FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ഫെറ്റ് :ഒരു അനുഭവസാക്ഷ്യം

Sunday

ഫെറ്റ് :ഒരു അനുഭവസാക്ഷ്യം

http://upload.wikimedia.org/wikipedia/commons/thumb/9/99/Phet1kmvscs.jpg/466px-Phet1kmvscs.jpg
ആര്‍ത്തലച്ചു വരുന്ന ഫെറ്റ് കൊടുംകാറ്റിന്റെ മുന്നില്‍ പതറി പോയ ഒമാന്‍ ജന സമൂഹം,ഭയത്തിന്റെ ദിനരാത്രങ്ങള്‍ ,വജ്രം എന്നര്‍ത്ഥമുള്ള phet എന്ന കൊടുംകാറ്റിനു വജ്രത്തേക്കാള്‍ ശക്തിയുണ്ടായിരുന്നു എന്ന് ബ്ലോഗ്ഗറായ അഭി തന്റെ ബ്ലോഗിലൂടെ സമ്മതിക്കുന്നു,തന്റെ പ്രോയ സുഹൃത്തിനെ കുറിച്ച് വിവരമൊന്നും ഇല്ലാതെ ഇരുന്ന ഭീകരമായ മണിക്കൂറുകള്‍ ,ഒട്ടനവധി ആശങ്കകളും ഭയഭീതികളും അഭി തന്റെ ബ്ലോഗിലൂടെ പങ്കു വെക്കുന്നു ....
ഫെറ്റ് ദുരന്തം കണ്മുമ്പില്‍ ...

04/06/2010-PHET DAY...ഒമാനിന്റെ ദുരന്ത കലണ്ടറില്‍ കുറിക്കാന്‍ ഒരു ദിവസം കൂടി...06 /06 /2007 ല്‍ ഗോനു വരുത്തിവെച്ച നാശത്തില്‍ നിന്നും കര കയറുന്നതിനു മുമ്പേ ഇത്രയും വലിയൊരു ദുരന്തം കൂടി ആരും പ്രതീക്ഷിച്ചിരുന്നില്ല....
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തുടക്കം..ഓഫിസിലിരിക്കുമ്പോള്‍ ‌ CEO യുടെ സിര്കുലര്‍ കിട്ടി .."ഒമാനില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ട്, കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ പെട്ടുന്നു ചെയ്യുക ".. നിര്‍ദേശം അനുസരിച്ച് ചെയ്യണ്ടാതെല്ലാം ചെയ്തു...റൂമിലേക്ക്‌ തിരിച്ചു പോവുന്ന വഴിയില്‍ ഭയങ്കര ട്രാഫിക്‌ ബ്ലോക്ക്‌...ഗോനുവിന്റെ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവാം എല്ലാവരും പെട്ടെന്ന്‍ വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു.....അപ്പോഴേ മഴ ചാറുന്നുണ്ടായിരുന്നു..ചെറിയ കാറ്റും..റൂമിലെത്തി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു...കാറ്റിന്റെ പേര് കിട്ടി. PHET... വജ്രം എന്നര്‍ത്ഥം ..ലൈല എന്ന കാറ്റിനു ശേഷം വരാന്‍ പോകുന്നത് ഫെറ്റ് ആണെന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയപ്പോള്‍ ഇത്രയും വിചാരിച്ചിരുന്നില്ല..

ബ്ലോഗിങ്-ഒരു പഠനം


ബ്ലോഗിങിനെ കുറിച് സിസ്മോസിണ്റ്റെ പഠനം പുറത്തുവന്നു.

ബ്ളോഗര്‍മാരിലെ പകുതിയിലേറെ ഇരുപതിയോന്നിന്റെയും മുപ്പതിന്റെയും ഇടയില്‍ പ്രായമുള്ളവരാണത്രേ .നൂറു മില്ലിയണ്‍ ബ്ളോഗ്‌ കേന്ദ്രീകരിച്ച്‌ നടത്തിയിട്ടാണ്‌ ഈ കണ്ടെത്തല്‍.

പ്രായമേറിയവരേക്കാള്‍ ബ്ളൊഗിങ്ങില്‍ താല്‍ പര്യം പ്രായം കുറഞ്ഞവര്‍ക്കാണ്‌ എന്നാണ്‌ വെളിപ്പെടുന്നത്‌.ആകെ ബ്ലോഗര്‍മാരില്‍ 53.3 ശതമാനം പേര്‍ 21-35 പ്രായപരിധിയില്‍ പെട്ടവരാണെന്ന് പഠനം പറയുന്നു. 20 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളവര്‍ക്കാണ് രണ്ടാംസ്ഥാനം-20.2 ശതമാനം. 36-50 പ്രായപരിധിയില്‍ പെട്ട ബ്ലോഗര്‍മാര്‍ 19.4 ശതമാനവും, 51 അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ പ്രായമുള്ളവര്‍ 7.1 ശതമാനവുമാണെന്ന് പഠനം പറയുന്നു.

വെറെ ഒര്‌ കാര്യം കൂടി വെളിവായി, ബ്ളോഗിങ്ങിലെ ആണ്‍-പെണ്‍ അന്‍പാതം ഏതാണ്ട് തുല്യമാണ്‌. സ്ത്രീബ്ലോഗര്‍മാരാണ് അല്‍പ്പം കൂടുതല്‍-50.9 ശതമാനം, എതിര്‍ഗ്രൂപ്പ് 49.1 ശതമാനവും.

( ഈഒരു കാര്യത്തിലെങ്കിലുംസ്ത്രീ പുരുഷനൊപ്പം തുല്യ പ്രാധ്യാന്യം നേടിയെടുത്തല്ലോ എന്നാശ്വസിക്കാം)

-deepupradeep

>>കൂടുതല്‍ ഇവിടെ

മെസ്സിയുടെ കളി കക്കായോടു വേണ്ട!

തകര്‍ക്കാനാവില്ല ഈ സാംബാ താളത്തിനെ നശിപ്പിക്കാനാവില്ല ഈ മഞ്ഞപ്പടയെ തോല്‍പ്പിക്കാനാവില്ല ഈ പടനായകന്മാരെ .

-
>>കൂടുതല്‍ ഇവിടെ


ഒരു ലോകകപ്പ് കവിത


http://www.boolokamonline.com/wp-content/uploads/2010/06/world-cup-2010-logo.gif
നാലാണ്ട് തികയുമ്പോള്‍ വെക്കേഷനു
വരുന്ന ലോകകപ്പേ
ഇത്തവണ നീയെന്തെല്ലാം കാഴ്ച കണ്ടു
വേലയും വിളക്കും കണ്ടൂ,
കളിക്കിടയില്‍ കറന്റ് കൊന്നാല്‍
ഇല്‍ക്ട്രിസിറ്റിക്കാരെ തല്ലുന്ന കാര്യം
നട്ടാരു ചര്‍ച്ചിക്കുന്നതും കണ്ടുവോ?
നീയന്നാ മറഡോണയുടെ ഉമ്മ കൊണ്ട്
രോമാഞ്ചിച്ച പോലെ
ഇത്തവണ മെസ്സീടെ ഉമ്മ കിട്ടാന്‍
കഴുത്തു നീട്ടുമോ
നാലു വര്‍ഷം നീ പൊതിഞ്ഞു വെച്ച
ഇറ്റാലിയന്‍ ചുംബങ്ങള്‍
പ്ണ്ട് ബാര്‍ത്തെസിന്റെ മൊട്ടത്തലയില്‍
ലോറന്റ് ബ്ലാങ്ക് ഉമ്മവെച്ച പോലെയും
ജര്‍മനിയില്‍ സിഡാനെ നിര്‍ഭാഗ്യദേവത
തിരഞ്ഞുപിടിച്ച് ചുംബിച്ച പോലെയും
ബെക്കാമിനെപ്പോലെ വളയ്ക്കാന്‍
ആളില്ലാത്ത ഗോള്‍പോസ്റ്റ് പോലെയും ഓര്‍ക്കുന്നു
സൗത്ത് ആഫ്രിക്കയില്‍
റൊണാള്‍ദിനോയുടെ
-ആചാര്യന്‍
>>കൂടുതല്‍ ഇവിടെ

'ഹെഡ്‌ലിയെ ചോദ്യം ചെയ്യല്‍'. (ആന മയിലൊട്ടകം)

ചെങ്ങായീന്‍റെ ഒരു പോട്ടോയെങ്കിലും തായോ ഒബാമ സായിപ്പേ.'ജോധ്യം' ചെയ്ത് ഞങ്ങളിന്ത്യക്കാരൊന്ന് വിഷമം തീര്‍ക്കട്ടെ.നമ്മളു കാല്‍ക്കല്‍ വീണു മുറവിളി കൂട്ടാന്‍ തുടങ്ങീട്ട് കാലം കൊറച്ചായിരിക്കുന്നു.ആണവകരാറില്‍ ഒപ്പിട്ടില്ലേ.ഇറാനെതിരെ രക്ഷാസമിതിയില്‍ വോട്ട് ചെയ്തില്ലേ.പണ്ടത്തെ പോലല്ല.ഇങ്ങളെ ഗേള്‍ ഫ്രണ്ട് ഇസ്രായേലിനെ ഞങ്ങക്കിപ്പോ പെരുത്തിഷ്ടാണ്.പോരത്തേന് ഇടക്കിടക്ക് സുയിപ്പിക്കണുണ്ട്.എണ്ണയിട്ട് കാല് ഞെക്കിത്തരണ്‌ണ്ട്.ഇങ്ങനൊക്കെ ചെയ്തിട്ടും.ഒന്നു മൈന്‍ഡ് ചെയ്യ.ഒരനുകൂല പ്രതികരണം. ആഹ! ഒന്നുല്ല :(
-

അമേരിക്ക.. അമേരിക്ക..

അമേരിക്ക.. അമേരിക്ക..
ഈ ഒരു ചിന്തയില്‍ നിന്നാണ് കേരള ജനത മുഴുവന്‍ 'മൃതുവായ കുടവയറും'
( സോഫ്റ്റ്‌ വയര്‍ ) പേറി നാടാകെ പരക്കം പാഞ്ഞതും എങ്ങനെങ്കിലും കള്ള ടിക്കെറ്റ് എടുത്ത് സിലിക്കന്‍ വാലിയില്‍ എത്തിയിരുന്നതും, ഈ അടുത്തകാലം വരെ. എന്നാല്‍ മാന്ദ്യം മന്തുപോലെ പടര്‍ന്നു പിടിച്ചതോടെ സിലിക്കന്‍ വാലി കാടുപിടിക്കുകയും മലയാളികള്‍ പെട്ടികടകള്‍ തുടങ്ങുകയും അമേരിക്കകാര്‍ പിച്ചയെടുപ്പ് തുടങ്ങുകയും, ഏറക്കാടന്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നത് ഒരു 'തുണി ഉടുക്കാത്ത സത്യം' ആണ്.
-

വായിച്ചാല്‍ രക്ഷപ്പെടാം


പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അമേരിക്കയില്‍ കൊലപാതകികളെ തൂക്കിക്കൊല്ലല്‍ പതിവായിരുന്നു. എന്നാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ടായിരുന്നു. വായിക്കാന്‍ അറിയാമെന്ന് തെളിയിച്ചാല്‍ മതി. കാരണം അക്കാലത്ത് അമേരിക്കയില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ ചുരുക്കമായിരുന്നു.
-

റേഡിയോ ലൈസന്‍സ് :: ചിത്രം

നമ്മുടെ നാട്ടിലും റേഡിയോയിക്കും ടിവിക്കും ഒക്കെ ലൈസന്‍സ് വേണമായിരുന്നു പണ്ട് ... ഇന്നിപ്പോള്‍ തിരഞ്ഞപ്പോള്‍ അപ്പായുടെ റേഡിയോ ലൈസന്‍സ് കൈയ്യില്‍ കിട്ടി.... ഈ ലൈസന്‍സ് കാണാത്തവര്‍ക്കായി ഇത് ഇവിടെ

- ആത്മാര്‍ഥത എന്ന ഒരു കാര്യം ഇപ്പോള്‍ കണ്ടെത്താന്‍, തിരിച്ചറിയാന്‍ വളരെ പ്രയാസം ആണ്‌. പലരും ആത്മാര്‍ഥത നടികാറുണ്ട്... പെണ്‍കുട്ടികളോട്, സ്ത്രികളോട് കാണിക്കുന്ന സ്നേഹം കണ്ടാല്‍ എന്തൊരു ആത്മാര്‍ഥത എന്ന് തോന്നിച്ചു പോകും... എന്നാല്‍ ഇവരുടെ മറ്റുള്ളപോഴത്തെ രീതികള്‍, ചിന്തകള്‍, പ്രകടനങ്ങള്‍.... ഒന്ന് കാണേണ്ടി ഇരിക്കുന്നു... ആത്മാര്‍ഥത എപ്പോഴും സഹനം ഏറ്റെടുക്കുന്നതാണ് അല്ലാതെ സഹനം ഇല്ലാത്ത ആത്മാര്‍ഥത നടനം ആണ്‌. പലര്‍ക്കും കുടെയുള്ളവരെ ഇഷ്ട്ടം അല്ല അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്ന് പറയുന്നവരാ... എന്നാല്‍ അത് നല്ലതിന് വേണ്ടിയാ, എന്‍റെ നന്മയ്കായിട്ടാണ് എന്ന് പലരും ചിന്തിക്കുനില്ല, പകരം വേദന ഇല്ലാത്ത, സുഖിപ്പിക്കുന്ന ആളുകളിലേക്ക് നാം പോകുന്നു.. അവരെ കണ്ടെത്താന്‍ ആക്കം കുട്ടുന്നു. ഓര്‍ക്കുക താത്കാലിക സുഖം വലിയ ആപത്തിലേക്ക് നയിക്കും... അറിവുള്ളവര്‍.. ആത്മാര്‍ഥത ഉള്ളവര്‍ പറയുന്നത് കേള്‍ക്കുക... ചിലപ്പോള്‍ വേദന ഉണ്ടായേക്കാം.. അത് സഹിച്ചാല്‍ ഭാവി നല്ല സുരക്ഷിതത്തില്‍ ആയിത്തീരും... അല്ലാതെ വേദനയില്ലാതെ, കഷ്ട്ടപാടില്ലാതെ..
-DOMINIC KURIAN
>>കൂടുതല്‍ ഇവിടെ

ദി മില്‍ക്കി പൊളിറ്റിക്സ്..

ഇടത്തേടത്തു വീട്ടിലെ കുട്ടി

അമ്മ എന്നും എനിക്ക് കാച്ചിയ പാല്‍ തരും. അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും. കാച്ചിയ പാലു കുടിച്ച് ഞാന്‍ അച്ഛനെപ്പോലെ വലിയൊരാളാകണമെന്നാണ് അമ്മയുടെ ആഗ്രഹം.”

കേട്ടേക്കാവുന്ന കമന്റ്സ്

ചെക്കന്റെ ഒരു ദുര്‍മോഹമേ..അവനു വലിയ ആളാകണമെന്ന്..ബൂര്‍ഷ്വാ- പാർലമെന്ററി വ്യാമോഹം..അല്ലാതെന്താ? ”

പാലേ കുടിക്കൂ കുട്ടിസഹാക്കള്‍..കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് പ്രവര്‍ത്തനം നടത്തിയിരുന്ന കാലമൊക്കെ ലവന്മാര്‍ മറന്നു.”
-

ജസ്റ്റ് ഫ്രണ്ട്സ്???

ഹംസം നളനാവുകയോ??? ഞാന്‍ ആ കുട്ടിയോട് രമേശന്റെ കാര്യം തന്നെ അല്ലേ സംസാരിച്ചത്, പിന്നെ ഇതെങ്ങനെ സംഭവിച്ചു?...ഇനി ഇപ്പൊ ഗീതുവും രമേശനും കൂടി എന്നെ കുരങ്ങ് കളിപ്പിക്കുകയാണോ?? എങ്കില്‍ രണ്ടിന്റെയും കൊലപാതകം, ശവമടക്ക്, അടിയന്ദരം, കഞ്ഞി വീഴ്ത്, ആണ്ടുബലി ഇതെല്ലാം കൂടി ഞാന്‍ ഒറ്റ ദിവസം കൊണ്ട് നടത്തും...പക്ഷെ അവന്റെ ആ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ അവന്‍ കള്ളം പറഞ്ഞതല്ല എന്ന് എനിക്ക് തോന്നി...എത്ര ആലോചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല....ഇതൊക്കെ ചിന്തിക്കുന്നതിനിടയില്‍ എന്റെ കണ്ണുകള്‍ ബസ്സ്‌ സ്റ്റോപ്പ്‌ മുഴുവന്‍ സ്കാന്‍ ചെയ്യുകയായിരിന്നു...അവിടെ എങ്ങും നന്ദയെ കാണുന്നില്ല..രമേശനോട് ചോദിക്കാനും വയ്യാത്ത അവസ്ഥ...എന്തായാലും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയേ പറ്റു...പക്ഷെ അതിനു നന്ദയെ കാണണം...
-
കിച്ചന്‍
>>കൂടുതല്‍ ഇവിടെ

ആന്‍റിനാ പരീതുമാര്‍ നവലോകത്തില്‍

ഇന്‍ നൈന്‍റീന്‍ എയ്റ്റീസ്. പൂജപ്പുര രവിയുടെ കണ്ണുകള്‍ പോലെ വിജ്രം‌ഭിച്ച് നിന്നിരുന്ന ടെലിവിഷന്‍ പിക്‌ച്ചര്‍ ട്യൂബുകളില്‍ 'ഗ്രെയ്‌ന്‍സ്' എന്ന ഈച്ചക്കൂട്ടം സുലഭമായി പറന്ന് കളിച്ചിരുന്ന കാലം. ദൂരദര്‍ശനില്‍ തേജേശ്വര്‍ സിങ് വായിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുകയും ഗീതഞ്ജലി അയ്യരും റിനി സൈമണും വായിക്കുന്ന വാര്‍ത്തകള്‍ കാണുകയും ചെയ്തിരുന്ന കാലം. അനന്തപുരിയില്‍‌നിന്നും കുന്നുകളും മലകളും താണ്ടി മൃതപ്രായരായെത്തി മേഘങ്ങള്‍ക്കും മരങ്ങള്‍ക്കുമിടയില്‍ ഒളിച്ചുകളിച്ചിരുന്ന സിഗ്നലുകളെ ആകാശത്തോളം ഉയരമുള്ള 'കമ്പി ആന്‍റിന' എന്ന വലവിരിച്ചു പിടിച്ച് ബൂസ്റ്റ് കൊടുത്ത് വളര്‍ത്തി വലുതാക്കി 'ബുനിയാദും' 'ചുനൗത്തിയും' തൊണ്ടതൊടാതെ വിഴുങ്ങിയിരുന്ന കാലം. പിക്‌ച്ചര്‍ ട്യൂബിനെ വെല്ലുന്ന പ്രൊജക്ഷനുമായി കണ്ണു തള്ളിയിരുന്ന് സല്‍മാ സുല്‍ത്താനെയും നീതി രവീന്ദ്രനെയും ആവാഹിച്ചിരുന്ന പ്രേക്ഷകന്‍റെ സ്വപ്നാരാമത്തിലേക്ക് അപ്രതീക്ഷിതമായി തേനീച്ചകളെ ഇളക്കിവിടുന്ന ഔചിത്യമില്ലാത്ത കോമാളിയായിരുന്നു ആന്‍റിന എന്ന വില്ലന്‍.
-
http://www.desertusa.com/magnov97/dunes/pics/buttercup2_162.jpg
ആണ്ടിമണ്ണുണ്ണി

എന്നുവച്ചാല്‍ അഞ്ചുപൈസക്ക് വിവരമില്ലാത്തയാള്‍. അനിയന്‍ വല്ല മണ്ടത്തരവും കാണിക്കുമ്പോള്‍ “അഞ്ചീസക്ക് വിവരല്ല്യാത്ത ആണ്ടിമണ്ണുണ്ണി” എന്ന് പുനരുക്തിയോടെ പറയാന്‍ ഉപയോഗിക്കും.

ആദ്യം തന്നെ പറഞ്ഞേക്കാം, ഈ പോസ്റ്റും പോസ്റ്റിന്റെ തലക്കെട്ടും ആണ്ടിയെയോ മണ്ണിനെയോ മണ്ണുണ്ണികളെയോ എന്നെയോ എന്റെ അനിയനെയോ യാതൊരുവിധത്തിലും അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ആര്‍ക്കെങ്കിലും കേസാക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിനുമുമ്പ് ഒരു കുറിപ്പിട്ടാല്‍ ഞാന്‍ തന്നെ പേര് മാറ്റിക്കൊള്ളാം.

-റസിമാന്‍ ടി വി

>>കൂടുതല്‍ ഇവിടെയഥാര്‍ഥ ദത്തെടുക്കലിനെക്കുറിച്ച 'ബ്ളൈന്‍ഡ് സൈഡ്'

ഇപ്പോള്‍ 24കാരനായ മൈക്കിള്‍ ഓഹര്‍ എന്ന കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ റഗ്‌ബി താരത്തെക്കുറിച്ചും (യഥാര്‍ഥം), അവനെ ദത്തെടുത്ത വെള്ളക്കാരി (സാന്ദ്ര ബുള്ളക്ക്) യുടെയും അവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള 'ഫീല്‍ ഗുഡ് സിനിമ'യാണ് സാന്ദ്രക്ക് മികച്ച നടി ഓസ്‌കര്‍ കൊടുത്ത ' ബ്ളൈന്‍ഡ് സൈഡ്'. മൈക്കിളിനെക്കുറിച്ച് (അമേരിക്കന്‍ ഫുട്‌ബോളിനെക്കുറിച്ചും) മൈക്കിള്‍ ലൂയീസ് എഴുതിയ പുസ്തകം ചിത്രത്തിന് ആധാരമാണ്.
-സുനില്‍ കെ. ചെറിയാന്‍
>>കൂടുതല്‍ ഇവിടെ

പ്രണയിക്കുന്നതിനാല്‍..


മേല്‍ക്കൂരയില്ലാത്ത വീട്ടില്‍
ഞങ്ങള്‍ ഉറങ്ങും.

നിങ്ങള്‍ നെയ്തു തന്ന
വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു,
നാല് ചുമരുകള്‍ക്കുള്ളില്‍
പുണര്‍ന്നുറങ്ങും.

ഒഴുകുന്ന
മേഘമേല്‍ക്കൂരയ്ക്ക്
ഇടയിലൂടെ
വെയിലും മഴയും നിലാവും
ഞങ്ങളെ തേടും.
-Sujeesh N M
>>കൂടുതല്‍ ഇവിടെ


ഇളക്കം

ചില നേരങ്ങളില്‍ ഇങ്ങനെയാണ് .
പൊട്ടിച്ചിരികള്‍ക്കും കരകള്‍ക്കും
ഇടയിലെ ഇടവേളകളില്‍ ,‍
ആ( മാ )ശയത്തിന്റെ
ഇടത്തേ വശത്ത്‌ കൂടി
ഒരു മിന്നല്‍ പിണര്‍ ഉയരും .
വെള്ളിടി വെട്ടും .
ആഴക്കടലില്‍ തിരകളും പേമാരികളും ഉയരും .
എവിടെങ്കിലും ഒന്ന് വേഗം
പോകണമെന്നും , ഇരിക്കണമെന്നും ,
ആള്‍ക്കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടാല്‍
മതിയെന്ന് തോന്നും .
-

പനിക്കുമോര്‍മ്മകള്‍


പനി വന്നപ്പോള്‍ അമ്മയെ ആണ് ഓര്‍ത്തത്. പക്ഷേ അമ്മ സംസാരിക്കുമ്പോള്‍ എനിക്ക് സങ്കടം വന്നു. ഒന്നോ രണ്ടോ വാക്ക് പറഞ്ഞു ഞാന്‍ പെട്ടെന്ന് ഫോണ്‍ വെച്ചു. അമ്മ അടുത്തില്ലല്ലോ എന്ന സങ്കടം. പനി വരുമ്പോള്‍ അമ്മയുടെ അടുത്താവുന്നതാണ് ഇഷ്ടം. കഞ്ഞി എനിക്ക് ഒരുപാട് ഇഷ്ടമാണെങ്കിലും പനി വന്നാല്‍ ഞാന്‍ കഞ്ഞി കുടിക്കില്ല. നാവിലെ കയ്‌പ് രസം കഞ്ഞിയില്‍ പടരുന്നത്‌ കൊണ്ടായിരിക്കാം. എന്‍റെ വീട്ടില്‍ ഒരു കഞ്ഞി വിരോധി മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതു എന്‍റെ അനുജത്തി ഷേര്‍ളി ആണ്. ചെറുപ്പത്തില്‍ കഞ്ഞി കണ്ടാല്‍ അവള്‍ കരയുമായിരുന്നു. എനിക്ക് കഞ്ഞിയും നല്ല മുളകിട്ട മീന്‍ കറിയും കഴിക്കുന്നത് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. അല്ലെങ്കില്‍ എന്തെങ്കിലും പുഴുക്ക്.
-

ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍

ജൂണ്‍ 5 പരിസ്ഥിതി ദിനം.ഓരോന്നിനും ഓരോ ദിവസം കൊടുക്കുന്ന കൂട്ടത്തില്‍ പരിസ്ഥിതിക്കുമിരിക്കട്ടെ ഒരെണ്ണം.അതു മതിയോ നമുക്ക്‌? ജീവന്‍ നിലനില്‍ക്കണമെങ്കില്‍ വായു,ജലം,ആഹാരം ഇവ കൂടിയേ തീരൂ എന്ന് എല്ലാര്‍ക്കുമറിയാം.പക്ഷേ ഇതൊക്കെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും ആവശ്യവുമാണെന്ന് മിക്കവര്‍ക്കും ബോധമില്ല.
ഓരോരുത്തരും വായുവും ജലവും പരിസരവും
എങ്ങനെയൊക്കെ മലിനമാക്കാം എന്നതില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.വ്യവസായശാലകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഭൂമിയെ കൊന്നുകൊണ്ടിരിക്കുന്നു.ഇതിന്റെയൊക്കെ ഫലം തലമുറ തന്നെ അനുഭവിക്കുകയാണ്.അടുത്ത തലമുറയെക്കുറിച്ച് ചിന്തിക്കുകയേ വണ്ട.
-ശാന്ത കാവുമ്പായി
>>കൂടുതല്‍ ഇവിടെ

ഒരു പരിസ്ഥിതി ദിനചിന്ത

ഇന്ന് ജൂണ്‍ 5 - ലോക പരിസ്ഥിതി ദിനം.സ്കൂളുകളില്‍എന്റെ മരംപദ്ധതിയിലൂടെ എല്ലാവര്‍ക്കും ഒരു മരം കിട്ടുന്ന ദിനം.2007 -ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പ്ദ്ധതി കുട്ടികളില്‍ പരിസ്ഥിതി ബോധം എത്രത്തോളം വളര്‍ത്തി എന്ന് നാം ഒരു പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

എന്റെ മരംപദ്ധതി വളരെ നല്ല ഒരു പരിപാടി ആയിരുന്നു.സര്‍ക്കാര്‍ അതിനെ മാര്‍ക്കുമായി കൂട്ടിക്കുഴച്ച് അതിന്റെ മഹത്വം ഇല്ലാതാക്കി. ശ്വന്തം വീട്ടില്‍ ഒരു മരം നട്ടുപിടിപ്പിച്ച് വളര്‍ത്തിയാല്‍ അതിന്റെ കായും തടിയും എല്ലാം തനിക്ക് ഉപയോഗിക്കാം എന്ന് മാത്രമല്ല അനേകം ജന്തുജാലങ്ങള്‍ക്ക് താങും തണലും അന്നവും കൂടി ലഭിക്കും എന്ന സന്ദേശം പിഞ്ചു മനസ്സിലേക്ക് നല്‍കുന്നതിന് പകരം നിനക്ക് ഗ്രേസ്മാര്‍ക്കായി മരം മാറും എന്ന തെറ്റായ സന്ദേശം സര്‍ക്കാര്‍ കൈമാറുന്നു.
-
http://www.smashingapps.com/wp-content/uploads/2009/06/15-free-and-high-quality-tree-wood-textures.jpg

അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന് ഈ സ്റ്റോപ്പില്‍ ഇറങ്ങിയാലെന്താണ്?

1. നൊസ്റ്റാള്‍ജിയ:

ജനല്‍ക്കമ്പിയില്‍ നിന്നും മുകളിലേക്കിറ്റ് വീഴുന്ന
ഒരു മഴത്തുള്ളി -

ചുണ്ടില്‍ നിന്നും കത്തിത്തുടങ്ങി
വായുവില്‍ എരിഞ്ഞുതീരുന്ന ഒരു സിഗരറ്റ് കുറ്റി.

2. റഫറന്‍സ്:
ഫൂക്കോയുടെ സ്പെല്ലിങ്ങ് അന്വേഷിച്ചത്
പുസ്തകം വായിക്കാനൊന്നുമായിരുന്നില്ല.
വിക്കിപ്പീഡിയയില്‍ ഒന്നു പരതാന്‍
-

ഹാപ്പി കൂതറ ബ്രൗസിംഗ്

കെ.എസ്.എഫ്.ഇയില്‍ 9500 രൂപാ ഗോകുലം ചിട്ടിഫണ്ടില്‍ 8500 രൂപാ...
ദൈവമേ..ഈ മാസവും പതിനെട്ടായിരം രൂപാ ചിട്ടിയടക്കണം..
ഒള്ള കാശെല്ലാം കല്യാണമെന്ന് പറഞ്ഞ് പൊടിച്ചു കളഞ്ഞപ്പോ ഇതൊന്നും ഓര്‍ത്തില്ല..(പ്രാരാബ്ദമൊക്കെയാവുമ്പോ ആത്മവിശകലനവും ആത്മവിമര്‍ശനവും നടത്തുന്നത് നല്ലതാണ് എന്ന് ബോധ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു..നല്ലകാര്യം)


ങ്ങാ പോവട്ട് പുല്ല്...ഇനീം കുറച്ച് അടവല്ലേ ഉള്ളു...
എങ്ങനെങ്കിലും അടച്ചു തീര്‍ക്കാം... അങ്ങനെ സമാധാനിച്ചിരിക്കുമ്പോഴാണ്..
ഒരു ചാറ്റ് മെസേജ്....ങേ... ഞാന്‍ ഇന്‍വിസിബിള്‍ ആണല്ലോ...എന്നിട്ടും....

-
വാസു
>>കൂടുതല്‍ ഇവിടെ

റിംഗ് ടോണ്‍

എവിടുന്നേലും കുറച്ചു കഞ്ഞാവ്‌ കിട്ടാന്‍ എന്താ വഴി അനിയാ ?

മം എന്നാ പറ്റി എപ്പോള്‍ ?

അനിയാ പച്ചരി വാങ്ങാനുള്ള പാട് നിനക്ക് അറിയണോ ? പത്രാധിപരുടെ ഉത്തരവ് ഇന്നു തന്നെ റിംഗ് ടോണ്‍ എന്ന പടത്തിന്റെ റിവ്യൂ കാച്ചണം എന്നാണ് . എന്തിനോ മുഴങ്ങുന്ന റിംഗ് ടോണ്‍ എന്നൊരു തലകെട്ടും എഴുതി വെചോണ്ടിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ രണ്ടായി . അടിച്ച സ്മാളിന്റെ പെരുപ്പും പോയി. ഇനി എഴുതമെങ്ങില്‍ കുറച്ചു കഞ്ഞാവ്‌ അടിച്ചാലെ നടക്കു. അതാ സംഗതി എവിടെ കിട്ടും എന്നു ചോദിച്ചേ..
-പ്രേക്ഷകന്‍
>>കൂടുതല്‍ ഇവിടെ

പാറുവമ്മയുടെ സങ്കടങ്ങള്‍മണ്ണില്‍ തളിര്‍ത്തവര്‍
മണ്ണില്‍ വളര്‍ന്നവര്‍
മണ്ണോടു ചേരാതെ
ഊരു വിട്ടോടണം.

കണ്ണീരു വറ്റാത്ത
പാറുവമ്മയ്ക്കുണ്ട്
ഉള്ളോട് ചേരുന്ന
നെല്ലിലും വയലിലും
തുടി കൊട്ടിപ്പാടാന്‍
ചില സങ്കടപ്പാട്ടുകള്‍.

വറ്റാല്‍ തിളക്കണം മണ്കലം-
കുത്തിയിരുന്നോരോ ഉരുളകള്‍,
ചൊല്ലണം പൊയ്കഥകള്‍.
-http://www.9jcg.com/tutorials/bogdan_amidzic/lava_shader_effects/01.jpg

ജൂണ്‍ 5 ലോക പരിസ്തിതി ദിനം.(ഒരു ചെറിയ തമാശ)....

നാളെ(ജൂണ്‍ 5) ലോക പരിസ്തിതി ദിനം. ഭൂമിയെ വരും തലമുറകള്‍ക്കുകൂടി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഇന്നത്തെ തലമുറയിലെ യുവാക്കളെ ബോദ്ധ്യപ്പെടുത്തിയേ പറ്റൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.........
അടുത്ത 40 വര്‍ഷങ്ങള്‍കൊണ്ട് ഭൂമിയില്‍ ജനങ്ങള്‍ ഇരട്ടിയും കൃഷി പകുതിയും ആയി മാറും എന്ന സത്യത്തിലേക്കാണ് നമ്മള്‍ പതുക്കെ അടുത്തുകൊണ്ടിരിക്കുന്നത്....... അതായത് ഇന്നത്തെ യൌവ്വനവും കൌമാരവും ബാല്യവും ശൈശവവും എല്ലാം ഒരു വലിയ പട്ടിണിയിലേക്കാണ് വളരുന്നത്...... ഭക്ഷണത്തിനു വേണ്ടിയുള്ള യുദ്ധമോ, പട്ടിണിയോ, യുദ്ധത്തിന്റെ ഫലമായുണ്ടാവുന്ന അര്‍ബുദമോ ആയിരിക്കാം അന്നുവരെ ജീവിച്ചിരിക്കുന്ന ഭാഗ്യദോഷികളുടെ മരണകാരണം...
-മണ്ടന്‍ കുഞ്ചു
>>കൂടുതല്‍ ഇവിടെ

(ധിക്കാരി പതറിയപ്പോഴാണ്‌
അധികാരി കയര്‍ക്കുന്നത്‌)

കനലില്‍ ചവിട്ടിയ കവി
പൊള്ളുന്ന കവിതയെഴുതുന്നു.
അവന്‍റെ തോട്ടത്തില്‍
മഞ്ഞനിറമുള്ള വേദനയുടേയും
ചുവപ്പുനിറമുള്ള നിലവിളിയുടേയും
പൂക്കള്‍ വിരിയുന്നു.
സൂര്യന്‍ കത്തിയെരിയുന്ന മേച്ചില്‍പുറങ്ങളില്‍
അവന്‍റെ കവിത കുതിച്ചുപായുന്നു.
പണിശാലയിലെ പല്‍ച്ചക്രങ്ങള്‍
അവന്‍റെ കവിതയെ പിഴിഞ്ഞെടുക്കുന്നു
-http://lh4.ggpht.com/_DEB1t8q_om0/Sl3ms4DfuZI/AAAAAAAABbU/v5_P7qorzXk/free-faded%20moss-green-background-texture-stock-image-%20halftone-pop.jpg

രാമന്റെ വാള്‍!

എന്റെ ഗ്രാമ ക്ഷേത്രത്തിലെ ഉത്സവം നടക്കുകയാണ്.... രണ്ട് ദിവസം മാത്രം ആയുര്‍ഃദൈര്‍ഘ്യമുള്ള ഉത്സവം ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക് ത്രിശൂര്‍പൂരത്തിനു തുല്യമാണ്... ഗ്രാമത്തില്‍ അന്നു ജനിച്ചു വീണ കുട്ടി വരെ ഈ രണ്ട് ദിവസം സെക്കന്റുകള്‍ പോലും കളയാതെ അമ്പലമുറ്റത്തെ ചരലുകള്‍ എണ്ണാന്‍ അവിടെ കാണും.

മീനമാസത്തിലെ ഉത്രം ആണ് പ്രധാന ഉത്സവം. അന്ന് രാത്രിയിലെ പുരാണ ബാലെയാണ് അന്നും ഇന്നും ഞങ്ങളുടെ ക്ഷേത്രത്തിലെ ക്ലൈമാക്സ്.

മലമോടിയില്‍ താമസിക്കുന്ന കിട്ടനാശാന്‍ മുതല്‍ തോട്ടു വക്കത്തു താമസിക്കുന്ന സാവിത്രി അമ്മ വരെ ബാലെ പ്രേമികളാ‍ണ്.

അന്നേ ദിവസം പരിസരത്തുള്ള ഏതെങ്കിലും കള്ളന്മാര്‍ കളവ് ലേലത്തിനെടുത്താല്‍ പോലും ബാലേ തീരുന്ന നാലുമണിക്കൂര്‍ മതിയാകും ഏതാണ്ട് അന്‍പത് ശതമാനം വീടുകള്‍ കവറു ചെയ്യാന്‍!
-നീര്‍വിളാകന്‍
>>കൂടുതല്‍ ഇവിടെ

http://speckyboy.specky.netdna-cdn.com/wp-content/uploads/2009/03/vectotut9.png

റിബലുകള് ഉണ്ടാവുന്നത്......

ഞാന്‍ ഒരു റിബല്‍ ആണ് എന്ന് പറയുമ്പോള്‍ മിക്കപ്പോഴും നേരിടേണ്ടി വന്നിട്ടുള്ള ചോദ്യം ആണിത്. എന്തിന്വേണ്ടി റിബല്‍ ആകണം എന്ന്, പ്രത്യേകിച്ച് അപകടാവസ്തയിലേക്ക് നീങ്ങുന്ന ഈ ലോകത്തിന്റെ ദുസ്ഥിതിമുന്നില്‍ കണ്ടു പോരുതാനിറങ്ങിയ ഒരു കൂട്ടം യുവതീ-യുവാക്കളെ ഒരുമിച്ചു കൂട്ടി, നാളേക്ക് വേണ്ടിയീ ഭൂമിയെകാക്കുന്ന ശക്തിയുടെ സൃഷ്ടിയുടെ നവ യൗവനത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന, എന്നെ ഞാനാക്കിയചങ്ങതിമാര്‍ക്കിടയില്‍നിന്നു ഇങ്ങനെ... "ഞാന്‍ ഒരു റിബല്‍ ആണ്" എന്ന് പറയേണ്ടി വരുമ്പോള്‍, പലപ്പോഴുംഞാന്‍ ചിന്തിച്ചിട്ടുണ്ട്...., അപ്പോഴൊക്കെ എനിക്ക് ശക്തി പകര്‍ന്നത്, ഞാനും ഒരു റിബല്‍ ആണ് എന്ന് പറയുന്നഎന്റെ ചില ചങ്ങാതിമാരാണ്.
-

മോഹപ്പക്ഷി
താമരപ്പത്രത്തിൽ
പാദമൂന്നി
ഓമനപ്പക്ഷി
നടന്നുനീങ്ങി

നീരിൽ നടക്കാൻ
നിവൃത്തിയില്ലാ-
തോരത്തുനിന്നു
ഞാൻ പിന്മടങ്ങി

നന്നെപ്പരന്നതാം
കല്ലെടുത്തു,
-
ഒരുപാടു ജീവന്‍..! ഒരേ ഒരു ഭൂമി..! !

ഭൂമിക്കു മുറിവേല്‍പ്പിക്കുമ്പോള്‍
ഒരുനിമിഷം ഓര്‍ക്കുക,
ഇത് നാം നമ്മുടെ മക്കളില്‍ നിന്നും
കടം കൊണ്ടതാണ്..
ഈ കാടും, കുളിര്‍കാറ്റും,
കുടിനീരും നമുക്ക് കൈമാറണം.
-തട്ടം


അരുത്,ഇട്ടു പോകരുത്
നിന്‍ തലയിലീ കീറത്തുണിയിനിമേല്‍
സമത്വമാണഖിലം
ഒരേ നിറം
നിന്റെ ഉടുപ്പും പാവാടയും
എല്ലാം മറ്റുള്ളവരുടേതു പോല്‍
ഒരേ നിറം..
ഷൂസും സോക്സും ഒരേനിറം
ഒരേ ബ്രാന്റില്‍ ഞങ്ങള്‍ തന്നത്..
തരാത്തതൊന്നു തലയിലണിഞ്ഞു
സമത്വമില്ലാതാക്കരുതൊരിക്കലും

ദേവാർച്ചന

.
ഒരരുവിയിൽ തേനും പാലുമായി
മറ്റൊന്നിൽ കണ്ണീരിൻ കയ്പുമായി
നീയെന്നിലേക്കൊഴുകിയൊഴുകിവന്നു
കാനാൻദേശത്തുകൂടെയന്ന്
കുതിർന്നു മാംസളമാംഹൃദയം
തീകൊണ്ടു സ്നാനവും ചെയ്തു തന്നു


കണ്ണകി തന്നുടെ നീറും ചിലമ്പും
ചാവേറിൻ കത്തിക്കയറും ചുരികയും
പിടച്ചപ്പോൾ ഇളനീ‍രു പെയ്തു തന്ന്
നീയെന്നുമെന്നെ തണുപ്പിച്ചു കാത്തു
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP