FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ജീവന്റെ തുടിപ്പുകള്‍ക്കായി അണിചേരാം

Friday

June 5-പരിസ്ഥിതി ദിനം

ദൈവം കനിഞ്ഞു നല്‍കിയ ഈ ഭൂമി നമ്മെ നോക്കി വിലപിക്കുന്നുണ്ടാവും..എല്ലാം കടിച്ചമര്‍ത്തി കൊണ്ട് ആ അമ്മ നമ്മെ നോക്കി കരയുകയാണ് .തന്റെ മക്കള്‍ക്ക്‌ വേണ്ടതെല്ലാം നല്‍കി പോറ്റി എന്നിട്ടും ആട്ടും തുപ്പും മാത്രം വിധിക്കപ്പെട്ട ഒരു നിരാലംബയായ അമ്മ -ഇതല്ലേ നാം ഇന്ന് കാണുന്ന പ്രകൃതിയുടെ അവസ്ഥ.ഓരോ പരിസ്ഥിതി ദിനം ഓരോ സന്ദേശം നമ്മുക്ക് നല്‍കുന്നു ..ആ അമ്മയെ വേദനിപ്പിക്കാതെ നമ്മുക്ക് സ്നേഹിക്കാം ......


http://www.discoverrfid.org/uploads/pics/1_7_protect_nature_01.jpg


പരിസ്ഥിതി ദിനത്തില്‍ പ്രകൃതി സംരക്ഷണത്തിന് ആഹ്വാനം ചെയ്തു കൊണ്ട് പുതുമുഖ എഴുത്തുകാരനും വായനയെ ഏറെ ഇഷ്ട്ടപെടുന്ന തിരുവനന്തപുരം സ്വദേശിയായ രാജേഷ് നായര്‍ ചില ചിന്താ ശകലങ്ങള്‍ പങ്കുവെക്കുന്നു





ജീവന്റെ തുടിപ്പുകള്‍ക്കായി അണിചേരാം ....

http://www5.picturepush.com/photo/a/3561793/640/3561793.jpg
-രാജേഷ് നായര്‍

ജൂണ്‍ അഞ്ച്, ലോക പരിസ്ഥിതി ദിനം, മറ്റുള്ള ആഘോഷങ്ങള്‍ പോലെ പരിസ്ഥിതിയെ സംരക്ഷിക്കാനും ഒരു ദിനം .മറ്റുള്ള ദിനങ്ങളെക്കാള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ട ഒരു ദിനം കൂടി ആണിത് . 1972 യുണൈറ്റെഡ് നേഷന്‍സ് തുടങ്ങിയതാണ് ഇങ്ങനെ ഒരു ദിവസം.പ്രകൃതി ഭൂമിക്കു തന്നിരിക്കുന്ന മനോഹാരിത സംരക്ഷിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തര്‍ക്കും ഉണ്ട് .ദൈവം ഈ ഭൂമിയില്‍ തന്നിട്ടുള്ള വൃക്ഷലതാതികള്‍ ,കാടുകള്‍ , കടലുകള്‍ ,ആറുകള്‍ ,പുഴകള്‍ , മരുഭൂമികള്‍ അങ്ങനെ തുടങ്ങിയ ഒന്നിലും വെത്യാസം ഇല്ലാതെ എല്ലാവയെയും നമ്മള്‍ സംരക്ഷിക്കേണ്ട ആവശ്യമുണ്ട് .ഇത് ആവശ്യം മാത്രമല്ല ഒരു കടമ കൂടിയാണ് .അതിനുള്ള ഒരു ദിനം കൂടി ആണിത് .ഒരു പ്രത്യേക ദിനത്തില്‍ മാത്രമല്ല എല്ലാ ദിനത്തിലും അത് നമ്മള്‍ ചെയ്യുക തന്നെ വേണം.അത് ഓര്‍മ്മ പെടുത്താനുള്ള ഒരു ദിനം മാത്രമാകുന്നു ഈ പരിസ്ഥിതി ദിനം .
http://www.unep.org/wed/2010/english/images/wallpaper/WED2010_Wallpaper.jpg

ദിവസേന അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന കാര്‍ബണ്‍ഡൈഓക്സൈഡ്, മീഥേന്‍ , നൈട്രസ് ഓക്സൈഡ് എന്നിവയുടെ അളവുകള്‍ കൂടുന്നത്മൂലം അത് നമ്മുടെ ഓസോണ്‍ പാളികള്‍ക്ക്‌ തകര്‍ച്ചകള്‍ സംഭവിക്കുകയും അതുമൂലം ആഗോള താപനത്തിന് ഇടയാക്കുകയും ചെയ്യും .ഇത് ഇല്ലാതാക്കാനായി ഉള്ള വനങ്ങള്‍ സംരക്ഷിക്കുകയും ,വൃക്ഷങ്ങള്‍ കൂടുതാലായി നട്ടുപിടിപ്പിക്കുകയും ,വനങ്ങളുടെ വിസ്തൃതി കൂട്ടുകയും ചെയ്യുന്നത് മൂലം ഇതിന്റെ തോതിനെ ഒരു പരിതിവരെ കുറയ്ക്കാന്‍ സാധിക്കും .പരിസ്ഥിതിയുടെ ഈ സന്തുലിനവസ്ഥ ഉറപ്പാക്കുന്നതിന് വേണ്ടി ആണ് ഈ ദിനം കൊണ്ട് ഉദേശിക്കുന്നത് .
മനുഷ്യന്‍റെ കടന്നു കയറ്റങ്ങള്‍ കൊണ്ട് പ്രകൃതിയുടെ പച്ചപ്പ്‌ ഓരോ ദിനവും ഇല്ലാതായി കൊണ്ടിരിക്കുക്കയാണ് .ഇതിനെ ഓര്‍മ്മപെടുത്തുന്ന ഒരു ദിനം കൂടിയാണിത് ഇത് .ഇത് മൂലമുണ്ടാകുന്ന കാലാവസ്ഥ വെതിയനങ്ങള്‍ ഭൂമിക്കു തന്നെ ഭീഷണി ആയി വരുന്നു .കാലാവസ്ഥ വ്യതിയാനങ്ങള്‍ ലോക ഗതിയെ മാറ്റി മറിക്കുമെന്ന് ലോക ബാങ്കിന്‍റെ പഠനത്തില്‍ പറയുകയുണ്ടായി .ഇതില്‍ നിന്നും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് ഈ ദിനം കൊണ്ട് അര്‍ത്ഥമാകുന്നതും .കേരളത്തിലും കഴിഞ്ഞ വര്‍ഷങ്ങളായി നടക്കുന്ന ഹരിത കേരളം പദ്ധതിയും ഇതിന്റെ ഭാഗം തന്നെയാണ് .
ഭൂമിയുടെ, ലോകത്തിന്‍റെ,പ്രകൃതിയുടെ ഈ മനോഹാര്യത നിലനിര്‍ത്താന്‍ നമുക്ക് ഓരോരുത്തര്‍ക്കും പരിശ്രമിക്കാം ...............



വിശ്വസിച്ചാലും ഇല്ലെങ്കിലും

http://www.greekshares.com/uploads/image/afraid_start_investing.jpg


1 .ഇന്ന് നാം കാണുന്ന വംശനാശ നിരക്ക് സാധാരണയില്‍ നിന്നും 1,000 and 10,000 ഇരട്ടി ആണ് .

2 .ഓരോ ഇരുപതു മിനിറ്റിലും ഓരോ വംശം വംശ നാശ ഭീഷണിയിലേക്ക് നീങ്ങുന്നു.

3 . 100 മില്യന്‍ വംശങ്ങള്‍ ഭൂമിയില്‍ ഉണ്ടെങ്കില്‍ 10,000 and 100,൦൦൦ വംശങ്ങള്‍ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെടുന്നു .

4 2009 ല്‍ നടത്തിയ ഒരു പഠനം അനുസരിച്ച് മൂന്നിലൊന്നു ഭാഗം വംശങ്ങളും നാശത്തിലേക്ക് നീങ്ങുന്നു .
5 . International Union for Conservation of Nature (IUCN) ന്റെ കണക്കിലുള്ള 47,677 വംശങ്ങളില്‍ വംശ നാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ 2009 ലെ 17,291 എണ്ണം ഉണ്ടായിരുന്നു .

6 .ഇന്ന് വരെ കണ്ടെത്തിയിട്ടുള്ള സസ്തനികളില്‍ 21 ശതമാനവും പക്ഷികളില്‍ പന്ത്രണ്ടു ശതമാനവും ഉഭയ ജീവികളില്‍ 30 ശതമാനവും ഉരഗങ്ങളില്‍ 28 ശതമാനവും ശുദ്ധ ജല മത്സ്യങ്ങളില്‍ 37 ശതമാനവും സസ്യങ്ങളില്‍ 70 ശതമാനവും അകശേരു ജീവികളില്‍ 35 ശതമാനവും കടുത്ത വംശ നാശം നേരിടുന്നു .

പ്രകൃതി സംരക്ഷണത്തെ കുറിച്ച് ചില അറിവുകള്‍ :

, 1.United Nations Environment Programme [UNEP]

മനുഷ്യ പരിസ്ഥിതിയെ കുറിച്ച് 1972-ല്‍ സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ ജൂണ്‍ 5 മുതല്‍ 16 വരെ നടന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ ആണ് UNEP എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. കെനിയയിലെ നൈറോബിയില്‍ ആണ് ആസ്ഥാനം. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക്ചുക്കാന്‍ പിടിക്കുന്ന,
http://www.qualityfoundation.org/openecbcheck/images/stories/logos/partners/unep_logo.gif
, സംഘടനയാണ് ഇത്.അന്താരഷ്ട്രതലത്തിലും പ്രാദേശിക തലത്തിലും ഉള്ള പാരിസ്ഥിതിക പ്രശ്നങ്ങളെയും വെല്ലുവിളികളെയും ഈ സംഘടന കൈകാര്യം ചെയ്യുന്നു., ഈ സംഘടനയുടെ പ്രധാനപ്പെട്ട ഒരു ഉദ്യമം ആണ് ബ്രില്യന്‍ ട്രീ ക്യാംപെയ്ന്‍ ,അന്താരാഷ്‌ട്ര തലത്തില്‍ 700 കോടി വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കുന്നു .


2 .വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്[WWF]

പ്രകൃതിയുടെ സം‍രക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവക്കുവേണ്ടി തുടങ്ങിയ ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (World Wildlife Fund - WWF). ‘പാണ്ട’ എന്ന ജീവിയുടെ ചിഹ്നമാണ്‌ ഈ സംഘടനയുടെ മുദ്ര. ഇപ്പോൾ ഈ സംഘടനയ്ക്ക് അമേരിക്കയിലും കാനഡയിലും ഒഴിച്ചുള്ള രാജ്യങ്ങളിൽ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (World Wide Fund for Nature) എന്നാണ് പേര്. ലോകത്ത് അന്യം നിന്നു പോകുന്ന മൃഗങ്ങളെ സംരക്ഷിക്കയും അവ വളരുന്ന പരിസ്ഥിതി കാത്തുസൂക്ഷിക്കുകയും മറ്റുമാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങൾ.,
https://webadmin.cdproject.net/en-US/WhatWeDo/PublishingImages/WWF%20logo.gif
, പരിസ്ഥിതി സംരക്ഷണവും, പരിസ്ഥിതി ഗവേഷണങ്ങൾ തുടങ്ങിയ കാര്യങ്ങളും സംഘടനയുടെ പ്രവർത്തന മേഖലയിൽ വരും. ഇത്തരം ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന മറ്റു സംഘടനകളെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്നു ഡബ്ല്യു ഡബ്ല്യു എഫ് സംഘടന. ഭൂമിയുടെ നൈസർഗികമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയും, മനുഷ്യനും പ്രകൃതിയും തമ്മിൽ യോജിപ്പോടെയുള്ള ഒരു ഭാവിയുമാണ് ഡബ്ല്യു ഡബ്ല്യു എഫിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ. അമ്പതു കൊല്ലമായി പ്രവർത്തിച്ചു വരുന്ന ഈ സംഘടനയ്ക്ക് ഇന്ന് നൂറിലധികം രാജ്യങ്ങളിൽ ശാഖകളുണ്ട്. ലോകത്തൊട്ടാകെ 4 ദശലക്ഷം അംഗങ്ങൾ ഈ സംഘടനയിലുണ്ട്, അമേരിക്കയിൽ തന്നെ 1.2 ദശലക്ഷം അംഗങ്ങളുണ്ട്. വന്യജീവി സംരക്ഷണത്തിൽ ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സംഘടനയും ഡബ്ല്യു ഡബ്ല്യു എഫ് തന്നെയാണ്.,

കവികള്‍ പ്രകൃതിയെ കണ്ടപ്പോള്‍ :

ദൃശ്യമായിമേ, വീണ്ടുമെന്നോര്‍മ്മ

പച്ചയാക്കിയൊരന്‍പെഴും ഗ്രാമം

എന്മനസ്സിനെയമ്മാനമാട്ടും

ചെമ്മെഴും ചെറുകുന്നുകള്‍ ചൂഴ്ന്നും

താഴ്വരകളില്‍ കര്‍ഷകലോക
ജീവിതച്ചെറുചോലകളാര്‍ന്നും

പൊള്ളിടും മേടനാടിനു മുമ്പില്‍

വെള്ളരിക്കണിവെക്കുമാ ഗ്രാമം.


- വൈലോപ്പിള്ളി

http://www.kamranweb.com/photos/wp-content/uploads/2009/01/nature-summer-wallpaper.jpg

ലാളിച്ചുപെറ്റ ലതയന്‍പൊടു

ശൈശവത്തില്‍

പാലിച്ചു പല്ലവപുടങ്ങളില്‍


വച്ചു; നിന്നെ

ആലോലവായു ചെറു

തൊട്ടിലുമാട്ടി;താരാ

ട്ടാലാപമാര്‍ന്നു മലരേ,

ദലമര്‍മരങ്ങള്‍


- കുമാരനാശാന്‍


http://wiwbee.com/Nature/Images/Earth_Icon.png
''അവനായ് മരം നട്ടും നനച്ചും

തണല്‍ വെച്ചും

അവനായ് പൂവും കിളിമുട്ടയും

പാട്ടും കാത്തും

ഉഴലുന്നവര്‍ ഞങ്ങള്‍, ഭൂമിയെ

പൈതങ്ങളെ

മഴയെ, ക്കാരുണ്യത്തെ, ശ്ശാന്തിയെ

സ്നേഹിപ്പവര്‍''.


- സുഗതകുമാരി

'എനിക്കെത്രയും പ്രിയമീമണ്ണാണതിന്നോരോ

തിരിയുമെനിക്കെന്റെ ജീവകോശംപോല്‍ സ്വന്തം

ധൂളിയായ്, ജലമായ്, വായുവായാകാശമായ്

ജ്വാലയായൊരു നാളെന്‍ അരക്കില്ലവും കത്തി

ച്ചേരാമീമണ്ണില്‍ത്തന്നെ! എന്റെ ഗാനമന്നശ

ശീരിയായുയര്‍ന്നിടും '''ഇൌ ഭൂമിയാകുന്നു ഞാന്‍'''.

- ഒ.എന്‍.വി.




അണിചേരാം ,നാളേയ്ക്കു വേണ്ടി







ലോക പരിസ്ഥിതി ദിനം





ജീവിക്കാന്‍ ആവശ്യമായവ തരുന്നതിനെ നാം നശിപ്പിക്കുമോ? ഇല്ല എന്നായിരിക്കും കുട്ടുകാരുടെ ഉത്തരം, എങ്കില്‍ തെറ്റി. ഭക്ഷണം, വസ്ത്രം,പാര്‍പ്പിടം, മരുന്ന് തുടങ്ങിയവ നമ്മുക്ക് ലഭ്യമാക്കുന്ന പരിസ്ഥിതിയെ നാം നശിപിച്ചുകൊണ്ടിരിക്കുകയാണ്; ഓരോ ദിവസവും. ഈ യാഥാര്‍ഥ്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് പരിസ്ഥിതി ദിനമാണ്. അമ്പതു ലക്ഷം മുതല്‍ പത്തു കോടി വരെ വ്യത്യസ്ത തരത്തിലുള്ള ജീവജാലങ്ങള്‍ ഭുമിയില്‍ ഉണ്ടെന്നാണ് കണക്ക്.

-
>>കൂടുതല്‍ ഇവിടെ

കൊച്ചി ബ്ലോഗ് ശില്‍പ്പശാല... ചിത്രങ്ങള്‍

മലയാളം ബ്ലോഗര്‍മാരുടെ വിര്‍ച്വല്‍ സംഘടനയായ കേരള ബ്ലോഗ് അക്കാദമിയും,ബ്ലോഗര്‍മാരുടെ ഒരു റെജിസ്റ്റേഡ് സംഘടനയായ മലയാളം ബ്ലോഗ് കൌണ്‍സിലും ചേര്‍ന്ന് എറണാകുളത്ത് 2010 മെയ് 30 ന് സംഘടിപ്പിച്ച പത്താമത് മലയാളം ബ്ലോഗ് ശില്‍പ്പശാലയുടെ ഏതാനും ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. ബ്ലോഗര്‍മാരായ സുദേഷ്,പ്രവീണ്‍ വട്ടപ്പറമ്പത്ത്,സിജീഷ്,നന്ദകുമാര്‍(നന്ദപര്‍വ്വം),സജി(നിസ്സഹായന്‍),സുധാകരന്‍(ചാര്‍വ്വാകന്‍),മനോരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സംഘാടനപ്രവര്‍ത്തനത്തിന്റെ ഗുണഫലമാണ് ഈ ശില്‍പ്പശാല. ഈ ശില്‍പ്പശാലയില്‍ ഡി.പ്രദീപ് കുമാര്‍(തൃശൂര്‍ ആകാശവാണി),മഹേഷ് മണിക്കുട്ടി,അഡ്വക്കേറ്റ് സക്കീന,ജോ(നമ്മുടെ ബൂലോകം),വീണ,കെ.വി.വര്‍ക്കി പട്ടിമറ്റം,കൊട്ടോട്ടിക്കാരന്‍,സൂരജ് കേണോത്ത്(സ്വതന്ത്ര സോഫ്റ്റ് വെയര്‍),ചിത്രകാരന്‍ തുടങ്ങിയവരും സഹകരിച്ചു.


എറണാകുളം ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടന പ്രവര്‍ത്തകര്‍.

-

ഗോഡെസ്സ് ഓഫ് മാവോയിസ്റ്റ് തിങ്സ്


ചിലര്‍ അങ്ങനെയാണ്. പുര കത്തുമ്പോള്‍ വാഴവെട്ടുന്നവനെപ്പറ്റി നമ്മള്‍ പറയുമ്പോള്‍ അവര്‍ വാഴകൃഷി ചെയ്ത മലയപ്പുലയന്റെ കഥ പറയും. പുലയന്റെ വേദനയും കണ്ണീരും ഒരു സാമൂഹികപ്രശ്നമായി ഏറ്റെടുത്ത് വേദികള്‍ തോറും പ്രസംഗിച്ചു നടക്കും. പുരയും പുരയില്‍ കത്തിയമര്‍ന്ന മനുഷ്യരുടെ നൊമ്പരങ്ങളും പുലയനോടു കാലവും ഭരണകൂടവും ചെയ്ത അനീതിയുടെ പ്രതിധ്വനികളാണെന്നു കാല്‍പനികമായി വാദിക്കും. ഇത് ഞാന്‍ പൊതുവേ പറഞ്ഞതാണ്. പക്ഷെ, കുമാരി അരുന്ധതി റോയിയുടെ ഇടപാടുകള്‍ കാണുമ്പോള്‍ ഒരു കൂതറ പൌരന്‍ എന്ന നിലയില്‍ ആയമ്മയ്ക്കു കൊടുത്ത ബുക്കര്‍ തിരിച്ചു വാങ്ങി ‘വീട്ടില്‍ പോ കൊച്ചേ’ എന്നു പറയാന്‍ തോന്നുന്നു.

-ബെര്‍ളി

>>കൂടുതല്‍ ഇവിടെ



കഥയുടെ നെഞ്ചിലെ നിലവിളികൾ




ഇരുപതുകളിലേക്ക് കാലൂന്നിയ ഒരു എഴുത്തുകാരന്റെ ആദ്യ കഥാപുസ്തകം വായിക്കാന്‍ കൈയിലെടുക്കുമ്പോള്‍ എന്തൊക്കെയാണ് വായനക്കാരന്‍ പ്രതീക്ഷിക്കുക?. പ്രണയത്തിന്റെ നട്ടുച്ചയും മഴകാലവും അതിശൈത്യവും. ഞാന്‍ എന്ന ഭാവത്തില്‍ കേന്ദ്രീകരിച്ചുള്ള ആഖ്യാനം. യൌവനത്തിന്റെ രതി പതഞ്ഞുപൊന്തുന്ന ആഘോഷങ്ങള്‍.ഒറ്റപ്പെട്ടവന്റെ തേങ്ങലുകള്‍. ഏറ്റവും പുതിയ ജീവിതത്തിന്റെ ഭാഷയും സംസ്കാരവും. നഗരത്തിന്റെ രാത്രിയും പകലുകളും. ഒരു മൂല്യവും കാത്തുസൂക്ഷിക്കേണ്ടതില്ല എന്ന പുതിയ ലോകക്രമത്തിന്റെ ഫിലോസഫിയെ ന്യായീകരിക്കുന്ന പ്രമേയങ്ങള്‍.ഇലക്ട്രോണിക് മീഡിയാ തന്ത്രങ്ങള്‍ പയറ്റുന്ന കഥപറച്ചില്‍. ഇതും ഇതിനപ്പുറവുമുള്ള, കാലം കഥയോട് നിരന്തരം ആവശ്യപ്പെടുന്നു എന്നു നാം വാദിക്കുന്നതെല്ലാം നാം തേടും.
-എന്‍.ബി.സുരേഷ്
>>കൂടുതല്‍ ഇവിടെ

ഫോട്ടോ ടിപ്സ്

ഫോട്ടോ ടിപ്സ് എന്ന പുതിയൊരു വിഭാഗം കൂടി ആരംഭിച്ചിരിക്കുന്നു, ഈ വിഭാഗത്തില്‍‌ പേര്‌ സൂചിപ്പിക്കുന്നതുപോലെ ഫോട്ടോഗ്രാഫേഴ്സ്‌ അറിഞ്ഞിരിക്കേണ്ട ചില നുറുങ്ങുകള്‍‌ , പോസ്റ്റ് പ്രോസ്സസിങ്ങ് ടെക്നിക്കുകള്‍‌‌ , അതിനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ , അത് ഉപയോഗിക്കേണ്ട രീതി, നമ്മുടെയിടയില്‍തന്നെയുള്ള ഫോട്ടോഗ്രാഫേഴ്സ് എടുത്ത ചിത്രങ്ങള്‍‌ അവ എടുത്ത രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അങ്ങിനെ നമുക്കെല്ലാം ഉപകാരപ്രദമായ കാര്യങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളാണ്‌ ഉള്‍പ്പെടുത്താന്‍‌‌ ഉദ്ദേശിക്കുന്നത്.
-
>>കൂടുതല്‍ ഇവിടെ

ഇളയരാജയ്ക്ക് ആശംസകള്‍...


സംഗീതത്തിലെ പെരിയ രാജ സിനിമയിലെത്തിയിട്ട് മുപ്പത്തഞ്ചു വര്‍ഷമായിരിയ്ക്കുന്നു. സംഗീതത്തില്‍ മൂത്ത ഇളയരാജയ്ക് ഇത് അറുപത്തെട്ടാം പിറന്നാള്‍. സംഗീതലോകത്ത് അതി പ്രശസ്ഥനായ ഇളയരാജയുടെ ഇപ്പോഴത്തെ വിജയത്തിനു പിന്നില്‍ കഷ്ടപ്പാടിന്റെ കഥകള്‍ ഒരുപാടു പറയാനുണ്ട്. ചെറുപ്പത്തില്‍ത്തന്നെ പിതാവിന്റെ വേര്‍പാട് ഗ്രസിച്ചു. ഭാഗ്യം കൂട്ടിനുണ്ടായിരുന്നതുകൊണ്ടുമാത്രം പഠനം തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1943 ജൂണ്‍ രണ്ടിന് പന്ന്യപുരത്ത് രാമസ്വാമി ചിന്നത്തായി ദമ്പതികളുടെ പുത്രനായി ജനിച്ച ഇളയരാജ ലോകമറിയുന്ന സംഗീതജ്ഞനായതിനുപിന്നിലും ഇതേ ഭാഗ്യം ഉണ്ടായിരുന്നെന്നു പറയാം.
-കൊട്ടോട്ടിക്കാരന്‍.. >>കൂടുതല്‍ ഇവിടെ

കോവിലന്‍: നാട്ടുനടവഴിയുടെ വെളിച്ചം


















  1. ഞാന്‍ കോവിലനെ കാണുന്നത് 1987ല്‍. അന്നു ഞാന്‍ ഗുരുവായൂര്‍ ശ്രീക്ര്‌ഷണ കോളേജില്‍ ചരിത്രം പഠിക്കുകയായിരുന്നു. ഉച്ചനേരം. അരിയന്നൂര്‍ കുന്നിറങ്ങി നടന്നു. കള്ളുഷാപ്പ് കടന്നു. ചാരായഷാപ്പ് കടന്നു. പ്രാചീന സംക്ര്‌തിയുടെ അടയാളങ്ങളായ തൊപ്പിക്കല്ലുകളും മുനിമടയും കടന്നു. വീടിനടുത്ത വഴിയില്‍ എഴുത്തിലെ ഹിമാലയം! കണ്ടു. പരിചയപ്പെട്ടു


-

നീചഭംഗ രാജ.....


സ്കൂളില്‍ പഠിക്കുമ്പോള്‍ സാമൂഹിക പാഠം, വൈകിട്ടു വീട്ടില്‍ വന്നാല്‍ ഗൃഹപാഠം. തരം കിട്ടിയാല്‍ കുമാരനെ ഒരു പാഠം പഠിപ്പിക്കാന്‍ നടക്കുന്ന കഥാപാത്രങ്ങള്‍. പാഠം, പാഠഭേദം ഇതിനെയെല്ലാം അഭ്യാസം കൊണ്ടു മറിക്കടക്കുന്ന എല്ലാ കുമാരന്‍മാരുടെയും ജീവിതത്തില്‍ എന്നും പാഠങ്ങളുടെ സ്ഥാനം വലുതാണ്. മീശ കുരുക്കുന്നതിനു മുന്‍പും പിന്‍പും ഭൂമിയെന്ന ഈ ഗോളം പിന്നെയും കറങ്ങിയിട്ടും തിരിഞ്ഞിട്ടും കുമാരന്‍ മൂത്ത് കുമാര്‍ജി ആയിട്ടും കുമാരന്‍റെ ജീവിതത്തില്‍ ക്ലാ ക്ലാ ക്ലീ ക്ലീ മുറ്റത്തൊരു മൈന എന്ന പാഠത്തിന്‍റെ സ്ഥാനം വലുതാണ്. മൂക്കിനിയും കൂടിയായ ലേഡിയുടെ മൂക്കാണ് പ്രശ്നം. വിശ്വവിഖ്യാതമായ മൂക്കിനു ശേഷം കുമാരന്‍റെ ജീവിതത്തെ സ്വാധീനിച്ച ഒരേയൊരു മൂക്ക്. മൂക്കും മൈന പാഠവുമായി എന്തു ബന്ധം എന്നു ചോദ്യം ന്യായം. ഉപമ ഉല്‍പ്രേക്ഷ അലങ്കാരങ്ങള്‍. ലേഡി മൂക്കു ചീറ്റാന്‍ ശ്രമിക്കുമ്പോള്‍ ശ്..ശ്ല്..ശ്ലീ ശബ്ദം കേള്‍ക്കുമ്പോള്‍, അത് കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ അത് താനല്ലിയോ ഇത് എന്ന് വര്‍ണ്ണ്യത്തിലാശങ്കയും അതിശയോക്തിയും. മൈനയ്ക്കു പകരം കുമാരന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് ഒരു മുഴുനീള ലേഡിനി. ലേഡി ഇന്‍ ഫുള്‍. ടിപ് ടു ടോ.
-നമത്
>>കൂടുതല്‍ ഇവിടെ

അത്യാഹിതം

മനയ്ക്കലെ പറമ്പും കടന്ന് വയൽ വരമ്പിലൂടെ നടക്കുമ്പോൾ എതിരെ വന്നവരെ പലരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇങ്ങോട്ട് കുശലം പറഞ്ഞവരോട് ഒന്നോ രണ്ടോ വാക്കിൽ മറുപടിപറഞ്ഞ്
നടത്തം തുടർന്നു. എത്ര നടന്നാലും മടുക്കാത്ത നടപ്പ്...

പതിനാല് വർഷം കൂടി നാട്ടിൽ വന്നതാണ്. പാടത്തിനക്കരെയുള്ള സുഹൃത്തിന്റെ വീട്ടിൽ പോകണം. കുട്ടിക്കാലത്ത് മേളിച്ചുനടന്നിരുന്ന സ്ഥലം. ആകെ മാറ്റം വന്നിരിക്കുന്നു! പാടത്തെ രണ്ടായി പകുത്തുകൊണ്ട് പുതുതായൊരു വഴി - അടുത്തകാലത്തുണ്ടായതാണ്.
-

ഒരു ഹോളിവുഡ് സിനിമയുടെ തിരക്കഥ - ബൈ അവറാന്‍


ഇപ്പൊ ഹോളിവുഡ് സിനിമ എടുക്കുന്നതും അതില്‍ അഭിനയിക്കുന്നതും ഒക്കെ ഒരു ഫാഷന്‍ ആണല്ലോ. എന്നാല്‍ ഒരു ഹോളിവുഡ് സിനിമ എടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഇവിടത്തെ കണ്ട്രികള്‍ ആയ മലയാള സിനിമാക്കാര്‍ക്ക് അറിയില്ല. മലയാളത്തിലെ ഏറ്റവും പുതിയ സൂപ്പര്‍ സ്റ്റാര്‍ ആയ റോബിന്‍ ഹുഡ് ഇത് കിട്ടുന്ന ഗ്യാപ്പില്‍ ഒക്കെ പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി ഭാവിച്ചിട്ടില്ല. എന്നാല്‍ അവറാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല. അവറാന്‍ ഇത് തെളിയിച്ചു കൊടുക്കാന്‍ വേണ്ടി ഒരു തിരക്കഥ എഴുതാന്‍ തന്നെ തീരുമാനിച്ചു.
ആ തിരക്കഥ ഇതാ നിങ്ങള്‍ക്കായി...

( പടം തുടങ്ങുന്നതിനു മുമ്പ് PG റേറ്റിംഗ് ഒക്കെ കാണിക്കണം.
എഫ് ബി ഐ വാര്‍ണിംഗ് വേണം. വെറുതെ കാണിച്ചോ. - അവറാന്‍ )



-ദുശാസ്സനന്‍
>>കൂടുതല്‍ ഇവിടെ

നിങ്ങളുടെ ബ്ലോഗിന് സൌജന്യ ബാനര്‍

ലോക പ്രശസ്ത ഡിസൈനര്‍ ആയ ദുശാസ്സനന്‍ ഡിസൈന്‍ ചെയ്യുന്ന ബ്ലോഗ്‌ ബാനറുകള്‍ സൌജന്യമായി നേടാന്‍ ഇതാ ഒരു അവസരം. നിങ്ങളുടെ ബ്ലോഗിന് ഒരു ബാനര്‍ വേണമെങ്കില്‍ ( അതെന്താണെന്ന് അറിയാത്തവര്‍ക്കായി താഴെ ഒരു ബ്ലോഗിന്‍റെ പടം ഇട്ടു ഭാഗങ്ങള്‍ അടയാളപെടുതിയിട്ടുണ്ട് ) നിങ്ങളുടെ ബ്ലോഗിന്‍റെ അഡ്രസ്‌ , ബാനര്‍ അളവുകള്‍ ( നീളം ആന്‍ഡ്‌ വീതി ) , അതില്‍ പ്രദര്‍ശിപ്പിക്കേണ്ട തലക്കെട്ട്‌, വാചകങ്ങള്‍ എന്നിവ dussasanan@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക. ഏഴു ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ബാനര്‍ അയച്ചു തരുന്നതാണ്
-


വിവരമില്ലായ്മയോ നിലവാരമില്ലായ്മയോ ..?



മലയാള സിനിമയിലെ പ്രശസ്തനായ ഒരു സംവിധായകനാണു ഷാജി N കരുൺ. പ്രശസ്തൻ എന്നു പറയുമ്പോള്‍ ആരെ പോലെ ഷാജി കൈലാസിനെപ്പോലെയോ, ജോഷിയെപ്പോലെയോ എന്നൊക്കെ സാധാരണക്കാരായ സിനിമ പ്രേക്ഷകർ ചോദിച്ചേക്കാം. അതിൽ പക്ഷെ കാര്യമില്ല. ഷാജി N കരുണിന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്ക് അറിയാം അദ്ദേഹം ആരാണെന്ന്. ആരാണു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ളത് എന്ന് ചോദിച്ചാൽ അതിപ്പോൾ കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തിലെങ്കില്പ്പോലും ലോകത്തിലെ എല്ലാ ചലചിത്ര മേളകളിലും ഷാജി N കരുണിന്റെ സിനിമകൾ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തതാണു. ശരിക്കു പറഞ്ഞാൽ മലയാള സിനിമയുടെ മഹത്വം ലോക സിനിമക്ക് മുന്നിൽ തുറന്നു കാണിച്ച മഹാനായ ഒരു കലാകാരനാണു ഷാജി N കരുൺ.
-

വീണ്ടുമൊരു അദ്ധ്യയനാ വര്‍ഷം കൂടി..

വീണ്ടുമൊരു അദ്ധ്യയനാ വര്‍ഷം കൂടി .......എത്തി ...കുരുന്നു പൂക്കള്‍ വീണ്ടും ഭാരവും ഏറ്റി സ്കൂളില്‍ .....പണ്ടൊക്കെ പുസ്തക സഞ്ചി എങ്കില്‍ ഇന്ന് പോകെമന്‍ ബാഗ്‌ ഒക്കെ തൂക്കി എവെര്സ്റ്റ് കേറാന്‍ പോകുന്ന പോലെ ആണ് ...അവരുടെ യാത്ര.....ഓട്ടോറിക്ക്ഷക്ക് അകത്തു പുട്ടുകുറ്റിയില്‍ അരിപൊടി നിറച്ച പോലെ... ..നിയമങ്ങള്‍ ഒട്ടേറെ ഉണ്ടെങ്കിലും ഇതെല്ലം ആരാ നോക്കുന്നത് ???ഓരോ ഓരോ അപകടങ്ങള്‍ വരുന്ന നേരം, പേപ്പര്‍ തലക്കെട്ടില്‍ വാര്‍ത്തയായി ..വരുമ്പോള്‍ കൂടെ കുറെ വാഗ്ദ്ധനാങ്ങള്‍ കാണാം .......ആ കുറച്ചു ദിവസങ്ങളില്‍ ഇതിങ്ങിനെ ,അതിങ്ങിനെ എന്ന മട്ടില്‍ കുറെ ഉപദേശങ്ങള്‍ ..
-pournami
>>കൂടുതല്‍ ഇവിടെ

ലയനം..അതേ സില്‍ക്കിന്‍റെ ലയനം തന്നെ...

രാത്രി നേരത്തെ ഉറങ്ങിയതുകൊണ്ടോ എന്തോ അവധിയായിട്ടും രാവിലെ പത്തുമണിക്ക് അലാറം വയ്ക്കാതെ എഴുന്നേല്‍ക്കാന്‍ പറ്റി...
കഴിഞ്ഞ രണ്ടാഴ്ചയായി മാറിമാറി ഇട്ട മൂന്നു നാലു ഷര്‍്ട്ട് ഇന്നെങ്കിലും ഒന്നു വെള്ളം കാണിക്കണം..പാന്‍റ്സും ബെഡ് ഷീറ്റുമൊക്കെ വെള്ളം പിടിക്കാത്തതുകൊണ്ട് അതിനു മെനക്കടണ്ടാ..ഫാഗ്യം..

മുടിയൊക്കെ നന്നായി പൊഴിഞ്ഞു തുടങ്ങി..
ഗള്‍ഫ് ഗേറ്റ് സക്കീര്‍ ഹുസൈന്‍റെ സൈറ്റ് അഡ്രസ് നോക്കി മുടി സ്ഥാപിക്കലിന്‍റെ നിരക്ക് അറിയേണ്ടി വരുമെന്ന് തോന്നുന്നു..
കഴിഞ്ഞ ഒരുമാസത്തെ മുടി കളക്ഷന്‍ റൂമിന്‍റെ നാലുഭാഗത്തും ചിതറിക്കിടന്ന് എന്നെ നോക്കി ഇളിച്ചു കാട്ടുന്നു..
-വാസു
>>കൂടുതല്‍ ഇവിടെ

വഴിയാത്രക്കാർ

സുവോളജി ക്ലാസ്സെടുത്തുകൊണ്ടിരുന്ന അദ്ധ്യാപകൻ ലൌ അഫയറുള്ളതോ ഉണ്ടായിരുന്നവരോ ആയുള്ളവർ കൈയ്യുയർത്തുവാനാവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു അദ്ദേഹത്തിനു ഫലം. ആ നിമിഷത്തിൽ, എന്നാൽ കഥാനായകനും തന്റെ സുഹൃത്തും പരസ്പരം നിയന്ത്രിയ്ക്കുകയായിരുന്നു. ആരെങ്കിലും കൈയ്യുയർത്തുകയോ അതിനു ധൈര്യപ്പെടുകയോ ചെയ്താൽ പക്വതയെക്കുറിച്ച് സംസാരിയ്ക്കാമെന്നു പറഞ്ഞ അദ്ധ്യാപകൻ പ്രസ്തുത വിഷയത്തിന് തദവസരത്തിൽ പൂർണവിരാമമിട്ടുകൊണ്ട് ഏതോ ഒരു പാവം പാറ്റയുടെ ആന്തരികാവയവങ്ങളെ (അനാട്ടമി) വീണ്ടും വീണ്ടും പീഡിപ്പിയ്ക്കാനൊരുങ്ങിയപ്പോഴും കഥാനായകനും സുഹൃത്തും പ്രസ്തുത ചോദ്യമുണ്ടാക്കിയ തരംഗത്തിനുള്ളിൽ വിറച്ചുകൊണ്ടിരുന്നു.
-പ്രിൻസ്.ബി.എസ്
>>കൂടുതല്‍ ഇവിടെ

ഹയറുന്നീസയില്‍ നിന്നും ചക്കരഭരണി വരെ

‘നസ്രാണി’യില്‍ അഭിനയിക്കുന്നതിനിടെ മുക്തയുടെ ചവിട്ടേറ്റ് വീണ് പരിക്ക് പറ്റിയില്ലായിരുന്നെങ്കില്‍ കുറേക്കൂടി സീനുകളിലുണ്ടാവുമായിരുന്നു. ഞാനും സീനത്തും കൂടി മുക്തയെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്നതാണ് സീൻ‌. വാട്ടർ ടാങ്കിന് താഴെ കല്ലുകൾ‌ ഇട്ടിരുന്നതിലൊന്നില്‍‌ മുക്തയുടെ ചവിട്ടേറ്റ് ഞാൻ വീണു. ഉടനെ എഴുന്നേല്‍‌ക്കണമായിരുന്നതിനാല്‍‌ വേദന മറന്ന് ഞാൻ അഭിനയിച്ചു. പിറ്റേന്ന് എനിക്ക് അനങ്ങാൻ‌ വയ്യായിരുന്നു. ഷൂട്ടിങ്ങിന് പോവാനൊത്തില്ല.



(ജീജ സുരേന്ദ്രൻ‌ (നേരത്തേ ജീജാഭായ് എന്നുമറിയപ്പെട്ടു): പ്രശസ്ത ടിവി സീരിയല്‍‌ ചലച്ചിത്ര നടിയും‌ നർ‌ത്തകിയും‌. കലാമണ്ഡലം‌ വനജയുടെ ശിഷ്യയായ ജീജ സ്‌കൂൾ‌ തലം‌ മുതല്‍‌ കോളജ് തലം‌ വരെ എല്ലാ വർ‌ഷവും തുടർ‌ച്ചയായി തിലകപ്പട്ടമണിഞ്ഞു. കണ്ണൂർ‌ എൻ‌ എസ് എസ് കോളജിൽ ഇക്കണോമിൿസ് ബിരുദം‌ കഴിഞ്ഞ് കലാരം‌ഗത്തേക്കിറങ്ങി. ഇതിനോടകം‌ 45 സീരിയലുകൾ‌, 24 സിനിമകൾ‌. ഇപ്പോൾ‌ സൂര്യയിൽ സം‌പ്രേഷണം ചെയ്യുന്ന ചക്കരഭരണി സീരിയല്‍ നിർ‌മ്മാതാവ്.
-

ആദ്യാക്ഷരിയ്ക്ക് രണ്ടാം വാർഷികാശംസകൾ!

ആദ്യാക്ഷരിയ്ക്ക് രണ്ടാം വാർഷികാശംസകൾ!

ആദ്യംതന്നെ രണ്ടാം വാർഷികം ആഘോഷിക്കുന്ന എന്റെ ബൂലോകഗുരു ആദ്യാക്ഷരി ബ്ലോഗിന് ആശംസകൾ!

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ബ്ലോഗ് തുടങ്ങുന്നത് 2008 ജനുവരിയിലോ ഫെബ്രുവരിയിലോ മറ്റോ ആണ്. ഇപ്പോൾ ഉള്ളതിൽ ഏറ്റവും പഴയ പോസ്റ്റ് ഞാൻ 2008-ആ‍ാഗസ്റ്റ് മാസത്തിൽ ഇട്ടതായാണ് കാണുന്നത്. ഞാൻ ഇന്റെർനെറ്റ് ഉപയോഗിച്ചു തുടങ്ങി അധികം ദിവസങ്ങൾ കഴിയും മുൻപു തന്നെ ബ്ലോഗുകളെക്കുറിച്ചും മനസ്സിലാക്കി.ഓർക്കുട്ടിലെ ഏതോ ലിങ്കു വഴി ആദ്യം കണ്ട ബ്ലോഗ് സിന്ധു ജോയിയുടേതായിരുന്നു. ബ്ലോഗ് എന്ന വാക്കു തന്നെ അന്നാണ് കാണുന്നതും അറിയുന്നതും.

-ഇ.എ.സജിം തട്ടത്തുമല
>>കൂടുതല്‍ ഇവിടെ

ഈ ക്രൈം കാണൂ..

.

കേരളം സ്വത്വ-രാഷ്ട്രീയം പോലുള്ള അതിധൈഷണിക വിവാദങ്ങള്‍ നടക്കുന്ന ഒരേ ഒരു സംസ്ഥാനമാണെന്ന്‌ തോന്നുന്നു. സാംസ്കാരികമായ സ്വത്വ ബിംബങ്ങള്‍ ഒരു പ്രത്യശാസ്ത്ര പിന്‍ബലവുമില്ലാതെ സ്വയം നിര്‍മ്മിക്കുന്ന ഒരു ജനതയുമാണ്‌ നാം. അതൊരുവശം..

പക്ഷേ ആരെങ്കിലും ഒരു 222 വര്‍ഷം മുന്‍പ്‌ ഉറങ്ങിപ്പോയിട്ട്‌ പെട്ടെന്ന്‌ ഉണര്‍ന്നെണീറ്റ്‌ ഒരു ആല്‍ബം ഉണ്ടാക്കാനിറങ്ങിയാല്‍ അത്‌ സാംസ്കാരികമായി ഉണ്ടാക്കുന്ന ആഘാതം എത്രമാത്രമായിരിക്കുമെന്ന്‌ കാണിച്ചുതരുന്ന ഒരു കൈത്തറി ആല്‍ബോ‍ല്‌പ്പന്നം ഇതാ..

-



ഗ്രാമത്തിലേക്ക് കൂടണയുന്നവര്‍...

നഗരത്തില്‍ നിന്നും വിമല സ്വയം കാറോടിച്ചു തന്റെ ഗ്രാമത്തിലെത്തുമ്പോള്‍ ഗ്രാമം മുഴുവന്‍ മഞ്ഞ വെയില്‍ പൂത്തു നിന്നിരുന്നു.ചെമ്മണ്‍ പാതയില്‍ നിന്നും പഴയ നാലെകെട്ടിലേക്ക് ഇറങ്ങിയ ഇടവഴി കാറിനു സഞ്ചരിക്കാന്‍ പാകത്തില്‍ വീതി കൂട്ടിയിരുന്നു.ഗള്‍ഫു പണത്തിന്റെ ആര്‍ഭാടങ്ങള്‍ ആവോളം ചേര്‍ത്തു നിര്‍മ്മിച്ച ഒരു ഗൃഹത്തിന്റെ കുപ്പി ചില്ലുകള്‍ നാട്ടിയ കന്മതിലിനു ചേര്‍ന്ന് കാര്‍ ഒതുക്കി വെച്ചു.


ഒതുക്കുകള്‍ കയറി മുകളിലെത്തിയപ്പോള്‍ രണ്ടു വശത്തും നഷ്ട പ്രതാപം പോലെ നരസിംഹ മൂര്‍ത്തിയുടെ കല്പ്രതിമകള്‍ പൂപ്പല്‍ പിടിച്ചു കിടക്കുന്നു.കരുകപ്പുല്ലുകള്‍ നിറഞ്ഞ നട വഴി അവസാനിക്കുന്നിടത്ത് പടിപ്പുരയും കടന്നു വിശാലമായ മുറ്റം,വര്‍ഷങ്ങളായി പാദ സ്പര്‍ശ മേല്ക്കാത്ത മുറ്റത്തു നാഞ്ഞൂല്‍ പുറ്റുകള്‍ നിറഞ്ഞു നിന്നു.ബാല്യത്തില്‍ പിച്ചവെച്ച മുറ്റം വലതു വശത്ത്‌ കുളി പ്പുരയോടു ചേര്‍ന്ന് ബാല്യ കാല സഖിമാരോടൊപ്പം കൊത്തം കല്ലു കളിച്ച കിണര്‍ ത്തടം.
-nanmandan
>>കൂടുതല്‍ ഇവിടെ


ബ്ലാക്ക്‌&വൈറ്റ്


ബ്ലാക്ക്‌ &വൈറ്റിന്റെ

സ്മരണകളില്‍ ,

ക്യാമറയ്ക്ക് പിന്നിലെ

വാത്സല്ല്യക്കണ്ണുകള്‍

ഒപ്പിയെടുത്ത

നരച്ച ചിത്രങ്ങളില്‍

കളറിലെയ്ക്കുള്ള

പ്രയാണത്തിനിടയില്‍

അടഞ്ഞുപോയ

കാലന്‍കുടയുടെ വിതുമ്പല്‍ ,
-


നിവിനേ നീ അറിയുമോ എന്നെ - ഒരു കസ്റ്റമൈസ്ഡ് കവിത


വിടെ കോളേജുതന്‍ ഒരു കോണിലരിയ സിവില്‍-
ബ്ലോക്കില്‍ ഞാന്‍ മേവുമൊരു പാവം..
നിവിനേ നീ എന്നെ അറിയില്ലാ ..

ഇവിടെ കോളേജുതന്‍ ഒരു കോണിലരിയ സിവില്‍-
ബ്ലോക്കില്‍ ഞാന്‍ മേവുമൊരു പാവം
നിവിനേ നീ എന്നെ അറിയില്ലാ ..

ശബളമാം ലാച്ച ഞൊറികള്‍ ചുഴലുന്ന കാലുകള്‍..
കോളേജു പടവില്‍ കള ശിഞ്ചിതം പൊഴിക്കേ
തോളിന്മേല്‍ തൂങ്ങുന്ന ലീയുടെ ബാഗുമായി ..
മിഴികളില്‍ ഗാര്‍ണിയര്‍ ലൈനറു ചാര്‍ത്തി
ടെസ്റ്റെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുമ്പില്‍ ഒരു നാളുമെത്തിയിട്ടില്ലാ...
നിവിനേ നീ എന്നെ അറിയില്ലാ ...
-

ദൈവമെ പൊറുക്കുക

എന്തിനാണ് ?.

ക്രിസ്താനിയ്ക്ക് കുരിശും

ഹിന്ദുവിന് ഓമും

മുസൽമാന് ചന്ദ്രകലയും നല്കിയത്.

എന്തിനാണ്?.

അമ്പലങ്ങൾ ഉണ്ടായത്

പള്ളികളും മസ്ജിദുകളും ഉണ്ടായത്.

എന്തിനാണ്?

-




വേഴ്ച്ചയുടെ ആയിരം മുഖങ്ങളില്‍
ഒരു മുഖത്തിനും നിറമില്ലെങ്കില്‍
ക്ലാരയിലേക്ക് നിന്‍റെ യാത്ര തുടങ്ങാം

കന്യകാത്വവും കാമുകീ വേഷവും
കെട്ടുപൊന്നുമോഹവും വേണമെന്നില്ല
ക്ലാരയിലേക്കുള്ള യാത്ര തുടരാം..

മരുവനങ്ങളിലെവിടെയോ ഒറ്റക്ക്
കള്ളിമുള്‍ച്ചെടി കാണുമെങ്കില്‍
താണു വണങ്ങി വഴി തേടണം..
-ഫസല്‍ ബിനാലി..
>>കൂടുതല്‍ ഇവിടെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP