FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ഫോട്ടോഗ്രഫി ക്ലബ് തുടങ്ങുന്നു

Thursday

ഫോട്ടോഗ്രഫി ക്ലബ് തുടങ്ങുന്നു

http://kittenkaboom.files.wordpress.com/2010/03/photographer.jpg


ഫോട്ടോഗ്രാഫി താല്‍പ്പര്യമുള്ളആര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ഒരു ഫോട്ടോ ക്ലബ്‌ രൂപം കൊള്ളുകയാണ് .ബ്ലോഗിലെ എല്ലാ ഫോട്ടോഗ്രാഫര്‍മാരും അവരവര്‍ക്ക് അറിയാവുന്ന വിദ്യകള്‍ ഇവിടെ പങ്കു വെക്കുന്നു .ഒരേ സമയം നിങ്ങള്‍ ഇവിടെ പഠിതാക്കളും അധ്യാപകരുമാണ് .എല്ലാ മാസവും ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി ഒരു വര്‍ക്ക്‌ ഷോപ്പും ക്ലബ്ബിനു നടത്തുവാന്‍ ആഗ്രഹമുണ്ട്. അത് ഒരു വിഷയം അടിസ്ഥാനമാക്കിയ ഫോട്ടോഗ്രാഫി ആകാം (മത്സരം അല്ല) , പോസ്റ്റ്‌ പ്രോസസിംഗിനെപ്പറ്റി ഒരു ക്ലാസ്‌ ആവാം,... ഇത്തരം പരിപാടികളില്‍ കൂടി ഒരേ വിഷയത്തെ പലര്‍ എങ്ങനെ കാണുന്നു എന്നും അത് എങ്ങനെ ചിത്രമാക്കി മാറ്റുന്നു എന്നും എല്ലാവര്ക്കും പഠിക്കാം. ആശയങ്ങള്‍ ഇവര്‍ ബ്ലോഗിലൂടെ ക്ഷണിക്കുന്നു.ഫോട്ടോ ഗ്രാഫിയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കാന്‍ ഈ ബ്ലോഗ്‌ ഉപയോഗപ്രദമാകും .അതിനായി നിങ്ങള്‍ ഈ ബ്ലോഗിലെ അംഗം ആകുകയാണ് വേണ്ടത് .


http://www3.picturepush.com/photo/a/3556666/640/3556666.png

ഇതില്‍ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍‌ ഒന്നുകില്‍ മേല്‍പ്പറഞ്ഞ ബ്ലോഗിലെ Follower gadget ല്‍ രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ താഴെക്കാണുന്ന ഇ-മെയില്‍ അഡ്രസ്സില്‍ ഒരു മെയില്‍ അയക്കുകയോ ചെയ്യുക :
mlphotoclub@gmail.com

ഇതിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ബ്ലോഗ്‌ തന്നെ ആമുഖം നല്‍കുന്നു :

ഇന്ന് ബ്ലോഗില്‍ സജീവമായ എല്ലാ ഫോട്ടോഗ്രാഫര്‍‌മാരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പൊതുവേദി മലയാളത്തില്‍ ഇല്ല. ഇങ്ങനെ ഒരു പൊതുവേദിയുടെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. മറ്റേതു കലയും പോലെ ഫോട്ടോഗ്രാഫിയും നല്ല പരിശീലനം കൊണ്ട് മാത്രം Perfection ല്‍ എത്തിക്കാവുന്ന ഒന്നാണ്. ഒരു ചിത്രം കമ്പോസ്‌ ചെയ്യാനും ഒരു ഫ്രെയിമിനെ മനോഹരമാക്കുവാനുള്ള കഴിവുകള്‍ ജന്മനാ ആര്‍ക്കും കിട്ടുന്ന ഒന്നല്ല. ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശവും അങ്ങനെ തന്നെ. പലരില്‍ നിന്നും കണ്ടും കേട്ടും പഠിച്ചെങ്കില്‍ മാത്രമേ ഇതിലെല്ലാത്തിലും കഴിവും അറിവും നേടാനാവൂ. അങ്ങനെ നോക്കുമ്പോള്‍ മലയാളത്തിലെ എല്ലാ ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രയോജന കരമാവുന്ന ഒന്നാണ് ഒരു പൊതുവായ ചര്‍ച്ചാവേദി. ഇവിടെ എല്ലാവരും അവരവുടെ അറിവുകള്‍ പങ്കുവയ്ക്കുന്നു, ചര്‍ച്ചകളിലുഉടെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു. അവരവര്‍ എടുക്കുന്ന ചിത്രങ്ങളിലെ പാളിച്ചകളും നല്ല കാര്യങ്ങളും മറ്റുള്ളവരില്‍ നിന്ന കേട്ട് പഠിക്കുന്നു. ഇതൊക്കെയാണ് ഈ ബ്ലോഗുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഫോട്ടോഗ്രാഫി ക്ലബ്‌

പ്രിയ ബുലോക സുഹൃത്തുക്കളേ,

മലയാളം ബ്ലോഗിംഗ് രംഗത്ത് ഇന്ന് വളരെയേറെ ആളുകള്‍ താല്പര്യത്തോടെ കടന്നുവന്നിട്ടുള്ള ഒരു മേഖലയാണ് ഫോട്ടോ ബ്ലോഗുകള്‍ എന്ന് അഗ്രിഗേറ്ററുകള്‍‌ പരിശോധിച്ചാല്‍ മനസ്സിലാകും. ധാരാളം ആളുകള്‍ ഫോട്ടോഗ്രാഫിയിലെ തങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുവാനും, നല്ല നല്ല ചിത്രങ്ങള്‍ share ചെയ്യാനുമുള്ള ഒരു മാധ്യമമായി ബ്ലോഗിനെയും സ്വീകരിച്ചുകഴിഞ്ഞു എന്നതിന്റെ തെളിവാണ് ദിവസേനയെന്നോണം വര്‍ദ്ധിച്ചുവരുന്ന ഫോട്ടോ ബ്ലോഗുകള്‍. DSLR, Point & Shoot, Mobile തുടങ്ങി എല്ലാ വിഭാഗം ക്യാമറകള്‍ കൊണ്ടും എടുത്ത ചിത്രങ്ങള്‍ ഇത്തരം ബ്ലോഗുകളില്‍ കാണാന്‍ കഴിയും. ഈ ബ്ലോഗുകള്‍ കണ്ടതിനുശേഷം അഭിപ്രായം പറയാന്‍ കഴിവുള്ള ആളുകളുടെ കമന്റുകളും, ഇന്റര്‍ നെറ്റില്‍ ലഭ്യമായ ഫോട്ടോഗ്രാഫി
http://www.you-are-here.com/street/photographer.jpg
സംബന്ധമായ സൈറ്റുകളിലെ വിവരങ്ങളും തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുവാനുള്ള ഉത്തമ മാര്‍ഗ്ഗങ്ങളായി കരുതുന്ന ഫോട്ടോ ഗ്രാഫര്‍മാര്‍ ഏറെയാണ്. മാത്രവുമല്ല, ഫോട്ടോഗ്രാഫികമ്യുണിറ്റികള്‍ സജീവമായ ഫ്ലിക്കര്‍ തുടങ്ങിയ സൈറ്റുകള്‍ ബാന്‍ ചെയ്തിരിക്കുന്ന ഇടങ്ങളിലും ബ്ലോഗുകള്‍ ലഭ്യമാനെന്നതും ഫോട്ടോ ബ്ലോഗുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
-ഫോട്ടോഗ്രഫി ക്ലബ്‌
>>കൂടുതല്‍ ഇവിടെ


ഒരു ഫോട്ടോ ബ്ലോഗ്‌ അഗ്രിഗേറ്റര്‍ കൂടി

http://www1.picturepush.com/photo/a/3556794/640/3556794.pnghttp://mlphotosearch.blogspot.com/

മലയാളം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടിയുള്ള ഫോട്ടോ ക്ലബ്ബ് എന്ന കൂട്ടായ്മയില്‍ നിന്നും ഫോട്ടോ ബ്ലോഗുകള്‍ക്ക്‌ മാത്രമായി ഒരു അഗ്രിഗേടര്‍ പുറത്തിറങ്ങുകയാണ്‌-Photoblog Search.

മലയാളം ഫോട്ടോ ബ്ലോഗുകളുടെ ഒരു അഗ്രിഗേറ്റര്‍ ആണിത്.നിങ്ങളുടെ ഫോട്ടോ ബ്ലോഗ്‌ ഇതില്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ബ്ലോഗിന്റെ URL, പേര് എന്നിവ mlphotoclub@gmail.com എന്ന മെയില്‍ അഡ്രസില്‍ അയക്കുക.
സിനിക്കു പറഞ്ഞത് - ഭാഗം 1ലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം. നിരീക്ഷണത്തിലുള്ള സൂക്ഷ്മത, കലാമൂല്യത്തോടുള്ള പ്രതിബദ്ധത, ലോക സിനിമയെപ്പറ്റിയുള്ള ആഴമുള്ള അറിവ്, സിനിമയുടെ സാങ്കേതികതയെക്കുറിച്ചുള്ള വിശദധാരണകൾ ഇവയൊക്കെ പിൻ ബലമേകിയതായിരുന്നു സിനിക്ക് എന്ന എം. വാസുദേവൻ നായരുടെ സത്യ വാങ് മൂല നിരൂപണങ്ങൾ. ഒരു കാലത്ത് സംവിധായകരും നിർമ്മാതാക്കളും ഭയഭക്തിബഹുമാനങ്ങളോടെ സിനിക്കിന്റെ നിരൂപണങ്ങൾ വീക്ഷിച്ചിട്ടുണ്ട്. അസ്വസ്ഥനായ ഒരു നിർമ്മാ‍താവ് അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും നിരൂപണത്തിനു വിധേയമാക്കരുതെന്ന് മാതൃഭൂമിയുമായി ബലാൽക്കാര ഉടമ്പടി ഉണ്ടാക്കി എന്നു വരെയെത്തിയിട്ടുണ്ട് സിനിക്കിന്റെ ശക്തിവിശേഷപുരാവൃത്തങ്ങൾ. മുപ്പത്താറു വർഷങ്ങളോളം സിനിമയെ അപഗ്രഥിക്കാൻ ചലിച്ച ആ തൂലിക മലയാളസിനിമ പ്രായപൂർത്തി നേടിയതിന്റെ ചരിത്രം കൂടിയാണു വരഞ്ഞിട്ടത്.

- MalayalamSongsLyrics

>>കൂടുതല്‍ ഇവിടെ


http://malayalamsongslyrics.com/ml/sites/all/themes/ad_novus/images/inset-banner.jpg

“സിനിക്കു പറഞ്ഞത്”- MSL ലെ പുതിയ പരമ്പര


ഒരു പുതിയ പരമ്പര Mlayalamsongslyrics.com ഇൽ ആരംഭിച്ചിരിക്കുന്നു. സിനിക്ക് മലയാളസിനിമാസംഗീതത്തെക്കുറിച്ച് സിനിമാനിരൂപണങ്ങളിൽ ഉൾപ്പെടുത്തിയത് അടർത്തിയെടുത്തത്.

അവിടെ പോകാൻ പറ്റിയില്ലെങ്കിൽ ഇവിടെ ഇതാ വായിക്കുക.
മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം. നിരീക്ഷണത്തിലുള്ള സൂക്ഷ്മത, കലാമൂല്യത്തോടുള്ള പ്രതിബദ്ധത, ലോക സിനിമയെപ്പറ്റിയുള്ള ആഴമുള്ള അറിവ്, സിനിമയുടെ സാങ്കേതികതയെക്കുറിച്ചുള്ള വിശദധാരണകൾ ഇവയൊക്കെ പിൻ ബലമേകിയതായിരുന്നു സിനിക്ക് എന്ന എം. വാസുദേവൻ നായരുടെ സത്യ വാങ് മൂല നിരൂപണങ്ങൾ. ഒരു കാലത്ത് സംവിധായകരും നിർമ്മാതാക്കളും ഭയഭക്തിബഹുമാനങ്ങളോടെ സിനിക്കിന്റെ നിരൂപണങ്ങൾ വീക്ഷിച്ചിട്ടുണ്ട്. അസ്വസ്ഥനായ ഒരു നിർമ്മാ‍ാതാവ് അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും നിരൂപണത്തിനു വിധേയമാക്കരുതെന്ന് മാതൃഭൂമിയുമായി ബലാൽക്കാര ഉടമ്പടി ഉണ്ടാക്കി എന്നു വരെയെത്തിയിട്ടുണ്ട് സിനിക്കിന്റെ ശക്തിവിശേഷപുരാവൃത്തങ്ങൾ. മുപ്പത്താറു വർഷങ്ങളോളം സിനിമയെ അപഗ്രഥിക്കാൻ ചലിച്ച ആ തൂലിക മലയാളസിനിമ പ്രായപൂർത്തി നേടിയതിന്റെ ചരിത്രം കൂടിയാണു വരഞ്ഞിട്ടത്.
-എതിരന്‍ കതിരവന്‍
>>കൂടുതല്‍ ഇവിടെ
ഓര്മ്മയായ സാഹിത്യ കുലപതി കോവിലനെ നസീര്‍ കടിക്കാട്‌ സ്മരിക്കുമ്പോള്‍..
[nazeeer.jpg]


അയ്യപ്പേട്ടന്‍


-ചുവന്ന കുന്ന്

കേശവേട്ടനെന്ന പേര് നാവിന് എളുപ്പത്തില്‍
വഴങ്ങും.കണികണ്ടുണരുന്നതു കൊണ്ടാവാം.സ്കൂളില്‍
പഠിക്കുന്നതു കൊണ്ടാവാം.കള്ളുഷാപ്പിലേക്കു
പണിക്കുപോകുന്ന കേശവേട്ടന്‍ പ്രത്യയശാസ്ത്രങ്ങളില്ലാതെ
കണിയായത്.എട്ടാം ക്ലാസ്സിലെ പരീക്ഷിക്കിടയില്‍ മുകുന്ദന്റെ
മയ്യഴി വായിച്ചു തീര്‍ക്കുമ്പോള്‍ കടലുമാകാശവും ആദ്യമായി
ഒന്നിച്ചു കണ്ടു.നക്ഷത്രങ്ങളെ മാത്രമല്ല,ചന്ദ്രനേയും സൂര്യനേയും
മടുത്തു.രാത്രിയും പകലും മടുത്തു.പത്താംക്ലാസ്സു ജയിച്ചിട്ടും
സിഗരറ്റു വലിക്കാന്‍
പഠിച്ചില്ലല്ലോയെന്ന് നാണം കെട്ടു.കേശവേട്ടന്‍ ജനലില്‍
വന്നു മുട്ടാന്‍ തുടങ്ങി.ചിന്തയും ദേശാഭിമാനിയും തന്നു.പ്രീ
ഡിഗ്രിക്ക് വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ പാഠമായി.പ്രീ
ഡിഗ്രിക്ക് കുന്നംകുളത്തെ പ്രിയ ടൈലേഴ്സില്‍ നിന്നു തുന്നിച്ച
ബെല്‍‌ബോട്ടം പാന്റിട്ടപ്പോള്‍ ദാ,പിന്നെയും
നാണം....നാണിച്ചു നാണിച്ച് ഞാന്‍
കാലുമാറി.കോണ്‍‌ഗ്രസ്സില്‍ നിന്നു
കമ്മ്യൂണിസത്തിലേക്ക്!ബെല്‍‌ബോട്ടമല്ലെ,കാലുകള്‍ ആരു
കാണുന്നു?


-അരിയന്നൂര്‍ കുന്നത്താണു കോളേജ്

കുന്നിന്‍‌മുകളില്‍ നിന്നു പിന്നോട്ടിറങ്ങിയാല്‍
ദാ,കള്ളുഷാപ്പ്.കേശവേട്ടനെ ഓര്‍മ്മ
വരും.ചിന്തയുണരും.ദേശാഭിമാനം വെയിലു പോലെ
കത്തും.താഴെ ചരലാണ്.ചുവന്ന ചരല്‍ മണ്ണ്.ചുവപ്പല്ലേ
ചുവപ്പല്ലേയെന്നു ചോര നീറും.ചരല്‍‌വഴികള്‍ക്കിടയിലെ
കശുമാവുകള്‍ പൂത്തു പഴുത്ത് ദാ,പിന്നേയും
ചുവപ്പ്....പിന്നെയും കാലുമാറി.കേശവേട്ടനെ ശപിച്ചുശപിച്ച്
നക്സലൈറ്റായി.മുണ്ടുടുക്കാന്‍ തുടങ്ങി.കണ്ടോടാ
കണ്ടോടായെന്നു മടക്കിക്കുത്തി.കണ്ടാണശ്ശേരി ബസ്‌സ്റ്റാന്റില്‍
നിന്നു തൃശ്ശൂര്‍ക്കു ബസ്സു കയറാന്‍ പഠിച്ചു.പാഥേര്‍
പാഞ്ചാലിയെന്ന സിനിമ കണ്ടു.”തോറ്റങ്ങള്‍”ഒറ്റയിരിപ്പിനു
വായിച്ചു തീര്‍ത്തു.കുട്ടാടന്‍ പാടം പോലെ,കിഴക്കന്‍ പുഞ്ചയും
കണ്ടു വളര്‍ന്നതുകൊണ്ടാവാം,ചിറ പൊട്ടിയെന്ന് നിലവിളിച്ച്
ഒരു പാതിരാക്കിനാവില്‍ ഞെട്ടിയുണരുമ്പോള്‍
അയ്യപ്പേട്ടായെന്നു വിളിച്ചു.കേശവേട്ടായെന്ന പോലെ
അയ്യപ്പേട്ടനും നാവിന് എളുപ്പം വഴങ്ങി.


-കുന്നിനു താഴെ കണ്ടാണശ്ശേരി

കുന്നിറങ്ങിയാല്‍
കണ്ടാണശ്ശേരിയായി.അരിയന്നൂര്‍ക്കുന്നിലവശേഷിക്കുന്നത്
കശുമാവുകളുടെ ആര്‍ക്കും വേണ്ടാത്ത
കൊമ്പുകള്‍.നന്തനാരുടെ പട്ടാളക്കഥ ഉറക്കമൊഴിച്ചു
പഠിച്ചിട്ടും ഒരു ചോദ്യത്തിനും ഉത്തരമെഴുതാനായില്ല.ഒന്നാം
കൊല്ലം രണ്ടാം ഭാഷയില്‍,മലയാളത്തില്‍
തോറ്റു.ഡോക്ടറാവാന്‍ സെക്കന്റ് ഗ്രൂപ്പെടുത്തവന്‍
തൂങ്ങിച്ചത്താലോയെന്ന് കശുമാവിന്റെ കൊമ്പുനോക്കി നോക്കി
പലവട്ടം കുന്നിറങ്ങി.ഓരോ വട്ടവും കുന്ന് കുടക്കല്ലിന്റെ
കടയ്ക്കലെന്നെ ഉപേക്ഷിച്ചു.കല്ലു
മാന്തി.ചരലു മാന്തി.ശവങ്ങളലിഞ്ഞു ചേര്‍ന്ന മണ്ണ് കാട്ടി,മുനിമടയുടെ
അരുകത്തിരുന്ന് അയ്യപ്പേട്ടനെന്നെ ശകാരിച്ചു.രണ്ടാം കൊല്ലം
ഞാന്‍ മലയാളം മാത്രം പഠിക്കാന്‍ തുടങ്ങി.ചത്തുകെട്ട ജീവന്‍
തിരിച്ചെടുക്കും പോലെ അ എന്ന് ആദ്യാക്ഷരം
ചരലിലെഴുതി.അയ്യപ്പേട്ടന്‍ ഗുരുവായി.എനിക്ക്
കോവിലനുണ്ടായി.

A മൈനസ് B

മുരുകന്‍ നാടകം കളിച്ചു.ഉദയശങ്കര്‍ ചിത്രം
വരച്ചു.വാസുദേവന്‍ കവിതയെഴുതി.ബഷീര്‍ മേച്ചേരി
കഥയെഴുതി.ഞാനങ്ങിനെ കുന്നിറങ്ങിയും
കയറിയും.....പൊറ്റക്കാടിന് ജ്ഞാനപീഠം കിട്ടി.കോവിലന്‍
ചാരുകസേരയില്‍ നിവര്‍ന്നു കിടന്നു.എന്നെങ്കിലുമൊരു
പാതിരായ്ക്ക് മുനിമടയില്‍ തപസ്സിരിക്കണമെന്നു വെയിലു
പോലൊരുസ്വപ്നം ഞാന്‍ കൂടെക്കൊണ്ടുനടന്നു.പുലര്‍ച്ചെ
അയ്യപ്പേട്ടനെ കണികാണാമെന്ന് സ്വയം
അടക്കിപ്പിടിച്ചു.അരിയന്നൂര്‍ കുന്നിലിരുന്ന് പടിഞ്ഞാട്ട് താഴോട്ടു
നോക്കുമ്പോള്‍ ചുവന്ന മണ്ണു കണ്ടു.കിഴക്കോട്ട് മേലോട്ടു
നോക്കുമ്പോള്‍ മറ്റം പള്ളിയിലെ കുരിശു കണ്ടു.സയന്‍സ്
മടുത്തു.കൂറയുടേയും,തവളയുടേയും വിഭജിക്കപ്പെട്ട ശരീരം
മടുത്തു.തോറ്റു.തോറ്റവരുടെ പാട്ടു പോലെ
“തോറ്റങ്ങള്‍”കൂടെക്കൂടി.പിളരുന്ന സ്വപ്നങ്ങളില്‍ നിന്ന് പല
കാലങ്ങള്‍ ഞെട്ടിയുണര്‍ന്നു.പല ചിറ പൊട്ടി.പല ജലം
കുത്തിയൊഴുകി.പല പാടങ്ങള്‍ മുങ്ങി.പഠിച്ചു തീര്‍ന്നെന്നു
കുന്നിറങ്ങുമ്പോള്‍ ത്വക്കിലടക്കിപ്പിടിച്ച മാഗസിനില്‍ ബഷീര്‍
മേച്ചേരിയുടെ തലക്കെട്ട് മുങ്ങിപ്പോവാതെ,ദാ
കിടക്കുന്നു:“നിര്‍ഭയനായ ഗ്രാമീണന്റെ സത്യമൊഴികള്‍”-കുറെ കൊല്ലങ്ങള്‍ക്കു ശേഷം

കോവിലന്‍ മരിച്ചു.അയ്യപ്പേട്ടന്‍
എനിക്കൊരോര്‍മ്മയല്ല."ആള്‍ക്കൂട്ട"ത്തിനിടയിലെ
സ്വത്വാന്വേഷണങ്ങള്‍ക്കിടയില്‍ ഞാനും ചത്തുകെട്ടു
പോകുമ്പോള്‍,അപ്പോള്‍ മാത്രം ചാക്കില്‍ കെട്ടി വെച്ച വിത്തു
പോലെ കോവിലന്‍ എനിക്ക് ഓര്‍മ്മയാകും.

നസീര്‍ കടിക്കാട്‌
>>കൂടുതല്‍ ഇവിടെബ്ലോഗ് അച്ചടിയിലേയ്ക്ക്‌...!..

ഇൻഡ്യയിലാദ്യമായി ബ്ലോഗിലെ രചനകൾ മാത്രം ഉൾപ്പെടുത്തി പുറത്തിറക്കുന്ന ബൂലോകം ഓൺലൈൻ മനോഹര / സുകുമാര / സുന്ദര രൂപത്തിൽ ഉടൻ നിങ്ങൾക്ക്‌ മുന്നിലെത്തുന്നു.. ബൂലോകം ഓൺലൈൻ ടീം എല്ലാ മാസവും പുറത്തിറക്കുന്ന നമ്മുടെ ഈ പ്രസിദ്ധീകരണത്തിലേയ്ക്ക്‌ എല്ലാ ബ്ലോഗന്മാരുടേയും, ബ്ലോഗിണിമാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. കാ‍ർട്ടൂൺ / ഇല്ലസ്ട്രേഷൻ‌ / ഫോട്ടോ / ജ്യോതിഷ / വാർത്താ / കവിതാ / കഥാ / ലേഖക / നർമ്മ / വിവാദ / വിജ്ഞാന / ആരോഗ്യ ബ്ലോഗന്മാർ മുടങ്ങാതെ സഹകരിക്കണം. (പത്രമാപ്പീസിൽ തന്നെ താമസിക്കുവാനുള്ള സൌകര്യം എർപ്പെടുത്തുന്നതാണ്) 6 ലക്കത്തിനുശേഷം എല്ലാ എഴുത്തുകാർക്കും മാന്യമായ പ്രതിഫലം (പുളു) (അരക്കുപ്പി കള്ളും, ഹാഫ്‌ കരിമീൻ പൊള്ളിച്ചതും) എല്ലാമാസവും കൊറിയറിൽ എത്തിക്കുന്നതാണ്. ഏവരും സഹകരിക്കുക... ബ്ലോഗും ജനകീയമാകട്ടെ, ബ്ലോഗെഴുത്തുകാരും...!

-

>>കൂടുതല്‍ ഇവിടെ


ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ആമുഖം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കില്‍, അത്‌ വായിക്കുന്നവരുടെ വെറും തോന്നലുകള്‍ ആണു. എഴുതിയ ഞാന്‍ ഉത്തരവാദി അല്ല!


-------------------------------

സ്ഥലം: ബംഗളുരു.
കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌.
-

കണ്ണടച്ചാലും മാഞ്ഞുപോകാത്ത ഇമേജുകള്‍
ആഗോളവത്ക്കരണ കാലത്തെ മനുഷ്യരുടെ വിശപ്പിന്റെയും പട്ടിണിയുടെയും വ്യാപ്തി വിശദീകരിക്കാന്‍ വെറും ആറ് മിനുട്ടും ഒമ്പത് സെക്കന്റും മാത്രം ദൈര്‍ഘ്യമുള്ള ഒരു സിനിമയിലൂടെ ഫെര്‍ദിനാണ്ട് ദിമാദുറക്ക് (Ferdinand Dimadura ) സാധ്യമായിരിക്കുന്നു. അദ്ദേഹം സംവിധാനം ചെയ്ത ചിക്കന്‍ അ ല കാര്‍ട്ടെ 2005ലാണ് നിര്‍മ്മിച്ചത്. ഭക്ഷണം, രുചി, വിശപ്പ് എന്നീ പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി, അമ്പത്തിയാറാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയുടെ ഉപവിഭാഗമായ ബെര്‍ലിനാല്‍ ടാലന്റ് കാമ്പസില്‍ നടന്ന മത്സരവിഭാഗത്തിലൂടെയാണ് ഈ സിനിമ ലോകശ്രദ്ധ പിടിച്ചു പറ്റിയത്. കുറഞ്ഞ സമയം മാത്രമേ ദൈര്‍ഘ്യമുള്ളൂ എന്നതിനാല്‍, യു ട്യൂബിലും മറ്റ് സൈറ്റുകളിലുമായി അപ്ലോഡ് ചെയ്യപ്പെട്ട ചിക്കന്‍ അ ല കാര്‍ട്ടെ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ഇതിനകം കണ്ടു കഴിഞ്ഞു.
-
>>കൂടുതല്‍ ഇവിടെ

ആശ്രമവും തൊടുപുഴ മീറ്റും


ജൂണ്‍ ഒന്നാം തീയതി തന്നെ ആശ്രമത്തില്‍ തിരിച്ചെത്തണം എന്ന് കരുതിയാണ് ആശ്രമത്തില്‍ നിന്നും ഈ തോന്ന്യാസി യാത്ര തിരിച്ചത് . ആശ്രമത്തിലെ പൂജാ കര്‍മ്മങ്ങള്‍ മുടങ്ങിയിട്ട് ദിവസങ്ങളായി . എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി ഓടാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്നത് തികച്ചും ലജ്ജാകരമാണ് . പൂജയില്‍ ശ്രദ്ധിക്കാതെ മീന്‍ പിടുത്തവുമായി നടന്നതിന് ബ്ലോഗനാര്‍ ഭഗോതി കോപിച്ചതാണ് എന്ന് തോന്നുന്നു തുള്ളിക്ക്‌ ഒന്നര കിന്റല്‍ വീതമുള്ള മഴ തുടങ്ങിയിട്ട് ദിവസങ്ങളായി . ആശ്രമത്തിലെ പ്രധാന കവാടത്തിലേക്കുള്ള വാതിലിലെ കുണ്ടിയും കുഴിയും എല്ലാം ചെളി വെള്ളം കൊണ്ട്‌ നിറഞ്ഞു. ഇതൊക്കെ ശ്രദ്ധിക്കാന്‍ ആരാണ് അല്ലെങ്കില്‍ ആര്‍ക്കാണ് നേരം ? ബൂലോകത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാനും അപ്പോഴപ്പോള്‍ സ്വാമിയെ വിവരങ്ങള്‍ അറിയിക്കുവാനും ആശ്രമത്തില്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരുണ്ട് . ആശ്രമത്തിലെ മരാമത്ത് പണിക്ക് സര്‍ക്കാര്‍ ഖജനാവില്‍ ഒറ്റ കുഞ്ഞന്‍ നാണയമില്ല എന്ന പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി .
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ

ബഹറിന്‍ ബൂലോകത്തിന്‍റെ നിറഞ്ഞ സാന്നിധ്യം
ശ്രീ ബെന്യാമിന്‍
ശ്രീ എം കെ നമ്പ്യാര്‍
ശ്രീ ബാജി ഓടംവേലി .
ശ്രീ അനില്‍ സോപാനം

കൂടാതെ കരുത്തുറ്റ ലേഖനങ്ങള്‍ ,രചനകള്‍

പ്രൊ. സി .പി
Dr. നെടുങ്ങാടി
K.T .കുഞ്ഞി കണ്ണന്‍
M.K.ഖരീം
Dr. സലീല മുല്ലന്‍
സി. ഉസ്മാന്‍
വായിക്കുക,
ശക്തമായ രചനകളുമായി , മധുരം മലയാളം മെയ് ലക്കം.

www.madhurammalayalammagazine.com
>>കൂടുതല്‍ ഇവിടെ


http://colorburned.com/imagesgalleryimages/Texture%20-%20Experimental%2002.jpg

ചെറുചന്ദനാദി എണ്ണ


ജീവിതത്തിലെ ഏറ്റവും സുഖകരമായ അവസ്ഥയാണ്, അല്ലെങ്കില്‍ ഭാഗ്യം ചെയ്തവരാണ് രാത്രി ജോലിയെല്ലാം കഴിഞ്ഞുവന്ന് കിടക്കുമ്പോള്‍ മനസമാധാനത്തോടുകൂടി, അല്ലെങ്കില്‍ മനസ്സിനെ യാതൊന്നും അലോസരപ്പെടുത്താതെ കിടന്നുറങ്ങാന്‍ കഴിയുകയെന്നുള്ളത്.

പണ്ട് നാലിലോ, അഞ്ചിലോ പഠിക്കുന്ന സമയത്ത്, അടുത്ത വീട്ടിലെ ഹരിദാസേട്ടന്റെ വീട്ടില്‍ എല്ലാ ആഴ്ചയും മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രത്തിനോപ്പം വരുമായിരുന്നു. അന്നെല്ലാം മാതൃഭൂമിവാരികയിലെ പേജുകളെല്ലാം “സ്ഥലത്തെ പ്രധാനപയ്യന്മാരാണ്” അടക്കിവാണിരുന്നത്. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ക്കതൊന്നും അന്ന് വായിച്ചാല്‍ മനസ്സിലാവാത്തതിനാല്‍ ഞങ്ങള്‍ അവസാനപേജില്‍നിന്നാണ് മാതൃഭൂമി മറിക്കാന്‍ തുടങ്ങുക, കാരണം അവസാനപേജുകളിലാണ് “കുട്ടേട്ടന്‍” കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള “ബാലപക്തി”യുള്ളത്. പിന്നിട്ട് വളര്‍ന്നപ്പോഴാണ് നമ്മുടെ “കുഞ്ഞുണ്ണിമാഷായിരുന്നു കുട്ടേട്ടന്‍” എന്നറിയുന്നത്. അങ്ങിനെയുള്ള ഏതോ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുട്ടേട്ടന്‍ കുട്ടികള്‍ക്കായി ഒരു കഥയെഴുതിയിരുന്നു. ആ കഥയിലെ രത്നച്ചുരുക്കം ഇതാണ്. ഒരു ദിവസം ഒരു അദ്ധ്യാപകന്‍ കുട്ടികളോടായി ചോദിച്ചു നിങ്ങള്‍ക്ക് വലുതായിതീരുമ്പോള്‍ ആരായിത്തീരണമെന്ന്.
-നട്ടപ്പിരാന്തന്‍
>>കൂടുതല്‍ ഇവിടെ

പമ്പാ നദി | Pampa River | Kerala Tourism

കേരളത്തിലെ പ്രധാന നദികളില്‍ മൂന്നാം സ്ഥാനമേ പമ്പക്ക് അവകാശപ്പെടാനുള്ളു എങ്കിലും സംസ്കാരിക പെരുമയില്‍ മറ്റെല്ലാ നദികളേയും അതിന്റെ തീരങ്ങളേയും കടത്തിവെട്ടി എന്നും ഒന്നാം സ്ഥാനത്ത് വിരാചിക്കുന്ന നദിയാണ് പമ്പ. പൌരാണികമായും ചരിത്ര പരമായും പമ്പക്ക് അതിന്റേതായ സ്ഥാനം അവകാശപ്പെടാനുണ്ട്. ഇന്‍ഡ്യന്‍ മിത്തുകളോടും കേരളത്തിന്റെ ചരിത്രത്തോടും ചേര്‍ത്തു വായിക്കാവുന്ന വൈവിദ്ധ്യമാര്‍ന്ന സ്മാരകങ്ങളാലും, ആഘോഷങ്ങളാലും കേരളത്തിന്റെ നിറ സാന്നിദ്ധ്യമാണ് പമ്പ. പമ്പാനദിയെ ഒഴിച്ചു നിര്‍ത്തി പറയാന്‍ കഴിയുന്ന ഒരു ഇതിഹാസമോ, ചരിത്ര സംഭവങ്ങളോ കേരളത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ല തന്നെ.

പ്രമാണം:പമ്പാനദി.JPG
പമ്പാനദി ആറന്മുളയില്‍

-നീര്‍വിളാകന്‍
>>കൂടുതല്‍ ഇവിടെ


തന്തയ്ക്കു പിറന്നവന്‍.

ഇന്നലെ സമയം രാത്രി പതിനൊന്നേമുക്കാല്‍. അപ്പൊഴാ ഓര്‍ത്തെ, പുതിയ സിനിമയിലെ പാട്ടുകളില്‍ 'മലര്‍വാടി ആര്‍ട്സ്ക്ലബ്ബ്'-ലെ പാട്ടോളൊന്നും കേട്ടില്ലല്ലോന്ന്. എന്നാ അതീന്ന് ഒരു പാട്ടുകേട്ട് ടെസ്റ്റ് ഡ്രൈവ് നടത്തീട്ടുറങ്ങാംന്നു കരുതീ. വല്യ പ്രതീക്ഷവേണ്ടന്ന് കരുതി കേട്ടതാ. പിന്നെ ഉറങ്ങീപ്പോ ഒരുമണി!

പാട്ടുകളിലൊരു വ്യത്യാസം. കേട്ടപാട്ടീന്നും പാറ്റേണിന്നും വല്യൊരു ചെയ്ഞ്ച്. എണ്‍പതുകളില്‍ കളിച്ചുകൊണ്ടിരുന്ന മലയാള ചലചിത്രഗാനങ്ങളില്‍നിന്നും ഒന്നുമുന്നോട്ടുകുതിച്ചപോലെ.
-കുരുത്തം കെട്ടവന്‍!
>>കൂടുതല്‍ ഇവിടെ

സോണിച്ചായന്‍റെ മുസ്‌ലി പവര്‍ എക്സ്ട്രാ

പതിവില്ലാതെ ഇന്ന് അതിരാവിലെ എഴുന്നേറ്റു

അതിരാവിലേന്നു പറഞ്ഞാ ഒരു ഏഴ് ....ഏഴര..... എട്ടു മണി... ഇനി അ‍ഡ്ജസ്റ്റ്മെന്‍റ് പറ്റൂല്ല.... കാരണം എട്ടേമുക്കാലിന് വിരലു പതിപ്പിക്കണം

ബ്ലോഗില്‍ കമന്‍റു വല്ലതും പുതിയത് വീണിട്ടുണ്ടോന്നറിയാന്‍ ഒരു ആക്രാന്തം...
ഒരു അനോണിയെങ്കിലും കമന്‍റിട്ടിരുന്നെങ്കില്‍...
(എന്താ ഒരു നവ ബ്ലോഗറ.റ..റ..ര്‍ക്ക് എന്താ ഇത്രേം ആഗ്രഹിച്ചൂടേ..)

വാസുവിന്‍റെ വിലാപങ്ങള്‍ എന്ന ബുക്ക്മാര്‍ക്കില്‍ ക്ലിക്കിയപ്പോഴേ...ഒരു വശപ്പിശക് ഫീലു ചെയ്തു....പേജ് ലോഡാവാനൊരു വൈക്ലബ്യം....
ഇനി ചിലപ്പോ റിഫ്രഷ് ചെയ്തു നോക്കിയാ വല്ല ഒളിഞ്ഞിരിക്കുന്ന ക മന്‍റു വല്ലതും വന്നാലോ.... റിഫ്രഷ് ചെയ്തു...
-വാസു
>>കൂടുതല്‍ ഇവിടെ

ഉബുണ്ടു, ഉബുണ്ടു, ഞാനുണ്ട്‌.ബിൽഗേറ്റിനെ പാപ്പരാക്കിയിട്ട്‌, എനിക്ക്‌ ഒരു കമ്പനി തുടങ്ങികളയാമെന്ന മോഹമൊന്നും ഇല്ലാത്ത ഞാൻ, എന്തിന്‌ ലിനക്സിൽ കയറിപറ്റി എന്ന് ചോദിച്ചാൽ, ഉത്തരം സിമ്പിൾ.

വർഷങ്ങളായി വിൻഡോ 3 മുതൽ 95 ലും 98 ലും എക്സ്‌പിയിലും വിസ്തയിലും പിന്നെ 7 ലും എല്ലാം പുതുമയുള്ളത്‌ വല്ലതും കിട്ടുമോ എന്നായിരുന്നു അനേഷണം.വെറുതെ വർഷങ്ങൾ പഴാക്കി എന്ന് പറയുന്നില്ല. ഒരോ വേർഷനും, പുതിയതെന്തെങ്കിലും സമ്മാനിച്ചുകൊണ്ട്‌തന്നെയാണ്‌ കടന്ന് പോയത്‌.
-

ഓന്‍ എന്തൊരു ചെക്കനായിരുന്നു!

ടിപ്പുരയില്‍ പതുങ്ങി നില്‍ക്കുന്ന കുട്ടനെ കുട്ടനെ കണ്ടതും ചെക്കിണി സ്തബ്ധനായി നിന്നു പോയി.


പണ്ട് പൂന്താനം പാടിയ പാനയുടെ അര്‍ഥം ചെക്കിണിക്ക് പൂര്‍ണ്ണമായി മനസ്സിലായത് അപ്പോഴാണ്. ചെക്കിണിക്ക് സാഹിത്യ ഭാഷ അറിയില്ലെങ്കിലും അമ്പലത്തില്‍ നിന്നും ദിവസവും വൈകുന്നേരം കേള്‍ക്കുന്ന പാട്ട് തെങ്ങിന്‍ മുകളില്‍ നിന്നും കേട്ട് ചെക്കിണി അര്‍ത്ഥഗ്രാഹ്യം നേടിയിട്ടുണ്ട്. മാളിക മുകളില്‍ കയറിയങ്ങനെ കാരണവരോടൊപ്പം തിന്നുമുടിച്ചും ആഡ്ഡ്യത്തം കൈവിടാതെ പ്രജാക്ഷേമ തല്‍പ്പരനായി വാണരുളിയും അജയ്യനായി കഴിഞ്ഞ ആളാണ്.
-

കയ്യാലപ്പുറത്തെ തേങ്ങ'വാക്യത്തില്‍ പ്രയോഗിക്കുക : കയ്യാലപ്പുറത്തെ തേങ്ങ..'


ഈ ചോദ്യം പലതവണ ചോദ്യപ്പേപ്പറില്‍ കണ്ടപ്പോഴൊക്കെ ഞാന്‍ ആലോചിച്ചിരുന്നു.
'ഇതെന്താടാ ഈ കയ്യാലപ്പുറത്തെ തേങ്ങ'. കൊട്ടത്തേങ്ങ,നെയ്ത്തേങ്ങ തുടങ്ങി തേങ്ങയുടെ പല 'പര്യായങ്ങളും' കേട്ടിട്ടുണ്ടെങ്കിലും ഈ കയ്യാലപ്പുറത്തെ തേങ്ങ എന്നെ പല തവണ കുഴക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിറയെ അബദ്ധങ്ങള്‍ ഞാന്‍ വാക്യത്തില്‍ പ്രയോഗിച്ചിട്ടുണ്ട്
-റൊമാരിയോ
>>കൂടുതല്‍ ഇവിടെ

കാമിലാരിയും , ഫാറ്റ് ഫ്രീ യും പിന്നെ ലവണ തൈലവും

ധാരാളം ഉത്പന്നങ്ങള്‍ ആയുര്‍വേദം എന്ന ലേബല്‍ ഒട്ടിച് പരസ്യത്തോടെ നമ്മുടെ മുന്നില്‍ എത്തുന്നു. മുകളില്‍ പറഞ്ഞ മൂന്നെണ്ണം അതില്‍ ചിലത് മാത്രം. ഈ മരുന്നുകള്‍ക്ക്(?) അവര്‍ അവകാശപെടുന്ന ഗുണങ്ങള്‍ ഉണ്ടോ എന്നുള്ള ചിന്തയല്ല ഞാനിവിടെ പങ്കുവയ്ക്കുന്നത്. ധാര്‍മികമായി ആയുര്‍വേദം എന്ന് അവകാശപെടാനുള്ള അര്‍ഹത ഇത്തരം ഇല്പന്നങ്ങള്‍ക്ക് ഉണ്ടോ?
ആയുര്‍വേദത്തില്‍ ഈ അസുഖത്തിന് ഈ മരുന്ന് എന്നുള്ള രീതി ഇല്ല എന്ന് അറിയാമല്ലോ. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് മരുന്നുകളും മാറുന്നു.
-Ayurveda Manjari.
>>കൂടുതല്‍ ഇവിടെ
http://www.samsays.com/Images/Guest%20Gallery/Tony%20Howell/4652trees.jpg

ഒരു ഡിസംബറിന്റെ ഓര്‍മ്മയ്ക്ക്‌

ഡിസംബറിലെ ഒരു തണുപ്പുള്ള പ്രഭാതത്തില്‍ പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടന്നു ഉറങ്ങുവായിരുന്നു ഞാന്‍.


" അനുരാഗ വിലോചിതനായി,
അതിലേറെ മോഹിതനായി..
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പല നാളായ് താഴെ ഇറങ്ങാന്‍..."


"എടാ പട്ടി നിന്റെ മൊബൈല്‍ കിടന്നു ചിലക്കുന്ന കേട്ടിലെ ? നീ അത് എടുക്കുന്നോ അതോ ഞാന്‍ എടുത്തു പള്ളേല്‍ കളയണോ."
-

ലങ്കോട്ടിമുക്ക്

ജിംനേഷ്യത്തില്‍ പോയി കട്ട ബോഡി ഉണ്ടാക്കുകയെന്നത് പത്ത്പതിനെട്ട് വയസ്സ് തികഞ്ഞാല്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഒരു ആഗ്രഹമാണല്ലോ. പെണ്‍കുട്ടികളുടെ മുന്നിലൂടെ തോലു പോലത്തെ ബനിയനിട്ട് ചെത്താന്‍, ഉത്സവപ്പറമ്പിലൂടെ കക്ഷത്തില്‍ ഇഷ്ടിക വെച്ചത് പോലെ നടക്കാന്‍, ഒരു കഷ്ണം പേപ്പര്‍ മസില്‍ പിടിച്ച് കഷ്ടപ്പെട്ട് എടുക്കാന്‍, ഉടക്കുന്ന ടീമിനോട് കൊളത്താന്‍ അങ്ങനെ പല മോഹങ്ങളും അതിന്റെ പിന്നിലുണ്ടാകും. എങ്കിലും കല്ല്യാണ സൌഗന്ധികമടക്കമുള്ള ചരിത്ര ഹിസ്റ്ററികളില്‍‌ സംഭവിച്ചത് പോലെ ലേഡീസിനെ ഇം‌പ്രസ്സ് ചെയ്യാനാണ് പ്രധാനമായും ആണ്‍കുട്ടികള്‍ ജിം നോമ്പ് എടുക്കുന്നത്.
-കുമാരന്‍
>>കൂടുതല്‍ ഇവിടെ


അരികില്‍ നീ ഉണ്ടായിരുന്നു എങ്കില്‍


അരികില്‍ നീ ഉണ്ടെന്ന സത്യം
അറിയുവാന്‍ എന്തേ വൈകി ഞാന്‍
എന്‍ ജീവന്റെ താങ്ങും തലോടലായി
എവിടെയോ നിന്നെ ഞാന്‍ അറിഞ്ഞിരുന്നു
നിന്റെ മൌന സ്നേഹത്തിനായ് കൊതിച്ചിരുന്നു
ആര്‍ക്കും നല്‍കാത്ത നിന്‍ സ്നേഹം നീ എപ്പോഴോ
എനിക്കായ് മാത്രം പങ്കുവെച്ചു
എന്നിട്ടും എന്തെ ഞാന്‍ കണ്ടില്ല നിന്‍ സ്നേഹം ..
എത്രമേല്‍ ദിവ്യമയിരുന്നു എന്ന്
ഒരു തുള്ളി സ്നേഹത്തിന്‍ മധുരംപോല്‍ നല്‍കാതെ....
-Abdul Jishad
>>കൂടുതല്‍ ഇവിടെ


യാത്രാമൊഴി...


കാല ചക്രത്തില്‍ ബലി കഴിച്ചൊരാ ..
കൌമാര സുദിനങ്ങളിൽ...
നിനച്ചിരിക്കാതൊരു ദിനം
എന്നരികിലെത്തി നീ
നിന്നില്‍ ഞാന്‍ കണ്ടത്
മൌനത്തിന്‍ നിഴല്‍ മാത്രം ..
നിന്നില്‍ നിന്നും ഞാന്‍ കേട്ടത്
തെല്ലിടവിട്ട വാക്കുകളും..
അതില്‍ നിന്നുയര്‍ന്ന സ്നേഹ വയ്പ്പും
വെറും പാഴ്ക്കിനാവായിരുന്നു
നിന്‍ സൌഹൃദം ...
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP