FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

സ്വന്തം ലേഖകന്‍

Tuesday


സ്വന്തം ലേഖകന്‍
ഫിഫാ ലോക കപ്പിന്റെ ആവേശം അനുനിമിഷം സൌത്ത് ആഫ്രിക്കയില്‍ നിന്നും പ്രമുഖ ബ്ലോഗ്ഗര്‍ ആയ ബോണ്‍സ് എത്തിച്ചു കൊണ്ടിരിക്കുന്നത് ബ്ലോഗിലും ആവേശത്തിന്റെ പുതുമാരി പെയ്യിക്കുകയാണ് .
http://www.gamblingweblog.com/wp-content/gallery/sports/fifa_world_cup.jpg
ബോണ്‍സിനെ കൂടാതെ കൂടുതല്‍ പ്രതിനിധികളും ലോക കപ്പ്‌ വാര്‍ത്തകളും അവലോകനങ്ങളുമായി എത്തുകയാണ്.ഇത് വരെ കഴിഞ്ഞ മത്സരങ്ങളിലേക്ക് ഒരു അവലോകനം.

ഇന്നത്തെ ലോക കപ്പ്‌ വിശേഷങ്ങള്‍ സാംബാ ബീറ്റ്സിലൂടെ ബോണ്‍സും പങ്കു വെക്കുന്നു :
ഇന്ന് മൂന്നു കരുത്തരുടെ മത്സരങ്ങള്‍ - ബ്രസില്‍, പോര്‍ച്ചുഗല്‍, ഐവറി കോസ്റ്റ്

ഇനി മുതല്‍ ബ്ലോത്രത്തിനായി ലോകകപ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ രണ്ടു പ്രതിനിധികള്‍



ഏഷ്യയുടെ തിളക്കം


-സ്വന്തം ലേഖകന്‍
ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാന പാദത്തിലേക്കു നീങ്ങുന്ന അവസരത്തില്‍ ഒരു കൊച്ച് തിരിഞ്ഞു നോട്ടം.ലോകകപ്പില്‍ ഗോളുകളുടെ എണ്ണം വളരെ കുറവായിരുന്ന ആദ്യ ദിനങ്ങളുടെ നിരാശ ജര്‍മനി കളത്തിലിറങ്ങിയതോടെ തീര്‍ന്നു. താരതമ്യേന ദുര്‍ബലരായ ഓസ്റ്റ്രേലിയക്കെതിരെയാണെങ്കിലും ടൂര്‍ണമെന്റില്‍ ഇതു വരെ ഏറ്റവും ഒത്തിണക്കം കാട്ടുകയും റിസല്‍റ്റ് ഉണ്ടാക്കുകയും ചെയ്ത ടീം ജര്‍മനിയാണ്. സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലാത്ത ഒരു ടീമെന്ന നിലയില്‍, ടൂര്‍ണമെന്റിനു മുന്‍പ് ആരും പ്രാധാന്യം കൊടുക്കാത്ത ജര്‍മനി ഒരൊറ്റ മത്സരം കൊണ്ട് പൊടുന്നനെ ചിത്രത്തിലേക്ക് വന്നു.

http://www.futbolwallpapers.com/wallpapers/africa-2010.jpg

പിന്നീട് ഗണ്യമായ പ്രകടനം നടത്തിയ മൂന്നു ടീമുകള്‍ ദക്ഷിണാഫ്രിക്ക, തെക്കന്‍ കൊറിയ, ജപ്പാന്‍ എന്നിവയാണ്. മെക്സിക്കോക്കെതിരെ രണ്ടാം പകുതിയില്‍ നടത്തിയ കളി ദക്ഷിണാഫ്രിക്ക രണ്ടാം റൗണ്ടില്‍ കടക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു.

ഏഷ്യന്‍ ടീമുകളായ ജപ്പാനും തെ. കൊറിയയും നന്നായി ഹോം വര്‍ക് ചെയ്തു എന്ന് അവരുടെ ജയത്തില്‍ നിന്നും ടീം വര്‍ക്കില്‍ നിന്നും ഉറപ്പാക്കാം. തങ്ങളുടെ ഗ്രൂപ്പിലെ വമ്പന്മാര്‍ക്ക് ഇവര്‍ എളുപ്പത്തില്‍ കീഴടങ്ങിക്കൊടുക്കില്ല.

മറ്റ് ആഫ്രിക്കന്‍ ടീമുകളില് നൈജീരിയയും കാമറൂണും കഴിവിനനുസരിച്ച് കളിച്ചോ എന്ന് സംശയമുണ്ട്; നൈജീരിയ കളിച്ചത് എല്ലാവരും പേടിക്കുന്ന അര്‍ജന്റീനക്കെതിരെയാണെങ്കിലും. കാമറൂണിന്റെ കളി അലസത നിറഞ്ഞതാണ് എന്ന് കഴിഞ്ഞ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മുതലെ തോന്നിപ്പിച്ചിരുന്നു. ഇവയ്ക്കിടയില്‍ ഘാനയാണ് ഗൗരവബുദ്ധിയോടെ കളിക്കുന്ന ടീം. ലോകകപ്പിനു യോഗ്യത നേടാതിരുന്ന ആഫ്രിക്കന്‍ ചാമ്പ്യന്‍ ഈജിപ്റ്റിനെ കാണികള്‍ ഓര്‍ക്കാതിരിക്കണമെങ്കില്‍ അടുത്ത കളികളില്‍ കാമറൂണും നൈജീരിയയും മെച്ചപ്പെടണം.

മെക്സിക്കോ നന്നായി കളിച്ചപ്പോള്‍ കൊലകൊമ്പന്മാരായ ഇംഗ്ലണ്ട്, ഹോളണ്ട്, ഇറ്റലി എന്നിവ നിരാശപ്പെടുത്തി. അര്‍ജന്റീന പെരുമയ്ക്കൊത്തു കളിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടതിരുന്നത് മെസി ഒഴികെയുള്ള മുന്നേറ്റ നിരയുടെ മൂര്‍ച്ചക്കുറവാണ്.

സൗത്ത് ആഫ്രിക്കയില്‍ നിന്ന് ബ്ലോഗര്‍ ബോണ്‍സ് സൂചിപ്പിക്കുന്നതു പോലെ ഉയരക്കൂടുതല്‍ ഉള്ള ഗ്രുണ്ടുകളില്‍ തൊണ്ണൂറു മിനിറ്റും ഒരേ രീതിയിലുള്ള പ്രകടനം നടത്താന്‍ പല ടീമുകള്‍ക്കും കഴിയുന്നില്ല. അദ്ദേഹം ചൂണ്ടിക്കാണിച്ചതു പോലെ അന്തരീക്ഷ മര്‍ദ്ദം കുറഞ്ഞ അവസ്ഥയില്‍ വായുവിലൂടെ നീങ്ങുന്ന പന്തുകള്‍ക്ക് കൃത്യത കുറയുന്നതാവാം, ലോങ്ങ് റേഞ്ച് ഗോളുകളും ഡയറക്ട ഫ്രീകിക്ക് ഗോളുകളും അധികം പിറക്കാത്തതിനു കാരണം.

ബ്രസീല്‍, പോര്‍ച്ച്ഗല്‍, ഐവറി കോസ്റ്റ്, സ്പെയിന്‍ എന്നീ അഞ്ച് കരുത്ത്ന്മാരെയാണ് ഇന്നും നാളെയുമായി ഇനി ആദ്യപാദത്തില്‍ കാണാനുള്ളത്.



ബ്ലോഗ്‌ പരിചയം


അനില്‍ കുര്യാത്തി



http://kuryathikurippukal.blogspot.com/ ...സ്വസ്തി http://amtithakudeeram.blogspot.com/. ...നികുഞ്ജം http://inqwilab.blogspot.com/ .....ഇങ്കിലാബ് സിന്ദാബാദ്

തിരുവനന്തപുരം നഗരത്തില്‍ ചരുവിള വീട്ടില്‍ വിദ്യാധരന്‍ നായരുടെയും ചന്ദ്രികാ തങ്കച്ചിയുടെയും മകന്‍ ..വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്യുന്നു ജോലി ചെയ്യുന്നു ...ഇടതു പക്ഷ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവ പ്രവര്‍ത്തകനാണ് ..കെ എസ ബി വര്‍ക്കേര്‍സ് അസോസിയേഷന്‍ (സി ടി യു )തിരുനന്തപുരം ജോയിന്റ് സെക്രെട്ടറിയാണ് ..വിവാഹിതന്‍ ..ഭാര്യ രാജ ലക്ഷ്മി .മക്കള്‍ കൃഷ്ണപ്രിയ ..ദേവപ്രിയ ..

ഓര്‍ക്കുട്ട് ..കൂട്ടം ..എന്നീ സോഷ്യല്‍ നെറ്റ് വോര്‍ക്കിലും ഏറെ സുപരിചിതനായ അദ്ദേഹംബ്ലോഗിലും സജീവമാണ് ...ഓര്‍ക്കുട്ടില്‍ എഴുതുന്ന കവികളുടെ കവിതകളുമായി അടുത്തിടെ പുറത്തിറങ്ങിയ ശ്രുതി ലയം കവിതാ സമാഹാരം എന്ന പുസ്തകം അദ്ദേഹത്തിന്‍റെ പരിശ്രമ ഫലമാണ് ..
സ്വസ്തി ..നികുഞ്ജം..ഇങ്കിലാബ് സിന്ദാബാദ് എന്നിങ്ങനെ മൂന്നു ബ്ലോഗുകള്‍ അദ്ദേഹത്തിന്റെതായുണ്ട് ഓരോ ബ്ലോഗും വ്യതസ്തമായ വായനാനുഭവമാണ് വായനക്കാര്‍ക്ക് നല്‍കുന്നത് ....ഇങ്കിലാബ് സിന്ദാബാദ് എന്ന ബ്ലോഗ്‌ ശക്തമായ ഇടതു പക്ഷ ചിന്താഗതി വെച്ചു പുലര്‍ത്തുന്ന വിപ്ലവ കവിതകള്‍ കൊണ്ട് സമൃദ്ധമാകുമ്പോള്‍ മറ്റു രണ്ടു ബ്ലോഗുകളും ജീവിത ഗന്ധിയായ കവിതകള്‍ അലങ്കരിച്ചിരിക്കുന്നു ...എഴുത്തു അദ്ദേഹത്തിനു സമൂഹത്തോട് കലഹിച്ചും സമരസപ്പെട്ടും തന്‍റെ നിലപാടുകള്‍ വിളിച്ച് പറയാനുള്ള മാധ്യമമാണ് ..അത് അദ്ദേഹം ഒട്ടും കലര്‍പ്പില്ലാതെ പറയുകയും ചെയ്യുന്നു..

മനോഹരമായി ചെയ്തിരിക്കുന്ന സ്വസ്തിഎന്ന ബ്ലോഗിലേക്ക് എത്തി നോക്കുമ്പോള്‍ .
ജനിച്ച നാട്ടില്‍ നിന്നും പാലായനം വന്ന കാശ്മീരി പണ്ഡിറ്റ്‌കളുടെ ആത്മ നൊമ്പരമായ വൃക്ഷത്തിന്റെ വേരുകള്‍ ...


ഒരു മടക്ക യാത്രക്കായി
മനസ്സോരുക്കി വച്ച്
വേരറ്റ ശിഖിരങ്ങള്‍ പറിച്ചെറിഞ്ഞു
ഇലപൊഴിച്ചു ജീര്‍ണിച്ചു
കണ്ണീരോഴുക്കി പലായനം
ചെയ്തൊരഭയാര്‍ത്തി.


നിരാശ മുഖ മുദ്രയാക്കിയ ഇന്നത്തെ യുവത്വത്തിന്റെ ആത്മ സംഘര്‍ഷം മനോഹരമായി വരച്ച്‌ കാട്ടുന്ന "ഓര്‍മ്മക്കുറിപ്പുകള്‍‍ "എന്ന കവിതയില്‍ അദ്ദേഹം പറഞ്ഞു വെക്കുന്നു ..

ഇനി വാക്കുകളും
വരകളുമില്ല
നിതാന്തമായ
മൌനത്തിന്റെ
ശൂന്യത മാത്രം.


ചതിയുടെ വാരിക്കുഴികള്‍ തീര്‍ത്ത്‌ സ്വകാര്യത ഒപ്പിയെടുക്കുന്ന "ക്യാമറക്കണ്ണുകള്‍." എങ്ങനെ നമ്മുടെ ജീവിതത്തെ തകര്‍ത്ത് കളയുന്നു

എന്ന്‌ കാട്ടിത്തരുന്നു ..വായനക്കാരന്‍റെ ഉള്ളില്‍ ഒരു നോവായ്‌ പടര്‍ന്നു കയറുന്ന കവിത മനോഹരമാണ് ..
പിന്നെ ,..
വരിവരിയായ് എത്തിയ
തിരമാലകളോട്
അവള്‍ക്കോന്നേ
പറയാനുണ്ടായിരുന്നുള്ളൂ

മൂന്നാംനാള്‍ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"


ജീവിത സായാഹ്നം ശരണാലയങ്ങളില്‍ ഹോമിക്കപെടെണ്ടി വരുന്ന മനുഷ്യരുടെ ...വിലാപങ്ങളാണ് " ശാപചക്രങ്ങള്‍ " എല്ലാം നേടിയിട്ടും
ഒന്നുമില്ലാതെ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍ വായനക്കാരന്‍റെ മനസ്സില്‍ ഒരു നീറ്റല്‍ അവശേഷിപ്പിക്കുന്നു

ശരണാലയങ്ങളില്‍
ശാപചക്രങ്ങളില്‍
തിരിയുന്നതാരുടെ
പിടയുന്ന നോവുകള്‍
അവയിലെന്നുണര്‍വിന്റെ
ദീര്‍ഘ നിശ്വാസങ്ങള്‍
ഇല പൊഴിച്ചിരുളിന്റെ
സ്നേഹം നുകര്‍ന്നതും

മനോഹരവും അര്‍ത്ഥ വ്യാപ്തിയുള്ളതുമായ ഒട്ടനവധി കവിതകള്‍ നികുഞ്ജം എന്ന ബ്ലോഗില്‍ നമുക്ക് കാണാം ...
ഹെല്‍മെറ്റ്‌ എന്ന കവിത നിയമങ്ങള്‍ എങ്ങനെ നോക്ക് കുത്തികള്‍ ആകുന്നു എന്നത് തെല്ലൊരു ഹാസ്യാത്മകതയോടെ അവതരിപ്പിച്ചിരിക്കുന്നു .
"പിടിക്കൂ അവരെ "...
കാഴ്ച്ചക്കാര്‍ ആക്രോശിക്കുന്നു
നിയമ പാലകര്‍
ഉപദേശിക്കുന്നു
"അരുത് : അവര്‍ ഹെല്‍മറ്റു ധരിച്ചിട്ടുണ്ട് "
ശൂന്യതയിലെക്കൊരു വാതില്‍ ...ജയ്‌ മഹാത്മജി ..ഒരു നായ കുരയ്ക്കുന്നു..നിങ്ങളുടെ സൂര്യനെ അപഹരിച്ചു ..പിഴച്ചവന്‍ ..അങ്ങനെ വായിക്കപ്പെടേണ്ട ഒരുപാട് കവിതകള്‍ നികുഞ്ജം എന്ന ബ്ലോഗില്‍ ഉണ്ട് ...
വിപ്ലവ ചിന്തകള്‍ക്കും കവിതകള്‍ക്കുമായി ഇങ്കിലാബ് സിന്ദാബാദ് എന്ന ബ്ലോഗ്‌ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു ..
അഗ്നിയായ് പടരും ഞാന്‍ ...ചങ്കിലെ ചോരയാല്‍ ചുവപ്പിച്ചതാണ് ഞാന്‍ ..നാണിക്കൂ മല നാടേ ..രക്ത സാക്ഷി ..എന്നെ കവിതകളെല്ലാം ശക്തമായ ഇടതു പക്ഷ കവിതകളാണ് ..പലതും അദ്ദേഹം തന്നെ ആലപിച്ചു യൂ ട്യൂബില്‍ ചേര്‍ത്തിട്ടുണ്ട് ..

അനില്‍ കുരിയത്തി എന്ന അനുഗ്രഹീത കവി ബ്ലോഗ്‌ വായനക്കാരും മുഖ്യധാര വായനക്കാരും ശ്രദ്ധിക്കപ്പെടേണ്ട ഒരു കവിയാണ്‌ എന്നാല്‍
അര്‍ഹതപ്പെട്ട അംഗീകാരം ഇദ്ദേഹത്തിനു കിട്ടിയിട്ടില്ല ...വരും നാളുകളില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടും എന്ന്‌ തന്നെ നമുക്ക് പ്രത്യാശിക്കാം ..............


ബ്ലോഗ് ഹിറ്റുകള്‍ 4 ലക്ഷം.



എന്നും ഞങ്ങളെ പ്രോത്സാഹിപ്പിച്ച അധ്യാപകരേ, വിദ്യാര്‍ത്ഥികളേ, സഹബ്ലോഗര്‍മാരേ,
ഇന്നു നമ്മുടെ മാത്‍സ് ബ്ലോഗ് നാലുലക്ഷം ഹിറ്റുകള്‍ എന്ന നാഴികക്കല്ലു പിന്നിടുകയാണ്. ഒരു പ്രാദേശിക ഭാഷയില്‍ പൂര്‍ണ്ണമായും അദ്ധ്യാപകര്‍ തന്നെ ഒരുക്കുന്ന ഒരു ബ്ലോഗ് ഇത്തരമൊരു മുഹൂര്‍ത്തം പിന്നിടുക എന്നത് തീര്‍ച്ചയായും അഭിമാനാര്‍ഹം തന്നെ എന്നതില്‍ സംശയമില്ല.ഈ നേട്ടത്തിന് ഞങ്ങളെ പ്രാപ്‌തരാക്കിയ നിങ്ങളോരോരുത്തരുടെയും മുന്നില്‍ ഞങ്ങള്‍ സ്നേഹത്തോടെ നമ്രശിരസ്ക്കരാകട്ടെ. അധ്യാപകരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ നേട്ടത്തിന്റെ കാരണമായി ഞങ്ങള്‍ വിലയിരുത്തുന്നത്...തുടര്‍ന്നും അതു പ്രതീക്ഷിക്കാം. പകരം വേണ്ടത് നിങ്ങളുടെ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മാത്രം...

-
മാത്സ് ബ്ലോഗ്‌ ടീമിന് ബ്ലോത്രത്തിന്റെ ആശംസകള്‍ !!


ചില മഴക്കാല ചിന്തകള്‍


സ്കൂള്‍ തുറന്നപ്പോള്‍ നല്ല വെയിലായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. നാം കാതിരുന്നപോലെ മഴ വന്നു. അതും പെരുമഴ. ഇത് ആദ്യമായൊന്നുമല്ല സ്കൂള്‍ തുറക്കുമ്പോള്‍ മഴ വരുന്നത്. ഞങ്ങളുടെ കുട്ടിക്കാലം മുതലേ ജൂണ്‍ മാസത്തിലെ മഴയും വെള്ളപ്പൊക്കവും ഒരു പതിവു കാഴ്ചയാണ്. പിന്നെന്താണ് ഇപ്പോള്‍ ഒരു ചിന്താകുഴപ്പം എന്നല്ലേ. പറയാം. ചിന്ത മറ്റൊന്നുമല്ല, ജൂണ്‍ മാസത്തില്‍ നനഞ്ഞൊലിച്ചു ക്ലാസ് മുറിയിലേക്ക് കയറി ചെന്നപ്പോള്‍ മനസിലുണ്ടായ ചില സംശയങ്ങള്‍ പൂത്തോട്ട KPMHSS - ലെ അനില്‍ സാര്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയുണ്ടായി. മേയ് ജൂണ്‍ മാസങ്ങളില്‍ ഏറ്റവും അധികം ചൂടും മഴയും കേരളത്തെ വിഴുങ്ങുന്നു. സമയത്ത് പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളായി പല സ്കൂളുകളും മാറുന്നു.അത്തരം സ്കൂളുകളില്‍ ആദ്യയന ദിവസം കുറയുന്നു. കുട്ടികള്‍ പനി പോലുള്ള അസുഖത്തെ തുടര്‍ന്നു ക്ലാസ്സില്‍ വരാതിരിക്കുന്നു. ഇത്തരത്തില്‍ ക്ലാസ് മുറികള്‍ പലപ്പോഴും അസുഖങ്ങള്‍ പടരാന്‍ സഹായകമായ ഇടങ്ങളായി മാറുന്നു.
-വിദ്യാരംഗം
>>കൂടുതല്‍ ഇവിടെ

ഡി.പ്രദീപ്‌‌കുമാറിന്റെ അച്ഛന്‍ കെ.ദാമോദരന്‍ അന്തരിച്ചു

പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളെ,
ബ്ലോഗര്‍ പ്രദീപ്‌ കുമാറിന്റെ അച്ഛന്‍ കെ.ദാമോദരന്‍(82 വയസ്സ്) ഇന്ന് (14.06.2010)പുലര്‍ച്ചെ അന്തരിച്ച വിവരം
വ്യസനപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. റിട്ടയേഡ് സ്റ്റേറ്റ് സ്റ്റോര്‍സ് ഓഫീസറായിരുന്നു.
ശവസംസ്ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് പുന്നമൂട് (മാവേലിക്കര)വച്ചു നടക്കും.
ഡി.പ്രദീപ് കുമാറിന്റെയും കുടുംബാംഗങ്ങളുടേയും ദുഖത്തില്‍ കേരള ബ്ലോഗ് അക്കാദമി പ്രവര്‍ത്തകര്‍
പങ്കുചേരുന്നു.
-

സെന്‍ട്രല്‍ ജയിലുണ്ടോ ഒരു കൊലപ്പുള്ളിയെ കിട്ടാന്‍ ?

എന്റെ ധാരണകളെല്ലാം തെറ്റി. ഇന്ത്യയുടെ തലസ്ഥാനം ന്യൂഡല്‍ഹി ആണെന്നും സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള ഏക സെന്‍ട്രല്‍ ജയില്‍ കണ്ണൂര്‍ ആണെന്നും ചെറുപ്പത്തിലേ മനപ്പാഠം ആക്കിവെച്ചിരുന്നതാണ്. പി എസ് സി പരീക്ഷ എഴുതാന്‍ വേണ്ടി കാണാതെ പഠിച്ചതിനാല്‍ ഇന്നും അതൊക്കെ ഓര്‍മയില്‍ നില്‍ക്കുന്നുണ്ട്. അവിടെ വമ്പിച്ച സെറ്റപ്പാണ്, ഏരിയ കമ്മറ്റിയുടെ കത്തില്ലാതെ ഒരു മനുഷ്യജീവിക്ക് അതിനുള്ളിലേക്കോ പുറത്തേക്കോ കടക്കാന്‍ കഴിയില്ല.
തടവുകാരെ ക്രൂരമായി കൈകാര്യം ചെയ്യും. കോലീബി തടവുകാരാണെങ്കില്‍ (കോണ്ഗ്രസ്സ്, ലീഗ്, ബീജെപി) ഇടിച്ച് പരിപ്പെടുക്കും. പീഡിപ്പിക്കും. ഇതൊക്കെയായിരുന്നു ജയിലിനെക്കുറിച്ച എന്‍റെ വിശ്വാസം. (വിശാസം.. അതല്ലേ എല്ലാം!!. ) പക്ഷെ ധാരണകളൊക്കെ ഇന്നലെത്തോടെ ഗോപിയായി. ഇത്രയും നല്ല ഒരു ജയിലിനെക്കുറിച്ചാണല്ലോ ഞാന്‍ തെറ്റായ ധാരണകള്‍ വെച്ച് പുലര്‍ത്തിയത് എന്നോര്‍ക്കുമ്പോള്‍ എനിക്കാകെ കുളിര് കോരുന്നു.
-

മുത്തലിക്കിന്‍റെ മാമ അവതാരം

നിത്യാനന്ദ തപസ്സ് തുടങ്ങി; പിന്തുണയുമായി ശ്രീരാമസേന
ബാംഗ്ലൂര്‍: വിവാദ സി.ഡിയിലുള്‍പ്പെട്ട സ്വാമി നിത്യാനന്ദ ബിഡദി ആശ്രമത്തില്‍ തപസ്സ് തുടങ്ങി. ആത്മശാന്തിക്കും ശാരീരികബലത്തിനുമായാണ് നിത്യാനന്ദ ഒരാഴ്ചത്തെ പഞ്ചതപസ്യയ്ക്ക് തുടക്കംകുറിച്ചത്............. ............................................................................

...........53 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ആശ്രമത്തിലെത്തിയ നിത്യാനന്ദയെ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച നിരവധിപേര്‍ എത്തി. ശ്രീരാമസേനാനേതാവ് പ്രമോദ് മുത്തലിക്കാണ് ഇതില്‍ പ്രധാനി. നിത്യാനന്ദയെ പിന്തുണയ്ക്കാനും അദ്ദേഹം മറന്നില്ല. ഹിന്ദു ആശയങ്ങള്‍ 35-ഓളം രാജ്യങ്ങളില്‍ എത്തിച്ച നിത്യാനന്ദയെ തേജോവധം ചെയ്യാന്‍ ക്രിസ്ത്യന്‍ലോബി ആസൂത്രണം ചെയ്തതാണ് വിവാദമെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദു സന്യാസിമാരെ താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശ്രീരാമസേന പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
(മാതൃഭൂമി ദിനപ്പത്രം. 14/06/2010 )
-

യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?

സുശീൽകുമാറിന്റെ ആരെടാ യുക്തിവാദി എന്ന പോസ്റ്റിൽ ചർച്ചയായി ഉദ്ദേശിച്ചത്‌ പ്രധാനമായും ഇതാണ്‌.


മതവിശ്വാസികളും നല്ലൊരു ശതമാനം കാര്യങ്ങളിലും യുക്തി പ്രയോഗിക്കുന്നവരാണ്‌, പക്ഷെ സ്വന്തം വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ മാത്രം അവർ യുക്തി പ്രയോഗിക്കാൻ വിമുഖത കാണിക്കുന്നു, പലപ്പോഴും യുക്തി അസാധ്യമാണെന്നുവരെ പ്രസ്താവിക്കുന്നു.

ചർച്ച മുന്നേറവെ കാര്യങ്ങൾ ഒന്ന് ഗതിമാറി. ഒരു ചോദ്യത്തിന്‌ മറുചോദ്യം എന്ന മട്ടിൽ ഒരു പ്രസ്താവന കാണാനിടയായി. തുടർന്നുണ്ടായ ചർച്ചാശൃംഖലയിൽ നിന്നും, മറ്റുബ്ലോഗുകളിലായി പലരും എഴുതിയതിൽ നിന്നും, ചോദ്യങ്ങൾ വിധം സമാഹരിക്കാം.
-

റെഡ് ഡേറ്റാ ബുക്ക്‌



വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ അടങ്ങിയ ബുക് ആണ് ഇത്. ഈ ബുക്കില്‍ ഓരോ ജീവിയും അവ അഭിമുഖികരിക്കുന്ന വെല്ലുവിളികളുടെയും അടിസ്ഥാനത്തില്‍ തരാം തിരിച്ചിട്ടുണ്ട്. ഓരോ പ്രാവിശ്യവും ഇറങ്ങുന്ന ഈ ബുക് ഓരോ പ്രത്യേക തരം ജീവ വരഗത്തെ കുറിച്ചായിരിക്കും വിവരം തരുന്നത്. ഈ ബുക്കിന്റെ ഒരു വെബ്സൈറ്റ് ആണ് ഇത്. ഭൂമിയില്‍ നിന്നും എന്നന്നേക്കും ആയി മണ്മറഞ്ഞ ജെവിഅകളെ നമ്മുക്ക് ഈ സൈറ്റില്‍ കണ്ടെത്താം അവയുടെ ചിത്രവും വിവരങ്ങളും ഈ സൈറ്റില്‍ നിന്ന് നമ്മുക്ക് ലഭിക്കും.
-

ക്വിസ്സിങ്ങ് പുരാണം

ആഴ്ച വളരെ എഞ്ചോയബിള്‍ ആയിരുന്നു. ഉറക്കം, ജേണല്‍ വായന, ഉറക്കം, ബ്ലോഗുവായന (പ്രധാനമായും കാഫില, സിദ്ധാര്‍ത്ഥ് വരദരാജന്റെ ബ്ലോഗ്), ഉറക്കം, എഴുത്ത്, ഉറക്കം എന്നിവയായിരുന്നു പ്രധാന പണികള്‍. ഇന്നുച്ചക്ക് സൂപ്ലാന്റേഷനില്‍ കേറി ഒമ്പത് ഡോളറിന്റെ ഓള്‍ യൂ കാന്‍ ഈറ്റ് ബുഫേയെടുത്ത് ഇന്ത്യക്കാരെ മൊത്തം നാണം കെടുത്തുന്നവിധം വെട്ടിവിഴുങ്ങി ഒടുവില്‍ ബോധം കെട്ടുറങ്ങിയതാണ് ആകെ ചെയ്ത വീരകൃത്യം (സ്കൂളില്‍ വച്ച് എന്നെ പരിചയമുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം കാണും. ഐഐടിയില്‍ ചെന്നശേഷം ഭക്ഷണത്തോടുള്ള ആറ്റിറ്റ്യൂഡ് മാറി. സംശയമുണ്ടെങ്കില്‍ ചൈന ടൗണില്‍ നിന്ന് ഒരു ചാക്ക് ഭക്ഷണം വാങ്ങി ഒറ്റ സിറ്റിങ്ങില്‍ തിന്നുതീര്‍ക്കാന്‍ എന്റെകൂടെയുണ്ടാകുന്ന ഐഐടി സുഹൃത്തുക്കളോട് ചോദിച്ചുനോക്കൂ). , ഏതായാലും നാളെ ഡിസ്നിലാന്റില്‍ പോയി വീക്കെന്‍ഡെങ്കിലും മൊതലാക്കണം.
-റസിമാന്‍ ടി വി
>>കൂടുതല്‍ ഇവിടെ

ഉമ്മകളിലൂടെ കടലോളം പോന്ന ആഴങ്ങള്‍ അവളെന്നോട്‌ പറഞ്ഞത്

പറയുവാനുള്ളതെല്ലാം ഉമ്മകള്‍ കൊണ്ടായിരുന്നു അവളെന്നോട് പറഞ്ഞിരുന്നത്. അതിനര്‍ഥം അവള്‍ ഊമയായിരുന്നെന്നോ ഞാന്‍ ബധിരനാണെന്നോ അല്ല. പറഞ്ഞു പഴകിയതും പഴകിപ്പറഞ്ഞതുമായ വരികള്‍ക്ക് സംവേദനശക്തി നഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് തോന്നിക്കാണണം. അത്രമാത്രം!

ആദ്യത്തെ നനുത്ത ഉമ്മ
കടലോളം പോന്ന ആഴത്തെ
സൂചിപ്പിക്കുന്നതായിരുന്നു.

നീയെന്റേതാണെന്നും, വാചാലമായ മൗനങ്ങള്‍ രാഗമാണെന്നും, രാവുകള്‍ പ്രണയം വിരിയുന്ന പൂമരമാണെന്നും പറഞ്ഞത് കവിളില്‍ അവളുടെ മൂര്‍ച്ചയേറിയ വെളുത്ത പല്ലുകളമര്‍ത്തിക്കൊണ്ടായിരുന്നു. മറുപടിയുടെ നീറ്റല്‍ നീലനിറമുള്ള പാടുകളായി ഇന്നുമുണ്ടാവണം അവളുടെ കഴുത്തില്‍!

ഉല്‍സവപ്പിറ്റേന്ന്
കാവില്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍
ഉമ്മകളുടെ ഉല്‍സവമായിരുന്നു!
-

അടക്കം ചെയ്ത കടലുകള്‍ക്ക്

ഉറക്കം വൈകുന്ന രാത്രികളില്‍ കേള്‍ക്കുന്നു
നഗരം കടന്നു പോകുന്ന കപ്പലുകളുടെ
വിദൂരവും ഏകാന്തവുമായ സൈറണ്‍.
അന്നേരം, മരണാനന്തരം ദൈവത്താല്‍
ഉണര്തപ്പെടുന്ന ശരീരത്തെ പോലെ
പോയ കാലങ്ങളുടെ തിരയൂറ്റവുമായി
എന്‍റെ കടല്‍ ഉണരും.

യാത്ര മുടങ്ങിയവരുടെ മാത്രം കടലാണ്.
അതിന്‍റെ പ്രാചീനമായ തീരങ്ങളില്‍
ശംഖുകള്‍ക്കുള്ളില്‍ നിന്ന്
രണ്ടു പേര്‍ പുറത്തിറങ്ങും.
-

മോര്‍ച്ചറിയുടെ മരവിപ്പ്




(എന്‍റെ കഴിഞ്ഞ കഥ ശാപമാകുന്ന ശവങ്ങളുടെ ഒരു തുടര്‍ച്ച ഞാനിവിടെ കുറിക്കുന്നു.)


ഇന്ന്‌ ഞായറാഴ്ചയാണ്‌.


മധുസൂദനന്‍പിള്ളയുടെ മൃതദേഹം അധികം വൈകാതെ വീട്ടിലെത്തും.


ഒരു സാധാരണ ഗ്രാമപ്രദേശം. ഒഴുകിയെത്തുന്ന ജനങ്ങളെ ഉള്‍‍ക്കൊള്ളാനാകാതെ കൊച്ചുഗ്രാമം വീര്‍പ്പ്‌ മുട്ടി നിന്നു. പത്ത്‌ മണിക്ക്‌ വീട്ടിലെത്തിക്കുന്ന മൃതദേഹത്തെ അധികം വൈകിക്കാതെ മറവ്‌ ചെയ്യുമെന്നതിനാല്‍ തിക്കിത്തിരക്കി നേരത്തെ എത്തിയവരാണ് അധികവും. മൌനം പൂണ്ട്‌ ദു:ഖം തളം കെട്ടി നിന്ന നാല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുടുംബത്തെ അനാഥമാക്കിയെത്തുന്ന അവസാനത്തെ തീര്‍ച്ചപ്പെടുത്തല്‍.
-

മാനഭംഗപ്പെട്ട പെണ്‍കുട്ടി*

I മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഓര്‍മ്മക്കുറിപ്പ്

ഞാന്‍
എന്റെ ചിന്തകള്‍
തളിരിട്ടു തുടങ്ങിയപ്പോഴാണ്
ഞാന്‍,
അഭ്രപാളികളെ സ്നേഹിച്ചത്
ഷീല,പാര്‍വതി,മീരാജാസ്മിന്‍
ഇവരെ സ്വപ്നം കണ്ടതാണ്
എന്റെ തെറ്റ്.
എന്റെ തെറ്റ് അവരുടെ
ശരിയായി.
ഒരു പക്ഷെ
അവരും ഇതുപോലെ ...........
-

നിമ്മിയുടെ “മാത്രം” നാഥന്‍

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ടായിരുന്നു. ഉറക്കത്തിലായിരുന്ന നാഥന്‍ തന്റെ മൊബൈല്‍ ചിലയ്ക്കുന്നതുകേട്ടാണുണര്‍ന്നതു. നിമ്മിയാണു.മണി 1 ആകാന്‍ പോകുന്നു.ഇവള്‍ക്കെന്താ ഉറക്കവുമില്ലേ.

"ഹലോ നാഥേട്ടാ"

"പറ മോളൂ.രാത്രി ഉറങ്ങുന്നില്ല എന്നു തീരുമാനിച്ചോ"

"സോറിയേട്ടാ.എനിയ്ക്കു ഉറക്കം വരുന്നില്ല. ഒറ്റയ്ക്കായതുപോലെ.ചേട്ടന്‍ നല്ല ഉറക്കത്തിലായിരുന്നല്ലേ"

"ഹേയ് അങ്ങിനെ കടുത്ത ഉറക്കത്തിലൊന്നുമല്ലായിരുന്നു. എന്നാലും.പിന്നെ എന്താ മോള് പാതിരാത്രി ഉറങ്ങാതെ പഞ്ചാരവര്‍ത്തമാനം കേട്ടു മതിയായില്ലേ. ഞാന്‍ ഒരുമണിക്കൂറോളം തകര്‍ത്തതായിരുന്നല്ലോ"
-

ദൈവത്തിന്റെ മൌനം - The Sea and the Poison

Title: The Sea and the Poison
Author: Shusako, Endo
Gynre: Novel
Pages: 167

എന്ത് കൊണ്ട് ദൈവം നിശബ്ദനാകുന്നു? ഡോ. സുഗറോയുടെ ചോദ്യം എന്നെ അസ്വസ്ഥനാക്കുന്നു. ഷൂസകു എന്ഡോയുടെ The Sea and the Poison (1958) എന്ന പുസ്തകം അനാവരണം ചെയ്യുന്ന ചിത്രങ്ങള് അത്രമാത്രം മനസ്സിനെ അലോസരപെടുത്തി കൊണ്ടിരിക്കുന്നു.

ജാപ്പനീസ് എഴുത്തുകാരനാണു ഷൂസകു (1923-1996). രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ജാപ്പനീസ് സാഹിത്യത്തിന്റെ മൂന്നാം തലമുറയിലാണു ഷൂസകു വരുന്നത്. ജീവിത മൂല്യങ്ങളില്‍ ഊന്നി നില്കുന്നവയാണ് അദേഹത്തിന്റെ രചനകള്‍. യഥാര്ത്ഥത്തില്, ഷൂസകുവിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും ധാര്മികപ്രതിസന്ധികളുമായി മല്ലിടുന്നവരാണു.

വേരുണങ്ങാത്ത വരികളിലൂടെ



കലയും രാഷ്ട്രീയവും സമഗ്രമായ ഒരു കാഴ്ചപ്പാടോടെ വിശകലനം ചെയ്യുന്ന ഒരെ‍ഴുത്തുകാരനാണ് സുധീഷ് കോട്ടേമ്പ്രം. സുധീഷിന്റെ കവിതകളിലൂടെ വിഷാദത്തിന്റെ ഒരസ്വസ്ഥ നദി ഒഴുകുന്നുണ്ട്. അതിന്റെ പ്രഭവങ്ങള്‍ വ്യത്യസ്തങ്ങളുമാണ്. കവിതയുടെ പ്രഭവകേന്ദ്രങ്ങള്‍ ഒരു കവിക്ക് തന്നെ പലതായിരിക്കുമല്ലോ. പ്രണയവും, പ്രതീക്ഷാനിര്‍ഭരമായ സ്വപ്നങ്ങളും, പ്രകൃതിയോടുള്ള പ്രണയവും, സമൂഹത്തോടുള്ള കൂറും...അങ്ങനെ പലതും.

'എല്ലാവരും കാണ്‍കെ
എന്നാല്‍ ആരും കാണാതെ
ഒരു മറുക് ഉണ്ട് എന്റെ മുഖത്ത്
അതേ പ്രകാരത്തില്‍ അല്ലെങ്കിലും
മറ്റൊരു വിധത്തില്‍
മറുക്
ഒളിപ്പിക്കന്നവരെ കണ്ടാല്‍
തിരിച്ചറിയും'
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkPisozHkZ3v-AjfA7wqyaLeXJ98zqKlsFbASVpNydd9Q8Nfifkh_kyaaCcaHnBzoIvTlKTuYzM7aAfJXx3U8r8djr2CH7SC2_g9lG3vjo3f_DIkG_NOMIpYiNcHumgVfKcSzTWYutXic/s320/photo_of_sudheesh.jpg
-

ഹും !



ബലൂണ്‍
വീര്‍പ്പിച്ചു
വീര്‍പ്പിച്ച്
മുറുക്കെ
-പി എ അനിഷ്, എളനാട്
>>കൂടുതല്‍ ഇവിടെ

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

ഏറെനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിലുള്ള നേത്രരോഗത്തിന് നിങ്ങള്‍ അടിമയാകും. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സിവിഎസ്) എന്ന അവസ്ഥയെക്കുറിച്ച് കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച 'കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട രോഗങ്ങള്‍' എന്ന സെമിനാറില്‍ വിശദമായി ചര്‍ച്ച ചെയ്തു.

കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ അല്ലെങ്കില്‍ വിഷ്വല്‍ ഡിസ്‌പ്ലേ ടെര്‍മിനല്‍ (വിഡിടി) ഏറെനേരം വീക്ഷിച്ചാല്‍ നിരവധി നേത്രരോഗങ്ങളുണ്ടാകാം. കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മുന്നില്‍ തുടര്‍ച്ചയായി ചെലവഴിക്കുന്ന ജോലിക്കാരില്‍ 75 മുതല്‍ 90 ശതമാനം വരെ പേര്‍ക്ക് നേത്രരോഗ ലക്ഷണങ്ങള്‍ കാണാറുണ്ടെന്ന് ആസ്പത്രിയിലെ നേത്രരോഗ വിദഗ്ദ്ധ ഡോ. സന്ധ്യാറാവു പറഞ്ഞു.
- പുറക്കാടണ്റ്റെ............. തരങ്ങള്‍

വാഴക്കോടണ്റ്റെ പോഴത്തരങ്ങള്‍, ചാണ്ടിച്ചണ്റ്റെ തെണ്ടിത്തരങ്ങള്‍, ബെര്‍ളിച്ചണ്റ്റെ ചെറ്റത്തരങ്ങള്‍.. പിന്നെ ആരുടെയൊക്കെയോ എന്തൊക്കെയോ തരങ്ങള്‍... ബൂലോകത്തെ ഇത്തരം മഹത്തായ പേരുകള്‍ കാണുമ്പോള്‍ എന്തോ ഒരു തരങ്ങള്‍ കൊടുക്കുവാന്‍ എനിക്കും ഒരാശ.. പുറക്കാടണ്റ്റെ....... തരങ്ങള്‍..
-purakkadan
>>കൂടുതല്‍ ഇവിടെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP