹൃദയ സ്പന്ദനം .
ബൂലോകത്തിന്റെ തിരുമുറ്റത്ത് പിഞ്ചു കാലുകള്‍ വെച്ച്‌ പിച്ച വെച്ച്‌ ബൂലോക പത്രമായ ബ്ലോത്രം സഞ്ചരിക്കുവാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു . പത്രത്തിന്റെ കൊച്ചു കൊച്ചു കാല് വളരുന്നുണ്ടോ ?കൊച്ചു കൊച്ചു കൈ വളരുന്നുണ്ടോ ? പത്രം ആദ്യമായി നാവെടുത്ത്‌ ആരുടെ പേരാകും വിളിക്കുക ? അച്ഛനോ അമ്മയോ അതോ വഴിയേല്‍ കൂടി പോയവരോ ആരാകും അതിന്റെ അവകാശികള്‍ എന്നെല്ലാം അറിയുവാന്‍ വേണ്ടി ആകാംഷയോടെ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായി.
പിറന്നു വീണപ്പോള്‍ തന്നെ ആ ചോരകുഞ്ഞിനെ അസുര ജന്മം എന്ന പേര്‍ വിളിച്ച് കൊണ്ട്‌ കൊല്ലുവാന്‍ വേണ്ടി നാല് ഭാഗത്ത് നിന്നും നീണ്ട കയ്യ്കളുടെ എണ്ണം എണ്ണിയാല്‍ ഒടുങ്ങില്ല . ഒടുവില്‍ പിറന്നു വീണ ചോരകുഞ്ഞിനെയും നെഞ്ചില്‍ ചേര്‍ത്ത് കൊണ്ട്‌ അതിന്റെ അമ്മ വെട്ടിക്കാടന്‍ ഓടാത്ത വഴികളില്‍ കൂടി എല്ലാം ഓടി . കുഞ്ഞിനെ കുറെ നാള്‍ എങ്ങോ ഒളിപ്പിച്ചു വെച്ചു. കുഞ്ഞിനു ഒരു വയസാകാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോള്‍ " ഇതാ നിങ്ങളുടെ പ്രിയ പുത്രന്‍ " എന്ന് പേര്‍ വിളിച്ച് കൊണ്ട്‌ ബൂലോകത്തിന്റെ മുന്നില്‍ ബൂലോകരുടെ സ്വീകരണങ്ങള്, പീഡനങ്ങള്‍ ‍ ഏറ്റു വാങ്ങാന്‍ കാത്ത്‌ നില്‍ക്കുകയാണ് .നിങ്ങള്‍ക്കിനി തല്ലുകയും കൊല്ലുകയും ചെയ്യാം . എല്ലാം നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വിടുകയാണ് . കഴിഞ്ഞ കാലങ്ങളില്‍ തല്ലിയും പഴിച്ചും കൊതി തീരാത്തവര്‍ക്ക് വീണ്ടും പഴിക്കാം ,കൊല്ലാം , അല്ലെങ്കില്‍ നിങ്ങളുടെ പൊന്നോമന പുത്രനായി സ്വീകരിക്കാം .
കഴിഞ്ഞ കാലങ്ങളില്‍ ബൂലോകത്തിന്റെ ഒരോ സ്പന്ദനങ്ങളും ഒട്ടും ചോര്‍ന്നു പോകാതെ ബ്ലോത്രം സ്വീകരിച്ചിരുന്നു . രണ്ടായിരത്തി ഒന്‍പതു ജൂണ്‍ മാസം ഒന്നാം തീയതി മുതല്‍ പത്രം കടന്ന് പോയ വഴികള്‍ പലതാണ് . ചെറായി മീറ്റ്‌ , കാപ്പിലാന്‍ വധം ആട്ടക്കഥ , സിയാബ് , ബൂലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഇപ്പോഴും അതിന്റെ ദുഖത്തില്‍ നിന്നും മുക്തി നേടാത്ത ജ്യോനവന്റെ വേര്‍പാട് അങ്ങനെ ചെറുതും വലുതുമായ ഒരോ കാര്യങ്ങളും ബ്ലോത്രം തന്റെതായി ഒപ്പിയെടുത്തിരുന്നു .
ഒരു വര്‍ഷം കൊണ്ട്‌ തന്നെ ബൂലോകത്തിന് പുറത്തുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധയും ബ്ലോത്രം ആകര്‍ഷിക്കുകയുണ്ടായി . ഏഷ്യാനെറ്റ്‌ ചാനല്‍ , ഇന്ത്യന്‍ എക്സ്പ്രസ്സ് എന്നിവയില്‍ ബ്ലോത്രത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ , അഭിമുഖങ്ങള്‍ എന്നിവ വന്നിരുന്നു .ഇവയെല്ലാം ബ്ലോത്രത്തിനു ലഭിച്ച ബഹുമതികളാണ് . ബ്ലോത്രം പത്രത്തിന് പുറമേ , ഓണ്‍ലൈന്‍ മാസിക , ബ്ലോത്രം ഓണ പതിപ്പ് എന്നിവയും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ തന്നെ പുറത്തിറക്കി .
ഏതൊരു ശിശുവിനെയും പോലെ തന്നെ ബാലകാല പീഡകള്‍ പത്രത്തിനും സംഭവിച്ചിട്ടുണ്ടാകും . തെറ്റുകള്‍ തിരുത്തി , രോഗം മാറി വരും വര്‍ഷങ്ങളില്‍ ബ്ലോത്രം വളരെയേറെ മുന്നേറ് ന്നതില്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു . അതിന് എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നതില്‍ സന്നദ്ധ തനാണ് . ബ്ലോത്രത്തിന് എല്ലാ ആശംസകളും നേരുന്നു .
ജയഹോ


ബ്ലോഗ്‌ പരിചയം -കാവ്യ കൈരളി(ഷംസ് ബാലുശ്ശേരി)


http://www2.picturepush.com/photo/a/3546960/640/3546960.jpg


പുതുമുഖ ബ്ലോഗ്ഗര്‍മാര്‍ ബൂലോകത്ത് എന്നും അപരിചിതരായി തുടരുന്നു എന്ന ദാരുണമായ അവസ്ഥക്ക് വിരാമമിടാന്‍ ബ്ലോത്രം ഒരു പുതിയ വേദി
സൃഷ്ട്ടിക്കുന്നു -'ബ്ലോഗ്‌ പരിചയം' .ഇതിലൂടെ എല്ലാ ആഴ്ചയും ഒരു പുതുമുഖ ബ്ലോഗ്ഗരിനെ ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് ,അവരുടെ ബ്ലോഗിനെ ഈ വേദിയില്‍ വിശകലനം ചെയ്യുന്നതുമാണ്,നല്ല സൃഷ്ട്ടികള്‍ ഉണ്ടായിട്ടു പോലും അര്‍ഹമായ പരിഗണന ലഭിക്കാത്ത ബ്ലോഗ്ഗര്‍ മാര്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഞങ്ങള്‍ ബൂലോകത്തിനു പരിചയപ്പെടുത്തും .blothram@gmail.com




-ഷംസ് ബാലുശ്ശേരി ...


ഇലക്ട്രോണിക് മീഡിയയില്‍ എഴുതുന്ന വരില്‍ ഏറെ ശ്രദ്ധേയനായ കവി...
ഓര്‍ക്കുട്ടിലെയും ബ്ലോഗിലെയും സജീവസാന്നിധ്യമായ ഇദ്ദേഹത്തിന്റെ കവിതകള്‍ വളരെ യധികം
ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് ..
സമൂഹത്തിലെ അനീതികള്‍ ക്കെതിരെ സന്ധിയില്ലാത്ത സമരമാണ് അദ്ധേഹത്തിന്റെ ഓരോ കവിതകളും...
ഒരു കവിതയും വായനക്കാരില്‍ ചലനങ്ങള്‍ ഉണ്ടാക്കാതെ പോയിട്ടില്ല...
കവിത അദ്ദേഹത്തിനു വെറും നെരംപോക്കിനായുള്ളതല്ല..
അക്ഷരങ്ങള്‍ പച്ചയ്ക്ക് കത്തിക്കുക തന്നെയാണ് ...ശ്രീ ഷംസ് ബാലുശ്ശേരി...

എന്‍റെയച്ചനും മുത്തച്ചനും
നടന്നു ചുവപ്പിച്ച വഴിയാണിത് .
നിന്‍റെ വഴിയിലെ
ചോപ്പ് വാര്‍ന്ന് പോകുമ്പോള്‍ ...
എന്‍റെ ചോരയിലെ ചോപ്പ്‌
നീയെടുത്ത് കൊള്‍ക .

ഒരു സാമൂഹിക പ്രതിബദ്ധത യുള്ള എഴുത്തുകാരന്റെ
സത്യസന്ധത ഈ വരികളില്‍ നമുക്ക് കാണാം ..
നാല്‍പ്പതിലേറെ കവിതകള്‍ ഉള്ള അദ്ദേഹത്തിന്‍റെ കാവ്യ കൈരളി.... എന്ന ബ്ലോഗ്‌ .
വായനയെ ഗൌരവമായി എടുക്കുന്ന ബ്ലോഗ്‌ വായനക്കാര്‍ വായിച്ചിരിക്കെണ്ടാതാണ് ...


മലബാറിലെ കാക്ക...

ഈ കവിത മതങ്ങള്‍ സമൂഹത്തില്‍ എങ്ങനെ ഇടപെടുന്നു എന്ന്‌ നമ്മോടു പറയുന്നു ...
പിറന്നു വീഴുന്ന ഓരോ കുഞ്ഞിനേയും മതങ്ങളുടെ ശക്തമായ സ്വാധീന വലയത്തില്‍ തളച്ചിടാന്‍ മതങ്ങള്‍
മുന്‍പെങ്ങുമില്ലാത്ത വിധം മത്സരിക്കുന്ന ഒരു കാലഘട്ടമാണിത്..ഒരു നേരത്തെ വിശപ്പടക്കാന്‍ ഔദാര്യമായി കിട്ടുന്ന
ഭക്ഷണത്തിനും നാണം മറക്കാന്‍ കിട്ടുന്ന വസ്ത്രത്തിനും പകരമായി മതമേലാളന്മാരുടെ ഇഷ്ടാനിഷ്ട്ടങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്ന
അനാഥര്‍ ...അവരുടെ അനാഥത്വം പോലുംചൂഷണ വിധേയമാകുന്നുണ്ട് ..
നീ ഭൂമിയില്‍ അനുഭവിക്കുന്ന ദാരിദ്ര്യം നാളെ നിനക്ക് കിട്ടാനുള്ള സ്വര്‍ഗ്ഗ ആണെന്ന പ്രലോഭനത്തില്‍
വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ സ്വര്‍ഗ്ഗ രാജ്യമാകെ വളച്ചു കെട്ടി വീതിച്ചു എടുക്കുമ്പോള്‍ ..
ഷംസിന്റെ ഈ വരികള്‍ പ്രസക്തമാകുന്നു .....


സ്വര്‍ഗ്ഗഭൂമി മേലാളര്‍ വളച്ചു കെട്ടി വാഗ്ദത്ത സ്വര്‍ഗ്ഗവും നഷ്ടമാകുന്നു... പൊതികെട്ടിയ നേര്‍ച്ചചോറു വാങ്ങിനെറ്റിയിലെ ഇല്‍മുകള്‍ പൊട്ടികീറി ..

കവിത അനുവാചകരെ പുറമേ സ്പര്‍ശിച്ചു കടന്നു പോയാല്‍ പോരാ..അത് ഹൃദയത്തില്‍ തട്ടണം ..ഒരു ചലനം ഉണ്ടാകണം
സമൂഹത്തോട് പറയാന്‍ കവിക്കൊരു ഒരു സന്ദേശം വേണം..അവിടെയാണ് ഷംസ് എന്ന കവി വ്യത്യസ്തനാകുന്നത്..
ചില അപ്രശസ്തമായ കാര്യങ്ങള്‍
ഒരാള്‍ കുരിശും പേറി പള്ളിയുടെ മുറ്റത്തെത്തി മുകളിലേക്കാനെങ്കില്‍ നീളവും വീതിയും പോരഅരമനയിലേക്കെങ്കില്‍ തങ്കത്തില്‍ വേണം പുരോഹിതന്‍ വിറകു കടയിലേക്കുള്ള വഴി ചൂണ്ടി ഇത് ആരും എടുക്കില്ല പണ്ടേ ഞാന്‍ ചുമക്കുന്നതാണ് ക്രിസ്തു ചിരിച്ചു.


എന്ന കവിത യില്‍ എത്ര മനോഹരമായാണ് മതത്തിന്റെ ഇന്നത്തെ ദുരവസ്ഥ
വരച്ചിടുന്നത്...മതങ്ങള്‍ എന്തിനു വേണ്ടി നിലവില്‍ വന്നുവോ ..അതിന്‍റെ നേര്‍ വിപരീത ദിശയില്‍ സഞ്ചരിക്കുന്നു
...പണ സമ്പാദനമാര്‍ഗമായി മതവും മാറിപ്പോയ
ഇക്കാലത്ത് ക്രിസ്തു തിരിച്ചറിയപ്പെടുന്നില്ല എന്നതില്‍ ഒട്ടും അതിശയോക്തിയില്ല..
കലിയുഗ സത്യങ്ങള്‍ ..

നീ നഗ്ന നാണെന്ന് പറയുന്ന കുട്ടിയുടെ തല വെട്ടുകയല്ല വളരുന്ന രാജ്യ ദ്രോഹികളെ കുഴിച്ചു മൂടുകയാണ്. ശൂല മുനകളാള്‍ എഴുതാനും എഴുത്താണി മുനകളാള്‍ വധിക്കാനും നീ പഠിച്ചു കഴിഞ്ഞു .

എന്ന കവിതയില്‍ ഫാസിസം സാഹിത്യത്തിലും ചരിത്രത്തിലും എങ്ങനെ പിടി മുറുക്കി കൊണ്ടിരിക്കുന്നു എന്ന്‌
അദ്ദേഹം കാട്ടിത്തരുന്നു...ശൂല മുനകളാള്‍ എഴുതാനും എഴുത്താണി മുനകളാള്‍ വധിക്കാനും അവര്‍ പഠിച്ചു കഴിഞ്ഞു .
ഭരണ കൂട ഫാസിസവും ..വര്‍ഗീയ ഫാസിസവും ആദ്യം ചെയ്യുന്നത്..ശബ്ദിക്കുന്നവനെ ഒതുക്കാനും അവന്‍റെ കാതും നാവും
പിഴുതു എറിയാനുമാണ് ..

മോസ്യൂളിലെ കിളിക്കൂട്ടം .. പ്രവാചകന്‍ .. ഒട്ടക മനുഷ്യന്‍ ...
ഇത് പോലെ ഓരോ കവിതയും ഓരോ അനുഭവമാക്കി മാറ്റാന്‍ ഷംസ് ബാലുശ്ശേരി
എന്ന കവിക്ക്‌ കഴിയുന്നുണ്ട് ..കുറിക്കു കൊളളുന്ന വാക്കുകള്‍ സ്വന്തമായ ഈ കവി ഇലക്ട്രോണിക് മീഡിയകള്‍ ക്കപ്പുറം
വായിക്കപ്പെടുന്ന കാലം അതി വിദൂരമല്ല...

കാവ്യ കൈരളി....എന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ വായനക്കാര്‍ക്ക് വായനയുടെ പുതിയ തലം തുറന്നിടുന്നു.








വികസന ഭീകരതയും മാധ്യമ ഭീകരതയും

വീഡിയോ പങ്കിടല്‍ വെബ്സൈറ്റായ യു ട്യൂബില്‍ 'കിനാലൂര്‍' എന്നടിച്ച് പരതിയപ്പോള്‍ കിനാലൂരില്‍ സംഘട്ടനം,വാസ്തവം, കവര്‍ സ്റ്റോറി, സര്‍വ കക്ഷി യോഗം, യു ഡി എഫിന്റെയും സോളിഡാരിറ്റിയുടെയും നിലപാടുകള്‍,മന്ത്രിയുടെ വിശദീകരണം എന്നിങ്ങനെ അനവധി വീഡിയോ ഖണ്ഡങ്ങള്‍ തെളിഞ്ഞു വന്നു. ടെലിവിഷനില്‍ അന്നന്ന്കണ്ട് പിറ്റേന്നത്തെ മറവിയുടെ ചവറ്റുകുട്ടയിലേക്ക് യാത്രയാകുന്ന പല വെല്ലുവിളികളും വാഗ്വാദങ്ങളുംതര്‍ക്കവിതര്‍ക്കങ്ങളും സമരാഹ്വാനങ്ങളും; ദിവസങ്ങളും മാസങ്ങളും മായ്ക്കാന്‍ കഴിയാതെ ശേഖരിക്കപ്പെട്ട്കിടക്കുന്നതിനാല്‍, മാധ്യമ വിമര്‍ശകരെ സംബന്ധിച്ചിടത്തോളം യു ട്യൂബ് അത്യന്താപേക്ഷിതമായ ഒരു അന്വേഷണമേഖലയായി മാറിയതിന്റെ തെളിവാണീ സംഭവം. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെകിനാലൂര്‍ സംബന്ധമായ പ്രസ്താവന/പത്രപ്രവര്‍ത്തകരോടുള്ള വിശദീകരണം
-
>>കൂടുതല്‍ ഇവിടെ

ആര്‍.എം.പി.സുരേഷ് വിത്ത് ലോക്കല്‍ ടാക്സസ് എക്സ്ട്രാ

.

അദ്ധ്വാനിക്കാതെ കാശുണ്ടാക്കണം; ചുരുങ്ങിയത്, കാശൊള്ളവന്‍ എന്ന് തോന്നിക്കുമാറ് ചെത്തി നടക്കയെങ്കിലുംവേണം എന്ന ചിന്താഗതിയുള്ള ചെറുപ്പക്കാര്‍ക്ക് വേണ്ടിയാണല്ലോ മണി ചെയിന്‍ ബിസിനസ്സ് ഇന്നാട്ടിലുള്ളത്.ചെറിയ തുകമുതല്‍ വലിയ തുക വരെ ആദ്യ ഗഡുവായി അടക്കുന്ന നിരവധി മണി ചെയിനുകള്‍കേരളത്തിലുണ്ടായിരുന്ന സമയത്താണ് ഞങ്ങളുടെ നാട്ടില്‍ “ആര്‍ എം പി“ എന്നൊരു മണിചെയിന്‍ വരുന്നത്.കോണത്തുകുന്നിലെ ഞങ്ങളുടെ സൌഹൃദ വലയത്തിലെ ചന്ദ്രന്‍ മാഷും രവീന്ദ്രനും പിന്നെ അനവധി നിരവധിപേരും മണി മണിയായി മണി ചെയിന്‍ ബിസിനസ്സില്‍ പണം മുടക്കി പണം കൊയ്തു. അതോടെ ചങ്ങലയില്‍കൂടിയവരുടെ വേഷവിധാനങ്ങള്‍ക്ക് തിളക്കവും പുതുമയും വന്നു, ശബ്ദത്തില്‍ ബാസ്സ് വന്നു, ജംഗ്ഷനില്‍ നിന്ന്വീട്ടിലേക്ക് വരാന്‍ ആരുടേയെങ്കിലും ബൈക്കിന്റെ പുറകു കാത്തിരുന്നവനൊക്കെ കാശുകൊടുത്ത് ഓട്ടോവിളിച്ചു വരാന്‍ തുടങ്ങി, സെക്കഡ്ക്ലാസ്സില്‍ സിനിമ കണ്ടിരുന്നവനൊക്കെ ബാല്‍ക്കണി ടിക്കറ്റെടുക്കാന്‍ തുടങ്ങി.മൊത്തത്തില്‍ ധനാകര്‍ഷണ ഭൈരവയന്ത്രത്തിനുണ്ടെന്നു പറഞ്ഞു കേള്‍ക്കുന്ന റിസള്‍ട്ട്.
-നന്ദകുമാര്‍
>>കൂടുതല്‍ ഇവിടെ

പകിടകളി



മരണവിവരം അറിഞ്ഞപ്പോഴല്ല, ഇനിയെന്തൊക്കെയാണ് തിടുക്കത്തില്‍ താന്‍ ചെയ്തു തീര്‍ക്കേണ്ടത് എന്നാലോചിച്ചാണ് ദേവി കൂടുതല്‍ പ്രയാസത്തിലായത്. സ്കൂളി‌ല്‍ നിന്ന് കുട്ടികളെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണം. അതിനായി ഓട്ടോറിക്ഷാ ഡ്രൈവര്‍ ശരവണനെ വിളിക്കണം. അടുത്തുള്ള സ്റ്റാന്റില്‍ ആളെക്കിട്ടാഞ്ഞ് കിടക്കുകയാണെങ്കിലും കുറെ അകലെയെങ്ങാണ്ട് ഓട്ടം പോയിരിക്കുകയാണെന്നേ പറയൂ.
-


സ്റ്റേജ് കയ്യേറ്റം


പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ഒരു പ്രവര്‍ത്തകനില്‍ നിന്നറിഞ്ഞാണ് കൂട്ടായ്മയില്‍ ഞാന്‍എത്തിച്ചേര്‍ന്നത്. പല വിധത്തില്‍ പ്രയാസം അനുഭവിക്കുന്ന അറുപതില്‍ പരം ആളുകളും അത്രതന്നെ അവരുടെആശ്രിതരും പിന്നെ നാല്പതില്‍ കൂടുതല്‍ വളണ്ടിയര്‍മാരും ചേര്‍ന്നതായിരുന്നു കൂട്ടം. ഇത്തിരി വൈകിഎത്തിയതില്‍ ചെറിയ നിരാശ വന്നെങ്കിലും കുറേ ആളുകളെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷംതോന്നി.
-കൂതറHashim
>>കൂടുതല്‍ ഇവിടെ

കൊട്ടേഷൻ

നാൽ‌പ്പതു വാട്ട് ബൾബിന്റെ മങ്ങിയവെളിച്ചത്തിൽ പലകയടിച്ച വാതിലിൽ ചാരിയിരിക്കുകയാണ് വേണു.മേശപ്പുറത്തിരിക്കുന്ന ചോരക്കറപുരണ്ട കത്തിയുടെ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ തറച്ചു. അത്ഹൃദയത്തിലാഴ്ന്നിറങ്ങി ഒരായിരം മുറിവുകളാകുന്നതവനറിഞ്ഞു. തന്റെ കത്തിമുനയാൽ ജീവൻ പൊലിഞ്ഞനിരപരാധികളുടെ പിടച്ചിലിനപ്പുറമാണ് തന്റെ ഹൃദയമിപ്പോൾ പിടയ്ക്കുന്നത്. ഒരുറുമ്പിനെപ്പോലുംനോവിക്കാത്ത പഴയ വേണു ഇന്നെത്ര മാറിയിരിക്കുന്നു. ആലോചിച്ചപ്പോൾ അവനു വല്ലാതെ കുറ്റബോധം തോന്നി.ഇതുകൊണ്ടെന്തു നേടി? തന്റെ തൊഴിലില്ലായ്മ പരിഹരിക്കാനെന്നപേരിൽ ഉറ്റ ചങ്ങാ‍തിയൊരുക്കിയ കുരുക്ക്.
-അലി
>>കൂടുതല്‍ ഇവിടെ

മുത്തപ്പന്‍മല അഥവാ പയംകുറ്റിമല, വടകര, കോഴിക്കോട്



ഇത് പയംകുറ്റി മല,
വടകര പട്ടണത്തില്‍ നിന്നും വെറും അഞ്ചു കിലോമിറ്ററുകള്‍ മാത്രം ദൂരത്തിലുള്ള ഒരു മല.
വടകരയുടെയും, സമീപ പ്രദേശങ്ങളുടെയും ഭംഗി കുറച്ചു ഉയരത്തില്‍ ഇരുന്നു ആസ്വദിക്കാന്‍ ഇതുപോലൊരു സ്ഥലം വേറെ കാണില്ല....
അത്രയ്ക്ക് മനോഹരമാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍...!!
ശുദ്ധ വായുശ്വസിച്ചിരിക്കാവുന്ന മനോഹരമായ ഒരിടം....
-

ജീവൻ രക്ഷിക്കണോ കൈത്തരിപ്പ്‌ തീർക്കണോ?


ഞായറാഴ്ച ഉച്ചയ്ക്ക്‌ ഷോപ്പിങ്ങടക്കം ചില ചില്ലറ ലക്ഷ്യങ്ങളുമായി വീട്ടിൽ നിന്നും കാറുമെടുത്ത്‌ഇറങ്ങിയതാണ്‌ ഞങ്ങൾ.


പോങ്ങുമ്മൂട്‌ ജങ്ങ്ഷൻ എത്തിയപ്പോൾ പിന്നിൽ നിന്നും സൈറൻ. ആംബുലൻസ്‌ ചീറിപ്പാഞ്ഞ്‌ വരുന്നു.സ്വാഭാവികമായും ഞാൻ കാറ്‌ അൽപം ഇടത്തോട്ട്‌ ചേർത്ത്‌ സ്പീഡ്‌ കുറച്ച്‌ (കുറച്ചു എന്ന് പറയാൻ ഞാൻ വലിയസ്പീഡിലൊന്നുമല്ല പോയിരുന്നത്‌) ആംബുലൻസിന്‌ പോകാൻ വഴി കൊടുത്തു. മെഡിക്കൽ കോളേജിലേക്കുള്ളവഴിയാണെന്നതിനാൽ ഇത്തരം സംഭവങ്ങൾ ഒരെണ്ണമെങ്കിലും കാണാതെ ഉള്ളൂർ ജങ്ങ്ഷൻ വരെ പോകാൻസാധിക്കാറില്ല.

ആംബുലൻസ്‌ ഞങ്ങളെ കടന്നുപോയി, എന്റെ വണ്ടിയുടെ സ്പീഡ്‌ കുറഞ്ഞതിനാൽ ഒരു കാർ എന്നെയുംഓവർടേക്ക്‌ ചെയ്യുകയും ചെയ്തു :)
-

ചിക്കന്‍പോക്സ് അവാര്‍ഡ്.!

വാര്‍ഡുകള്‍ പലപേരില്‍ ഉണ്ട് പക്ഷെ ചിക്കന്‍പോക്സ് അവാര്‍ഡ് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലങ്കില്‍ ഇതാ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കൊച്ചു സംഭവം .വായാടിയുടെ ഫോട്ടോ ബ്ലോഗില്‍ മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും കാരവാന്‍ ഉണ്ട് എന്ന് എഴുതികണ്ടപ്പഴാണ് ഈ സംഭവം എനിക്കോര്‍മ വന്നത്.!

ആദ്യം ഞാന്‍ അസിയെ പരിചയപ്പെടുത്താം . പെരിന്തല്‍മണ്ണ ടൌണില്‍ ജഹനറ തിയറ്ററിനുമുന്‍പില്‍ അവന്‍റെ കുടുംബ സ്വത്തായ ഒരു ഹോട്ടലുണ്ട്. അത് നടത്തുന്നത് അവന്‍റെ ജ്യേഷ്ടനാണ് എന്നിട്ടും ഞങ്ങള്‍ എട്ട് പേരടങ്ങുന്ന മലയാളികള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുകയായിരുന്നു അവന്‍.

-ഹംസ

>>കൂടുതല്‍ ഇവിടെ




ഞാനും , ഇനി ???

ഇന്നായിരുന്നു എന്റെ നാട്ടിലെ നരകയാതനാ ദിനം!!കൂടുതല്‍ അനുഭവിച്ചില്ലെങ്കിലും രണ്ട് മണിക്കൂര്‍ ഞാനുംഅതിന്റെ രുചി അറിഞ്ഞു.കൈകുഞ്ഞുങ്ങളേയും കൊണ്ട് സ്ത്രീകളും അവശത പേറുന്ന വൃദ്ധരും യുവത്വംതുളുമ്പുന്ന യുവാക്കളും ഒരു പോലെ യാതനാദിനത്തിലൂടെ കടന്നു പോയി.അരീക്കോടിലൂടെ മാത്രം കടന്നുപോയ ദിനം ഏത് എന്ന് ആരും അതിര് കടന്ന് ചിന്തിക്കേണ്ട, റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള പെടാപാടിനെപറ്റിയാണ് ഞാന്‍ സൂചിപ്പിച്ചത്.
-അരീക്കോടന്‍
>>കൂടുതല്‍ ഇവിടെ


നിന്റെ നിശബ്ദ വേദനയുടെ ചൂടില്‍ ഞാന്‍ പൊള്ളുന്നു

പ്രണയം അതൊരുതരം ഉരുകിത്തീരലാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രണയം ഒരു മതമാണ്, ഒരു വികാരം. ആവികാരത്തെ നെഞ്ചേറ്റി അതിലൂടെ വഴിനടക്കുന്ന ഒരുവനാണ് ഞാനും. സാര്‍വ്വലൗകികമായ മനുഷ്യഭാവത്തെഒരുവനില്‍ സമാഹരിക്കുന്നതില്‍ പ്രണയം ഒരു വലിയ ഘടകമായി വര്‍ത്തിക്കുന്നുണ്ട്. പ്രണയമെന്നത്കാമുകി-കാമുക സങ്കല്പങ്ങളില്‍ നിന്നും ഒരുപാട് അകന്നു കഴിഞ്ഞിരിക്കുന്നു. സ്വന്തം സംഘര്‍ഷങ്ങളിലുംവിപണനമൂല്യങ്ങളിലും പ്രണയം ഒരു വലിയ സ്ഥാനം വഹിക്കുന്നുണ്ട്. മനുഷ്യഭാഗധേയത്തിന്റെ https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRDu7VNhwH7df6Nx904r299svLiIdoPChKoWmoTTslJIMiP1cvX3ulzoUNQfxXWdvc-B-Y3pjGJicqnZcxx9zTV6oFe-ZXV7ppTo5-VSCuvDtnf5h_2rhp4sqmId8Jd_WU2Qt4l44z6CI/s1600/OQAAAL0iN1xlla5yjM6zBRUsEu30nIo7N4LuvVqlUKxNtFqe-Gc3yAIrJhNbPvgz0PHuRWw3w91GplgNc-OmltbTDngAm1T1ULDjVud1VYhvRMGn_aDwJ9l69-8-%5B1%5D.jpgഎല്ലാ സങ്കീര്‍ണതകളിലേക്കും വിരല്‍ ചൂണ്ടാനുള്ളഒരഭൗമ ശക്തി പ്രണയം കൈവരിച്ചത് കഴിഞ്ഞുപോയ നാള്വഴികളില്‍ നമുക്ക് ദ്രിശ്യമാണ്. അതിന്റെ ഈസഞ്ചാരം ഭാരതസംസ്കാരത്തില്‍ നിന്ന് അകന്നുപോകുന്നതിന്റെയും പ്രബുദ്ധമായപാശ്ചാത്യസംസ്കാരത്തിലേക്കുമുള്ള ഗതിമാറലിന്റെയും പാതകളിലാണോ എന്ന ഒരാശങ്ക എന്റെ മനസ്സിന്റെമൂലയില്‍ കരുതിവച്ചുകൊണ്ട് തന്നെയാണ് ഞാനീ കുറിപ്പെഴുതുന്നതും.

-


വാലു മുറിഞ്ഞ കുരങ്ങന്‍


ഒരു കാലത്ത് വളരെ വളരെ പ്രശസ്തമായ ഒരു കഥയാണ് ഇന്നു ഞാന്‍ എന്റെ പൈതങ്ങള്‍ക്കു പറഞ്ഞു തരാന്‍ പോകുന്നത്.ഈ കഥ അറിയാന്‍ വയ്യാത്ത ഒരു മക്കളും എന്റെ ഒക്കെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല.അപ്പോള്‍ റെഡിയായല്ലൊ എല്ലാവരും കഥ കേള്‍ക്കാന്‍ അല്ലെ?????????????


പണ്ട് ഒരിടത്ത് ഒരിടത്ത് ഒരു കുരങ്ങന്‍ ഉണ്ടായിരുന്നു.
-ഉഷശ്രീ (കിലുക്കാംപെട്ടി)
>>കൂടുതല്‍ ഇവിടെ

കാറ്റാടി മേട്ടിലെ ഒഴിവു ദിനങ്ങള്‍

പിന്മുറ്റത്തെ കാറ്റാടി മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ കാറ്റ് ചൂളം വിളിച്ചു.പുറത്തു തൊഴുത്തില്‍ പശുക്കള്‍അക്ഷമയോടെ കുളമ്പ് മാറ്റി ചവിട്ടുന്ന ശബ്ദം.

ജനാലയിലൂടെ മങ്ങിയ പുലര്‍വെളിച്ചം മുഖത്ത് വീണപ്പോള്‍ ചുവരിലേക്ക് തിരിഞ്ഞു, കമ്പിളി തല വഴി മൂടി ഒരുകിടപ്പ് കിടന്നു റോയി.എന്തൊരു തണുപ്പ്!

"എടാ റോയീ, എണീക്കെടാ...."- അച്ചുപ്പാപ്പയാണ് (അച്ചന്‍ കുഞ്ഞുപ്പാപ്പനെ റോയി അങ്ങനെ ആണ്വിളിക്കുന്നത്‌)

"എടാ, നീ കണ്ടത്തി കുരുക്ക് വെച്ചത് നോക്കിയോ?"
-

കുഴികൾ

റ്റക്കുഴിയെ
ശവക്കുഴി
എന്നുവിളിച്ചിട്ട്
ഒന്നിലേറെ

കൂടുതല്‍ മിനികവിതകള്‍
-
അന്ന് ആ കത്തുന്ന,
വേനല്‍പ്പടവില്‍ നിന്നൊരമ്പയച്ച്,
മേഘത്തിന്റെ ഹൃദയം പിളര്‍ത്ത്,
നീ പെയ്യിച്ച മഴ,
തോരാതിരിക്കുന്നു.....

ഇറയം പെയ്തു കുളിര്‍ത്തുള്ളില്‍
ഈയാംപാറ്റപൊടിഞ്ഞ്
മഴമണം പരക്കുന്നു
അവിടെ ആ ഇറത്ത്
നീയുമുണ്ടെന്നോര്‍ത്തു...
-സിജി സുരേന്ദ്രന്‍
>>കൂടുതല്‍ ഇവിടെ

13 comments:

പ്രയാണ്‍ said...

ആശംസകള്‍............

ശ്രദ്ധേയന്‍ | shradheyan said...

പിറന്നാള്‍ ആശംസകള്‍

James Bright said...

ബ്ലോത്രത്തിന് എല്ലാ വിജയാശംസകളും നേരുന്നു.
ഇനിയും ഉയരങ്ങള്‍ കീ‍ഴടക്കാ‍ന്‍ ദൈവം അനുഗ്രഹിക്കട്ടെ.

അഭിജിത്ത് മടിക്കുന്ന് said...

ഒരായിരം പിറന്നാള്‍ ആശംസകള്‍.
ജിക്കുവിന് പ്രത്യേക അഭിനന്ദനങ്ങള്‍,
രാമേട്ടനും.

Basheer Vallikkunnu said...

കിടക്കട്ടെ, എന്റെയും ഒരാശംസ

Basheer Vallikkunnu said...

ജിക്കുവിനു പ്രത്യേകം അഭിനന്ദനം.

krish | കൃഷ് said...

ആശംസകള്‍!!

നാട്ടുകാരന്‍ said...

കൂടുതല്‍ ഉയരങ്ങളിലേക്കെത്തട്ടെ എന്നാശംസിക്കുന്നു.

പാവപ്പെട്ടവൻ said...

പിറന്നാള്‍ ആശംസകള്‍

nandakumar said...

പിറന്നാള്‍ ആശംസകളോടെ...

നന്ദന്‍, നന്ദപര്‍വ്വം

saju john said...

പിറന്നാള്‍ ആശംസകളോടെ...ജിക്കുവിന് പ്രത്യേക അഭിനന്ദനങ്ങള്‍,

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP