FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

അവസാന പാദം ഇന്ന്

Tuesday

സാംബാ ബീറ്റ്സ്
ആദ്യ റൗണ്ടിന്റെ അവസാന പാദം ഇന്ന് തുടങ്ങുന്നു...
-ബോണ്‍സ്


http://www1.picturepush.com/photo/a/3601339/640/3601339.jpg

ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ് -


വാനോളം ആവേശം ഉയരുന്ന പല മത്സരങ്ങളാണ് ഇനി കാത്തിരിക്കുന്നത്. മുന്നോട്ടുള്ള സാധ്യതകളെ കുറിച്ച് ഒരവലോകനം

ഗ്രൂപ്പ് എ - മെക്സിക്കോയ്ക്കും ഉറുഗുവേക്കും മുന്‍‌തൂക്കം

എല്ലാ ടീമുകളുടെയും ആദ്യപാദത്തിലെ ആദ്യ രണ്ടു മത്സരങ്ങളും കഴിഞ്ഞപ്പോള്‍ ഗ്രൂപ്പ് എയില്‍ ഉറുഗ്വേ മുന്നിട്ടു നില്‍ക്കുന്നു. മെക്സിക്കോയ്ക്കും നാല് പോയിന്റ്‌ ഉണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ഉറുഗ്വേ ആണ് മുന്നില്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഉറുഗ്വേ അല്ലെങ്കില്‍ മെക്സിക്കോ ജയിക്കുകയും അതേസമയം ഫ്രാന്‍സ് - സൌത്ത് ആഫ്രിക്ക മത്സരത്തില്‍ ഏതെങ്കിലും ഒരു ടീം വലിയ ഗോള്‍ വത്യാസത്തില്‍ ജയിച്ചില്ലെങ്കില്‍ ഇന്നത്തെ ആദ്യ മത്സരങ്ങളോടെ ഫ്രാന്‍സിന്റെയും സൌത്ത് ആഫ്രിക്കയുടെയും ലോകകപ്പ്‌ ഇന്നത്തോടെ തീരും.

ഗ്രൂപ്പ് ബി - ഇനിയും എന്തും സംഭവിക്കാം

ഗ്രൂപ്പ് ബീയില്‍ ഇന്ന് അര്‍ജന്റീന ഗ്രീസിനെ നേരിടുമ്പോള്‍ കൊറിയ നൈജീരിയയെ നേരിടുന്നു. എല്ലാ ടീമുകള്‍ക്കും ഇനിയും സാധ്യതയുണ്ട്. അര്‍ജന്റീന ഗ്രീസിനെ തോല്‍പ്പിക്കുകയും നൈജീരിയ വലിയ ഗോള്‍ വ്യത്യാസത്തില്‍ കൊറിയയെ തോല്‍പ്പിക്കുകയും ചെയ്‌താല്‍ നൈജീരിയക്ക് വരെ സാധ്യതയുണ്ട്. അര്‍ജന്റീന തോറ്റാല്‍ ഗ്രീസിനും സാധ്യതയുണ്ട്. കൊറിയ തോല്‍ക്കണം എന്ന് മാത്രം. എന്നാല്‍ അര്‍ജന്റീന തോല്‍ക്കുകയും കൊറിയ ജയിക്കുകയും ചെയ്‌താല്‍ പിന്നെ ഗോള്‍ വ്യത്യാസം വച്ച് അര്‍ജന്റീന, കൊറിയ, ഗ്രീസ് എന്നിവയില്‍ നിന്നൊരു പുറത്താവും.
ഗ്രൂപ്പ് സി - ഇവിടെ കാറ്റ് എങ്ങനെയും വീശാം

എന്തും സംഭവിക്കാവുന്ന ഗ്രൂപ്പാണ് ഗ്രൂപ്പ് സി. ഇംഗ്ലണ്ട് നാളെ സ്ലോവേനിയയെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് അടുത്ത റൌണ്ടില്‍ കടക്കാം. യൂ എസ്‌ - അള്‍ജീരിയ മത്സരത്തിന്റെ പ്രസക്തി ഇംഗ്ലണ്ട് - സ്ലോവേനിയ മത്സരത്തെ ആശ്രയിച്ചിരിക്കും. ഇംഗ്ലണ്ട് സമനിലയില്‍ ആയാല്‍ യൂ എസ്‌ ഇംഗ്ലണ്ട്നേക്കാള്‍ ഒരു ഗോള്‍ കൂടുതല്‍ വ്യത്യാസത്തില്‍ തങ്ങളുടെ മത്സരം സമനിലയില്‍ ആക്കിയാല്‍ മതി. യൂ എസ്‌ ജയിച്ചാല്‍ അവര്‍ അടുത്ത റൌണ്ടില്‍ കടക്കും. യൂ എസ്‌ ജയിക്കുകയും ഇംഗ്ലണ്ട് ജയിക്കുകയും ചെയ്‌താല്‍ രണ്ടു ടീമുകളും കടക്കും. യൂ എസ്‌ ജയിക്കുകയും ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്‌താല്‍ യൂ എസും സ്ലൊവേനിയയും അടുത്ത റൌണ്ടിലേക്ക്.

ഗ്രൂപ്പ് ഡി - ജര്‍മനി പരുങ്ങലില്‍ - ജയിച്ചേ തീരൂ!

ഇവിടെയും ഒത്തിരി സാദ്ധ്യതകള്‍ ഉണ്ട്. ലോകകപ്പില്‍ ഏറ്റവും നല്ല തുടക്കം കിട്ടിയ ജര്‍മനി പരുങ്ങലില്‍ ആണ്. ഘാന - ജര്‍മ്മനി സമനില ആണെങ്കില്‍ സെര്‍ബിയ ജയിച്ചാല്‍ ഘാനയും സെര്‍ബിയയും അടുത്ത റൌണ്ടില്‍ . ഘാന ജയിച്ചാല്‍ അവര്‍ അടുത്ത റൌണ്ടിലേക്ക് കടക്കും പക്ഷെ ജര്‍മനിയുടെ ഭാവി സെര്‍ബിയ - ആസ്ട്രേലിയ ഫലത്തെ ആശ്രയിച്ചിരിക്കും. സെര്‍ബിയ ജയിച്ചാല്‍ ജര്‍മനി പുറത്തു. സമനില ആയാലും അവര്‍ പുറത്തു. ഘാന ജയിച്ചാല്‍ ജര്‍മനിക്ക് കടക്കണമെങ്കില്‍ സെര്‍ബിയ തോല്‍ക്കണം.

ഗ്രൂപ്പ്‌ ഇ - ഹോളണ്ട് ഉറപ്പായിട്ടും, ജപ്പാന് ഡെന്മാര്‍ക്കിനും സാധ്യത

ഹോളണ്ട് ഉറപ്പായിട്ടും അടുത്ത റൌണ്ടില്‍ കടക്കും. അവരുടെ അവസാന മത്സരത്തില്‍ കാമറൂണ്‍ ജയിച്ചാല്‍ പോലും. ജപ്പാന്‍ ഡെന്മാര്‍ക്ക്‌ മത്സരം ആര് ജയിക്കുന്നുവോ അവരും അടുത്ത റൌണ്ടില്‍ കടക്കും. സമനിലയെങ്കില്‍ ഗോള്‍ ശരാശരിയില്‍ ഒരു ടീം കടക്കും. കാമറൂണ്‍ ഉറപ്പായിട്ടും പുറത്തേക്കു തന്നെ. ഹോളണ്ട് ഗ്രൂപ്പ് വിജയികളായി കടക്കാന്‍ കളിച്ചില്ലെങ്കില്‍ കളി വളരെ ബോര്‍ ആകാന്‍ സാധ്യതയുണ്ട്.

http://www3.pictures.gi.zimbio.com/Northern+Ireland+v+Czech+Republic+FIFA+2010+_sZ5ymg--kPl.jpg

ഗ്രൂപ്പ് എഫ് - ഇവിടെയും എന്തും സംഭവിക്കാം

പരാഗുവേക്ക് ജയം അല്ലെങ്കില്‍ സമനില കൊണ്ട് അടുത്ത റൌണ്ടിലേക്ക് കടക്കാം. ഇറ്റലിക്കും ന്യുസീലന്റിനും അടുത്ത റൌണ്ടിലേക്ക് സാധ്യതയുണ്ട്. ഇറ്റലി ജയിച്ചാല്‍ അടുത്ത റൌണ്ടിലേക്ക്. തോറ്റാല്‍ പുറത്തേക്കു. ഇറ്റലി സ്ലോവാക്യയോടു തോറ്റാല്‍ ന്യൂസിലാന്റും പരുങ്ങലില്‍ ആവും. അവരും ജയിക്കണം. അങ്ങനെയെങ്കില്‍ അവര്‍ക്കും കടക്കാന്‍ സാധ്യതയുണ്ട്. ഇറ്റലിയും തോറ്റാല്‍ സ്ലോവാക്യയും പരാഗുവെയും അടുത്ത റൌണ്ടില്‍ കടക്കും. ഇറ്റലി തോറ്റു ന്യുസിലാന്റ്റ് ജയിച്ചാല്‍ ന്യൂസിലാന്റ് അടുത്ത റൌണ്ടില്‍. പരാഗുവെയും സ്ലോവാക്യയും ഗോള്‍ വ്യത്യാസം കൊണ്ട് കണക്കുകള്‍ കൂട്ടും.

ഗ്രൂപ്പ് ജി - മരണഗ്രൂപ്പില്‍ ബ്രസില്‍ മുന്നില്‍. പോര്‍ച്ചുഗലിന് തന്നെ സാധ്യത

ബ്രസില്‍ ജയിച്ചാല്‍ ഗ്രൂപ്പ് ജേതാക്കളായി അടുത്ത റൌണ്ടില്‍. പോര്‍ച്ചുഗല്‍ ജയിച്ചാല്‍ ഗ്രൂപ്പ് ജേതാക്കള്‍ ആയി ആര്‍ മുന്നോട്ടു. സമനിലയെങ്കില്‍ ഐവറി കോസ്റ്റ് ഉ. കൊറിയയെ ഒന്‍പതു ഗോളിനെങ്കിലും തോല്‍പ്പിക്കണം. ഇന്നലത്തെ കളിയില്‍ ഏഴു ഗോള്‍ അടിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ തങ്ങളുടെ രണ്ടാം റൌണ്ട് സ്ഥാനം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഐവറി കോസ്റ്റും ഉ. കൊറിയയും പുറത്തേക്കു തന്നെ.

ഗ്രൂപ്പ് എച്ച് - ചിലിക്ക് മുന്‍‌തൂക്കം. സ്പെയിന്‍, സ്വിസ് സാധ്യത

ഒരു സമനിലകൊണ്ട് ചിലി അടുത്ത റൌണ്ടില്‍ കടക്കും. പക്ഷെ ആ സമനില സ്പെയിന്‍ ആഗ്രഹിക്കില്ല. അവര്‍ക്ക് ജയിച്ചേ മതിയാവൂ. ജയിക്കുക മാത്രമല്ല സ്വിസ് - ഹോണ്ടുറാസ് മത്സരഫലം വളരെ നിര്‍ണായകമാണ്. ആ മത്സരം സമനില ആയാല്‍ സ്പെയിന്‍ ജയിക്കുകയാണെങ്കില്‍ ചിലിയും സ്പെയിനും കടക്കും പക്ഷെ ചിലി ജയിച്ചാല്‍ സ്പെയിന്‍ പുറത്താണ്. എന്നാല്‍ രണ്ടു മത്സരങ്ങളും സമനില ആയാല്‍ ചിലി കടക്കുകയും സ്പെയിന്‍, സ്വിസ് ടീമുകളില്‍ ഒന്ന് ഗോള്‍ വ്യത്യാസത്തിന്റെ മികവില്‍ അടുത്ത റൌണ്ടില്‍ കടക്കുകയും ചെയ്യും.
------------

ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ ആഗ്രഹിച്ചവര്‍ക്ക് അതിന്നലെ സ്പെയിന്‍ മത്സരത്തില്‍ നിന്ന് ആവശ്യത്തിനു കിട്ടി. ഗോളുകള്‍ വീണില്ലെങ്കിലും അലകളായി ആഞ്ഞടിച്ച ആക്രമണനിര ബാര്‍സിലോണയുടെ ക്ലബ് മത്സരങ്ങളെ അതേപോലെ പഴലോകകപ്പിലെ ബ്രസീല്‍ , അര്‍ജന്റീന, കൊളംബിയ ടീമിനെ ഓര്‍മ്മപെടുത്തി. അതെ നിലവാരത്തില്‍ കളിക്കുന്ന വേരെയൊരു ടീം മെക്സിക്കോയാണ്.

ഇന്നലത്തെ പോര്‍ച്ചുഗല്‍ - ഉ . കൊറിയ മത്സരം ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഏറെയാണ്‌. ബ്രസീലിനെതിരെ കളിച്ച ടീം തന്നെയായിരുന്നോ ഇതെന്നായിരുന്നു ഒരു ചോദ്യം. അങ്ങനെയെങ്കില്‍ പോര്‍ച്ചുഗല്‍ ബ്രസീല്‍ മത്സരം നല്‍കുന്ന സൂചനകള്‍ എന്താണ്. രണ്ട് ടീമുകളും ജയിക്കാന്‍ വേണ്ടി കളിക്കും. ഫോം കണ്ടെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ടീമിന് പ്രതീക്ഷകള്‍ നല്‍കുന്നു. ഫോമിലേക്ക് വന്നുകൊണ്ടിരുന്ന കക്കാ ഇല്ലാതെയാവും ബ്രസീല്‍ ഇറങ്ങുന്നത്. കൊറിയയോട് ജയിച്ചു ആവേശത്തില്‍ നില്‍ക്കുന്ന പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ബ്രസീല്‍ ഗ്രൂപ്പ് ജേതാക്കളായി അടുത്ത റൌണ്ടിലേക്ക് കടക്കൂ. കണ്ടറിയാം .

ഇനിയുള്ള വളരെ പ്രാധാന്യമുള്ള ഈ മത്സരങ്ങള്‍ കാണുക

മെക്സിക്കോ - ഉറുഗ്വേ - ജൂണ്‍ 22 നു റസ്ടന്ബര്ഗ് - കിക്കോഫ്‌ - സൌത്ത് ആഫ്രിക്കന്‍ സമയം വൈകിട്ട് 4 മണി. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരയ്ക്ക്.


ഘാന - ജര്‍മ്മനി - ജൂണ്‍ 23 നു ജോഹാനസ്ബര്‍ഗ് സോക്കര്‍ സിറ്റി - കിക്കോഫ്‌ - സൌത്ത് ആഫ്രിക്കന്‍ സമയം വൈകിട്ട് 8.30 മണി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന്.

ഡെന്മാര്‍ക്ക്‌ -ജപ്പാന്‍ - ജൂണ്‍ 24 നു റസ്ടന്ബര്ഗ് - കിക്കോഫ്‌ - സൌത്ത് ആഫ്രിക്കന്‍ സമയം വൈകിട്ട് 8.30 മണി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന്.

പോര്‍ച്ചുഗല്‍ - ബ്രസീല്‍ - ജൂണ്‍ 25 നു ഡര്‍ബനില്‍ - കിക്കോഫ്‌ - സൌത്ത് ആഫ്രിക്കന്‍ സമയം വൈകിട്ട് 4 മണി. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരയ്ക്ക്.

ചിലി - സ്പെയിന്‍ - ജൂണ്‍ 24 നു പ്രിട്ടോറിയ ലോഫ്ടസ് - കിക്കോഫ്‌ - സൌത്ത് ആഫ്രിക്കന്‍ സമയം വൈകിട്ട് 8.30 മണി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന്.

-----------

http://www.footie.co.za/blog/wp-content/uploads/2010/03/soccer_city_johannesburg.jpg

അടികുറിപ്പ്

ബ്രസില്‍ - ഐവറി കോസ്റ്റ് മത്സരത്തില്‍ കക്കാക്ക് കൊടുത്ത ചുവപ്പ് കാര്‍ഡിനെ ചൊല്ലി ഒത്തിരി വിവാദം ഉണ്ട്. ബ്രസിലിനു അവരുടെ തന്നെ നാണയത്തില്‍ മറുപടി ലഭിച്ചു എന്നാണു എനിക്ക് തോന്നുന്നത്. ആവശ്യമില്ലാതെ വീഴുകയും ഫൌള്‍ വാങ്ങുകയും ചെയ്യുന്നത് ഈ ബ്രസീല്‍ ടീമിന്റെ ദൌര്‍ബല്യം തന്നെയാണ്. തങ്ങളുടെ കളി കൊണ്ട് മാത്രം ജയിക്കാന്‍ കഴിയില്ല എന്ന ആത്മവിശ്വാസക്കുറവു ആയിരിക്കാം അതിന്റെ കാരണം. കഴിഞ്ഞ ഒരു റിപ്പോര്‍ട്ടില്‍ ഞാന്‍ അതിനെ കുറിച്ച് എഴുതിയിരുന്നു. ഉ . കൊറിയക്കെതിരെ വെറുതെ വീഴുന്നതില്‍ ഒന്നാം സ്ഥാനം കക്കാക്ക് തന്നെയായിരുന്നു. അവര് തുടങ്ങിവച്ച ആ ദുഷ് പ്രവണത അവസാനം അവര്‍ക്ക് തന്നെ പാരയായി എന്നതാണ് സത്യം. ലോകകപ്പ്‌ ഫുട്ബോള്‍ പോലുള്ളൊരു വിശാലമായ വേദിയില്‍ കളിച്ചു ജയിക്കുന്നവര്‍ക്കാന്നു കൂടുതല്‍ ആരാധകരുണ്ടാവുന്നത്. ബ്രസീലിന്റെ വിജയം നമ്മുടെ സൂപ്പര്‍സ്റ്റാറുകളുടെ ഫാന്‍സ്‌ പോലെയുള്ള ചില കണ്ണ്പൊട്ടന്‍ ആരാധകരെ ആഹ്ലാദത്തില്‍ അറാടിച്ചിരിക്കാം പക്ഷെ സ്വന്തം രാജ്യത്തും ലോകത്തെമ്പാടുമുള്ള ബ്രസീലിനെ സ്നേഹിക്കുന്ന ആരാധകര്‍ നിരാശരാണ്. കാശുമുടക്കി ഇവിടെ കളികാണാന്‍ വന്ന ആരാധകരുടെ കൂട്ടെയിരുന്നു കഴിഞ്ഞ മത്സരം വീക്ഷിച്ച ബി ബി സി പത്രലേഖകന്റെ ഈ റിപ്പോര്‍ട്ട്‌ കാണൂ. മനോഹര ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ കാണാന്‍ ആഗ്രഹിച്ചു വരുന്നവരെ നിരാശപെടുത്തുന്നു ഈ ബ്രസീല്‍ ടീം. എല്ലാവരും സീക്കോ- സോക്രട്ടീസ്, റൊമാരിയോ - ബെബറ്റോ, റൊണാള്‍ഡോ - കാര്‍ലോസ് യുഗം ആഗ്രഹിക്കുന്നവരാണ്.


വാചകമടി -

മറഡോണ ഇന്നലെ പറഞ്ഞത്

"I don't want to be favourites, not before coming to South Africa and not now," he said. "We're here to keep our fans happy, to play the way we want to play, and I think things so far are going well.
"Brazil can play badly but still win games, that's why they are still the great favourites."

ഒരു മുന്‍‌കൂര്‍ ജാമ്യം പോലെ ഉണ്ടല്ലോ ചേട്ടാ...വെറുതെ അര്‍ജന്റീനക്ക് വെള്ളം വച്ചിരിക്കുന്ന മലയാളികളോട് അരിയില്ല, പരിപ്പില്ല എന്നൊക്കെ പറയല്ലേ...

ഇന്നലെ കൊറിയ മത്സരം നടക്കുമ്പോള്‍ ശാന്തസുന്ദര വിപ്ലവ കൊറിയ ടെലിവിഷന്‍ ചെയ്തത്..ബിബിസിയില്‍ നിന്ന് കിട്ടിയത്

"The Portuguese won the game and now have four points. We are ending our live broadcast now," a Korean Central Broadcasting commentator said, quickly cutting to footage of factory workers and engineers praising North Korean leader Kim Jong Il.


സന്തോഷ്‌ ട്രോഫി ഫൈനല്‍ കേരളം തോല്‍ക്കുമ്പോള്‍ കമ്മെന്ററി നിര്‍ത്തി പിണറായി വിജയന്‍റെ പ്രസംഗം കേള്‍പ്പിച്ചാല്‍ അല്ലെങ്കില്‍ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യ തോറ്റൊണ്ടിരിക്കുമ്പോള്‍ അത് നിര്‍ത്തി മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം കേള്‍പ്പിച്ചാല്‍ എങ്ങനെയിരിക്കും?

Group Standings

http://www4.picturepush.com/photo/a/3668682/640/3668682.jpg



0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP