FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

'സൂപ്പര്‍ഫാസ്റ്റായി 'രണ്ടാം വയസിലേക്ക്

Thursday

'സൂപ്പര്‍ഫാസ്റ്റായി 'രണ്ടാം വയസിലേക്ക്


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuWdcGf4hgK63IwAjnjlJTDfygwz-oZNkU9lB0xqE9QYYp6-XO56TAzGFtxPlto1N5T-Ym_IR3NLnkbEd2VFCxWyu3fPME-yswPhvRLjFZzBqqy-ah2SS4Ww0LtP75-lVveGEvFhrHHaOV/s1600-r/arunkayamkulam.bmp

"തമാശയും പൊട്ടിച്ചിരിയും ബ്ലോഗില്‍ എഴുതി ,അവയ്ക്ക് പുതിയ ഒരു മാനം നല്‍കിയ പ്രമുഖനായ ബ്ലോഗ്ഗര്‍ ആണ് അരുണ്‍ കായംകുളം .മനു എന്ന കഥാപാത്രത്തെ ബൂലോകം മുഴുവന്‍ പ്രശസ്താനാക്കി മാറ്റി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ശേഷിയുള്ള അരുണ്‍ ;കായംകുളം സൂപ്പര്‍ ഫാസ്റ്റ് ,കര്‍ക്കടക രാമായണം,കലിയുഗവരദന്‍,കാര്‍ക്കോടക പുരാണം തുടങ്ങിയ ബ്ലോഗുമായി ജൈത്രയാത്ര തുടരുകയാണ് അദ്ധേഹത്തിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് എന്ന അതിപ്രശസ്തമായ ബ്ലോഗിന് രണ്ടു വയസ് തികയുകയാണ് . അവസരത്തില്‍ അദ്ദേഹത്തിന് വായനക്കാരുടെയും ബ്ലോത്രത്തിന്റെയും ആശംസകള്‍ അര്‍പ്പിച്ചു കൊള്ളുന്നു .

വാര്‍ഷിക പോസ്റ്റില്‍ അദ്ദേഹം ബ്ലോഗ്‌ എഴുതി തുടങ്ങാനുള്ള രസകരമായ കാരണവും ഒപ്പം തന്നെ ഒരു ആതമകത പറയാനുള്ള ശ്രമവും വായനക്കാര്‍ക്ക് കാണാം ."






ഇതൊരു കഥയല്ല.
കുറേ സത്യങ്ങള്‍, പലപ്പോഴും ലോകത്തോട് വിളിച്ച് കൂവണമെന്ന് ആഗ്രഹിച്ച പരമാര്‍ത്ഥങ്ങള്‍.ഈ വാര്‍ഷിക പോസ്റ്റില്‍ അത് ഞാന്‍ വെളിപ്പെടുത്തുകയാണ്.

ആദ്യം ഒരു ചോദ്യം.
ആരാണ്‌ മനു? ഞാനാണോ?
അല്ല, അല്ല, അല്ല...
സത്യമായും ആ മഹാപാപി ഞാനല്ല!!

പിന്നെയോ?

കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ഈ ബ്ലോഗിലെ നായകനു ഞാന്‍ ഇട്ട പേരാണ്‌ മനു.ഇതിലെ കഥകള്‍ ഭൂരിഭാഗവും ഈ മനു എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്.എന്‍റെ അടുത്ത ബന്ധുക്കള്‍ പോലും സംശയത്തോടെ എന്നോട് ചോദിച്ചു, നിനക്ക് മനു എന്നൊരു പേരുണ്ടോന്ന്...
ഇല്ല സുഹൃത്തുക്കളെ, മനു ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ്.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ



പിറന്നാള്‍ ആശംസകള്‍ !!!!!!!



ഏകജാലകത്തിലൂടെ കടക്കാന്‍ പാടുപെടുന്ന ഒട്ടകങ്ങള്‍

ഒട്ടകത്തിനു കൂടാരത്തില്‍ ഇടം കൊടുത്ത യാത്രികന്റെ കഥ എന്ത് ഗുണപാഠമാണ്
മുന്നോട്ടു വെക്കുന്നതെന്നറിയില്ല. എങ്കിലും പെരുമഴയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ കെട്ടിയുണ്ടാക്കിയ കൂടാരത്തില്‍ നിന്ന്, അതിനുള്ളിലേക്ക്‌ തല ഒന്നിടാന്‍ മാത്രം സൗകര്യം കൊടുത്തതിന്റെ പേരില്‍ പുറത്താക്കപ്പെടുന്ന അയാള്‍ മണ്ടനും സഹതാപാര്‍ദ്രനും ആണെന്ന് ഏതു കുട്ടിക്കും തോന്നുമായിരിക്കും. വിദ്യാഭ്യാസത്തെക്കുറിച്ചാണ് ഇക്കഥയെങ്കില്‍ പൊതു പാഠ്യപദ്ധതിയില്‍ പഠിക്കുന്ന കുട്ടികളാണ് എപ്പോഴും ഇത്തരം മണ്ടത്തരത്തിനു വിധേയരാവാരുള്ളത്. ഏതിന്റെയും ഫലം അനുഭവിക്കേണ്ട ഘട്ടമാവുമ്പോഴേക്കും മുന്തിയ കഷണത്തിനായി തലനീട്ടാന്‍, അതുവരെ കാത്തിരുന്നവരെ തള്ളി താഴെയിട്ടു കൊണ്ട് ഉന്നതരായ ഒട്ടകങ്ങള്‍ എത്തും. ഹയര്‍ സെക്കന്ററിയായാലും പ്രൊഫഷനല്‍ വിദ്യാഭ്യാസമായാലും നടപ്പ് ഇതുതന്നെ.
-പ്രേമന്‍ മാഷ്‌
>>കൂടുതല്‍ ഇവിടെ

സാംബാ ബീട്സ്


-ബോണ്‍സ്




ജയാനന്ദാ, നീ നാറ്റിച്ചു.

ശ്ശെ, എല്ലാ ത്രില്ലും പോയി.. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ ജയാനന്ദന്‍ ഒരു മഹാ സംഭവം ആണെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ചെറുപ്പക്കാരുടെ ഒരു ഹരമായി മാറുകയായിരുന്നു ജയില്‍ ചാടിയ ജയാനന്ദനും റിയാസും. അതീവ ജാഗ്രതാ ബ്ലോക്കില്‍ നിന്നും ചാടി രക്ഷപ്പെടണമെങ്കില്‍ മഹാ ‘വെളവന്മാര്‍’ ആയിരിക്കും ഇരുവരും എന്ന് എല്ലാവരെയും പോലെ ഞാനും കരുതി. പക്ഷെ നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ തന്നെ പോലീസിന് പിടി കൊടുത്ത് ജയാനന്ദന്‍ അതൊക്കെ കളഞ്ഞു കുളിച്ചു. ഇനി പ്രതീക്ഷ റിയാസില്‍ മാത്രമാണ്.

ഊട്ടിയില്‍ പോയി നാല് മണിക്കൂര്‍ തണുത്ത കാറ്റ് കൊള്ളാനായിരുന്നെങ്കില്‍ ഇത്രയും സാഹസം വേണ്ടിയിരുന്നോ ജയാനന്ദാ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇത്രയൊക്കെ സൗകര്യങ്ങള്‍ ചെയ്തു തന്ന ജയില്‍ സൂപ്രണ്ട്മാരോട് പറഞ്ഞു ഒരു കൂളര്‍ സെല്ലിനുള്ളില്‍ ഒപ്പിക്കാമായിരുന്നില്ലേ. എങ്കില്‍ സ്ഥിരമായി തണുത്ത കാറ്റ് കൊള്ളാമായിരുന്നു!!.
-



ഹിജഡ, സെക്സിൽ നിന്ന് അതിന്റെ ഒച്ചയും അനക്കവും മാത്രം എടുക്കുന്നപോലെ*

പഴയവൈത്തിരിയിൽ നിന്ന് ഗ്രീൻ പാരഡൈസിലേയ്ക്കുള്ള നാട്ടുവഴിയിലൂടെ നടക്കുമ്പോൾ ഞങ്ങൾ സംസാരിച്ചത് ഭാഷയെക്കുറിച്ചാണ്.

മലയാളഭാഷ മരിക്കാൻ പോകുന്നു എന്നൊക്കെയുള്ളത് മലയാളം സാറന്മാരുടെ വയറ്റുപിഴപ്പിന്റെ പാട്ടാണ് എന്നായിരുന്നു വാദം. ഭാഷ തന്റെ പരിഗണനയേ അല്ലെന്ന് ലതീഷ് പറയുന്നു. സാങ്കേതികമായ വളർച്ചയുടെ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഇതുപോലുള്ള പതം പറച്ചിലുകൾക്ക് പ്രസക്തിയൊന്നും ഇല്ല. ആവിഷ്കാരം തീർത്തും മറ്റൊരു കാര്യമാണ്. കൂടെയുണ്ടായിരുന്നത്, കൃത്യം ഇരുപതു വർഷത്തിനു (ക്ലീബേ വേണ്ട ബഹുകുറി) മുൻപ് ഇതേ വാദത്തെ മറ്റൊരു രീതിയിൽ മാതൃഭൂമിയിൽ പത്രാധിപർക്കുള്ള കത്തായി എഴുതിയ ഒരാളായിരുന്നു. ഓ എൻ വി കുറിപ്പിന്റെ നേതൃത്വത്തിൽ മാതൃഭാഷ ഒന്നാം ഭാഷയാക്കാനുള്ള നിവേദനം നൽകിയപ്പോൾ അതിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് യൂണിവേഴ്സിറ്റികോളെജിലെ വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തോടനുബന്ധിച്ചായിരുന്നു സംഭവം.
-

നിങ്ങള്‍ പ്രണയത്തിലാണോ?

ഞാന്‍ പ്രണയത്തിലാണോ?
പലരെയും അലട്ടുന്ന ചോദ്യം....
വ്യക്തമായ ഒരു ഉത്തരം ഇത് വരെ ആരും തന്നിട്ടില്ല...തന്നിട്ടുണ്ടെങ്കില്‍ തന്നെ അവ തൃപ്തികരം ആവാറുമില്ല.... എനിക്കും അതിനു കഴിയില്ല എന്നറിയാം...എന്നാലും കുറച്ചു കാര്യങ്ങള്‍ കുറിക്കുകയാണ്... ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാലോ..( പണ്ട് എവിടെയോ വായിച്ചതാണ്...അത് ഓര്‍മയില്‍ നിന്നും എടുത്ത് ആനുകാലികമായ മാറ്റങ്ങള്‍ വരുത്തി എന്റെ ഭാഷയില്‍ എഴുതിയിരിക്കുന്നു...).
1)ആള്‍ക്കൂട്ടത്തിനു നടുവില്‍ വളരെ പ്രത്യേകതകള്‍ ഉള്ള ഒരാളെ മനപൂര്‍വം ഒഴിവാക്കുന്നതായി നടിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ സംശയിച്ചു തുടങ്ങുക... അത്തരമൊരാള്‍ അടുത്തില്ലാതപോള്‍ ആളെ തിരഞ്ഞു ചുറ്റും മിഴികള്‍ പായിക്കുന്നുവെങ്കില്‍ മനസിലാക്കുക...നിങ്ങള്ക്ക് പ്രണയ പനിയുടെ ചൂടാണ്....
-

കോവിലന്‍ അനുസ്മരണം



ദോഹ: എഫ്.സി.സി കലാ-സാഹിത്യവേദി കോവിലന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂണ്‍ 18 നാളെ (വെള്ളി) വൈകീട്ട് ഏഴ് മണിക്ക് എഫ്.സി.സി ഹാളില്‍ വെച്ചാണ് പരിപാടി.ഉത്ഘാടനം കേരള ചലചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍ നിര്‍വ്വഹിക്കും.തുടര്‍ന്ന് എം.. റഹ്മാന്‍ സംവിധാനം ചെയ്ത 'കോവിലന്‍ എന്റെ അച്ചാച്ചന്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.
-

നമ്മുടെ ദുരന്തങ്ങള്‍



പരമോന്നത നോക്കുകുത്തി




കൂട്ടിക്കൊടുപ്പുകാര്‍

കോടതിക്കു പുറത്തുവെച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ അദ്ധ്വാനിച്ച പുണ്യദേഹം

















കുറ്റവാളികള്‍ക്കുള്ള ശിക്ഷയുടെ കാലദൈര്‍ഘ്യം പത്തുവര്‍ഷത്തില്‍നിന്ന് രണ്ടായി കുറച്ച്, ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയ ഇന്‍ജസ്റ്റീസ് അഹമ്മദി.
->>കൂടുതല്‍ ഇവിടെ


മഹാമുനിമാരോട് എന്തുമാകാമല്ലോ !

http://berlytharangal.com/wp-content/themes/bloggingstream/bloggingstream/thumb.php?src=http://berlytharangal.com/wp-content/uploads/2010/06/Nityananda.jpg&w=180&h=120&zc=1&q=90
വിശ്വാമിത്രനു ശേഷം ഇത്രയധികം പ്രതിസന്ധികള്‍ നേരിട്ടിട്ടുള്ള മറ്റൊരു മഹര്‍ഷി ആര്‍ഷഭാരതത്തില്‍ എവിടെയും കാണില്ല. ഒന്നിനു പിറകേ ഒന്നായി കുടിലതയുടെ മാരീചവൃന്ദങ്ങള്‍ കള്ളക്യാമറയായും കാക്കിയായും മഹര്‍ഷിയെ വേട്ടയാടുകയാണ്.സ്വാമി നിത്യാനന്ദ (രഞ്ജിത ഫെയിം)ഇതുവരെ നമ്മള്‍ കണ്ട സന്യാസിമാരെപ്പോലെയല്ല. പ്രതിസന്ധി വരുമ്പോള്‍ കാക്കി (സോറി)കാവിയൂരിയെറിഞ്ഞ് ഓടി രക്ഷപെടുന്ന ടൈപ്പല്ല. കാവിയുടുത്തവന്‍ കാവിയാല്‍ എന്ന ഫോര്‍മാറ്റിലുള്ള മഹത് വചനം അന്വര്‍ഥമാക്കിയിട്ടേ മഹര്‍ഷി അടുത്ത പരിപാടിക്കുള്ളൂ.

ആക്ച്വലി വിശ്വാമിത്രനു പോലും ഇങ്ങനെയുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നു തോന്നുന്നു. പ്രലോഭനങ്ങളും വശീകരണങ്ങളും ഒക്കെ ഡയറക്ട് ആയിരുന്നു. വിശ്വാമിത്രന്‍ എല്ലാം അതിജീവിച്ചോ അതുമില്ല.നമ്മുടെ മഹര്‍ഷിയും എല്ലാം അതിജീവിച്ചിട്ടില്ല. പത്തുപതിനായിരം കൊല്ലം മുമ്പ് ജീവിച്ച ഹാര്‍ഡ്കോര്‍ സന്യാസിയായിരുന്ന വിശ്വാമിത്രന് സാധിക്കാതെ പോയത് പ്രലോഭനങ്ങളുടെ ഈ കലിയുഗത്തില്‍ നിത്യാനന്ദ മഹര്‍ഷിക്ക് സാധ്യമാകണം എന്നു പറയുന്നത് നീതിയല്ല.എന്നിട്ടും മഹര്‍ഷി ചെയ്തതിന്‍റെ അപ്പുറത്തെ പാപങ്ങള്‍ ചെയ്ത നമ്മളൊക്കെക്കൂടി അദ്ദേഹത്തെ കല്ലെറിയുന്നു.

-ബെര്‍ളി

>>കൂടുതല്‍ ഇവിടെ


സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവിന്


http://www.boolokamonline.com/wp-content/uploads/2010/06/jayakrishnan-kavalam-782233.jpg
സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവേ-നിന്‍
അഞ്ചിതമാം മിഴിപ്പൂ തുറന്നാട്ടേ
ഉണ്‍‍മയോലുമീ സുപ്രഭാതത്തില്‍ ഞാന്‍
നിന്‍റെ കണ്‍‍കളില്‍ കവിത കണ്ടോട്ടേ

ഇങ്ങു ചാരെയീ മാമരക്കൊമ്പിലെ
പൂങ്കുയിലുകള്‍ മധുരം വിളമ്പുന്നു
ആര്‍ദ്രനായി ഞാനാഗാന വീചിതന്‍
ചിറകിലേറി നിന്‍ ചാരത്തണയട്ടെ

നിദ്രപൂക്കാത്ത രാത്രിതന്‍ സ്പന്ദനം
നിന്‍റെയോര്‍മ്മകള്‍ നെഞ്ചില്‍ പടര്‍ത്തുന്നു
നിഷ്കളങ്കമാം നിന്‍ മൃദുഹാസമെന്‍
സ്വപ്നമണ്ഡലം പാടേയുലയ്ക്കുന്നു

ആരു നീ മമ ജീവിത വേനലില്‍
അമൃതമായ് പെയ്തിറങ്ങുന്ന വര്‍ഷമേ
ആരു നീ മമ ജീവഗാനത്തിലെ
ചിരപരിചിത രാഗസൌഭാഗ്യമേ

- ജയകൃഷ്ണന്‍ കാവാലം

>>കൂടുതല്‍ ഇവിടെ



ചില വിദ്യാലയ സ്മരണകൾ

അദ്ധ്യാപകർക്ക്‌ ഇരട്ടപ്പേരു കാണാത്ത സ്കൂളുകൾ ചുരുക്കമായിരിക്കും. ഇരട്ടപ്പേരില്ലാത്ത ഒരദ്ധ്യാപകനുമില്ലാതിരുന്ന ഒരു സ്കൂളിലായിരുന്നൂ എന്റെ ഹൈസ്കൂൾ പഠനം.
കൊമ്പൻ മീശയുള്ള ആജാനുബാഹുവായ അന്തകൻ മാഷും, കൈയ്യിൽ എപ്പോഴും ചൂരലുമായി നടക്കുന്ന സീ ആർ പീ സാറും , ആലുമ്മൂടൻ സാറും,കറുത്തു കുറുകിയ കരടി മാഷും, അങ്ങനെയങ്ങനെ..
അവരിൽ ചിലരുടെയൊക്കെ യഥാർത്ഥ പേരുകൾ അറിയാത്ത ധാരാളം കുട്ടികൾ അന്ന്‌ സ്കൂളിലുണ്ടായിരുന്നു.അതിലൊരു കുട്ടി ഒരിക്കൽ സ്റ്റാഫ്‌ റൂമിൽ ചെന്നന്വേഷിച്ചൂ..
"മത്തായി സാറില്ലേ?"
അധ്യാപകർ അവനെ തുറിച്ചു നോക്കി.

-ദീപു >>കൂടുതല്‍ ഇവിടെ

സ്ക്കൂള്‍ ഡയറി - 5 ഗോപാലന്‍ മാഷും കലാ വാസനയും



എന്റെ 32 കൊല്ലത്തെ അധ്യാപക ജീവിതത്തിന്നിടയില്‍ ഞാന്‍ കുറെയധികം ട്രെയിനിംഗുകളിള്‍ പങ്കെടുത്തിട്ടുണ്ട്. പഠിതാവായും ട്രെയിനറായും. അത്തരം പരിശീലനങ്ങളില്‍ വെച്ച് രസകരങ്ങളായ ഒട്ടേറെ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവയിലൊരെണ്ണം ഇതാ.
പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഡയറ്റിന്റെ കീഴില്‍ യു. പി. അധ്യാപകര്‍ക്കുള്ള ഒരു ഏകദിന ശാക്തീകരണം. അന്ന് ഏതു വിഷയത്തിലാണ് പരിശീലനം എന്നത് മുന്‍കൂട്ടി അറിയില്ല. അവിടെ ചെന്നതിനു ശേഷം അധികൃതര്‍ തീരുമാനിക്കുന്ന ഒന്നോ രണ്ടോ വിഷയങ്ങളില്‍ കുറെ കാര്യങ്ങള്‍. അത് ചിലപ്പോള്‍ നാമെടുക്കാത്ത ചില വിഷയങ്ങളാവാനും മതി.
അന്ന് ഡയറ്റിലെ അജിത് സാര്‍ സയന്‍സുമായാണ് ക്ലാസ് തുടങ്ങിയത്. പത്തു മണി മുതല്‍ പന്ത്രണ്ടു വരെ. ശാസ്ത്രം രസകരമായി അവതരിപ്പിക്കാന്‍, ലഘു പരീക്ഷണങ്ങള്‍ നടത്താന്‍, കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നുള്ളതായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
-

ആഫ്രിക്കന്‍ വണ്ട്

ശനിയാഴ്ച സന്ധ്യ..

മെസ്സിയുടെ ഗേള്‍ഫ്രണ്ട് ബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരിയായതിനാലും മറഡോണ പണ്ട് കുരുത്തക്കേടുകള്‍ കാണിച്ച് നടന്നപ്പോ കുരുത്തം കെട്ടവന്റെ 'മച്ചു മച്ചു' ഫ്രണ്ട് ആയിരുന്നതിനാലും അര്‍ജന്റീനയുടെ നീലേം വെള്ളേം ജേഴ്സി ഓര്‍മ്മവെച്ചകാലം മുതലേ ഇഷ്ടപ്പെട്ടു തുടങ്ങിയതിനാലും ബ്രസീലിന്റെ മഞ്ഞ ജേഴ്സി ഒട്ടും ഇഷ്ടമില്ലാത്തതിനാലും അര്‍ജന്റീനേം ശക്തരായ എതിരാളി നൈജീരിയേം തമ്മിലുള്ള തീ പാറുന്നപോരാട്ടം കാണാന്‍ ESPN ഓണ്‍ ചെയ്തു.

ആദ്യം തന്നെ അര്‍ജന്റീന ഒരു ഗോളടിച്ചതൊഴിച്ചാല്‍ ക്ഷമയുടെ പ്ലൈവുഡ് വരെ കണ്ടുപോയി. ഫീകര കളിയായിരുന്നൂ...
-കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
>>കൂടുതല്‍ ഇവിടെ

ഇരുളില്‍ പൊലിയുന്നത്...


സാജിദ്, ഇത് നിനക്കാണ് ...
ഒരുപാട് രാത്രി ആയാലും വീട്ടിലെത്താതെ, കൂട്ടുകാരോടോത്തുള്ള നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
-

വിദ്യാഭ്യാസ ഇരട്ടത്താപ്പുകള്‍

പതിവ്‌ പോലെ ഒന്നാം ക്ലാസിലെ 6 ആം പ്രവര്‍ത്തി ദിനത്തെ കണക്കുകള്‍ വന്നു.വിദ്യാര്‍ത്ഥികളുടെ കുറവും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് അണ്‍ഏയ്‌ഡഡ് രംഗത്തെക്കേള്ള മാറ്റത്തെ പറ്റിയും തൊഴില്‍ ഭീക്ഷിണിയിലായ 2500 അധികം അധ്യാപകരെ പറ്റിയും മാധ്യമങ്ങള്‍ വാചാലരായി. നിലവാരമില്ലാത്ത സിലബസാണ്‌ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒഴിവാക്കാനുള്ള കാരണമെന്നും വിലയിരുത്തലുകള്‍ ഉണ്ടായി.

ഇതോടൊപ്പം മറ്റൊരു വാര്‍ത്തയും പുറത്ത് വന്നു. പത്താം തരത്തിലെ സി.ബി.എസ്.സി റിസല്‍റ്റ് വൈകിയതിനാലും സംസ്ഥാനത്തെ +2 അലോക്കേഷന്‍ നേരത്തെ ആരംഭിച്ചതിനാലും സി.ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് +2 വിലെ ആദ്യ അലോട്ട്മെന്റില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം അലോട്ട്മെന്റില്‍ ഇവരെ പരിഗണിക്കാം എന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും രക്ഷിതാക്കള്‍ അങ്കലാപ്പിലാണത്രെ. . കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തകനെ അവസ്ഥയിലുള്ള രക്ഷിതാവ്‌ വിളിക്കുകയും വിഷയത്തില്‍ മാധ്യമങ്ങള്‍ ഉടനടി ഇടപെടണം എന്ന്
ആവശ്യപ്പെടുക ഉണ്ടായി.
-

ബെസ്റ്റ് റൈറ്റർ അഥവാ ബ്ളോഗിലി രാജ(റിവ്യൂ ആണ്‌)

ഒരു പോസ്റ്റിട്ടിരുന്നെങ്കിൽൽൽൽ അതൊന്നു ഡെലീറ്റാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ..
ലതിന്റെ ഒരു സുഖേ,അതാണ്‌ സുഖം.. :-)


വാൽ:ബ്ലോഗസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം ഗമന്റ്.. ഏത് ഏത്!!

ഇതോടെ ഞാനെന്റെ പരീക്ഷണങ്ങൾ പൂട്ടേണ്ടി വരും.. അയ്യപ്പാ സേവപ്പാ )))

--

ഗൂഗിളും ഒരു ബാക്‍ഗ്രൌണ്ട് വിശേഷവും

ഒടുവില്‍ ഗൂഗ്ഗിളിനും കിട്ടി ഒരു സെല്‍ഫ് ഗോള്‍
മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിങ് ആവിഷ്കരിച്ച പരിഷ്കാരങ്ങള്‍ അനുകരിയ്ക്കാനുള്ള ശ്രമമാണു തുടക്കത്തിലേതന്നെ പാളിയത്. ഗൂഗിളിന്റെ ഏറ്റവും കൂടുതലുള്ള ഉപയോക്താക്കള്‍ ഒരുപക്ഷേ ബ്ലോഗര്‍മാര്‍ തന്നെയാവും. ഗൂഗിളെന്നു കേള്‍ക്കുമ്പോല്‍ത്തന്നെ വെളുത്ത പ്രതലത്തിലെ ലോഗോയുള്ള ഹോം‌പേജും സെര്‍ച്ച്ബോക്സുമാണ്. വളരെ ലളിതമായ ഹോം‌പേജില്‍ ഇടയ്ക്കു ഫോണ്ടൊന്നു മാറിയതൊഴിച്ചാല്‍ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടുമില്ല. വിശേഷ ദിവസങ്ങളില്‍ ലോഗോയ്ക്കുള്ള മാറ്റമാണു ശ്രദ്ധേയമായ മറ്റൊന്ന്. ഗൂഗിളിന്റെ ഹോം‌പേജിനെ യാണു മറ്റുള്ളവരും മാതൃകയാക്കിയിരുന്നത്. ചൈനീസ് സെര്‍ച്ച് എഞ്ചിനായ ബെയ്‌ഡാകട്ടെ ഗൂഗിളിന്റെ തനിപ്പകര്‍പ്പുമാണ്. ഗൂഗിളിനെ മറ്റു സെര്‍ച്ച് എഞ്ചിനുകള്‍ മാതൃകയാക്കുമ്പോള്‍ ബിങ്ങിനെപ്പോലെ ഹോം‌പേജിലെ തീമുകള്‍ മാറ്റാനുള്ള സൌകര്യമാണ് ഉപയോക്താക്കള്‍ക്കു സ്വീകാര്യമല്ലാതെ ഗൂഗിളിനു പിന്‍‌വലിയ്ക്കേണ്ടി വന്നത്.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJb_XnWQtgCWBlVChQI6N1jZzMxaxZBfxzYD2Q63QJLEBTTR1hG7en_hVgJZoWmOJmddFXBOf5FTubzo4nC_hAPxLtONZx9lu9uMbgUjFvXL5AUFki_0gTDFHJQwQ7gMue2pu7yzoxXP4/s1600/google+theem.jpg
-

സ്കൂള്‍ പ്രവേശനവും പ്രീ-പെയ്ഡ് വാര്‍ത്തകളും

വര്‍ഷത്തെ സ്കൂള്‍പ്രവേശനത്തിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ മുഖ്യധാരാമാധ്യമങ്ങള്‍ ആഘോഷത്തിലാണ്. ഒരുലക്ഷത്തിപതിനയ്യായിരത്തിലധികം കുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്നു കൊഴിഞ്ഞുപോയി എന്നാണു മുഖ്യപ്രചാരണം. കേരളാ സിലബസ് മോശമായതുകൊണ്ട് കുട്ടികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലേക്കു കൂട്ടത്തോടെ മാറിയെന്നും കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും പൊതുവിദ്യാഭ്യാസ മേഖലയെ കൈയൊഴിഞ്ഞു എന്നുമാണ് പലരും നിരീക്ഷിക്കുന്നത്. വിദ്യാഭ്യാസക്കച്ചവടക്കാരും അവരുടെ വക്താക്കളും നടത്തുന്ന പ്രചാരണങ്ങളില്‍, ചില അധ്യാപകസംഘടനാ നേതാക്കളും പങ്കുചേരുന്നുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അത്തരക്കാരെക്കുറിച്ച് സഹതപിക്കാനേ നിവൃത്തിയുള്ളൂ.
-

അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ?


Arjun_Singh_300.jpg
മിക്കവാറും അന്തസ്സുള്ള രാജാക്കന്‍മാരുടെ പതിനാറടിയന്തിരം സായിപ്പിന്റെ കാലത്തുതന്നെ നടന്നതുകൊണ്ട്‌ അക്കൂട്ടര്‍ക്ക്‌ പ്രജകളായി ശിഷ്ടകാലം കഴിയേണ്ടിവന്നില്ല. അന്തസ്സിന്റെ ഗ്രാഫ്‌ അത്രകണ്ട്‌ ഉയരാത്തവര്‍ക്ക്‌ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. ഭൃത്യഗുണമുള്ള രാജാക്കന്‍മാരെല്ലാം ഉടന്‍ മന്ത്രിമാരായി പുനരധിവസിപ്പിക്കപ്പെട്ടു. സ്വത്വഗുണമുള്ള ആദ്യത്തെക്കൂട്ടര്‍ തീപ്പെട്ടുപോയതുതന്നെ ഒരു കണക്കിന്‌ മഹാഭാഗ്യമായി. മധ്യപ്രദേശിലെ പഴയ രാജ്യമായ റേവയില്‍ നിന്നിള്ള പവന്‍മാര്‍ക്ക്‌ രജപുത്രനാണ്‌ അര്‍ജുന്‍ സിംഗ്‌.ധീരതയ്‌ക്ക്‌ പേരുകേട്ട ക്ഷത്രിയനും സര്‍വ്വോപരി രജപുത്രനുമായതുകൊണ്ട്‌ സിങ്ങിന്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അന്ന്‌ രജപുത്രന്‍ മധ്യപ്രദേശത്തെ മുഖ്യമന്ത്രിയായിരുന്നു. രാജാവ്‌ എന്ന തസ്‌തിക അക്കാലത്ത്‌ പ്രാബല്യത്തിലുണ്ടായിരുന്നില്ല. 1984 ഡിസംബര്‍ 2നും 3നുമിടയിലെ രാത്രി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ചയെ പറ്റി വിവരം ലഭിച്ചതുമുതല്‍ വീരോചിതമായി പ്രവര്‍ത്തനമാണ്‌ സിങ്ങ്‌ കാഴ്‌ചവച്ചത്‌. ആദ്യമായി വീരോചിതമായി കുടുംബസമേതം ഓടി ഭോപ്പാലിന്റെ അതിര്‍ത്തി കടന്നുമറിഞ്ഞ്‌ സ്വന്തം കെര്‍വാ ഡാം കൊട്ടാരത്തിലേക്കെത്തിപ്പെട്ടു. സര്‍ക്കാര്‍ വാഹനങ്ങളിലായതുകൊണ്ട്‌ കിതപ്പ്‌ അറിഞ്ഞില്ലെന്ന ഒരു പരാതിയേ സിങ്ങിനുണ്ടായിരുന്നുള്ളൂ.
-


സുലുവും ബാഷയും പിന്നെ പോലീസും

പൊടിയും പാറിച്ച് ബാഷ പാഞ്ഞ് വരുന്നതു കണ്ടപ്പോഴേ സജു പറഞ്ഞു.

"ജീവന്‍ വേണമെങ്കില്‍ മാറിക്കോ.ദേ കാട്ടാന വരുന്നുണ്ട്".

തലയും കുമ്പിട്ടിരുന്ന അജിത്ത് പെട്ടന്നെഴുന്നേറ്റു. അതെ ബാഷ തന്നെ.കിടക്കുകയായിരുന്ന സുരേഷിനെ അവന്‍ തട്ടിയുണര്‍ത്തി.

"അണ്ണാ എണീക്ക് ദേ സുലു വണ്ടീം കൊണ്ടു വരുന്നു".

ആകാശമാണോ ഭൂമിയാണോ അതോ താനാണോ കറങ്ങുന്നതെന്ന്‍ യാതൊരു നിശ്ചയവുമില്ലാത്ത അവസ്ഥയിലായിരുന്നിട്ടും സുരേഷ് ചാടിയെഴുന്നേറ്റു.എത്ര ബോധമില്ലാത്തവനാണെങ്കിലും ജീവനില്‍ കൊതിയില്ലാതിരിക്കുമോ.അഴിഞ്ഞുപോയ കൈലി ഉടുക്കുവാന്‍ പോലും മെനക്കെടാതെ ആശാന്‍ അതിരിന്റെ മേലേയ്ക്കു വലിഞ്ഞു കയറി.
-ശ്രീക്കുട്ടന്‍
>>കൂടുതല്‍ ഇവിടെ

കേരളാ കഫെ

സിനിമ കാണല്‍ ഇഷ്ടമുള്ള ഒരു പരിപാടിയാണെങ്കിലും പ്രവാസത്തില്‍ കിട്ടുന്ന അവസരങ്ങള്‍ വളരെ കുറവാണ്. എങ്കിലും തിയറ്ററുകളെ ഒഴിവാക്കി പരമാവധി കിട്ടുന്ന സി.ഡി. കള്‍ കണ്ടു തീര്‍ക്കുകയാണ്‌ പതിവ്.


കേരളാ കഫെ എന്ന രഞ്ജിത്തിന്റെ "പരീക്ഷണ ചിത്ര"മാണ്‌ ഒടുവില്‍ കണ്ടത്. 10 ചെറു സിനിമകള്‍ അടങ്ങിയ കേരളാകഫെ എന്തുകൊണ്ടും മലയാള സിനിമയിലെ ഒരു നല്ല കാല്‍വയ്പാണ്. ഇതുപോലൊയുള്ള ഒരു സംരംഭം ലോകത്ത് എവിടെയോ നടന്നിട്ടുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ ആമുഖത്തോട് കൂടിയാണ്‌ കേരളാ കഫെ തുടങ്ങുന്നത്. സമഗ്രമായ ഒരു ആസ്വാദനമോ അവലോകനമോ ഈയുള്ളവന്‍ ഉദ്ദേശിക്കുന്നില്ല. അതിനുള്ള ത്രാണിയൊട്ടില്ല. എന്റെ മനസ്സില്‍ ഈ സിനിമയെ പറ്റി തോന്നിയ കാര്യങ്ങള്‍ ഒരിടത്ത് കുറിച്ചിടുന്നു. അത്ര മാത്രം..എല്ലാ നടീ നടന്മാരുടെയും കഥാപാത്രങ്ങളുടെയും പേര്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട്ള്ളത്കൊണ്ടു ചിലതൊക്കെ വിട്ടുപോയേക്കാം..
-

http://digital-photography-school.com/wp-content/side-light-texture.jpg

ഇവരോട്‌ ഗാന്ധിജി പൊറുക്കട്ടെ

ആര്‍ക്കും എന്തും പറയാവുന്ന ്യ‍ൂനാടാണിത്‌, വായില്‍ തോന്നിയത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന്‌ പണ്ടൊരു ചൊല്ലുള്ളതുപോലെ. മൗലികാവകാശത്തില്‍പ്പെടും അഭിപ്രായസ്വാതന്ത്ര്യം. അതിനാല്‍ ബാര്‍ബര്‍ഷാപ്പിലും കള്ളുഷാപ്പിലും ചായപ്പീടികയിലുമൊക്കെയിരുന്ന്‌ ആരും എന്തും പറഞ്ഞോട്ടെ, പ്രതികരിച്ചോട്ടെ.

പക്ഷേ, ഏതു വിഡ്ഢിത്തത്തിനും മണ്ടത്തരങ്ങള്‍ക്കും രാജ്യദ്രോഹവും സമൂഹദ്രോഹവുമായേക്കാവുന്ന വിചിത്രവാദങ്ങള്‍ക്കുമെല്ലാം കുടപിടിച്ചുകൊടുക്കുന്ന, മറപിടിച്ചുകൊടുക്കുന്ന, അമിതപ്രാധാന്യം നല്‍കുന്ന മാധ്യമസംസ്കാരവും ഇവിടെ വളര്‍ന്നുകഴിഞ്ഞു. അതാണ്‌ ഏറ്റവും അപകടകരം. അല്ലെങ്കില്‍പ്പിന്നെ, തോക്കേന്തിയ ഗാന്ധിയന്മാരാണ്‌ നക്സലൈറ്റുകള്‍ എന്ന്‌ അരുന്ധതീ റോയിയെപ്പോലൊരാള്‍ പറഞ്ഞത്‌ ഇവരെല്ലാം ആഘോഷമായി കൊണ്ടാടുമോ? അരുന്ധതീ റോയി, മേധാ പട്കര്‍, ടീസ്റ്റ തെസല്‍വാദ്‌, മല്ലിക സാരാഭായ്‌...
-

ഹിറ്റ്ലര്‍ ബോളിവുഡില്‍ വിവാദം

ഹിറ്റ്ലറുടെ അവസാന ദിവസങ്ങള്‍ കേന്ദ്രീകരിച്ച് പുതു സംവിധായകന്‍ രാകേഷ് രഞ്ചന്‍ ഹിന്ദി/ഇംഗ്ലീഷ് സിനിമ പിടിക്കുന്നു. ഹിറ്റ്ലറായി അനുപം ഖേര്‍. പണ്ട് ഗാന്ധി ഹിറ്റ്ലറെ അഭിസംബോധന ചെയ്തത്ഡിയര്‍ ഫ്രണ്ട്എന്നായിരുന്നു എന്നതിനാല്‍ പടത്തിന്റെ പേര്ഡിയര്‍ ഫ്രണ്ട് ഹിറ്റ്ലര്‍എന്നാണ്.

വാര്‍ത്ത പുറത്ത് വന്നതോടെ യൂറോപ്പ്യന്‍ പത്രങ്ങള്‍ സടകുടഞ്ഞ് എഴുന്നേറ്റ് കഴിഞ്ഞു. ഹിറ്റ്ലറെ നല്ലവനായി ചിത്രീകരിക്കുന്നു പോലും. സഹിക്കുമോ.... ഹോളോകോസ്റ്റിനെ തള്ളിപറയുന്നുവോ!!! പ്രമുഖ പത്രങ്ങള്‍ ചരിത്രം നിരത്തി വാദങ്ങള്‍ നിരത്തുന്നു.

അതില്‍ ഒന്നാണ് ടെലിഗ്രാഫിന്റെ ബ്ലോഗില്‍ വന്നത്. മോണ്ടി എന്ന എഴുത്തുകാരന്‍ എഴുതി വന്നപ്പോള്‍ ഗാന്ധി അങ്ങിനെ ഒരു സംബോധനയും ചെയ്തിട്ടില്ല എന്നാണ് ഇഷ്ടന്‍ വാദിക്കുന്നത്. എഴുതുന്നതിന് മുന്‍പ് ചരിത്രം ഒന്ന് മറിച്ച് നോക്കിയിരുന്നുവെങ്കില്‍ അതും സാരമില്ല ഒന്ന് ഗൂഗിള്‍ സെര്‍ച്ചെങ്കിലും ചെയ്യരുതായിരുന്നോ?
-

ആവിയായിപ്പോയ ആദ്യപ്രണയം


ചാപിള്ളയായിപ്പോയ എണ്റ്റെ ആദ്യപ്രണയത്തെക്കുറിച്ചാണു ഈ പോസ്റ്റ്‌.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയാറു ക്രിസ്തുമസ്കാലം.ഞാന്‍ കോഴഞ്ചേരി സെണ്റ്റ്‌ തോമസ്‌ ബോയ്സ്‌ സ്കൂളില്‍ പത്താം ക്ളാസ്സില്‍ നിരങ്ങുന്നു. അടുത്ത്‌ തന്നെ സെണ്റ്റ്‌ മേരീസ്‌ ഗേള്‍സ്‌ സ്കൂളുമുണ്ട്‌. രണ്ട്‌ സ്കൂളുകളെയും തമ്മില്‍ ബന്ധിപ്പിച്ച്‌ അപ്സര, വിദ്യ എന്നീ റ്റ്യൂഷന്‍ സെണ്റ്ററുകളുമുണ്ട്‌.


ആണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളായത്‌ കൊണ്ട്‌ പെണ്ണുങ്ങളേ കാണാണ്‍ വേണ്ടി മാത്രം റ്റ്യൂഷനു വരുന്ന ആണുങ്ങളുണ്ട്‌ (പെണ്ണുങ്ങളുടെ കാര്യം അറിയില്ല്യാട്ടോ).ആണ്‍കുട്ടികളുടെ കണ്ണിണ്റ്റെ ഈ ഡിങ്കോള്‍ഫിക്കേഷന്‍ ഓഫ്‌ ദ സുഡാഫിക്കേഷന്‍ കണ്ടിട്ടാവണം വിദ്യാ കോളെജിലെ ബിജുസാര്‍ ആണ്‍കുട്ടികളെയെല്ലാം മുന്‍ നിരയിലെ ബഞ്ചുകളിലും പെങ്കുട്ടികളെ പുറകിലെ ബഞ്ചുകളിലുമിരുത്തിയത്‌. അങ്ങനെ ഞങ്ങള്‍ ആണുങ്ങളുടെയെല്ലാം ലഡ്ഡു ഒരുമിച്ച്‌ പൊട്ടി. പിന്നെന്ത്‌ ചെയ്യും......ഇടനാഴിയില്‍ വച്ച്‌ കാണാം. അത്ര തന്നെ.
-ഷിബു ചേക്കുളത്ത്‌
>>കൂടുതല്‍ ഇവിടെ

ഏകാകികൾക്ക് ഒരു പൂവ്

1

എപ്പോഴും യന്ത്രങ്ങളുടെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന, ആസ്മാരോഗിയെപ്പോലെയുള്ള, എപ്പോഴും മലമൂത്രാദികളുടെ ഗന്ധമുള്ള നഗരത്തിലെ ഒരു കോളനിയിലെ ഭൂമിയെക്കാൾ പുരാതനമായ കെട്ടിടത്തിന്റെ ടെറസ്സിലെ തന്റെ ഒറ്റമുറിയിലേയ്ക്ക് ദേവവ്രതൻ എന്ന ചെറുപ്പക്കാരൻ കയറി. പകൽ മുഴുവൻ വെയിലേറ്റ് ചൂട് നിറഞ്ഞ മുറിയിൽ അയാളൊറ്റയ്ക്കായിരുന്നു താമസം. കോളനിയിലെ എപ്പോഴും കലഹിച്ച് കൊണ്ടിരിക്കുന്ന അയൽ വാസികൾ അന്നത്തെ യുദ്ധങ്ങൾ അവസാനിപ്പിച്ച് തങ്ങളുടെ കൂടുകളിലേയ്ക്ക് ചേക്കേറിയിരുന്നു. തനിക്ക് മുറ്റമായി ഉപയോഗിക്കാവുന്ന ടെറസ്സിലേയ്ക്ക് അയാൾ നോക്കി. ഇരുട്ടായിട്ടും പട്ടം പറത്തൽ നിർത്താൻ കൂട്ടാക്കാത്ത കുട്ടികൾ, കാമുകിയ്ക്ക് എസ് എം എസ് അയയ്ക്കുന്ന കാമുകൻ എന്നിവരെ കണ്ടു. എന്നിട്ടും വിഷാദമായിരിക്കുന്ന അന്തരിക്ഷത്തെ ഉപേക്ഷിച്ച് , മുഷിഞ്ഞ് ഒരു ദിവസത്തിന്റെ വാടയുള്ള തന്റെ ശരീരത്തെ അയാൾ നാല് ചുവരുകൾക്കുള്ളിലാക്കി വാതിലടച്ചു.
-
http://www.faqs.org/photo-dict/photofiles/list/4049/5435lime_texture.jpg

Quantcast

സ്വയം പ്ലാനുണ്ടാക്കി എവിടേലും പോകാന്‍ കുറേ ദിവസമായി ശ്രമിക്കുന്നു. എട്ടുമണിക്ക് റെഡിയായി ഇന്നിടത്തേക്ക് പോകാം എന്ന് തലേന്ന് രാത്രി മൂന്നാളുംകൂടി തീരുമാനിച്ചുവെക്കും. എന്നിട്ട് ഒരാളെങ്കിലും പന്ത്രണ്ടുമണിവരെ ഉറങ്ങിക്കിടക്കും. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും മൈനാകിന്റെ ധര്‍മ്മരോഷവും എന്റെ ഡോണ്ട് കെയറുകളും രാഘവിന്റെ കുളിയും (ഇംഗ്ലീഷിലാണെങ്കില്‍ BATH എന്ന് കാപ്പിറ്റലിലെഴുതണ്ട ടൈപ്പ് സാധനാണ്) കഴിയുമ്പഴേക്ക് രണ്ടുമണിയായി എന്നു കാണുന്നതോടെ പ്ലാനൊക്കെ ഷെല്‍വ് ചെയ്ത് മൂന്നാളും ഒത്തൊരുമയോടെ ലഞ്ചടിച്ച് പിന്നേം ഉറങ്ങാന്‍ കിടക്കും.

-റസിമാന്‍ ടി വി
>>കൂടുതല്‍ ഇവിടെ

http://www.freefoto.com/images/33/15/33_15_15---Fire-Flame-Texture_web.jpg

ഇറോം ഷര്‍മ്മിള.....

ഇറോം ഷര്‍മ്മിളയെ ഒരു ഫോട്ടോയിലൂടെപ്പോലും
ഞാന്‍ കണ്ടിട്ടില്ല ...
പക്ഷെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയുള്ള
ചെറു ചലനങ്ങളില്‍പ്പോലും ഞാനവളെ കാണുന്നു

അവള്‍ സുന്ദരിയോ, മനോഹരമായി പുഞ്ചിരിക്കുന്നവളോ
ആയിരിക്കുമോ എന്നെനിക്കറിയില്ല...
പക്ഷെ നിശ്ചയദാര്‍ഡ്യം അതിമനോഹരവും,
അതിസുന്ദരവും ആണെന്ന് ഞാനറിയുന്നു

ആന്ഗ് സ്യാന്ഗ് സ്യൂചിയുടെ ഏകാന്തത എന്നെ വീര്‍പ്പു മുട്ടിക്കുമ്പോള്‍
ശര്‍മ്മിളയുടെ വിശപ്പ്‌ എന്നെ അലോസരപ്പെടുത്തുന്നു
-

ജമീലഅസ്ലംഖാന്റെ മിശ്ര വിവാഹം



വിറയ്ക്കുന്ന കൈകളോടെ ജമീലാഅസ്‌ലംഖാന്‍ തന്റെ മൊബൈലില്‍
തന്റെ മുന്നില്‍ ഇരുന്നുകൊണ്ടു തന്റെ കണ്ണുകളിലേക്കുതന്നെ ഉറ്റുനോക്കികൊണ്ടിരുന്ന മാര്യേജ് ബ്യൂറോ മാനേജരുടെ ചാര്‍ജറിന്റെ പിന്‍ കണക്ട് ചെയ്തു. രജിസ്ടരിലെ ഓരോ പ്രൊഫൈലും മറിച്ചുനോക്കുമ്പോള്‍ ആദ്യമൊക്കെ അവള്ക്ക് കുറ്റബോധം തോന്നിയെങ്കിലും, പിന്നെ പിന്നെ തന്റെ തീരുമാനത്തോട് അവള്ക്ക് താതാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞു . മൂന്ന് ദിവസമായി അവള്‍ ഓഫീസ്സില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. അപ്പോഴൊക്കെ തന്റെ ഭര്‍ത്താവ് അസ്ലംഖാന്റെ ബന്ധുക്കളോ, പരിചയക്കാരിലാരെങ്കിലുമോ ഇവിടെയുണ്ടാകും. അസ്ലംഖാന്റെ കുടുംബത്തിലെ രണ്ടുമൂന്നു പെണ്‍കുട്ടികള്‍ക്ക് അടുത്തുതന്നെ വിവാഹം ഉണ്ടായിരിക്കും. വിവാഹ കുടുംബ സദസ്സുകളില്‍ താന്‍ ഒരു പരിഹാസപാത്രമായി അവരുടെ വെടിവട്ടങ്ങളില്‍ നിറഞ്ഞു നില്‍ക്കുമെന്നോര്‍ത്തപ്പോള്‍ അവള്ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ചെന്നു നിലക്കണ്ണാടിക്കു മുന്നില്‍ തന്റെ ദുഃഖം ഘനീഭവിച്ച മുഖം നോക്കി അവള്‍ നിര്‍വികാരയായി നിന്നു. മുറിയില്‍ നിന്നപ്പോള്‍ അസ്ലംഖാനുമായുള്ള ആദ്യരാത്രി അവളുടെ ചിന്തകളില്‍ കലമ്പല്‍ കൂട്ടിയപ്പോള്‍ ഉണ്ടായ നിരാശ അവളെയാകെ പൊള്ളിച്ചു. നഷ്ടബോധങ്ങളുടെ കടവാവലുകള്‍ തൂങ്ങിയാടുന്ന വലിയ മുറി അവള്‍ എന്നെന്നേക്കുമായി വലിച്ചടച്ചു പുറത്തേക്കിറങ്ങി.
-

ഒറ്റ സ്നാപ്പില്‍ ഒതുക്കാവതല്ല................

ഈ പാടം
ഏതുഫോട്ടോയിലും സുന്ദരമാണ്....

മഴക്കാലത്ത്
ആഴമില്ലെന്നതു മറച്ചുവച്ച്
കായല്‍ പോലെ ഏരിയല്‍ വ്യൂ...

പിന്നീടെപ്പോഴോ
'നാച്വറല്‍ ബ്യൂട്ടി' എന്നു പേരിടാന്‍വേണ്ടി
പച്ചപുതച്ചു
വൈഡ്ആംഗിള്‍ വ്യൂ..
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP