FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബസ്സിലെ ഫുട്ബോള്‍ രാത്രിയും കാറ്റ്പോയ റൂണിയും !!

Monday


'സാംബാ ബീറ്റ്സ് '

ബസ്സിലെ ഫുട്ബോള്‍ രാത്രിയും കാറ്റ്പോയ റൂണിയും !!
-ബോണ്‍സ്






ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ് -

ഇന്നലെ പ്രതീക്ഷയോടെ കണ്ട കളിയായിരുന്നു അര്‍ജന്റീന - നൈജീരിയ. ഞങ്ങള്‍ വീട്ടില്‍ എല്ലാവരും അര്‍ജന്റീന ഫാന്സാണ്. സകുടുംബം കളികാണാന്‍ ഇരുന്നതും അതുകൊണ്ട്. നാല് മാസം പ്രായമായ പിള്ളേരെ ഇപ്പോഴേ ഇതൊക്കെ പഠിപ്പിച്ചാല്‍ ഭാവിയില്‍ ലോകകപ്പു നടക്കുമ്പോള്‍ അവരു ചാനല്‍ മാറ്റി കാര്‍ട്ടൂണ്‍ കാണണം എന്ന് പറയില്ല. ഏതു? രാവിലത്തെ കളി കുറച്ചു കണ്ടു. കൊറിയ ജയിക്കും എന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ഒരു വന്‍ അട്ടിമറി തന്നെയായിരുന്നു അവരുടെ വിജയം. ഏഷ്യന്‍ ഫുട്ബോള്‍ മുന്നോട്ടു പോകുവാന്‍ ഇതൊരു നിമിത്തമാകുമോ എന്ന് കണ്ടറിയാം. കൊറിയ നല്ല ഫോമിലാണെന്ന് തോന്നിച്ചുവെങ്കില്‍ ഗ്രീസ് തീരെ മോശമായി കളിച്ചു എന്നതിന് മത്സരഫലം തന്നെയാണ് തെളിവ്.

http://www.wallpapers-football.net/player-wallpapers/rooney/wayne-rooney-wallpaper-1.jpg

ഒരു കാലത്ത് ഫുട്ബോള്‍ എന്നാണു യൂറോപ്പും ലാറ്റിന്‍ അമേരിക്കയും എന്നുള്ള ചിന്തകള്‍ മാറിയിരിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും യൂറോപ്യന്‍ മത്സരങ്ങളും മാത്രം ടീവീയില്‍ കാണുന്ന പലര്‍ക്കും ആഫ്രിക്കന്‍ ഫുട്ബോളിനെ കുറിച്ച് നമ്മുടെ പിണറായി സഖാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ചുക്കും അറിയില്ല. ആഫ്രിക്കന്‍ ഫുട്ബോള്‍ ഇന്ന് പണ്ടത്തെ അടിമകച്ചവടത്തിന്റെ അവസ്ഥ നേരിടുന്നതാണ്. ദരിദ്ര രാഷ്ട്രങ്ങളിലെ നല്ല കളിക്കാരെ ഫ്രാന്‍സ്, ജെര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ റാഞ്ചി കൊണ്ടുപോയി, അവരെ കൊണ്ട് കളിപ്പിച്ചു കാശുണ്ടാക്കുന്നു. ഫ്രാന്‍സ് പോലെയുള്ള രാജ്യങ്ങളില്‍ കറുത്തതൊലിയോട് തികഞ്ഞ വെറുപ്പാണ് വെള്ളകാര്‍ക്ക്. പക്ഷെ ഫ്രാന്‍സ് ടീമില്‍ കളിക്കുന്നവരെ നോക്കിയാല്‍ അറിയാം ഈ അവസ്ഥയുടെ ആഴം. സിദാനെ പോലെയുള്ള കളിക്കാരന്‍ ഫ്രാന്‍സിനു വേണ്ടി കളിക്കാതെ അല്ജിരിയക്ക്‌ വേണ്ടി കളിച്ചിരുന്നെങ്കില്‍ എങ്ങനെയുണ്ടാകുമായിരുന്നു.

പറഞ്ഞു വന്നത് ഇന്നലത്തെ അര്‍ജന്റീന - നൈജീരിയ മത്സരത്തെകുറിച്ചാണ്. പൊതുവേയുള്ള വികാരം നൈജീരിയയെ അര്‍ജന്റീന അഞ്ചു ഗൊലിഎനെന്കിലുമ് തോല്‍പ്പിക്കണം എന്നായിരുന്നു. മറ്റൊന്ന് മെസ്സി ഗോള്‍ അടിച്ചില്ല എന്നതും. നൈജീരിയ എന്ന ടീമിനെ കുറിച്ച് അറിയാവുന്നവര്‍ ആരും അര്‍ജന്റീന ഒരു ഗോളിന് ജൈയിച്ചതിനെ കുറിച്ച് ഒന്നും പറയില്ല. മറഡോണ പറഞ്ഞതുപോലെ ജയിച്ചതില്‍ വളരെ സന്തോഷമുണ്ട് എന്നത് തന്നെ വലിയ കാര്യം. ലോകറാങ്കിങ്ങില്‍ ഇരുപത്തിയോന്നാം സ്ഥാനത്താണ് നൈജീരിയ. തൊണ്ണൂറുകളില്‍ ഒളിമ്പിക് സ്വര്‍ണവും അതിന്റെ ശേഷം ഒളിമ്പിക് ഫൈനലുകളും ഒരു കാലത്ത് ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനവുമുണ്ടായിരുന്ന രാജ്യം. ഗ്രൂപ്പില്‍ ഒരുപക്ഷെ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ വേണ്ട കരുത്തുണ്ടായിരുന്ന ടീം. ആഫ്രിക്കന്‍ ഫുട്ബോളിന്റെ രാജാക്കന്മാര്‍ അവരല്ലയിരുന്നു പക്ഷെ തങ്ങളേക്കാള്‍ ഉയര്‍ന്ന റാങ്കിംഗ് ഉള്ള ടീമുകളെ തോല്‍പ്പിച്ച് കടന്നു വന്ന വര ആഫ്രിക്കന്‍ നേഷന്‍സ് ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്തായിരുന്നു. അര്‍ജന്റിനക്ക് ഗ്രൂപ്പിലെ ഏറ്റവും കടുപ്പമേറിയ മത്സരമായിരുന്നു ഇന്നലത്തേത്. ജയിച്ചതില്‍ അവര്‍ക്ക് സന്തോഷമുണ്ടായിരിക്കും. ഇന്ന് മത്സരിക്കുന്ന അല്‍ജിരിയയുടെ കഥയും അതുതന്നെ. പ്രവചിക്കുക അസാദ്യം.

മെസ്സി എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരന്‍ എന്നതിലേറെ ഏറ്റവുമധികം പ്രതീക്ഷകളുടെ സമ്മര്‍ദത്തില്‍ കളിക്കുന്ന കളിക്കാരന്‍ ആണ്. എല്ലാവര്‍ക്കും മെസ്സി ഗോള്‍ അടിക്കുന്നത് കാണണം. മെസ്സി ഗോള്‍ അടിക്കാന്‍ നോക്കിയിരിക്കുമ്പോള്‍ സഹകളിക്കാര്‍ക്ക് മെസ്സി കൊടുക്കുന്ന പാസുകളും, പാഞ്ഞു ചെന്നു ഉണ്ടാക്കുന്ന അവസരങ്ങളും അവര്‍ കാണുന്നില്ല എന്ന് തോന്നും. അര്‍ജന്റീന അഞ്ചു ഗോളടിക്കണം എന്നും മെസ്സി മൂന്നെണ്ണം അടിക്കണം എന്നും പറഞ്ഞിരുന്ന പലരും മത്സരം കഴിഞ്ഞപ്പോള്‍ ഫേസ്ബൂകിലും മറ്റും മെസ്സി അടിക്കാത്തതിനെ കുറിച്ച് കമന്റുകള്‍ ഇട്ടു കണ്ടു. അവര്‍ കാണാതിരുന്നത് മറ്റു പല കളിക്കാരെപോലെ മെസ്സി അടിച്ച ഒരൊറ്റ ഷോട്ട് പോലും പോസ്റ്റിനു നേരെയല്ലാതെ പോയില്ല എന്നാണു. അര്‍ജന്റീനയുടെതടക്കം പല കൈല്‍ക്കാരും പന്ത് പോസ്റ്റിനു നേരെ അടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ഗോളിയുടെ മിടുക്ക് കൊണ്ടാണ് മെസ്സിയുടെ ഷോട്ടുകള്‍ ഗോളുകള്‍ ആവാതിരുന്നത്. ഹിഗുവയിനും ടെവേസിനും കിട്ടിയ ചില അവസരങ്ങള്‍ മെസ്സിക്ക് കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു പോയി.

രാത്രി മത്സരമായിരുന്നു രസമെറിയത്. മത്സരം കാണുന്നതിനൊപ്പം നാട്ടിലെ ബ്ലോഗേഴ്സ് കുറച്ചുപേര്‍ ബസ്സിലും ഉണ്ടായിരുന്നു അത്കൊണ്ട് ഓരോ അവസരത്തിലും രസകരമായ കമെന്റുകള്‍ കണ്ടു. പ്രത്യേകിച്ച് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ തന്റെ പിഴവ്കൊണ്ട് അമേരിക്കക്ക് ഗോള്‍ സമ്മാനിച്ചപ്പോള്‍ . അവനെ നാട്ടില്‍ തവളപിടിക്കാന്‍ കൊണ്ട് പോകാം എന്ന് വരെ കമന്റ്‌ കണ്ടു. പാവം ജീവിച്ചു പൊയ്ക്കോട്ടേ എന്നും ചിലര്‍ പറയുന്നത് കേട്ടു. മത്സരങ്ങളില്‍ ഗോളുകള്‍ കുറയുന്നത് പന്ത് കാരണമോ അതോ ഇനി കളിക്കാര്‍ക്ക്‌ വായു കിട്ടാഞ്ഞിട്ടാണോ എന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ഒരു മാസം ഉയര്‍ന്ന സ്ഥലങ്ങളില്‍ ജീവിച്ചു മര്‍ദംകുറഞ്ഞ, ഓക്സിജന്‍ കുറഞ്ഞ ടെന്റുകളില്‍ താമസിച്ചു എന്തൊക്കെയോ ഒക്കെ നേടാനെന്നും പറഞ്ഞു വന്ന ഇംഗ്ലണ്ട് അവസാനം പവനായി ശവമായി എന്ന് പറഞ്ഞ അവസ്ഥയായി! മെസ്സി ഗോള്‍ അടിക്കാത്തത്‌ അത്ര വലിയ കാര്യമായില്ലെങ്കിലും റൂണി അടിക്കാത്തത്‌ വാര്‍ത്തയായി. റൂണിക്ക് ഓക്സിജന്റെ ഇത്തിരി കുറവുണ്ട് കാറ്റടിച്ചു കൊടുക്കെന്നൊക്കെ പലരും പറഞ്ഞു കേട്ടു.


http://www2.pictures.gi.zimbio.com/Austria+v+Serbia+FIFA2010+World+Cup+Qualifier+-KwUZ9g1-1Al.jpg

പല മത്സരങ്ങള്‍ക്കും ആള് നിറയാത്തത് ഇവിടുത്തെ പത്രങ്ങളില്‍ പ്രധാന വാര്‍ത്തകളില്‍ ഉള്‍പ്പെടുന്നു. ആദ്യ മത്സരത്തിനു മുന്‍പുള്ള ഉത്ഘാടന ചടങ്ങിലും പിന്നെ ഇന്നലത്തെ കൊറിയ - ഗ്രീസ് മത്സരത്തിലും ഏറെ സീറ്റുകള്‍ ഒഴിഞ്ഞു കടന്നു. ഇന്നത്തെ ആദ്യ മത്സരത്തിലും ഇപ്പോള്‍ ലോഫ്ടസില്‍ നടക്കുന്ന ഘാന - സെര്‍ബിയ മത്സരത്തിലും അത് തന്നെ അവസ്ഥ. ഫിഫയുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എവിടെയോ തെറ്റിപോയി എന്ന് തോന്നുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ കളിക്കുന്ന മത്സരങ്ങള്‍ക്ക് സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് സംഘാടകര്‍ക്ക് നാണകേടാണ് . ഇന്നത്തെ മത്സരത്തിനു ഇന്നലെ ടിക്കറ്റുകള്‍ ഉണ്ടെന്നു പറഞ്ഞു മലയാളി സുഹൃത്ത്‌ വിളിച്ചു. ഇവിടെ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പ്രത്യേകിച്ച് ആഫ്രിക്കന്‍ കാണികള്‍ക്ക് ടിക്കറ്റ്‌ നിരക്കുകള്‍ അധികമായതു കൊണ്ട് - നൈജീരിയ, ഘാന, അല്‍ജിരിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് - ടിക്കറ്റ്‌ എടുത്തു കളി കാണുന്നത് മുതലാവില്ല. അത് കൊണ്ടായിരിക്കാം ഇന്ന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്.

ഇന്നത്തെ മത്സരങ്ങളില്‍ സ്ലോവേനിയ ജയിച്ചു. രണ്ടാം മത്സരം നടക്കുന്നു. ആദ്യപകുതി വരെ ഗോളുകള്‍ ഒന്നും വീണിട്ടില്ല..എന്താവുമോ എന്തോ? മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയ ഒരു അട്ടിമറി നടത്തുമോ? കാത്തിരുന്നു കാണാം. കൂടുതല്‍ വിശേഷങ്ങളുമായി നാളെ കാണാം.

അടിവര -

ഇന്നലെ കളിയിലെ കേമന്‍ മെസ്സി തന്നെയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ ടീവിയില്‍ കമ്മെന്ററി പറഞ്ഞു കൊണ്ടിരുന്ന മുന്‍ നൈജീരിയന്‍ താരം മത്സരം കഴിഞ്ഞു പറഞ്ഞത്.
"മെസ്സി നന്നായി കളിച്ചു..നിര്‍ഭാഗ്യവശാല്‍ ഗോള്‍ അടിക്കാന്‍ പറ്റിയില്ല"

അപ്പോള്‍ അടുത്തിരുന്ന ആള്‍ പറഞ്ഞത്.
"നൈജീരിയുടെ ഭാഗ്യമെന്നു പറ മെസ്സി അടിച്ചതോന്നും അകത്തു പോകാഞ്ഞത്‌"

ഇങ്ങേരിതും പറഞ്ഞിട്ട് പുറത്തിറങ്ങി നടന്നാല്‍ നല്ല അടി കിട്ടും ജോബര്‍ഗില്‍ സൗത്ത് അഫ്രിക്കക്കാരെക്കാള്‍ നൈജീരിയക്കാര്‍ ഉണ്ടെന്നാണ് ഇവിടെ ആളുകള്‍ പറയുന്ന ഒരു തമാശ..
------------------------------
--------------------------------------------------------------------------------------------------------------------------------------------
വാചകമടി -

ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ റോബര്‍ട്ട്‌ ഗ്രീന്‍ വക -

"Dempsey hit one and it's one I should have saved. Full stop. It's very disappointing, but it's happened,"

ഉവ്വ മോനെ. പോയ വാക്കും വീണ ഗോളും ......


തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോത്രം നിങ്ങള്‍ക്കായി കാഴ്ച വെക്കുന്നു..


2 comments:

krishnakumar513 said...

വിശദമായ വിവരണത്തിനു നന്ദി....

പ്രയാണ്‍ said...

Messiyute shots goal aavanjappol sankatam thonniyenkilum ball kontulla kuthippu.........really great!!!

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP