FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

മുന്നോട്ട് ...

Friday

http://www.orwelltourstravel.com/images/fifaLogo.gif

സാംബാ
ബീറ്റ്സ്



ടാങ്കോ താളത്തില്‍ അര്‍ജന്റീന.. ഫ്രാന്‍സ് , നൈജീരിയ പുറത്തോട്ടു
-ബോണ്‍സ്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmT1vuJ1Pky1_qRtaBgIGVDi7qFOZCXrGsKVx2SvPd050R5CeMc7jxbLfesUozNqELWIWHaAmZBBGIIzcITIrxIAX83ROtjpGsF0Os4IXBz4nTwzD3fXgrOAUDSyDHx9T34ATWu7qbKEc/s1600/1.jpg

ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ് -

വേശം തിമിര്ത്താടിയ സോക്കര്‍ സിറ്റിയില്‍ അര്‍ജന്റീന കൊറിയയെ മുട്ട്കുത്തിച്ചുകൊണ്ട് അടുത്ത റൌണ്ടിലേക്ക് കടക്കുന്ന ആദ്യ ടീമായി. ആദ്യ മത്സരത്തില്‍ അര്‍ജന്റീന അടിച്ച ഗോളുകള്‍ എണ്ണം പോരായിരുന്നു എന്ന് പറഞ്ഞ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മറഡോണയുടെ ചുണക്കുട്ടികള്‍ ഇന്നലെ ഗ്രൌണ്ട് നിറഞ്ഞാടിയപ്പോള്‍ ആദ്യ മത്സരത്തില്‍ ഗ്രീസിനെ അട്ടിമറിച്ച കൊറിയക്ക് മറുപടിയുണ്ടായിരുന്നില്ല. രണ്ടാം മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടു നിന്നതിനു ശേഷം നൈജീരിയ വിജയം പൊതിഞ്ഞു ഗ്രീസിന്റെ കയ്യില്‍ കൊടുത്തു. അവസാന മത്സരത്തില്‍ ചെറുപ്പത്തിന്റെ ആവേശമായി ആഞ്ഞടിച്ച മെക്സിക്കോയ്ക്കെതിരെ ഫ്രാന്‍സിനു മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

ഇനിയെല്ലാം അര്‍ജന്റീന



സോക്കര്‍ സിറ്റിയിലേക്കുള്ള റോഡുകളില്‍ രാവിലെ മുതല്‍ വന്‍ തിരക്കായിരുന്നു. നിളയും വെള്ളയും കലര്‍ന്ന കടല്‍ സോക്കര്‍ സിറ്റിയെ ലക്‌ഷ്യം വച്ച് ഒഴുകുകയായിരുന്നു. സാന്‍ഡ്ടണ്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളി സുഹൃത്ത്‌ രാവിലെ ഏഴു മണിക്ക് ഓഫീസിലേക്ക് പോയി, വൈകിയാല്‍ ചിലപ്പോള്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടും. മത്സരം ആരംഭിക്കാന്‍ സമയം ആയപ്പോഴേക്കും എന്റെ ജോലി സ്ഥലത്ത് ആളുകള്‍ അസ്വസ്ഥരാവുന്നത്‌ കണ്ടു.

ഇന്നലെ എനിക്ക് ലഭിച്ച ഒരു ഫോര്‍വേഡ് മെയ്‌ലിലെ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

http://www1.picturepush.com/photo/a/3642309/640/3642309.jpg

http://www2.picturepush.com/photo/a/3642315/640/3642315.jpg

(കടപ്പാട്:മലയാളം ഫണ്‍ )
യൂനിവേര്‍സിറ്റിയില്‍ പല ഡിപ്പാര്‍ട്ട്മെന്റുകളിലും സെമിനല്‍ ഹാളുകളും ആഡിറ്റൊറിയങ്ങളും മത്സരങ്ങള്‍ കാണുവാന്‍ വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. ഇടക്കിറങ്ങി ഫാബി ആഡിറ്റൊറിയത്തില്‍ ആള്‍കൂട്ടം കണ്ടു. എല്ലാവരുടെയും പ്രതീക്ഷ മെസ്സിയില്‍ ആയിരുന്നു. കഴിഞ്ഞ കളിയില്‍ ഗോള്‍ അടിക്കാത്ത മെസ്സി ഇതിലെങ്കിലും ഒന്നടിക്കുമോ എന്നറിയാന്‍. പ്രിട്ടോറിയ സര്‍വകലാശാലയുടെ സ്വന്തം ആണ് അര്‍ജന്റീന ടീം. സര്‍വകലാശാലയുടെ സ്പോര്‍ട്സ് സെന്റര്‍ ആയ ഹൈ പെര്‍ഫോര്‍മന്‍സ് സെന്റര്‍ ആണ് അര്‍ജന്റീന ടീം അവരുടെ താവളം ആയി തിരഞ്ഞെടുത്തത്. താടിമുളക്കുന്നതിനു മുന്‍പ് ഈക്കഴിഞ്ഞ ജനുവരി മാസത്തില്‍ മറഡോണ ഇവിടെ വന്നിരുന്നു. അന്ന്തൊട്ടു ഇവിടുത്തെ ഫുട്ബോള്‍ പ്രേമികള്‍ ആകെ അര്‍ജന്റീന ടീമിന് വേണ്ടി നിലകൊള്ളുന്നു. ബഫാന ബഫാനക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ പിന്തുണ അര്‍ജന്റീന ടീമിന് തന്നെയാണ്. ഇന്നലെ കളികാണാന്‍ കൂട്ടിനു വഹീദ് ഉണ്ടായിരുന്നു. ആറു തലമുറയ്ക്ക് മുന്‍പേ ഇന്ത്യയില്‍ നിന്ന് വന്നവരുടെ പിന്മുറക്കാരന്‍. ഫുട്ബോള്‍ പോലെ തന്നെ മലകയറ്റവും മീന്‍പിടുത്തവുംപ്രിയവിനോദങ്ങളി
ല്‍ പെടും. ഫാബിയിലെ സോഷ്യല്‍ കമ്മിറ്റി നയിക്കുന്ന വഹീദ് തന്നെയാണ് മുന്‍പൊരു പോസ്റ്റില്‍ കണ്ട അലങ്കരപണികള്‍ ഒക്കെ ചെയ്തത്. ഇന്നലത്തെ മത്സരം കണ്ടുകൊണ്ടിരിക്കുമ്പോള്‍ വഹീദ് പറഞ്ഞത് ഇനി സൌത്ത് ആഫ്രിക്കക്കാരുടെ പ്രതീക്ഷ മുഴുവന്‍ അര്‍ജന്റീനയില്‍ ആണത്രേ! ബഫാന കഴിഞ്ഞ ദിവസം ഉരുഗുവേയോടു തോറ്റതിന് ശേഷം പിന്നെ പ്രതീക്ഷ നല്‍കുന്ന ടീം അര്‍ജന്റീന തന്നെയെന്നു. അവരെ സംബന്ധിച്ച് അര്‍ജന്റീന അവരുടെ അയല്‍ക്കാര്‍ ആണ്. അട്ലാന്റിക് സമുദ്രം കടന്നു അര്‍ജന്റീനയിലെത്താന്‍ പല വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും എത്തുന്നതിനെക്കാള്‍ എളുപ്പമാണ് എന്ന്!



നാല് ഗോളുകള്‍ എന്നായിരുന്നു ഇവിടെ എല്ലാവരുടെയും മിനിമം കണക്കു. ഏതാണ്ട് അത് പോലെ തന്നെ സംഭവിച്ചു. മെസ്സി അടിച്ചില്ല എങ്കില്‍പോലും ഓരോ ഗോളിന്റെയും തുടക്കം മെസ്സി എന്നാ മജീഷ്യന്റെ കാലുകളില്‍ നിന്നാണ് തുടങ്ങിയത്. ഇന്നലെ ബ്രിട്ടീഷ്‌ പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ വായിച്ചത് മെസ്സി തനിയെ ഗോള്‍ അടിക്കാന്‍ നോക്കുന്ന അഹങ്കാരിയാണ് എന്ന്. മെസ്സി പാസ്‌ കൊടുക്കാഞ്ഞത്‌ കൊണ്ടാണ് നൈജീരിയക്കെതിരെ അര്‍ജന്റീന ഒരു ഗോളില്‍ ഒതുങ്ങി പോയതെന്നും. ഇന്നലത്തെ കളി കണ്ടവരാരും അതിനെ അനുകൂലിക്കില്ല. മൂന്നു ഗോളുകള്‍ ഹിഗുവൈന്‍ അടിച്ചതും കൊരിയക്കാരന്റെ സെല്ഫഗോളിലും അടക്കം മെസ്സിയുടെ പാഠങ്ങള്‍ പതിഞ്ഞിരുന്നു. മെസ്സി നിറഞ്ഞ മൈടാനത് അര്ജന്ടേനക്കു എത്ര ഗോള്‍ വേണമെങ്കിലും ഐട്ക്കമായിരുന്നു. ഏതാണ്ട് പതിനൊന്നു അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. അതില്‍ മൂന്നേ ഗോള്‍ ആയുള്ളൂ എന്ന് മാത്രം. ഡിമിക്കെല്സ്ന്റെ ഒരു വന്‍ പിഴവാണ് കൊറിയന്‍ ഗോളിന് വഴിയായത്‌. പലപ്പോഴും അര്‍ജന്റീന പ്രധിരോധം സ്വയം വിള്ളലുകള്‍ സൃഷ്ടിച്ചു കൊറിയക്ക് അവസരങ്ങള്‍ നല്‍കികൊണ്ടിരുന്നു. ഇതേ നിലയില്‍ പോയാല്‍ നല്ല ടീമുകള്‍ക്കെതിരെ അല്ലെങ്കില്‍ നല്ല മുന്നേറ്റനിര ഉള്ള സാധാരണ ടീമുകള്‍ക്കെതിരെ പ്രശ്നങ്ങള്‍ ഉണ്ടാകും. പ്രധിരോധം നന്നാക്കിയാല്‍ അര്‍ജന്റീന കപ്പിലേക്ക് തന്നെ ചെല്ലും. കാരണം ഇത്ര മൂര്‍ച്ചയേറിയ മുന്നേറ്റ നിര വേറെ ഒരു ടീമിനും ഇല്ല എന്നത് തന്നെ. മിലിറ്റൊയും സെര്‍ജിയോ അഗ്വേരോയും പോലുള്ള കളിക്കാര്‍ ബെഞ്ചിലിരിക്കുന്ന വേറെ ഇതു ടീമാണ് ഉള്ളത്.


അഭിനയത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ്‌ ഗ്രീസിന്റെ ടോറോസ്ഡിസ്സിനു തന്നെ. നൈജീരിയയുടെ കേയിറ്റ എന്ന കളിക്കാരന്റെ ഒരു നിമിഷത്തെ ആവേശം നൈജീരിയക്ക് സമ്മാനിച്ചത്‌ ഈ കപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴിയാണ്. കൂടുതല്‍ എന്ത് പറയാന്‍ വീഡിയോ കണ്ടു നോക്ക്.




കൈറ്റയുടെ കാല്‍ ഗ്രീസ് കളിക്കാരന്റെമേല്‍ കൊണ്ടത്‌ പോലുമില്ല. എന്നിട്ടും മനോഹരമായി അഭിനയിച്ചു കൊണ്ട് ഗ്രീസ് ഒരു വിജയത്തിലേക്കുള്ള വഴിതെളിച്ചു. റഫറിയുടെ പിഴവാണ് എന്ന് തന്നെ പറയാം. റഫറിക്ക് ടീവീ റിപ്ലേയുടെ സൌഭാഗ്യം ഇല്ലല്ലോ. കാല് പൊക്കിയത് തെറ്റാണ് പക്ഷെ ഗ്രീസ് കളിക്കാരന്‍ നടത്തിയ പ്രകോപനം (പന്ത് കൊണ്ട് ഉന്താന്‍ ശ്രമിച്ചത്‌) കൈറ്റ നില്‍ക്കുന്നത് കാരണം റഫറി കണ്ടില്ല. എന്തൊക്കെ പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കേണ്ടതിന്റെ ആവശ്യം ഇവിടെ കാണാം. ഒരു നിമിഷത്തെ ആവേശം ഒരുപക്ഷെ നഷ്ടപെടുത്തിയത്‌ നൈജീരിയക്ക് അടുത്ത റൌണ്ടിലേക്കുള്ള അവസരം ആയിരിക്കാം. നൈജീരിയ കയറി വരാന്‍ ഇനിയും അവസരം ഉണ്ട് പക്ഷെ ഇതൊരു വല്ലാത്ത അടിയായി പോയി ടീമിന്. പ്രത്യേകിച്ച് തങ്ങള്‍ 1-0 ത്തിനു മുന്നിട്ടു നില്‍ക്കുമ്പോള്‍ . എങ്ങനെയും കളിക്കാതെ ജയിക്കാനുള്ള ടീമുകളുടെ (കു)ബുദ്ധിയാണ് ഗ്രീസുകാരന്‍ കാണിച്ചത്.

അവസാന മത്സരം ഫ്രാന്‍സിനു ഒരു പാഠം ആയിരുന്നു. പ്രാക്ടീസ് ഇല്ലാതെയിറങ്ങിയ ഒരു സ്കൂള്‍ ടീം പോലെ തോന്നിച്ച ഫ്രാന്‍സും യുവത്വത്തിന്റെ ആവേശം കൊണ്ടിറങ്ങിയ മെക്സിക്കോയും. ഫ്രാന്‍സിനെ ഓടിച്ചു ഓടിച്ചു ഒടുവില്‍ മെക്സിക്കോ രണ്ടു ഗോള്‍ അടിച്ചു. ഇനി ഫ്രാന്‍സിനു തിരിച്ചുവരവ് അസാധ്യം തന്നെ. മെക്സിക്കോ പ്രവചനാതീതമായ ടീമാണ്. ഇനിയുള്ള മത്സരങ്ങളില്‍ എതിരാളികള്‍ സൂക്ഷിക്കേണ്ട ടീം.

ഇതാ വൈവിധ്യമാര്‍ന്ന ഒരു പരസ്യം :വുവുസേലാ സൈലന്‍സര്‍

http://www3.picturepush.com/photo/a/3642331/640/3642331.jpg

ഇന്നത്തെ മത്സരങ്ങള്‍

ജര്‍മ്മനി - സെര്‍ബിയ

തികച്ചും ഏകപക്ഷീയം ആവാന്‍ സാധ്യത. ജര്‍മ്മനി എത്ര ഗോള്‍ അടിക്കും എന്ന് മാത്രം നോക്കിയാല്‍ മതി.

സ്ലോവേനിയ - യൂ എസ് എ

ഇംഗ്ലണ്ട് ടീമിനെ വെള്ളം കഴിഞ്ഞ മത്സരംവച്ച് നോക്കിയാല്‍ യൂ എസ്സിന് മുന്‍‌തൂക്കം. അവര്‍ ജയിക്കാന്‍ തന്നെയാണ് സാധ്യത. സ്ലോവേനിയ നല്ല ടീമാണ്. വാശിയേറിയ മത്സരം ആയിരിക്കും. യൂ എസ് 2-1 ജയിക്കാന്‍ സാധ്യത .

ഇംഗ്ലണ്ട് - അള്‍ജീരിയ

ആദ്യ മത്സരത്തില്‍ വളരെ പ്രയാസപ്പെട്ടു കളിച്ച ഇംഗ്ലണ്ട് ടീമിന് കളി പുറത്തെടുക്കാന്‍ നല്ല അവസരം. സ്ലോവേനിയയോട് തോറ്റ അള്‍ജീരിയക്ക് ആദ്യ പോയിന്റ്‌ നേടാനുള്ള അവസരം. ഒരു സമനിലയെങ്കിലും നേടിയാല്‍ അവര്‍ക്ക് ആശ്വസിക്കാം. മറിച്ച് ഒരു വിജയത്തില്‍ കുരഞ്ഞെന്തെങ്കിലും അയാള്‍ പിച്ചിചീന്താന്‍ നില്ക്കുന്ന ഇംഗ്ലീഷ് മാധ്യമങ്ങളുടെ ഇടയിലേക്കാണ് ടീം ഇറങ്ങിചെല്ലേണ്ടത്. കണ്ടറിയാം. ഇംഗ്ലണ്ട് 2 -0 ജയിക്കും എന്നെന്റെ കണക്കുക്കൂട്ടല്‍ .


അടികുറിപ്പ് -


ആദ്യത്തെ കളിയില്‍ മെസ്സിയെ പിന്തുടര്‍ന്ന് ഫൌള്‍ ചെയ്തു വന്ന കൊറിയക്കാരന് നേരെ മെസ്സി ടെശ്യപെട്ടു എഴുനേറ്റു നോക്കിയിട്ട് ചുണ്ടത് വിരല്‍ വച്ച കാഴ്ച ലോകത്തിലെ ഫുട്ബോള്‍ താരങ്ങള്‍ കണ്ടു പഠിക്കേണ്ടതാണ്. ഫൌള്‍ വിളിച്ചു. ഇനിയെന്തിനു ഞാന്‍ പ്രശ്നമുണ്ടാക്കണം. എനിക്ക് കളിക്കാനുള്ളതാണ് എന്ന ചിന്തയായിരിക്കും മെസ്സിയെ കൊണ്ടത്‌ ചെയ്യിച്ചത്. തെറി പറഞ്ഞു കാര്‍ഡ് വാങ്ങിയ റൊണാള്‍ഡോയും, വെറുതെ ഉരുണ്ടു വീണു കാര്‍ഡ് വാങ്ങിയ ജര്‍മനിയുടെ കക്കാവു , വെറുതെ ഉരുണ്ടു വീണു നടന്ന ബ്രസിലിന്റെ കാക്കയും ഒക്കെ മെസ്സിയെ കണ്ടു പഠിക്കണം. ഫുട്ബോള്‍ എന്ന മനോഹരമായ കളിയുടെ നെഞ്ചില്‍ തന്റെ ഹൃദയം കൊണ്ട് കയ്യൊപ്പ് വച്ച (കടപ്പാട് - ഒരു സങ്കീര്‍ത്തനം പോലെ - പെരുമ്പടവം) കളിക്കാരന്‍ ആണ് മെസ്സി. ഇനിയും കാണേണ്ടിയിരിക്കുന്നു നിന്റെ കാവ്യങ്ങള്‍. കളിക്കൂ!!




വാചകമടി



"We saw Green's mistake and of course that gives you hope. We certainly wouldn't mind (if he played again)."

യൂ എസ് എ യോട് കഴിഞ്ഞ കളിയില്‍ ഇംഗ്ലണ്ട് ഗോളി റോബര്‍ട്ട്‌ ഗ്രീന്‍ ചെയ്ത ഉപകാരം കണ്ടു അള്‍ജീരിയ കളിക്കാരന്‍ ഹസ്സന്‍ യെബ്ദ
പറഞ്ഞത്.

സോറി യെബ്ദ, കാപ്പെല്ലോ സാര്‍ ഗ്രീനിനോട് ഇന്ന് കളിക്കേണ്ട എന്ന് പറഞ്ഞു കേട്ട്. ഇറങ്ങിയാല്‍ നിങ്ങളുടെ ഭാഗ്യം!


Unconfirmed reports suggest that Cristiano Ronaldo, who watched the game in the Portuguese team's hotel was distraught. Every time Messi got the ball, Ronaldo threw himself on the floor and appealed to whoever would listen that he, not Messi is the world's best player.


---------------



പെണ്ണെഴുത്ത്‌

സർഗാത്മകതയുടെ നിര്‍വചനം തൊട്ട് എല്ലാറ്റിന്റെയും അധികാരം കയ്യടക്കിക്കൊണ്ടാണ് പുരുഷന്‍ ഇവിടെ എഴുത്തിന്റെ ലോകത്തെ അധിപതിയായത്.
സ്ത്രീ ഏതെങ്കിലും രംഗത്തേക്ക് കടന്നു വരുമ്പോള്‍ അവളെ എന്നും ഒരു വിമര്‍ശന കണ്ണുവെച്ചു മാത്രം കാണുന്ന ഒരു സമൂഹം ഇന്നും നമുക്ക് ചുറ്റിലും ഉണ്ട്.കലയുടെയും,സാഹിത്യത്തിന്റെയും ലോകത്തിലേക്ക്‌ ഒരു സ്ത്രീ കടന്നു വരുമ്പോള്‍ അവളുടെ എഴുത്തില്‍ വളരെ ഏറെ പരിമിതി ഉണ്ടാകുന്നു. ഒരു പെണ്ണിന് അവളുടെ എഴുത്തില്‍ വളരെ ഏറെ പരിമിതി ഉണ്ടെന്നു വളരെ വ്യക്തമാക്കുനുണ്ട് ഇ .കൃഷ്ണപിള്ള "അവളുടെ കഥ എഴുത്ത്"എന്ന കഥയിലൂടെ. ഭാര്യക്ക് കഥയെഴുതാന്‍ വേണ്ട സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ഒടുവില്‍ ഭാര്യയുടെ എഴുത്തുകളില്‍ തന്റെ സുഹൃത്തിനെ ക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കടന്നുവരുന്നത് കണ്ടപ്പോൾ അവളുടെ എഴുത്ത് എന്ന സ്വപ്നം അടുക്കള എന്ന നാലുച്ചുവരുകള്‍ക്കുള്ളില്‍ തളക്കപെടുന്നതുമായാണ് അതിന്റെ കഥാസാരം. ഇതൊക്കെ തന്നെയാണ് ഏറെക്കുറെ പല എഴുത്തുകാരികളുടെ ജീവിതത്തിലും ഉണ്ടാകുന്നത്. തുറന്നു പറച്ചില്‍ സ്ത്രീക്ക് നിഷിദ്ധമാകുന്നു. അങ്ങിനെ തുറന്നു പറച്ചില്‍ എഴുത്തിലൂടെ നടത്തുമ്പോള്‍ അവളെ ഒറ്റപെടുത്താനും, വിമര്‍ശിക്കാനും, എപ്പോഴും സമൂഹം മുന്‍പന്തിയില്‍ നില്‍ക്കുന്നു. അതിനെ അതിജീവിക്കാന്‍ ഒരു എഴുത്തുകാരിക്ക് കഴിഞ്ഞാല്‍ എഴുത്തിന്റെ ലോകത്ത് സ്വന്തമായ ഒരുവ്യക്തി മുദ്ര പതിപ്പിക്കാന്‍ അവള്‍ക്കു കഴിഞ്ഞേക്കാം.
-
lekshmi. ലച്ചു
>>കൂടുതല്‍ ഇവിടെ


http://www.canaryadvisor.com/images/little%20girl%20and%20canary%20painting.jpg

കര്‍ക്കിടകം വരവായി. ,ദശപുഷ്പം വിടരുന്ന വഴിത്താരകളിലൂടെ , മുക്കുറ്റി ചാന്തിന്റെ സുഗന്ധം ഉള്ള ചില ഓര്‍മ്മകള്‍ ..

ഭാഗീരഥി ടീച്ചര്‍ ആണു ദശ പുഷ്പങ്ങളെ പരിചയപെടുത്തിയത് . എഴാം ക്ലാസില്‍ വച്ച്. ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്നു , കൂടാതെ ഭാഷ അധ്യാപികയും . ഹിന്ദു (നായര്‍ ) യുവതികള്‍ കര്‍ക്കിടക മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ ദശപുഷ്പം ചൂടും എന്നും മുക്കുറ്റി ചാന്ത് തൊടുമെന്നും ടീച്ചര്‍ അന്ന് പറഞ്ഞു തന്നു . അത് ടീച്ചര്‍ ന്റെ റിട്ടയര്‍മെന്റ് വര്ഷം ആയിരുന്നു. ഓര്‍മയില്‍ ഇപ്പോഴും ടീച്ചര്‍ നു ഒരേ രൂപമാണ്‌ .കസവില്ലാത്ത സെറ്റും മുണ്ടും , നെറ്റി നിറയെ ചന്ദനം , നരച്ച തുമ്പ് കെട്ടിയിട്ട മുടി ഇതൊക്കെയായി ..
മുക്കുറ്റി , പൂവാം കുരുന്നല്‍ , മുയല്‍ച്ചെവിയന്‍ (ഒരുച്ചുഴിയന്‍ ) എന്നീ കക്ഷികളെ നേരത്തെ പരിചയം ഉണ്ടായിരുന്നു. പ്രൈമറി ക്ലാസുകളില്‍ എന്റെ കൂടെ പഠിക്കുകയും ഇടക്കെപ്പോഴോ ഒരു പടി കേറാന്‍ വൈകി എന്റെ അനിയന്റെ ക്ലാസില്‍ ആയിപ്പോയ രാമചന്ദ്രന്റെ വേലിപ്പടര്‍പ്പില്‍ നിന്നും അവന്‍റെ അമ്മൂമ്മ തിരുതാളിയെ കാണിച്ചു തന്നു . വള്ളിഉഴിഞ്ഞ , കറുക എന്നിവരെ നേരത്തെ പരിചയം ഉണ്ടായിരുന്നു . പക്ഷെ അവരുടെ പേരുകള്‍ അപ്രകാരം ആണെന്നറിയാന്‍ വൈകി എന്ന് മാത്രം. നിലപ്പന പലയിടത്തും ഉണ്ടായിരുന്നു .
-

ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ്

ഇനിയൊരു നിമിഷം ഞാനീടെ കിടക്കില്ല , ഇവരെന്നെ കൊല്ലും , എന്തെല്ലാമോ നടക്കുന്നിണ്ടിവിടെ, എനിക്ക് മനസ്സിലാകാത്ത എന്തെക്കെയോ..."ഉമ്മയങ്ങനെ നിര്‍ത്താതെ പറഞുകൊണ്‍ടിരിക്കുകയാണു.
" ദേ കണ്‍ടില്ലേ ചുറ്റിനും , ഒക്കെയും ജീവനില്ലാത്ത ശവങ്ങളാ ....തലയില്ലാത്ത വെറും പ്രതിമകള്‍, നോക്കിക്കേ ഒറ്റയൊന്നും അനങ്ങുന്നു പോലുമില്ല ". തൊട്ടപ്പുറത്തെ ബെഡിലേക്ക് ചൂണ്ടി ഉമ്മ എന്റെ കാതില്‍ മന്ത്രിച്ചു.
-

‘ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി’




(താഴെ കൊടുത്തിരിക്കുന്ന നാൾവഴിക്കണക്ക് മുഴുവൻ വായിക്കാൻ ക്ഷമയില്ലെങ്കിൽ വിട്ടുവായിച്ചാലും മതി. കുറ്റബോധം വേണ്ട. അതാണ് പരമ്പരാഗതമായ വഴക്കം.)

ജൂൺ 1
1)‘തീരസുരക്ഷയ്ക്കായി ഒരു ചുവടു കൂടി’-വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം (വിഴിഞ്ഞം)
2) പൊതുവിദ്യാലയങ്ങൾ മികവിന്റെ പാതയിൽ - പ്രവേശനോത്സവം-(തിരുവനതപുരം)
3) എല്ലായ്പ്പോഴും നിങ്ങളോടൊപ്പം - സപ്ലൈകോ
4) കേരളത്തിൽ കൃഷിയ്ക്ക് പുതുജീവൻ- ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക് (മുഴുവൻ പേജ്)
-

വിഗ്രഹങ്ങള്‍ തകര്‍ക്കരുത് പ്ലീസ് .. വേദനിക്കും !

ലോകത്തിന്റെ ഏത് കോണിലാകും സ്വസ്ഥമായിട്ട് മനസമാധാനത്തോട് കൂടി സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുക ? ചോദ്യത്തിന് രണ്ടാമാതൊന്നു ആലോചിക്കാതെ വളരെ ഈസി ആന്‍ഡ്‌ സിമ്പിളായി ഉത്തരം പറയുവാന്‍ കഴിയും അതാണ്‌ നമ്മുടെ കേരളം . അവിടുത്തെ ജനങ്ങള്‍ സന്തോഷത്തോടെയും സുഖത്തോടെയും ജീവിക്കുന്നത് കാണുമ്പോള്‍ ലോക ജനതയ്ക്ക് തന്നെ അസൂയ ഉളവാകുന്നു എന്നത് ഒരു തുണിയുടുക്കാത്ത സത്യമാണ് .തടിയന്റവിട നസീറിനെ പോലുള്ളവര്‍ ഉള്ളത് കൊണ്ട്‌ പണത്തിന് പണം , ജയില്‍ ചാടിയാലും പിറ്റേ ദിവസം തന്നെ ലോക്കപ്പില്‍ കയറ്റാന്‍ കഴിവുള്ള സുസജ്ജരായ പോലീസ് വൃന്ദം , ജയിലിനുള്ളില്‍ തന്നെ സര്‍വ്വാഭരണ വിഭുഷിതയായ കന്യകയെ പോലെ എല്ലാവിധ സജ്ജീകരണങ്ങളും ഉള്‍പ്പെടുന്ന ആയുധ ശേഖരങ്ങള്‍ , പീസ് പീസായി മതിയോ അതോ മുഴുവനെ വേണോ എന്ന് ചോദിച്ചു നടക്കുന്ന കോട്ടെഷന് സംഘങ്ങള്‍ വിളിപ്പുറത്ത് ,മാതാ പിതാക്കള്‍ അറിയാതെ പത്താം ക്ലാസ്സ്‌ പെണ്‍കുട്ടിക്കും ക്ലാസ്സ്‌ മുറിയില്‍ പ്രസവിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ,
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ

എന്റെ ശശിയേട്ടന്‍

എന്റെ വീടിന്റെ തേപ്പ് പണി നടക്കുമ്പോള്‍, തൊട്ടപ്പുറത്തെ പറമ്പില്‍ ഒരു ബന്ധുവിന്റെ വീടും പണി നടക്കുന്നുണ്ടായിരുന്നു. അതിന്റെ തേപ്പ് പണി ചെയ്തിരുന്നത് ശശിയേട്ടന്‍ എന്നൊരാളായിരുന്നു. പണി സാമഗ്രികള്‍ പലതും പങ്കു വച്ച് ഞങ്ങള്‍ തമ്മില്‍ അറിയാതെ ഒരു അടുപ്പം വളര്‍ന്നു വന്നു. എന്റെ വീടിന്റെ തേപ്പ് മുഴുവന്‍ കഴിഞ്ഞ്, എന്റെ പണിക്കാര്‍ അടുത്ത പണി സ്ഥലത്തേക്ക് പോയപ്പോഴും ശശിയേട്ടന്‍ പലവക പണികളുമായി തൊട്ടപ്പുറത്ത് ഉണ്ടായിരുന്നു. ടെറസിന്റെ മേലെ ഓട്‌ വിരിക്കാനുള്ള പട്ടിക കെട്ടാന്‍ എന്റെ പണിക്കാര്‍ക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ തൊട്ടപ്പുറത്ത് മനോഹരമായി അത് ചെയ്തു കൊടുത്ത ശശിയേട്ടനെ ഞാന്‍ സമീപിച്ചു.

ശരി മാഷെ , ഇവിടുത്തെ മതിലിന്റെ തേപ്പ് കൂടി ഒന്നു കഴിയട്ടെ...” ശശിയേട്ടന്‍ പറഞ്ഞു.
-അരീക്കോടന്‍
>>കൂടുതല്‍ ഇവിടെ

വിദ്യാഭ്യാസത്തിന്റെ ദൈവിക ആധാരങ്ങളും ശാസ്‌ത്രത്തിന്റെ നിര്‍മതവല്‌കരണവും

മാനവരാശി നേടിയ മഹത്തായ നേട്ടങ്ങള്‍ക്കൊക്കെ ആധാരം വിദ്യാഭ്യാസമാണ്‌.ആഹാരസമ്പാദനം, ആവാസസൗകര്യമൊരുക്കല്‍, ആത്മരക്ഷോപായങ്ങള്‍ സ്വീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ ജന്തുവര്‍ഗങ്ങളും ഇളംതലമുറയെ പരിശീലിപ്പിക്കാറുണ്ട്‌. എന്നാല്‍ അത്യന്തം വിപുലമായ ആശയവിനിമയവും പരിശീലനവും മുഖേനയുള്ള വിദ്യാഭ്യാസം മാനവരാശിയുടെ മാത്രം സവിശേഷതയാണ്‌. അഭൂതപൂര്‍വമായ നാഗരിക വികാസത്തിന്‌ വഴിയൊരുക്കിയത്‌ വിദ്യാഭ്യാസമാണ്‌. ആശയ പ്രപഞ്ചത്തില്‍ ആധിപത്യം കൈവരിച്ചത്‌ മനുഷ്യന്‍ മാത്രമാണ്‌. ദശലക്ഷക്കണക്കിലുള്ള മറ്റു ജന്തുവര്‍ഗങ്ങളിലൊന്നു പോലും പരിമിതികളില്ലാത്ത ആശയ വിനിമയത്തിന്‌ പ്രാപ്‌തമായിട്ടില്ല.
മനുഷ്യനേക്കാള്‍ അനേകമിരട്ടി ഭാരമുള്ളവയും ഭീമമായ ശക്തിയുള്ളവയും വേഗതയുള്ളവയും ഉയരമുള്ളവയും ജന്തുവര്‍ഗങ്ങളിലുണ്ട്‌. കാഴ്‌ച, കേള്‍വി, ഘ്രാണശക്തി എന്നിവയില്‍ മനുഷ്യനേക്കാള്‍ ഏറെ മികവുറ്റ ജന്തുക്കളുമുണ്ട്‌. സ്വയം വൈദ്യുതിയുല്‌പാദിപ്പിക്കുകയും പ്രകാസം പ്രസരിപ്പിക്കുകയും ചെയ്യുന്ന ജീവികളുമുണ്ട്‌. എന്നാല്‍ ജന്മവാസനയുടെ പരിധിക്കപ്പുറത്തേക്കുള്ള വൈജ്ഞാനിക വികാസം അവയ്‌ക്കൊന്നും സംസിദ്ധമായിട്ടില്ല. എന്തുകൊണ്ട്‌ മനുഷ്യനെന്ന ജന്തുവിന്‌ മാത്രം നേട്ടം കൈവന്നു എന്ന ചോദ്യത്തിനുള്ള
-ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്
>>കൂടുതല്‍ ഇവിടെ

ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനം ഇന്ത്യന്‍ പത്രമാധ്യമങ്ങളില്‍


സിദ്ധാര്‍ത്ഥ വരദരാജന്‍
ഇന്ത്യന്‍ പത്രമാധ്യമങ്ങളുടെ ന്യൂനപക്ഷ സമീപനത്തെക്കുറിച്ച്‌ വിശകലനം ചെയ്യുമ്പോള്‍ വിശാലമായ രണ്ട്‌ മേഖലകളെക്കുറിച്ചാണ്‌ അതില്‍ പ്രധാനമായും വിശദീകരിക്കേണ്ടിവരിക. ഒന്ന്‌, പത്ര, ടെലിവിഷന്‍, ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ -ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍ക്ക്‌ നല്‍കുന്ന കവറേജ്‌, അവ ഏത്‌ തരത്തിലുള്ളതാണ്‌ എന്നതും ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച്‌ പൊതുസമൂഹത്തില്‍ തെറ്റായ കാഴ്‌ചപ്പാടുണ്ടാക്കുന്നതില്‍ അത്‌ എപ്രകാരം കാരണമാവുന്നു, സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അത്‌ എങ്ങനെ വിഷം കുത്തിവെക്കുന്നു (പ്രത്യേകിച്ച്‌ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍), ഇന്ത്യന്‍ രാഷ്‌ട്രീയ സംവാദത്തിന്റെ നിലവാരം താഴ്‌ത്തിക്കളയുന്ന സംവിധാനമായി അത്‌ എങ്ങനെ മാറുന്നു, ജനാധിപത്യ രാഷ്‌ട്രീയത്തിന്റെ ധര്‍മങ്ങളെ വിസ്‌മരിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളെയും നേതൃത്വത്തെയും അത്‌ എങ്ങനെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ്‌. രണ്ട്‌, മുസ്‌ലിം പ്രാതിനിധ്യം, തൊഴിലവസരങ്ങളിലെ വൈവിധ്യം, മാധ്യമങ്ങളിലെ മുസ്‌ലിം സാന്നിധ്യം എന്നിവ.


-
>>കൂടുതല്‍ ഇവിടെ

നാട്ടുപച്ച നാല്‍പ്പതാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം


അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ? -- നിത്യന്‍

തൊണ്ണൂറിന്റെ ഇരുളിലുള്ള ആന്‍ഡേഴ്‌സനെ തപ്പി ഇനി കടലുകടക്കുന്നതിലും ഭേദം സ്ഥിരബുദ്ധിക്ക്‌ തുരുമ്പെടുത്താത്ത സിങ്ങിനെ എത്രയും വേഗം വിചാരണചെയ്‌ത്‌ പത്തുനാളെങ്കിലും ബുദ്ധിസ്ഥിരതയോടെ ജയിലിലിടുകയാണ്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹി ആന്‍ഡേഴ്‌ണല്ല. സിങ്ങടക്കം മറ്റു പലരുമാണ്‌
പൂര്‍ണവായനക്ക്
>>കൂടുതല്‍ ഇവിടെ


Tesselation patterns!



കഴിഞ്ഞദിവസം ബഹുഭുജങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ജനാര്‍ദ്ദനന്‍മാസ്റ്റര്‍ ഫുട്ബോള്‍ പ്രശ്നം അവതരിപ്പിച്ചു. അത് വലിയോരു തുടക്കമായിരുന്നു. കനമുള്ള ഗണിതചിന്തകളുമായി കൃഷ്ണന്‍ സാര്‍ , അഞ്ജനടീച്ചര്‍ ,ഫിലിപ്പ് സാര്‍, ഗായത്രി മുതലായവര്‍ പ്രതികരിച്ചു. ഗണിതബ്ലോഗിന്റെ നിലവാരമുയര്‍ത്താനുള്ള നിതാന്ത പരിശ്രമത്തില്‍ ഇവരുടെ ഇടപെടലുകള്‍ക്ക് അതുല്യമായ സ്ഥാനമുണ്ട്. ഒന്‍പതാംക്ലാസിലെ പാഠപുസ്തകം വീണ്ടും വായിക്കുന്നു. ഒരു ബഹുഭുജത്തിന്റെബാഹ്യകോണുകളുടെ (Exterior angles) തുക 360 ഡിഗ്രിയാണ്. ആക്യതി മാറിയാലും, വലുപ്പം മാറിയാലും ,ആന്തരകോണുകള്‍ (Interior angles)മാറിയാലും, ബാഹ്യകോണുകള്‍ മാറിയാലും ,മാറാതെ നില്‍ക്കുന്ന തുക. മാറ്റത്തിലും മാറാത്തത് ! ഇവിടെ നിന്നുതന്നെയാകാം ഇന്നത്തെ ചിന്ത......



-

>>കൂടുതല്‍ ഇവിടെ

രാവണൻ - ഇത് ഒരു മണിരത്നം ചിത്രം..!


10 വില്ലന്മാരെ അടിച്ചിട്ടു കൊണ്ട് രംഗ പ്രവേശനം ചെയ്യുന്ന നായകൻ. അതിനു ശേഷം ഒരു ഡപ്പാൻകൂത്ത് പാട്ട്, കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കോമഡിക്കായി ഉണ്ടാക്കിയ സീനുകൾ, പഞ്ച്ഡയലോഗുകൾ. ഇതൊന്നും സിനിമയിൽ ഇല്ല. കാരണം, എല്ലാവർക്കും അറിയാം ഇതൊരുമണിരത്നം സിനിമയാണു. ഇന്ത്യൻ സിനിമയിലെ മെഗാ മാസ്റ്ററോ എന്നറിയപ്പെടുന്ന മണിരത്നത്തിന്റെസിനിമ.
ഇത് ശരിക്കും രാമായണ കഥ തന്നെയാണു. രാവണൻ, രാമൻ, സീത എന്നിവർ ഇവിടെ വീരയ്യ(വിക്രം), ദേവ്(പ്രിത്വി), രാഗിണി(ഐശ്വര്യ) എന്നിവരാണു. വിക്രമസിംഗപുരം എന്ന സ്ഥലത്തെ കിരീടമില്ലാത്തരാജവാണു വീരയ്യ. വീരയ്യയെ ഒതുക്കാൻ വേണ്ടിയാണു SP ദേവ് ഇവിടേക്ക് വരുന്നത്.വീരയ്യയുടെസഹോദരിയുടെ (പ്രിയാമണി) കല്യാണ സമയത്ത് അവിടെയെത്തിയ ദേവ്, വീരയ്യയെ പിടികൂടാൻശ്രമിക്കുന്നു പക്ഷെ വീരയ്യ രക്ഷപ്പെടുന്നു. അവിടെ വെച്ച് വീരയ്യയുടെ സഹോദരിയെ പോലീസ് പിടിച്ചുകൊണ്ട് പോകുകയും സ്റ്റേഷനിൽ വെച്ച് മാനഭംഗപ്പെടുത്തി പിറ്റേന്ന് തിരിച്ചയക്കുകയും ചെയ്യുന്നു.
-

മീശ













La Moustache(2005)

2005 ലെ കാന്‍സ്‌ ഫെസ്റ്റിവലില്‍ 'Quinzaine des Réalisateurs'(Directors FortNight) വിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത് . സിനിമയിലെ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഭാഗം ഒരു മത്സര വിഭാഗമല്ല. ഒരു മീശയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇവിടെ. ഫിക്ഷന്‍ ഏതാണ് യാഥാര്‍ത്ഥ്യം ഏതാണ് എന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ള രീതിയിലാണ് കഥയുടെ പോക്ക്. ഒരു മീശ കാരണം കഥാനായകന് സംഭവിക്കുന്ന ദുരന്തങ്ങള്‍ ഇനിയെന്ത്‌ എന്ന് ആകാംക്ഷ ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇമ്മാനുവല്‍ കാരെറുടെ തിരക്കഥക്ക് അദ്ദേഹം തന്നെ സംവിധാനവും നിര്‍വഹിക്കുന്നു. അദ്ദേഹത്തിന്‍റെ തന്നെ നോവലിനെ ആധാരമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
-

കാണി വാര്‍ഷികം സമാപിച്ചു

കാണിവാര്‍ഷികപരിപാടികള്‍ക്ക് സമാപനമായി.മെയ് 30ന് കാലത്ത് 10.00മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ “സൂഫി പറഞ്ഞകഥ’ എന്നചിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.വൈകുന്നേരം 3.00മണിക്ക് ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റ് ഹാളില്‍ വെച്ചു ചേര്‍ന്ന വാര്‍ഷികാഘോഷങ്ങള്‍ ചലച്ചിത്ര നടന്‍ തമ്പി ആന്റണി ഉദ്ഘാടനം ചെയ്തു.ആലങ്കോട് ലീലാകൃഷ്ണന്‍ അദ്ധ്യക്ഷനായി.ജോന്‍ അബ്രഹാമിനെ അനുസ്മരിച്ചുകൊണ്ട് ചലച്ചിത്ര നിരൂപകന്‍ എം.സി.രാജനാരായണനും ശരത്ചന്ദ്രനെ അനുസ്മരിച്ചുകൊണ്ട് കെ.വി.ഷാജിയും സംസാരിച്ചു.തുടര്‍ന്ന് നടന്ന ‘സൂഫിപറഞ്ഞ
കഥ’യെക്കുറിച്ചുള്ള സംവാദം ശ്രീ.കെ.എ.മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു.ചര്‍ച്ചയില്‍ കെ.വി.ഷാജി,തമ്പിആന്റണി,സോമന്‍ ചെമ്പ്രേത്ത്,ഹരിഗോവിന്ദ്,ലക്ഷ്മണന്‍ കെ.കെ.,പി.രാജഗോപാലമേനോന്‍ എന്നിവര്‍ സംസാരിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവും വാസുദേവന്‍ അടാട്ട് നന്ദിയും പറഞ്ഞു.
-

ആഫ്രിക്ക!ആഫ്രിക്ക!!

ആഫ്രിക്കക്ക് ഒരു അർച്ചനാഗീതം
രവീന്ദ്രനാഥ ടാഗോർ

പരിഷ്ക്യതരുടെ പ്രാക്യതമായ ദുരാഗ്രഹം അവരുടെ
നിർലജ്ജ്മായ
മ്യഗീയതയെ നഗ്നമാക്കി തുറന്നു കാണിച്ചു
നീ കരഞ്ഞു; നിന്റെ കരച്ചിൽ ഞെക്കി ഞെരിക്കപ്പെട്ടു.
കവർച്ചക്കാരുടെ ആണി തറച്ച ചെരുപ്പുകൾ
നിന്റെ അമർഷത്തിന്റെ ചരിത്രത്തിന്മേൽ
മായ്ക്കാനാകാത്ത പാടുകൽ പതിച്ചപ്പോൽ
കാട്ടിലുള്ള നിന്റെ കാൽ‌പ്പാടുകൾ കണ്ണീരിലും ചോരയിലും
കുതിർന്നു മലിനമായി.
ഇന്നു പശ്ചിമ ചക്രവാളത്തിൽ അസ്തമനാകാശം
പൊടി നിറഞ്ഞു കൊടുംകാറ്റുകൊണ്ട് ശ്വാസം മുട്ടുമ്പോൾ
-

പട്ടിയുടെ ജഡവുമായൊരു സമരം

പട്ടിയുടെ ചീഞ്ഞളിഞ്ഞ ജഡവുമായി യുവാവിന്റെ പ്രതിഷേധം. ചെറുകാവ്‌ പഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പിലാണ്‌ സംഭവം. മലപ്പുറം ജില്ലയിലെ പെരിയമ്പലം അങ്ങാടിക്ക്‌ സമീപം റോഡില്‍ ചത്തുകിടന്ന പട്ടിയെ കുഴിച്ചുമൂടിയതിന്‌ മതിയായ പ്രതിഫലം നല്‍കാത്ത പഞ്ചായത്ത്‌ അധികൃതരുടെ മുമ്പില്‍ പട്ടിയുടെ ജീര്‍ണിച്ച ജഡവുമായെത്തി പറവൂര്‍ പാലത്തോട്‌ പുറായിയിലെ യുവാവാണ്‌ പ്രതിഷേധിച്ചത്‌. റോഡില്‍ ചത്തുകിടന്ന പട്ടിയെ യുവാവ്‌ കുഴിച്ചുമൂടുകയായിരുന്നു. ഇതിന്റെ പ്രതിഫലത്തിനായി പഞ്ചായത്ത്‌ ഓഫീസിലെത്തിയ യുവാവിന്‌ അന്‍പത്‌ രൂപയാണ്‌ അധികൃതര്‍ നല്‍കിയത്‌. എന്നാല്‍ തുക കുറഞ്ഞു എന്നാരോപിച്ച്‌ യുവാവ്‌ അധികൃതരുമായി തട്ടിക്കയറി. പഞ്ചായത്തില്‍ ഒരു പട്ടിയെ പിടിച്ചാല്‍ 50 രൂപ മാത്രമേ നല്‍കാറുള്ളൂ എന്ന്‌ അധികൃതരും. ഇതില്‍ കലിപൂണ്ട യുവാവ്‌ നേരത്തെ കുഴിച്ചിട്ട പട്ടിയുടെ ചീഞ്ഞളിഞ്ഞ ജഡവുമായി പഞ്ചായത്ത്‌ ഓഫീസിന്‌ മുന്നിലെത്തുകയായിരുന്നു. ദുര്‍ഗന്ധം പരന്ന്‌ പഞ്ചായത്ത്‌ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി.
-

പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍

നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്നതും അതേസമയം അതിനേക്കാളധികം പാഴാക്കിക്കളയുന്നതുമായ പ്രകൃതി വിഭവമാണു ചക്കകള്‍. എന്നാല്‍ ചക്ക കൊണ്ട് ജീവിതവൃത്തി നടത്തുന്ന ഒരു ജനവിഭാഗം നമ്മുടെ അയല്‍ സംസ്ഥാനത്ത് പാര്‍ക്കുന്നുണ്ട്. തമിഴ്നാട്ടിലെ തീരദേശജില്ലയായ കടലൂരിലെ പണ്‍റൂട്ടി താലൂക്കിലെ 114 ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗമാണിന്ന് ചക്കകള്‍. വ്യവസായിക അടിസ്ഥാനത്തിലാണിവിടെ ചക്കകള്‍ ഉദ്പാദിപ്പിക്കുന്നതും വിതരണം നടത്തുകയും ചെയ്യുന്നത്. പ്രാധാനമായും രണ്ട് കൃഷിയിലാണു ഇവിടത്തുകാര്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. കശുവണ്ടിയാണു ഇതര കാര്‍ഷികവിള. 2001 ലെ സെന്‍സന്‍സ് പ്രകാരം പണ്‍റൂട്ടിയിലെ 114 ഗ്രാമങ്ങളിലെ ആകെ ജനസംഖ്യ 55400 ആയിരുന്നു.
ഏകദേശം പതിനാറായിരം ഹെക്ടറില്‍ കശുവണ്ടിക്കൃഷിയുണ്ടെങ്കിലും വിളവ് 12,800 ടണ്‍ കശുവണ്ടി മാത്രം. അതേസമയത്ത് 2700 ഹെക്ടറില്‍ മാത്രമൊതുങ്ങുന്ന പ്ലാവിന്‍ കൃഷിയില്‍ നിന്നും 43,360 ടണ്‍ ചക്കയാണു വിളവായി ലഭിക്കുന്നത്. ഇതില്‍ നിന്നും കര്‍ഷകര്‍ സ്വന്തമാക്കുന്ന കോടിക്കണക്കിനു ലാഭമാണു കൃഷിയിലേക്കു കൂടുതലായും പുതുതലമുറയെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്.
-

കുഞ്ഞും പൊന്നും

കാലിൽ ഛിലുഛിലു പാദസരം
കുഞ്ഞിന്നമ്മ കൊടുത്തല്ലോ.
കൈയിൽ ഛിലുഛിലു പൊൻവളകൾ
കുഞ്ഞിന്നച്ഛൻ കൊടുത്തല്ലോ.
കാതിൽ തൂങ്ങും കമ്മലുകൾ
കുഞ്ഞിനെളേമ്മ കൊടുത്തല്ലോ.
വിരലിൽ മിന്നും മോതിരവും
കുഞ്ഞിനെളേച്ഛൻ കൊടുത്തല്ലോ.
- സു | Su
>>കൂടുതല്‍ ഇവിടെ


ചില നേരങ്ങളില്‍ ചില മനിതങ്ങള്‍

സ്വത്വം അങ്ങിനെയാണ്‍ . അതൊരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരന് ഉള്‍ക്കൊള്ളാനാകില്ല. മതം, ജാതി, വര്‍ണ്ണം, കുടുംബം അങ്ങിനെ ഏത് സ്വത്വവുമാകാം. അതിനെ കവച്ചു വക്കണം വര്‍ഗ്ഗ ബോധം. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഐക്യത്തിനു മുന്നില്‍ എന്ത് സ്വത്വ ബോധം. സി.പി.എമ്മില്‍ സ്വത്വ ബോധത്തെ ഒളിച്ചു കടത്താന്‍ ചില സത്വങ്ങള്‍ ശ്രമിച്ചപ്പോള്‍ കൈ-മൈയ് മറന്ന് നമ്മള്‍ ഒരുമിച്ചു. അതിന് ഗ്രൂപ്പോ പാരമ്പര്യമോ നമുക്ക് തടസ്സമായതേയില്ല. ഇതാണ്‍ യഥാര്‍ത്ഥ വര്‍ഗ്ഗബോധം.
-

മുകേഷ് അംബാനി സ്പീകിംഗ്‌..

വാര്‍ഷിക പൊതുയോഗം എല്ലാ കമ്പനികളും നടത്തുന്നതാണ്.എന്നാല്‍ റിലയന്‍സ് പൊതുയോഗത്തിന് ലഭിക്കുന്ന വേറെ ഒരു കമ്പനിക്കും ലഭിക്കാറില്ല. ഒരു പാട് ശ്രദ്ധ കിട്ടുന്ന പൊതു യോഗം ആയതുകൊണ്ട് ഇതേ പാട് കെട്ടു കഥകളും പ്രചരിക്കാറുണ്ട്.ഇത്തവണ പൊതു യോഗത്തില്‍ അനില്‍ അംബാനി പങ്കെടുക്കും എന്നായിരുന്നു ഒരു വാര്‍ത്ത‍.അനുജനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി പരാമര്‍ശിക്കപ്പെടും എന്നാണ് മറ്റൊരു വാര്‍ത്ത‍.വാര്‍ത്തകള്‍ എന്തായാലും ഒരു AGMഎങ്ങിനെ നടത്തണമെന്നും അതില്‍ എന്തൊക്കെ ചര്‍ച്ച ചെയ്യണമെന്നും മുകേഷ് അംബാനിക്ക് വ്യക്തമായ ധാരണ ഉണ്ട്.
-

ഉല്ലാസിന്റെ അറിവ്


മതി,യെനിക്കെന്റെ മോഹശതങ്ങള്‍ക്കു
മൃതി മണപ്പിച്ചുറക്കറ തീര്‍ത്തിടാം
ഹൃദയദാഹം കെടാതഗ്നി ജ്വാലയായ്
സ്വയമെരിഞ്ഞു നിരഞ്ജനമാര്‍ന്നിടാം.

ഇനിയെനിക്കെന്റെ ജീവിത സംജ്ഞയില്‍
മുറിവുണങ്ങാത്ത വേദന നൂറ്റിടാം
ഫണമുയര്‍ത്തി നാഗങ്ങളാടുന്നോരീ
സ്മൃതിയില്‍ ഗാണ്ഡവദാഹം തിരഞ്ഞിടാം.

-


കറുവ,ഇലവർങം


നമ്മുടെ നാട്ടിൽ സാധാരണയായി കാണപെട്ടിരുന്ന ഏടന്ന അഥവ വയന്നയുടെ വർഗ്ഗതിൽപെട്ട ഒരു ഔഷധിയാണ ഇലവങം, പണ്ടുകാലത്ത് കുട്ടികൾ ഇതിന്റെ ഇല കഴിക്കുമായിരുന്നു. അതിന്റെ എരുവുകലർന്നമധുരരസം കുട്ടികളെ ആകർഷിച്ചിരുന്നത്. ഇതിന്റെ ഇലയും പട്ടയും സുഗന്ധവ്യഞനമായി ഉപയോഗിക്കുന്നു.ഉഷ്ണപ്രകൃതം മായതിനാൽ അമിതമായ ഉപയോഗം നന്നല്ല.ഇത് ത്രിജാതതിലും ചതുർജാതതിലും പെടുന്ന ഒരു ഒഷധിയാണ്.
-

സാന്ദ്രം നിന്‍ സംഗീതമേ


സാന്ദ്രം നിന്‍ സംഗീതമേ,
ഭൂവിലെന്നും നിഹാര മഴയായ് - 2
നിന്‍ ഗീതം അലയായ്‌ ഒഴുകി
ദേശമാകെ ജീവനായ് (സാന്ദ്രം)

നാദം നിന്നില്‍
നിന്നും ആനന്ദ മാരിയായ്
നിന്‍ ഈണങ്ങള്‍
മനസ്സില്‍ തന്ത്രി മീട്ടി
ആഹ്ലാദം നല്കുമേ
നിന്‍ ആര്‍ദ്രഗീതങ്ങള്‍
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP