FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബെര്‍ളി മമ്മൂട്ടി വിവാദത്തില്‍

Wednesday

ബെര്‍ളി മമ്മൂട്ടി വിവാദത്തില്‍

മമ്മൂട്ടിയെ കുറിച്ച് വിഭിന്നങ്ങളായ അഭിപ്രായങ്ങളും പോസ്റ്റും ഇട്ടതിന്റെ പേരില്‍ ബ്ലോഗ്ഗറായ ബെര്‍ളി ആരോപണങ്ങള്‍ നേരിടുന്നു .പോക്കിരി രാജയെ കുറിച്ച് ബെര്‍ളി എഴുതിയ റിവ്യൂ ഡിലീറ്റ് ചെയ്തു എന്നതാണ് ആരോപണത്തിന്റെ മുഖ്യ അംശം .ഇതേ തുടര്‍ന്ന് പോസ്റ്റുകളും ബെര്‍ളിയുടെ ബ്ലോഗില്‍ കമെന്റുകള്‍ ആയും പ്രതിഷേധം ഉയരുകയാണ് .

http://www5.picturepush.com/photo/a/3631898/640/3631898.jpg

ബെര്‍ളിയുടെ പൊള്ളത്തരങ്ങള്‍

മമ്മൂട്ടി ആരാധകനാണ് എന്നാണു വെപ്പ്. ശരിയായിരിക്കാം. മമ്മൂക്ക ബ്ലോഗ് തുടങ്ങിയ സമയത്ത് കൂടെ നില്ക്കുന്ന ഒരു വീഡിയോ ഒക്കെ ബ്ലോഗിൽ പരസ്യപ്പെടുത്തിയിരുന്നു. ബ്ലോഗറുടെ ബ്ലോഗ്ഗിൽ വന്ന ഒരു പോസ്റ്റ് താഴെ ചേർക്കുന്നു. (link കൊടുത്താൽ മതിയായിരുന്നു. പക്ഷെ കക്ഷി പോസ്റ്റ് Delete ചെയ്ത് കളഞ്ഞിരിക്കുന്നു)


പോക്കിരിരാജ (റിവ്യൂ അല്ല)
by Berly Thomas | ബെര്‍ളി തോമസ്

65 രൂപ മുടക്കി മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പോക്കിരിരാജ കോഴിക്കോട് അപ്സര തിയറ്ററില്‍ നിന്നു ആദ്യ ഷോ തന്നെ കണ്ടു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, നിരാശപ്പെടുത്തിയില്ല.എന്നു മാത്രമല്ല, പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ഉദയകൃഷ്ണ-സിബി കെ.തോമസ് ടീമിന്‍റെ തിരക്കഥയും നവാഗതനായ വൈശാഖിന്‍റെ സംവിധാനവും പോയിട്ടുണ്ട്.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1TvQ3F29NZs90u3eqhw7gvZJeKdJOqOl1NtyLfzB7xyERdi28UaLFjHDoiMBReP2YsaTG6KP7SXefcCKK0ecOBANAsM63Vzn6mp-nnX9bFSQ-9ZPk-pQv7dSqJyIGVOQ_3KrljNbaCo9Z/s1600-r/mm_titile.jpg
-മമ്മൂട്ടി ഫാന്‍സ്‌
>>കൂടുതല്‍ ഇവിടെ

ബെസ്റ്റ് ആക്ടര്‍ !



http://berlytharangal.com/wp-content/themes/bloggingstream/bloggingstream/thumb.php?src=http://berlytharangal.com/wp-content/uploads/2010/06/mammootty.jpg&w=180&h=120&zc=1&q=90
ഒരു നടന്‍ അതുല്യനാകുന്നത് വ്യക്തി എന്നതിനപ്പുറത്തേക്ക് വ്യക്തിപരമായി അല്ലാതെ തികച്ചും പ്രൊഫഷനലായി തന്‍റെ മാധ്യമത്തെ സമീപിക്കുമ്പോഴാണ്. ഏതു മാനദണ്ഡങ്ങള്‍ വച്ചു നോക്കിയാലും സിനിമയുടെ പരിമിതികളെ തന്‍റെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ച മമ്മൂട്ടി യൗവ്വനത്തില്‍ നിന്നു പിന്നെയും യൗവ്വനത്തിലേക്കു കുതിക്കുന്നത് കണ്ടില്ലെന്നു നടിക്കാനുമാവില്ല. ബുദ്ധിപൂര്‍വം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതു മുതല്‍ മലയാള സിനിമയിലേക്ക് പുതിയ പ്രതിഭകളെ കൈപിടിച്ചുയര്‍ത്തുന്നതു വരെയുള്ള ചലച്ചിത്രാതിഷ്ഠിതമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനം സിനിമയില്‍ നടത്തുന്നത് അദ്ദേഹം മാത്രമാണ്. പ്രേം നസീറിനു ശേഷം ഇത്തരത്തില്‍ സിനിമയെ ഒട്ടാകെ ഉണര്‍ത്തുന്ന തരത്തിലുള്ള സമീപനങ്ങള്‍ മറ്റൊരു താരത്തില്‍ നിന്നും ഉണ്ടായിട്ടില്ല എന്നും വ്യക്തമാണ്.
-ബെര്‍ളി തോമസ്
>>കൂടുതല്‍ ഇവിടെ



സ്വന്തം ലേഖകന്‍ :(ആഫ്രിക്ക)
ബ്ലോത്രത്തിനു വേണ്ടി ആഫ്രിക്കയില്‍ നടക്കുന്ന ഫിഫാ ലോക കപ്പ്‌ മത്സരങ്ങളുടെ അവലോകനം ലോക കപ്പ്‌ റിപ്പോര്‍ട്ടര്‍ ആയ ബോണ്‍സിനെ കൂടാതെ പ്രത്യേക റിപ്പോര്‍ട്ടര്‍ അവതരിപ്പിക്കുമ്പോള്‍

പതുങ്ങുന്ന സിംഹങ്ങള്‍
-സ്വന്തം ലേഖകന്‍


കിട്ടിയാല്‍ സമനിലയും ഒരു പോയിന്റും, പോയാല്‍ ഒന്നുമില്ല എന്നതായിരുന്നു കൊറിയന്‍ കോച്ച് ബ്രസീലിനു നേരെ പ്രയോഗിച്ച തന്ത്രമെന്ന് ഇന്നലത്തെ കളി തോന്നിപ്പിച്ചു. കളി അവസാനിക്കാന്‍ ഏതാനും മിനിറ്റ് മുന്‍പ് കൊറിയ നേടിയ ഒരു ആശ്വാസ ഗോള്‍ കോച്ചിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ച്ത്. കളി തോല്‍ക്കാന്‍ പോവുമ്പോള്‍ എന്തിനാണീ സന്തോഷം എന്ന് മനസിലായില്ല.

ബ്രസീല്‍ കൊറിയയെ നിലം പരിശാക്കാന്‍ ഇറങ്ങിയെങ്കിലും ഒന്നും നടന്നില്ല. കൊറിയ 0-0-11 പ്രതിരോധം നടപ്പാക്കി, കാലില്‍ നിന്ന് പന്തു തട്ടിക്കൊണ്ടു പോയിത്തുടങ്ങിയതോടെ ബ്രസീലുകാരുടെ നിരാശ വ്യക്തമായിരുന്നു. കൊറിയന്‍ നിരയുടെ പേടിയില്ലായ്മയാണു ബ്രസീലിനെ ഏറെ കുഴക്കിയതെന്നു തോന്നും. ഒപ്പം ജബുലാനി എന്ന പന്തിന്റെ കൃത്യതയില്ലായ്മയും. ഒട്ടേറെ ലോങ് റേഞ്ചറുകള്‍ നോക്കിയ റോബീഞ്ഞോ ഒടുവില്‍ തലക്കു കയ്യും വച്ചു നില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ബ്രസീല്‍ താഴ്ന്ന് ചെല്ലുന്ന ഷോട്ടുകളാണു കൂടുതലും പരിക്ഷിച്ചത്.

എന്തായാലും മൈക്കോണീന്റെ സീറോ ആംഗിള്‍ ഷോട്ടില്‍ നിന്ന് പിറന്ന ഗോള്‍ എന്നും ഓര്‍മിക്കപ്പെടും. മുന്നില്‍ നിന്നുള്ള എല്ലാ അടികളും തടഞ്ഞ കൊറിയന്‍ ഗോളി പുറത്തുനിന്ന് അകത്തേക്കു വളഞ്ഞു കയറുന്ന പുറംകാലന്‍ ഷോട്ട് പാര്‍ശ്വത്തില്‍ നിന്ന് തീരെ പ്രതീക്ഷിച്ചില്ല.
അതുവരെ കൊറിയ ഉത്സാഹത്തിലും ആയിരുന്നു.

http://www.topnews.in/files/FIFA-World-Cup_1.jpg

ബ്രസീലിന്റെ കളി മഹത്തരമെന്ന് പറയാനില്ല. ശക്തമായ മധ്യ നിരയുള്ള എതിരാളികള്‍ നേരിട്ടാല്‍ അവര്‍ പതറുമെന്ന് കൊറിയയുടെ ഗോള്‍ സൂചിപ്പിക്കുന്നു. ലോകകപ്പില്‍ ബ്രസീലിയന്‍ പതനങ്ങളുടെ ചരിത്രവും അതു തന്നെ.

പോര്‍ച്ചു ഗല്‍ -ഐവറി കോസ്റ്റായിരുന്നു കാത്തിരുന്നു കണ്ട മത്സരം. നല്ലൊരടി പോസ്റ്റില്‍ തട്ടി മടങ്ങിയതില്‍ കുപിതനായ റൊണാള്‍ഡോ ഐവറി കോസ്റ്റ് ഡിഫന്‍ഡറെ ചീത്ത വിളിച്ച് മഞ്ഞക്കാര്‍ഡ് വാങ്ങിയതു തികച്ചും അനാവശ്യമായിരുന്നു. ലൂയിസ് ഫിഗോയും, റൂയി കോസ്റ്റയും പൊളീറ്റയും, നുനോ ഗൊമസും കളിച്ചിരുന്ന ഗോള്‍ഡന്‍ ജനറേഷന്‍ സ്റ്റൈലിന്റെ നാലയലത്തു പോലും ഇന്നലെ പോര്‍ച്ചുഗല്‍ ചെന്നില്ല.

ഐവറി കോസ്റ്റ് ആനകളുടെ നിരയില്‍ എടുത്ത് പറയേണ്‍റ്റത് ടൂറെയുടെ ഓള്‍ റൗണ്ട് പ്രകടനമാണ്. പോര്‍ച്ചുഗല്‍ മധ്യനിര നീക്കങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ടൂറെ അതില്‍ തലയിട്ട് കലക്കിക്കൊണ്ടിരുന്നു. ഒപ്പം വലതു വിങ്ങിലെ മുന്നേറ്റങ്ങളും. നന്നായി കളിച്ചുകൊണ്ടിരുന്ന കലുവിനെ മാറ്റി പരുക്കു പേറുന്ന ഗ്രോഗ്ബയെ ഇറക്കിയതെന്തിനെന്നു മനസിലായില്ല.

സ്ലൊവാക്യ, സ്ലൊവേനിയ തുടങ്ങിയ ടീമുകള്‍ ദുര്‍ബലരായ എതിരാളികള്‍ക്കു നേരെ നടത്തുന്ന മുടന്തന്‍ കളീ കാണുമ്പോള്‍ രണ്ട് ടീമുകളെ ഓര്‍ക്കുന്നു - ചെക്ക് റിപ്പബ്ലികിനെയും റഷ്യയെയും. അവരായിരുന്നില്ലെ ലോകകപ്പില്‍ കളിക്കേണ്ടിയിരുന്നത്?

റൊണാള്‍ഡോ - ദ്രോഗ്ബ - കക്ക എന്നീ സൂപ്പര്‍ താരങ്ങള്‍ കാണികളുടെ മനസില്‍ ചിരപ്രതിഷ്ട്ഠ നേടിയത് മുന്‍ ലോകകപ്പ് മത്സരങ്ങളിലൂടെയല്ല, ക്ലബ് ഫുട്ബോളില്‍ തങ്ങളുടെ ക്ലബുകള്‍ക്ക് വേണ്ടി തകര്‍പ്പന്‍ കളി കളിക്കുന്നത് കണ്ടിട്ടുള്ളതു കൊണ്ടാണ്. ഇവര്‍ മൂവരും ലോകകപ്പില്‍ ഇറങ്ങിയ ദിനമായിരുന്നു ഇന്നലെ. എന്നാല്‍ യൂറോപ്യന്‍ കപ്പിലോ, യുവേഫ കപ്പിലോ, പ്രിമിയര്‍ ലീഗിലോ, സീരീ യിലോ, ലാലിഗയിലോ നാം കണ്ടിട്ടുള്ള അലറിക്കുതിക്കുന്ന സിംഹങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ പതുങ്ങി നില്‍ക്കുന്നതു പോലെ. ഇതു വെറുമൊരു തോന്നലായിരുന്നുവെന്ന് അടുത്ത മത്സരങ്ങള്‍ കാണുമ്പോള്‍ ഉറപ്പാകട്ടെയെന്ന്, സിംഹങ്ങള്‍ അലറുക തന്നെ ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു


http://1.bp.blogspot.com/_n-VMqjVNQM4/TBiO4yI_iZI/AAAAAAAABWU/_g0wtcLKvTU/s1600/bksp-1+copy.JPG

ബി. കെ. എസ്. ഫോട്ടോഗ്രാഫി ക്ലബ്


ബഹറിന്‍ കേരളീയ സമാജം ആരംഭിക്കുന്ന ഫോട്ടോഗ്രാഫി ക്ലബ്ബിലേക്ക് ഏവര്‍ക്കും സ്വാഗതം. ഉദ്‌ഘാടനവും ഫോട്ടോഗ്രാഫി പ്രദര്‍ശനവും 2010 ജൂണ്‍ 25 വെള്ളിയാഴ്‌ച വൈകിട്ട് 4.30 ന്. ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ bkspclub@gmail.com എന്ന മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
-

ഗള്‍ഫുകാരന്റെ ഭാര്യക്കിവിടെ 'സുഖ'മാണ്!


രണ്ടോ നാലോ
വര്‍ഷംമുമ്പ്‌ നിങ്ങള്‍വന്ന്‌
എട്ടോ പത്തോ
നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്‌
അതിലുണ്ടായൊരു കുഞ്ഞിന്‌
മൂന്നുവയസ്സായെന്ന്‌
അവനെന്നും ചോദിക്കും
ബാപ്പ എവിടെയെന്ന്‌
ഓടിച്ചാടി കളിക്കും,
മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും
അതുകാണുമ്പോള്‍ ഉടഞ്ഞിടും
ഇടനെഞ്ച്‌ പിടഞ്ഞിടും
പൂക്കുഞ്ഞിപ്പൈതലല്ലേ...
ആമുഖം കാണാന്‍ പൂതി
നിങ്ങള്‍ക്കുമില്ലേ.....

എണ്‍പതുകളില്‍ കേരളക്കരയിലും ഗള്‍ഫ്‌നാടുകളിലും എസ്‌ ജമീല്‍ എന്ന ഗായകന്‍ രചനയും സംഗീതവും നല്‍കി അമ്പിളി എന്ന ഗായികയുടെ സ്വരമാധുരിയിലൂടെ അലയടിച്ചുയര്‍ന്ന ഗാനം. ഗള്‍ഫ്‌കാരന്റെ ഭാര്യയുടെ മനസ്സിന്റെ വിങ്ങലും വിതുമ്പലും സങ്കടങ്ങളും എല്ലാം അടങ്ങിയിരുന്നു വരികളില്‍. പതിറ്റാണ്ടുകള്‍ പലത്‌ കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ്‌കാരന്റെ ജീവിതാവസ്ഥകളില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. ജോലിയില്‍, കൂലിയില്‍, മലയാളിയുടെ സ്വപ്‌നഭൂമിയായ മണല്‍കാടിന്റെ മനസും ശരീരവും ഏറെ മാറി.
-രുചി മറന്ന ആ ഗോതമ്പ് ഉപ്പുമാവ്">രുചി മറന്ന ആ ഗോതമ്പ് ഉപ്പുമാവ്


ആ ഗ്രാമത്തില്‍ നിന്നും അന്നവര്‍ മൂന്ന് പേരും (അലവി, മധു, പൌലോസ് ) ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്. അവരെയൊന്ന് ഇഴപിരിച്ചാല്‍ കിട്ടുക ഒരു പണക്കാരനായ ഒരു മേനോന്‍ കുട്ടിയും, ഇടത്തരക്കാരനായ ഒരു നസ്രാണി പയ്യനും, പിന്നെ ഒരു മുസ്ലിമായ കൂലിപണിക്കാരന്റെ മകനുമായിരുന്നു.

അലവി രാവിലെ ഓത്ത്പള്ളിയില്‍ പോവും. മദ്രസ്സയില്‍ നിന്നും അലവി വരുന്നതും കാത്തിരിക്കും മധുവും പൌലോസും, എന്നിട്ട് ഒരുമിച്ച് ചിരിച്ചും കളിച്ചുമാണു രാ‍വിലെ അവര്‍ പള്ളിക്കുടത്തിലേക്ക് പോയിരുന്നത്, ഓരോരുത്തര്‍ക്ക് കിട്ടിയ പൂമ്പാറ്റ, അമര്‍ ചിത്രകഥ ബാലരമ, മലര്‍വാടി, അമ്പിളിയമ്മാവന്‍ തുടങ്ങിയ പുസ്തകങ്ങള്‍ പരസ്പരം കൈമാറും. പിന്നെ വഴിയില്‍ നിന്നും പൊടുവണ്ണി മരത്തിലെ ഇലയും പറിച്ച് സഞ്ചിയില്‍ സുക്ഷിക്കും. വഴിയില്‍ കൂടി കളിച്ച് ചിരിച്ച് നടന്നാലും രാവിലെ പള്ളിക്കുടത്തിലെ പ്രാ‍ര്‍ത്ഥനയ്ക്ക് മുമ്പേ അവരെത്തിയിരുന്നു.

-നട്ടപ്പിരാന്തന്‍

>>കൂടുതല്‍ ഇവിടെ

അനന്തശയനം

ഒരു രാത്രി ഏതാനും മണിക്കൂർ മാത്രം വിടർന്ന് സുഗന്ധം പരത്തുന്ന പൂവ്,,,
‘അനന്തശയനം’ ;
വിടരാനായി കാത്തിരിക്കുന്ന പൂമൊട്ടുകൾ, സമയം 5.00 p.m
ഒരു പൂക്കാലത്തിനായി ഒരു വർഷം കാത്തിരിക്കുന്ന ഇലകളില്ലാത്ത, എന്നാൽ ഇലകളെപ്പോലെ പച്ചനിറമുള്ള കാണ്ഡങ്ങളോടു കൂടിയ സസ്യം;
-mini//മിനി
>>കൂടുതല്‍ ഇവിടെ

പൈത്തണ്‍-‍ രണ്ടാം പാഠം



കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച 'പൈത്തണ്‍പാഠങ്ങ'ളുടെ ഒന്നാം പാഠത്തിന് വായനക്കാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ ഞങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. കൊച്ചു കുട്ടികള്‍ക്കുപോലും മനസ്സിലാകുന്ന രീതിയിലുള്ള ഫിലിപ്പ് സാറിന്റെ അവതരണത്തിന് നൂറില്‍ നൂറുമാര്‍ക്കും നല്‍കാമെന്നാണ്, ഫോണില്‍ വിളിച്ചും നേരിലും സന്തോഷമറിയിച്ച ഒട്ടേറെ സുഹൃത്തുക്കളുടെ ഏകകണ്ഠമായ അഭിപ്രായം. അടുത്ത അധ്യായത്തിനായി അക്ഷമരായി കാത്തിരിക്കുകയാണു തങ്ങളെന്ന് ഐ.ടി@ സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍മാരടക്കമുള്ള സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുകയുണ്ടായി.

-

വുവുസേലയാണ്‌ താരം

ലോകകപ്പ്‌ മൈതാനങ്ങളിലെ ഹീറോയാരാണ്‌. ഉത്തരത്തിന്‌ ബുദ്ധിമുട്ടില്ല. ആഫ്രിക്കന്‍ വന്യതാളം ഉതിര്‍ക്കുന്ന വുവുസേല തന്നെ. പക്ഷേ ഹീറോയിപ്പോള്‍ വിവാദത്തിലാണ്‌. ലോകകപ്പ്‌ ആഘോഷങ്ങള്‍ക്കു രസം പകരാന്‍ ദക്ഷിണാഫ്രിക്കക്കാര്‍ ഉപയോഗിക്കുന്ന വുവുസേല എന്ന കുഴല്‍ വിളി കളിക്കമ്പക്കാര്‍ക്ക്‌ ശല്യമാകുന്നതായി റിപ്പോര്‍ട്ട്‌. അധികം താമസിയാതെ വുവുസേലക്ക്‌ നിരോധം വന്നേക്കുമെന്നും സൂചനയുണ്ട്‌. ലോകകപ്പ്‌ സംഘാടക സമിതിയുടെ തലവന്‍ ഡാനി ജോര്‍ദന്‍ ഇതുസംബന്ധിച്ച സൂചന തള്ളിക്കളയുന്നില്ല. എന്നാല്‍ ആഫ്രിക്കന്‍ വന്യ താളത്തിന്‌ നിരോധമേര്‍പ്പെടുത്തുന്നതിനോട്‌ ഫിഫക്ക്‌ യോജിപ്പില്ല. വുവുസേലയുടെ ഭ്രാന്തന്‍ ശബ്‌ദത്തിനെതിരെ കളിക്കാരില്‍നിന്നും കാണികളില്‍നിന്നും കളി പ്രക്ഷേപണം ചെയ്യുന്ന കമ്പനികളില്‍നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌. കളിയുടെ കമന്ററി,

-

വുവുസേല --ലോകകപ്പിലെ തേനീച്ചക്കൂട്ടം.


2010 ഫിഫ ലോകകപ്പിലെ ഗ്യാലറികളില്‍ തെനീച്ചക്കൂട്ടങ്ങുളുടെ ആര്‍പ്പുവിളി...ഏകദേശം 3 അടി 3 ഇഞ്ചു നീളവും 140 ഡെസിബെല്‍ ശബ്ദമുണ്ടാക്കാനും കഴിയുന്ന വുവുസേല എന്ന ആഫ്രിക്കന്‍ വാദ്യം ഇതിനകം തന്നെ ലോകമെങ്ങും ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.2009 ലെ കോണ്‍ഫെടരേഷന്‍ കപ്പ്‌ മുതലാണ്‌ വുവുസേല പ്രസിദ്ധമായത്...അന്നേ അതിനെക്കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ ഉണ്ടായിരുന്നു..മത്സരം നടക്കുമ്പോള്‍ കാണികള്‍ക്ക് അലോസരം ഉണ്ടാക്കുന്ന ഗ്യാലറി ശബ്ദം ഒഴിവാക്കാനുള്ള സംവിധാനം തങ്ങളുടെ ഡിജിറ്റല്‍ ടെലിവിഷനില്‍ ചെയ്യും എന്ന് പറഞ്ഞു കൊണ്ട് BBC ആണ് വുവുസേലയ്ക്കെതിരെ ഇപ്രാവശ്യം ആദ്യത്തെ വെടി പൊട്ടിച്ചത്.വിവിധ രാജ്യങ്ങളിലെ കാണികള്‍ വുവുസേലയ്ക്കെതിരെ പരാതി ഉയര്‍ത്തിക്കഴിഞ്ഞു.
-

പിജിക്ക് പാഥേയത്തിന്റെ ബാഷ്പാഞ്ജലി



പ്രശസ്ഥ ചലചിത്ര സംവിധായകന്‍ പി.ജി.വിശ്വംഭരന്‍ അന്തരിച്ച വാര്‍ത്ത നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ?.കൊച്ചി പി.വി.എസ്‌. ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഇദ്ദേഹത്തിന്റെ വേര്‍പാട്.മരിക്കുമ്പോള്‍ അദ്ദ്ദേഹത്തിന് അറുപത്തിനാല് വയസ്സായിരുന്നു. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ചികില്‍സയിലായിരുന്ന അദ്ദേഹം ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളടക്കം 63 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് ഇദ്ദേഹം.

മമ്മുട്ടിയുടെ ആദ്യത്തെ ചിത്രമായ സ്ഫോടനം ഇദ്ദേഹമാണ് സംവിധാനം ചെയ്തത്.ഒഴുക്കിനെതിരെയാണ് ആദ്യ ചിത്രം. പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ചയാണ് അവസാനചിത്രം.

-പാഥേയം ഡോട്ട് കോം
>>കൂടുതല്‍ ഇവിടെ

എന്റെ ആദ്യഗാനം!

തുവരെ മാധുരിയുടെ (transliteration software)കൂട്ടിൽ അടയ്ക്കപ്പെട്ടിരുന്ന എന്റെ പാട്ടുകൾ ആദ്യമായി പുറത്തുചാടിയത് ഗാനത്തോടെയായിരുന്നു. ഒരിക്കലും സഫലമാകില്ലെന്ന് കരുതിയിരുന്ന ഒരു സ്വപ്നം കണ്മുന്നിൽ അരങ്ങേറുന്ന നിർവൃതിയിലായിരുന്നു ഞാൻ. എഴുതിക്കൂട്ടിയിരുന്ന കവിതകളും ഗാനങ്ങളും വായിച്ച് തൃപ്തിപ്പെടാൻ മാത്രമേ അതുവരെ കഴിഞ്ഞിരുന്നുള്ളൂ. ഖത്തറിലെ പ്രവാസകാലത്തിനിടയ്ക്ക് നാട്ടിൽ സൂക്ഷിച്ചിരുന്ന പഴയ കവിതകളുടേയും ഗാനങ്ങളുടേയും മുഴുവൻ കയ്യെഴുത്തു പ്രതികളും ഒരു വാക്കുപോലും അവശേഷിപ്പിക്കാതെ ചിതലുകൾ തിന്ന് വിശപ്പടക്കിയത് ഓർക്കുമ്പോൾ ഇന്നും നഷ്ടബോധം കൊണ്ട് കണ്ണിലിരുട്ടു കയറാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്ത ധാരാളം കുറിപ്പുകൾ; യാത്രകളിൽ, ഊണിൽ, കുളിക്കിടയിൽ കളിക്കിടയിൽ എന്തിന്, ഉറക്കത്തിനിടയിൽ പോലും ചാടിയെഴുന്നേറ്റ് പണ്ട് കുറിച്ചിട്ടിരുന്നതായ വരികൾ - എല്ലാം നഷ്ടമായി!! പക്ഷേ, അതിലൊക്കെ ഉപരിയായി എന്നെ വേദനിപ്പിക്കുന്നത് അക്കൂട്ടത്തിൽ അച്ചടി നിലച്ച പല ഗ്രന്ഥങ്ങളുടേയും എന്തൊക്കെയോ കുറിച്ചിട്ടിരുന്ന പുരാതനമായ ഓലക്കെട്ടുകളുടേയും നഷ്ടമായിരുന്നു. സംസ്കൃത, മലയാള, തമിഴ് ഭാഷകളിലുള്ള, കാലപ്പഴക്കത്താൽ താളുകൾ ചുവന്ന നിരവധി പുസ്തകങ്ങൾ-പുറംചട്ടയുള്ളതും ഇല്ലാത്തതുമായി, മറ്റെവിടെ നിന്നോ പകർത്തിയെഴുതപ്പെട്ട നീലിച്ച മഷി പടർന്നു തുടങ്ങിയ കയ്യെഴുത്ത് പ്രതികൾ, ആയുർവ്വേദത്തിലെ അമൂല്യങ്ങളായ അറിവുകൾ, നുറുങ്ങുകൾ, താർക്കിക-ജ്യോതിഷ ഗ്രന്ഥങ്ങൾ, മലയാള-സംസ്കൃതശ്ലോകസമാഹാരങ്ങൾ, പഴയ മാസികകൾ, ധാരാളം ആംഗലേയ ആഖ്യായികകൾ-കാവ്യസമാഹാരങ്ങൾ എന്നുവേണ്ട കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന തുച്ഛമായ നോട്ടുകൾ കൂട്ടിവച്ച് പ്രീ-പബ് തവണവ്യവസ്തയിൽ ഞാൻ മോഹിച്ച് വാങ്ങിച്ച ഷെർലക് ഹോംസ്
-ചെറിയനാടൻ
>>കൂടുതല്‍ ഇവിടെ

താരാരാധനയുടെ കാലം!">താരാരാധനയുടെ കാലം!



താരാരാധനയും വീരാരാധനയും ചിന്താശൂന്യരുടെ സംസ്കാരമയാണ്‌ നാം കേരളീയര്‍ മുമ്പൊക്കെ വിലയിരുത്തിയത്.കോടമ്പാക്കം നായകന്മാരുടെ കട്ടൌട്ടുയര്‍ത്തുകയും ഒടുവില്‍ യാഥാര്‍ത്ഥ്യലോകത്തും സ്വന്തം നേതാക്കളായി അവരെ വാഴിക്കുകയും ചെയ്ത തമിഴ്മക്കളെ നാം പരിഹസിച്ചു.പുരട്ചി തലൈവിക്കു വേണ്ടി അവര്‍ വഴിപാടു നേര്ന്നപ്പോഴും കുശ്ബുവിന്റെ പേരില്‍ ക്ഷേത്രം പണികഴിപ്പിച്ചപ്പോഴും നാം മൂക്കത്ത് വിരല്‍ വെച്ച് കൌതുകം കൂറി! ദിവസവും പ്രഭാതത്തില്‍ നാല് പത്രം വായിക്കുകയും തൊണ്ണൂറു ശതമാനം സാക്ഷരത നേടുകയും ചെയ്ത മിടുക്കില്‍ നമ്മുടെ യുക്തി ബോധത്തെ ഓര്‍ത്തു നാം അഭിമാനം കൊണ്ടു.പോകെ പോകെ,കാര്യം ഇതാ തലകുത്തനെ മറിഞ്ഞിരിക്കുന്നു..
-Noushad Vadakkel

>>കൂടുതല്‍ ഇവിടെ

വീണ്ടും ഇതിഹാസ വായന

"മഴപെയ്യുന്നു മഴമാത്രമേയുള്ളു
കാലവര്‍ഷത്തിന്റെ വെളുത്തമഴ
മഴ ഉറങ്ങി, മഴ ചെറുതായി, രവി
ചാഞ്ഞുകിടന്നു, അയാള്‍ ചിരിച്ചു
അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം
ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി
രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു
മുകളില്‍ വെളുത്ത കാലവര്‍ഷം
പെരുവിരലോളം ചുരുങ്ങി
ബസ് വരുവാനായി രവി കാത്തുകിടന്നു...."

വായിച്ചാലും വായിച്ചാലും മതിവരാത്ത ഇതിഹാസത്തിന്റെ പുതുമ മാറാതെ വീണ്ടും വീണ്ടുമുള്ള വായനകള്‍, ഓരോ വായനയിലും അനാവൃതമാകുന്ന പുതിയ പുതിയ താളുകള്‍, കഥകള്‍...
-

നിരാശനായൊരു മനുഷ്യന്‍ (?)

അയാള്‍ വീണ്ടും വീണ്ടും ചിത്രത്തിലേയ്ക്കു നോക്കിക്കൊണ്ടിരുന്നു.അയാളുടെ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരി ഒരു വലിയ ചിരിയായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല.അല്‍പ്പസമയത്തിനുശേഷം ചിരിയടക്കിക്കൊണ്ടയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു.ബസ്സിലുള്ള യാത്രക്കാരില്‍ മിയ്ക്കപേരും തന്നെ തന്നെ ശ്രദ്ധിക്കുന്നു.ഇവര്‍ക്കാര്‍ക്കും വേറൊരു ജോലിയുമില്ലേ. തന്റെയടുത്തിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ അത്ഭുതത്തോടെ തന്നെ നോക്കുന്നത് കണ്ട ഭാവം നടിയ്ക്കാതെ അയാള്‍ വീണ്ടും ചിന്തയില്‍ മുഴുകി.

മറ്റുള്ളവരുടെ വേദന എന്തുകൊണ്ടാണ് തനിയ്ക്കു സന്തോഷം പകര്‍ന്നു തരുന്നതെന്ന്‍ അയാള്‍ക്ക് ഒട്ടും നിശ്ചയമുണ്ടായിരുന്നില്ല.എത്ര വലിയ ഭയാനകമായ രംഗം കണ്ടാലും തനിയ്ക്ക് അത് ആസ്വദിക്കുവാനാണ് തോന്നാറുള്ളത്.തന്റെ കയ്യിലിരിക്കുന്ന മാഗസിനിലെ ചിത്രങ്ങള്‍ കണ്ടാല്‍ മറ്റാരെങ്കിലുമാണെങ്കില്‍ ഭയന്നു വിറച്ചേനെ. വാഹനാപകടത്തില്‍ ചതഞ്ഞരഞ്ഞ പത്തുപന്ത്രണ്ട് പേരുടെ ശവശരീരങ്ങളുടെ മനോഹരമായ കളര്‍ ചിത്രങ്ങളടങ്ങിയ ലേഖനം താന്‍ എത്രയാവര്‍ത്തി വായിച്ചുവെന്ന്‍ തനിയ്ക്കു തന്നെയറിയില്ല.
-ശ്രീക്കുട്ടന്‍.
>>കൂടുതല്‍ ഇവിടെ

ഇപ്പോള്‍ നിലവിലില്ല എന്നു നടിക്കുന്ന മുറികള്‍, നഗരങ്ങള്‍



നരച്ച നഗരങ്ങളില്‍ റോഡു മുറിച്ചുകടക്കാന്‍ മണിക്കൂറുകളോളം നിന്ന്, അടിപ്പാത വരെ നടന്നെത്താനുള്ള മടികൊണ്ട് ഏതെങ്കിലും കടത്തിണ്ണയില്‍ മറ്റൊരു സിഗരറ്റിനു പിന്നില്‍ ഇരുന്നു പോകുമ്പോള്‍ പാട്ടില്‍ നിന്ന് പാട്ടിലേക്കുള്ള പെടാപ്പാടുകള്‍ നേര്‍ത്തുനേര്‍ത്ത് വിദൂരതയില്‍ നിന്നുള്ള ശബ്ദങ്ങള്‍ മാത്രമായി ചുരുങ്ങാറുണ്ടായിരുന്നു, ഇടയ്ക്കിടെ.




എരിഞ്ഞു തീര്‍ന്ന സിഗരറ്റ് താഴേയ്ക്കിട്ട് തലയുയര്‍ത്തി നോക്കുമ്പോള്‍ ആരോ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്തതുപോലെ തെരുവ്. വേഗത്തില്‍, അതിവേഗത്തില്‍. അരണ്ട വെളിച്ചത്തില്‍ ചുവന്നു കറുത്ത ഓറഞ്ച് കാറുകള്‍ പാഞ്ഞുപോകുന്നതിന്റെ പിന്നിലേക്ക് ചെറുതായി ചെറുതായി വലുതായി വലുതായി വരും തിരക്ക്. Oh Lord, won't you buy me a Mercedes Benz ? എന്ന് ജാനിസ് ജോപ്ലിന്‍ പാടുന്നത് അപ്പോള്‍ കാതോര്‍ത്താല്‍ കേള്‍ക്കാം.
-Latheesh Mohan
>>കൂടുതല്‍ ഇവിടെ

സരസ്വതീ നദി

സരസ്വതി
എന്നൊരു നദിയുണ്ടായിരുന്നത്രേ
സീതാദേവി
ഭൂമിപിളര്‍ന്നു പോയതുപോലെ
അവളും മണ്ണിന്നടിയില്‍
അപ്രത്യക്ഷമായി.
അറിവില്ല ഏതൊരു രാമന്‍
അഗ്നിപരീക്ഷകളില്‍ അവളെ കെടുത്തിയെന്നും
ഏതൊരു രാവണന്‍ അപഹരിച്ചെന്നും.
അറിയാം ഒരു നദി
ജലകണങ്ങളുടെ പ്രവാഹം മാത്റമല്ലെന്ന്.
ഊര്‍വ്വര സമ്പന്നമാം തീരങ്ങളാല്‍
അലംകൃതം കൂടിയത്റേ...
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP