സൗദിയിലെ ദീനരോദനം
Sunday
സൗദിയിലെ ദീനരോദനം
സൗദിയില്‍ ഭാരതീയ സ്ത്രീകള്‍ അനുഭവിച്ചു വരുന്ന വേദനകളുടെ നേര്‍കാഴ്ചയുമായി ബ്ലോഗ്ഗര്‍ ഹംസാ ആലുങ്ങല്‍ .
ദുരിതങ്ങളുടെ പട്ടികകളായി ഈ ബ്ലോഗ് പോസ്റ്റ് മാറുന്നു .
ദുരിതങ്ങളുടെ പട്ടികകളായി ഈ ബ്ലോഗ് പോസ്റ്റ് മാറുന്നു .
സൗദി അറേബ്യയില്‍ മലയാളി സ്‌ത്രീകള്‍ ജയിലുകളിലും വീട്ടുതടങ്കലിലും
വിളംബരം എക്സ്ക്ലൂസീവ്
വീട്ടമ്മയുടെ വെളിപ്പെടുത്തല്‍
സൗദി അറേബ്യയില്‍ വീട്ടുജോലിക്ക് പോയി കബളിപ്പിക്കപ്പെട്ട മലയാളി സ്‌ത്രീകള്‍ ജയിലുകളിലും വീട്ടുതടങ്കലിലും അടക്കപ്പെട്ടതായി ആരോപണം.
ഒരുമാസം മുമ്പ് മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരില്‍ നിന്നും സഊദി അറേബ്യയിലെ അബഹയിലേക്ക് പോയ തട്ടാരപ്പറമ്പത്ത് റംലയാണ് താനും മലയാളികളായ മറ്റ് സ്‌ത്രീകളും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ജോലി ചെയ്‌തിരുന്ന വീട്ടിലുള്ളവരുടെ കടുത്ത പീഡനങ്ങളെത്തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ആലപ്പുഴ സ്വദേശിയായ റഹീമ സഊദി ജയിലിലാണെന്ന് റംല പറയുന്നു. ഇങ്ങനെ നിരവധി സ്‌ത്രീകള്‍ അബഹയിലും ജിദ്ദയിലുമുള്ള നിരവധി വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഗള്‍ഫില്‍ ജോലിതേടിയെത്തുന്ന സ്‌ത്രീകള്‍ കബളിപ്പിക്കപ്പെടുന്നതും ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നതും പുതുമയുള്ള വാര്‍ത്തയല്ല.
-
ദിനാചരണങ്ങളെന്ന വഴിപാടുകള്‍!
ദിനാചരണങ്ങളും മറ്റും നടത്തുന്നതിലെ യാന്ത്രികത ഇന്ന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും ചില സ്ഥിരം ഫോര്‍മുലകളില്‍ അവ ഒതുങ്ങിപ്പോകുന്നു. ഒരു സന്ദേശ വായന, പ്രതിജ്ഞ..അതോടെ തീര്‍ന്നു. അതിനു മുന്‍പോ ശേഷമോ ഈ വിഷയത്തെപ്പറ്റി മിണ്ടാട്ടമില്ല.
ഉദാഹരണത്തിനു പരിസ്ഥിതി ദിനത്തിലെ മരം നടല്‍. അന്നു പലയിടങ്ങളിലും മരത്തൈ വിതരണവും പ്രതിജ്ഞയുമല്ലാതെ മറ്റൊന്നും നടന്നു കണ്ടില്ല..ഈ വിഷയത്തെ കുറിച്ച് നമ്മുടെ ടീമംഗമായ പാലക്കാട്ടെ രാമനുണ്ണിമാഷുടെ ബ്ലോഗിലെ പുതിയപോസ്റ്റ് കണ്ടില്ലേ?
-
ബ്ലോത്രം വാരാന്ത്യ പതിപ്പ് പുതിയ ലക്കം
വാരാന്ത്യങ്ങള്‍ക്ക് അഴകും വായനയുടെ പുത്തന്‍ ഉണര്‍വും പകരാനായി ബ്ലോത്രം പുറത്തിറക്കുന്ന വാരാന്തപതിപ്പിന് നിങ്ങള്‍ നല്‍കിയ സഹകരണങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു .നിങ്ങള്‍ക്ക് വേണ്ടി രണ്ടാം ലക്കം വാരാന്ത്യം പുറത്തിറങ്ങുകയാണ് .കൂടുതല്‍ കവിതകളും കഥകളുമായി വീണ്ടും വാരാന്ത്യം നിങ്ങളിലേക്ക് എത്തുകയാണ് .ഇരു കൈയും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയോടെ.
-ബ്ലോത്രം ടീം
>>വാരാന്തപതിപ്പ് കാണുവാന്‍ ഇവിടെ ക്ലിക്കുക
ഈ ആഴ്ചയിലെ മുഖ്യ ആകര്‍ഷണങ്ങള്‍
മുഖാമുഖം
പാലക്കാടന്‍ കവിതയുടെ ഭൂമിക - വിനു
കവിത
പരീക്ഷണശാല - നസീര്‍ കടിക്കാട്
അസുരഗണം - എ.ആര്‍.നജീം
കഥ
ഇതള്‍ പൊഴിയും കാലം - ഒരു പ്രണയ കാലം - രാജേഷ് നായര്‍
ലേഖനം
കുത്തക ഭീമന്‍മാരുടെ വിനോദങ്ങള്‍ - രാജീവ് ചേളനാട്ട്
NB:നിങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാം നിങ്ങളുടെ രചനകള്‍ blothram@gmail.com എന്ന വിലാസത്തില്‍ അയക്കുക .തീര്‍ച്ചയായും നിങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.
വായിക്കുക ,അഭിപ്രായം അറിയിക്കുക
------------------------
സാംബാ ബീറ്റ്സ്
ആദ്യ റൌണ്ട് പാതി വഴിയില്‍ - പല ഗ്രൂപ്പുകളിലും അനിശ്ചിതത്വം
ആദ്യ റൌണ്ട് പാതി വഴിയില്‍ - പല ഗ്രൂപ്പുകളിലും അനിശ്ചിതത്വം
മാറുന്ന പുരുഷത്വം
എല്ലാവരും ഇപ്പോള്‍ ഇതാകും പറയുക ഇത് എന്തൊരു പേര് എന്നു അല്ലെ?? ചുമ്മാ കിടക്കട്ടെ , ബൂലോകം മൊത്തം നോക്കുമ്പോള്‍ പുരുഷ പ്രജകളുടെ ബ്ലോഗ് ആണോ എന്നൊരു സംശയം ..അപ്പോള്‍ പെണ്ണിനെ പറ്റി എഴുതാന്‍ വിമര്‍ശിക്കാന്‍ ഇത്ര ആളിരിക്കേ ... പുരുഷത്വം ഞാന്‍ അങ്ങ്എഴുതാന്‍ തീരുമാനിച്ചു ...ഒരു കൈ ഒറ്റയ്ക്ക് അടിച്ചാല്‍ ശബ്ദം ഉണ്ടാകില്ല എന്നു അറിയാം ...എന്നാലും ഈയിടെ കാണുന്ന വാര്‍ത്തകള്‍ പറയുന്നത് ഇപ്പോള്‍ ഒറ്റക്കും ചിലര് അടിച്ചാല്‍ ശബ്ദം ഉണ്ടാകുമെന്നു ...കാലം ഓടേണ ഓട്ടം പിന്നാലെ ഓടാന്‍ സ്കെയ്ടിംഗ് ഷൂ വേണമോ എന്നൊരു ഡൌട്ട്...സംശയം അത്ര നല്ല കാര്യമല്ല എന്നോകെ അറിയാം എന്നിരികലും ചുമ്മാ ഒന്ന് ചോദിക്കട്ടെ മാഷേ ....ഈ പുരുഷത്വം എന്നു പറഞ്ഞാല്‍ എന്തുവാ ...എന്നാതിന ഇങ്ങിനെയൊക്കെ പറയുന്നത് ?? ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി മാറി എന്നിരിക്കെ,
ഭാരത പുരുഷന്‍ പ്രത്യേകിച്ചും കേരള പുരുഷന്‍ തന്‍ ഭാവ ശുദ്ധി മാറുന്നത് ആണ് ഞാന്‍ ഇവിടെ പറയാന്‍ ഉദേശിച്ചത് .അത് ഒരു വിഭാഗം ആളുകളെ പറ്റി ആണ് പറയുന്നത് ...എല്ലാ പുരുഷനെയും .സ്ത്രീയെയും പറ്റി അല്ല..അതിനാല്‍ ബ്ലോഗ് മൊത്തം വായിച്ചു ഒരു അഭിപ്രായം .അറിയികുക.....
-
സെമിത്തേരിയില്‍
ചിതലരിച്ച ശബ്ദങ്ങള്‍
അടക്കം പറയുന്നുണ്ട്
ആഞ്ഞു വെട്ടലിന്‍ മണ്ണിളക്കത്തില്‍,
വെളിച്ചത്തിന്‍ വിള്ളലുകള്‍ക്ക്
വെയില്‍ മണം;
ആരായിരിയ്ക്കാം വരുന്നത്?
ഓരോ കുഴിയിലും
ഓരോ ലോകം വീര്‍പ്പുമുട്ടി
-
ഫിദയുടെ ഓര്‍മയ്ക്ക്
ഫിദ മരിച്ചിട്ട് ഇന്നേയ്ക്ക് ഒരാഴ്ച തികയുന്നു. ആ കൊച്ചു മിടുക്കിയെ ഞാന്‍ കണ്ടിട്ടേയില്ല. അങ്ങനെയൊരു കുട്ടി സൗദി അറേബ്യയിലെ ദമാം ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂളില്‍ പഠിച്ചിരുന്ന വിവരവും അറിയില്ല. പക്ഷെ, ആ കുഞ്ഞിന്റെ മരണ വാര്‍ത്ത മറ്റാരെയുമെന്ന പോലെ എന്നെയും വല്ലാതെ ഉലച്ചു കളഞ്ഞു. ഇനിയൊരു കുഞ്ഞിനും ആ ഗതി വരരുതേ എന്ന പ്രാര്‍ത്ഥനയുണ്ട്. കുഞ്ഞുങ്ങളെ സ്കൂളുകളിലേക്ക് കൊണ്ട് പോകുന്ന ഏതെങ്കിലും ഒരു ഡ്രൈവര്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ നിന്ന് ഈ കുറിപ്പ് വായിച്ചെങ്കില്‍ എന്ന് കരുതിയാണ് ഇത് കുറിക്കുന്നത്. ഒരു റോഡപകടത്തില്‍ അല്ല ഫിദ മരിച്ചത്. പക്ഷെ ആ കൊച്ചു മിടുക്കിയുടെ ജീവന്‍ പിടഞ്ഞ് പിടഞ്ഞ് ഇല്ലാതായത് ഒരു ഡ്രൈവറുടെ തികഞ്ഞ അശ്രദ്ധയുടെ ഫലമായിട്ടാണ്.
-
-
മായിൻ കുട്ടിയും കഞ്ചാവും ജോയി അച്ചനും!
മായിൻ കുട്ടിയും കഞ്ചാവും ജോയി അച്ചനും!
മായിൻകുട്ടിക്ക് കഞ്ചാവിനോടാണോ അതോ കഞ്ചാവിന് മായിൻകുട്ടിയോടാണോ ഇഷ്ടം എന്നുചോദിച്ചാൽ,തല പുകഞുപോകും. കാരണം, പൊതിഞ് വെച്ച കഞ്ചാവ് മായിൻകുട്ടിയുടെ ഇടുപ്പിൽ നിന്നും താഴെ ഒട്ട് ഇറങുകയുമില്ല മായിൻകുട്ടിയാണെങ്കിൽ നീറിപുകയുന്ന കഞ്ചാവിനെ ഒട്ട് കയ്യിൽ നിന്നും താഴെ വെക്കുകയുമില്ല.
കഞ്ചാവിനെ കുറിച്ച് കേട്ടറിഞ കാലം മുതൽ, മായം കലരാത്ത കഞ്ചാവ് വാങി വലിക്കണമെന്നുള്ള ആഗ്രഹം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു മായിൻകുട്ടി.അങിനെ ഒരു ദിവസം അതിരാവിലെ കുളിച്ച് കുട്ടപ്പനായി കട്ടൻ കാപ്പിയും പുട്ടും കഴിച്ച് കട്ടപ്പന ഫാസ്റ്റിൽ കയറി മായിൻകുട്ടി ഇടുക്കിക്ക് പുറപ്പെട്ടു. അവിടെ നിന്നും മുക്കാൽ കിലോ കഞ്ചാവുമായി വന്നു. അന്ന് തുടങിയതാണ് നിന്നും ഇരുന്നും കിടന്നും നടന്നും കഞ്ചാവ് വലി, ഒരേ വലി.
-ഭായി
>>കൂടുതല്‍ ഇവിടെ
കഞ്ചാവിനെ കുറിച്ച് കേട്ടറിഞ കാലം മുതൽ, മായം കലരാത്ത കഞ്ചാവ് വാങി വലിക്കണമെന്നുള്ള ആഗ്രഹം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു മായിൻകുട്ടി.അങിനെ ഒരു ദിവസം അതിരാവിലെ കുളിച്ച് കുട്ടപ്പനായി കട്ടൻ കാപ്പിയും പുട്ടും കഴിച്ച് കട്ടപ്പന ഫാസ്റ്റിൽ കയറി മായിൻകുട്ടി ഇടുക്കിക്ക് പുറപ്പെട്ടു. അവിടെ നിന്നും മുക്കാൽ കിലോ കഞ്ചാവുമായി വന്നു. അന്ന് തുടങിയതാണ് നിന്നും ഇരുന്നും കിടന്നും നടന്നും കഞ്ചാവ് വലി, ഒരേ വലി.
-ഭായി
>>കൂടുതല്‍ ഇവിടെ
അന്റാര്‍ട്ടിക്കയിലെ മിന്നാമിനുങ്ങ്...
അന്റാര്‍ട്ടിക്കയിലെ മിന്നാമിനുങ്ങ്...
സാധാരണഗതിയില്‍ അന്റാര്‍ട്ടിക്കയില്‍ ഒരു മിന്നാമിനുങ്ങിനെ കാണേണ്ട സാഹചര്യം ഇല്ല. പക്ഷേ അവിടെയും ഉണ്ട് പ്രകാശം പുറപ്പെടുവിക്കുന്ന ഒരു കക്ഷി. പറന്നുനടക്കുന്ന മിന്നാമിനുങ്ങിനു പകരം നീന്തിനടക്കുന്ന മിന്നാമിനുങ്ങ് ആണെന്നു മാത്രം. അന്റാര്‍ട്ടിക്കന്‍ സമുദ്രത്തില്‍ കാണപ്പെടുന്ന ഒരിനം ചെമ്മീനാണ് പ്രകാശം പുറപ്പെടുവിക്കുന്നത്. ജൈവദീപ്തി എന്ന പേര് മിന്നാമിനുങ്ങുമായി ബന്ധപ്പെട്ടാണ് നാം കൂടുതലും കേള്‍ക്കാറ്. പക്ഷേ ഈ പ്രതിഭാസം കാണിക്കുന്ന ജീവികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് സമുദ്രത്തിലാണ്.
(അന്റാര്‍ട്ടിക്കന്‍ ചെമ്മീനിന്റെ കണ്ണ് - ഒരു മൈക്രോസ്കോപ്പിക്ക് ചിത്രം)
Euphausia superba എന്ന ശാസ്ത്രനാമമുള്ള ഇവ അന്റാര്‍ട്ടിക്ക് ചെമ്മീനുകള്‍ എന്നു വിളിക്കുന്നു. വലിയ സമൂഹമായിട്ടാണ് ഇവ കാണപ്പെടുന്നത്. ഒരു മീറ്റര്‍ ഉയരവും വീതിയും നീളവുമുള്ള സമുദ്രജലത്തില്‍ ചിലപ്പോള്‍ 10000 മുതല്‍ 30000 വരെ എണ്ണം ചെമ്മീനുകള്‍ കാണപ്പെട്ടേക്കാം.
ചായമിടാത്ത മനസ്
പെട്ടെന്നു തകർന്നടിയുന്ന
പുരാതന
നഗരം
പോലെയാണ്
ഭ്രാന്ത്
സമയം നഷ്ടപ്പെട്ട
തകർന്ന ഘടികാരമായും
ചിലപ്പോളത്
ഇളകി
ഉള്ളിലേക്കു മറിഞ്ഞു വീഴും
-
കോവിലന്‍ ജീവിത യാഥാര്‍ഥ്യങ്ങളുടെ എഴുത്തുകാരന്‍: കെ.ആര്‍. മോഹനന്‍
ദോഹ: ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ഥ്യങ്ങള്‍ പരിചയപ്പെടുത്തിയ സാഹിത്യകാരനാണ് കോവിലനെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ അഭിപ്രായപ്പെട്ടു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ കലാ സാഹിത്യവേദി സംഘടിപ്പിച്ച കോവിലന്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിശപ്പ്', സ്ത്രീ അനുഭവിക്കുന്ന വ്യഥകള്‍ എന്നിവ കോവിലന്‍ സര്‍ഗാത്മകമായി ആവിഷ്കരിച്ചു. വിവാദങ്ങളില്‍നിന്നും മാധ്യമ ജാടകളില്‍നിന്നും വിട്ടുനിന്ന അദ്ദേഹം പുരോഗമന സാഹിത്യവുമായി ഒട്ടിനില്‍ക്കാതെ എന്നാല്‍ അതിനെ അവഗണിക്കാത്ത എഴുത്തുകാരനാണെന്നും കെ.ആര്‍. മോഹനന്‍ പറഞ്ഞു. അറയ്ക്കല്‍ ഖാലിദ് അധ്യക്ഷത വഹിച്ചു. കാല്‍പനികതയുടെ കെട്ടുപാടുകളില്ലാതെ രചന നടത്തിയ എഴുത്തുകാരനാണ് കോവിലനെന്ന് അദ്ദേഹം പറഞ്ഞു.
-
Composition Techniques 3 : Symmetry
-
ചോരപ്പുഴ ഒഴുകിയില്ല?
നാരാണേട്ടന്റെ ചായക്കടയിൽ നിന്നും നല്ല കടുപ്പത്തിലൊരു ചായ കുടിച്ച് കഴിഞ്ഞപ്പോഴാണ് അന്നത്തെ പത്രത്തിന്റെ ഒന്നാം പേജിൽ ഒന്നെത്തിനോക്കാൻ മജീദിനു കഴിഞ്ഞത്. അന്ന് രാവിലെ അച്ചടിമഷി പുരണ്ട് പുറത്തിറങ്ങിയതാണെങ്കിലും അനേകം പേരുടെ കൈകളിലൂടെ കയറിയിറങ്ങിയതിനാൽ, ആ പത്രത്തിന് ഒരാഴ്ചത്തെക്കാൾ പഴക്കം തോന്നിച്ചിരുന്നു.
പത്രത്തിന്റെ ഒന്നാം പേജിൽ…
ഒന്നാം പേജിൽ…
അതാ അവൻ…
… മനോജ് തന്നെ നോക്കി ചിരിക്കുന്നു!!!
അതിന്റെ അടിയിൽ വാർത്തയുണ്ട്;
‘കിണറ്റിൽ വീണ് മുങ്ങിമരിക്കാറായ പെൺകുട്ടിയെ സ്വന്തം ജീവൻപോലും അവഗണിച്ച്‌കൊണ്ട് മനോജ് എന്ന യുവാവ് രക്ഷപ്പെടുത്തി’.
‘...അവന്റെയൊരു സ്വന്തം ജീവൻ???’
-
-
കൂര്‍ക്കം വലിയും ഹുറൂബും
സുഖമായി ഉറങ്ങാന്‍ കഴിയുക എന്നതു മല്‍ബുവിനെ സംബന്ധിച്ചു മാത്രമല്ലആരെ സംബന്ധിച്ചുംപ്രധാനമാണ്. ആരാകണം എന്ന ചോദ്യത്തിനു നന്നായിഉറങ്ങാന്‍ കഴിയുന്നവനാവുകയെന്ന് ഉത്തരംപറയുമ്പോള്‍ കവി മനസ്സില്‍ മറ്റുപലതുമുണ്ട്. നേര്‍ക്കുനേരെ ഉത്തരമില്ലാത്തതുകൊണ്ടല്ല. എല്ലാംചേര്‍ത്തുള്ളഉത്തരമാണത്.
തിരക്കൊഴിയാത്ത ഡോക്ടറാകണം അല്ലെങ്കില്‍ ആറക്കം വാരുന്നഎന്‍ജിനീയറാകണം തുടങ്ങി ഏറ്റവുംചുരുങ്ങിയത് ഒരു പ്രവാസിയെങ്കിലുംആകണമെന്നു എളുപ്പം ഉത്തരം പറയാം. പക്ഷെ, ഏതുപദവിയിലെത്തിയാലുംസുഖമായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ജീവിത സുഖം. അപ്പോള്‍കവിയുടെ ഉത്തരം തന്നെയാണ് ഏറ്റവും ഉചിതം.
നന്നായി ഉറങ്ങുന്നവനാകാന്‍ കഴിയുക.
ചിലര്‍ക്ക് കിടന്ന ഉടന്‍ ഉറക്കമെത്തിക്കോളും.
ബെഡിലേക്ക് ചാഞ്ഞ ഉടന്‍ കൂര്‍ക്കം വലി കേള്‍ക്കാം.
-എം.അഷ്റഫ്.
>>കൂടുതല്‍ ഇവിടെ
വിസ്മയിപ്പിച്ചു ആധുനിക രാവണന്‍..
കഥാപാത്രങ്ങള്‍
രാവണന്‍:വിക്രം (വീര)
രാമന്‍:പ്രിഥ്വിരാജ് (ദേവ്)
സീത:ഐശ്വര്യ(രാഗിണി)
ഹനുമാന്‍:കാര്‍ത്തിക് ഞ്യാനപ്രകാശം )
ശൂര്‍പ്പണഖ:പ്രിയാമണി( മറന്നുപോയി)
വിഭീഷണന്‍:മുന്ന
കുംഭകര്‍ണ്ണന്‍ :പ്രഭു
-
മാധ്യമങ്ങളുടെ വിവിധ വ്യാഖ്യാനങ്ങള്‍
൧. കേരളത്തിലെ സര്‍കാര്‍ സ്കൂളുകളില്‍ ചേരുന്നവരുടെ എണ്ണം കുറയുന്നു. ഈ കുറവ് ഈ വര്‍ഷം 1.15 ലക്ഷം ആണ്.
൨. കേരളത്തില്‍ പനി ആശങ്കാജനകമായ രീതിയില്‍ പടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പനി ബാധിച്ചു ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നു.
-
കളിയെഴുത്ത്
മഞ്ഞയും നീലയും ചുവപ്പും ജേഴ്സികള്ഭൂപടത്തിലെ അതിര്‍ത്തികളെ മായ്ക്കുന്നതിനാലാവാം,
വിണ്ടുകീറിയ വിയര്‍പ്പുനിലത്തില്‍ നിന്നും
ഈന്തപ്പന തണലിലേക്ക് ഫ്രീകിക്കെടുക്കുമ്പോള്‍
വിരലൊടിഞ്ഞു പോയ ഷുക്കൂറലി 'മെസ്സി'യാവുന്നതും,
അമ്മക്കവിളിലെ കണ്ണീര്‍രേഖയില്‍ നിന്നും
ഹോസ്പിറ്റല്‍ കോമ്പൌണ്ടിന് വെളിയിലേക്കുള്ള
ലോങ്ങ് ത്രോയില്‍ ഫൗള്‍ പിണഞ്ഞ
മനോജ് കുമാര്‍ 'കക്ക'യാവുന്നതും,
ദീര്‍ഘനിശ്വാസങ്ങള്‍ കൊണ്ട് വുവുസേല തീര്‍ത്ത്
ഒരു ഗ്രാമം തന്നെ ആഫ്രിക്കയാവുന്നതും!
-
വിശുദ്ധ യുദ്ധം.
ചക്രം തിരിഞ്ഞു
വീണ്ടും തിരിഞ്ഞു.
എഴുന്നൂറും എണ്പതും
ആറും തിരിഞ്ഞു.
കൂടെ വന്നൂ..
ഒരു ഇരുട്ട്.
തകര്‍ന്നടിഞ്ഞൂ
സ്നേഹ ദേവാലയങ്ങള്‍.
ഉയര്‍ന്നതോ വെറുപ്പ്
-
0 comments:
Post a Comment