FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബഫാന ബഫാന

Thursday

സാംബാ ബീട്സ്


ലക്ഷകണക്കിന് ഹൃദയങ്ങള്‍ തകര്‍ത്തു ബഫാന ബഫാന

-ബോണ്‍സ്
http://3.bp.blogspot.com/_XO8XWJDILcI/TBSIFZOTTxI/AAAAAAAABVA/jdONGgX_lJM/s1600/1.jpg

ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ് -


യുവാക്കളുടെ ദിനമായ ജൂണ്‍ പതിനാറു സൌത്ത് ആഫ്രിക്കന്‍ യുവത്വം ബഫാനയുടെ വിജയം കൊണ്ട് ആഘോഷിക്കും എന്ന് കരുതിയവര്‍ നിരാശരായി. കോടികളുടെ ഹൃദയം തകര്‍ത്തുകൊണ്ട് ബഫാന ഇന്നലെ ഉറുഗ്വെയോട് മൂന്നു ഗോളിനെ അടിയറവു പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ മെച്ചപെട്ട പ്രകടനം നല്‍കിയ പ്രതീക്ഷകള്‍ കൊണ്ടാണ് ഒരു ജനത ഇന്നലെ രാവിലെ എഴുന്നേല്‍ക്കുന്നത്‌.

ഇന്നലെ ഇവിടെ അവധിദിവസം ആയിരുന്നു. 1976 ല്‍ സോവേറ്റൊയിലെ സ്കൂളുകളില്‍ തുടങ്ങിയ പ്രക്ഷോഭത്തിന്റെ ഓര്‍മ്മക്കായി ദിനം ആചരിച്ചു വരുന്നു. അന്ന് വിദ്യാഭ്യാസ രംഗത്ത് വെള്ളക്കാരുടെ സര്‍ക്കാര്‍ കൊണ്ടുവന്ന പിന്തിരിപ്പന്‍ പരിഷ്ക്കാരങ്ങള്‍ക്ക് എതിരെ കറുത്തവര്‍ഗക്കാര്‍ സമരം നടത്തിവരികയായിരുന്നു. എല്ലാ സ്കൂളുകള്‍ക്കും ഗ്രാന്റ് വേണമെങ്കില്‍ ആഫ്രിക്കാന്‍സ് മാധ്യമത്തില്‍ വിദ്യാഭ്യാസം നടത്തിയാല്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന നിയമം മൂലം ഇംഗ്ലീഷ് മാധ്യമം ആയി പഠിപ്പിച്ചുകൊണ്ടിരുന്ന മിഷന്‍ സ്കൂളുകള്‍ക്ക് ഗ്രാന്റുകള്‍ നിര്‍ത്തലാക്കി. ഇതോടെ പഠിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ഒര്‍ലാണ്ടോ വെസ്റ്റ് ജൂനിയര്‍ സ്കൂളില്‍ ആരംഭിച്ചു ദിവസങ്ങള്‍ നീണ്ടു നിന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോലിസ് നടത്തിയ കീരതമായ അക്രമത്തില്‍ ഏതാണ്ട് അഞ്ഞൂറോളം പേര്‍ മരിച്ചു. അതിന്റെ ഓര്‍മ്മയാണ് ജൂണ്‍ പതിനാറിന് ആഘോഷിക്കുന്നത്.

ഇന്നലെ പ്രിട്ടോറിയയിലെ മലയാളികള്‍ കുറച്ചുപേര്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. മലയാളികള്‍ക്ക് പൊതുവായി ഒരു ടീം ഇല്ല എന്നാണു സത്യം. സൗത്ത്‌ ആഫ്രിക്കന്‍ പൌരന്മാര്‍ക്ക് പലര്‍ക്കും ബഫാന ബഫാന ടീം ജയിക്കണം എന്ന ആഗ്രഹമുണ്ട്. പിന്നെ അര്‍ജെന്റിന, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ആവശ്യത്തിനു പിന്തുണയുണ്ട്. പലവീടുകളിലും കളി കാണുന്നത് കൂട്ടം കൂടിയാണ്. അവരുടെ കയ്യില്‍ വീട്ടിലിരുന്നു ഊതുവാന്‍ വുവുസേലയുമുണ്ട്.

കഴിഞ്ഞ മത്സരങ്ങളില്‍ പോര്‍ച്ചുഗലിന്റെ കളി ഒരു ഫുട്ബോള്‍ പ്രേമി എന്ന നിലയില്‍ വളരെ നിരാശപെടുത്തി. പലപ്പോഴും വെറുതെ വീണു ഫൌള്‍ വാങ്ങി ഗോള്‍ അടിക്കാം എന്ന ആഗ്രഹം ആയിരുന്നു എന്ന് തോന്നുന്നു. ക്രിസ്ടിയാനോ റൊണാള്‍ഡോ തീര്‍ത്തും നിരാശപെടുത്തി. എണ്‍പത് മില്ലിയന്‍ പൌണ്ട് കൊടുത്തു മാഞ്ചെസ്ടര്‍ യുണൈട്ടട് വാങ്ങിയ ലോകത്തെ ഏറ്റവും വിലകൂടിയ കളിക്കാരന് തന്റെ പറയപ്പെടുന്ന പ്രതിഭയുടെ പ്രതിഫലനം ആകെ കാട്ടുവാന്‍ സാധിച്ചത് ആദ്യ പകുതിയിലെ ഒരേയൊരു ശോടിലൂടെ മാത്രം. പ്രതീക്ഷിച്ചത് പോലെ ഐവറി കോസ്റ്റ് അവരെ പിടിച്ചു കെട്ടി. നല്ല ഫോമിലുള്ള കൈ ഒടിയാത്ത ഒരു ദ്രോഗ്ബ ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ കളിയുടെ ഫലം മറ്റൊന്നായേനെ.

എടുത്തു പറയേണ്ട മറ്റൊരു കളി ബ്രസില്‍ - ഉത്തര കൊറിയ ആയിരുന്നു. അടച്ചു കെട്ടിയ ഉത്തരകൊറിയന്‍ പ്രധിരോധാതെ തകര്‍ക്കാന്‍ ലോക ഒന്നാം നമ്പര്‍ ടീം വളരെ കഷ്ടപെട്ടു. മൈക്കോന്‍ അടിച്ച ഗോള്‍ ഭാഗ്യം ആയിരുന്നോ എന്നെനിക്കു ഇപ്പോഴും സംശയമുണ്ട്‌. അല്ലെങ്കില്‍ അതൊരു മികച്ച ഗോള്‍ ആണ്. കൊറിയന്‍ പ്രധിരോഥത്തിലെ പിഴവാണ് രണ്ടാം ഗോളിന് വഴിയോരുക്കിയതെങ്കില്‍ കൊറിയയുടെ ഗോള്‍ ബ്രസില്‍ എതിരാളികള്‍ക്ക് അവരുടെ പ്രധിരോഥത്തിലെ പോരായ്മകളിലേക്ക് വിരല്‍ചൂണ്ടി വിടുന്നു. റോബിഞ്ഞോ ഗോള്‍ അടിച്ചില്ലെങ്കിലും നന്നായി കളിച്ചു. കാക്ക പ്രതീക്ഷക്കൊത്ത്‌ ഉയര്‍ന്നതുമില്ല. ഇടയ്ക്കു ഒന്ന് രണ്ടു തവണ വെറുതെ ഉരുണ്ടുവീണ്‌ ഫൌള്‍ വാങ്ങിക്കുനതും കണ്ടു. വലിയ പേരുള്ള കളിക്കാര്‍ വെറുതെ ഉരുണ്ടു വീണു ഫ്രീകിക്ക് വാങ്ങിക്കുന്നത് ഇപ്പോഴത്തെ ഫാഷന്‍ ആണ്. വലിയ കളിക്കാര്‍ വീഴുമ്പോള്‍ റഫറി സമ്മര്‍ദം കൊണ്ട് വിസില്‍ അടിച്ചു പോകുന്നത് പലപ്പോഴും കണ്ടതാണ്. ഒരപവാദം പോര്‍ച്ചുഗല്‍ കളിയില്‍ റൊണാള്‍ഡോ വെറുതെ വീണപ്പോള്‍ ആയിരുന്നു. തുടര്‍ന്ന് വെറുതെ വീണതിനെ കളിയാക്കിയ ഐവറി കോസ്റ്റ് കളിക്കാരനെതിരെ അസഭ്യം ചൊരിഞ്ഞ റൊണാള്‍ഡോക്ക് മഞ്ഞ കാര്‍ഡ്‌ കിട്ടി.

http://images.eurogamer.net/assets/articles//a/6/5/8/7/4/9/20090605Anfield01.jpg.jpg

സ്പെയിന്‍ ലോകകപ്പില്‍ പലപ്പോഴും കാണുന്നതുപോലെ അവസരം വന്നപ്പോള്‍ കളി മറന്ന പോലെ കളിച്ചു. വന്‍ താരനിരയുമായി ഇറങ്ങിയ സ്പെയിന്‍ പക്ഷെ ടോറസ്, ഫാബ്രിഗാസ് തുടങ്ങിയവരെ ആദ്യ പകുതിയില്‍ ഇറക്കാതെ ഇരുന്നത് എന്തിനു എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല. ക്ലബ്‌ സീസണില്‍ മെസ്സിയോടൊപ്പം തിളങ്ങിയ പെഡ്രോ, ടോറസ്, ഫാബ്രിഗാസ് എന്നിവര്‍ ചാവി, ചാബി അലോണ്‍സോ എന്നിവരടങ്ങിയ മധ്യനിര കൊണ്ട് തുടങ്ങനമായിരുന്നു. പരുക്ക് മൂലം സീസണ്‍ പകുതിയും പുറത്തിരുന്ന ഇനിയെസ്ടയെ ഇറക്കിയതെന്തിനു എന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു. സ്വിസ് ടീമിനെ അവര്‍ ദുര്‍ബലരായി കരുതിയോ എന്നും ഒരാശങ്ക. എന്നിരുന്നാലും അടുത്ത കളികള്‍ കൊണ്ട് തിരിച്ചു വരാന്‍ സ്പെയിന്‍ കരുത്തരാണ്. അത് കൊണ്ട് അതിനായി കാത്തിരിക്കാം.

ഇന്നലെ പ്രിട്ടോറിയയിലെ മലയാളികള്‍ കുറച്ചുപേര്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. മലയാളികള്‍ക്ക് പൊതുവായി ഒരു ടീം ഇല്ല എന്നാണു സത്യം. സൗത്ത്‌ ആഫ്രിക്കന്‍ പൌരന്മാര്‍ക്ക് പലര്‍ക്കും ബഫാന ബഫാന ടീം ജയിക്കണം എന്ന ആഗ്രഹമുണ്ട്. പിന്നെ അര്‍ജെന്റിന, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ആവശ്യത്തിനു പിന്തുണയുണ്ട്. പലവീടുകളിലും കളി കാണുന്നത് കൂട്ടം കൂടിയാണ്. അവരുടെ കയ്യില്‍ വീട്ടിലിരുന്നു ഊതുവാന്‍ വുവുസേലയുമുണ്ട്. രാത്രി മത്സരത്തില്‍ കൊടും തണുപ്പില്‍ ബഫാന ഇറങ്ങിയപ്പോള്‍ സാധാരണ നേരത്തെ കിടന്നുറങ്ങുന്ന രാജ്യം ഉണര്‍ന്നു കാത്തിരുന്നു. ഇവിടെയുള്ള സൗത്ത്‌ ആഫ്രിക്കന്‍ മലയാളികള്‍ പ്രത്യേകിച്ച് പഴയ തലമുറക്കാര്‍ പലരും അധ്യാപകരാണ്. പുതിയ തലമുറയില്‍ ടി മേഖലയില്‍ ഉള്ളവരും എന്‍ജിനീയര്‍മാരും ആണ് കൂടുതല്‍. അവര്‍ക്കെല്ലാം ലോകകപ്പ്‌ നടക്കുന്ന ഒരുമാസം അവധിയാണ്. ഞങ്ങളുടെ സുഹൃത്തുക്കളായ കുരിയാക്കോസ് അങ്കിളിന്റെയും ആലീസ് ആന്റിയുടെയും പ്രിട്ടോറിയ ബോയ്സ് ഹൈ സ്കൂളില്‍ പഠിക്കുന്ന മലയാളി മകന്‍ ക്രിസ് ഇന്നലെ തന്റെ ചങ്ങാതിയോടൊപ്പം സെഞ്ചൂറിയന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഫിഫ ഒരുക്കിയിരിക്കുന്ന ഫാന്‍ പാര്‍ക്കില്‍ ആണ് കളി കണ്ടത്. കടുത്ത സ്പെയിന്‍ ആരാധകനായ ക്രിസിനു ആകെ നിരാശനായി കാണും. ഗ്രൌണ്ടിലെ വലിയ സ്ക്രീനില്‍ ആദ്യം സ്പെയിന്‍ - സ്വിസ് പോരാട്ടവും തുടര്‍ന്ന് രാത്രി നടന്ന ബഫാനയുടെ മത്സരവും കാണാന്‍ ആണ് അവന്‍ ഇന്നലെ പോയത്. ആര്‍സനലിന്റെയും സ്പെയിന്റെയും ആരാധകനായ ക്രിസിനെ പോലെ തന്നെ അനേകം ഫുട്ബോള്‍ പ്രേമികള്‍ ആയ മലയാളികള്‍ ഇവിടെയുണ്ട്. ഇന്ന് സോക്കര്‍ സിറ്റിയിലും ഉണ്ടാവും എന്റെ സുഹൃത്ത്‌ ഷോണ്‍ അടക്കം കുറച്ചു മലയാളികള്‍ അര്‍ജന്റീന -കൊറിയ മത്സരം കാണാന്‍.

http://www.footiewallpapers.com/pic_upload/Zakumi-wallpaper-27-1440x900.jpg


അടികുറിപ്പ് -

അര്‍ജന്റീന കോച്ച് മറഡോണ റഫറികളോട് മെസ്സിയെയും ടെവെസ്നെയും പോലെയുള്ള കളിക്കാര്‍ക്കെതിരെ അമിത ഫൌള്‍ ചെയ്യുന്നതിനെതിരെ ജാഗരൂകരാവാന്‍ പറയുന്നു. ആദ്യ ഫൗളില്‍ തന്നെ മഞ്ഞകാര്‍ഡ് പുറത്തെടുക്കാന്‍ ആണ് മറഡോണ ഇന്നലെ പറഞ്ഞത് എങ്കിലേ എതിര്‍ടീമുകള്‍ അവരെ പരുക്കെല്‍പ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കൂ എന്ന്...

ഇത് വരെയുള്ള മത്സരങ്ങളില്‍ ശരിക്കും ഫൌളുകള്‍ കുറവും ചുമ്മാ വീണു ഫ്രീകിക്ക് വാങ്ങുന്നതുമായിരുന്നു അധികവും. പരുക്കരെന്നു വിശേഷിപ്പിക്കുന്ന നൈജീരിയ കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീനയുടെ അടുത്ത് മാന്യമായി തന്നെയാണ് കളിച്ചത്. ഏറ്റവും കൂടുതല്‍ തവണ ചുമ്മാ വീണത്‌ ജര്‍മനിയും ബ്രസീലും. അഭിനയത്തിനുള്ള അവാര്‍ഡ്‌ ഇതുവരെയുള്ള മത്സരങ്ങള്‍വച്ച് ബ്രസിലിന്റെ കാക്കയ്ക്ക് തന്നെ!

-----------------------------------------------------------------------------------------------------------------

വാചകമടി -

സ്പെയിന്‍ - സ്വിസ് മത്സരം കഴിഞ്ഞു തോറ്റു നില്‍ക്കുന്ന സ്പെയിന്‍ ഗോളി ഐകാര്‍ കാസ്സില്ലാസിനോട് മാച്ച് കഴിഞ്ഞുള്ള പത്ര സമ്മേളനത്തില്‍ വച്ച് ടെലിചിന്കോ ചാനല്‍ റിപ്പോര്‍ട്ടര്‍ സാറ കാര്‍ബോനേര ചോദിച്ചത്..

"How did you manage to muck it up?"

കാസില്ലാസ് ഉത്തരം പറഞ്ഞത്

"I don't know what to say. I don't know if this defeat will have consequences. The dressing room is fed up."

ചോദ്യം ചോദിച്ച സാറ കാര്‍ബോനേര കാസില്ലാസിന്റെ കാമുകിയാണ്..ലോകകപ്പ്‌ കഴിഞ്ഞു ഇനി എന്തൊക്കെ കാണേണ്ടി വരും എന്റെ കര്‍ത്താവേ!! എന്നൊരു ധ്വനി കാസ്സില്ലാസിന്റെ ഉത്തരത്തില്‍ ഇല്ലേന്നൊരു സംശയം.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP