FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ഇന്ന് മൂന്നു കരുത്തരുടെ മത്സരങ്ങള്‍ - ബ്രസില്‍, പോര്‍ച്ചുഗല്‍, ഐവറി കോസ്റ്റ്

Tuesday

'സാംബാ ബീറ്റ്സ് '



ഇന്ന് മൂന്നു കരുത്തരുടെ മത്സരങ്ങള്‍ - ബ്രസില്‍, പോര്‍ച്ചുഗല്‍, ഐവറി കോസ്റ്റ്

-ബോണ്‍സ്

ഇന്ന് മുതല്‍ ലോക കപ്പ്‌ വിശേഷങ്ങള്‍ പങ്കു വെക്കാന്‍ രണ്ടു പ്രതിനിധികള്‍
പുതിയ റിപ്പോര്‍ട്ട്‌ :ഇത് വരെയുള്ള കളികളെ വിലയിരുത്തുമ്പോള്‍ ;ഏഷ്യയുടെ തിളക്കം



https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmT1vuJ1Pky1_qRtaBgIGVDi7qFOZCXrGsKVx2SvPd050R5CeMc7jxbLfesUozNqELWIWHaAmZBBGIIzcITIrxIAX83ROtjpGsF0Os4IXBz4nTwzD3fXgrOAUDSyDHx9T34ATWu7qbKEc/s1600/1.jpg
സൗത്ത് ആഫ്രിക്കന്‍ ഫുട്ബോള്‍ ചരിത്രത്തിലൂടെ ഒരു യാത്ര.

ലോകകപ്പു ഇവിടെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പലയിടങ്ങളിലും കാലിയായ സീറ്റുകള്‍ കാണുന്നതിനു സംഘാടകര്‍ പല മുടന്തന്‍ ന്യായങ്ങളും നിരത്തുന്നു എങ്കിലും സത്യത്തില്‍ ഫിഫയുടെ വിപണന തന്ത്രത്തിലെ പിഴവ് തന്നെയാണ് ഇതിനു പ്രധാന കാരണം. കളികാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ടിക്കറ്റ്‌ വാങ്ങാന്‍ നിവൃത്തിയില്ലാത്ത അവസ്ഥ. പിന്നെ വന്‍ലാഭം ലക്ഷ്യമാക്കി ട്രാവല്‍ ഏജന്‍സികള്‍ കൊട്ടതോടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുകയും ആളുകള്‍ വരാത്തത് മൂലം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്നു. ടിക്കറ്റ്‌ തിരികെ നല്‍കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ അത്തരം സീറ്റുകള്‍ ഇനിയുള്ള മത്സരങ്ങളിലും ഒഴിഞ്ഞു കിടക്കും. ആളുകള്‍ വരാത്തതിനു ഇവിടുത്തെ വെള്ളക്കരോട് ആഭിമുഖ്യമുള്ള പത്രങ്ങള്‍ ക്രൈം, ആളുകളുടെ പേടി, വുവുസേലകളുടെ ശബ്ദം തുടങ്ങി പലന്യായങ്ങള്‍ നിരത്തുന്നുണ്ട്‌. എനിക്ക് തോന്നുന്ന ഒരു കാരണം മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാനുള്ള പ്രയാസമാണ് ഇതില്‍ പ്രധാനം എന്നാണു. രാജ്യത്തു വന്നതിനു ശേഷം ഇവിടെ തീരെ ഇല്ലാത്തതും ഉണ്ടെങ്കില്‍ തന്നെ ഉപയോഗിക്കാത്ത ഒന്നും ഇവിടുത്തെ പുബ്ലിക് ട്രാന്‍സ്പോര്‍ട്ട് ആണ്. അതിവേഗ മെട്രോ സര്‍വീസ് ആയ ഖവുട്രെയിന്‍ (Gautrain) സര്‍വിസുകള്‍ ഇപ്പോഴാണ് ആരംഭിച്ചതെങ്കിലും അതിന്റെ വ്യാപ്തിയും ഉപയോഗവും കണ്ടറിയണം. പ്രത്യേകിച്ച് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പോകേണ്ടയിടങ്ങളിലേക്ക് പോകുവാന്‍ വേറെ മാര്‍ഗങ്ങള്‍ ഇല്ല എന്നത് കൊണ്ട്. പക്ഷെ മത്സരങ്ങളെ കുറിച്ച് സാധാരണ സൗത്ത് ആഫ്രിക്കക്കാരന് അഭിമാനവും സന്തോഷവും ആണ്. ചിലയിടങ്ങളില്‍ ഒഴിച്ച്. കഴിഞ്ഞ ദിവസം ടീവീയില്‍ കേപ് ടൌണിലെ ഒരു ഉപരിവര്‍ഗ എസ്റ്റേറ്റ്‌ ലോകകപ്പുമായി ബന്ധപെട്ട എല്ലാ ആഘോഷങ്ങളും അവരുടെ പരിധിക്കുള്ളില്‍ നിരോധിച്ച വാര്‍ത്ത‍ കണ്ടു. കൂടുതലും പണക്കാരായ വെള്ളകാര്‍ താമസിക്കുന്ന സ്ഥലത്ത് അവര്‍ രാഷ്ട്രത്തിന്റെ പതാക പാറിക്കുന്നത്, ലോകകപ്പ്‌ പരസ്യങ്ങള്‍ , വുവുസേല തുടങ്ങിയവ നിരോധിച്ചതായി കണ്ടു. വുവുസേല ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു എന്നും ആരോഗ്യത്തിനു നല്ലതല്ല എന്നും പറയാം പക്ഷെ ഒരു രാഷ്ട്രത്തിന്റെ പതാക ഒരു പ്രത്യേക സ്ഥലത്ത് അവരുടെ തന്നെ പൌരന്മാര്‍ക്ക് പാറിക്കാന്‍ പറ്റില്ല എന്നാ അവസ്ഥ ഉണ്ടെങ്കില്‍ അതീ രാജ്യത്തിന്റെ പുറമേ കാണുന്ന സൌന്ദര്യത്തിന്റെ പുറംചട്ട മാത്രമാണെന്നും എവിടെയൊക്കെയോ ഇനിയും നീറുന്ന പഴയ വര്‍ണവിവേചനത്തിന്റെ വിത്തുകള്‍ മുളക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മനസിലാക്കാം. പ്രത്യേകിച്ച് ഏതാനും മാസങ്ങള്‍ മുന്‍പ് യൂജിന്‍ ട്ടെറെബ്ലാന്ച് എന്ന വര്‍ണവിവേചനത്തെ അനുകൂലിച്ചു നടന്ന നേതാവ് മരിച്ചപ്പോള്‍ അവരുടെ സംഘടനയുടെ വകയുണ്ടായ കോലാഹലം കണ്ടപ്പോള്‍.
http://2m-agency.com/images/mpj04340200000_1_.jpg
അന്നവര്‍ പറഞ്ഞത് ഇംഗ്ലണ്ട്, നെതര്‍ലാണ്ട്സ്, ജെര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ ഇവിടെ വരരുത് വന്നാല്‍ കറുത്തവര്‍ അവരെ കൊല്ലുമെന്നും ആണ്. ഭാഗ്യവശാല്‍ അങ്ങനെയൊന്നും ഇത് വരെ നടന്നിട്ടില്ല. എന്തിനേറെ ലോകകപ്പ്‌ സമയത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുകയും ചെയ്തു. അതിന്റെ ഫലമായി കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ നാലോ അഞ്ചോ പേര്‍ ജയിലിലായി കഴിഞ്ഞു. ഒറ്റദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കുന്ന രീതിയാണ് അവര്‍ ഉപയോഗിക്കുന്നത്. ഇന്ന് പിടിച്ചാല്‍ നാളെ വിചാരണ കഴിഞ്ഞു വൈകുന്നേരം ജയിലില്‍ ചെക്ക് ഇന്‍ ചെയ്യാം.

നാളെ ബഫാന വീണ്ടും ഇറങ്ങുകയാണ്. ഒരു ചരിത്ര സമരത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചു ഇന്ന് ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ സൗത്ത് ആഫ്രിക്കന്‍ ഫുട്ബോള്‍ കരുത്താര്‍ജിച്ചതിന്റെ നാള്‍വഴികള്‍ പീടനത്തിന്റെയും ത്യാഗത്തിന്റെയുമാണ്. ഇവിടുത്തെ ഇന്ത്യക്കാര്‍ക്ക് അതിലുള്ള സ്ഥാനം വളരെ വലുതും. ബ്രിട്ടീഷ്‌ പട്ടാളക്കാര്‍ കൊണ്ട് വന്ന കളി വെള്ളക്കാര്‍ പ്രത്യേകം കളിച്ചിരുന്നു ഏതാണ്ട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ . ഫിഫയുടെ പേജില്‍ കാണുന്ന ചരിത്രം അതില്‍ ഒതുങ്ങി പോകുന്നു. വെള്ളക്കാര്‍ സ്ഥാപിച്ച ഫുട്ബോള്‍ അസോസിയേഷന്‍ ഓഫ് സൗത്ത് ആഫ്രിക്കയും അതിന്റെ ചരിത്രവുമാണ് ഫിഫക്ക് പറയാനുള്ളത്. എന്നാല്‍ പത്തൊന്‍പതാം നൂട്ടണ്ടിറെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഇന്ത്യന്‍ വംശജര്‍ കളി തുടങ്ങിയപ്പോഴാണ് വെള്ളക്കാരുടെ മാത്രം വിനോദമായിരുന്ന ഫുട്ബോള്‍ ഇവിടുത്തെ മറ്റു ജനങ്ങളിലേക്ക് പ്രചരിച്ചു തുടങ്ങിയത്. 1896 ല്‍ ട്രാന്‍സ്വാള്‍ ഫുട്ബോള്‍ അസോസിയേഷന്‍ സ്ഥാപിക്കുകയും തുടന്നു മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ സൗത്ത് ആഫ്രിക്കന്‍ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സ്ഥാപിക്കുകയും ചെയ്തു. വെള്ളക്കാരുടെതല്ലാത്ത ആദ്യ ഫുട്ബോള്‍ സംഘടനകള്‍ ഇവയാണ്. പിന്നീടു കറുത്തവര്‍ ബാന്റു ഫുട്ബോള്‍ അസോസിയേഷന്‍ മറ്റു നിറങ്ങള്‍ ഉള്ളവള്‍ സൗത്ത് ആഫ്രിക്കന്‍ കലര്ട് (Coloured) ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തു. എല്ലാ സംഘടനകളും അവരുടെ ആളുകള്‍ക്കിടയില്‍ കളിയെ പ്രോത്സാഹിപിച്ചു പോന്നു. സൗത്ത് ആഫ്രിക്കന്‍ യൂണിയന്‍ ഉണ്ടാക്കി വെള്ളക്കാര്‍ വര്‍ണ വിവേചനം ആരംഭിച്ചപ്പോള്‍ വെള്ളക്കാരുടെ അസോസിയേഷന്‍ ആയിരുന്നു ഫിഫക്ക് പഥ്യം. എന്നാല്‍ ലോകമാകെ വര്‍ണവിവേചന നടപടികളെ എതിര്‍ത്ത് തുടങ്ങിയപ്പോള്‍ ഫിഫ സൗത്ത് ആഫ്രിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍ എന്ന സങ്ങഹടനയോടു വിവേചനപരമായ സമീപനം നീക്കുവാന്‍ ആവശ്യപെട്ടു. എന്നാല്‍ അവര്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് 1961 ല്‍ അവരെ ഫിഫയില്‍ നിന്ന് പുറത്താക്കി. ലോകമൊട്ടാകെ സൗത്ത് ആഫ്രിക്കയുമായുമായി എല്ലാ ബന്ധങ്ങളും എല്ലാ രാജ്യങ്ങളും ഉപേക്ഷിച്ച കാലമായിരുന്നു അത്. സമയത്ത് മറ്റു നിരക്കാര്‍ ചേര്‍ന്ന് പുതിയ സംഘടനയും ഒരു ലീഗും ഇവിടെ ആരംഭിച്ചു. ഇതില്‍ നിന്ന് ഉയര്‍ന്നുവന്ന നല്ല കളിക്കാര്‍ പ്രത്യേകിച്ച് കറുത്തവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രഫഷണല്‍ ഫുട്ബോള്‍ കളിച്ചു തുടങ്ങി. 1963 ല്‍ കുറച്ചു കാലത്തേക്ക് വീണ്ടും ഫിഫയില്‍ അംഗത്വം ലഭിച്ചുവെങ്കിലും അധികകാലം നീണ്ടു നിന്നില്ല. ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദത്തില്‍ വീണ്ടും നിരോധിച്ചു.

എണ്‍പതുകളില്‍ കാറ്റ് മാറി വീശിത്തുടങ്ങി. കറുത്തവര്‍ ബിസ്സിനെസ്സ് രംഗത്ത്‌ ഉയര്‍ന്നു വരുവാന്‍ തുടങ്ങി. 1983 ല്‍ വെള്ളക്കാരുടെ ഒരു ക്ലബ് ഒരു കറുത്ത ബിസ്സിനെസ്സ്കാരന്‍ വാങ്ങി. ചരിത്രത്താളുകളില്‍ പുതിയ കഥകള്‍ എഴുതിത്തുടങ്ങി. 1989 ആയപ്പോഴേക്കും വര്‍ണവിവേചനം ഇല്ലാത്ത പുതിയ ലീഗും പഴ സോക്കര്‍ സിറ്റി സ്ടേഡിയവും ഉണ്ടായി. പഴയ നാല് ഫുട്ബോള്‍ അസോസിയേഷന്‍ അംഗങ്ങള്‍ ചേര്‍ന്ന് പുതിയ സൗത്ത് ആഫ്രിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സ്ഥാപിക്കുന്നത് മുതല്‍ പുതിയ ചരിത്രം ആരംഭിക്കുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റെടുത്തു മണിക്കൂറുകള്‍ക്കുള്ളില്‍ നെല്‍സണ്‍ മണ്ടേല ഏതാണ്ട് എമ്പതിനായിരം ആളുകളോട് ചേര്‍ന്ന് മത്സരം വീക്ഷിക്കുന്നു. 1996 ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പു നേടി ബഫാന ബഫാനയും ചരിത്രത്തോടൊപ്പം യാത്ര തുടങ്ങി. തുടന്നു രണ്ടു ലോക കപ്പുകളില്‍ യോഗ്യത നേടുകയും ഇന്ന് ഇപ്പോള്‍ ലോകകപ്പ്‌ മത്സരങ്ങള്‍ നടത്തിക്കൊണ്ടു ലോകത്തിന്റെ നെറുകയില്‍ കൊച്ചുരാഷ്ട്രം അഭിമാനത്തോടെ നില്‍ക്കുന്നു.

സൗത്ത് ആഫ്രിക്കന്‍ ഫുട്ബോളിന്റെ നാള്‍വഴി ഇവിടെയുണ്ട്

-------------------------
ഇനി ഒരു വീഡിയോ കാണൂ..ഫിഫാ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്തായ ജുബുലാനി നിര്‍മിക്കുന്ന വിധം :




മത്സരങ്ങള്‍ പുരോഗമിക്കുന്നു

നെതര്‍ലാണ്ട്സ് ഇന്നലെ ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ച്. റോബ്ബന്‍ ഇല്ലെങ്കിലും നല്ല ടീം തന്നെയെന്നു ടോട്ടല്‍ ഫുട്ബോളിന്റെ വക്താക്കള്‍ ഒന്നൂടെ തെളിയിച്ചു. ജപ്പാന്‍ കാമറൂണിനെ അട്ടിമറിച്ചു ഏഷ്യന്‍ കറുത്ത് കാട്ടി! ഇറ്റലിയെ ഇന്നലെ പെരുമഴയത്ത് പരാഗ്വേ തകര്‍ത്തു എന്നാണു കരുതിയത്‌. കഷ്ടി രക്ഷപെട്ടു.

ഇന്ന് ആദ്യ മത്സരത്തില്‍ ദുര്‍ബലരായ ന്യൂസീലാന്റ് സ്ലോവാക്ക്യക്കെതിരെ ഇറങ്ങുന്നു. പഴയ ചെക്കോസ്ലോവാക്ക്യ വെട്ടിമുറിച്ചതില്‍ ഒരു കഷണം പേരില്‍ അറിയപ്പെടുന്നു. മുപ്പത്തിനാലാം രണ്കുള്ള സ്ലോവാക്ക്യ എഴുപത്തിയെട്ടാം റാങ്കുള്ള ന്യൂസിലാണ്ടിനെ ഇന്ന് രസ്ടന്‍ബര്‍ഗില്‍ തോല്‍പ്പിക്കും എന്ന് പ്രതീക്ഷ. ഗോളുകള്‍ അധികം വീഴാത്ത ലോകകപ്പില്‍ രണ്ട് ഗോളില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ വകുപ്പില്ല..അതുകൊണ്ട് 2 -0

വൈകിട്ട് പോര്‍ച്ചുഗല്‍ ഐവറി കോസ്റ്റ് മത്സരം വാശി നിരഞ്ഞതായിരിക്ക്കും. ദ്രോഗ്ബ ഇല്ലാതെയാണോ ആനകള്‍ ഇറങ്ങുന്നത് എന്ന് കാണണം, മുന്നേറ്റ നിരയില്‍ റൊണാള്‍ഡോ അടക്കം കരുത്തുള്ള പോര്‍ച്ചുഗലിനെ തോല്‍പ്പിക്കുക അസാധ്യം എന്ന് പറയുന്നില്ല. കലൂ, യായാ ടൂറെ, ഇമ്മാനുവേല്‍ കോനെ അടക്കമുള്ള ഐവറി കോസ്റ്റ് ശക്തരാണ്. അത് പോലെ തന്നെ മധ്യനിരയില്‍ പെപ്പെ, ടിയഗോ എന്നിവരും മുന്നേറ്റ നിരയില്‍ റൊണാള്‍ഡോ, അല്‍മേര തുടങ്ങിയവരും അടങ്ങിയ പോര്‍ച്ചുഗലും. കാത്തിരുന്നു കാണേണ്ട കളി എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. പോര്‍ച്ചുഗല്‍ 1 -0 ത്തിനു ജയിക്കും എന്ന് തോന്നുന്നു. ദ്രോഗ്ബയില്ലാത്ത ആനകള്‍ക്ക് കരുത്ത് കുറവായിരിക്കും എന്ന് സത്യം.

മൂന്നാം മത്സരം സാംബരാജാക്കന്മാരും വടക്കന്‍ കൊറിയയും തമ്മില്‍. ഏഷ്യന്‍ രാജ്യങ്ങളുടെ ഫോം വച്ച് അട്ടിമറി സ്വപ്നം കാണാം എങ്കിലും ബ്രസില്‍ ജയിക്കും എന്ന് തന്നെ തോന്നുന്നു. ജോബര്‍ഗിലെ തണുപ്പ് അവരെ തോല്പ്പിച്ചില്ലെങ്കില്‍. ഇന്ന് പകല്‍ എട്ടു ഡിഗ്രിയും രാത്രി മൈനസ് രണ്ടു വരെയും പോകുവാന്‍ സാധ്യതയുണ്ട് എന്നാണു പറയുന്നത്. റോബിഞ്ഞോ, ഫാബിയാനോ എന്നിവരുടെ മുന്നേറ്റ നിരയും, കാക്ക, ഫെലിപ്പോ മെലോ എന്നിവര്‍ അടങ്ങിയ മുന്നേറ്റ നിരയും ലോകത്തിലെ ഏതു ടീമിനെയും ഒന്ന് പേടിപ്പിക്കും. ബ്രസില്‍ 3 - കൊറിയ എന്നാണ് എനിക്ക് തോന്നുന്നത്. എന്നാലും ജോബര്‍ഗിലെ തണുപ്പ് ബ്രസില്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന് എനിക്ക് സംശയം ഉണ്ട്. തണുത്ത അന്തരീക്ഷത്തില്‍ കൊറിയ നന്നായി കളിക്കാനും സാധ്യതയുണ്ട്. എതിരാളികളെ നിസ്സാരമായി ബ്രസില്‍ എടുക്കാതിരിക്കട്ടെ.

അടിവര -

പന്തിനെ കുറ്റം പറഞ്ഞു ഇവര്‍ക്ക് മടുത്തുവെന്ന് തോന്നുന്നു. ഇപ്പോള്‍ ഗ്രൌണ്ടിനെ പറയുന്നതാണ് ഫാഷന്‍. എത്രയൊക്കെയായാലും എല്ലാവരും കളിക്കേണ്ടത് ഒരേ പന്ത് വച്ച് ഒരേ ഗ്രൗണ്ടില്‍ അല്ലെ. ഇനി ഇന്നലെ പെയ്ത മഴയെ ആരെങ്കിലും കുറ്റം പറയുവോ ആവോ?

മുന്‍ ഘാന താരം അബേദി പെലെയുടെ രണ്ടു മക്കള്‍ (അബ്ദുല്‍ രഹിം അയൂ, ആന്ദ്രെ അയൂ) ഘാന ടീമിലുണ്ട്. ഘാന മത്സരത്തിനിടെ ആരോ അദ്ദേഹത്തോട് മക്കളുടെ കളിയെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കാണേണ്ടതായിരുന്നു. അഭിമാനിയായ അച്ഛന്‍ മക്കളെ പുകഴ്ത്തി പറയാന്‍ വിസമ്മതിച്ചു. കുറെകൂടി കഴിയട്ടെ എന്നാണു അദ്ദേഹം പറഞ്ഞത്.


വാചകമടി -

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളുകളെ കുറിച്ച്..

"Goals, as a football legend once told me, are like ketchup, Sometimes as much as you try, they don't come out, and when they come, many come all at same time."

മോനെ റൊണാള്‍ഡോ ! കെച്ചപ്പ് ഒഴിക്കുന്നതൊക്കെ കൊള്ളാം പ്ലേറ്റില്‍ തന്നെ വീഴണം. അവസാനം കുപ്പിയെ കുറ്റം പറയരുത്!!

1 comments:

bipin kuruvila said...

supppperrrr...
keep blogging!!!

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP